St: Jacob Youth Charitable Society Allapra Reg no EKM TC 291 2020

charity is our moto

28/01/2023
05/01/2023

പ്രണാമം 🌹🌹🌹🌹

21/12/2022

2022 Carol

14/08/2022

നമ്മുടെ ഇടവകയിൽ സെന്റ്.മേരീസ് കുടുംബ യൂണിറ്റ് അംഗവും മുൻ ട്രസ്റ്റിയും ആയിരുന്ന അല്ലപ്ര പന്തപ്ലായ്ക്കൽ PT ജോർജ് കർത്താവിൻ നിദ്ര പ്രാപിച്ചു..ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അല്ലപ്ര സെന്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളിയിൽ 🌹🌹
(പരേതൻ കോവിഡ് ബാധിതനായിരുന്നു)

15/05/2022

Happy Sunday

14/05/2022

ഇന്നത്തെ ചിന്ത

12/05/2022

ഇന്ന് ലോക നേഴ്‌സ് ദിനം.( International Nurses Day )

വര്‍ഷങ്ങള്‍ നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്‌സുമാരുടേത്. വൈറസിനെതിരായ പോരാട്ടത്തിലെ ഈ മുന്നണിപ്പോരാളികള്‍ പരിചരണത്തിന്റെയും ക്ഷമയുടെയും ത്യാഗത്തിന്റെയും അര്‍ഥം സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുകയായിരുന്നു. പിപിഇ കിറ്റിലും മാസ്‌കിലും വീര്‍പ്പുമുട്ടിയ പേരോ ഊരോ അറിയാത്ത നഴ്‌സുമാരോട് മനസുകൊണ്ട് കടപ്പാടറിയിച്ചാണ് ഓരോ രോഗിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത്.

എന്നാല്‍ ഈ കടപ്പാടിന് പരിഹരിക്കാനാവാത്ത വെല്ലുവിളികളിലൂടെയാണ് നേഴ്‌സുമാര്‍ കടന്നുപോകുന്നത്. അവര്‍ അഭിമുഖീകരിക്കുന്ന കാഠിന്യമേറിയ ജീവിതാവസ്ഥകളെക്കുറിച്ച് ബോധവത്കരിക്കാനും അര്‍ഹിച്ച അംഗീകാരം നല്‍കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കാനും ഈ ദിനം ആവശ്യമാണ്. ജോലിഭാരവും സാമ്പത്തിക കാരണങ്ങളും നിരത്തി ഈ രംഗത്തേക്ക് വരാന്‍ മടിക്കുന്നവരെയും ഇന്നത്തെ ദിനത്തിലൂടെ ലക്ഷ്യമിടുന്നു. കൂടുതല്‍ ആളുകളെ നഴ്‌സ് സമൂഹത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ഇന്നത്തെ ദിനത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

ഈ വര്‍ഷത്തെ പ്രമേയം

മുന്നോട്ട് നയിക്കാന്‍ ഒരു ശബ്ദം, നേഴ്‌സിങ്ങില്‍ നിക്ഷേപിക്കൂ, ലോകത്തെ ആരോഗ്യ വ്യവസ്ഥയുടെ അവകാശങ്ങള്‍ ബഹുമാനിക്കൂ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആരോഗ്യമേഖലയിലില്‍ ഇന്നുള്ളതില്‍വെച്ച് ഏറ്റവും വലിയ തൊഴില്‍ വിഭാഗമാണ് നഴ്‌സിംഗ് രംഗം. രോഗികളോട് പുലര്‍ത്തുന്ന നിസ്വാര്‍ഥ പരിചരണം ഓര്‍മ്മിപ്പിക്കപ്പെടാനും അംഗീകരിക്കാനും ഇന്നത്തെ ദിനത്തിലൂടെ സാധ്യമാകണം. കോവിഡ് മാത്രമല്ല, വസൂരിയും പകര്‍ച്ച വ്യാധികളും തുടച്ചുനീക്കാന്‍ ഈ 'മാലാഖ'മാരുടെ സംഘം നടത്തിയ ശ്രമങ്ങള്‍ ചര്‍ച്ചയാകണം.

ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേള്‍

വിളക്കേന്തിയ വനിത എന്ന പേരില്‍ ലോകം വിശേഷിപ്പിക്കുന്ന ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേലിന്റെ ജന്മദിനമാണ് നേഴ്‌സസ് ദിനമായി നാം ആചരിക്കുന്നത്. 1820 മെയ് 12 ന് ജനിച്ച നൈറ്റിങ്‌ഗേലിന്റെ 202-ാം ജന്മദിന വാര്‍ഷികമാണ് 2022ലെ ഈ നേഴ്‌സ് ദിനം. നേഴ്‌സിങ് എന്ന തൊഴിലിനെ ഒരു പുണ്യകര്‍മമായി തിരുത്തിയെഴുതിയ ഇവരാണ് ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവ്.

പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ നഴ്സുമാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്. കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മലയാളി നഴ്സുമാരുടെ സേവനം പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. കോവിഡ് മഹാമാരിയുള്‍പ്പെടെയുള്ള രോഗങ്ങളെ ചെറുക്കുന്നതില്‍ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ്. സേവനത്തിന്റെ പേരില്‍ സ്വന്തം ജീവന്‍വരെ അര്‍പ്പിച്ച നഴ്സുമാരും നമുക്കിടയിലുണ്ട്.

കോവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച വിജയത്തിന്റെ വലിയൊരു പങ്കും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നഴ്സുമാര്‍ക്കും അവകാശപ്പെട്ടതാണ്. രോഗീപരിചരണത്തോടൊപ്പം തന്നെ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതിനും, ജനങ്ങളെയും ജീവനക്കാരെയും ബോധവത്ക്കരിക്കുന്നതിനും ഓരോ നഴ്സും ശ്രദ്ധിച്ചിരുന്നു.
ഇന്ത്യയിലെ നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് മികച്ചു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലായി 127 കോളേജുകളും, 132 നഴ്സിംഗ് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് ഓരോ വര്‍ഷവും പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികളാണ് നഴ്സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

01/02/2022

അമ്പഴച്ചാലിൽ രാജൻ ചേട്ടന്റെ അമ്മ ഇന്ന് രാവിലെ മരണപെട്ടു, സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക്

31/01/2022

നിർദ്ധനരായ, മരുന്നു വാങ്ങാൻ കഷ്ടപെടുന്നവർ ഉണ്ടെങ്കിൽ ഓഫീസുമായി ബണ്ഡപെടുക
9895178767,8281527489

30/11/2021

ജാഗ്രതയോടെ മുന്നോട്ട്

01/11/2021

ചികിത്സാ സഹായം നൽകി

ഗുരുതരമായ വൃക്ക രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന വേങ്ങൂർ സ്വദേശി ഷിജു കെ. കെ യ്ക്ക് ഇന്ന് രാവിലെ സൊസൈറ്റിയിൽ നിന്നും ചികിത്സാ സഹായം കൈമാറി.

ഡയാലിസിസ് വഴി ജീവൻ നിലനിർത്തി പോരുന്ന ഷിജുവിന്റെ കുടുംബം വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ്. പ്രായമായ മാതാ പിതാക്കളും ഭാര്യയും 10 വയസ്സുള്ള ഒരു കുട്ടിയും അടങ്ങുന്നതാണ് ഷിജുവിന്റെ കുടുംബം.

ഈ പോസ്റ്റ്‌ കാണുന്ന ആർക്കെങ്കിലും ഷിജുവിനെ സഹായിക്കാനാകുമെങ്കിൽ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ഷിജുവിന്റെ കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ അറിയുവാൻ സാധിക്കുന്നതാണ്.

എല്ലാവരും അവരവർക്ക് കഴിയുംവിധം സഹായിക്കേണമേ!

ഷിജു കെ കെ
കൂത്തുപാറക്കൽ
വേങ്ങൂർ, പെരുമ്പാവൂർ
Mob: 9074064336

01/11/2021

ഉപന്യാസ രചന മത്സരം - ഫല പ്രഖ്യാപനം

സെന്റ്:ജേക്കബ് യൂത്ത് ചാരിറ്റബിൾ സൊസൈറ്റി അല്ലപ്രയുടെ ആഭിമുഖ്യത്തിൽ 2021 സെപ്റ്റംബർ മാസം 5 ആം തീയതി മുതൽ ഒക്ടോബർ മാസം 2 ആം തീയതി വരെ "വിദ്യാർത്ഥികളും ഓൺലൈൻ വിദ്യാഭ്യാസവും " എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തപ്പെട്ട ഉപന്യാസ രചന മത്സരത്തിൽ ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നുമായി 20 ഓളം ഉപന്യാസ രചനകൾ പോസ്റ്റൽ വഴിയും സൊസൈറ്റിയുടെ ഇമെയിൽ വഴിയും ലഭിച്ചിരിന്നു.

