Maheendra Das

Maheendra Das

A PROUD INDIAN & HUMBLE WORKER OF INDIAN NATIONAL CONGRESS

01/12/2023

കേരളവർമ്മയിൽ SFI യുടെ ഫ്യൂസ് ഊരിയ സ്വന്തം Sreekuttan Sivadas ശ്രീക്കുട്ടന് ഒപ്പം രാഹുൽ ജി Rahul Gandhi

24/11/2023

#നട്ടപ്പാതിരായ്ക്കല്ല
#പട്ടാപ്പകൽ

കേരള സർവകലാശാലയുടെ കീഴിലെ
ശ്രീ ശങ്കരയിലെ,
മന്നാനിയായിലെ,
മാർ ഇവാനിയോസിലെ,
ഗവ: ലോ കോളേജിലെ,
പെരിങ്ങമ്മല ഇഖ്ബാലിലെ, മാവേലിക്കര IHRD യിലെ,
തോന്നയ്ക്കൽ AJ യിലെ,
അമ്പലപ്പുഴ ഗവൺമെൻറ് കോളേജിലെ
കൊട്ടാരക്കര SGയിലെ
ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ
ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ
നെടുമങ്ങാട് ഗവ: കോളേജിലെ
കായംകുളംMSM കോളേജിലെ
മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ
കൊട്ടിയം NSS ലോ കോളേജിലെ
TKMആർട്സ് കോളേജിലെ
ഉജ്ജ്വലമായ വിജയം കൈവരിക്കാൻ നേതൃത്വം നൽകിയ മുഴുവൻ കെ.എസ്‌.യു സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ.... 💙

24/11/2023
18/11/2023

🤭

Photos from Maheendra Das's post 01/11/2023

കാലിക്കറ്റിലും കെ.എസ്.യു തേരോട്ടം...💙

കലാകാലങ്ങളായി അട്ടിപ്പേർ അവകാശം കിട്ടിയ പോലെ SFI ഭീഷണി കൊണ്ടും കൈയ്യൂക്ക് കൊണ്ടും അടക്കി വാണിരുന്ന പല കോളേജുകളും ഇന്ന് കെ.എസ്.യു. നേടിയെടുത്തു...🔥🔥🔥

1. മലപ്പുറം മഞ്ചേരി NSS കോളേജിൽ 45 വർഷങ്ങൾക്ക് ശേഷം ചരിത്രം തിരുത്തി യൂണിയൻ KSU വിന്...

2. പാലക്കാട്‌ നെമ്മാറ NSS കോളേജ് യൂണിയൻ ആറ് വർഷങ്ങൾക്ക് ശേഷം കെ.എസ്.യു.വിലേക്ക് തിരികെ എത്തി...

3. പാലക്കാട്‌ ഒറ്റപ്പാലം NSS കോളേജ് യൂണിയൻ 23 വർഷങ്ങൾക്ക് ശേഷം വിധി മാറ്റി എഴുതി ഇത്തവണ കെ.എസ്.യു.വിനോടൊപ്പം...

4. 35 വർഷത്തെ SFI കോട്ട പൊളിച്ച് തൃശൂർ കേരള വർമ്മ കോളേജിൽ ചെയർമാൻ സ്ഥാനം കെ.എസ്.യൂ വിന്...

5. തൃശൂർ സെന്റ്. തോമസ് കോളേജ് യൂണിയൻ ഏഴ് വർഷങ്ങൾക്ക് ശേഷം KSU തിരിച്ചു പിടിച്ചു...

6. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് യൂണിയൻ 25 വർഷങ്ങൾക്ക് ശേഷം KSU വിന്...

7. പാലക്കാട്‌ വിക്ടോറിയ ഗവ. കോളേജിൽ പതിറ്റാണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം നേടി കെ.എസ്.യു....

8. ചരിത്രത്തിൽ ആദ്യമായിട്ട് വയനാട് സുൽത്താൻ ബത്തേരി അൽഫോൻസ കോളേജ് യൂണിയൻ കെ.എസ്.യൂ വിന്...

