Ponnani Municipality

പൊന്നാനി നഗരസഭ ഭരണസമിതി 2020-2025

17/01/2024
12/01/2024

സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ നഗര CDS കൾക്കു നടത്തിയ മെന്ററിങ് ക്യാമ്പിൽ ഏറ്റവും മികച്ച ആക്ഷൻ പ്ലാൻ രൂപീകരണത്തിനും, അവതരണത്തിനും മിഷന്റെ ആദരം ❤️

08/01/2024

#നാടറിഞ്ഞ_നഗരഭരണം_മുന്നേറ്റത്തിന്റെ_മൂന്നാം_വർഷം
#പൊന്നാനി_നഗരസഭ

05/01/2024

പൊന്നാനി നഗരസഭയിലെ തീരദേശ മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ,
പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന "ഫുഡ് മോർണിങ്ങ് " പദ്ധതിക്ക് നാം തുടക്കം കുറിക്കുകയാണ്.
പട്ടിണിയില്ലാത്ത പഠനകാലം പോഷകാഹാരകുറവ് പരിഹരിക്കൽ, ഹാജർ നില ഉയർത്തൽ കൊഴിഞ്ഞു പോക്ക് തടയൽ തൊഴിലെടുക്കുന്ന അമ്മമാരുടെ അധ്വാനഭാരം ലഘൂകരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
തീരദേശത്തെ അഴീക്കൽ സ്കൂൾ, ടൗൺ സ്കൂൾ, പുതുപൊന്നാനി ഫിഷറീസ് സ്കൂൾ എന്നീ വിദ്യാലയങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 06-01-2024 ശനിയാഴ്ച്ച രാവിലെ 09.30 ന്
പുതുപൊന്നാനി ഫിഷറീസ് LP സ്കൂൾ അങ്കണത്തിൽ വെച്ച്, കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്ഘാടനം ചെയ്യും.
പരിപാടിയിലേക്ക്
ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ടി. മുഹമ്മദ് ബഷീർ
ചെയർമാൻ
വിദ്യാഭ്യാസ സ്ഥിരം സമിതി
പൊന്നാനി നഗരസഭ

31/12/2023

©കേരള കൗമുദി

28/12/2023

പ്രിയമുള്ളവരെ,
പൊന്നാനി നഗരസഭ ഭരണസമിതി, ഭരണ കാലയളവിന്റെ മൂന്ന് വർഷം പിന്നിടുകയാണ്.
ഇതിന്റെ ഭാഗമായി "നാടറിഞ്ഞ നഗരഭരണം, മുന്നേറ്റത്തിന്റെ മൂന്നാം വർഷം" എന്ന ടാഗ് ലൈനിൽ മൂന്ന് മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ജനകീയ വികസനോത്സവങ്ങളായി സംഘടിപ്പിക്കാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ.

ആരോഗ്യ വിദ്യാഭ്യാസ കാർഷിക മത്സ്യ വികസന മേഖലകളിൽ വലിയ മുന്നേറ്റങ്ങൾക്ക് നമുക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു. നഗരസഭാ പരിധിയിൽ 5 പുതിയ നഗരാരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെടുകയാണ്. നഗരഭരണത്തിന്റെ പുതുവർഷ സമ്മാനമായി ഓൺലൈൻ കൺസൾട്ടേഷനുൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ രണ്ടാമത്തെ ജനകീയ നഗരാരോഗ്യ കേന്ദ്രം ചാണാറോഡിൽ പ്രവർത്തനമാരംഭിക്കുന്നു.

2024 ജനുവരി 1 ന് കാലത്ത് 10 മണിക്ക്, നഗരസഭാ ചെയർമാൻ ശ്രീ.ശിവദാസ് ആറ്റുപുറത്തിന്റെ അദ്ധ്യക്ഷതയിൽ, പൊന്നാനിയുടെ പ്രിയങ്കരനായ എം.എൽ.എ. ശ്രീ. പി. നന്ദകുമാർ നഗരാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യും.
താങ്കളേയും സുഹൃത്തുക്കളേയും സ്നേഹപൂർവ്വം പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

