Malayinkeezhu Venugopal

Malayinkeezhu Venugopal

സ്നേഹവും സേവനവും മാത്രമാണ് എന്റെ രാഷ Member of Kerala Pradesh Congress Executive Committee. Chairman, Malayinkeezhu MadhavaKavi Samkrithi Kendram.

Chairman, Satyagraha Foundation.

31/07/2023

ആദരാഞ്‌ജലികൾ .....

ആജ്ഞാശക്തിയാൽ
വിരൽതുമ്പിനാൽ
അധികാരം വിനിയോഗിക്കാനറിയാമായിരുന്ന
ഭരണനിപുണനായ
രാഷ്ട്രീയതന്ത്രജ്ഞൻ !

വക്കം പുരുഷോത്തമൻ സാർ .

30/07/2023

മാധവകവി കേന്ദ്രം :
'ഒരേ ഒരു ഉമ്മൻചാണ്ടി - ഒരു സ്നേഹസ്മരണം '

11/07/2023

ഡോ.പി.എസ്സ് സജീവ് അന്തരിച്ചു.

മികവുറ്റ ഓർത്തോ സർജനായ സജി തന്റെ സേവനം പൂർത്തിയാക്കി മടങ്ങി.

ഇന്ന് വീട്ടിലും പിന്നീട് ശാന്തികവാടത്തിലും വച്ച് ഞാൻ അവസാനമായി കണ്ടു.

ഹൈസ്കൂൾ കാലഘട്ടത്തിൽ (രണ്ട് വർഷം) മലയിൻകീഴ് ബോയ്സ് സ്കൂളിലേക്ക് സജി കടന്നുവന്നു.

ഡോ.പരമേശ്വരൻ നായർ (എം .ജി . കോളേജിലെ ഫിസിക്സ് പ്രൊഫസർ ) , പ്രൊഫ. സീതാലക്ഷ്മി (ഫിസിക്സ് ) ഇവരുടെ മൂത്തപുത്രനായിരുന്നു സജി.

ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും മലയാളം മീഡിയത്തിലേക്ക് വന്ന, പഠനത്തിൽ അഗ്രഗണ്യനായ, നല്ല പ്രാസംഗികനും Debater -ഉം ആയ സജിയുടെ Performance ഞങ്ങളെ അത്ഭുതപ്പെടുത്തി. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻമാരായിരുന്ന ഞങ്ങൾ മൂക്കത്ത് വിരൽ വച്ചു.

സ്കൂളിൽ സജി എല്ലാവരുടെയും പ്രിയപ്പെട്ടവനായിമാറി. മാതൃകാ വിദ്യാർത്ഥി.

ജീവതവിജയത്തിന്റെ ഔന്നിത്യത്തിലും കുട്ടിക്കാലത്തേതു പോലെ എളിമയും സ്നേഹവും നിഷ്കളങ്കതയും, നാട്ടുകാരോടും രോഗികളോടും ഉള്ള കരുതലും എന്നുമുണ്ടായിരുന്നു.

അകാരണമായ ഒരു ശോകലാഞ്ചനയുള്ള ; ദയാകാരുണ്യങ്ങൾ സ്ഫുരിക്കുന്ന പുഞ്ചിരി കുട്ടിക്കാലം മുതൽ ആ മുഖത്ത് സ്ഥായിയായി പ്രതിഫലിച്ചിരുന്നു.

ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം ഞങ്ങളുടെ ആത്മബന്ധത്തിന് തുടക്കമിട്ടു. രണ്ട് വർഷക്കാലം സ്കൂളിലേക്കും ട്യൂട്ടോറിയൽ കോളേജിലേക്കും ഒരുമിച്ച് യാത്ര ചെയ്തു. ആ സൗഹൃദം എന്നും നിലനിന്നു.

മലയിൻകീഴ് സ്കൂളിലും മോഡൽ സ്കൂളിലും സജിയെ പഠിപ്പിച്ച ബാലചന്ദ്രൻ സാർ എന്നോട് "ആ പൊന്നുമക്കള് പോയി " എന്ന് വിലപിച്ചു.
കണ്ണൻമൂലയിൽ , സജിയുടെ സമീപവാസിയായ വിജയമ്മ എന്ന ഒരമ്മ, താൻ മെഡിക്കൽ കോളേജിൽ നേഴ്സിംഗ് അസിസ്റ്റന്റായിരുന്ന കാലത്ത് അവിടെയുണ്ടായിരുന്ന സജിസാറിൽ നിന്ന് തനിയ്ക്കുണ്ടായ മറക്കാനാവാത്ത സഹായവും സ്നേഹവും ഏറ്റുപറഞ്ഞ് "ഇതു പോലൊരു നന്മയുള്ളയാൾ വേറെയുണ്ടായിട്ടില്ല" എന്ന് ഒപ്പാരിട്ടു.

ഡോ. ചെറിയാൻ തോമസ്സ് സാറിന്റെ വത്സലശിഷ്യനായിരുന്നു സജി, ഗുരുക്കൻമാരോട് തികഞ്ഞ ഭക്ത്യാദരവുള്ളയാൾ.

അങ്ങനെ, ജീവിതത്തിൽ ഒരിക്കലും വിശ്രമമെന്നെന്നറിയാതെ നിലയ്ക്കാതെ സേവനനിരതനായിരുന്ന ഒരാൾ നിത്യവിശ്രമത്തിലേക്ക് .....

ആ നന്മയുടെ സാഫല്യം സാന്ത്വനമായി കുടുംബാംഗങ്ങളിൽ നിറയട്ടെ....

പ്രിയ സുഹുത്തേ വീണ്ടും കാണാം .....

01/12/2022

അന്ത അവിശ്വാസ ബിൽ സഭയിൽ...

27/06/2022
Photos from Malayinkeezhu Venugopal's post 25/05/2022

പ്രിയങ്കരരായ, ജനപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ജനകീയ നായകൻ മോഹൻലാലിനും ജന്മദിനാശംസകൾ നേരുന്നു.

