Eric Stephen
Ex-NSUI National Secretary,
Ex-KSU State Secretary NSUI National Secretary In-charge of Karnataka and Goa
ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് പുറത്തായി. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതാവ് പ്രകാശ് ജാവദേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയതടക്കം ബിജെപിയുമായി ഉണ്ടാക്കിയ ബന്ധമാണ് ഈ പുറത്താകലിന് കാരണം എന്നാണ് അറിയാൻ കഴിയുന്നത്. ബിജെപി ബന്ധം സിപിഎം തന്നെ സ്ഥിതീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് അതെന്തിന് വേണ്ടിയായിരുന്നു എന്ന് അവർ ഈ നാട്ടിലെ ജനങ്ങളോട് തുറന്നു പറയണം. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിലേക്ക് നയിച്ചത് ഈ ബന്ധമാണോ? ബിജെപി എന്ന വർഗീയ ഫാസിസ്റ്റ് കക്ഷിക്ക് കേരളത്തിൽ ഒരു എംപിയെ സമ്മാനിച്ചതിന്റെ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കണം. എന്തിനു വേണ്ടിയായിരുന്നു ഈ അവിശുദ്ധ സഖ്യം എന്ന് വിശദീകരിക്കണം.
ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നെങ്കിലും അിതിനെ കൃത്യമായി അവലോകനം ചെയ്ത ഏക മാധ്യമം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആയിരുന്നു. മലയാളത്തിലെ മാധ്യമങ്ങളൊന്നടങ്കം പവര്‍ ഗ്രൂപ്പിനെ തുറന്നുകാണിക്കാന്‍ തയ്യാറാകാതിരുന്നത് പല വിഗ്രഹങ്ങളേയും രക്ഷിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ അതേ വ്യഗ്രതയായിരുന്നു. അതിനുദാഹരണമാണ് ഹേമ കമ്മിറ്റി റിപോര്‍ട്ട് ചൂണ്ടിക്കാണിച്ച 2017 ലെ കോമ്പറ്റിഷന്‍ കമ്മീഷന്‍ റിപോര്‍ട്ട് ഒരു മാധ്യമങ്ങളും ചര്‍ച്ചയ്ക്ക് വയ്ക്കാതിരുന്നത്.
സംവിധായകന്‍ വിനയന്‍ നല്‍കിയ പരാതിയില്‍ കോമ്പറ്റിഷന്‍ കമ്മിഷന്‍ 2017 ല്‍ പുറത്തിറക്കിയ റിപോര്‍ട്ടില്‍ തൊഴില്‍ നിഷേധിക്കുന്നതിന് ഇതേ പവര്‍ ഗ്രൂപ്പ് നിലകൊണ്ടുവെന്നും അത്തരക്കാര്‍ക്ക് എതിരെ പിഴ ചുമത്തുകയും ചെയ്തു. മോഹന്‍ലാല്‍, മമ്മൂട്ടി, ഇടവേള ബാബു, സിബി മലയില്‍, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പല വിധേന മറ്റുള്ള സംവിധായകരുടേയും പുതുമുഖ നടന്‍മാരുടേയും തൊഴില്‍ നിഷേധിച്ചെന്നും, തൊഴിലെടുക്കാനുള്ള അവരുടെ അവകാശങ്ങളെ ഹനിച്ചെന്നും റിപോര്‍ട്ട് പറയുന്നുണ്ട്.
സിപിഎം നിയന്ത്രിത ചാനലായ കൈരളിയുടെ ചെയര്‍മാന്‍ മമ്മൂട്ടി, പവര്‍ ഗ്രൂപ്പ് മെമ്പറായ മന്ത്രിയും നടനുമായ ഗണേഷ് തുടങ്ങിയവരുടെ പൊയ്മുഖങ്ങള്‍ പുറത്തുവരാതിരിക്കാനായിരുന്നു ഹേമ കമ്മിറ്റി റിപോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവച്ചതെന്ന് നിസംശയമായും പറയാന്‍ സാധിക്കുന്ന വിവരങ്ങള്‍ ഈ റിപോര്‍ട്ടിലുണ്ട്.
ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചലച്ചിത്ര നയരൂപീകരണ സമിതിയിലും പവര്‍ ഗ്രൂപ്പ് അംഗത്തെ തന്നെ സിപിഎം സര്‍ക്കാര്‍ പ്രതിഷ്ഠിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് തൊഴിലിടത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീകള്‍ക്കും, തൊഴില്‍ നിഷേധിക്കപ്പെട്ടവര്‍ക്കും നല്‍കുന്നത്?. ഇത്തരം ഗിമ്മിക്കുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ഇതിനെ ശക്തമായി ചോദ്യംചെയ്യുന്ന സമൂഹം തെരുവിലിറങ്ങും എന്നതില്‍ തര്‍ക്കമില്ല.
2018 മുതൽ ഇതുവരെ 75 പേരായി കൊല്ലപ്പെടുന്നു. മിസ്റ്റർ. പിണറായി, ഇനി എത്ര മൽസ്യത്തൊഴിലാളികളുടെ ജീവൻ ഇല്ലാതാവണം ഇതിനൊരു അറുതി വരുത്താൻ? നിങ്ങൾ അദാനിക്ക് വേണ്ടി നടിക്കുന്ന മൗനം അവസാനിപ്പിക്കുക
2018 മുതൽ ഇതുവരെ 75 പേരായി കൊല്ലപ്പെടുന്നു. മിസ്റ്റർ. പിണറായി, ഇനി എത്ര മൽസ്യത്തൊഴിലാളികളുടെ ജീവൻ ഇല്ലാതാവണം ഇതിനൊരു അറുതി വരുത്താൻ? നിങ്ങൾ അദാനിക്ക് വേണ്ടി നടിക്കുന്ന മൗനം അവസാനിപ്പിക്കുക.
Pinarayi Vijayan Iyc Kerala Iyc Kerala State Indian Youth Congress
പുരോഗമന കലാസാഹിത്യ സംഘം (പുകാസ) ഇപ്പോൾ പിണറായി കലാസാഹിത്യ സംഘം (പികാസ)
#വടകര
ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കുന്ദർകി മണ്ഡലത്തിൽ മുസ്ലിം, യാദവ വിഭാഗത്തിൽ പെടുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്ന് യോഗി സർക്കാർ മാറ്റിയ വാർത്തകളാണ് പുറത്തുവരുന്നത്. ജനാധിപത്യത്തെ ഇങ്ങനെയാണ് ബിജെപി കശാപ്പു ചെയ്യുന്നത്. സംഘപരിവാറിൻ്റെ ഇത്തരത്തിലുള്ള ഓരോ നീക്കങ്ങളേയും നാം ചെറുത്ത് തോൽപ്പിക്കണം. ഇന്ത്യൻ ജനത കോൺഗ്രസിൽ അർപ്പിച്ച വിശ്വാസത്തിന് ഒരിക്കലും ക്ഷതമേൽക്കരുത്.
Reports are surfacing that in the upcoming by-elections in Uttar Pradesh, the Yogi government is removing officials from the Muslim and Yadav communities from supervisory roles in the Kundarki constituency. This is how the BJP is undermining democracy. We must firmly resist and defeat every move by the Sangh Parivar. The trust that the people of India have placed in Congress must never be betrayed.
പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിക്ക് അഭിനന്ദനങ്ങൾ.
സ്വാതന്ത്ര്യം ഒരു വാക്കല്ല.... ഭരണഘടനാപരവും ജനാധിപത്യപരവുമായ സംരക്ഷണ കവചം.
രാഹുൽ ഗാന്ധി 🔥🔥🔥
നമ്മൾ നേടിയ സ്വാതന്ത്ര്യം ആർക്കുമുന്നിലും അടിയറ വെക്കരുത്
വടകരയിലെ കാഫിര്‍ പ്രയോഗത്തിന്റെ ഉപജ്ഞാതാക്കള്‍ സിപിഎം തന്നെയെന്ന് ഹൈക്കോടതിയില്‍ പോലിസ് നല്‍കിയ റിപോര്‍ട്ട് തെളിയിക്കുന്നു. എങ്കിലും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മൗന വ്രതത്തിലാണ്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റു ചെയ്തത് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷ് രാമകൃഷ്ണനാണ്. റെഡ് എന്‍കൌണ്ടര്‍ വാട്ട്‌സ്അപ്പ് ഗ്രൂപ്പ് അഡ്മിനായ റിബേഷിന്റെ ഫോണ്‍ പോലിസ് ഫൊറന്‍സിക് പരിശോധനക്കയച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ ഒരു കാര്യം വ്യക്തമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ നീചവും നിന്ദ്യവുമായ പ്രവര്‍ത്തിയാണ് ഇപ്പോള്‍ കോടതി വഴി പുറത്തെത്തിയിരിക്കുന്നത്. ഇക്കാര്യം മറച്ചുവയ്ക്കാന്‍ സിപിഎമ്മും അവര്‍ നയിക്കുന്ന സര്‍ക്കാരും ആവതോളം ശ്രമിച്ചെങ്കിലും കോടതിയുടെ ഇടപെടല്‍ അതിന് വിഘാതമായിത്തീരുകയായിരുന്നു.
