Shijukhan Pathamkallu
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shijukhan Pathamkallu, Politician, shiju manzil, mancha p . o, Thiruvananthapuram.
ഒരു കുടുംബാംഗത്തെപ്പോലെ ഞങ്ങൾ സ്നേഹിക്കുന്ന സ. റാഫി പൂക്കോമിന്റെ, പിതാവ് മഞ്ഞേരി ഉസ്മാന്റെ (85) മരണ വാർത്ത ഏറെ വേദനയോടെയാണ് കേട്ടത്. കണ്ണൂർ തലശ്ശേരി പൂക്കോമിലെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു.ഞാൻ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റും റ്റി പി ബിനീഷ് സെക്രട്ടറിയുമായിരിക്കെ SFI ഓഫീസ് സെക്രട്ടറിയായിരുന്നു റാഫി. അതിനുമുമ്പ് സ. ബിജു SFI സംസ്ഥാന സെക്രട്ടറിയായിരിക്കെ ഓഫീസ് ചുമതലകൾ നിർവഹിക്കാനും റാഫി ഉണ്ടായിരുന്നു. വ്യക്തിപരമായി എന്റെയും കുടുംബത്തിന്റെയുമൊക്കെ സുഖദുഃഖങ്ങളിൽ റാഫി എല്ലായ്പ്പോഴുമുണ്ട്.ഇപ്പോൾ കേരള ഭാഷ ഇൻസ്റ്റിട്യൂട്ടിൽ ജോലി ചെയ്യുകയാണ്.
റാഫിയുടെ പിതാവ് ശ്രീ മഞ്ഞേരി ഉസ്മാൻ പൂക്കോം ടൗണിലെ പഴയകാല വ്യാപാരിയാണ്.
പരേതനായ മഞ്ഞേരിയിൽ മുയ്യാരിക്കണ്ടി അഹമ്മദ് കുട്ടിയുടെ മകനാണ്.ഭാര്യ : ചോമാടത്തിൽ കുഞ്ഞിമ്മറിയം
മക്കൾ : ആയിഷ , സാഹിറ , നഫീസ, റയീസ് (അക്ഷയ ചൊക്ലി ടൌൺ), മുസ്തഫ (കോയമ്പത്തൂർ), റാഫി പൂക്കോം ( കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം), റാഷിക്ക് (അക്ഷയ കേന്ദ്രം, ചൊക്ലി ടൌൺ), ബുഷ്‌റ (പാലിലാണ്ടി പീടിക), മുനീർ എം. (സി.പി.ഐ.എം പൂക്കോം ബ്രാഞ്ച് മെമ്പർ, ഗ്ലോബൽ ടെക് ട്രാവൽസ്, പൂക്കോം), സുഫിയാൻ (ഷാർജ), പരേതരായ സാജിദ് എം, സമീർ എം, അൻസീർ എം.
മരുമക്കൾ : പരേതനായ റഫീഖ് മണലിൽ (അഴിയൂർ ചുങ്കം), നാസർ പാലിലാണ്ടിയിൽ (അണിയാരം), താഹിറ (മുഴപ്പിലങ്ങാട്), ഷൈനത്ത് (വടക്കുമ്പാട്), ആയിഷത്ത് അഫ്‌റൂസ് ഷഹാന എ.ആര്‍. (തളങ്കര, കാസറഗോഡ്), ഫസീന റാഷിക്ക് (ഗ്ലോബൽ ടെക് ട്രാവൽസ്, ധർമ്മടം), നവാസ് വലിയകണ്ടിയിൽ (പാലിലാണ്ടിപീടിക), സഫൂറ (തൃക്കരിപ്പൂർ), റിഷാനത്ത് (മുഴപ്പിലങ്ങാട്).
കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ വച്ച് ബസിടിച്ച് മരിച്ച അഭന്യയുടെ (18 വയസ്സ്) വിയോഗത്തിൽ അഗാഥമായ ദുഃഖം രേഖപ്പെടുത്തുന്നു.നെയ്യാറ്റിൻകര പെരുമ്പഴുതൂർ മുട്ടയ്ക്കാട്ടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ സ. പി കെ രാജ്മോഹൻ, DYFI നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സജീവ് സുദർശനൻ, പാർട്ടി ലോക്കൽ സെക്രട്ടറി ചന്ദ്രൻ, DYFI ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് അഖിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.കാട്ടാക്കട ക്രിസ്ത്യൻ കോളെജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് അഭന്യ.