23/01/2022

ഇന്ന് ദേശീയ കയ്യക്ഷര ദിനം.
ഭാഷയ്ക്ക് അക്ഷരം സൃഷ്ടിച്ചവരെയും നമുക്ക് അക്ഷരം പടിപ്പിച്ചവരേയും സ്മരിക്കാം...
നല്ല ഭാഷയിൽ നല്ല ആശയം പകർത്തുമ്പോൾ അത് അക്ഷരങ്ങളെ അന്വർത്ഥമാക്കും. കയ്യക്ഷരങ്ങൾ മനോഹരമായ ചിത്രങ്ങളാക്കുന്ന കലയാണ് കലിഗ്രഫി.
ലോകോത്തരനായ ഒരു കലാകാരൻ ഈ മേഖലയിൽ മലയാളത്തിനുണ്ട്.
ചിത്രകാരനായ നാരായണ ഭട്ടതിരി. ഈ ദിനത്തിൽ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു.......

13/09/2021

പ്രിയ നേതാവ്
ഓസ്കർ ഫെർണാണ്ടസ്ജിയ്ക്ക് ആദരാജ്ഞലികൾ

24/07/2021

താങ്ങാനാകാത്ത ജീവിതപ്രാരബ്ദഭാരം നിശ്ശബ്ദം പേറി ലോകശ്രദ്ധയോ പുരസ്കാരമോ നേടാതെ അടുക്കളയിൽ തുടങ്ങിയൊടുങ്ങുന്ന അനേകകോടി ഭാരതീയ വനിതകളുടെ പ്രതിനിധിയായി, ലോകകായികമാമാങ്കത്തിൽ ഭാരോദ്ധ്വഹനത്തിൽ രജതപതക്കം നേടിയ നമ്മുടെ സായി കോം മീരാഭായി ചാനുവിന് അഭിനന്ദനങ്ങൾ!

20/07/2021

ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും ദൈവഭക്തിയുടെയും പ്രതിധ്വനിയാണ് വലിയ പെരുനാൾ ആചരണം.

നിനക്ക് ഏറ്റവും പ്രിയമായത് ദൈവത്തിന് സമർപ്പിക്കാൻ വെളിപാടുണ്ടായപ്പോൾ, കാത്തിരുന്നു കിട്ടിയ ഏക പ്രിയ മകനെ ബലിനൽകാനൊരുങ്ങിയ ഇബ്രാഹിം നബിയുടെ...

പിതാവിൻ്റെ തീരുമാനം നടപ്പാക്കാൻ പൂർണ്ണമനസ്സോടെ ജീവത്യാഗത്തിനൊരുങ്ങിയ ഇസ്മയിലിൻ്റെ....

ഇബ്രാഹിമിനെ പിന്തിരിപ്പിക്കാൻ ജിബ്രാനെന്ന ദൂതനെ അയയ്ച്ച് ഒരു ആടിനെ നൽകി മകനുപകരം ആടിനെ ബലിനൽകിയാൽ മതിയെന്നരുളിയ അള്ളാവിൻ്റെ....
....മഹത്വത്തിൻ്റെ പ്രതിധ്വനി !

ത്യാഗമാണ് ; പരീക്ഷണങ്ങളാണ് ദൈവീകതയിലേക്കുള്ള കവാടം!

വലിയ പെരുന്നാൾ ആശംസകൾ...

13/07/2021

സ്ത്രീപീഡനം, സ്ത്രീധനപീഡനം, പെൺ കുരുന്നുകളോടുള്ള ക്രൂരമായ അതിക്രമം ഇവയ്ക്കെതിരെ സമൂഹ മനസ്സ് ഉണർത്തുവാൻ ബഹു.കേരള ഗവർണർ രാജ്ഭവനിൽ 2021 ജൂലൈ 14ന് രാവിലെ മുതൽ ഉപവസിക്കുന്നു.

കേരള ഗാന്ധി സ്മാരക നിധിയിൽ വിവിധ ഗാന്ധിയൻ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഈ വിഷയത്തിൽ നടക്കുന്ന ഉപവാസ സത്യാഗ്രഹത്തിൻ്റെ സമാപന ഘട്ടത്തിന് ശ്രീ. അരിഫ് മുഹമ്മദ് ഖാൻജി നേതൃത്വം കൊടുക്കുന്നു.

ഈ സത്യാഗ്രഹ സമരത്തിൽ ഞാനും അണി ചേരുന്നു.
എല്ലാ സുഹൃത്തുക്കളും വീടുകളിൽ അനുഭാവ സത്യാഗ്രഹമനുഷ്ഠിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മലയിൻകീഴ് വേണുഗോപാൽ
ചെയർമാൻ, സത്യാഗ്രഹ ഫൗണ്ടേഷൻ

21/06/2021

പ്രിയങ്ക !

അയ്യൻകാളിയുടെ പരിരക്ഷ നേടിയ പഞ്ചമിയുടെ നാട്ടിലെ പുതുതലമുറ - പെൺകൊടി !
യൂത്ത് കോൺഗ്രസ് പ്രവത്തക- പ്രിയങ്ക....

നാട്ടിലെ ധീരയായ യുവസാമൂഹ്യപ്രവർത്തക !
സാമൂഹികബന്ധ'ന'ങ്ങൾക്ക് തടയിടാനാകാത്ത യുവതി... നിറപുഞ്ചിരിയുമായി തൻ്റെ ഭർത്താവ് സുനുവിനൊപ്പം... ജനസേവനവനത്തിൻ്റെ മഹത്തരമായ പന്ഥാവിലൂടെ... ഇല്ലായ്മകൾക്ക് നടുവിലൂടെ മുന്നേറുന്നവൾ...