9. കോഴിക്കോട് താമരശ്ശേരി IHRD കോളേജ് യൂണിയൻ കെ.എസ്.യൂ. തിരിച്ചുപിടിച്ചു...

10. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജ് ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു...

11. പട്ടാമ്പി സംസ്‌കൃത ഗവണ്മെന്റ് കോളേജിൽ ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു. യൂണിയൻ...

12. തൃത്താല NSS കോളേജിൽ KSU യൂണിയൻ.

13. തൃത്താല ഗവ. കോളേജ് യൂണിയൻ കെ.എസ്.യു.

14. പാലക്കാട്‌ പടിഞ്ഞാറങ്ങാടി മൈനൊരിറ്റി കോളേജ് യൂണിയൻ.

15. പാലക്കാട്‌ ആനക്കര AWH കോളേജ് യൂണിയൻ.

16. വയനാട് ബത്തേരി സെന്റ്. മേരീസ് കോളേജ് യൂണിയൻ.

17. കോഴിക്കോട് ദേവഗിരി കോളേജ് യൂണിയൻ.

18. മലപ്പുറം അംബേദ്കർ കോളേജ് യൂണിയൻ.

ഇനിയുമേറെ..... 💙🔥

Photos from Maheendra Das's post 20/08/2023

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളായി നിയമിതരായ സർവ്വശ്രീ Ak ആൻറണിക്കും KC വേണുഗോപാൽ MP ക്കും ശശീ തരൂർ MP ക്കും സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലക്കും പ്രത്യേക ക്ഷണിതാവായ കൊടിക്കുന്നിൽ സുരേഷ് MP ക്കും അഭിനന്ദനങ്ങൾ.....
Indian National Congress
Ak Antony
K.C. Venugopal
Shashi Tharoor
Ramesh Chennithala
Kodikunnil Suresh

13/08/2023

പിന്നല്ല.......

18/07/2023

സാധാരണക്കാരുടെ കുഞ്ഞൂഞ്ഞ്

18/07/2023

'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു.

ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ.

Photos from Maheendra Das's post 06/07/2023

ചിത്രം 1
ഇതും വികസനം..
റോഡ് റി ടാർ ചെയ്തു.
അതും ഉൽഘാടനം നടത്തി
തള്ളുന്ന ഭരണം.
പണ്ടൊക്കെ റീ ടാറിങ്ങിനും, റോഡ് മെയിന്റൻസിനും ഇങ്ങനെ ഉൽഘാടനം ഇല്ലായിരുന്നു.

ചിത്രം 2
ഉദ്ഘാടനം കഴിഞ്ഞ റോഡിന്റെ അവസ്ഥ

ഇപ്പൊ നാട് നീളെ ഇതാണ് സ്ഥിതി.

06/07/2023

ഇന്ത്യയുടെ #ഓക്സിജൻ_മാൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസൻ #മണിപൂർ ജനതക്ക് സഹായ ഹസ്തവുമായി
Srinivas BV

04/07/2023

‘പനയോല പായയിൽ പണം കൊണ്ടുപോയ എടാ കള്ളക്കമ്മി... ,

Varkala Kahar 💪

21/06/2023

ചോദ്യം : ആരാണ് അൻസിൽ ?
ഉത്തരം : മുൻ KSU സംസ്ഥാന കൺവീനർ!

ചോദ്യം : എന്താണ് അയാൾ ചെയ്ത കുറ്റം ?
ഉത്തരം : വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന് പറയുന്നു.

ചോദ്യം : ആരുണ്ടാക്കി എന്തിനുണ്ടാക്കി ?
ഉത്തരം : ആരുണ്ടാക്കി എന്നറിയില്ല, ആരോപണം ഉന്നയിക്കാനും കേസിൽ കുടുക്കാനും ഉണ്ടാക്കി എന്ന് മനസിലായി !!

