aneesharavind_93_

ആഗ്രഹിച്ചത് എല്ലാം വളരെ വൈകിയെ കിട്ടിയിട്ടുള്ളു.അങ്ങനെ കിട്ടിയത് എല്ലാം വളരെ മനോഹരങ്ങളായിരുന്നു ❤️🥰

14/04/2024

🌤️🛖💛

കൊടുമ്പ് പാലക്കാട്‌ 📍


Beauty Palakkad My Palakkad Kerala Explorers Kerala

26/01/2024

കോവളം ബീച്ച് 🌊



.360 .travel.diaries .vibes .keralam.official

Photos from aneesharavind_93_'s post 14/01/2024

കാലം മായ്ക്കാത്ത കഥയും കഥാപാത്രങ്ങളും കാഴ്ചകളും മനസ്സിലേക്കിട്ടു തന്ന് കഥപറച്ചിലിന്റെ പുതിയൊരു ശൈലി പകർന്നുതന്ന
ശ്രീ ഒ. വി. വിജയന്റെ നാട്ടിൽ നിന്നൊരു
പുലർകാലം 🌾🌳💚

Photos from aneesharavind_93_'s post 20/12/2023

നടന്നു നീങ്ങിയ ഓർമകൾ ഇപ്പോഴും മനസ്സിന്റെ ആഴങ്ങളിൽ തന്നെയാണ്. ❤️

സങ്കരനാരായണസ്വാമി ക്ഷേത്രം പനമണ്ണ 📍

Photos from aneesharavind_93_'s post 17/12/2023

പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി
ക്ഷേത്രം 🛕

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പനമണ്ണ ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം.
ശൈവ- വൈഷ്ണവ ശക്തികളുടെ സംഗമമൂർത്തിയായ ശങ്കരനാരായണൻ പ്രധാന പ്രതിഷ്ഠയായി വരുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്.🥰

Photos from aneesharavind_93_'s post 05/12/2023

സങ്കരനാരായണൻ ക്ഷേത്രം 🛕

പാലക്കാട്‌ കൊടുമ്പ് തിരുവാലത്തൂർ ശ്രീ രണ്ടുമൂർത്തി ഭഗവതി ക്ഷേത്രത്തിലേക് പോകുന്ന വഴിക്ക് ആണ് ഇ ക്ഷേത്രം സ്ഥിതി
ചെയ്യുന്നത്. 📍

My Palakkad Kerala Explorers Beauty Palakkad District Collector Palakkad Thiruvalathur Heritagevillage Kerala Temples Kerala Kerala Glitz

Photos from aneesharavind_93_'s post 21/11/2023

ശ്രീ പത്മനാഭ സ്വാമിയുടെ മണ്ണിൽ നിന്നും ഒരു പുലർകാലം 🛕🌥️

Kerala Explorers Sree Padmanabha Swami Kshethram_Oru Nagarathinte Kadha Group

Photos from aneesharavind_93_'s post 01/11/2023

ചിങ്ങൻ ചിറ പ്രകൃതി ക്ഷേത്രം 🌳🛕🌿

പ്രകൃതി തന്നെ ആരാധനാമൂർത്തിയായി നിലകൊള്ളുന്ന ആത്മീയ ഭൂമികയാണ് ചിങ്ങൻ ചിറ. ജാതിമതഭേദമില്ലാതെ ഏവരും ഈ പ്രകൃതി ക്ഷേത്രത്തിലെത്തുന്നു. വീടുപണി തടസമില്ലാതെ നടക്കാൻ വീടുകളുടെയും കുട്ടികളില്ലാത്തവർ തൊട്ടിലുകളുടെ രൂപവും അവിടെയുള്ള ആൽമരത്തിൽ പലയിടങ്ങളിലായി തൂക്കിയിട്ട് പ്രാർത്ഥിക്കുകയാണ് ചെയ്യാറ്. തമിഴ്നാട്ടിൽ നിന്നുള്ള വിശ്വാസികൾ വീടുകളിൽ വളകാപ്പ് ചടങ്ങ് നടക്കുന്ന സമയത്ത് ഇവിടെ വന്ന് വളകൾ നേർന്ന് പ്രാർത്ഥിക്കാറുണ്ട്.