ശിവദാസ് ആറ്റുപുറം
ചെയർമാൻ
പൊന്നാനി നഗരസഭ

#പൊന്നാനി_നഗരസഭ
#നാടറിഞ്ഞ_നഗരഭരണം_മുന്നേറ്റത്തിന്റെ_മൂന്നാം_വർഷം

25/12/2023

ഉത്സവാന്തരീക്ഷത്തിൽ
അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

പൊന്നാനി നഗരസഭയിലെ എല്ലാ അങ്കണവാടികൾക്കും പുതിയ കെട്ടിടം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള പൊന്നാനി നഗരസഭ ഭരണ സമിതിയുടെ പദ്ധതികളുടെ ഭാഗമായി ഉറൂബ് നഗർ വാർഡിലെ 55-ാം നമ്പർ അങ്കണവാടിക്കായി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം ശ്രീ. പി.നന്ദകുമാർ MLA നിർവ്വഹിച്ചു.
നഗരസഭ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു സിദ്ധാർത്ഥൻ , സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു എന്നിവരും ഉണ്ണികൃഷ്ണൻ പൊന്നാനി, മൻസൂർ അലി, CP സക്കരിയ, CDS 1 സൂപ്പർവൈസർ നീന, ബൈജു കരിമ്പനക്കൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നതിന് ഭൂമി വാങ്ങി നൽകിയ പ്രവാസി കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മറ്റി പ്രവർത്തകരെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു. വാർഡ് വികസന സമിതി കൺവീനർ വാലിയിൽ രമേശൻ, പൊന്നാനി വെൽഫെയർ കമ്മറ്റി പ്രതിനിധി ടി.കെ. ഇസ്മായിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ഷീന സുദേശൻ സ്വാഗതവും അംഗൻവാടി വർക്കർ രേഷ്മ നന്ദിയും പറഞ്ഞു.

23/12/2023

2024 ജനുവരി 1 മുതൽ നഗരസഭകളുടെ സേവനം പൂർണ്ണമായും ഡിജിറ്റലൈസ് ആയി കെ-സ്മാർട്ട്‌ സോഫ്റ്റ്‌വെയറിലേക്ക് മാറുകയാണ്.
പൊതുജനങ്ങൾ അപേക്ഷ തരുന്നത് മുതൽ ടി സേവനം ലഭിക്കുന്നത് വരെയുള്ള ഒരു ഘട്ടത്തിലും അപേക്ഷകൻ നഗരസഭയിൽ നേരിട്ട് എത്താതെ തന്നെ സേവനം ലഭിക്കും എന്ന രീതിയിലേക്കാണ് കെ-സ്മാർട്ട്‌ സോഫ്റ്റ്‌വെയർ അവതരിക്കുന്നത്.
പൊതുജനങ്ങൾക്ക് കെ-സ്മാർട്ട്‌ സിറ്റിസൺ വെബ് പോർട്ടൽ വഴി ലോഗിൻ ചെയ്ത് വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകൾ ഓൺലൈൻ മുഖാന്തിരം നൽകുവാനും ആയതിന്റെ അറിയിപ്പും, സേവനങ്ങളും, സാക്ഷ്യപത്രങ്ങളും മറ്റും തിരിച്ചു ഈ പോർട്ടലിലും SMS/ വാട്സ്ആപ്പ് വഴി ലഭിക്കുവാനുമാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. കടലാസിലുള്ള അപേക്ഷകൾ ഇനി സ്വീകരിക്കില്ല എന്ന വിവരവും ഇതോടൊപ്പം അറിയിക്കുന്നു.
പൊതുജനങ്ങൾക്ക് വെബ് പോർട്ടലിൽ സ്വന്തമായോ, അക്ഷയ സെന്റർ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സേവനങ്ങൾ തീർപ്പാവുന്ന മുറക്ക് അടവാക്കേണ്ട തുക, ഡിമാന്റ് നമ്പർ, പേയ്‌മെന്റ് ലിങ്ക് എന്നിവ അപേക്ഷകന്റെ രജിസ്ട്രേഡ് മൊബൈൽ നമ്പറിൽ ലഭ്യമാവുകയും ടി തുക UPI മുഖാന്തിരം അടവാക്കാവുന്നതുമാണ്.

23/12/2023

📢 പൊതുജനങ്ങൾക്കുള്ള അറിയിപ്പ്

Photos from Ponnani Municipality's post 22/12/2023

ആവശ്യങ്ങൾ പങ്കു വെച്ച് ഭിന്നശേഷി വാർഡ് സഭ.

പൊന്നാനി നഗരസഭ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷി വാർഡ് സഭ സംഘടിപ്പിച്ചു.
പൊന്നാനി ആർ.വി. ഹാളിൽ വെച്ച് നടന്ന വാർഡ് സഭ ബഹു. നഗരസഭ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചേർപേഴ്സൺ ശ്രീമതി. ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ. രജീഷ് ഊപ്പാല, ആരോഗ്യം സ്ഥിരം സമിതി ചേർപേഴ്സൺ ഷീന സുദേശൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി നീന, ഭിന്നശേഷി സംഘടന പ്രതിനിധി ശ്രീരാജ്, സാലിഹ് മാസ്, റഷീദ് മർവ, സി.ഡി.എസ് പ്രസിഡന്റ്‌ ധന്യ, നഗരസഭ കൗൺസിലർമാർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ സംബന്ധിച്ചു.

