H.G Dr. Gabriel Mar Gregorios Metropolitan
Spiritual Journey of H.G. Dr. Gabriel Mar Gregorios Metropolitan
Malankara Orthodox Syrian Church Page owned & managed by well-wishers of His Grace. H.G.
Dr. Gabriel Mar Gregorios Metropolitan doesn't hold any Official page/Accounts.
തിരുവനന്തപുരം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ഭദ്രാസന യുവജന കലാമേള : ലയം - 2023 09/12/2023 ശനിയാഴ്ച ആയൂർ ഇടമുളയ്ക്കൽ VMDM സെന്ററിൽ വച്ച് നടത്തപ്പെട്ടു.
ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി കലാമേള ഉത്ഘാടനം ചെയ്തു. ഭദ്രാസനത്തിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നുമുള്ള വിജയികൾ കലാമേളയിൽ മാറ്റുരച്ചു.
101 പോയിന്റുമായി അഞ്ചൽ മണ്ഡലം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും 87 പോയിന്റുമായി തിരുവനന്തപുരം മണ്ഡലം റണ്ണർ അപ്പ് ആകുകയും ചെയ്തു.
വിജയികൾക്കുള്ള സമ്മാനദാനം അഭിവന്ദ്യ തിരുമേനി നിർവഹിച്ചു.
- Page Admin
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തിരുവനന്തപുരം ഭദ്രാസന കലാമേള - ലയം - 2023 ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനി ഉത്ഘാടനം ചെയ്തു.
ഭദ്രാസന ഉപാധ്യക്ഷൻ ഫാദർ. എബ്രഹാം തോമസ്, മുഖ്യ കാര്യദർശി ശ്രീ. സിനു മാത്യു വർഗ്ഗീസ്, കലാമേളയുടെ കൺവീനർ ഫാദർ. ഗീവർഗ്ഗീസ് പള്ളിവാതുക്കൽ,ജോയിന്റ് കൺവീനർ ശ്രീ. ഷിനോ ഷാജി, മണ്ഡലം അദ്ധ്യക്ഷന്മാരായ ഫാദർ. തോമസ് എൻ എ, ഫാദർ. ജേക്കബ് ജോൺ, ഫാദർ. ജോർജ് വർഗീസ്, കേന്ദ്ര സമിതി അംഗം ശ്രീ. ലിജിൻ രാജൻ, ഫാദർ മാത്യൂ. തങ്കച്ചൻ, ഭദ്രാസന ജോയിന്റ് സെക്രട്ടറി ശ്രീ. ജോജി ജേക്കബ്, ഭദ്രാസന സമിതി അംഗങ്ങളായ ശ്രീ ഫിലിപ്പ് എ പയ്യമ്പള്ളി, കുമാരി നേഹ അഭിലാഷ് എന്നിവർ സമീപം.
- Page Admin
- Page Admin
- Page Admin
തിരുവിതാംകോട് അരപ്പള്ളി (അന്താരാഷ്ട്ര മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രം)
വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ ജൂബിലി | പൊതു സമ്മേളനം
https://www.youtube.com/live/neNHRKz-SG4?si=NzNgmuq14aEG7MRt
- Page Admin
തിരുവിതാംകോട് അരപ്പള്ളി | വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ ജൂബിലി തിരുവിതാംകോട് അരപ്പള്ളി (അന്താരാഷ്ട്ര മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രം)വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ 1950-ാ.....
Live ♦️ ഓര്‍ത്തഡോക്‌സ് ക്രിസ്തുമസ് സംഗമം
കൊട്ടക്കാട്ട് കണ്‍വന്‍ഷന്‍ സെന്റര്‍
നാലാഞ്ചിറ, തിരുവനന്തപുരം
https://www.youtube.com/live/YaUXQLcV8WA?si=Z3VNVzoM02Nq4j0L
- Page Admin
ഓര്‍ത്തഡോക്‌സ് ക്രിസ്തുമസ് സംഗമം | തിരുവനന്തപുരം ഓര്‍ത്തഡോക്‌സ് ക്രിസ്തുമസ് സംഗമംകൊട്ടക്കാട്ട് കണ്‍വന്‍ഷന്‍ സെന്റര്‍നാലാഞ്ചിറ, തിരുവനന്തപുരം 2023 ഡിസംബര്‍ 2 ശന...