ചോദ്യം : അയാൾ ആ സർട്ടിഫിക്കറ്റ് ഉപയോഗിച്ചോ ?
ഉത്തരം : അയാൾ ആ സർട്ടിഫിക്കറ്റ് കണ്ടിട്ട് കൂടി ഇല്ല, അയാൾ തന്നെ പറയുന്നു ഞാൻ ഡിഗ്രി കംപ്ലീറ്റ് ആക്കിയില്ല പിന്നെ എന്തിനു എനിക്ക് സർട്ടിഫിക്കറ്റ് എന്ന് !!

ചോദ്യം : എന്തിനു ആരോപണം?

ഉത്തരം : അങ്ങനെ ഞങ്ങൾ മാത്രം അല്ല അവരും കൂടെ ഉണ്ടെന്നു കാണിക്കാൻ

ചോദ്യം : അയാൾ നിയമനടപടി സ്വീകരിച്ചോ??

ഉത്തരം : വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കു എതിരെ മാനനഷ്ടത്തിന് വാർത്ത വന്ന അന്ന് തന്നെ ഡിജിപി ക്ക് പരാതി കൊടുത്തു.
ദേ ഇത്രേം ഒള്ളു കാര്യം....

വാൽകഷ്ണം : ആർഷോ, വിദ്യ, നിഖിൽ....... ആ പട്ടിക പലരിലേക്കും നീണ്ടു പോകാതെ ഇരിക്കാൻ ഇവിടെ വന്നു തട ഇട്ടിട്ടു കാര്യമില്ല sfi ക്കാരെ. . Ansil Jaleel പ്രിയ സഹോദരന് ഐക്യദാർഢ്യം

✍🏽 Maheendra Das

28/05/2023

“വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്പ്പെടും”

ഡോ ബി ആർ അംബേദ്കർ

Photos from Maheendra Das's post 19/05/2023

സർക്കാരല്ലിത് കൊള്ളക്കാർ...
UDF സെക്രട്ടേറിയേറ്റ് മാർച്ച് 🔥

UDF KERALAM K Sudhakaran V D Satheesan

09/05/2023

https://www.facebook.com/212212688804281/posts/24174272312171650/?mibextid=Nif5oz

സെക്രട്ടറിയേറ്റിൽ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം തീപിടിത്തം..

Read More>>https://www.asianetnews.com/kerala-news/fire-accident-in-kerala-secretariat-near-minister-p-rajeev-s-office-apn-rudfep

Photos from Dr Sarin P's post 02/05/2023

🤭

02/05/2023

ശ്രീ K Sudhakaran എഴുതുന്നു .... ബെന്നിയുടെ മകൾ ജിബിയുടെ വിവാഹമായിരുന്നു.

കണ്ണൂരിൽ കോൺഗ്രസ് പാർട്ടി കെട്ടിപ്പടുക്കാൻ ജീവൻ കൊണ്ട് പട പൊരുതിയവനാണ് ബെന്നി എബ്രഹാം. ജനാധിപത്യ ചേരിയിൽ പ്രവർത്തിക്കുന്നവരെ ലിസ്റ്റിട്ട് കൊല്ലുന്ന പിണറായി വിജയന്റെ നരാധമക്കൂട്ടം, 27 വർഷം മുന്നേ ബെന്നിയെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു.

ബെന്നി കൊല്ലപ്പെടുന്ന സമയത്ത് ഈ മകൾക്ക് അമ്മയുടെ ഉദരത്തിൽ ജീവൻ വെച്ചിരുന്നു. ഗർഭിണിയായ ബെന്നിയുടെ ഭാര്യയുടെ കണ്ണുനീരിന്റെ മുന്നിലേക്ക് അവന്റെ മൃതദേഹവും കൊണ്ടു ചെല്ലേണ്ടി വന്ന രാഷ്ട്രീയ നേതാവാണ് ഞാൻ... അവരുടെ കണ്ണുനീരിന് മുന്നിൽ, അന്നത്തെ കണ്ണൂർ കോൺഗ്രസ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് ഞങ്ങളുടെ ബെന്നിയുടെ കുട്ടിയെ അന്തസ്സായി വളർത്തുമെന്ന്. ആ കുടുംബത്തിന് ഞങ്ങൾ വീട് വെച്ചു കൊടുത്തു, മകളെ പഠിപ്പിച്ചു. പതിറ്റാണ്ടുകൾക്കിപ്പുറവും അവരെ ഞങ്ങൾ മറന്നില്ല. അന്നുമുതൽ ജിബിയുടെ വിവാഹം വരെ എത്തിനിൽക്കുന്ന ഈ വലിയ കാലയളവിൽ കോൺഗ്രസ്‌ പ്രസ്ഥാനം ആ കുടുംബത്തോടൊപ്പം അടിയുറച്ചു നിന്നു.

