V. Unni & K. Mammu Memorial Library
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from V. Unni & K. Mammu Memorial Library, Library, Mylangivalavu, Olipramkadavu Road, Kolakkattu Chali Post, Chelembra, Palghat.
വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറി, അമേയ ചികിത്സാ സഹായ ഫണ്ട് പിരിച്ച് 27601/- രൂപ തിരുത്തി എ യു പി സ്ക്കൂളിൽ എൽപ്പിക്കുകയുണ്ടായി.
ഈ ഫണ്ടിലേക്ക് പണം തന്നവർക്കും ഇതിന് വേണ്ടി മുന്നിട്ട് ഇറങ്ങിയ എല്ലാവർക്കും ലൈബ്രറിയുടെ പേരിൽ നന്ദി അറിയിക്കുന്നു.
❤️ 🙏.
നമ്മളുടെ നാടിൻറെ നന്മയ്ക്കായി.
ഈ മനോഹരമായ ഭൂമിയുടെ നിലനിൽപ്പിനായി നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ (1 NOV 2023) ചേലേമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും, പഞ്ചായത്ത് അധികാരികളും, ഭരണസമിതിയും പൊതുജനങ്ങളും, പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായ നിർമാർജനത്തിനായി തയ്യാറെടുക്കുകയാണ്. നമുക്ക് ഓരോരുത്തർക്കും അതിൻറെ ഭാഗമാകാം.
വാർഡ് 13 മൈലാഞ്ചി വളവ്, അമ്പലപ്പറമ്പ്, കാരാളിപ്പറമ്പ് ഭാഗത്ത് ശുചീകരണ പ്രവർത്തനത്തിൽ വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറിയും കൈകോർക്കുന്നു.
ജീവാംശം എന്ന പേരിൽ ചേലേമ്പ്ര പഞ്ചായത്തിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് ഫ്രീ ക്ലീൻ ചേലേമ്പ്ര പദ്ധതിയിൽ പതിമൂന്നാം വാർഡ് മൈലാഞ്ചി വളവ് ഭാഗത്ത് ശുചീകരണത്തിന് നേതൃത്വം നൽകാൻ വി ഉണ്ണി മെമ്മോറിയൽ ലൈബ്രറിക്ക് കഴിഞ്ഞു എന്നത് അഭിമാനകരമാണ്. അവരവരുടെ മാലിന്യം അവരവർ തന്നെ സംസ്കരിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്യുക എന്ന പൗരധർമ്മം ഉണർത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രഥമ ലക്ഷ്യം.
77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുമ്പത്തിച്ച് വി.ഉണ്ണി& കെ. മമ്മു മെമ്മോറിയൽ ലൈബ്രറി പതാക ഉയർത്തി. നാട്ടിലെ മുതിർന്ന പൗരൻ ചേക്കുട്ടി ഹാജി പതാക ഉയർത്തി.
കൊളക്കാട്ടുചാലി എ യു പി സ്കൂളുമായി സഹകരിച്ച് വി. ഉണ്ണി & കെ. മമ്മു സ്മാരക വായനശാല നടത്തി ഉപന്യാസരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം.
വി.ഉണ്ണി & കെ.മമ്മു മെമ്മോറിയൽ ലൈബ്രറിയുടെ പരിസരങ്ങളിൽ താമസിക്കുന്ന ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സാമൂഹ്യ പ്രവർത്തകരേയും തച്ചുശാസ്ത്ര വിദഗ്ദനേയും, PhD ഗവേഷണ ബിരുദധാരികളെയും, മുതിർന്ന പൗര പ്രമുഖരെയും, SSLC, PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും കോമരപടിലുള്ള ORLANDO CITY CONVENTION സെൻ്ററിൽ വച്ച് ആദരിച്ചു.
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി മോഹൻ ദാസ് മുഖ്യാതിഥിയായി. പരിപാടിക്ക് വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറിയുടെ സെക്രട്ടറി സൈഫീർ. പി സ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ദേവദാസ് അധ്യക്ഷത വഹിച്ചു, മുഖ്യപ്രഭാഷണം Retired Principal, NSS College, Manjeri Dr ആസാദ് മലയാറ്റിൽ നടത്തി. തേഞ്ഞിപ്പലം പഞ്ചായത്ത് വാർഡ് മെമ്പർ നിമിഷ, CPIM ചേലേമ്പ്ര ലോക്കൽ സെക്രട്ടറി ടി ശശിധരൻ, മുസ്ലിം ലീഗ് പതിമൂന്നാം വാർഡ് കമ്മിറ്റി പ്രസിഡൻറ് ഷാജിമാൻസാദ്, Oralando City MD സിറാജ് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
നാടിനെ വാനോളം ഉയർത്തുവാൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യത്യസ്ത മേഖലയിലുള്ള മിടുക്കന്മാരെ വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറിയുടെ ആദരിച്ചത് കൗതുകമായി. പൗര പ്രമുഖരെയും, സാമൂഹിക പ്രവർത്തകരുമായ ഗോപാലൻ നായർ വി, ചന്ദ്രൻ കെ പി, റംല എൻ, പോക്കുരുട്ടി കെ, ഗോപാലകൃഷ്ണൻ, മൊയ്തീൻ ഹാജി പി, ചേക്കുട്ടി ഹാജി എം, ആസാദ് മലയാറ്റിൽ എന്നിവരെയും കാലിക്കറ്റ് സർവ്വശാലയിൽ നിന്നും കെമിസ്ട്രിയിൽ PhD നേടിയ ഡോ. വർഷ രവീന്ദ്രൻ പി.ടിയും, ഡോ. പി. ലോലിതയും, അറബിക് കാലിഗ്രാഫിൽ വൈദഗ്ധ്യം തെളിയിച്ച് ബുക്ക് ഓഫ് ഏഷ്യയുടെ റെക്കോർഡിൽ ഇടം നേടിയ റിഷാന പി ക്കും, PLUS TWO ഉന്നത വിജയം നേടിയ അഫ്നിദ, ശിവാനി എന്നിവരേയും SSLC ഉന്നത വിജയം നേടിയ ഇന്ദ്ര വി, ഹരീഷ് ഇ, മിനാസ് മാളിയേക്കൽ എന്നിവരെയും ആദരിച്ചു. പരിപാടിക്ക് വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറിയൻ ശ്രീമതി ഷൈബ നന്ദി പ്രകാശിപ്പിച്ചു.
മികച്ച വിജയം നേടിയ SSLC, PLUS 2 വിദ്യാർഥികളെ ലൈബ്രറി അനുമോദിച്ചു.
Celebrating 75th India independence 🇮🇳
Click here to claim your Sponsored Listing.
Category
Contact the organization
Website
Address
Palghat
673634
Peradikunnu, Nagaripuram (po), Mannur (Via)
Palghat, 678642
അക്ഷര ലോകത്തിലേക്ക് എല്ലാവ൪ക്കും സ്?
Castlebookhouse@gmail. Com
Palghat, 678001
CASTLE BOOK HOUSE PH:9744486768, 9746359218
Palakkad
Palghat, 678001
പാലക്കാടൻ സൗന്ദര്യം ആസ്വാദിക്കാൻ ഈ പേജ് ലൈക്ക് ചൈയ്യൂ..