Amsu Vamadevan
Nearby public figures
Trivandrum
Kesavadasapuram Junction
Mvpp
SOCIAL WORKER I ADVOCATE I
COUNCILOR TMC l CPI(M) Area Committe Member l DYFl District Committee Member
l SECULAR l
സിപിഐ(എം) വഞ്ചിയൂർ ഏര്യാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ: കെ ശ്രീകുമാറിന് അഭിവാദ്യങ്ങൾ..
ഏറെ അഭിമാനം....
സ്കൂൾ കലോത്സവം സബ്ജില്ല തലത്തിൽ HSS വിഭാഗത്തിൽ
തിരുവാതിരയ്ക്ക് A ഗ്രേഡ് കരസ്തമാക്കിയ #ബാലസംഘം #കേശവദാസപുരം
മേഖല സെക്രട്ടറി ആദിത്യക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ❤️❤️
CPI(M)
പേരൂർക്കട ഏര്യാ സമ്മേളനം
സ്വാഗതസംഘം ഓഫീസ്
ഉദ്ഘാടനം നാളെ [O5.11.24]
സഖാവ് കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും.
ഓർമ്മകളിൽ ഒരാവേശ
മുദ്രാവാക്യം പോൽ...
ചിരി മുദ്ര ചാർത്തിയ
മുഖവുമായി അണ്ണൻ
തൊട്ടരികിൽ തന്നെയുണ്ടൊരു
സോദരനായി
സഖാവായി
❣️❣️❣️❣️
ബിജുവണ്ണൻ!
എൻ്റെയും
നിങ്ങളുടെയും
നമ്മുടെയും.....
ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ തലസ്ഥാനം നേടിയത് സമാനതകളില്ലാത്ത അംഗീകാരങ്ങൾ
മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ തലസ്ഥാന നഗരം മുൻപെങ്ങും ഇല്ലാത്ത വിധം നേട്ടങ്ങൾ കരസ്ഥമാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമസ്തമേഖലകളിലും വികസനവും ക്ഷേമവും എത്തിക്കാൻ ആര്യയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര – സംസ്ഥാനസർക്കാരുകളുടെ പുരസ്‌ക്കാരങ്ങളിൽ ഭൂരിപക്ഷവും ഇക്കാലയളവിൽ തലസ്ഥാന നഗരത്തിനായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ ആഗോളപുരസ്‌ക്കാരവും നേടി കേരളത്തിലും രാജ്യത്ത് തന്നെയും ഒന്നാമതായി കുതിക്കുകയാണ് തിരുവനന്തപുരം കോർപറേഷൻ. ഇതിനെല്ലാം നേതൃത്വം നൽകുന്നത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന റെക്കോർഡോടുകൂടി തന്നെ അധികാരത്തിലെത്തിയ Mayor Arya Rajendran S ആണ്.
വിവാദങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ നടന്ന എല്ലാ ഗൂഢാലോചനകളെയും രാഷ്ട്രീയമായി തന്നെ നേരിട്ടാണ് ആര്യ രാജേന്ദ്രൻ തന്റെ ജൈത്രയാത്ര തുടരുന്നത്. മേയർ ആയപ്പോൾ മുതൽ ബിജെപി – യുഡിഎഫ് കക്ഷികൾ ആര്യയെ നിരന്തരം വ്യക്തിഹത്യ നടത്തിയിരുന്നു. അതിനൊപ്പം മാധ്യമങ്ങളും കൂടിയപ്പോൾ സൈബർ ലോകത്തും സമാനതകളില്ലാത്ത ക്രൂരമായ അധിക്ഷേപങ്ങൾക്കാണ് ആര്യ വിധേയയായത്. ഏറ്റവും ഒടുവിൽ ഒരു സ്ത്രീയ്ക്കും സഹിക്കാൻ കഴിയാത്ത അങ്ങേയറ്റം വൃത്തികെട്ട സംഭവം തനിക്ക് നേരിടേണ്ടി വന്നപ്പോൾ പ്രതികരിച്ചതിന്റെ പേരിലും അവർ ആക്രമിക്കപ്പെട്ടു. മാധ്യമങ്ങൾ ഒരു സാമൂഹ്യവിരുദ്ധനെ ആഘോഷിക്കുന്ന അങ്ങേയറ്റം അശ്ലീലമായ കാഴ്ച്ച കേരളം കണ്ടു. അതുകൊണ്ടൊന്നും ആര്യയെ തളർത്താനോ തകർക്കാനോ അവർക്ക് കഴിഞ്ഞില്ല. ഓരോ വിവാദങ്ങളും ആക്രമണങ്ങളും അവസരമാക്കി ആര്യയും നഗരസഭയും മുന്നേറുന്ന കാഴചയാണ് കേരളം കണ്ടത്. യുഎന്നിന്റെ വേദിയിൽ തലസ്ഥാന നഗരത്തിന്റെ പേര് അനൗൺസ് ചെയ്യുമ്പോൾ ഓരോ മലയാളിയും അഭിമാനിക്കും, അതിന് വേണ്ടി എല്ലാ എതിർപ്പുകളെയും അവഗണിച്ചും അതിജീവിച്ചും പ്രവർത്തിച്ച ആര്യ രാജേന്ദ്രൻ എന്ന ചെറുപ്പക്കാരി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും. ആര്യയുടെ നേതൃത്വത്തിൽ നേടിയ നേട്ടങ്ങളിൽ ചിലത് പരിശോധിക്കാം. നഗരസഭയ്ക്ക് കിട്ടിയ പ്രധാനപ്പെട്ട അംഗീകാരങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്.
1. തുടര്‍ച്ചയായി 2 സ്വരാജ് ട്രോഫി അവാർഡ് (2021- 22, 2022 – 23)
2. തുടര്‍ച്ചയായി 2 ആര്‍ദ്ര കേരളം അവാർഡ്
3. അമൃത് പദ്ധതിയുടെ മികച്ച പ്രകടനത്തിന് റിഫോം ഇന്‍സെന്‍റീവായി 10 കോടി
രൂപ ലഭിച്ചു.
4. CITIIS 2.0 പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ മികച്ച പ്രവര്‍ത്തനത്തിന്‍റെ
അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തെ CITIIS 2.0 പദ്ധതിയിലേക്ക്
തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും തിരുവനന്തപുരം മാത്രമാണ്
തെരഞ്ഞെടുക്കപ്പെട്ടത്.
5. SKOCH അവാര്‍ഡ്
ഓണ്‍ലൈന്‍ സ്പെറ്റേജ് സംവിധാനത്തിന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി
തുടര്‍ച്ചയായി രണ്ട് തവണ ദേശീയ അവാര്‍ഡ് ലഭിച്ചത്. സെപ്റ്റേജ് മാലിന്യ
സംസ്കരണത്തിനായി 107MLD കപ്പാസിറ്റിയുള്ള പ്ലാന്‍റ് കേരളത്തില്‍ തിരുവനന്തപുരം
നഗരസഭയ്ക്ക് മാത്രമാണുള്ളത്.
6. കേന്ദ്ര സര്‍ക്കാര്‍ – HUDCO അവാര്‍ഡ്
അര്‍ബന്‍ ഗവര്‍ണന്‍സ്, സാനിറ്റേഷന്‍ എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനത്തിന്
കേന്ദ്ര സര്‍ക്കാര്‍ ഹഡ്കോ അവാര്‍ഡ് 2024 തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
7. കേന്ദ്ര സര്‍ക്കാറിന്‍റെ പി.എം. സ്വാനിധി – Praise പുരസ്കാരം.
തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനും കച്ചവടം പ്രോത്സാഹിപ്പി
ക്കുന്നതിനുമായി എന്‍.യു.എല്‍.എം പദ്ധതി മുഖേന നഗരസഭ നടത്തിയ മികച്ച
പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാറിന്‍റെ പി.എം. സ്വാനിധി Praise പുരസ്കാരം ലഭിച്ചു.