ബെന്നിയെ പോലുള്ള ഒരുപാട് പ്രിയപ്പെട്ടവരുടെ ചോരയിലാണ് കണ്ണൂർ കോൺഗ്രസ്‌ നിൽക്കുന്നത്. ഞാനടക്കമുള്ളവരെ ലക്ഷ്യം വെച്ചു വന്ന സിപിഎമ്മിന്റെ ആയുധങ്ങളാണ് ഇവരുടെയൊക്കെ ജീവൻ കവർന്നെടുത്തത്. ഓർമ്മകളിൽ ഒരിക്കൽ പോലും മരിക്കാൻ ബെന്നിയെ ഞങ്ങൾ അനുവദിച്ചിട്ടില്ല.

ബെന്നി അന്ന് കൊല്ലപ്പെട്ടത് എനിക്ക് വേണ്ടിയാണെന്ന തോന്നൽ വർഷങ്ങൾ കഴിഞ്ഞിട്ടും മനസിൽ നിന്ന് മാറിയിട്ടില്ല. അതുകൊണ്ട് തന്നെ അവന്റെ കുടുംബത്തിന്റെ സംരക്ഷണം എന്റെ ഉത്തരവാദിത്തമാണെന്ന് എന്നും ഞാൻ വിശ്വസിച്ചിരുന്നു. ജിബിയുടെ വിവാഹം എന്റെ വ്യക്തി ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു.... അത്‌ നടന്നു. ഏറെ സന്തോഷത്തോടെ അത്‌ ഞാൻ കണ്ടു.

27 വർഷങ്ങൾക്കിപ്പുറവും ചെറുപ്പക്കാരുടെ കൈയ്യിൽ കത്തി വെച്ചു കൊടുക്കുന്ന, വെറുക്കാനും കൊല്ലാനും അവരെ പഠിപ്പിക്കുന്ന തീവ്രവാദ-രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം തുടരുന്നു. പരസ്പരം സഹായിക്കാനും, സ്നേഹിച്ചു ജീവിക്കാനും, ജീവിച്ചു വിജയിക്കാനും പഠിപ്പിക്കുന്ന കോൺഗ്രസ്‌ പ്രസ്ഥാനം നന്മയുടെ രാഷ്ട്രീയം പറഞ്ഞു തന്നെ മുന്നോട്ടും പോകുന്നു....

12/04/2023

Dr KT Jaleel 🤔

05/04/2023

രാഷ്ട്രം
രാഷ്ട്രീയം

04/04/2023

4 മാസം ക്ഷേമ പെൻഷൻ മുടക്കിയിട്ട്‌ അത്‌ കഴിഞ്ഞ്‌ വരുന്ന വിഷു അല്ലെങ്കിൽ ഓണം,ബലി പെരുന്നാൾ ക്രിസ്തുമസ്സ്‌ ആഘോഷ സമയത്ത്‌ മുടങ്ങിയ 4 മാസത്തിൽ നിന്ന് രണ്ട്‌ മാസത്തെ എടുത്ത്‌ കൊടുക്കുക...

കൊടുക്കും മുമ്പ്‌ ഒരു പി ആർ

"വിഷുകൈനീട്ടം രണ്ട്‌ മാസത്തെ പെൻഷൻ ഒരുമിച്ച്‌"...