ഇന്ന് കോവിഡ് ബാധിച്ച് മരണംവരിച്ച ഒരു മാതാവിൻ്റെ ദേഹസംസ്കാരകർമ്മം യഥോചിതം നിർവ്വഹിക്കാൻ യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സഹപ്രവർത്തകരോടൊപ്പം പി.പി.ഈ കിറ്റ് ധരിച്ച് പ്രിയങ്കയും അണിചേർന്നു...

പരിവർത്തനത്തിന് അഭിവാദ്യങ്ങൾ !

17/06/2021

വാണി ഒൻപതാം ക്ലാസ്സിലാണ് പഠിക്കുന്നത്...
പേയാട് കണ്ണശ്ശാ മിഷൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.
മൂങ്ങോട് -കുഴിതാലംകോടുള്ള അപ്പൂപ്പൻ്റെ വീട്ടിലാണ് താമസം....
അമ്മയും അമ്മുമ്മയും അപ്പൂപ്പനും അടങ്ങുന്ന കുടുംബം....

വലിയ മോഹങ്ങളോടെ ഒരു വീട് നിർമ്മിച്ചതിൻ്റെ പാലുകാച്ച് നിശ്ചയിച്ചിരുന്ന ദിവസത്തിന് പന്ത്രണ്ട് ദിവസം മുമ്പാണ് (2006 മെയ് 20ന് ) വാണിയുടെ അച്ഛൻ ആ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്...
ബാങ്കിൽ നിന്നും വായ്പയെടുത്തത് അടച്ചുതീർക്കാത്തതിനാൽ പുതിയവീടിന് ജപ്തിനടപടി വന്നതിൽ മനം തകർന്നാണ് ആ കടുംകൈ ചെയ്തത്... കടം തീർക്കാൻ ആ വീട് വിൽക്കേണ്ടി വന്നു!
വാണി തൻ്റെ അമ്മയുടെ ഉദരത്തിൽ അഞ്ച് മാസം മാത്രം വളർന്നപ്പോഴാണത് സംഭവിച്ചത് !
സ്വന്തം കുഞ്ഞിനെ ഒരു നോക്ക് കാണാൻ കാത്തുനിൽക്കാൻ പോലും ആ പിതാവിൻ്റെ മനസ്സിന് ബലമില്ലാതെപോയി....

അപ്പൂപ്പനായ കൃഷ്ണൻകുട്ടി (രാജു) കൂലിപ്പണിയെടുത്ത് ആ കുടുംബത്തെ പട്ടിണിയില്ലാതെ പരിപാലിച്ചു.

നന്നായി പഠിക്കുന്ന വാണി ചിത്രരചനയിലും മറ്റ് കലാസാംസ്കാരിക രംഗങ്ങളിലും ആഭിമുഖ്യമുള്ള കുട്ടിയാണ്.
ഒരു പാട് ബാലാരിഷ്ടതകൾക്കിടയിലാണ് ആ കുട്ടി വളർന്നത്. പ്രതിരോധശേഷി കൊച്ചിലേ മുതൽക്കേ കുറവായിരുന്നു.
പനിയും ചർദ്ദിയും രക്താണുക്കളുടെ എണ്ണക്കൂടുതൽ കാരണവും ആശുപത്രികളിൽ കയറിയിറങ്ങലായിരുന്നു എന്നെന്നും..

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആകസ്മികമായി കാൽമുട്ടിന് വന്ന കലശലായ വേദനയായിരുന്നു ഇപ്പോഴുള്ള അവസ്ഥയുടെ തുടക്കം.
മുട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നു. എന്നിട്ടും ആശ്വാസം ലഭിയ്ക്കാതെവന്നപ്പോൾ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സ മെഡിക്കൽ കോളേജിലേക്കും പിന്നേട് റീജിയണൽ ക്യാൻസർ സെൻ്ററിലേയ്ക്കും മാറ്റി.
ഇപ്പോൾ അസുഖം അതിൻ്റെ എല്ലാ ദുർമുഖങ്ങളും പുറത്തെടുത്തു തുടങ്ങിയിരിക്കുന്നു....

കോവിഡ് കാലത്ത് ബുദ്ധി മൂട്ടുന്നവരെ യഥാശക്തി സഹായിക്കാൻ വീടുകളിലെത്തുന്നതിനിടയിലാണ് വാണിയുടെ കാര്യം ശ്രദ്ധയിൽ പെട്ടത്. എന്നെ കാണാനും സംസാരിക്കാനും ആദ്യ ദിവസം വാണി തയ്യാറായില്ല.
കീമോതെറാപ്പി തുടങ്ങിയശേഷം തലമുടി നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ഇപ്പോഴുള്ള രൂപത്തിൽ മറ്റുള്ളവർ കാണുന്നതിലുള്ള സങ്കോചമായിരുന്നു ആ കുരുന്നു ഹൃദയത്തിൽ...

അടുത്ത ദിവസം രാവിലെ RCC യിൽ പോകാനിറങ്ങിനിൽക്കവെ ഞാൻ വാണിയെ ചെന്നുകണ്ടു.
വാണിയോട് ഈ രോഗത്തെ നമുക്ക് സധൈര്യം നേരിടണം എന്ന സന്ദേശം കൈമാറി.
തൻ്റെ വിവരം സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിൽ വൈമ

Photos from Malayinkeezhu Venugopal's post 11/06/2021

ഏ.ഐ.സി.സി യുടെ ആഹ്വാന പ്രകാരം ഇന്ധനവിലവർദ്ധനവിനെതിരെ കാട്ടാക്കട നിയോജക മണ്ഡലത്തിലെ കോട്ടമുകൾ, അയണിമൂട്, കണ്ടല, കാട്ടാക്കട ,അഞ്ചുതെങ്ങിൻമൂട്, മേപ്പൂക്കട ,പുറ്റുമ്മേൽക്കോണം, ചൂഴാറ്റുകോട്ട,പ്ടാരം, കുണ്ടമൺഭാഗം അണപ്പാട് എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകൾക്കു മുമ്പിലും വിളപ്പിൽശാല പോസ്റ്റ് ഓഫീസിനു മുമ്പിലും കോൺഗ്രസ് പ്രാദേശിക നേതാക്കൾ പ്രതീകാത്മക ധർണ്ണനടത്തി.

