Johnson Master Memorial Trust

Johnson master is Well known music director in kerala. Get to know and get acquainted with Johnson Mash's songs.

14/02/2023

https://youtu.be/wuQsPEHUgv0

നിൽപ്പൂ നീ ജനിമൃതികൾക്കകലെ... ♥️

Etho Janma Kalpanayil - Original - HD quality - maxmusiq 09/02/2023

https://youtu.be/DWQ2nAG99QM

Etho Janma Kalpanayil - Original - HD quality - maxmusiq Etho Janma Kalpanayil (ഏതോ ജന്മ കല്പ്പനയില്‍ )Film - Palangal (പാളങ്ങള്‍)Vani JayaramPoovachal Khadar / Jhonson

23/05/2021

ചില ഗാനങ്ങൾ പെയ്തു തോരാത്ത മഴ പോലെയാണ്. എന്നും ഒരുപോലെ കുളിർ കോരി നിൽക്കുന്ന ഗാനങ്ങൾ.. എന്നോ അറിയാതെ അടുത്തു വന്ന ഗാനമാണിത്.. ജീവന്റെ ജീവനിൽ സ്വപ്‌നങ്ങൾ വിരിച്ചിട്ടു ഇന്നും തോരാതെ നിലനിക്കുന്ന ഗാനം ♥️

Lyrics P Bhaskaran Music Johnson Master

Photos from Johnson Melodies's post 26/03/2021
10/03/2021
Photos from Johnson Master Memorial Trust's post 07/03/2021
Photos from Johnson Master Memorial Trust's post 07/03/2021

ഇന്ന് ബോംബെ രവിയുടെ ഓർമ്മനാൾ 🌷

സലിൽ ചൗധരിക്ക് ശേഷം മലയാളി സംഗീതസ്വാദകർ ഒരുപോലെ നെഞ്ചിലേറ്റിയ മറുനാടൻ സംഗീത സംവിധായയാണ് ബോംബെ രവി. ഡൽഹിയിൽ ജനിച്ച രവിശങ്കർ എന്ന രവി ബോംബയിൽ എത്തിപ്പെടുന്നതും പിന്നീട് ഹിന്ദി സിനിമകളിലെ അവിഭാജ്യ ഘടകമായി രവി മാറിയതുമെല്ലാം ചരിത്രം. ചൗധ വീകാ ചാന്ദ് പോലുള്ള പഴയകാല golden ഗാനങ്ങൾ ഇന്നും മലയാളിയുടെ ഗാനശേഖരത്തിൽ ഉണ്ട്. റാഫിയും, ലതാജിയും, ആശാബോസ്ലെയുമെല്ലാം മതിമറന്നു പാടി രവിയുടെ ഈണങ്ങൾ.

രവിയുടെ ഗാനങ്ങളോടുള്ള ആരാധന കൊണ്ട് കൂടിയാണ് എം ടി യും ഹരിഹരനും രവിയെ തേടി മുംബയിലെത്തിയത്. അങ്ങനെ, നഖക്ഷതങ്ങളിലെ ഗാനങ്ങൾ ചിറ്റപ്പെടുത്താനായി രവി, രവി ബോംബെയായി കേരളക്കരയിലെത്തി. ഹിന്ദി ഗസലുകളും, ഹിന്ദി ഈണങ്ങളുടെ സൗന്ദര്യവുമെല്ലാം മലയാള വരികളിൽ അലിഞ്ഞിറങ്ങിയപ്പോൾ മലയാളിക്ക് ലഭ്യിച്ചത് പുത്തൻ സംഗീത അനുഭവമായിരുന്നു. നിളയിൽ നീരാടി ചന്ദന ലേപം പുരട്ടി മഞ്ഞൾ പ്രസാദവും തൊട്ടു കളരി വിളക്ക് തെളിഞ്ഞു നിൽക്കുന്ന കേരളത്തനിമ നിറഞ്ഞു നിൽക്കുന്ന അനേകം ഗാനങ്ങൾ സ്വര രാഗ ഗംഗ പ്രവാഹം പോലെ നിറഞ്ഞൊഴുകി.