ഒട്ടേറെ സിനിമ,ആൽബം ഷൂട്ടിംഗ് ലൊക്കേഷൻ കൂടി ആണ് ചിങ്ങൻ ചിറ ക്ഷേത്രം ❤️


My Palakkad Beauty Palakkad Kerala Explorers Kollengode Aneesh Aravind

Photos from aneesharavind_93_'s post 15/10/2023

ഇന്ത്യയിലെ ഏറ്റവും (ഹരിത) പച്ചപ്പ് നിറഞ്ഞ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായിരുന്നു വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ. 🚉

പാലക്കാട്‌ വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ ദക്ഷിണ റെയിൽവേയുടെ ഷൊറണൂർ-മംഗലാപുരം സെക്ഷനിലാണ് സ്ഥിതിചെയ്യുന്നത്.📍 പച്ചപ്പ് നിറഞ്ഞ മരങ്ങളാൽ മൂടപ്പെട്ടിരുന്ന സ്റ്റേഷൻ ഇപ്പൊ നവീകരണത്തിന്റെ ഭാഗം ആയി ആഹ് പച്ചപ്പ് ഒക്കെ വെട്ടി മാറ്റിയിരിക്കുന്നു. 💔

Aneesh Aravind

My Palakkad Beauty Palakkad Kerala Explorers Cherpulassery

08/10/2023

ഇതുപോലെ ഒഴിഞ്ഞൊരു ഇടം എന്റെ ഹൃദയത്തിലും കാണാം ...
പൂവിടാൻ വൈകിയൊരു മുല്ല പടർന്ന പോൽ തളം കെട്ടിയ നിന്റെ ഓർമകൾക്ക് പന്തലിട്ടൊരിടം ...💔

✍️ ❤️

Photos from aneesharavind_93_'s post 21/09/2023

പാലക്കാട്‌ ചേരാമംഗലം മുതുകോട് ശിവക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള പാലക്കാടൻ നെൽപാടങ്ങളുടെ
ഒരു കാഴ്ച്ച 🌾💚

Aneesh Aravind

My Palakkad Kerala Palakkad

Photos from aneesharavind_93_'s post 06/09/2023

തിരുവനന്തപുരം നേപ്പിയര്‍ മ്യൂസിയം 🏯

തിരുവനന്തപുരം നഗരഹൃദയത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത കൊട്ടാര സദൃശമായ കെട്ടിടത്തിലാണ് നേപ്പിയര്‍ മ്യൂസിയം. മൃഗശാലയോടു ചേര്‍ന്ന് മ്യൂസിയം വളപ്പിലാണ് ഇത്.
ചരിത്ര പ്രാധാന്യമുള്ള പുരാതന ഓട്ടു പ്രതിമകള്‍, ആഭരണങ്ങള്‍, രാജകീയരഥം, ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചൈനീസ്, മുഗള്‍, കേരളീയ വാസ്തു ശില്പകല, എന്നിവയുടെ സംയുക്ത സങ്കരനിര്‍മ്മിതിയാണ് ഈ മ്യൂസിയം കെട്ടിടം.
നിര്‍മ്മാണശൈലി കൊണ്ടു തന്നെ ഈ കൊട്ടാരത്തിനകത്തു സ്വാഭാവികമായി തണുപ്പ് അനുഭവപ്പെടും. മുന്‍ മദ്രാസ് ഗവര്‍ണറായ ജനറല്‍ ജോണ്‍ നേപ്പിയറുടെ സ്മരണക്കാണ് ഇത് സമര്‍പ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആര്‍ട്ട് മ്യൂസിയം എന്നും നാമകരണം ചെയ്തിട്ടുണ്ട്.

Aneesh Aravind

Kerala Trivandrum Thiruvananthapuram, Kerala Trivandrum Museum

Photos from aneesharavind_93_'s post 30/08/2023

Thiruvananthapuram Zoo 🦚🦛🦬🦌

Kerala Trivandrum Thiruvananthapuram Zoo Thiruvananthapuram, Kerala

Photos from aneesharavind_93_'s post 20/08/2023

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം 🛕

നിഗൂഢതകളും രഹസ്യങ്ങളും അളന്നു തീർക്കുവാൻ കഴിയാത്ത സമ്പത്തും ഒളിഞ്ഞിരിക്കുന്ന ക്ഷേത്രം...
തിരുവനന്തപുരത്തിന്റെ വിസ്മയങ്ങളിൽ ഒന്ന്...പറ‍ഞ്ഞു തീർക്കുവാൻ കഴിയാത്തത്ര വിശേഷങ്ങളുണ്ട് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ പത്മനാഭ സ്വാമി ക്ഷേത്രത്തിന്. അനന്തനാഗത്തിന്റെ പുറത്ത് ശയിക്കുന്ന മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടം തിരുവനന്തപുരത്തിന്റെ എല്ലാ വിധ ഐശ്വര്യങ്ങളുടെയും കേന്ദ്രമായി അറിയപ്പെടുന്നു.🧡🔅