കാട്ടാക്കട പെട്രോൾ പമ്പിനുമുമ്പിൽ നടന്ന മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം.എം.അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു ഡി.സി.സി.ജനറൽ സെക്രട്ടറി സുഹ്ബ്രഹ്മണ്യപിള്ള, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വണ്ടന്നൂർ സദാശിവൻ, കാട്ടാക്കട രാമു, വീനസ് വേണു, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീക്കുട്ടി സതീഷ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ സതീന്ദ്രൻ,ശുഭ, മണികണ്ഠൻ നായർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലേഖ ,കാട്ടാക്കട വേണു എന്നിവർ സംസാരിച്ചു.

വിവിധസ്ഥലങ്ങളിലെ പെട്രോൾ പമ്പുകൾക്കുമുമ്പിൽ നടന്ന മണ്ഡലം പ്രസിഡൻ്റ്മാരുടെ നേതൃത്വത്തിലുള്ള ധർണ്ണയിൽ ഡി.സി.സി.ഭാരവാഹികളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്മാരും ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു; കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്രധാന നേതാക്കളും പ്രവർത്തകരും അണിചേർന്നു.

Photos from Malayinkeezhu Venugopal's post 21/05/2021

എൻ്റെ യൗവനകാലത്ത് രാജ്യത്തിൻ്റെയും പാർട്ടിയുടെയും നേതൃത്വം രാജീവ് ജിയുടെ കൈകളിലായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ കൈ പിടിച്ചുയർത്തിയ, പുതിയ കാലത്തെ രാജ്യത്തെ പറ്റി ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്ന ആ ക്രാന്തദർശി ഞങ്ങളെയൊക്കെ ഏറെ സ്വാധീനിച്ച നേതാവായിരുന്നു.

നാല് തവണ തിരുവനന്തപുരത്ത് വന്നപ്പോൾ അദ്ദേഹത്തെ അകലെ നിന്നും പുരുഷാരങ്ങൾക്കിടയിലൂടെ കാണാൻ ഭാഗ്യം ലഭിച്ച എനിക്ക് പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ മക്കളോട് അടുത്തിടപഴകാൻ സാധിച്ചുവെന്നത് വലിയ അംഗീകാരമായി കരുതുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എനിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുവാൻ ബഹുമാന്യയായ പ്രിയങ്ക ഗാന്ധി കാട്ടാക്കടയിൽ എത്തിയിരുന്നു. പരിപാടി തുടങ്ങുന്നത് മുമ്പ് തന്നെ അവർ എന്നോട് പേര് ചോദിക്കുകയും മണ്ഡലത്തിലെ സാഹചര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പരിപാടി കഴിഞ്ഞ് ഇറങ്ങാൻ നേരം തിരിച്ചുപോകുന്നത് എൻ്റെ മണ്ഡലത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞ് എന്നോട് വാഹനത്തിൽ ഒപ്പം കയറാൻ ആവശ്യപ്പെട്ടു. അടുത്ത് പോകേണ്ടിയിരുന്നത് ആറ്റുകാൽ ക്ഷേത്രത്തിലേയ്ക്കായിരുന്നു. ഓരോ ജങ്ഷനിലും കാത്തു നിന്ന ആയിരങ്ങൾക്ക് ഇടയിലൂടെ ഞങ്ങൾ തിരികെ പോകുമ്പോൾ ആറ്റുകാൽ ക്ഷേത്രത്തിലെ ആചാരങ്ങളെ പറ്റിയും ക്ഷേത്ര ഐതീഹ്യത്തെ പറ്റിയും ഒക്കെ അവർ എന്നോട് ചോദിച്ചു. ഞാൻ ആറ്റുകാലിൻ്റെ ചരിത്രവും പ്രസിദ്ധമായ പൊങ്കാലയെ പറ്റിയുമൊക്കെ വിശദമായി പറയുന്നത് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയും ജിജ്ഞാസയോടെയുമാണ് അവർ കേട്ടിരുന്നത്.

ഞങ്ങൾ പോകുന്ന വഴികളിൽ ജനങ്ങൾ കൂടുകയും പുഷ്പവൃഷ്ടി നടത്തുകയുമൊക്കെ ചെയ്തിരുന്നു. പലപ്പോഴും സെക്യൂരിറ്റി ഗാർഡും പോലീസും ഇറങ്ങിയാണ് വാഹനത്തിന് പോകാൻ വഴി തെളിച്ചത്. വാഹനം കരമന കുഞ്ചാലുംമൂട് എത്തിയപ്പോൾ പാർട്ടി പ്രവർത്തകർ അവിടെ കെട്ടിയ മാലപ്പടക്കത്തിന് തിരികൊളുത്തി. വെടി ശബ്ദം അന്തരീക്ഷത്തിലുയർന്നപ്പോൾ അതുവരെ വാചാലയായിരുന്ന പ്രിയങ്കാ ജി പെട്ടെന്ന് നിശബ്ദയായി. പെട്ടെന്ന് അവർ തലയിൽ കൈവച്ച് വാഹനത്തിൽ കുനിഞ്ഞിരുന്നു. അവർക്കൊപ്പം ഉണ്ടായിരുന്ന പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പുറത്തിറങ്ങി അവർക്കടുത്ത് ചെന്ന് '' Its all right Madam, Cool down Madam " എന്ന് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഈ കാഴ്ച്ചകൾ കണ്ട് അമ്പരന്ന് പോയ ഞാൻ ആദ്യം ഇത് സുരക്ഷയുടെ ഭാഗമാണെന്നാണ് കരുതിയത്. എന്നാൽ അതങ്ങനെയായിരുന്നില്ല.