പൊതുവേ ബിജെപിയാണ് മുസ്‌ലിം വിരുദ്ധത പടര്‍ത്തി വോട്ട് നേടാന്‍ ശ്രമിക്കാറുള്ളത്. പക്ഷേ കേരളത്തില്‍ ഇന്നിത് നടപ്പിലാക്കുന്നത് സിപിഎമ്മാണ് എന്നതാണ് വസ്തുത. മതനിരപേക്ഷത എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്ന പിണറായി വിജയനടക്കം ഇക്കാര്യത്തില്‍ മറുപടി പറഞ്ഞേ മതിയാകൂ. നേരത്തേ ഹിന്ദു-മുസ്‌ലിം സംഘര്‍ഷം നടന്ന സ്ഥലത്ത് ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചത് ഗുരുതര കുറ്റകൃത്യമാണ്. ഇതില്‍ ഉള്‍പ്പെട്ടവരെ ഗുരുതര വകുപ്പുകള്‍ ചുമത്തി തുറങ്കിലടക്കുകയാണ് വേണ്ടത്.
രാജ്യം കണ്ട
ഏറ്റവും വലിയ
അഴിമതിക്കെതിരെ
കോൺഗ്രസ്സ്
രാജ്യവ്യാപക പ്രതിഷേധത്തിലേക്ക്...
പോലീസ് രാജിൽ പ്രതിഷേധിക്കുക
ത്രിവർണ്ണ പതാകയുമായി ഇന്ത്യൻ യുവതയെ നയിച്ച 6 പതിറ്റാണ്ടുകൾ
ആഗസ്റ്റ് 9
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം
വയനാട്ടിലെ ദുരന്തത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയില്ല, എന്നാല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്കും സംസ്ഥാനത്തെ പ്രായം കുറഞ്ഞ എംഎല്‍എക്കും മുഖ്യം പെയ്ഡ് പ്രമോഷന്‍ തന്നെ. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയി എന്ന ശുചീകരണത്തൊഴിലാളി മരണപ്പെട്ട ശേഷം മേയറുടെ പ്രമോഷന്‍ പോസ്റ്ററിന്റെ കുത്തൊഴുക്കാണ്. ഈ സമയത്തും ഇങ്ങനെ പെരുമാറാന്‍ അപാര തൊലിക്കട്ടി തന്നെ വേണം.
യുവജനങ്ങളേ ദിസ് ഈസ് നോട്ട് വാക്കിങ്ങ്
നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഏതാണെന്ന് ചോദിച്ചാല്‍ കണ്ണടച്ച് മറുപടി പറയാവുന്ന ഉത്തരം തൊഴിലില്ലായ്മ എന്നതാണ്. തൊഴിലിനായുള്ള യുവജനങ്ങളുടെ പരക്കംപാച്ചിലുകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളാകുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. ഈയടുത്ത് ഒരു സ്വകാര്യ കമ്പനിയുടെ ജോബ് ഇന്റര്‍വ്യൂവിന് എത്തിയ യുവാക്കളുടെ തിക്കിലും തിരക്കിലും പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരുക്കേറ്റ സംഭവവും ഈ രാജ്യത്ത് കാണേണ്ടി വന്നിട്ടുണ്ട്. അപ്പോഴും തൊഴിലില്ലായ്മ പ്രശ്നത്തെ ശരിയായ രീതിയില്‍ നേരിടാനാവശ്യമായ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഈ ബജറ്റില്‍ നിന്ന് വ്യക്തമാണ്. യുവാക്കളോടുള്ള യൂനിയന്‍ സര്‍ക്കാരിന്റെ സമീപനമാണ് ഇതിലൂടെ വെളിവാകുന്നത്.