Aneesh Aravind

Trivandrum Thiruvananthapuram, Kerala Sree Padmanabha Swami Kshethram_Oru Nagarathinte Kadha Group Kerala Temples

Photos from aneesharavind_93_'s post 11/08/2023

പെരുമാങ്ങോട് വിഷ്ണു(വാമന മൂര്‍ത്തി) ക്ഷേത്രം 🛕

വളുവനാട്ടിലെ അതിപുരാതന വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ പെരുമാങ്ങോട് വിഷ്ണു ക്ഷേത്രം. ശരണാര്‍ത്ഥികള്‍ക്ക് ആശ്രയവും അഭീഷ്ടസിദ്ധിയരുളുന്നതുമായ ശ്രീ പെരുമാങ്ങോട്ടപ്പന്‍ ഈ നാടിന്റെ ചൈതന്യവും ഐശ്വര്യവുമായി പരിലസിക്കുന്നു.
വൈദിക താന്ത്രിക കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണുഇത്.
ഇതൊരു ഓത്തമ്പലമാണ്. വേദ പഠനം മുറജപം ത്രിസന്ധ എന്നിവ എല്ലാം നടത്തിയിരുന്ന ഈ ക്ഷേത്രത്തിനു 1650ല്‍ പരം വര്‍ഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കലോ ഉത്സവമോ പതിവില്ലാത്ത ഇവിടെ അന്നദാനപ്രഭുവായ സാക്ഷാല്‍ മഹാവിഷ്ണു വാമന രൂപത്തില്‍ വാണരുളുന്നു.

പാലക്കാട് ജില്ലയുടെ കലാഗ്രാമങ്ങളില്‍ ഒന്നായി വീശേഷിപ്പിക്കപ്പെടാവുന്ന ശ്രീക്രിഷ്ണപുരത്തിന്റെ സാംസ്കാരിക പ്രവര്‍ത്തങ്ങളുടെ ചിത്രത്തില്‍ ഈ പെരുമാങ്ങോട് വിഷ്ണുക്ഷേത്രത്തിന്റെ പേരും തിളക്കത്തോടെ നിലനില്ക്കുന്നു. കഥകളി രംഗത്തെ ആചാര്യന്മാര്‍ക്കെല്ലാം തന്നെ ആതിഥ്യമരുളിക്കൊണ്ട് പതിറ്റാണ്ടുകളായി നടത്തി വരുന്ന കഥകളി ( ധനുമാസത്തിലെ മുപ്പട്ടു വ്യാഴാഴ്ച ) കഥകളി ലോകത്തില്‍ തന്നെ അപൂര്‍വമായ ഒരു അരങ്ങായി വിശേഷിപ്പിക്കപ്പെടുന്നു.
ഭരതനാട്യം മോഹിനിയാട്ടം , സംഗീതോത്സവം, പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീത കച്ചേരി ,തുടങ്ങിയ കലാപ്രവര്‍ത്തനങ്ങള്‍ക്ക് വേദി ഒരുക്കി കൊണ്ട് ക്ഷേത്രം നാടിന്റെ സാസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു.
മലബാര്‍ ദേവസ്വം ബോറ്ഡിനു കീഴില്‍ ആണ് ഈ ക്ഷേത്രം. ❤️