തൻ്റെ പിതാവിൻ്റെ മരണശേഷം വെടിശബ്ദം തന്നെ അസ്വസ്ഥയാക്കുമെന്നും, ആ ഇരുണ്ട ദിവസത്തിൻ്റെ ഓർമകളിലേക്ക് തിരികെ കൊണ്ടു പോകുമെന്നും പിന്നീട് പ്രിയങ്കാജി തന്നെ എന്നോട് പറഞ്ഞു. ദീപാവലി ദിവസങ്ങളിൽ വെടി ശബ്ദങ്ങളിൽ നിന്നും ഒഴിവാകാൻ അവർ റിമോട്ട് പ്രദേശങ്ങളിലേക്ക് മാറുമത്രേ.

രാജ്യത്തെ ഏറ്റവും കരുത്തയായ സ്ത്രീ ദുർബലയാകുന്നത് അമ്പരപ്പോടെയാണ് ഞാൻ കണ്ടത്. തൻ്റെ പിതാവിൻ്റെ മരണദിവസത്തെ ആ ഓർമകൾ അവരെ അത്രത്തോളം വേട്ടയാടുന്നുണ്ട്. സ്വന്തം മുത്തശ്ശിയും അച്ഛനും ഒരു പതിറ്റാണ്ടിൻ്റെ പോലും ഇടവേളയില്ലാതെ കൺമുൻപിൽ ചിതറിതെറിച്ചു കിടക്കുന്നത് കാണേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ ഹൃദയത്തിലുണ്ടാകുന്ന ആഘാതം എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുമോ? അത്തരമൊരു അവസ്ഥയെ പറ്റി നമുക്ക് ചിന്തിക്കാനെങ്കിലും കഴിയുമോ? അന്നത്തെ ആ കൊച്ചു പെൺക്കുട്ടിയുടെ ഹൃദയത്തിലേറ്റ ആഘാതം, അത് രാജ്യത്തിൻ്റെ ആത്മാവിനേറ്റ മുറിവാണ്.

രാജീവ്ജീ കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ആ കറുത്തദിനത്തിന് ഒരു വർഷം കഴിഞ്ഞ നാളിൽ അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീ. കെ.സി വേണുഗോപാലിനും വി.എസ് ശിവകുമാറിനൊപ്പം സന്ദർശിക്കാൻ സാധിച്ചിരുന്നു. 35 കി.മി ഓളം ലോറിയിൽ സഞ്ചരിച്ചാണ് ഞങ്ങളന്ന് അവിടെ എത്തിയത്. രാജീവ് യൂത്ത് ഫൗണ്ടേഷൻ്റെ ഭാഗമായി 2019 ലെ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ഡൽഹിയിൽ വച്ച് സംഘടിപ്പിച്ച രാജീവ്ജി ജന്മപഞ്ചസപ്തതി സമാരോഹിൽ ഡോ. മൻമോഹൻ സിങും പങ്കെടുത്തിരുന്നു. ആ പരിപാടിയുടെ മുഖ്യസംഘാടകനെന്ന ദൗത്യം ഏറ്റെടുക്കുമ്പോഴും എൻ്റെ ഉള്ളിൽ ജ്വലിച്ചിരുന്നത് ആ നല്ല നാളുകളിൽ രാജീവ് ജീ കൊളുത്തിയ വെളിച്ചമായിരുന്നു.

ഈ നാടിൻ്റെ വളർച്ചയ്ക്ക് വേഗത നൽകിയ രാജീവ് ഗാന്ധി എന്ന ദീർഘദർശിയായ ഭരണാധികാരിയോടുള്ള ആദരവ് വിത്തിനുള്ളിൽ ചെടിയെന്നപോലെ ഈ നാട് അതിൻ്റെ ഹൃദയ ഉള്ളറകളിൽ എന്നും സൂക്ഷിക്കുകതന്നെ ചെയ്യും.

പ്രണാമം.

മലയിൻകീഴ് വേണുഗോപാൽ

17/05/2021

ദൈവമേ സ്വയം അനുസരിക്കാനോ പരസ്പരം അനുസരിപ്പിക്കാനോ കഴിയാതെ, ദുരിതങ്ങളിൽ നിന്നുപോലും കരകേറാനാകാത്ത ഒരു ജനമായി ഞങ്ങൾ ഉഴറുകയാണ്...
ഈ ദുരന്ത കാലത്തും മതത്തിൻ്റെയും ജന്മഭൂമിയുടെയും പേരിൽ ഞങ്ങളറിയാതെ കൊമ്പുകോർക്കുന്നു...
ഞങ്ങൾ ചെയ്യുന്നതെന്താണെന്ന് അവിവേകത്താൽ ഞങ്ങളിന്നും അറിയുന്നില്ല....
ഞങ്ങളഹങ്കരിച്ച ഞങ്ങളുടെ ശാസ്ത്രമാകട്ടെ ഇരുട്ടിൽ തപ്പി അവിടുത്തെ കാരുണ്യത്തിനു വേണ്ടി കേഴുന്നു..

ഞങ്ങളോട് പൊറുക്കേണമേ...
ഈ പ്രാർത്ഥന കേൾക്കേണമേ... മനസ്സിനുള്ളിൽ ഞങ്ങൾ തീർത്ത മതിലുകൾ തകരേണമേ...
വിശ്വസ്നേനഹത്താൽ ഞങ്ങളുടെ ഹൃദയം സുരഭിലമാക്കേണമേ...

Timeline photos 11/05/2021

കെ.ആർ ഗൗരിയമ്മ അന്തരിച്ചു.

കേരളം കണ്ട ഏറ്റവും ശക്തയായ വനിതയാണ് വിടവാങ്ങിയത്. ഞാൻ നേമം ബ്ലോക്ക് പഞ്ചായത്തിലെ പാർലമെൻ്ററി പാർട്ടി നേതാവായിരുന്ന കാലത്ത് കോർപ്പറേഷൻ മേഖലയിലായിരുന്ന നേമം ബ്ലോക്ക് അഗ്രിക്കൾച്ചർ അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പരിധിയ്ക്കുള്ളിലേക്ക് മാറ്റി സ്ഥാപിക്കാൻ കൃഷിമന്ത്രിയായിരുന്ന ഗൗരിയമ്മയെ കണ്ടിരുന്നു.