ബോംബെ രവിയുടെ ഹിന്ദി മലയാള ഗാനങ്ങൾ അന്നുമിന്നും ഒരുപോലെ പ്രിയം. ആ സംഗീത മാന്ത്രികന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🌹

Photos from Johnson Master Memorial Trust's post 01/03/2021

മാനത്തിൻ മുറ്റത്തു മഴവില്ലാൽ അഴക് പടർത്തിയ നൂറുകണക്കിന് പാട്ടുകൾ മലയാളിക്ക് സമ്മാനിച്ച എം കെ അർജുനൻ മാസ്റ്ററുടെ 85 ആം ജന്മദിനം ആണിന്നു. കൊടുംപട്ടിണി തീർത്ത കുട്ടിക്കാലത്തിൽ നിന്നും ജീവിക്കാൻ വഴിതേടിയലഞ്ഞു അവസാനം പഴനിയിലെ ആശ്രമത്തിൽ എത്തി, അവിടെ ഭജന സംഘത്തിൽ തുടങ്ങിയ ആ വലിയ മനുഷ്യന്റെ ചെറിയ സംഗീത ജീവിതം എന്നും ദുരിതങ്ങൾ മാത്രം നിറഞ്ഞതായിരുന്നു. ആ അവസ്ഥ ഒരു പക്ഷെ മറ്റൊരു സംഗീതഞ്ജനും അത്രമാത്രം അനുഭവിച്ചിട്ടുണ്ടാകില്ല. ഭാഗ്യദോഷം എന്നോ ജാതകദോഷം എന്നോ വിധി എന്നോ പറഞ്ഞു വിഷയത്തെ ലഖുകരിക്കാം എങ്കിലും നമ്മൾ അനിദിനം പാടുന്ന അല്ലെങ്കിൽ ആസ്വദിക്കുന്ന അദ്ദേഹത്തിന്റെ ഓരോ ഗാനത്തിന്റ പുറകിലും പട്ടിണിയുടെയും വിയർപ്പിന്റെയും അംശം ഉണ്ട് എന്നതു പച്ചയായ സത്യമാണ്. വൈഡൂര്യം എത്ര മൂടി വച്ചാലും ഒരിക്കൽ പുറത്തു വരും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അർജുനൻ മാസ്റ്റർ.

പഴനിയിലെ ക്ഷേത്ര മുറ്റത്തു കൊല്ലങ്ങളോളം ജീവിച്ച ഒരു ഭക്തന്റെ സമർപ്പണം കൂടിയായി " പഴനിമലക്കോവിലിലെ പാൽക്കാവടി ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി " എന്ന കാലം കാത്തുവച്ച ഈ ഗാനം. ദ്വാപര യുഗത്തിലെ പ്രേമസ്വരൂപന്റെ ദ്വാരകയെ കുറിച്ചു പാടിയ അതെ മാഷ് തന്നെയാണ് ആയിരം അജന്താ ശില്പങ്ങളും, മധുര മധുരമായ അനുരാഗമേ എന്ന സെമി ക്ലാസിക്കൽ ഗാനവും, ചെമ്പക തൈകൾ പൂത്ത എന്ന മനോഹരമായ ഗസലും, തികച്ചും നിശബ്ദതയിൽ ഇന്നും നിൽക്കുന്ന തിരയും തീരവും എന്ന ഗാനവും നമുക്ക് സമ്മാനിച്ചത്. ദാരിദ്ര്യത്തിൽ നിന്നും പടിപ്പടിയായി ഉയരത്തിൽ എത്തുമ്പോഴും ആ വലിയ മനുഷ്യൻ പോയ കാലത്തെ ഓർമ്മകളെയും ഒപ്പം കഷ്ടപ്പെടുന്നവനെയും, പഴയ സുഹൃത്ബന്ധങ്ങളെയും അവസാനം വരെയും ചേർത്തു പിടിച്ചു. വാത്സല്യവും, എളിമയും
മരിക്കുവോളം അദ്ദേഹം കാത്തു സൂക്ഷിച്ചു. ഒരു ചെറു ചിരിയോടെ മാത്രമേ അദ്ദേഹത്തെ ഏവരും കണ്ടിട്ടുമുള്ളു. സ്നേഹമെന്തെന്നു പറഞ്ഞു കൊടുക്കാൻപോലും ആരുമില്ലാത്ത കുട്ടിക്കാലത്തു നിന്നു എങ്ങനെ സ്നേഹിക്കണമെന്ന് കൂടി പറഞ്ഞു തന്നിട്ടാണ് ആ മഹാനായ സംഗീതകാരൻ യാത്രയായത്.