Caption copied by : Perumangode Vishnu temple page 📝

Aneesh Aravind

Kerala My Palakkad Perumangode Sreekrishna Temple Sreekrishnapuram

03/08/2023

നീലാകാശം പച്ച കുന്ന് ചുവന്ന വീട്🏡

പാലക്കാട്‌ ശ്രീകൃഷ്ണപുരം റൂട്ടിൽ കടമ്പഴിപുറത്ത് നിന്ന് ഒരു കാഴ്ച്ച 😍

Aneesh Aravind aneesharavind_93_

Photos from aneesharavind_93_'s post 01/08/2023

വാഴാലിക്കാവ്🌳📍

തൃശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലുള്ള പൈങ്കുളം ഗ്രാമത്തിൽ വാഴാലിപ്പാടം എന്ന കൊച്ചു പ്രദേശത്ത് ഭാരതപ്പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ചെറു ക്ഷേത്രമാണ് വാഴാലിക്കാവ്.🛕
ഒട്ടനവധി സിനിമകൾ ചിത്രീകരിച്ച 🎬 പ്രകൃതി മനോഹരമായ ലൊക്കേഷൻ കൂടിയാണ് വാഴാലിക്കാവ്. ഒരിടത്ത് , മഴവിൽക്കാവടി,പൈതൃകം,
നഖക്ഷതങ്ങൾ,വാത്സല്യം,സല്ലാപം,
കുടമാറ്റം, ആറാം തമ്പുരാൻ, ചന്ദ്രോത്സവം,ദ്രോണ,സിംഹാസനം,
ഗോദ,ബോഡി ഗാർഡ് , ആകാശത്തിലെ പറവകൾ ,മൈലാഞ്ചി മൊഞ്ചുള്ള വീട്,കിളിച്ചുണ്ടൻ മാമ്പഴം,
ബാലേട്ടൻ,മിസ്റ്റർ ഫ്രോഡ് ,അഞ്ചിൽ ഒരാൾ അർജുനൻ, പോക്കിരി രാജ, 1971 ബിയോണ്ട് ബോർഡേഴ്സ് ,മല്ലു സിംഗ്, ആറാട്ട്, അജഗജാന്തരം തുടങ്ങി നൂറിലധികം സിനിമകൾ ചിത്രീകരിച്ച ലൊക്കേഷനാണ്.മലയാളം കൂടാതെ അന്യഭാഷാ സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

Caption copied by: http://M3DBCafe.com

Aneesh Aravind aneesharavind_93_

Photos from aneesharavind_93_'s post 23/07/2023

Adiyogi Shiva statue 🔱

നിലഗിരി ബയോസ്‌ഫിയർ റിസേർവ് ലെ
വെള്ളിയാഗിരി മലനിരകൾക്ക് താഴെ സ്ഥിതിചെയ്യുന്ന ലോകത്തിലെ Largest Bust Sculpture ആണ് ഇത്. 150 ഏക്കറിൽ വിശാലമായി കിടക്കുന്ന സ്ഥലത്ത് 112ft ഇൽ ആണ് ഇ statue സ്ഥിതി ചെയ്യുന്നത്.💙

aneesharavind_93_ Aneesh Aravind

20/07/2023

മലമ്പുഴ ഡാം 🌄

aneesharavind_93_ Aneesh Aravind

My Palakkad Beauty_Palakkad Kerala Kerala

Photos from aneesharavind_93_'s post 18/07/2023

ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ ഒന്നായി വാർത്തകളിൽ ഇടം പിടിച്ച പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് നിന്നും ഒരു സായാഹ്നം 🌄

aneesharavind_93_ Aneesh Aravind


Kerala Beauty_Palakkad Kerala My Palakkad Kollengode

Photos from aneesharavind_93_'s post 17/07/2023

പാലക്കാട് നിന്ന് 31 കിലോമീറ്റർ അകലെ പാലക്കാട്‌ പൊള്ളാച്ചി റൂട്ടിൽ കന്നിമാരി മീനാക്ഷിപുരം ഭാഗത്ത്‌ ആണ്
ഇ വെങ്കലക്കയം (kambalathara)അണക്കെട്ട്. പാലക്കാടിന്റെ ഐക്കൺ ആയ കരിമ്പനകൾ നിറഞ്ഞ മനോഹരമായ ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. ജലസേചന വകുപ്പാണ് ഈ പ്രദേശം കൈകാര്യം ചെയ്യുന്നത്. ഒടിയൻ പോലുള്ള നിരവധി മലയാള സിനിമകളുടെ ലൊക്കേഷനാണിത്.🌴🏞️