അല്ലെങ്കിൽ "ഓണക്കോടി രണ്ട്‌ മാസത്തെ പെൻഷൻ ഒരുമിച്ച്‌"...

ബാക്കി രണ്ട്‌ മാസത്തെ അവിടെ ബാക്കി വെച്ചിട്ടാണു ഈ പരിപാടി. ഒരു മാസം പോലും ക്ഷേമപെൻഷനുകൾ മുടങ്ങില്ലാന്ന് പറഞ്ഞ്‌ നടന്ന ടീംസാണ്🤭

04/04/2023

വരിക വരിക സഹജരെ
സഹന സമര സമയമായ് ........

02/04/2023

ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല,
മുപ്പത്തിനാലാം വട്ടം KSU ...

കേരള കാർഷിക സർവകലാശാല കാർഷിക കോളേജ് യൂണിയൻ തിരെഞ്ഞെടുപ്പിൽ തുടർച്ചയായ മുപ്പത്തിനാലാം കൊല്ലവും KSU പാനൽ വിജയം നേടിയിരിക്കുന്നു ...
അഭിവാദ്യങ്ങൾ .
KSU പെൺപട

Kerala Agricultural University

24/03/2023

അയാൾ ശബ്ദിച്ച് കൊണ്ടിരിക്കും
എത്ര അയോഗ്യത ഉണ്ടാക്കിയാലും
Rahul Gandhi 🔥

21/03/2023

ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലെ കോന്നി മെഡിക്കൽ കോളേജിൽ പരുക്കേറ്റ വിദ്യാർത്ഥിനിയെ 68 കിലോമീറ്റർ ദൂരെയുള്ള കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോന്നിയിൽ പിന്നെ എന്തിനാണ് മെഡിക്കൽ കോളേജ്

Photos from Mohammed Shiyas's post 14/02/2023

🧡🤍💚

14/02/2023

ഇരട്ടചങ്കാണത്രേ.......

https://fb.watch/iHthtmpFmJ/

13/02/2023

കാര്യങ്ങൾക്ക് കുറച്ചു കൂടി വ്യക്തത വരാനുണ്ട് ?

അതിപ്പൊ അങ്ങനെ ചോദിച്ചാൽ .........

13/02/2023

മൂന്നാർ ട്രിപ്പ് ചർച്ചക്കിടയിൽ വിട്ട് പോകരുത്.........🤭

13/02/2023

തംബ്രാന്റെ എഴുന്നള്ളത്ത് കാരണം കുഞ്ഞിന് മരുന്ന് വാങ്ങാൻ പോയ ആളിനെ വരെ തടഞ്ഞു വെച്ചത്രേ.
എനക്ക് എസ്‌കോർട് പോലും വേണ്ട എന്ന് തള്ളിയ അന്തമാണ്..
ഇപ്പോൾ അഞ്ഞൂറ് പൊലീസില്ലാതെ മുള്ളാൻ പോലും പോകില്ല..

വല്ല വില്ലേജ് ഓഫീസറെയും വിട്ട് ചെയ്യേണ്ട പരിപാടിക്ക് ഈ ചെങ്ങായി നേരിട്ട് പോയിട്ടിപ്പം എന്തിനാ..
ചുമ്മാ മനുഷ്യനെ മെനക്കെടുത്താൻ..

ഇത്രക്ക് പേടിയുള്ളവൻ ക്ലിപ്പ് ഹൗസിൽ തന്നെ ഇരുന്നാൽ പോരെ..
ഇന്ധനത്തിന് ഇത്രയും വിലയുള്ളപ്പോൾ ചുമ്മാ ഓരോ പാഴ്ചിലവുകൾ.........

Photos from Maheendra Das's post 13/02/2023

ആൾക്കൂട്ട വിചാരണയിൽ ജീവൻ നഷ്ടപ്പെട്ട അഡ്ലൈഡ് പാറവയൽ കോളനിയിലെ വിശ്വനാഥന്റെ വീട്ടിൽ രാഹുൽജി.........