പ്രണാമം 🌷

Want your organization to be the top-listed Non Profit Organization in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

Johnson Master

Website

Address

Thiruvananthapuram

Other Nonprofit Organizations in Thiruvananthapuram (show all)
IHK NDD Unit IHK NDD Unit
Thiruvananthapuram

www.ihk NDD unit

Hair For Care Charitable Trust Hair For Care Charitable Trust
Flash Mobiles Kanyakulangara Vembayam
Thiruvananthapuram, 695615

അർഹരായ കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് ലഭ്യമാക്കുന്നതോടൊപ്പം മറ്റ് സാമൂഹ്യസേവനപ്രവർത്തനങ്ങൾ ആണ്ലക്ഷ്യം

Kerala Police Association Thiruvananthapuram Rural Kerala Police Association Thiruvananthapuram Rural
Thiruvananthapuram
Thiruvananthapuram, 695033

Police Welfare

Sree Lalithayanam Trust Sree Lalithayanam Trust
Samskrithi-8/879, New Street, Near Agasthyar Kovil, Balaramapuram
Thiruvananthapuram, 695501

ആർഷ പാരമ്പര്യത്തിൽ അടിയുറച്ച ജീവന കലയുടെ സമ്പൂർണ്ണമായ വികാസം.......

Kvves eanchakkal byepass unit Kvves eanchakkal byepass unit
Thiruvananthapuram, 695008

വ്യാപാരികളുടെ പുരോഗതിക്കായി ഉള്ള സം?

Rotary Club of Trivandrum Amity Rotary Club of Trivandrum Amity
Windsor Rajadhani, Ambalamukku
Thiruvananthapuram, 695003

AEKAM Foundation AEKAM Foundation
Trivandrum
Thiruvananthapuram, 695020

Lokesh Kanagaraj Cinephiles - Kerala Lokesh Kanagaraj Cinephiles - Kerala
Thiruvananthapuram

The official page managed by a group of cinephiles who is fond of Lokesh Kanagaraj the Writer and Director. Do join with us for learn cinema and talk about cinema.

CSI SB University of Kerala CSI SB University of Kerala
University Of Kerala/Kariavattom
Thiruvananthapuram

Our students' chapter conducts various events like webinars, tech talks and workshops to expand your technical knowledge in the software industry and also aims to develop students ...

H&R Block Toastmasters H&R Block Toastmasters
11th Floor, Yamuna Building, Technopark Phase 3
Thiruvananthapuram, 695583

H&R Block Toastmasters is the official Corporate Toastmasters Club for H&R Block Trivandrum. District 121 website: https://d121toastmasters.org/ Toastmasters International: https:...

Twenty30 Association: Thiruvananthapuram Twenty30 Association: Thiruvananthapuram
Vikas Bhavan
Thiruvananthapuram, 695033

Official page of Twenty30 Association: Thiruvananthapuram, an Initiative of 'Twenty30 Association for Sustainable Development, Kerala' NGO.

E-Novus E-Novus
Thiruvananthapuram

E-summit of College of Engineering Trivandrum LEARN | INNOVATE | ENTREPRENEURSHIP