aneesharavind_93_ Aneesh Aravind

Beauty_Palakkad Kerala My Palakkad Kerala Chittur-Palakkad

Photos from aneesharavind_93_'s post 15/07/2023

പശ്ചിമഘട്ടം (Western Ghats)⛰️💚

പാലക്കാട്‌ വാളയാർ ഭാഗത്തു നിന്ന് പശ്ചിമഘട്ട മല നിരകളുടെ ഒരു കാഴ്ച്ച😍

പശ്ചിമഘട്ടത്തിലെ ഏറ്റവും താഴ്ന്ന പർവത പാതയാണ് പാലക്കാട് ഗ്യാപ്പ് അഥവാ പാലക്കാട് ചുരം.🏞️ കേരളത്തിലെ പാലക്കാട് നഗരത്തിനടുത്തുള്ള ഈ ചുരത്തിന് 300 മീറ്റർ ഉയരവും 30-40 കിലോമീറ്റർ വീതിയുമുണ്ട്. കേരളത്തിനും അതിന്റെ അയൽ സംസ്ഥാനമായ തമിഴ്‌നാടിനും ഇടയിലുള്ള പ്രകൃതിദത്ത അതിർത്തിയായി പ്രവർത്തിക്കുന്ന പശ്ചിമഘട്ടത്തിലെ ഒരേയൊരു ഇടവേളയാണ് പാലക്കാട് ചുരം.

ഉപദ്വീപിന്റെ കിഴക്കും പടിഞ്ഞാറും തീരങ്ങൾക്കിടയിലുള്ള പ്രധാന വ്യാപാര പാതയായി ഈ വിടവ് പ്രവർത്തിച്ചിട്ടുണ്ട്. കോയമ്പത്തൂരിന്റെയും പാലക്കാടിന്റെയും സമീപ പ്രദേശങ്ങളിലെ കാലാവസ്ഥയിലും ഈ വിടവ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് തെക്ക് പടിഞ്ഞാറൻ മൺസൂണിനെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നു, അതുവഴി പ്രദേശത്തിന്റെ വേനൽക്കാല താപനില മിതമായും തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതൽ മഴയും നൽകുന്നു.🥰

aneesharavind_93_ Aneesh Aravind

Kerala Beauty_Palakkad Kerala My Palakkad Ente Nadu Palakkad▫️എന്റെ നാട് പാലക്കാട്‌

13/07/2023

പാലക്കാട്‌ കൊടുമ്പ് ഓലശ്ശേരി ഭാഗത്തു നിന്ന് ഒരു സായാഹ്ന വഴിയോര കാഴ്ച്ച 💛


Beauty_Palakkad Kerala Kerala

11/07/2023

പൊൻകിരണം 🌤️


Kerala Kerala Tourism

Photos from aneesharavind_93_'s post 22/05/2023

മുളഞ്ഞുർ 📍

Photos from aneesharavind_93_'s post 19/05/2023

📍മുളഞ്ഞൂർ കാവ് ഭഗവതി ക്ഷേത്രം🛕

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് ലക്കടി പേരൂരിലാണ് മുളഞ്ഞൂർ കാവ് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.. ഒറ്റപ്പാലത്തെ വനാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന മുളഞ്ഞൂർ കാവ് ഭഗവതി ക്ഷേത്രം ഒരു കൊച്ചു കാടിന് നടുക്കാണ് സ്ഥിതി ചെയ്യുന്നത്.. 🌳💚

Nenmara Vallangi Vedikkettu 2k23/ നെന്മാറ വല്ലങ്ങി വെടിക്കെട്ട്‌ 2023 Asia's loudest firework🔥💣💥 05/04/2023

Use earphone 🎧 for better experience 🥰

Nenmara Vallangi Vedikkettu 2k23/ നെന്മാറ വല്ലങ്ങി വെടിക്കെട്ട്‌ 2023 Asia's loudest firework🔥💣💥 വേലകളുടെ വേല ഗംഭീരം; വെടിക്കെട്ട് അതിഗംഭീരം; ജനാരവം...വേലകളുടെ വേല നെന്മാറ വേല ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീ ....

Want your business to be the top-listed Photography Service in Palghat?
Click here to claim your Sponsored Listing.