8. മികച്ച ഹരിതകര്‍മ്മ സേന – സംസ്ഥാനത്തെ മികച്ച ഹരിതകര്‍മ്മ സേനയ്ക്കുള്ള
അവാര്‍ഡ് (2023) തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
9. മികച്ച ഭിന്നശേഷി സൗഹൃദ നഗരസഭയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി നൂതനമായ പദ്ധതികള്‍
ആവിഷ്ക്കരിച്ച് നടപ്പിലാക്കിയതിന്‍റെ ഭാഗമായാണ് നഗരസഭയ്ക്ക് പുരസ്കാരം
ലഭിച്ചത്.
10. നീതി ആയോഗിന്‍റെ സുസ്ഥിര വികസന സൂചികയില്‍ രാജ്യത്ത് ഒന്നാമത് എന്ന
അംഗീകാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
11. പ്രഥമ ജാഗ്രതാ സമിതി പുരസ്കാരം
സംസ്ഥാന വനിതാ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ജാഗ്രതാ സമിതിയ്ക്കുള്ള
പുരസ്കാരം ലഭിച്ചു.
12. ഇ-ഗവര്‍ണന്‍സ് അവാര്‍ഡ്
ഇ-ഗവര്‍ണന്‍സ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള
പുരസ്കാരങ്ങളില്‍ ഇ-സിറ്റിസണ്‍ സര്‍വ്വീസ് ഡെലിവറി രംഗത്തെ മികച്ച
പ്രവര്‍ത്തനത്തിന് തിരുവനന്തപുരം നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാറിന്‍റെ
ഇ-ഗവര്‍ണന്‍സ് പുരസ്കാരം ലഭിച്ചു.
13. പടവ് 2024
ക്ഷീരവികസന മേഖലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന
സര്‍ക്കാറിന്‍റെ പുരസ്കാരം ലഭിച്ചു.
14. കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ അവാര്‍ഡ്
15. സംസ്ഥാന സര്‍ക്കാരിന്‍റെ കായകല്‍പ്പ് അവാര്‍ഡ്
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ
നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ അവാര്‍ഡ് (2024) തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
16. സംസ്ഥാന സര്‍ക്കാരിന്‍റെ വയോസേവന അവാര്‍ഡ്
വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള നഗരസഭയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഇപ്പോൾ ഏറ്റവും ഒടുവിൽ ലോകത്തിൻ്റെ നെറുകയിൽ തലസ്ഥാന നഗരത്തെ എത്തിച്ചിരിക്കുന്നു...
17. സുസ്ഥിര വികസനത്തിനായുള്ള UN Habitat – Shanghai ഗ്ലോബൽ അവാർഡ്.
യുഎൻ ഹാബിറ്റാറ്റിന്റെ സുസ്ഥിര വികസന നഗര(സസ്‌റ്റെയിനബിൾ സിറ്റി)ത്തിനുള്ള ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭക്ക്...
ലോകത്തിലെ മികച്ച അഞ്ച് നഗരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് മുനിസിപ്പാലിറ്റിയുമായി ചേർന്ന് നൽകുന്ന പുരസ്‌കാരമാണ് കോർപറേഷൻ മികച്ച സേവനങ്ങളിലൂടെ സ്വന്തമാക്കിയത്.
ഇന്ത്യയിൽ ഇത്തരമൊരു പുരസ്‌കാരം നേടുന്ന ആദ്യ നഗരമാണ് തിരുവനന്തപുരം.
നഗരത്തിലെ ഹരിതനയങ്ങളുടെ വിഭാവനവും കൃത്യമായ നടത്തിപ്പുമാണ് അന്താരാഷ്‌ട്ര പുരസ്‌കാരം നേട്ടത്തിലേക്ക് കോർപറേഷനെ നയിച്ചത്. നഗത്തിൽ 17,000 കിലോവാട്ട് സോളാർ പ്ലാന്റ് സ്ഥാപിക്കൽ, 2000 സോളാർ തെരുവുവിളക്ക്, തെരുവുവിളക്കുകൾ എൽഇഡിയാക്കൽ, 115 ഇലക്‌ട്രിക് ബസ് വാങ്ങിയത് എന്നീ പ്രകൃതി സൗഹാർദ നയങ്ങൾ അവാർഡ് സമിതി വിലയിരുത്തി.