എം.ബി.സി എൻജിനീയറിങ് കോളേജിൽ ദേശിയതല പ്രൊജക്റ്റ് എക്സിബിക്‌ഷൻ നടന്നു.
പീരുമേട് : കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ ദേശിയതല പ്രൊജക്റ്റ് എക്സിബിക്‌ഷൻ നടന്നു.
കോളേജ് ന്യൂ അക്കാഡമിക് ബ്ലോക്കിൽ ടെക് എക്സിബിഷിയോ എന്നാ പേരിൽ നടന്ന ദേശിയതല പ്രദർശനം മലങ്കര ഓർത്തോഡോസ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.കോളേജിൽ പഠിക്കുന്ന വിദ്യർഥികൾ അവരുടെ നുതനമായ ആശയങ്ങൾ അടങ്ങുന്ന പ്രൊജക്റ്റുകൾ പ്രദർശിപ്പിച്ചു. വിദ്യർഥികൾ നിർമിച്ച ഇലക്ട്രിക് വേക്കിൾ, വിൻഡ് മിൽ, പോർട്ടബിൾ സ്കൂട്ടർ ഓക്സിജൻ കോണ്സെന്ട്രേറ്റഡ്, മുണ്ടക്കയത്തെ ട്രാഫിക് ഒഴിവാക്കാൻ ഉള്ള ത്രീഡി മോഡൽ അടക്കമുള്ള പ്രൊജക്റ്റുകൾ ശ്രെദ്ധ ആകർഷിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. വി ഐ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ്. ഏലിയാസ് ജാൻസൺ, ഓഫീസ് മാനേജർ ഫാ.ജോൺ സാമൂവൽ, സ്റ്റുഡന്റ് അഡ്വൈസർ ഫാ.സജിൻ സാബു പട്ടത്തിൽ, പ്ലയിസ്മെന്റ് ഓഫീസർ നികിത് കെ സക്കറിയ,കോർഡിനേറ്റർ മാരായ ഡോ.ഷിലു ജോൺസ്, പ്രോഫ്. അനു നായർ, എന്നിവർ പ്രസംഗിച്ചു.കോളേജിലെ വിവിവിധ ഡിപ്പാർട്മെന്റ് മേധാവികളും അധ്യാപകരും വിദ്യർഥികളും പ്രൊജക്റ്റ് എക്സിബിഷനിൽ പങ്കാളികളായി.
- Page Admin
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി സ്കൂൾസിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുള,നീർവിളാകം, എം.ഡി. എൽ. പി സ്കൂളിലെയും, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, പുത്തൻകാവ്, എം.ഡി. എൽ. പി സ്കൂളിലെയും പുതുതായി നിർമ്മിച്ച കിഡ്സ് പാർക്കിന്റെയും, കിച്ചൻ ആൻഡ് സ്റ്റോറിന്റെയും ഉത്ഘാടനം ഇന്ന് സ്കൂൾ മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
- Page Admin
തിരുവനന്തപുരം, കണ്ണമ്മൂല, കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ വച്ച് നടന്ന
സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ 2023 കോൺവെക്കേഷനോട നുബന്ധിച്ച് കണ്ണമ്മൂല, കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയുടെ 80-ആം വാർഷീക സമ്മേളനം നടന്നു. ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിവന്ദ്യരായ ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയും,ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയും വിവിധ ക്രൈസ്തവ സഭകളുടെ മതമേലധ്യക്ഷന്മാരും പങ്കെടുത്തു.
- Page Admin
വിശ്വമാനവികൻ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 27മത് ഓർമ്മ.