നീണ്ട 8 വർഷത്തെ കാത്തിരിപ്പായിരുന്നു പാറവയലിലെ വിശ്വനാഥനും ബിന്ദുവും ഒരു കുഞ്ഞിന് വേണ്ടി, കാത്തിരിപ്പുകൾക്കൊടുവിൽ ബിന്ദു ഗർഭിണിയാണെന്ന് അറിയുമ്പോൾ അയാളിലുണ്ടായ സന്തോഷം നമുക്ക് ചിന്തിക്കാവുന്നതെയുള്ളു.

പ്രതീക്ഷയോടെയാണ് ബിന്ദുവിന്റെ പ്രസവത്തിന് വേണ്ടി വിശ്വനാഥൻ ചുരമിറങ്ങിയത്, പക്ഷേ രോഗിയുടെ കൂട്ടിരിപ്പുകാർ ഇരിക്കുന്ന സ്ഥലത്തുണ്ടായ മോഷണം വിശ്വനാഥന്റെ തലയിൽ കെട്ടിവെച്ചു,അയാൾക്ക് നേരെ മർദ്ധനമുണ്ടായി

അപമാനഭാരം സഹിക്കവയ്യാതെയാവണം അയാൾ ആത്മഹത്യ ചെയ്തു,നിറവും രൂപവും വേഷവും നോക്കി ആളുകളെ കുറ്റവാളികളാക്കുന്ന പൊതുബോധത്തിന്റെ ഇരയാണ് വിശ്വനാഥൻ

ഇന്ന് വിശ്വന്റെ വീട്ടിൽ രാഹുൽ ഗാന്ധിയെത്തി കുഞ്ഞിനെ മടിയിലിരുത്തി ബിന്ദു രാഹുലിനോട് ഉള്ള് തുറന്ന് സംസാരിച്ചിരിച്ചു, വേദന കൊണ്ടവരുടെ കണ്ണ് നിറഞ്ഞു

കൂടെ ഉണ്ടെന്ന് ഉറപ്പ് നൽകിയാണ് രാഹുൽ അവരുടെ അരികിൽ നിന്ന് മടങ്ങിയത്

13/02/2023

🧡🤍💚1000 കടന്ന് പദ്ധതി 🧡🤍💚

KPCC യുടെ 1000 വീട്‌ പദ്ധതിയിലെ വീടുകളുടെ വിവരങ്ങൾ പങ്കുവെയ്ക്കാൻ വേണ്ടി മാത്രം തുടങ്ങിയ ഈ പേജിൽ പോസ്റ്റ്‌ ചെയ്ത വീടുകളുടെ വിവരങ്ങൾ ഇന്ന് 1000 കടക്കുന്നു എന്ന സന്തോഷ വാർത്ത നിങ്ങളെ അറിയിക്കുന്നു.

ഭാരതത്തിന്റെ അഭിമാന പുത്രൻ ശ്രീ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ അദ്ദേഹം നിർമ്മിച്ചു നൽകുന്ന 60 വീടുകളിലെ 25 വീടുകളുടെ വിവരങ്ങൾ താക്കോൽ കൈമാറൽ ചടങ്ങ്‌ കഴിഞ്ഞ്‌ പേജിൽ പോസ്റ്റ്‌ ചെയ്യുന്നതാണ്.

ഇത്‌ കൂടാതെ കണ്ണൂരിൽ ഇന്ന് താക്കോൽ കൈമാറുന്ന ഒരു വീടിന്റെ update പോസ്റ്റും ഇന്നലെ മലപ്പുറത്ത്‌ നിർമ്മിച്ചു നൽകിയ ഒരു വീടിന്റെ വിവരങ്ങളും ഉടനെ പോസ്റ്റ്‌ ചെയ്യുന്നതാണ്.