Videos (show all)

Palakkad Morning Ride 🏍️#visitpalakkad #palakkaddiaries #viralvideo #trendingreels #rx100 #yamaha My Palakkad Kerala Exp...
ശങ്കരനാരായണൻ ക്ഷേത്രം🛕കൊടുമ്പ് തിരുവാലത്തൂർ 📍#thiruvalathur #palakkadgram #visitpalakkad My Palakkad Kerala Explorers Be...
തൃക്കാർത്തിക 🪔പാലക്കാട് ജില്ലയിൽ  കൊടുമ്പ് പഞ്ചായത്തിൽ തിരുവാലത്തൂർ ഗ്രാമത്തിൽ, ഭാരതപ്പുഴയുടെ പോഷകനദിയായ കണ്ണാടിപ്പുഴയുട...
തേക്കിൻചിറ കള്ളുഷാപ് 🥛കൊല്ലങ്കോട് 📍#kollengode #visitpalakkad #palakkaddiaries #kallushap My Palakkad Kerala Explorers B...
മ്മടെ നാട് 🌾🚜🌴#palakkaddiaries #visitpalakkad #keralatourism #paddyfarmer My Palakkad Kerala Explorers Beauty Palakkad
ഓർമ്മകൾ 🥰അക്ഷരങ്ങളുടെ ലോകത്തേക്ക് ചുവട് വച്ചത് ഇവിടെ നിന്നായിരുന്നു.📝ഓടുമേഞ്ഞ മേൽക്കൂരയും മണ്ണിൽ കെട്ടിപ്പൊക്കിയ ചുമരുകൾ...
ചെല്ലൻ ചേട്ടന്റെ ചായകട 🛖കൊല്ലങ്കോട് 📍#kollenkode #visitpalakkad #palakkaddiaries #palakkad My Palakkad Beauty Palakkad K...
കിഴൂർ അക്വാഡക്റ്റ് പാലം 🌉നിരവധി മലയാള സിനിമകളിൽ പ്രത്യക്ഷപ്പെട്ട പ്രിയ പെട്ട ഇടം ആണ് ഇ പാലം.🎬കിഴൂരിലെ പണിക്കർകുന്നിൽ അനങ...
കട്ടൻ ചായ ☕ #kattanchaya #kattankappi #kattan #attapadi #imotionalstory #moodvibe My Palakkad Beauty Palakkad Kerala Exp...
വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ 🚉🌳 #vallapuzha #railwaystation #railwayphotography #palakkaddiaries #visitpalakkad My Palakka...
അട്ടപ്പാടി ഭവാനി റിവർ ബ്രിഡ്ജ് 🌉🏞️ #visitpalakkad #attapaditourism #attapadi_hills #attapadi #mannarkkad #palakkadtouris...
ചേരാമംഗലം പാലക്കാട്‌ 🌴💚🌾 #visitpalakkad #palakkadgram #palakkaddiaries #palakkad #cheramangalam #kunissery #kollenkode M...

Telephone

Address

Palghat

Other Photography Videography in Palghat (show all)
Aeratil Weddings Aeratil Weddings
Palghat

FALL IN LOVE WITH EACH SHOT

Iberry Weddings Iberry Weddings
Main Road Alathur
Palghat, 678543

Today`s Moments Are📷 Tomorrow´s Memories Book Your MoMents With iBerry Weddings📷🎬🎥 7356222364, 97

Story Line weddings Story Line weddings
ERATTAKULAM, Alathur Palakkad
Palghat, 678682

One of India's premier wedding cinematography and photography team based in palakkad

Travel with ajesh_u Travel with ajesh_u
Palghat

ലോകമേ തറവാട് �

SA  Photography SA Photography
Palghat

" i walk , i look , i see , i stop , i photograph "

Film art Wedding studio Film art Wedding studio
Film Art Wedding Studio Thiruvali(po) Malappuram(dist)
Palghat, 676123

Business

Mobile Photography by Vivek Rajan Mobile Photography by Vivek Rajan
Mangode, Palakkad
Palghat, 679503

Creative Captures by ARJUN Creative Captures by ARJUN
Palghat

With emphasis on photography, we turned our arts towards a more gritty, realistic direction and began exclusively capturing moments.

signature.pkd signature.pkd
Palakkad Kinassery
Palghat

Amore Pictures Amore Pictures
Palghat, 678101

Kerala based photographer in all kind of Photography service like wedding,product and fashion..

Cupcakeweddings Cupcakeweddings
Room No 2, 2nd Floor, Kanjirathinkal Complex, Co-operative College Road , Olavakkode
Palghat, 678002

Room no.2, 2nd floor, kanjirathingal complex, near malabar hospital, ovalakkode main road

Final cut weddinGs Final cut weddinGs
Palghat, 678002

Wedding planers wedding filming. Wedding Photography. Candid Movements https://wa.me/918943553232