ഓഫീസ് മാറ്റി സ്ഥാപിക്കണമെന്ന അപേക്ഷയൊക്കെ എഴുതിതയ്യാറാക്കി പോയ എന്നോട് അപേക്ഷ ഒന്നും വേണ്ട എന്നാണ് മന്ത്രി പറഞ്ഞത്. ചുവപ്പ് നാടകളും ഫയൽ വർക്കുകളും ഫോളോ അപ്പിനായുള്ള ഓഫീസ് കയറി ഇറങ്ങലുകളും നിത്യകാഴ്ച്ചകളായ ഞങ്ങൾക്ക് മുന്നിൽ വച്ച് അവർ ഫോണെടുത്ത് കൃഷി വകുപ്പ് ഡയറക്ടറെ വിളിച്ച് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു.

ഒറ്റ ആഴ്ച്ച കൊണ്ട് അഗ്രിക്കൾച്ചർ അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ കെട്ടിടത്തിലെത്തി.

അതായിരുന്നു കെ.ആർ ഗൗരിയമ്മയുടെ ആജ്ഞാശക്തി. പഴയകാല നേതാക്കളുടെ സവിശേഷതയായിരുന്ന കാര്യഗ്രാഹ്യ- കാര്യ നിർവഹണ ശേഷി ഏറ്റവും നന്നായി കണ്ടിരുന്ന ഒരു നേതാവായിരുന്നു ഗൗരിയമ്മ. ഞാൻ ഈ ഗുണം ദർശിച്ച മറ്റൊരു നേതാവ് ആരാധ്യനായ ലീഡറായിരുന്നു.

ഈ അവസരത്തിൽ ഉചിതമായ യാത്രയയപ്പ് നൽകാൻ പോലും കഴിയാതെ നിസഹായരാണ് നമ്മൾ.

രാഷ്ട്രീയത്തിലെ ദുഷ്പ്രഭുത്വത്തോട് കലഹിച്ചുകൊണ്ട് എക്കാലത്തും തല ഉയർത്തിപ്പിടിച്ചു നിന്ന ധീരവനിതയ്ക്ക് പ്രണാമം.

02/05/2021

എനിക്ക് വോട്ട് നൽകിയ കാട്ടാക്കടയിലെ എല്ലാ ജനാധിപത്യവിശ്വസികൾക്കും നന്ദി.

ഈ തെരഞ്ഞെടുപ്പ് കാലത്ത് പകലന്തിയോളം പ്രവർത്തിച്ച സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും സ്നേഹം അറിയിക്കുന്നു.

Photos from Malayinkeezhu Venugopal's post 01/05/2021

ഇന്ന് മെയ്ദിനം

സംഘടിച്ച് ശക്തരാകേണ്ടതിൻ്റെ പ്രാധാന്യം ലോകമെമ്പാടുമുള്ള തൊഴിലാളികൾ തിരിച്ചറിഞ്ഞ ദിനം. തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിന് വേണ്ടിയും തൊഴിലാളികളുടെ പോരാട്ടം ഇന്നും തുടരുന്നു

ചിക്കാഗോയിലെ സമരപോരാട്ടം ലോകമെമ്പാടുമുള്ള തൊഴിലാളികളെ സംഘടിതരാക്കിയെങ്കിൽ കേരളത്തിൽ അത്തരമൊരു പ്രക്ഷോഭം ആദ്യമായി ഉണ്ടായത് നമ്മുടെ പരിസര പ്രദേശങ്ങളിലായിരുന്നു എന്നാണ് ചരിത്രം.

അയ്യന്‍കാളി 1907ല്‍ സ്ഥാപിച്ച "സാധുജന പരിപാലന സംഘ'ത്തിന്റെ നേതൃത്വത്തിൽ കണ്ടള, പള്ളിച്ചല്‍, മുടവൂര്‍പ്പാറ, വിഴിഞ്ഞം, കണിയാപുരം മുതലായ പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളിലായിരുന്നു ആ സമരം. 1913 ജൂണ്‍ മുതല്‍ ഒരു കൊല്ലം ആയിരക്കണക്കിന് കര്‍ഷകത്തൊഴിലാളികളാണ് ഭീഷണികളെയും മര്‍ദനങ്ങളെയും അതിജീവിച്ച് പണിമുടക്കിയത്. അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശത്തിനും വേണ്ടി നടന്ന സമരം നാടിന്റെ സമരചരിത്രത്തിലെ ഉജ്വല അധ്യായമാണ്.

നമ്മുടെ മണ്ണിൽ നടന്ന കേരളത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി സമരത്തെയും ഈ ദിനം നമുക്ക് ഓർക്കാം.

എല്ലാ തൊഴിലാളി സുഹൃത്തുക്കൾക്കും

മെയ്ദിനാശംസകൾ.

Timeline photos 22/04/2021

കേരളത്തിൽ നാൾക്കുനാൾ കോവിഡ് കേസുകൾ പെരുകുകയാണ്. കോവിഡിൻ്റെ രണ്ടാം വരവ് ആദ്യത്തെതിനെക്കാൾ ശക്തമാണ് എന്നുതന്നെ പറയാം. സർക്കാരും പൊതുജനങ്ങളും കൂടുതൽ ജാഗ്രത കാണിക്കേണ്ട സമയമാണിത്. നാം അനാവശ്യമായ കറക്കങ്ങൾ ഒഴിവാക്കുകയും മാസ്ക് കൃത്യമായി ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടയ്ക്കിടെ ശരീരം വൃത്തിയാക്കുകയും ചെയ്താൽ തന്നെ കോവിഡിൻ്റെ വ്യാപനത്തെ ഒരു പരിധി വരെ തടഞ്ഞുനിർത്താവുന്നതാണ്.