ഭാരതം കണ്ടതിൽ വച്ച് ഏറ്റവും പ്രഗൽഭനായ ദാർശനികനും, വേദ ശാസ്ത്ര പണ്ഡിതനുമായ പിതാവായിരുന്നു ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ്. WCC (World Council of Churches) ന്റെ പ്രസിഡന്റ്, എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സലാസിയുടെ ഉപദേഷ്ടാവ്, ഡൽഹി ഭദ്രാസനത്തിന്റെ പ്രഥമ ഇടയൻ, കോട്ടയം പഴയ സെമിനാരിയുടെ പ്രിൻസിപ്പൽ തുടങ്ങി അനേകം ചുമതലകൾ വഹിച്ചു. നവംബർ 24 ന് കാലം ചെയ്തു. കോട്ടയം പഴയ സെമിനാരിയിൽ കബറടങ്ങി.
- Page Admin
മാർ ദീയസ്ക്കോറോസ് ഫാർമസി കോളേജിൽ 62 -മത് ദേശീയ ഫാർമസി ദിന വാരാഘോഷം നടത്തപ്പെട്ടു.
തിരുവനന്തപുരം : ഇന്ത്യൻ ഫാർമസ്യുട്ടിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകത്തിന്റെയും,
ശ്രീകാര്യം മാർ ദീയസ്ക്കോറോസ് ഫാർമസി കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 62 -മത് ദേശീയ ഫാർമസി ദിനവാരാഘോക്ഷത്തിന്റെ തെക്കൻ മേഖല സംഗമം 2023 നവംബർ 21ന് ശ്രീകാര്യം മാർ ദീയസ്ക്കോറോസ് ഫാർമസി കോളേജിൽ വച്ച് നടത്തപ്പട്ടു.കേരള സംസ്ഥാന ഐ. പി. എ പ്രസിഡന്റ് ഡോ. പി. ജയശേഖർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. പ്രീജ. ജി. പിള്ള സ്വാഗതം ആശംസിച്ചു. കോളേജ് മാനേജർ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് സംഗമം ഉത്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന മുൻ ഡ്രഗ്ഗ്സ് കണ്ട്രോളർ ശ്രീ. എസ്. എസ്. വെങ്കിടകൃഷ്ണൻ ഫാർമസി ദിന സന്ദേശം നൽകി. ശ്രീ. ജയരാജ് എൽ ആർ, റവ ഡോ. ജോസഫ് സാമൂവൽ കറുകയിൽ കോർ എപ്പിസ്കോപ്പ, ഡോ. ലീന പി. എൻ ഫാദർ. എബ്രഹാം തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ ബിപിൻ കെ ഗോപാൽ, ശ്രീ കെ ജി അനിൽകുമാർ, ഡോ ആശ. എസ്.കുമാർ എന്നിവർ സെമിനാറുകൾക്ക് നേതൃത്വം നൽകി.സംഗമത്തിന്റെ ഭാഗമായി "രോഗികളുടെ സംരക്ഷണത്തിൽ ഫാർമസിസ്റ്റിന്റെ പങ്ക്" എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി, ചിത്രരചന, ഉപന്യാസം എന്നി മത്സരങ്ങളും സംഘടിപ്പിച്ചു.കേരളത്തിന്റെ തെക്കൻ ജില്ലകളിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കെടുത്തു.മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ പ്രൊഫ റെയ്ച്ചൽ മാത്യു കൃതജ്ഞത രേഖപ്പെടുത്തി.
- Page Admin
18th ശനിയാഴ്ച രാവിലെ 10 മണിക്കു നടന്ന മർത് മറിയം വനിതാ സമാജം മത്സരങ്ങൾ അഭിവന്ദ്യ ഡോ.ഗബ്രിയേൽ തിരുമേനിയുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.
- Page Admin
മലങ്കര ഓർത്തഡോക്സ് സഭ മർത്തമറിയം വനിതാ സമാജം ഭദ്രാസന കലാമേള ഇന്ന് തിരുവനന്തപുരം ഭദ്രാസന ഉപകേന്ദ്രമായ ആയൂർ, ഇടമുളയ്ക്കൽ, വി. എം. ഡി. എം സെന്ററിൽ വച്ച് നടന്നു. കലാമേള ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് ഉത്ഘാടനം ചെയ്തു.
