KGPTAO CITU PALAKKAD
Official Page of Kerala Gramapanchayat Technical Assistants Organisation-KGPTAO(CITU)
Palakkad Distr
KGPTAO പാലക്കാട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ സംഘടനാ അംഗത്വമുള്ള ജില്ലയിലെ മുഴുവൻ ടെക്നിക്കൽ അസിസ്റ്റന്റുമാരുടേയും ദേശാഭിമാനി വാർഷിക വരിസംഖ്യ CITU ജില്ലാ സെക്രട്ടറി സ: എം.ഹംസയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ ജില്ലാ സെക്രട്ടറി സ: ശ്രീജിത്ത്.കെ, CPI(M) പാലക്കാട് ജില്ലാ സെക്രട്ടറി സ: ഇ.എൻ.സുരേഷ് ബാബുവിനും CITU സന്ദേശം വരിസംഖ്യ CITU സംസ്ഥാന സെക്രട്ടറി സ: കെ.കെ.ദിവാകരനും കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം സ: ടി.കെ. അച്യുതൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി സ: വിജേഷ് കെ.പി, ജില്ലാ പ്രസിഡന്റ് സ: അഖിൽ.വി.എം, ട്രഷറർ രാജ്കുമാർ, മറ്റ് ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് ഓർഗനൈസേഷൻ (CITU) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും 'വർഗ്ഗീതയതക്കെതിരെ വർഗ്ഗ ഐക്യം' ശിൽപ്പശാലയും സംഘടിപ്പിച്ചു. മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി CITU ജില്ലാ വൈസ് പ്രസിഡന്റും ഒറ്റപ്പാലം എം.എൽ.എയുമായ സ: കെ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. KGPTAO സംസ്ഥാന സെക്രട്ടറി സ: വിജേഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സ: അഖിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ശ്രീജിത്ത് ഓങ്ങല്ലൂർ സ്വാഗതവും വൈസ് പ്രസിഡന്റ് സന്ധ്യ നന്ദിയും പറഞ്ഞു.
അഗളി പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് വാഹനപകടത്തിൽ മരിച്ചു
അഗളി പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റ് ജെല്ലിപ്പാറ ഒമ്മല വാറുവിള വീട്ടിൽ വിജി വർഗീസ് (39) സ്കൂട്ടർ പിക്കപ്പിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഗുളിക്കടവ് - ജെല്ലിപ്പാറ റോഡിൽ ദോണിഗുണ്ടിൽ വെച്ചാണ് അപകടമുണ്ടായത്. ചൊവ്വ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ വിജിയെ ഉടൻ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. അച്ഛൻ: വർഗീസ്. അമ്മ: മേരി. മകൻ: അമൽ. സഹോദരി: ബിൻസി
തദ്ദേശ ദിനാഘോഷം - 2023
കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ്സ് ഓർഗനൈസേഷൻ (CITU) പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലയിലെ എല്ലാ അംഗങ്ങളുടേയും ദേശാഭിമാനി വാർഷിക വരിസംഖ്യ തുകയുടെ ചെക്ക് (2,43,600/- രൂപ) CPI(M) ഒറ്റപ്പാലം ഏരിയ സെക്രട്ടറി സ: കൃഷ്ണദാസിന്റെ സാന്നിദ്ധ്യത്തിൽ CITU ജില്ലാ സെക്രട്ടറി സ: എം.ഹംസക്ക് കൈമാറി.. സംസ്ഥാന ജനറൽ സെക്രട്ടറി സ: വിജേഷ്.കെ.പി, ജില്ലാ സെക്രട്ടറി സ: ശ്രീജിത്ത്.കെ, ജില്ലാ ട്രഷറർ സ: രാജ്കുമാർ.ജി തുടങ്ങിയവർ പങ്കെടുത്തു...
CITU പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന റാലിയിൽ KGPTAO സംസ്ഥാന ജനറൽ സെക്രട്ടറി സ: വിജേഷ്, സംസ്ഥാന കമ്മിറ്റി അംഗം സ: അജീഷ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് ഓങ്ങല്ലൂർ, ശ്രീജിത്ത് നെല്ലായ, സുജീഷ്, അൻവർ, കൃഷ്ണദാസ്, സൗമ്യ എന്നിവർ...
കേരള ഗ്രാമ പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ്സ് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ...✊🏻✊🏻✊🏻
മണ്ണാർക്കാട് വെച്ച് നടക്കുന്ന CITU പാലക്കാട് ജില്ലാ സമ്മേളനത്തിൽ കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ്സ് ഓർഗനൈസേഷൻ പ്രതിനിധിയായി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് സ: സൗമ്യ പങ്കെടുത്തു..
കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻറ് ഓർഗനൈസേഷൻ സിഐടിയു രണ്ടാം സംസ്ഥാന സമ്മേളനം 2022 ഒക്ടോബർ 22ന് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി സ്മാരക ഹാളിൽ ( സ. ജോബി മാത്യു നഗര്‍ ) സി ഐ ടി യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് സഖാവ് മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറി സഖാവ് കെ പി വിജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും , ട്രഷറര്‍ ഹരീഷ് മുകുന്ദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തില്‍ 250 പ്രതിനിധികള്‍ പങ്കെടുത്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ ജോലിസുരക്ഷിതത്വം ഉറപ്പാക്കണമെന്നും , സ്ഥിരജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കരാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു ജനറല്‍ സെക്രട്ടറി കെ പി വിജേഷ് (പാലക്കാട്), പ്രസിഡന്‍റ് കെ എസ് സുനില്‍കുമാര്‍ , ട്രഷറര്‍ ഹരീഷ് മുകുന്ദ് , വൈസ് പ്രസിഡന്റുമാരായി കെ എസ് ശ്രീജിത്ത് ,ഷെഫീക്ക് റഹ്മാന്‍ , അരുണ്‍ വിജയന്‍ , ഷിത, സുനില്‍, പ്രമോദ്, മുഹമ്മദ്. ചിഞ്ചു എന്നിവരെയും ജോയിന്‍റ് സെക്രട്ടറിമാരായി ഉല്ലാസ് ബാബു, ശ്രീകല സി.എസ്, വരുണ്‍ എസ്.ആര്‍, അജിത്ത്, മാര്‍വിന്‍, ക്രിസ്റ്റോ, മഹേഷ് എന്നിവരെയും തിരഞ്ഞെടുത്തു..
പാലക്കാട് ജില്ലയിൽ നിന്നും അജീഷ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത് ഓങ്ങല്ലൂർ എന്നിവരെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി...
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സാങ്കേതിക വിഭാഗം ജീവനക്കാരായി കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ടെക്നിക്കൽ അസിസ്റ്റൻറ് മാരുടെ സംഘടനയായ കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻറ് ഓർഗനൈസേഷൻ സിഐടിയു രണ്ടാം സംസ്ഥാന സമ്മേളനം 2022 ഒക്ടോബർ 22ന് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി സ്മാരക ഹാളിൽ വച്ച് നടക്കുകയാണ്.
സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് 500 ബെഡ്ഷീറ്റുകൾ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് സഖാവ് കെ.എസ് സുനിൽകുമാറിൻ്റെ പക്കൽ നിന്ന് ട്രസ്റ്റിൻ്റെ മാനേജിംഗ് ട്രസ്റ്റിയും , സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ സഖാവ് ആനാവൂർ നാഗപ്പൻ ഏറ്റുവാങ്ങി..
സഖാവ് ഡി.ആർ അനിൽ , സഖാവ് കാർത്തികേയൻ ,
യൂണിയൻ ജനറൽ സെക്രട്ടറി സഖാവ് കെ.പി വിജേഷ് , ട്രഷറർ ഹരീഷ് മുകന്ദ് , കെ.എസ് ശ്രീജിത്ത് , ഉല്ലാസ് ബാബു , ഷെഫീക്ക് റഹ്മാൻ , അരുൺ പി വിജയൻ തുടങ്ങിയവർ പങ്കെടുത്തു..
കേരള ഗ്രാമ പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻ്റ്സ് ഓർഗനൈസേഷൻ ( CITU ) രണ്ടാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ് നിർവ്വഹിച്ചു..
CITU സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽകുമാർ , KGPTAO സംസ്ഥാന ട്രഷറർ ശ്രീ ഹരീഷ് മുകുന്ദ് , വൈസ് പ്രസിഡൻ്റ് ശ്രീ ഉല്ലാസ് ബാബു എന്നിവർ പങ്കെടുത്തു..
പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ
സിഐടിയു പാലക്കാട് ജില്ലാ സമ്മേളനം
തൊഴിലാളി-കർഷക സമരങ്ങളുടെ ഇന്ത്യ
2022 ഒക്ടോബർ 11ന് വൈകീട്ട് 4 മണിക്ക് കഞ്ചിക്കോട്
സിഐടിയു പാലക്കാട് ഡിവിഷൻ കൺവൻഷൻ ജില്ലാ പ്രസിഡണ്ട് പി.കെ.ശശി ഉദ്ഘാടനം ചെയ്തു.
സിഐടിയു പാലക്കാട് ജില്ലാ സമ്മേളനം
തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ ചരിത്രവും കടമയും
സെമിനാർ 2022 ഒക്ടോബർ 12ന് ഒറ്റപ്പാലത്ത്
സിഐടിയു ജില്ലാ സമ്മേളനം
വൈദ്യുതി മേഖലാ സ്വകാര്യവത്ക്കരണവും പ്രത്യാഘാതവും
സെമിനാർ - ഒക്ടോബർ 7ന് മണ്ണാർക്കാട്
സിഐടിയു ജില്ലാ സമ്മേളനം
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
2022 ഒക്ടോബർ 4ന് വൈകീട്ട് 5 മണിക്ക്
സിഐടിയു 15-ാം പാലക്കാട് ജില്ലാ സമ്മേളനം
നവകേരള സൃഷ്ടിയും ആരോഗ്യമേഖലയും
2022 ഒക്ടോബർ 8ന്
എൻജിഒ യൂണിയൻ ഹാളിൽ
Click here to claim your Sponsored Listing.