ഈജിപ്‌തിലെ അലക്‌സാണ്ട്രിയയിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രനും സ്‌മാർട്ട് സിറ്റി സിഇഒ രാഹുൽ കൃഷ്‌ണ ശർമയും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
അഭിവാദ്യങ്ങൾ
Mayor Arya Rajendran S
ബാലസംഘം സംസ്ഥാന സെക്രട്ടറി പ്രിയ സന്ദീപ് ഡി.എസിന് അഭിനന്ദനങ്ങൾ...
മേയർക്കെതിരായ
ഡ്രൈവർ യദുവിൻ്റെ ഹർജി കോടതി തള്ളി !
സിപിഐ(എം) പേരൂർക്കട ഏരിയ സമ്മേളനം
ലോഗോ പ്രകാശനം ജില്ലാ സെക്രട്ടറി
സ. വി ജോയ് MLA നിർവ്വഹിക്കുന്നു.
31.10.24 വൈകുന്നേരം 5 മണിക്ക് പേരൂർക്കടയിൽ.....
സമര കേരളത്തിൻ്റെ
ഇന്നലെകളെ ജ്വലിപ്പിച്ച
രണ്ടക്ഷരം....
#സഖാവ് #വിഎസ്. ✊🏿
ചിത്രങ്ങൾ:
2016 : പാളയം, തിരുവനന്തപുരം
2007 : കേരളവർമ്മ കോളേജ്, തൃശ്ശൂർ
ഒക്ടോബർ 20
സഖാവ് സി എച്ച് ദിനം
കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും അതുല്യപങ്ക് വഹിച്ച പ്രതിഭയാണ് സഖാവ് സി എച്ച്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടമാണ് അദ്ദേഹം എക്കാലവും നടത്തിയത്. സഖാവ് സി എച്ച് അന്തരിച്ചിട്ട് ഈ ഒക്ടോബർ 20 ന് 52 വർഷം തികയുകയാണ്. സാമൂഹ്യതിന്മകൾക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ സ്മരണ മുന്നോട്ടുള്ള പാതയിൽ പാർടി പ്രവർത്തകർക്ക് പ്രോത്സാഹനമാകും. സിപിഐ എമ്മിനെ കേഡർ പാർടിയായി മാറ്റുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച സിഎച്ച് മികച്ച സംഘാടകനുമായിരുന്നു. ഭൂപരിഷ്കരണ നിയമം കൊണ്ടുവരുന്നതിന് പ്രയോഗിക നിർദേശം നൽകുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി കമ്യൂണിസ്റ്റ് പാർടി നൽകിയ സംഭാവന പുതുതലമുറയെ പഠിപ്പിക്കാനുള്ള അവസരമാകണം സി എച്ച് ദിനാചരണം.
അമൃത് പദ്ധതി : കേന്ദ്ര സർക്കാരിന്റെ 10 കോടി രൂപയുടെ ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭയായി തിരുവനന്തപുരം നഗരസഭ.
അമൃത് 1.0 & 2.0 പദ്ധതികളുടെ മികച്ച നിർവ്വഹണത്തിനാണ് ഈ ഇൻസെന്റീവ് ലഭിച്ചത്. അമൃത് പദ്ധതികളിലൂടെ നഗരസഭ പരിധിയിലെ വീടുകളിൽ കുടിവെള്ളം എത്തിച്ച പ്രവർത്തികൾക്കാണ് കേന്ദ്ര സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചത്. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കേരള വാട്ടർ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നഗരസഭയുടെ നന്ദി അറിയിക്കുന്നു. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ വകുപ്പിന്റെ പിന്തുണയും സഹകരണവും പ്രധാനമായിരുന്നു. അതോടൊപ്പം നഗരസഭയുടെ ഉദ്യോഗസ്ഥരെയും ഈ ഘട്ടത്തിൽ അഭിനന്ദിക്കുന്നു.