16/12/2023

📢 അറിയിപ്പ്

Photos from Ponnani Municipality's post 03/12/2023

ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭ സംഘടിച്ച കുടുംബ സംഗമം വേറിട്ട അനുഭവമായി.
ഭിന്നശേഷി സൗഹൃദ പൊന്നാനി എന്ന ലക്ഷ്യത്തോടെ പൊന്നാനി നഗരസഭ ആശയം കാലിക്കറ്റ്‌ സർവകലാശാല CDMRP സഹകരണത്തോടെ പൊന്നാനി താലൂക് ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റർ ഈ വർഷത്തെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം "ശലഭങ്ങൾ 2023" ഡിസംബർ 3 ഞായർ, MES കോളേജ് പൊന്നാനിയിലെ 'വിങ്സ് ഓഫ് ഫയർ' എന്ന സംഘടനയോടോത്ത് ആചരിച്ചു. വെല്ലുവിളി നേരിടുന്നവരുടെ സുസ്ഥിരവികസന ലക്ഷ്യത്തിലേക്ക് നമുക്ക് ഒന്നായി അണിചേരാം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ വർഷത്തെ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിക്കുന്നത്.
പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. രജീഷ് ഊപ്പാല സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹു. നഗരസഭ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ബഹുമാനപെട്ട MLA ശ്രീ. നന്ദകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നിലവിൽ 350 കുട്ടികൾ രജിസ്റ്റർ ചെയ്യുകയും 200 ഓളം കുട്ടികൾ തെറാപ്പി സേവനങ്ങൾ ആശ്രയിക്കുകയും ചെയ്യുന്ന സിഡിഎംസി എന്ന സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ, രക്ഷിതാക്കളുടെ രചനകൾ ചേർത്ത് തയ്യാറാക്കിയ കൈപുസ്തകം കൈയ്യൊപ്പ്, MLA ചെയർമാന് നൽകി പ്രകാശനം ചെയ്തു. മുഖ്യഥിതി ശ്രീ. സി.പി മുഹമ്മദ് കുഞ്ഞി സിഡിഎംസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി. മുഹമ്ദ് ബഷീർ, ഡോ. ഷമീർ, ഡോ. ആശ, കൗൺസിലർമാരായ ഷെഹ്‌ല നിസാർ, ഫർഹാൻ, നിഷാദ്, ഫർസാന, തസ്‌നീം എന്നിവർ ആശംസകൾ അറിയിച്ചു. പരിപാടിക്ക് ICDS സൂപ്പർവൈസർ രശ്മി എം.ടി നന്ദി പറഞ്ഞു. കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ഗായകൻ കാദർ ഷാ അവതരിപ്പിച്ച സംഗീത പരിപാടിയും, തുടർന്ന് കുട്ടികളുടെ കലാ പരിപാടികളും വേദിയിൽ അരങ്ങേറി.

29/11/2023

#പൊന്നാനി_നഗരസഭ
#മാലിന്യ_മുക്ത_നവകേരളം

Photos from Ponnani Municipality's post 28/11/2023

പൊന്നാനി നഗരസഭ "സ്നേഹാരാമം" നാടിന് സമർപ്പിച്ചു.

സമ്പൂർണ്ണ ശുചിത്വ-മാലിന്യ സംസ്കരണം ലക്ഷ്യം വെച്ച് ശുചിത്വ മിഷനും വിദ്യാർത്ഥികളുടെ NSS യൂണിറ്റും കൂടി നഗരസഭയുടെ സഹായത്തോടെ ഒരുക്കുന്ന പദ്ധതിയാണ് സ്നേഹരാമം. മാലിന്യ നിക്ഷേപിക്കപ്പെടുന്ന പൊതുസ്ഥലങ്ങൾ സൗന്ദര്യവൽക്കരണം നടത്തി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നടന്നുവരുന്നു. തൃക്കാവ് സ്കൂൾ NSS വിദ്യാർത്ഥികളുടെ സഹായത്തോടെ ആദ്യ സ്നേഹരാമം പൊന്നാനി ഹാർബർ റോഡിൽ ഇന്ന് (28-11-2023) പൊതുജനങ്ങൾക്കായി ബഹു. നഗരസഭ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം തുറന്നു കൊടുത്തു. പ്രസ്തുത ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ, ജനപ്രതിനിധികൾ, ക്ലീൻ സിറ്റി മാനേജർ, തൃക്കാവ് സ്കൂൾ NSS വിദ്യാർത്ഥികൾ, അധ്യാപകർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

