Priyadarshini Palakkad

ഇന്ദിര പ്രിയദർശിനി എന്ന ഇന്ദിരാ ഗാന്ധിയേയും, അവരുടെ ആശയങ്ങളേയും നെഞ്ചോട് ചേർത്ത പെൺപട.

31/10/2019

1971 ബഗ്ളാദേശ്‌ വിഭജനയുദ്ധത്തിന്റെ തുടക്കം.

ഇന്ത്യൻ വ്യോമകേന്ദ്രങ്ങൾ പാകിസ്ഥാൻ യുദ്ധവിമാനങ്ങളാൽ ആക്രമിക്കപ്പെട്ടു എന്ന കുറിപ്പുവായിച്ച്‌ പ്രസംഗം പെട്ടന്ന് ചുരുക്കി വേദിവിട്ടിറങ്ങിയ പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണം അറിയാൻ ലോകമാധ്യമങ്ങൾ ചുറ്റും കൂടി...

ഒറ്റവാക്കിൽ ആ പത്രസമ്മേളനം ചുരുക്കപ്പെട്ടു

“INDIA DECLARE WAR ON PAKISTAN"
🔥🔥🔥

അംഗരാജ്യത്തോട് യുദ്ധം പ്രഖ്യാപിക്കപെട്ടതറിഞ്ഞ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിആയ അമേരിക്കയുടെ, പ്രസിഡന്റ്, യുദ്ധത്തിന് പാകിസ്താന് പിന്തുണയേകാൻ അവരുടെ നാവികസേനയുടെ വജ്രായുധമായ ഏഴാംപടക്കപ്പലിനെ വിട്ടുകൊടുക്കുന്നതായി പ്രഖ്യാപിച്ചു.
ഏഴാംപടക്കൽ ഉഗ്രശേഷിയുള്ള സ്പോടകവസ്തുക്കളും കൈത്തോക്കുകളും പീരങ്കികളുമായി ഇന്ത്യയെ ലക്ഷ്യമാക്കി ഇന്ത്യൻ മഹാസമുദ്രത്തിൽ നങ്കൂരമിടാൻ കുതിച്ചതായും അറിയിച്ചു.

ഇതിനുള്ള മറുപടിയും വളരെ ലളിതമായിരുന്നു..
“ഏഴാംപടക്കപ്പലിനെ സ്വാഗതം ചെയ്യുന്നു.. എന്റെ രാജ്യത്തിന് ഒരു സമുദ്രാതിർത്തിയുണ്ട്.. അത് ലംഗിക്കുന്നപക്ഷം അമേരിക്കയോടും ഇന്ത്യ യുദ്ധം പ്രഖ്യാപിക്കും. ഏഴാം പടക്കപ്പലിലെ ഒരു സൈനികനും പിന്നെ അമേരിക്ക കാണില്ല.. ഇത് എന്റെ അന്ത്യ ശാസനം”

ആ വാക്കുകൾ അമേരിക്കയെ സൈനിക നീക്കത്തിൽ നിന്നും നിരുപാധികം പിന്തിരിപ്പിച്ചു.
INS വിക്രാന്ത് കറാച്ചി പോർട്ട് തകർത്തു തരിപ്പണമാക്കി.. പാകിസ്ഥാൻ രണ്ടായി കീറിമുറിക്കപ്പെട്ടു, ബംഗ്ലാദേശ് സ്വതന്ത്ര്യമായി.

100000 പാകിസ്ഥാൻ പട്ടാളക്കാർ ബന്ദികളാക്കപ്പെട്ട യുദ്ധത്തിന്റെ വിജയം പാർലിമെന്റിൽ പ്രഖ്യപിക്കപ്പെട്ടപ്പോൾ ആവേശഭരിതരായവർ വിലപ്പെട്ട രേഖകൾ പോലും മുകളിലേക്ക് വാരിയെറിഞ്ഞു ആഹ്ലാദപ്രകടനം നടത്തി..
അന്നത്തെ പ്രതിപക്ഷ നേതാവായ അടൽ ബിഹാരി വാച്പൈ
ആ പ്രധാനമന്ത്രിയെ
‘ഇന്ത്യയുടെ ദുർഗ’
എന്ന് വിശേഷിപ്പിച്ചു.
ലോകം അവരെ
‘ഉരുക്കുവനിത’
എന്ന് വിളിച്ചു.