നഗരസഭയ്ക്ക് ലഭിച്ച 10 കോടി രൂപ നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിനിയോഗിക്കണം എന്നാണ് ഇപ്പോൾ കണ്ടിട്ടുള്ളത്. അത് സംബന്ധിച്ച തീരുമാനങ്ങൾ വൈകാതെ കൈക്കൊള്ളുന്നതാണ്.
Mayor Arya Rajendran S
വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു ബാലസംഘം സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കുമ്പോൾ ഓർമ്മകളിൽ ഒരായിരം വേനൽ തുമ്പികൾ ചിറകു വിടർത്തുന്നു...
വഴക്ക് എന്ന ചിത്രത്തിലൂടെ 2023 ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയ നടിയാണ് തന്മയ സോൾ.
Thanmaya sol
ഇപ്പോൾ രജനീകാന്തിനും അമിതാബ് ബച്ചനുമൊപ്പം വേട്ടയനിൽ പ്രധാനപ്പെട്ട ഒരു വേഷം അഭിനയിച്ചിരിക്കുകയാണ് പ്രിയ തന്മയ...
ബാഷ സിനിമ ഇറങ്ങിയപ്പോൾ രജനീകാന്തിനെ കാണാൻ കൊതിച്ച..
അമിതാബ് ബച്ചനെ ഒരിക്കെലെങ്കിലും കാണാൻ കഴിയുമോയെന്ന് ആശങ്കപ്പെട്ട ഒരു അച്ഛൻ്റെ മകൾ....
അവളിന്ന് അച്ഛൻ്റെ കൂടി സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നു...
അഭിനന്ദനങ്ങൾ....
അഭിമാനം... സ്നേഹം
കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണ്.
രക്തസാക്ഷികളെ അപമാനിച്ച കുഴൽനാടൻ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്.
1994 ലെ യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണ- കച്ചവട നയത്തിനെതിരെയും അഴിമതിക്കെതിരെയുമാണ് DYFI പ്രക്ഷോഭം നയിച്ചത്.
എം.വി.രാഘവനും കെ. കരുണാകരനും നേതൃത്വം നൽകിയ സൊസൈറ്റിക്ക് മെഡിക്കൽ കോളേജിന്റെ മറവിൽ സർക്കാർ ഭൂമി നിയമവിരുദ്ധമായി പതിച്ചു നൽകി നടത്തിയ അഴിമതിക്കെതിരെ നടന്ന ഉജ്ജ്വലമായ പ്രതിഷേധം കൂടി ആയിരുന്നു കൂത്തുപറമ്പിൽ നടന്നത്.
യാതൊരു പ്രകോപനവും ഇല്ലാതെ സമാധാനപരമായി പ്രതിഷേധിച്ച യുവജന പോരാളികളെ അന്നത്തെ യുഡിഎഫ് സർക്കാർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇന്ത്യയിലെ യുവജന പോരാട്ടങ്ങളിലെ ഉജ്ജ്വലമായ ചരിത്രമാണ് കൂത്തുപറമ്പ് സമരം.ലോകമുള്ള കാലത്തോളം
പ്രസക്തവുമാണ്.
ആഗോളവത്കരണ നയങ്ങൾക്കെതിരെ ലോകത്ത് ഉയർന്ന് വന്ന സമരങ്ങളിൽ ചോര കൊണ്ട് അടയാളപ്പെടുത്തിയ ആദ്യ സമരം എന്ന സാർവ്വദേശീയ പ്രാധാന്യം കൂടി കൂത്തുപറമ്പ് സമരത്തിനുണ്ട്.
ആ ധീര സമരത്തെയും സമര പോരാളികളെയും വായിൽ തോന്നുന്ന വാക്കുകൾ ഉപയോഗിച്ച് അവഹേളിക്കുന്ന കുഴൽനാടന് യുവജന പ്രസ്ഥാനത്തിൻ്റെ സമരശേഷിയും കരുത്തും എന്താണെന്ന ബോധ്യം ഉണ്ടായിരിക്കുന്നത് നല്ലതാണ്.