സിപിഐ (എം ) മുട്ടക്കാട് ബ്രാഞ്ച് അംഗവും ഓട്ടോ ഡ്രൈവറുമായ സ.ഡി.ബിജുവിന്റെയും പെരുമ്പഴുതൂർ ജൈവകർഷക സഹകരണ സംഘം ഭരണസമിതി മെമ്പറും പാർട്ടി അംഗവുമായ സ. സുജാതയുടെയും മകളാണ് . അഭിജിത്താണ് സഹോദരൻ .
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ
പ്രിയ സുഹൃത്ത് പി എസ് പ്രശാന്തിന് സ്നേഹാഭിവാദ്യങ്ങൾ . ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തി ആശംസ നേർന്നു..
ബഹുമാന്യനായ
മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്കാ ബാവയോടൊപ്പം.. ബിഷപ്സ് ഹൗസ് പട്ടം.
ദീപാവലി ആശംസകൾ
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേൽക്കുന്ന ശ്രീ പി എസ് പ്രശാന്തിന് അഭിവാദ്യങ്ങൾ . ഇരുപത് കൊല്ലം മുമ്പ് ഞാൻ നെടുമങ്ങാട് ഗവ.കോളെജിൽ പഠിക്കുമ്പോൾ, കെ എസ് യു ജില്ലാ പ്രസിഡന്റായിരുന്ന പി എസ് പ്രശാന്ത് കോളെജിൽ ക്യാമ്പയിന് വന്നതും മനോഹരമായി സംസാരിച്ചതും കവിത ചൊല്ലിയതുമൊക്കെ ഓർമയിലുണ്ട്. പിന്നീട് ദീർഘകാലത്തിന് ശേഷം അദ്ദേഹം യൂത്ത് കോൺഗ്രസ് നേതൃത്വത്തിലും ഞാൻ എസ് എഫ് ഐ നേതൃത്വത്തിലും പ്രവർത്തിക്കുമ്പോൾ തിരുവനന്തപുരത്ത് നിരവധി സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിൽ നിൽക്കുമ്പോഴും
മതനിരപേക്ഷതയുടെ ആവശ്യകതയെക്കുറിച്ച് എപ്പോഴും അദ്ദേഹം സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വ്യത്യസ്ത നിലപാടുകളിൽ ഊന്നി പ്രവർത്തിക്കുമ്പോഴും പരസ്പരബഹുമാനവും സഹിഷ്ണുതയും പാലിച്ചാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനായി പി എസ് പ്രശാന്ത് പ്രവർത്തിക്കുമ്പോൾ , ചില പരിപാടികളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. പിന്നെ നെടുമങ്ങാട് മണ്ഡലത്തിൽ UDF സ്ഥാനാർത്ഥിയായി അദ്ദേഹം ജനവിധി തേടി . കോൺഗ്രസ് പിന്തുടരുന്ന രാഷ്ട്രീയ നയങ്ങളോട് കലഹിച്ചു കൊണ്ടാണ്, സി പി ഐ (എം) ന്റെ ഭാഗമായി പ്രവർത്തിക്കാൻ അദ്ദേഹം പിന്നീട് തീരുമാനിച്ചത്.
കേരള കർഷക സംഘം നേതൃത്വത്തിലേക്കും പിന്നീട് സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ് ചുമതലയിൽ വരെ മികച്ച പ്രവർത്തനം നടത്തിവരികയാണ്. സി പി ഐ എം അംഗമാണ്. നെടുമങ്ങാട്ടും തിരുവനന്തപുരത്തും വർഗ -ബഹുജന സംഘടനകളുടെ പൊതുപരിപാടികളിലെല്ലാം അദ്ദേഹം സജീവമായി പങ്കെടുക്കുന്നു. നല്ല പ്രസംഗകനാണ്. ദേശീയ രാഷ്ട്രീയം ഉൾപ്പടെ വിശകലനം ചെയ്ത് തുടർച്ചയായി എഴുതാറുണ്ട്. നല്ല വായനക്കാരനാണ്. അങ്ങനെയൊരാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേൽക്കുകയാണ്..