എല്ലാവരും മത്സര നിബന്ധനകൾക്ക് വിധേയമായി വിഷയത്തെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. വിഷയത്തെ കുറിച്ചുള്ള അവരവരുടെ അറിവുകളും അഭിപ്രായങ്ങളും ആശയങ്ങളും പ്രയോജങ്ങളും കോട്ടങ്ങളും, ഭാവിയിലേക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതും രചനകളിൽ പ്രതിഫലിച്ചിരുന്നു.

ഗവണ്മെന്റ് കോളേജ് ലെക്ചർ ശ്രീ. അഖിലേഷ് സാറിന്റെ നേതൃത്വത്തിലായിരുന്നു ഉപന്യാസങ്ങൾ വിലയിരുത്തിയത്.ആമുഖം, വിഷയ പരിജ്ഞാനം, അപഗ്രഥന രീതി, ഉപസംഹാരം, ഭാഷ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ പൂർത്തിയാക്കി റിസൾട്ട്‌ തയ്യാറാക്കിയിട്ടുള്ളത്.

കേരളപ്പിറവി ദിനമായ ഇന്ന് (നവംബർ 1) രാവിലെ 10 മണിക്ക് കൂടുതൽ മാർക്ക് ലഭിച്ച 3 ഉപന്യാസങ്ങൾ രചിച്ചു മത്സരത്തിൽ വിജയികളായവരുടെ പേരു വിവരങ്ങൾ സൊസൈറ്റിയുടെ ഫേസ്ബുക്ക്‌ പേജിലൂടെ പ്രഖ്യാപിക്കുന്നതാണ്.

Photos from St: Jacob Youth Charitable Society Allapra Reg no EKM TC 291 2020's post 01/11/2021

നവംബർ -1 കേരളപ്പിറവി ദിനം

കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമയ്ക്കായാണ് മലയാളികൾ കേരള പിറവി ആഘോഷിക്കുന്നത്. നവംബർ ഒന്നാണ് കേരള പിറവിയായി ആഘോഷിക്കുന്നത്.

കേരളം എന്ന പേര് ലഭിച്ചതിനു പിന്നിൽ നിരവധി ഐതിഹ്യമുണ്ട്. പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറിയെന്നും പറയപ്പെടുന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഇതേത്തുടർന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു. പക്ഷേ മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പല കാര്യങ്ങളിലും കേരളം വളരെ മുന്നിലാണെന്നത് ഓരോ മലയാളിക്കും അഭിമാനമേകുന്നതാണ്. ലോകത്തെവിടെയുളള മലയാളികളും കേരള പിറവി ദിനം ആഘോഷപൂർവം കൊണ്ടാടാറുണ്ട്. ഈ ദിനത്തിൽ സ്ത്രീകൾ മലയാളികളുടെ പാരമ്പര്യ വസ്ത്രമായ കസവു സാരിയും പുരുഷന്മാർ കസവു മുണ്ടും ഷർട്ടും ധരിക്കുന്നു. കേരള പിറവി ആശംസയും പരസ്പരം പങ്കുവയ്ക്കുന്നു. എല്ലാ മലയാളികൾക്കും കേരളപിറവി ആശംസകൾ

Photos from St: Jacob Youth Charitable Society Allapra Reg no EKM TC 291 2020's post 29/10/2021

ലോക ഇന്റർനെറ്റ് ദിനം

ഇന്ന് അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനമാണ്. 2005 മുതലാണ് ഒക്ടോബര്‍ 29 അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 1969-ലാണ് ആദ്യത്തെ ഇലക്ട്രോണിക് സന്ദേശം ഒരു കമ്പ്യൂട്ടറില്‍ മറ്റൊരു കമ്പ്യൂട്ടറിലേക്ക് പറന്നത്. ഈ മഹത്തായ സംഭവത്തെ അനുസ്മരിക്കാനാണ് ലോകമെങ്ങും ഒക്ടോബര്‍ 29 അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനമായി ആചരിക്കുന്നത്.

20/10/2021

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.

റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.
മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.
2. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.
3. മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.
4. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.
5. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.
6. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
7. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.
8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.
9. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.
10.മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
11. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

Photos from St: Jacob Youth Charitable Society Allapra Reg no EKM TC 291 2020's post 20/10/2021

സ്നേഹം പങ്കുവയ്ക്കുന്നതിന് ഓരോ സംസ്കാരങ്ങളിലും മാർഗങ്ങൾ വ്യത്യസ്തമാണ്. പക്ഷേ ഇവയിലെല്ലാം പൊതുവായ ഒരേയൊരു കാര്യം ഉചിതമായ സൽക്കാരമാണ്. ആതിഥ്യ മര്യാദകളാണ്. കണക്കൊത്ത കട്ടൻകാപ്പി മുതൽ കടുകിട തെറ്റാത്ത കറിക്കൂട്ടുകളിലും ബന്ധങ്ങളുടെ കൈയൊപ്പുകളുണ്ട്.

ഭക്ഷണ നിർമ്മിതി പ്രൊഫഷണലായി മാറിയിട്ട് ഇത്ര കാലം കഴിഞ്ഞിട്ടും ഭക്ഷണമൊരുക്കുന്നവർക്കായി ഒരു ദിനാചരണമുണ്ടെന്ന് നാം തിരിച്ചറിഞ്ഞിട്ടില്ല. ആ ദിനമാണ് ഒക്ടോബർ 20 ‘‘വേൾഡ് ഷെഫ് ഡേ’’.

എന്തിനാണ് ഈ ദിനാചരണം?

ഹോട്ടൽ മാനേജ്മെന്റ്, കേറ്ററിംഗ് മേഖലകളെ തങ്ങളുടെ തൊഴിലിടങ്ങളായി സ്വീകരിച്ച ആളുകളെ, സ്ത്രീ–പുരുഷ വ്യത്യാസമില്ലാതെ ആദരിക്കാനാണ് ഇങ്ങനെയൊരു ദിനം. ഹോസ്പിറ്റാലിറ്റിയുടെ സാധ്യതകൾ അതിരുകളില്ലാത്ത ആകാശം പോലെയാണ്. വ്യത്യസ്തമായ സംസ്കാരം, ആചാരഭാഷകൾ, വേഷവും ഭക്ഷണവും, എല്ലാം ഒത്തു ചേരുന്ന ഏക മേഖല ഹോസ്പിറ്റാലിറ്റിയായിരിക്കും, അടിച്ചേൽപ്പിക്കലല്ല അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യണമെന്നാണ് ഈ മേഖല പഠിപ്പിക്കുന്നത്.
ഈ കൊച്ചു കേരളത്തിൽ പോലും ഹോസ്പിറ്റാലിറ്റിയുടെ അനന്തസാധ്യതകൾ തുറന്നു കിടപ്പുണ്ടെന്ന് കണക്കുകൾസൂചിപ്പിക്കുന്നു. ദേശീയവും അന്തർദേശീയവുമായ ഹോട്ടൽ ശൃംഖലകൾ ഇവിടെ സജീവമാകുന്നത് ഇതിന്റെ ഉദാഹരണങ്ങളാണ്. കഴിവുള്ള പ്രൊഫഷണലുകളെ വളർത്തിയെടുക്കാൻ രാജ്യത്തിനകത്തും പുറത്തും നിരവധി കേറ്ററിംഗ് മാനേജ്മെന്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.
ഹോസ്പിറ്റാലിറ്റിയുടെ ആണിക്കല്ല് എന്നു പറയുന്നത് 5 C's കൾ ആണ്. ആശയവിനിമയ പാടവം (Communication skill), ആത്മവിശ്വാസം (Confidence), പരിചരണം (Careing), സഹകരണം (Cordination), സാമാന്യ ബോധം(Common Sense) എന്നീ ഗുണങ്ങളാണ് 5 C's എന്ന് അറിയപ്പെടുന്നത്.
ഈ മേഖലയിൽ ജോലി ചെയ്യുന്നതിലൂടെ സാമ്പത്തിക ഉന്നമനം മാത്രമല്ല സർവ സംസ്കാരങ്ങളേയും അറിയാനും അംഗീകരിക്കാനും ആദരിക്കാനും കഴിയുന്നു.
‍ആചാരങ്ങളും, ഭൂമിശാസ്ത്രവും മാറിയേക്കാം. പക്ഷേ ആദ്യമായി രസമുകുളങ്ങളിൽ നൃത്തമാടിയ ആദ്യ രുചി, രുചിഭേദങ്ങൾ അത് മാറാതെ നിൽക്കും. ഒപ്പം അത് പകർന്നു തന്നവരും.

09/10/2021

ലോക തപാൽ ദിനം

ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 - ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 - ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു.