കേന്ദ്ര- സംസ്ഥാന സർക്കാരുകളും ഈ അവസരത്തിൽ കൂടുതൽ അവധാനതയോടെ ഇടപെടേണ്ടതുണ്ട്. വാക്സിന് വേണ്ടി തിക്കിതിരക്കുന്ന ജനക്കൂട്ടം ശരിക്കും ഭയപ്പെടുത്തുന്നു. വാക്സിനേഷൻ്റെ ലക്ഷ്യത്തെ പോലും നിർവീര്യമാക്കുന്ന വാക്സിനേഷൻ രീതിയാണ് നമ്മൾ അവലംബിക്കുന്നത്. വാക്സിനേഷൻ പ്രക്രീയ പൂർണമായും ടോക്കണുകളിലൂടെയാക്കി തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു. അതുപോലെ വാക്സിൻ ക്ഷാമത്തിനും അടിയന്തര പരിഹാരം കാണേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനിയെങ്കിലും കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾ മാറ്റി വച്ച് പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് മുന്നോട്ടുപോകാൻ സർക്കാരുകൾ തയ്യാറാകണം.

ആദരണീയനായ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് കേന്ദ്രസർക്കാരിന് സമർപ്പിച്ച ക്രിയാത്മകമായ അഞ്ചിന നിർദ്ദേശങ്ങളും ബഹു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സർക്കാരിന് സമർപ്പിച്ച 14 ഇന നിർദ്ദേശങ്ങളും ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്ത് നടപ്പിലാക്കാൻ അതാത് സർക്കാരുകൾ തയ്യാറാകേണ്ടതുണ്ട്.

വ്യക്തികൾ എന്ന നിലയിൽ നാം സ്വയം മുൻകരുതലുകൾ എടുക്കുന്നതിനൊപ്പം തൊട്ടടുത്തുള്ള നിർധനരായ മനുഷ്യരോട് കൂടി ഒരു കരുതൽ ഉണ്ടാകേണ്ടതുണ്ട്. ഈ കോവിഡ് കാലത്ത് തൊഴിലില്ലാതെയാകുന്ന, പട്ടിണിയിലായിപ്പോകുന്ന നിരവധി വിഭാഗങ്ങളുണ്ട്. അവരുടെ മരുന്നും ഭക്ഷണവുമെങ്കിലും മുടങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട മാനുഷികഉത്തരവാദിത്തം പ്രാദേശികഭരണകൂടങ്ങൾക്കും അയൽവാസികളായ നമുക്കും ഉണ്ട്. അത് നാം നിറവേറ്റണം.

കാട്ടാക്കട നിയോജക മണ്ഡലത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ജീവൻരക്ഷാ മരുന്നുകളോ ഭക്ഷണമോ എത്തിച്ചു നൽകണമെങ്കിൽ എന്നെ ബന്ധപ്പെടാവുന്നതാണ്.

ഫോൺ: 8921719769

ഈ ദുരിതകാലത്തെങ്കിലും കൂടപ്പിറപ്പുകൾക്ക് കാവലാളാകുവാൻ നമുക്ക് കഴിയട്ടെ. സർവേശ്വരൻ അതിനുള്ള മനസും ആരോഗ്യവും ഏവർക്കും നൽകട്ടെ.

മലയിൻകീഴ് വേണുഗോപാൽ

13/04/2021

പവിത്രമാമീ വിഷുപ്പുലർക്കാലത്ത്
പ്രിയർക്കാകെ നിറമനത്തോടെ
ക്ഷേമൈശ്വര്യാശംസകൾ ...

06/04/2021

ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. കാട്ടാക്കടയിലും കേരളത്തിലും ഒരുപോലെ മാറ്റം വരും എന്നാണ് പ്രതീക്ഷ.

എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി....💙

| #നാട്_നന്നാകാൻ_UDF | #കരുത്താണ്_യുഡിഫ് | | | #കാവലാണ്_യുഡിഫ് | | |

Photos from Malayinkeezhu Venugopal's post 06/04/2021

രാവിലെ മലയിൻകീഴ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി....
വീണ്ടും ചരിത്രവിജയം നേടാനൊരുങ്ങി യുഡിഫ്
മലയിൻകീഴിലെ ഐക്യജനാധിപത്യ മുന്നണി പ്രവർത്തകരും ജനങ്ങളും വളരെ ആവേശഭരിതരാണ്.., നല്ലൊരു മാറ്റത്തിനൊരുങ്ങി കാട്ടാക്കട . നമ്മുക്ക് തന്നെ വിജയം.
നിങ്ങളോടൊപ്പം നിങ്ങളിൽ ഒരുവനായി ഇനിയുള്ള കാലവും ഒരു ഉത്തമ ജനസേവകൻ ആയി കൂടെ ഉണ്ടാകുമെന്ന ഉറപ്പ് ഞാൻ നിങ്ങളുടെ മുൻപിൽ വെയ്ക്കുന്നു.

#വളരണം_ഈ_നാട് | #കരുത്താണ്_യുഡിഫ് | #കാവലാണ്_യുഡിഫ് | #മാറ്റംവരണം | | #നാട്_നന്നാകാൻ_UDF | | | | | | | | | | | | | | | | |

Photos from Malayinkeezhu Venugopal's post 06/04/2021

രാവിലെ മലയിൻകീഴ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി....
വീണ്ടും ചരിത്രവിജയം നേടാനൊരുങ്ങി യുഡിഫ്
മലയിൻകീഴിലെ ഐക്യജനാധിപത്യ മുന്നണി പ്രവർത്തകരും ജനങ്ങളും വളരെ ആവേശഭരിതരാണ്.., നല്ലൊരു മാറ്റത്തിനൊരുങ്ങി കാട്ടാക്കട . നമ്മുക്ക് തന്നെ വിജയം.
നിങ്ങളോടൊപ്പം നിങ്ങളിൽ ഒരുവനായി ഇനിയുള്ള കാലവും ഒരു ഉത്തമ ജനസേവകൻ ആയി കൂടെ ഉണ്ടാകുമെന്ന ഉറപ്പ് ഞാൻ നിങ്ങളുടെ മുൻപിൽ വെയ്ക്കുന്നു.💙