ഐക്യത്തിന്റെയും മൈത്രിയുടെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.
സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെ FB പോസ്റ്റിലൂടെയാണ് വിവരം മനസ്സിലാക്കുന്നത്.
അദ്ദേഹത്തിന്റെ സുഹൃത്ത് തിരുവനന്തപുരം
RCC യിലാണെന്നും സുഹൃത്തിന് അത്യാവശ്യമായി രക്തം വേണമെന്നും അതിലുണ്ടായിരുന്നു. ബന്ധപ്പെടേണ്ട നമ്പരും ചേർത്തിരുന്നു. ആ നമ്പരിൽ വിളിച്ചു.രക്തം ഉടൻ ലഭ്യമാക്കാമെന്നും വിഷമിക്കണ്ട എന്നും അദ്ദേഹത്തോടു പറഞ്ഞു. രക്തം എത്രയാണ് വേണ്ടത്, ഏത് സമയത്ത് വേണം എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തി.ഇത്തരമൊരു അടിയന്തിര സാഹചര്യത്തിൽ രക്തം നൽകാൻ ഉടൻ സഖാക്കളെ ഏർപ്പാട് ചെയ്തു. ജീവധാര എന്ന പേരിലാണ് DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ രക്തദാന പ്രവർത്തനം നടക്കുന്നത് .രക്തം നൽകാൻ കൃത്യ സമയത്ത് തന്നെ ആളുകൾ എത്തി. ദിനീത്,ഷെമീർ
,സൂര്യ സുരേഷ്,സഫ്‌വാൻ ,ഹാരിസ്
രാഹുൽ,ടി.എസ് ,ആഷിഖ്,സംഗീത്,ആരോമൽ,ആദർശ്,ആദിത്യൻ,സഞ്ജീവ് എന്നിങ്ങനെ 12
സഖാക്കൾ രക്തം ദാനം ചെയ്തു..തുടർന്നും രക്തദാന പ്രവർത്തനങ്ങളിൽ DYFI സഖാക്കൾ മുന്നിലുണ്ടാവും
ഡോ.ഷിജൂഖാൻ
DYFI ജില്ലാ സെക്രട്ടറി
തിരുവനന്തപുരം
DYFI അഖിലേന്ത്യ പ്രസിഡന്റ്
സ. എ എ റഹിം എംപിയുടെ പുസ്തകം..
ഏവരെയും ക്ഷണിക്കുന്നു.
നവംബർ 5
സഖാവ് ആനാവൂർ നാരായണൻ നായർ രക്തസാക്ഷി ദിനം.
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ബഹുമാന്യനായ പാളയം പള്ളി ഇമാം ഡോ. വി പി സുഹൈബ് മൗലവിയെ കണ്ടുമുട്ടിയപ്പോൾ. പരിചയപ്പെട്ട നാൾ മുതൽ സൗഹൃദം പങ്കിടുന്നൊരാൾ ..
#കേരളീയം #പുസ്തകോത്സവം
പൊതുപ്രവർത്തകനായ
സ.പി. ബിജുവിനെപ്പറ്റി എല്ലാവർക്കും പല പല ഓർമകളുണ്ട്. സഖാവിന്റെ ജീവിതം പകർന്ന ഊർജ്ജം വളരെ വലുതാണ്. ആ മരണം സൃഷ്ടിച്ച ശൂന്യത വളരെ വലുതാണ്. വ്യക്തി എന്ന നിലയിൽ ഞാൻ എങ്ങനെയാണ് സഖാവിനെ അടയാളപ്പെടുത്തുക.