05/10/2021

എറണാകുളം റൂറൽ പോലീസിൽ നിന്നുള്ള അറിയിപ്പ്

#പബ്ലിക്ക്_വൈഫൈ_പണമിടപാടിന്_പറ്റിയതല്ല
മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് നിങ്ങളുടെ ഡിവൈസ് കണക്റ്റുചെയ്‌ത് വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, ഫോട്ടോകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ ചോർത്തിയെടുക്കാൻ സാധിക്കും. സാമ്പത്തിക ഇടപാട് നടത്തുന്ന സൈറ്റുകൾ ഉൾപ്പെടെ - മറ്റ് വെബ്‌സൈറ്റുകൾ ഉപയോഗിച്ചാൽ യൂസർ ഐഡികളും പാസ്‌വേഡുകളും ഹാക്ക് ചെയ്യുന്നതിനു വരെ വഴിയൊരുക്കിയേക്കാം

05/10/2021

സെന്റ്:ജേക്കബ് യൂത്ത് ചാരിറ്റബിൾ സൊസൈറ്റി അല്ലപ്രയുടെ ആഭിമുഖ്യത്തിൽ 2021സെപ്റ്റംബർ 3 മുതൽ ഒക്ടോബർ 2 വരെയുള്ള കാലയളവിൽ നടന്ന ഉപന്യാസ രചന മത്സരം ( വിഷയം : വിദ്യാർഥികളും ഓൺലൈൻ വിദ്യാഭ്യാസവും ) അവസാനിച്ചു. വിഷയത്തെ ആസ്‌പദമാക്കി 20 ഓളം എൻട്രികൾ ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നും പോസ്റ്റൽ വഴിയും സൊസൈറ്റിയുടെ ഒഫീഷ്യൽ മെയിൽ വഴിയും ലഭിച്ചിട്ടുണ്ട്.

പങ്കെടുത്ത എല്ലാവർക്കും ആശംസകൾ അറിയിക്കുന്നു🎊🎊🎊.
എത്രയും വേഗം ഉപന്യാസങ്ങൾ വിലയിരുത്തി ഫലം പ്രഖ്യാപിക്കുന്നത് ആയിരിക്കും.

02/10/2021

ഇന്ന് ചെയ്യുന്ന പ്രവര്‍ത്തിയായിരിക്കും നമ്മുടെ ഭാവി എന്ന് യുവാക്കളോട് വിളിച്ച് പറഞ്ഞ രാഷ്ട്രപിതാവിന്‍റെ ജന്മദിനത്തിൽ എല്ലാവര്‍ക്കും ഗാന്ധിജയന്തി ദിനാശംസകള്‍.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം. ലോകമെമ്പാടും ഗാന്ധിയൻ തത്വങ്ങൾ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഘട്ടത്തിലാണ് മറ്റൊരു ഗാന്ധി ജയന്തി കൂടി കടന്നുവരുന്നത്. അഹിംസ ഉയർത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹമാത്മവിന് ആദരമർപ്പിക്കാം.

ഗാന്ധി വചനങ്ങൾ

"വളരെ സൗമ്യമായിത്തന്നെ, നിങ്ങൾക്ക് ഈ ലോകത്തെ പിടിച്ചുകുലുക്കാനാകും".

"എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം"

"നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളുടെ ചിന്തകളാകുന്നു, ചിന്തകള്‍ വാക്കുകളും, വാക്കുകള്‍ പ്രവൃത്തികളും, പ്രവൃത്തികള്‍ മൂല്യങ്ങളുമാകുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാകുന്നത്."

"മനുഷ്യൻ അവന്‍റെ ചിന്തകളുടെ ഉത്പന്നമാണ്. അവൻ ചിന്തിക്കുന്നതെന്തോ അതാണ് അവൻ ആയിത്തീരുന്നത്."

"സമാധാനത്തിലേയ്ക്ക് ഒരു പാതയില്ല, സമാധാനമാണ് പാത."

"അധ്വാനവും അധ്യയനവും പ്രാർഥനയുമാണ് ആരോഗ്യത്തിന്‍റെ മൂന്ന് താക്കോൽ. ഏതെങ്കിലുമൊന്നിന്‍റെ അഭാവം ആരോഗ്യത്തെ ബാധിക്കും."

"എന്തെങ്കിലും ചെയ്യും മുമ്പ്, നിങ്ങൾ കണ്ടിട്ടുള്ള പാവപ്പെട്ടവരുടെ മുഖങ്ങൾ ഓർമയിലേക്ക് കൊണ്ടുവരിക. നിങ്ങൾ ചെയ്യാൻ പോകുന്ന പ്രവൃത്തികൊണ്ട് അവർക്കെന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്ന് സ്വയം ചോദിക്കുക."