#മാലിന്യമുക്തനവകേരളം
#ശുചിത്വമിഷൻ

Photos from Ponnani Municipality's post 24/11/2023

പൊന്നാനി നഗരസഭ ഡിജിറ്റൈസേഷൻ പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു.
നഗരസഭാ ആസ്തി ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാകുകയും പദ്ധതി വൻ വിജയമാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ അപ്ഡേഷൻ ഉൾപ്പടെയുള്ള പ്രവർത്തികൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള രണ്ടാം ഘട്ടം പ്രവർത്തി ഇന്ന് 24-11-2023 ന് ബഹു. നഗരസഭാ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. 2018 ലെ പ്രളയസമയത്ത് കേരളത്തിൽ ആദ്യമായി ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള GIS ഡിജിറ്റൈസേഷൻ പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. പ്രളയാനന്തര പുനർനിർമാണം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നഗരസഭയിലെ മുഴുവൻ ആസ്തികളും ഡിജിറ്റൽ രൂപത്തിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ്. ഡ്രോൺ ഉൾപ്പെടെയുള്ളവ രണ്ടാം ഘട്ടത്തിലും ഉൾപെടുത്തിയതിനാൽ ദേശീയപ്പാതാ വികസനത്തിനായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ ഉൾപ്പെടെ പൂർണ വിവരങ്ങൾ ലഭ്യമാകും.
കൂടാതെ അഞ്ചു വർഷത്തിനിടയിൽ ഭൂവിനിയോഗം ഉൾപ്പടെയുള്ളവയിൽ വന്നിട്ടുള്ള മാറ്റങ്ങൾ, നഗര വളർച്ച തോതു, ശൈലി എന്നിവ ഏറെ കൃത്യതയോടെ മനസിലാക്കുകയും അതിനനുസൃതമായ രീതിയിൽ മാസ്റ്റർ പ്ലാൻ ഉൾപ്പടെയുള്ളവ തയ്യാറാക്കാനും റോഡ് ഉൾപ്പടെയുള്ള പൊതു ആസ്തികളിൽ വന്നിട്ടുള്ള മാറ്റങ്ങളും പദ്ധതി വഴി അപ്ഡേറ്റ് ചെയ്യുന്നതാണ്.
നാല് മാസങ്ങൾ കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി നഗരസഭ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഏറെ സഹായകമാകും.
നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പദ്ധതി നിർവ്വഹണ ഏജൻസിയായ ULCCS പ്രൊജക്റ്റ്‌ മാനേജർ റിജിൻ ആനന്ദ് പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പദ്ധതിയുമായി എല്ലാ വിഭാഗം ജനങ്ങളും പൂർണമായും സഹകരിക്കണമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. വൈസ് ചെയർപേഴ്സൺ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ജനപ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
#പൊന്നാനി_നഗരസഭ

19/11/2023

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ മാലിന്യം കൂടികിടക്കുന്ന ഇടങ്ങൾ പൂങ്കാവനമാക്കുന്ന "സ്നേഹാരമം" പദ്ധതിക്ക് തുടക്കമായി.
#പൊന്നാനി_നഗരസഭ
#മാലിന്യമുക്തനവകേരളം

17/11/2023

പൊന്നാനിയുടെ അഭിമാനമായി ബാസിൽ ❤️

Photos from Ponnani Municipality's post 14/11/2023

പൊന്നാനി നഗരസഭ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.