അവർ ലോകത്തിലെ ഏറ്റവും വലിയ മാധ്യമമായ ബിബിസി ചാനൽ നടത്തിയ സർവേയിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ചക്രവർത്തിനി എലിസബത്ത് രാഞ്ജിയേയും, രണ്ട് നോബൽ പ്രൈസ് നേടിയ ഏക വനിത മാഡംകയൂരിയെയും, സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ മദർ തെരേസയേയും പിറകിലാക്കി, ആയിരം വർഷത്തിനിടെ ജീവിച്ചവരിൽ ഏറ്റവും സ്രേഷ്ടയായ വനിതയായി തിരഞ്ഞെടുക്കപ്പെട്ടു.
ഖാലിസ്ഥാൻ വാദികൾ ആയുധവുമായി സിഖ് സുവർണ ക്ഷേത്രത്തിൽ തമ്പടിച്ച് രാഷ്ട്രത്തിന്റെ അഖണ്ഡതയേയും നിയമവ്യവസ്ഥയെയും സൈന്യത്തെയും വെല്ലുവിളിക്കുന്നതറിഞ്ഞ അവർ ബ്ലുസ്റ്റാർ ഓപ്പറേഷന് ഉത്തരവിട്ടു.. ഇതിന്റെ പേരിൽ ജീവന് ഭീഷണി നേരിടേണ്ടി വന്നു..
കൊലയാളികൾ ചുറ്റുമുണ്ട്. കുറച്ചുകാലത്തേക്ക് അംഗരക്ഷകരിൽ നിന്ന് സിഖ് വംശജരെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് കീറിയെറിഞ്ഞ അവർ പൊതുവേദിയിൽ അവസാനമായി ഇങ്ങനെ പറഞ്ഞു..

“മരണത്തെ എനിക്കു ഭയമില്ല..
ഞാൻ മരിച്ചാൽ എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തെ ഉത്തേജിപ്പിക്കും.. സംശയത്തിന്റെ നിഴലിൽ ഒരുവിഭാഗത്തേയും മാറ്റിനിർത്താൻ എനിക്കാവില്ല”

1984 ഒക്ടോബർ 31ന്
ആ ധീരവനിത സ്വന്തം അംഗരക്ഷകരാൽ കൊലചെയ്യപ്പെട്ടു..
ലോകം ആ വാർത്ത ഞെട്ടലോടെ കേട്ടുനിന്നു.

ഒക്ടോബർ 31
ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം
🔥🔥🔥

31/10/2019

ഇന്ത്യയുടെ ഏകത്വമാവുന്ന ആത്മാവിനെ പോലും ജയ് ശ്രീ റാം വെടിയുണ്ടകൾ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, ജീവനല്ല രാജ്യമാണ് വലുതെന്ന് ജീവിതത്തിലൂടെ തെളിയിച്ചവൾ...... പ്രിയദർശിനി.

സിഖുകാരായ സ്വന്തം സുരക്ഷാ ഉദ്യോഗസ്തരെ മാറ്റിനിർത്തണമെന്ന ആവശ്യം ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കുന്നതാണെന്ന് പറഞ്ഞ് ഇന്ത്യയ്ക്കായ് മരിച്ചവൾ ......
ഇന്ദിര.

മരിച്ചതല്ല ഇവൾ, മരണമില്ലാത്ത ജീവിതത്തിലേക്ക് സ്വന്തം ഗർഭപാത്രത്തിലൂടെ വെടിയുണ്ടകളേറ്റുവാങ്ങി ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞു ചേർന്നവൾ......
ഇന്ദിരാ പ്രിയദർശിനി.

രാജ്യസേവനത്തിനിടയിൽ ഞാൻ മരിക്കുകയാണെങ്കിൽ എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്കും കരുത്തേകും എന്ന് പ്രഖ്യാപിച്ച്, രക്തസാക്ഷിത്വം വരിച്ച്, തന്റെ ഓരോ തുള്ളി രക്തത്തിൽ നിന്നും ഒരായിരം ഇന്ദിര മാരെ വാർത്തെടുക്കാൻ ശക്തിയുള്ളവൾ ...... ഇന്ദിരാ ഗാന്ധി.

ഇല്ല ഇല്ല മരിക്കുന്നില്ല......

28/10/2019

നീതി ലഭിക്കുക തന്നെ വേണം. കളിച്ചു നടക്കേണ്ട പ്രായത്തിലുള്ള രണ്ട് പിഞ്ചോമനകളെ കൊന്നുതള്ളിയിട്ട്, പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാൻ എന്ത് കൊണ്ട് പോലീസിന് കഴിയുന്നില്ല?
വീഴ്ച്ച പറ്റിയതാണ് എന്നാണ് വീണ്ടും നിങ്ങളുടെ വാദമെങ്കിൽ, താങ്കളെ ഈ പണിക്ക് കൊള്ളില്ലെന്ന് താങ്കൾ തന്നെ ഉറക്കെ പ്രഖ്യാപിക്കുകയാണ് മിസ്റ്റർ പിണറായി വിജയൻ.
ആ കുരുന്നുകൾക്ക് നീതി ലഭിക്കും വരെ, ഈ ഇന്ദ്രനീല പതാക വിശ്രമമില്ലാതെ കേരളത്തിലെ തെരുവുകളിൽ കാണും.

കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് നഗരത്തിൽ കാന്റിൽ ലൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

11/10/2019

#വാരണാസിയിലെ ഒരു ഹിന്ദു വിദ്യാലയത്തിലെ പതീനൊന്നാം ക്ലാസ്സുകാരന്റെ വാക്കുകൾ-ഗാന്ധിയുടെ ഹേറാമിനെ ഭയക്കാത്തവർ ഇന്നത്തെ ഹേറാമിനെ ഭയക്കുന്നു..
ഗാന്ധിയെക്കാളും വലിയൊരു ഹിന്ദു ഈ ഭാരതത്തിലുണ്ടായിട്ടില്ല..
എന്നാൽ അദ്ദേഹം മതേതരത്വത്തിന്റെ പ്രതീകമായിരുന്നു...
ഇന്ന് പല വലിയ ശക്തികളും മുഴക്കുന്ന ഹേറാം വിളികൾ മറ്റു പലരെയും ഭിതിയിലാക്കുന്നതാണ്...ഇതേ വാരണാസിയിൽ തന്നെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ BJP യുടെ പ്രത്യാസിങ് ഗോഡ്സേയെന്ന മത പ്രാന്തനായ കൊലയാളിയെ പരസ്യമായി വാഴ്ത്തിപ്പാടിയതും... ഇങ്ങനെയൊരു തുറന്ന പ്രതികരണത്തിനെ ഭയമില്ലേയെന്ന് ചോദിച്ചവരോട് അവന് പറയാനുള്ളത് ഇത്രമാത്രം സത്യത്തെ വെളിപ്പെടുത്തുന്നതിൽ ഭയത്തിന് സ്ഥാനമില്ല..
#അഭിവാദ്യങ്ങൾ_ആയുഷ്_ചതുർത്ഥി💪
#ഹേ_റാം

11/10/2019

പാലക്കാട് ജില്ലാ കെ.എസ്.യു. കമ്മിറ്റിയുടെ കീഴിലുള്ള “പ്രിയദർശിനി ഫോറം” പുനഃസംഘടിപ്പിച്ചു.

വിക്ടോറിയ കോളേജിലെ കെ.എസ്.യു.വിന് അതുല്ല്യ നേതൃത്ത്വം നൽകിയ സ്മിജ രാജൻ ജില്ലാ കൺവീനറായിട്ടുള്ള കമ്മിറ്റിയിൽ, ജോയിന്റ് കൺവീനർമാരായി ആൻ എലിസബത്ത് സണ്ണി, നൂർബിന തുടങ്ങിയവരും, എക്സിക്യൂട്ടീവ് അംഗങ്ങളായി അഫ്സിന, സ്നേഹ, മേഘ മോഹൻദാസ്, ബിസ്മി, അഞ്ജന, അഞ്ജലി, വിഷ്ണു പ്രിയ്യ, കാവ്യ.ജി.നായർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Want your organization to be the top-listed Government Service in Palghat?
Click here to claim your Sponsored Listing.

Website

Address

Palghat
Other Political Organizations in Palghat (show all)
Hardworkers Of INC Hardworkers Of INC
Palghat

Social Media Promoters Of INC

ABVP Chittur Nagar ABVP Chittur Nagar
Chittur
Palghat

ചിന്തകളിൽ തീയാളട്ടെ ദേശസ്നേഹം തുടിക്കട്ടെ" " भारत माता की जय " �� ABVP ചിറ്റൂർ നഗർ ��

Thirumittacode BJP ward 8 Thirumittacode BJP ward 8
Peringannur
Palghat, 679535

The Bharatiya Janata Party is one of two major political parties in India, along with Indian National Congress. It has been the ruling political party of the Republic of India sinc...

DYFI Keralassery DYFI Keralassery
Palghat, 678641

വിപ്ലവം അതു ചുമരിൽ എഴുതാനുള്ളതല്ല....

DYFI. kadappara unit DYFI. kadappara unit
Mangalam Dam./palakkad
Palghat

മലമ്പുഴ സഖാക്കൾ മലമ്പുഴ സഖാക്കൾ
Malampuzha
Palghat, 678651

CPIM Mudappallur LC CPIM Mudappallur LC
Palghat

CPIM KERALA

Dyfi kodumb west Dyfi kodumb west
Canal Junction, Kodumb Panchayat
Palghat, 678551

DYFI കൊടുമ്പ് വെസ്റ്റ് മേഖല ��

CPIM Alamkkode branch CPIM Alamkkode branch
Olavakkode
Palghat, 678002

വിപ്ലവം ജയിക്കട്ടെ

MYL Kizhuparamba Panchayath MYL Kizhuparamba Panchayath
Kuniyil, Kizhuparamba
Palghat, 673639

Official Facebook handle of Muslim Youth League (MYL) Kizhuparamba Panchayath Committee.

AIKS പാലക്കാട് AIKS പാലക്കാട്
Palghat

AIKS Palakkad Official Page

CPIM പിരായിരി LC CPIM പിരായിരി LC
Koduthirapully
Palghat, 678004

ലാൽസലാം പ്രിയ സഖാക്കളെ 10°46'12.2"N 76°36'16.6"E Kodunth