- Page Admin
മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിന്റെ ഉപകേന്ദ്രമായ ആയൂർ, ഇടമുളയ്ക്കൽ. വി. എം. ഡി. എം സെന്ററിലെ സെന്റ് തോമസ് ആൻഡ് സെന്റ് ഡയനീഷ്യസ് ചാപ്പലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മീകത്വത്തിൽ നടത്തപ്പെട്ടു
- Page Admin
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് & എം. ഡി സ്കൂൾസിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ വെണ്മണി ലോഹിയ മെമ്മോറിയൽ ഹൈസ്കൂൾ ഇന്ന് കാതോലിക്കേറ്റ് &എം. ഡി സ്കൂൾസ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ സന്ദർശ്ശിയ്ക്കുകയും അദ്ധ്യാപകരോടും കുട്ടികളോടും ഒപ്പം സംവാദിയ്ക്കുകയും ചെയ്തു.
- Page Admin
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് & എം. ഡി സ്കൂൾസിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ കോടുകുളഞ്ഞി ജെ. എം ഹൈസ്കൂൾ ഇന്ന് കാതോലിക്കേറ്റ് &എം. ഡി സ്കൂൾസ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ സന്ദർശിച്ച് സ്കൂളിന്റെ ഭൗതീകസാഹചര്യങ്ങൾ വിലയിരുത്തി. ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനായുള്ള ക്രമീകരണം ചെയ്തു.
- Page Admin
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് & എം. ഡി സ്കൂളിന്റെ കീഴിലുള്ള കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിനുവേണ്ടി പുതുതായി വാങ്ങിയ സ്കൂൾ ബസിന്റെ കൂദാശ കർമ്മവും, നാഷണൽ സർവീസ് സ്കീമിന്റെ( സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് )നല്ല പാഠം പദ്ധതിയുടെ ഭാഗമായി സാമ്പത്തീക പിന്നോക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്വയം തൊഴിലിനു ആവശ്യമായ തയ്യൽ മെഷീന്റെ സമർപ്പണവും കാതോലിക്കേറ്റ് &എം. ഡി സ്കൂൾസ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു.
- Page Admin
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി സ്കൂൾസിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന കോട്ടയം ജില്ലയിലെ മീനടം, ടി . എം. യു. യു.പി സ്കൂളിൽ, സ്കൂൾ മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത സന്ദർശ്ശിയ്ക്കുകയും പുതുതായി നിർമ്മിയ്ക്കുന്ന ഊട്ടുപുരയുടെയും, ഭക്ഷണശാലയുടെയും ശിലാസ്ഥാപന കർമ്മം നടത്തുകയും ചെയ്തു.
- Page Admin
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു.
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി സ്കൂൾസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിയ്ക്കുന്ന വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ അങ്കണത്തിൽ പുതുതായി നിർമ്മിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ഇന്ന് സ്കൂൾ മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അനാഛാദനം ചെയ്തു.പി ടി എ പ്രസിഡന്റ് എം ആർ രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ "ഗാന്ധി ദർശനം ആധുനിക കാലഘട്ടത്തിൽ" എന്ന വിഷയത്തിൽ പ്രൊഫ. എം പി മത്തായി സെമിനാർ നയിച്ചു.