പീരിയോഡിക്കല്‍ ലേബര്‍ ഫോഴ്‌സ് സര്‍വ്വേ അനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മാനിരക്ക് 3.2% ആണ്. അതോടൊപ്പം രാജ്യത്ത് വേതനമില്ലാ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ 18.3%ത്തോളം വരും. യുവാക്കളെ കണ്ണില്‍ പൊടിയിടാനായി ഇന്റേണുകളുടെ നിയമനവുമായി ബന്ധപ്പെട്ട് നിര്‍മ്മലാ സീതാരാമന്‍ നടത്തിയ ബജറ്റ് പ്രഖ്യാപനം ശ്രദ്ധേയമാണ്. 500 കമ്പനികളിലായി ഒരു കോടി ഇന്റേണുകള്‍ക്ക് അവസരം ലഭ്യമാക്കും എന്നതാണ് പ്രഖ്യാപനം അവ്യക്തതകള്‍ നിറഞ്ഞതാണ്. അതായത് ഒരു കമ്പനിയില്‍ 20,000 ഇന്റേണുകള്‍. ഇന്റേണ്‍ കാലാവധിയെ സംബന്ധിച്ചോ അത് നടപ്പിലാക്കുന്ന രീതിയെ സംബന്ധിച്ചോ യാതൊരു വിശദാംശങ്ങളും ലഭ്യമല്ല. അതായത് എന്നത്തേതുംപോലെ വെള്ളത്തില്‍ വരച്ച വരപോലെ ഈ വാഗ്ദാനങ്ങള്‍ മാഞ്ഞുപോകും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4.1 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നാണ് പുതിയ പ്രഖ്യാപനം. 7%-ത്തിനോടടുത്തു നില്‍ക്കുന്ന വളര്‍ച്ചാ നിരക്കിനെ അടിസ്ഥാനമാക്കി, ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 8-9 ദശലക്ഷം തൊഴിലവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കാന്‍ കഴിയൂ. അങ്ങിനെ നോക്കിയാല്‍ തന്നെ ഈ കടമ്പ മോദി സര്‍ക്കാരിന് കടക്കാനാകില്ല. രാജ്യത്തെ അനൗപചാരിക മേഖലയിലെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് 2021 മുതല്‍ 23 വരെയുള്ള കണക്കില്‍ നിന്ന് വ്യക്തമാണ്.
സ്ഥിതി ഇങ്ങനെ പോയാല്‍ അടുത്തകാലത്ത് തൊഴിലില്ലായ്മയ്ക്കെതിരേ ലോകത്തെമ്പാടും ഉയര്‍ന്നുവന്ന യുവജന പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലേക്കും പടരാന്‍ അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല. നേരത്തേ ഭാരത് ജോഡോ ന്യായ് യാത്ര ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഇന്ത്യയിലെ തെരുവോരങ്ങളില്‍ ഇനിയും മൂവര്‍ണപ്പതാകയുമായി യുവാക്കള്‍ ഉയര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല.
ചൂരല്‍മലയിലെയും മുണ്ടക്കൈയിലേയും ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഏഴ് ദിവസം പിന്നിടുന്നു. ഇതുവരെ മരണപ്പെട്ടവരുടെ കണക്ക് നോക്കുകയാണെങ്കില്‍ 369 ആയിരിക്കുന്നു. 53 ക്യാംപുകളിലായി കഴിയുന്നത് 6759 പേരാണ്. ഇരുനൂറിലധികം പേര്‍ ഇന്നും കാണാമറയത്താണ്. ഇവിടെ നടന്നിരിക്കുന്നത് പ്രകൃതി ദുരന്തം മാത്രമല്ല, സാമ്പത്തിക ദുരന്തവും കൂടിയാണ്്.
ദുരന്തത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഓരോ മനുഷ്യനും പറയാനുള്ളത്, വീട് പണിയാനും തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും കല്യാണത്തിനുമൊക്കെയെടുത്ത വായ്പകളുടെ തിരിച്ചടവിനെ കുറിച്ചാണ്. ജീവിതത്തിലെ ഇതുവരെയുള്ള സമ്പാദ്യം എല്ലാം മലവെള്ളം കൊണ്ടുപോയപ്പോള്‍ നിസ്സഹായരായി നില്‍ക്കുന്ന മനുഷ്യരുടെ മുന്നിലെ പകച്ചുനില്‍പ്പ്, അവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തിന് ഒരു പ്രചോദനമായിരിക്കും അവരുടെ പേരിലുള്ള വായ്പകള്‍ എഴുതിത്തള്ളുന്നത്. അതിനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കേണ്ടതുണ്ട്. സാധാരണക്കാരുടെ സര്‍ക്കാരാണ് ഇടതു സര്‍ക്കാരെങ്കില്‍ ദുരന്തബാധിതരുടെ കടം മുഴുവന്‍ എഴുതിത്തള്ളാന്‍ തയാറാവണം.