ആയിരം വീട്‌ പദ്ധതി ആയിരവും കടന്ന് മുന്നോട്ട്‌ കുതിക്കുന്നത്‌ കണ്ട്‌ നിങ്ങൾ സഖാക്കളോട്‌ അവരുടെ 2000 വീട്‌ എവിടെ എന്ന് ചോദിക്കരുത്‌. കാരണം, ഒരു വീടിന്റെ തന്നെ 2000 ലിങ്കുകളും കൊണ്ട്‌ വന്ന് പോസ്റ്റ്‌ ചെയ്തും അവിടെ 500 വീട്‌ , ഇവിടെ 200 വീട്‌, അവിടെ 250 വീട്‌ എന്ന് ഏതേലും ക്യാപ്സ്യൂൾ നിർമ്മിതാക്കൾ നിർമ്മിച്ച ഫേയ്സ്ബുക്ക്‌ ക്യാപ്യൂൾ ഒക്കെ ആയിരിക്കും കാണിക്കുക.

അതു കൂടാതെ തിരിച്ച്‌ ഒരു ചേദ്യവും കാണും
കോൺഗ്രസ്‌ MLA മാർ നിർമ്മിച്ച വീടുകൾ എങ്ങനെയാ ആയിരം വീട്‌ പദ്ധതിയിൽ ചേർക്കുന്നത്‌ എന്ന്,
കോൺഗ്രസ്‌ ജനപ്രതിനിധികൾ അവർ സ്വന്തമായി ഫണ്ട്‌ കണ്ടെത്തി നിർമ്മിച്ച വീടുകൾ കണ്ട്‌ അന്തംവിട്ട്‌ ഇരിക്കാതെ നിങ്ങളുടെ MLA മാരോട്‌ ലൈഫ്‌ മിഷൻ പദ്ധതിയിൽ വീട്‌ ലഭിക്കാത്ത അവരുടെ മണ്ഡലങ്ങളിലെ അർഹർക്ക്‌ വേണ്ടി കോൺഗ്രസ്‌ ജനപ്രതിനിധികളെ പോലെ ഒരോ ഭവന നിർമ്മാണ പദ്ധതി തുടങ്ങാൻ പറയൂ അന്തങ്ങളേ.....

സൈബർ സഖാക്കളുടെ സഹായത്താൽ KPCC പ്രഖ്യാപിച്ച 1000 വീട്‌ പദ്ധതിയെ കുറിച്ച്‌ ജനങ്ങൾക്ക്‌ എല്ലാം അറിയാം, ആ പദ്ധതി ആയിരവും കടന്ന് മുന്നേറുന്നത്‌ ജനങ്ങളിലേയ്ക്ക്‌ എത്തിക്കേണ്ടിയത്‌ നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്യം ആണ്.

🥰🥰🥰ഒരോ വീടിന്റെയും നിർമ്മാണത്തിൽ സഹകരിച്ച എല്ലാവർക്കും സ്നേഹാദരങ്ങൾ 🥰🥰🥰

(കടപ്പാട് )

KPCC1000Homes

03/02/2023

ബുദ്ധിമുട്ടിക്കാത്ത തരത്തിൽ
രണ്ടുർപ്പ്യ ചാമ്പീട്ടുണ്ട്.

🙄🙄🙄🙄🙄🙄

Want your public figure to be the top-listed Public Figure in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

സാധാരണക്കാരുടെ കുഞ്ഞൂഞ്ഞ്
ഇന്ത്യയുടെ #ഓക്സിജൻ_മാൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസൻ #മണിപൂർ ജനതക്ക് സഹായ ഹസ്തവുമായിSrinivas ...
‘പനയോല പായയിൽ പണം കൊണ്ടുപോയ എടാ  കള്ളക്കമ്മി... ,  Varkala Kahar 💪
വരിക വരിക സഹജരെസഹന സമര സമയമായ് ........
🧡🤍💚
#അമ്മ
#Raga 🧡🤍💚
ഗാന്ധി 🧡🤍💚
🧡🤍💚
#Flag #History
🧡🤍💚
ഇനി ക്രൈം ബ്രാഞ്ചിലേക്ക്

Category

Telephone

Website

Address

Thiruvananthapuram
695029