പൊന്നാനി നഗരസഭ നവംബർ 14 ന് മുഴുവൻ കുട്ടികളെയും സംഘടിപ്പിച്ചു വിപുലമായ ഹരിതസഭ സംഘടിപ്പിച്ചു. പൊന്നാനി നഗരസഭ പ്രദേശത്തെ ജല സംരക്ഷണം, പൊതു മാലിന്യ സംസ്കരണം, പൊതു ശുചിത്വ പരിപാലനം എന്നിവ സംബന്ധിച്ച ന്യൂതനമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തികൊണ്ട് റിപ്പോർട്ട്‌ അവതരിപ്പിച്ചു. LP, UP, HS, HSS എന്നീ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളുടെ വിഷയാവതരണങ്ങൾ നഗരസഭക്ക് സമർപ്പിക്കുകയും അവ സംബന്ധിച്ച പദ്ധതി രൂപീകരണത്തിനും തുടർ പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികളുടെ പങ്കാളിത്വം ഉറപ്പു വരുത്തുന്നതിനു സ്കൂൾ നേതൃത്വപരമായ പങ്കുവഹിക്കും എന്നും വിദ്യാർത്ഥികൾ അറിയിച്ചു.
നഗരസഭ നടത്തുന്ന ശുചിത്വ പരിപാടികളിലും പങ്കാളികളാവുമെന്നു ഉറപ്പു നൽകി.
വിദ്യാർത്ഥി പാനൽ പ്രതിനിധികൾ തയ്യാരാക്കിയ അന്തിമ റിപോർട്ടിനു മേൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി ശ്രീ. സജിറൂൺ സുലൈമാൻ അറിയിച്ചു.
മാലിന്യ മുക്തം നവകേരളം - ശുചിത്വ പ്രതിജ്ഞ ചൊല്ലി ആരംഭിച്ച ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ഷീന സുദേശൻ സ്വാഗതവും നഗരസഭ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം ഉൽഘാടനം നിർവഹിക്കുകയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. ടി. മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിക്കുകയും ചെയ്തു.
പരിപാടിയിൽ മറ്റു ജനപ്രതിനിധികൾ ആശംസകൾ അറിയിച്ചു.
നഗരസഭ ആരോഗ്യ വിഭാഗം റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു. പരിപാടിയിൽ നഗരസഭ ജീവനക്കാർ, CDS ചെയർപേഴ്സൺസ്, KSWMP എഞ്ചിനീയർ, IRTC കോർഡിനേറ്റർ പങ്കെടുത്തു.

14/11/2023

കേരളോത്സവം ജില്ലാതല 100 മീറ്റർ മത്സരത്തിൽ രണ്ടാം സ്ഥാനം മുഹമ്മദ്‌ ബാസിൽ (നാട്ടുകൂട്ടം പൊന്നാനി) നേടിയിരിക്കുന്നു.
അഭിനന്ദനങ്ങൾ 👏👏

14/11/2023

കേരളോത്സവം ജില്ലാതല കബഡി മത്സരത്തിൽ ഒന്നാം സ്ഥാനം ഫ്രണ്ട്സ് പൊന്നാനി നേടിയിരിക്കുന്നു.
അഭിനന്ദനങ്ങൾ 👏👏

Want your organization to be the top-listed Government Service in Ponnani?
Click here to claim your Sponsored Listing.

Videos (show all)

പൊന്നാനി നഗരസഭസ്നേഹാരാമം© Nss Unit, MIHSS For Girls, Puthuponnani
2024 ജനുവരി 1 മുതൽ നഗരസഭകളുടെ സേവനം പൂർണ്ണമായും ഡിജിറ്റലൈസ് ആയി കെ-സ്മാർട്ട്‌ സോഫ്റ്റ്‌വെയറിലേക്ക് മാറുകയാണ്.പൊതുജനങ്ങൾ ...
#പൊന്നാനി_നഗരസഭ#പൈതൃകോത്സവം_2023
പൊന്നാനി നഗരസഭവാർഷിക ബജറ്റ് 2023 - 24
ഫ്ലോറ ഫെസ്റ്റ്
പൊന്നാനി നഗരസഭഫ്ലോറ ഫെസ്റ്റ് - 2023
പൊതുജന സമക്ഷം
പൊന്നാനി നഗരസഭ - ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ - ക്രിസ്തുമസ് ആഘോഷം ❤️🎉
പൊന്നാനി നഗരസഭസമാരവം : ഭിന്നശേഷി വാരാചരണംഉയരെ - ബോട്ട് യാത്രനീള ടൂറിസം റോഡ്, പൊന്നാനി
പൊന്നാനി നഗരസഭസമാരവം : ഭിന്നശേഷി വാരാചരണംഉയരെ - ബോട്ട് യാത്രനീള ടൂറിസം റോഡ്, പൊന്നാനി
പൊന്നാനി നഗരസഭസമാരവം : സ്പോർട്സ്ഈശ്വരമംഗലം ന്യൂ.യു.പി സ്കൂൾ

Telephone

Address

Ponnani
679586
Other Government Organizations in Ponnani (show all)
Maranchery Grama Panchayath മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് Maranchery Grama Panchayath മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്
Maranchery
Ponnani, 679581

Official page of Maranchery Grama Panchayath

Nannammukku Grama Panchayath Nannammukku Grama Panchayath
Changaramkulam
Ponnani, 679575

Ponnanips Malappuram Ponnanips Malappuram
PONNANI POLICE STATION, ANAPPADI, PONNANI
Ponnani

POLITE BUT FIRM���