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്, ഇനി അവര്‍ക്ക് മുന്നോട്ടേക്ക് സഞ്ചരിക്കാനുള്ള ഊര്‍ജ്ജം ഇത്തരം തീരുമാനങ്ങളായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. കാരണം തിരച്ചിലുകളവസാനിപ്പിച്ച് സൈന്യം മടങ്ങിത്തുടങ്ങി... വരുംദിവസങ്ങളില്‍ അത് പൂര്‍ണമാകുന്നതോടെ, നിലവിലുള്ള ക്യാമ്പുകള്‍ മാത്രമായി ആ പ്രദേശം മാറും, എത്രനാള്‍ ക്യാമ്പുകളില്‍ കഴിയുമെന്ന ചോദ്യവും ബാക്കിയാണ്. ഒറ്റപ്പെടലിന്റെ വക്കത്തെത്തിയിരിക്കുന്ന ആ ജനങ്ങളോട് ഇങ്ങനെയൊക്കെയാണ് സര്‍ക്കാര്‍ പെരുമാറേണ്ടത്.
It has been seven days since the landslide disaster occurred in Chooralmala and Mundakkayam. So far, the death toll stands at 369. There are 6,759 people living in 53 camps. Over two hundred people are still missing. This was not just a natural disaster, but an economic disaster as well.
Each person who narrowly escaped the disaster has a story to tell about the loans they took to build their homes, and for their children's education and marriages. When the floodwaters took away all their life's savings, they were left helpless. Forgiving their loans would be an inspiration for these people to continue their lives. The government needs to make this decision. If the left-wing government is indeed the government of the common people, it should be ready to write off the loans of the disaster victims.
Many families have lost their loved ones and belongings. There's no doubt that decisions like these will give them the strength to move forward. With the search operations winding down and the army withdrawing, the area will soon be left with just the existing camps, and the question of how long people will have to stay in these camps remains. This is how the government should treat those who are on the brink of isolation.
വിഴിഞ്ഞം പദ്ധതിയെ തുടർന്ന് മുതലപ്പൊഴിയിൽ തുടരെ തുടരെയുള്ള അപകടങ്ങളിൽ ജീവൻ പൊലിഞ്ഞ മത്സ്യത്തൊഴിലാളികൾ ദുർവ്യവസ്ഥയുടെ രക്തസാക്ഷികളാണ്. ഇനിയും ഇത് കണ്ടില്ലെന്ന് നടിക്കരുത്.
, , , , , , , , , ,
Yesterday, I had the opportunity to participate in a panel discussion on the India Today channel, discussed on the tragic Wayanad landslide. During the conversation, I shared my insights and perspectives.
ഏറെ വിഷമകരമായ സമയങ്ങളിൽ പോലും ചില മനുഷ്യർ നമ്മളെ അത്ഭുതപ്പെടുത്തും. യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ് സജിനെയും അദ്ദേഹത്തിൻറെ ഭാര്യ ഭാവനയെയും പോലെയുള്ള മനുഷ്യർ.
“എനിക്കും കുഞ്ഞുമക്കൾ ഉണ്ട് മാതാപിതാക്കൾ നഷ്ടപ്പെട്ട മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുവാൻ എൻ്റെ ഭാര്യ റെഡിയാണ്”
സജിന്റെ പോസ്റ്റ് കാരുണ്യവും മനുഷ്യത്വവും ജീവിതത്തിന്റെ ഭാഗമാക്കിയ ഈ നാട്ടിലെ സാധാരണക്കാരുടെ ശബ്ദമാണ്. നമ്മുടെ സഹജീവികൾ ദുരിതത്തിൽ പെടുമ്പോൾ തങ്ങളാൽ കഴിയുന്ന എന്തും നൽകാൻ മറ്റെല്ലാ ജോലികളും മാറ്റിവച്ച് ഇറങ്ങുന്ന മനുഷ്യർ. ഈ മനുഷ്യരാണ് നമ്മുടെ നാടിനെ വേറിട്ടതാക്കുന്നത്. ദുരന്തത്തിന്റെ ദുഖമുളവാക്കുന്ന ചിത്രങ്ങൾക്കിടയിൽ നമുക്ക് പ്രതീക്ഷ നൽകുന്നതും ഈ സ്നേഹത്തിന്റെ ചിത്രങ്ങളാണ്.
വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി ഇന്നത്തോടെ ഏതാണ്ട് വ്യക്തമായിരിക്കുകയാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 245 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങിയിരുന്നു. ബന്ധുക്കൾ ആരോഗ്യ സ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 240. പേരെ കണ്ടെത്താനുണ്ട്.
ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ ഇടപെടലാണ് യൂത്ത് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ ക്യാംപുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കുവാനും മുന്നിൽ തന്നെയുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്. യൂത്ത് കോൺഗ്രസ് ഈയവസരത്തിൽ പ്രഖ്യാപിച്ച യൂത്ത് കെയർ വരുംദിവസങ്ങളിൽ ഇതിലും ഊർജിതമായി തന്നെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. എല്ലാം നഷ്ടപ്പെട്ടു കിടക്കുന്ന ജനതയ്ക്ക് കൈത്താങ്ങാവുന്നതിലപ്പുറം വലിയ സാമൂഹിക ഉത്തരവാദിത്വം ഇപ്പോൾ മുന്നിലില്ല എന്നതും യാഥാർത്ഥ്യമാണ്.
ഈ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യക പാക്കേജ് അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല എന്ന കാര്യം ലജ്ജാവഹമാണ്. ബിജെപിയും ആർഎസ്എസും ഭരിക്കുന്ന സർക്കാർ കേരളത്തോടുള്ള അവഗണന തുടരുന്നത് അത്യന്തം പ്രതിഷേധാർഹവുമാണ് എന്നതിൽ തർക്കമില്ല. വയനാട് സംഭവം അറിഞ്ഞ മട്ടേ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കില്ലെന്നതും ആരും മറന്നുപോകരുത്. വരുംദിവസങ്ങളിൽ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തിക്കൊണ്ട്, പ്രത്യക്ഷ സമരം വേണ്ടിവന്നാൽ അതിലേക്കിറങ്ങി, കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ കേരളത്തിലെ യുവജനങ്ങൾ മുന്നിട്ടിറങ്ങി കേരളത്തിന്റെ ഐക്യം ഫാസിസ്റ്റ് ശക്തികൾക്കുമുന്നിൽ നാം കാണിച്ചുകൊടുക്കുക തന്നെ ചെയ്യും.
തൃശൂർ ജില്ലയിലെ ചാവക്കാട് കോൺഗ്രസിന്റെ ഉശിരനായ പോരാളി പുന്ന നൗഷാദിനെ മതമൗലികവാദികളായ എസ്ഡിപിഐക്കാർ അരുംകൊല ചെയ്തിട്ട് ഇന്നേക്ക് അഞ്ച് വർഷം തികയുന്നു. അക്രമ രാഷ്ട്രീയം കൊണ്ട് ഈ നാട്ടിൽ ഒന്നും നേടാൻ കഴിയില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്ന രക്തസാക്ഷിത്വമാണ് പ്രിയപ്പെട്ട സഹോദരൻ നൗഷാദിക്കയുടേത്.
ഒരു കാലത്ത് എസ്ഡിപിഐക്ക് വേരോട്ടമുണ്ടായിരുന്നു പിന്നീട് കോൺഗ്രസ്സിന്റെ കോട്ടയായി മാറിയത് നൗഷാദിക്കയുടെ ചങ്കുറപ്പ് ഒന്നുകൊണ്ട് മാത്രമാണ്. കോൺഗ്രസ്സിന്റെ വേരോട്ടത്തിൽ നേതാവ് കളിക്കാതെ പോരാളിയായി നിന്നു പുന്ന നൗഷാദ്. ചാവക്കാട് പുന്നയിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചു പ്രവർത്തകരെ സംരക്ഷിച്ചിരുന്ന ജനങ്ങളുടെ നേതാവായിരുന്നു അദ്ദേഹം.