"നമ്മെ ഓരോരുത്തരെയും നമ്മൾ ആഗ്രഹിക്കുന്നതിലുമധികം
ശ്രദ്ധിക്കുന്ന, പരിഗണിക്കുന്ന, നമ്മോട് സമയം ചെലവിടുന്ന ചില വലിയ മനുഷ്യരുണ്ടാവും.. എവിടേയ്ക്കും യാത്ര പോകുമ്പോൾ വിളിക്കുന്ന, ഭക്ഷണം കഴിക്കുമ്പോൾ വിളിക്കുന്ന, ആഘോഷങ്ങൾ കാണാൻ പോകുമ്പോൾ ക്ഷണിക്കുന്ന
പച്ചമനുഷ്യർ. എന്റെ ബാല്യ-കൗമാര - യൗവ്വനാരംഭ കാലങ്ങളിലെല്ലാം എന്നെ പ്രചോദിപ്പിച്ച സഖാവ്"
(ഈ ചിത്രങ്ങൾ 2012 ജൂലൈ മാസം തിരുവനന്തപുരം - മധുര യാത്രയ്ക്കിടയിൽ പകർത്തിയത് )
ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷററും യുവജനക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാനുമായിരുന്ന സ.പി.ബിജുവിന്റെ മൂന്നാം അനുസ്മരണ വാർഷികം ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അനുസ്മരണയോഗം ഡി വൈ എഫ് ഐ മുൻ അഖിലേന്ത്യ പ്രസിഡന്റു ബഹു. ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ സ . പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എം അൻസാരി , വി.എ വിനീഷ് , എൽ.എസ് ലിജു, എസ്.എസ് നിതിൻ , തിരുവനന്തപുരം മേയർ സ.ആര്യാ രാജേന്ദ്രൻ, DYFI ജില്ലാ ജോ.സെക്രട്ടറി ആർ.ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡൻ്റ് എസ് ഷാഹിൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ രേവതി ടി.എസ്, ജിനേഷ് ജെ , വിഷ്ണുചന്ദ്രൻ , തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ട്രഷറർ വി.എസ് ശ്യാമ നന്ദി പറഞ്ഞു.
സ.പി . ബിജു അനുസ്മരണ സമ്മേളനം
സഖാവിന്റെ ജന്മനാട്ടിൽ .
പി. ബിജു അനുസ്മരണം
നവംബർ 4
ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷററും യുവജനക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാനുമായിരുന്ന സ.പി.ബിജുവിന്റെ 4ാം അനുസ്മരണ
ദിനം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4 വൈകുന്നേരം 4 മണിക്ക് സ്റ്റുഡൻസ് സെൻററിൽ നടക്കും. അനുസ്മരണയോഗം DYFI മുൻ അഖിലേന്ത്യ പ്രസിഡന്റും ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ സ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
DYFI സ്ഥാപകദിനത്തിന്റെ ഭാഗമായിതിരുവനന്തപുരം ജില്ലയിലെ എല്ലാ DYFI യൂണിറ്റുകളിലും പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് സ.വി.അനൂപ് പതാക ഉയർത്തി.
കേരള സംസ്ഥാന യുവജന കമ്മീഷൻ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട
പ്രിയപ്പെട്ട വി.എ.വിനീഷിന് സ്നേഹാഭിവാദനങ്ങൾ..
ഐക്യകേരളത്തിന് അറുപത്തിയേഴ് വയസ്സുതികയുന്ന ഇന്ന് മലയാളികളുടെ മഹോത്സവമായ "കേരളീയം-2023" ന് തിരുവനന്തപുരത്ത് തുടക്കമായിരിക്കുകയാണ്. കേരളമാർജ്ജിച്ച നേട്ടങ്ങളും നമ്മുടെ സംസ്കാരത്തനിമയും ഇനിവരുന്ന ഏഴു ദിനരാത്രങ്ങളിലായി ലോകത്തിനുമുന്നിൽ അനാവൃതമാവും. കേരളീയതയുടെ വിസ്മയക്കാഴ്ചകളിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
പ്രിയപ്പെട്ടവരേ,
എന്റെ പുതിയ പുസ്തകം കേരളപ്പിറവി ദിനത്തിൽ പ്രകാശനം ചെയ്തു.'അകലങ്ങളിലെ നാണയ സാമ്രാജ്യങ്ങൾ - നവഉദാരീകരണവും മലയാള ഫിക്ഷനും ' എന്ന കൃതി ഇന്ന് ഉച്ചയ്ക്ക് 12.30 ന് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ:ആനാവൂർ നാഗപ്പൻ പ്രകാശിപ്പിച്ചു. ഡെപ്യൂട്ടി കളക്റ്ററും എഴുത്തുകാരിയുമായ കബനി . സി. ആദ്യ പ്രതി ഏറ്റുവാങ്ങി .കേരള സർവകലാശാല മലയാള വിഭാഗം മേധാവി
പ്രൊഫ. (ഡോ.) സീമ ജെറോം അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല അന്തർദേശീയ
ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. ( ഡോ.) എം എ സിദ്ദീഖ് സംസാരിച്ചു. മലയാള സാഹിത്യത്തിൽ
നവഉദാരീകരണത്തിന്റെ പ്രവണതകളെ പഠനവിധേയമാക്കുന്ന കൃതിയാണ്.തിരുവനന്തപുരം മൈത്രി ബുക്സ് പ്രസിദ്ധീകരിക്കുന്ന കൃതിയുടെ വില 325 രൂപയാണ്. പുസ്തകോത്സവത്തിലെ മൈത്രി സ്റ്റാളിലും കേരളത്തിലെ പ്രധാന ബുക്സ്റ്റാളുകളിലും പുസ്തകം ലഭ്യമാകും.