- Page Admin
ഗാന്ധി പ്രതിമ അനാച്ഛാദനവും, സെമിനാറും
വടവുകോട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കീഴിൽ പ്രവർത്തിക്കുന്ന വടവുകോട് രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ചിരിക്കുന്ന മഹാത്മാഗാന്ധിജിയുടെ
പ്രതിമ അനാച്ഛാദനം 2023 നവംബർ പതിനഞ്ചാം തീയതി ബുധനാഴ്ച രാവിലെ പത്ത് മണിക്ക് സ്കൂൾ മാനേജർ.അഭി. ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. പി. ടി . എ പ്രസിഡൻ്റ് ശ്രീ. എം. ആർ രാജീവിൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളവും ഗാന്ധിയൻ സെമിനാറും സ്കൂൾ മാനേജർ അഭി. ഡോ. ഗബ്രിയൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും. "ഗാന്ധി ദർശനം ആധുനിക കാലഘട്ടത്തിൽ "എന്ന വിഷയത്തിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് റിട്ടയർ പ്രിൻസിപ്പൽ പ്രൊഫ. ഡോ.എം പി മത്തായി മുഖ്യപ്രഭാഷണം നടത്തും. റവ.ഫാ. ജിത്തു മാത്യു ഐക്കരകുന്നത്ത്, ആർ.എം.റ്റി.റ്റി.ഐ പ്രിൻസിപ്പൽ ശ്രീ മോൻസി ജോൺ, പി.ടി.എ വൈസ് പ്രസിഡന്റ് എം.പി മനോജ്, എം പി റ്റി.എ ശീമതി.കെ രമ്യ എന്നിവർ ആശംസകൾ അർപ്പിക്കുന്നു . ഒരുക്കങ്ങൾ പൂർത്തിയായതായി പ്രിൻസിപ്പൽ അലക്സ് തോമസ്,ഹെഡ്മിസ്ട്രസ് ഷേബ എം.തങ്കച്ചൻ എന്നിവർ അറിയിച്ചു.
- Page Admin
മലങ്കര ഓർത്തഡോക്സ് സഭയുടെ കതോലിക്കേറ്റ് & എം ഡി സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള കോട്ടയം താഴത്തങ്ങാടി എം.ഡി.എൽ.പി സ്കൂളിൽ ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി എം. ഡി സ്കൂൾസ് മാനേജർ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ സന്ദർശിച്ചു ശിശുദിന സന്ദേശം നൽകി.
- Page Admin
മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ മിഷൻ കേന്ദ്രമായ മലയിൻകീഴ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാളും കൺവൻഷനും അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ Dr ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ അനുഗ്രഹീതമായി നടത്തപ്പെട്ടു. വിശുദ്ധ കുർബാനയ്ക്കു ശേഷം ഭക്തിനിർഭരമായ പെരുന്നാൾ പ്രദിക്ഷണവും ശ്ലൈഹീക വാഴ്‌വും തുടർന്ന് നേർച്ചവിളമ്പോട് കൂടി ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾ സമാപിച്ചു. ബഹുമാനപ്പെട്ട വൈദീകരും അനേകം വിശ്വാസികളും പെരുന്നാൾ ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.
- Page Admin
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
695587
VALLAKKADAVU
Thiruvananthapuram, 695008
VALLAKKADAVU MUSLIM JAMAATH IS ONE OF THE BIGGEST MAHAL JAMAATH IN KERALA,SITUATED IN TRIVANDRUM
Grace Mini Hall, Opp To MG College, Paruthipara
Thiruvananthapuram, 695004
Victory Chapel is a long time God ordained dream that our family have decided and submitted to pursue. Join us every Tuesday for fasting prayer at 10:30 AM and bible study at 6 PM
Erathu Devi Temple Murukkumpuzha
Thiruvananthapuram, 695302
Erathu devi temple is an ancient pilgrim centre situated on Murukkumpuzha in TVM district .The presiding deity is goddess Sree Bhadra Durga Devi
JMM Study Centre
Thiruvananthapuram
Juhanon Mar Thoma Memorial Study Centre (JMM)
Thiruvananthapuram, 695505
The Youth Apostolate -YUVADEEPTI- of the Archdiocese of Changanacherry was established on 3rd Decemb
Temple Road Malayinkil
Thiruvananthapuram, 695571
ശുക്ലാംബരധരം വിഷ്ണും ശശി വർണ്ണം ചതുർഭുജംപ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേഃ
Thiruvananthapuram, 695033
This page is the official page of St George Orthodox Syrian Cathedral, Trivandrum under th
Http://www. Facebook. Com/pages/JMM-Study-Centre-Mannanthala-Thiruvananthapuram/133471730055763
Thiruvananthapuram, 695015