നൗഷാദിക്കയെ എസ്ഡിപിഐ ക്രിമിനൽ-ഗുണ്ടാ സംഘം വകവരുത്തിയത് ഇരുട്ടിന്റെ മറവിലായിരുന്നു. ഇത്തരം മത മൗലികവാദ സംഘടനകൾ എല്ലാം തന്നെ ഈ രീതിയാണ് രാജ്യത്തെമ്പാടും അവലംബിക്കുന്നത്. അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തിക്കൊണ്ടല്ലാതെ മതനിരപേക്ഷ സമൂഹത്തിന് മുന്നോട്ട് പോകുവാൻ സാധിക്കില്ല. ഇത്തരം സങ്കുചിത ശക്തികളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുവാനുള്ള ഊർജമായി നാം നൗഷാദിക്കയുടെ രക്തസാക്ഷിത്വത്തെ കാണേണ്ടതുണ്ട്.
മുണ്ടക്കൈ എന്ന മലയോര ഗ്രാമം പൂർണ്ണമായി ഒലിച്ചു പോയ സ്ഥിതിയാണുള്ളത്. വാക്കുകൾ കൊണ്ടോ ചിത്രങ്ങൾ കൊണ്ടോ അടയാളപ്പെടുത്താൻ കഴിയാത്തത്ര വലിയ ദുരന്തം. ഈ സമയത്ത് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
ഏത് അടിയന്തര സാഹചര്യത്തിലും യൂത്ത് കോൺഗ്രസ് വളണ്ടിയർമാരെ വിളിക്കാം.
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധിപേർ മരണമടഞ്ഞ വിവരം അത്യന്തം ദുഃഖകരമാണ്. ഒരു നാട് തന്നെ പ്രകൃതി ക്ഷോഭത്തിൽ തുടച്ചുമാറ്റപ്പെട്ടു എന്നത് ഭയാനകമാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് മാധ്യമ റിപോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ അവസരത്തിൽ കക്ഷിരാഷ്ട്രീയ താൽപര്യം മറികടന്ന് നാം എല്ലാവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടേണ്ട സമയമാണ്. വയനാടിന് കൈതാങ്ങാകുവാൻ നാം ഓരോരുത്തരും ശ്രമിക്കണം
കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഫാസിൽ കായംകുളത്തിന് അഭിവാദ്യങ്ങൾ.
ടോക്കിയോ ഒളിമ്പിക്സില്‍ പിസ്റ്റല്‍ മാല്‍ഫങ്ങ്ഷന്‍ കാരണം കണ്ണീരോടെ മത്സരത്തില്‍ നിന്ന് വിട പറയേണ്ടി വന്ന മനു ഭാക്കര്‍ പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമായി തിളങ്ങുന്നത് കാലത്തിന്‍റെ കാവ്യനീതിയാണ്. പാരിസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ മനു 20 വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ ആദ്യമായി ഒളിമ്പിക്സ്ല്‍ ഫൈനലില്‍ എത്തുന്ന വുമണ്‍ ഷൂട്ടര്‍ കൂടിയാണ് എന്നത് അഭിമാനം ഇരട്ടിയാക്കുന്നു.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Website
Address
Thiruvananthapuram
695008
Little Flower Koliyoor Muttacadu P O
Thiruvananthapuram, 695523
I'm a politician, school teacher and an organic farmer, I use this platform to share my views to the
G. B. NILAYAM, PUTUVAKKAL, KATTAKODU. P. O
Thiruvananthapuram, 695572
ഉറപ്പാണ് LDF
Sangama Nagar , Vallakkadavu
Thiruvananthapuram
corporation councillor in Thiruvananthapuram-Manacaud Ward
Navodaya Nagar 67
Thiruvananthapuram, 695026
Revolutionary Socialist Party district committee member Thiruvananthapuram
Law Academy Quarters, Peroorkadar
Thiruvananthapuram, 695005
Ex. MLA Vamanapuram constituency , Member CPI M Kerala State Committee , Vice. President Kerala Kars
Kadakampally Lane
Thiruvananthapuram, 695029
Youth Congress Kazhakuttam Assembly President
Thiruvananthapuram
DYFI സംസ്ഥാന കമ്മിറ്റി അംഗം... CPI(M) പേരൂര്‍ക്കട ഏര്യാ കമ്മിറ്റി അംഗം
Azhicode
Thiruvananthapuram
Kerala Students Union Aruvikkara Assembly General Secretary
Trivandrum
Thiruvananthapuram, 695010
This is the official FB page of Dr TT Praveen. Positions held: (1)Administrative secretary of CSI S
Sreekariyam
Thiruvananthapuram, 695017
President DYFI Kazakootam Block Committee CPIM Sreekariyam LC Member