ചരിത്രബോധമില്ലാത്തവരെയും വാർത്തകളിൽ നിറയാൻ വേണ്ടി മാത്രം ദുർഗന്ധമുള്ള വാക്കുകൾ പുലമ്പുന്നവരെയും പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
ആർഎസ്എസ് കാര്യാലയത്തിൽ പോയത് തിരുവഞ്ചൂർ; നിയമസഭയിൽ ചിത്രമുയർത്തി കടകംപള്ളി
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട സഖാക്കൾ എ എ റഹീം MP
സെക്രട്ടറി പ്രതീഷ് വാമൻ എന്നിവർക്ക് അഭിവാദ്യങ്ങൾ
ഒക്ടോബർ 8
സഖാവ് ദേവപാലൻ ദിനം
ഇന്ത്യൻ വിദ്യാർഥി സമൂഹത്തിന് പുത്തൻ ആവേശം പകർന്നു കൊണ്ട്
1970ൽ മലയാളക്കരയുടെ തലസ്ഥാനം SFI എന്ന മഹാപ്രസ്ഥാനത്തിന് ജന്മം നല്കി.
തിരുവനന്തപുരം MG കോളെജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയായിരുന്നു സഖാവ് ദേവപാലൻ.
ജില്ലാ കൺവെൻഷനോടനുബധിച്ച്
നടന്ന പ്രകടനത്തിനു നേരെ കലി പൂണ്ട ഒരു ഡ്രൈവർ ബസ് ഓടിച്ചു കയറ്റി.
സഖാവ് ദേവപാലൻ ഉൾപ്പെടെ എട്ട് സഖാക്കൾക്ക് മാരകമായി പരിക്കേറ്റു.
ഇതെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ ഭീകരമായ ലാത്തിച്ചാർജും മർദനവും അരങ്ങേറി.
മാരകമായ പരിക്കുകളോടെ സഖാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ.ദേവപാലൻ ആശുപത്രി കിടക്കയിൽ വച്ച് മരണമടയുകയാണ് ഉണ്ടായത്
പ്രിയസഖാവിന്റെ സ്മരണകൾക്ക് മുന്നിൽ ഹൃദയപൂര്‍വ്വം ഒരുപിടി ചോരപ്പൂക്കള്‍ 🌹🌹🌹🌹🌹
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Little Flower Koliyoor Muttacadu P O
Thiruvananthapuram, 695523
I'm a politician, school teacher and an organic farmer, I use this platform to share my views to the
G. B. NILAYAM, PUTUVAKKAL, KATTAKODU. P. O
Thiruvananthapuram, 695572
ഉറപ്പാണ് LDF
Sangama Nagar , Vallakkadavu
Thiruvananthapuram
corporation councillor in Thiruvananthapuram-Manacaud Ward
Navodaya Nagar 67
Thiruvananthapuram, 695026
Revolutionary Socialist Party district committee member Thiruvananthapuram
Law Academy Quarters, Peroorkadar
Thiruvananthapuram, 695005
Ex. MLA Vamanapuram constituency , Member CPI M Kerala State Committee , Vice. President Kerala Kars
Kadakampally Lane
Thiruvananthapuram, 695029
Youth Congress Kazhakuttam Assembly President
Thiruvananthapuram
DYFI സംസ്ഥാന കമ്മിറ്റി അംഗം... CPI(M) പേരൂര്‍ക്കട ഏര്യാ കമ്മിറ്റി അംഗം
Azhicode
Thiruvananthapuram
Kerala Students Union Aruvikkara Assembly General Secretary
Trivandrum
Thiruvananthapuram, 695010
This is the official FB page of Dr TT Praveen. Positions held: (1)Administrative secretary of CSI S
Sreekariyam
Thiruvananthapuram, 695017
President DYFI Kazakootam Block Committee CPIM Sreekariyam LC Member