"മതങ്ങൾ അന്യോന്യം വേർതിരിക്കാനല്ല, മറിച്ച് കൂട്ടിയിണക്കാനാണ്."

"എന്‍റെ മതം സത്യത്തെയും അഹിംസയെയും അടിസ്ഥാനമാക്കിയുള്ളതാണ്. സത്യം എന്‍റെ ദൈവമാണ്. അവനെ തിരിച്ചറിയാനുള്ള മാർഗമാണ് അഹിംസ."

"മനുഷ്യൻ അവന്റെ സ്വന്തം മതത്തിന്‍റെ ഹൃദയത്തിൽ എത്തുന്നുവെങ്കിൽ അയാൾ മറ്റു മതങ്ങളുടെ ഹൃദയത്തിലും എത്തിയിരിക്കും."

Want your organization to be the top-listed Non Profit Organization in Perumbavoor?
Click here to claim your Sponsored Listing.

Videos (show all)

സതീഷ്  ചികിത്സാ സഹായം
First Anniversary
മനോജ്‌ ചികിത്സാ സഹായം
സെന്റ്‌ ജേക്കബ് യൂത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ youtube channel ഉത്ഘാടനവും ക്വിസ് മത്സരത്തിന്റെ വിജയികളെ തിരഞ്ഞെടുപ്പും.....
സെന്റ്‌ ജേക്കബ് യൂത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ youtube channel ഉത്ഘാടനവും ക്വിസ് മത്സരത്തിന്റെ വിജയികളെ തിരഞ്ഞെടുപ്പും.....
Maximum share plz 🙏🙏
അല്ലപ്ര ഗവൺമെന്റ് U P സ്കൂളിൽ സെന്റ് ജേക്കബ് യൂത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ കിറ്റ് വിതരണം ചെയ്തു....
Wishes From Kerala Cricket Player Basil Thampi
SJYCS
സെന്റ്:ജേക്കബ് യൂത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ ഉത്ഘാടനം..
ലോക വനിതാദിനാശംസകൾ - March 8
Beautiful Words By Kalabhavan Mani

Telephone

Website

Address

Allapra
Perumbavoor
683556

Other Perumbavoor non profit organizations (show all)
St.Thomas Orphanage Perumbavoor St.Thomas Orphanage Perumbavoor
Iringole P. O
Perumbavoor, 683548

Perumbavoor St.Thomas Orphanage is under The Evangelistic Association of the East.

YMCA Perumbavoor YMCA Perumbavoor
YMCA
Perumbavoor, 683542

YMCA Perumbavoor

Team Perumbavoor Team Perumbavoor
MC Road
Perumbavoor

Charity Program

Cancer care community Cancer care community
Perumbavoor

Cancer care community is formed to help someone who is suffering with cancer and need help. cancer c

North Iringole Residence Association (NIRA) North Iringole Residence Association (NIRA)
Iringole. P. O
Perumbavoor, 683548

Residence Association

SNDP Yogam Br  856 Okkal SNDP Yogam Br 856 Okkal
Okkal
Perumbavoor, 683550

SREE NARAYANA DARMA PARIPALANA YOGAM BRANCH NO 856 OKKAL

കനിവ് ഓടക്കാലി കനിവ് ഓടക്കാലി
Perumbavoor

ദാനം ആപത്തുക്കളെ തടയും.

Markazul Bushra Al Islami Markazul Bushra Al Islami
East Chembarakki
Perumbavoor, 683105

Markazul Bushra Al Islami is an educational institution situated at East Chembarakki between Aluva- Perumbavvor private bus route. It was founded in 2003.

C F C TeaM C F C TeaM
Perumbavoor

Conqueror's For Christ...

Help India Mission Help India Mission
Allapra
Perumbavoor, 683556

Help India Mission is a registered charitable trust (REG. 117/IV/2010) that was formed in 2010 by Dr. V. P. Mathai Valayil with a vision to work towards the welfare of the poor and...

The Evangelistic Association of the East The Evangelistic Association of the East
The Evangelistic Association Of The East, Iringole P. O
Perumbavoor, 683548

The Evangelistic Association of the East is a registered NGO headquartered at Perumbavoor, Kerala, a

SN Foundations Kunnathunadu SN Foundations Kunnathunadu
Perumbavoor
Perumbavoor

The official page of Sree Narayana Foundations Trust, Kunnathunadu Union