സ്നേഹപൂർവം ക്ഷണിക്കുന്നു.
തിരുവനന്തപുരത്ത് പലസ്തീന് പിന്തുണയുമായി യുവജനങ്ങൾ നൈറ്റ് മാർച്ച് നടത്തി :
ഇസ്രായേലിനെതിരെ പ്രതിഷേധമിരമ്പി.
_____________
I am Palestine എന്ന മുദ്രാവാക്യ മുയർത്തി പൊരുതുന്ന പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ ജില്ലയിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എസ്.ഷാജർ ഉദ്ഘാടനം ചെയ്തു, ജില്ലാ ട്രഷറർ വി.എസ് ശ്യാമ പങ്കെടുത്തു. പേരൂർക്കട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. ചാലയിൽ ജില്ലാ പ്രസിഡൻറ് വി.അനൂപും, വിതുരയിൽ സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരിയും ,വഞ്ചിയൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.എസ് നിതിനും , നെടുമങ്ങാട് സംസ്ഥാന കമ്മിറ്റി അംഗം എൽ.എസ് ലിജുവും,ആറ്റിങ്ങലിൽ സംസ്ഥാന കമ്മിറ്റി അംഗം വി.എ വിനീഷും,മംഗലപുരത്ത് ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാനും
കിളിമാനൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിനേഷ് ജെ യും,വർക്കലയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലെനിൻ രാജും, കഴക്കൂട്ടത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം രേവതി ടി.എസ്സും, വിളപ്പിലിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പ്രശാന്തും ,കാട്ടാക്കടയിൽ ബ്ലോക്ക് സെക്രട്ടറി ആർ രതീഷും,നെയ്യാറ്റിൻകരയിൽ ബ്ലോക്ക് സെക്രട്ടറി സുജിത്തും, കോവളത്ത് സി.പി.ഐ (എം )ഏര്യാ സെക്രട്ടറി പി.എസ് ഹരികുമാറും ,നേമത്ത് ബ്ലോക്ക് സെക്രട്ടറി എം.യു മനുക്കുട്ടനും , വെഞ്ഞാറമൂട് DYFI ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ശ്രീമണിയും, പാറശ്ശാലയിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് താണുപിള്ളയും, പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്നും ജില്ലയിലെ എല്ലാ ബ്ലോക് കമ്മിറ്റികളിലും പാലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കും.
പാലസ്തീന്
ഐക്യദാർഢ്യം ..
തിരുവനന്തപുരത്ത് DYFI പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം സ:
എം ഷാജർ ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി കേരളത്തിന് അപമാനം:
DYFI പ്രതിഷേധ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
______________________
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിയ്ക്കെതിരെ DYFI പ്രതിഷേധം. സുരേഷ് ഗോപി സാംസ്കാരിക കേരള ത്തിന് അപമാനം എന്ന് പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലാ പ്രസിഡൻറ് വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ വി.എസ് ശ്യാമ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എം.അൻസാരി, എൽ.എസ് ലിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.ശിജിത്ത് ശിവസ്, അഡ്വ.നിതീഷ്, അഡ്വ.അമൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം വിദ്യാ മോഹൻ നന്ദി പറഞ്ഞു.
സി പി ഐ (എം) മംഗലപുരം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ് അണ്ടൂർക്കോണം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു
സി പി ഐ ( എം )ചാലഏരിയ കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘടനം ചെയ്തു.
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Thiruvananthapuram