#വളരണം_ഈ_നാട് | #കരുത്താണ്_യുഡിഫ് | #കാവലാണ്_യുഡിഫ് | #മാറ്റംവരണം | | #നാട്_നന്നാകാൻ_UDF | | | | | | | | | | | | | | | | |

05/04/2021

നേരിലേക്കു വിരൽ ചൂണ്ടുക, നേരിനു വേണ്ടി നിൽക്കുന്നവരെ തിരഞ്ഞെടുക്കുക. ഓരോ വോട്ടും യുഡിഫ് നു.💙

| | | | | | | | | | | | | | | | | | |

05/04/2021

ജയിക്കും നമ്മൾ നേടും നമ്മൾ
ഓരോ വോട്ടും യുഡിഫ് നു 💙

| | | | | | | | | | | | | | | | | | |

05/04/2021

നാളത്തെ പുലരി നമ്മുടേത് ആകട്ടെ... മലയിൻകീഴ് വേണുഗോപാൽ ആകട്ടെ നമ്മുടെ സാരഥി. കാട്ടാക്കടയുടെ വികസനത്തിനുവേണ്ടി ,ഓരോ വോട്ടും യുഡിഫ് നു. 💙

| | | | | | | | | | | | | | | | | | |

05/04/2021

പുതിയൊരു പുലരിയിൽ
പുത്തൻ പ്രതീക്ഷകളോടെ കാട്ടാക്കടയിൽ വീണ്ടും വികസനം വരും.. മലയിൻകീഴ് വേണുഗോപാലിനെ വിജയിപ്പിക്കുക 💙

| | | | | | | | | | | | | | | | | | |

05/04/2021

നാടറിയുന്ന നാട്ടുക്കാരനൊരു വോട്ട്
വോട്ട് ഫോർ യുഡിഫ് 💙

| | | | | | | | | | | | | | | | | | |

05/04/2021

തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം.... ഉത്തരവാദിത്വമുള്ള പൗരന്മാരായി ഈ തെരഞ്ഞെടുപ്പിനെ സമീപിക്കാം
നിങ്ങളുടെ അവകാശം അത് യുക്തിപൂർവം ഉപയോഗിക്കുക

ഓരോ വോട്ടും യുഡിഫ് നു 💙

| | | | | | | | | | | | | | | | |

05/04/2021

കാട്ടാക്കടയുടെ സമഗ്ര വികസനത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് ഈ പ്രാവശ്യം ജനവിധി തേടുന്നത്. കാട്ടാക്കടക്ക് തണലായി താങ്ങായി ഞാനുണ്ടാകും.

സ്നേഹപൂർവ്വം
മലയിൻകീഴ് വേണുഗോപാൽ💙

#കാവലാണ്_യുഡിഫ് | | | | | | | | | | | | | | | | | | | | | *tharoor | | | | | |

05/04/2021

കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുവരുന്ന ആൾ എന്ന നിലയിൽ, ഈ വർഷം കാട്ടാക്കട മണ്ഡലത്തിലെ ജനങ്ങൾ ഈ അവസരം നന്നായി പ്രയോജനപ്പെടുത്തു മെന്ന് ഞാൻ 100 ശതമാനം വിശ്വസിക്കുന്നു. നിങ്ങളുടെ ഓരോ വോട്ടും തന്നു വിജയിപ്പിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
അരികിലുണ്ട്.. എന്നും എപ്പോഴും..💙

| | | | | | | | | | | | | | | | |

05/04/2021

കാട്ടാക്കടയുടെ മണ്ണും വിണ്ണും അറിയുന്നവനാണ് ഞാൻ. നാടിന്റെ നല്ലൊരു വികസനമാറ്റമാണ് എന്റെ പ്രചരണത്തിനു ആവേശം കൂട്ടിയത്. ഭരണ ചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ എഴുതി ചേർക്കാൻ എനിക്ക് ഒരു അവസരം വേണം. എന്റെ മണ്ഡലത്തിലെ ജനങ്ങൾ അത് എനിക്ക് നൽകുമെന്ന ഉറച്ച വിശ്വാസം ഉണ്ട് എനിക്ക്. കാട്ടാക്കട കാത്തിരുന്ന വികസന മാറ്റത്തിന് ഒരു വോട്ട്.

എന്ന്
സ്നേഹപൂർവ്വം
മലയിൻകീഴ് വേണുഗോപാൽ 💙

| | | | | | | | | | | | | | | |

05/04/2021

ഓരോ വോട്ടും യുഡിഫ് നു 💙
ഭരണം മാറും , നല്ല കാലം വരും

| | | | | | | | | | | | | | | |

05/04/2021

ജയം അത് യുഡിഫ് നു തന്നെ..💙
കാട്ടാക്കടയുടെ വികസനം അനിവാര്യമാണ്

| | | | | | | | | | | | | | | | | |

05/04/2021

നമ്മൾ ജയിക്കും നന്മ നയിക്കും 💙

| | | | | | | | | | | | | | |

Photos from Malayinkeezhu Venugopal's post 05/04/2021

അവസാന മണിക്കൂറുകൾ ഉണർത്തുന്ന ആവേശത്തിരയിലും നിങ്ങൾ എന്നോടൊപ്പം നിൽക്കുന്നതിൽ വളരെ സന്തോഷം.
ഓരോ വോട്ടും യുഡിഫ് നു 💙

| | | | | | | | | | | | | | | | | | | |

Want your public figure to be the top-listed Public Figure in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

ദൈവമേ സ്വയം അനുസരിക്കാനോ പരസ്പരം അനുസരിപ്പിക്കാനോ കഴിയാതെ, ദുരിതങ്ങളിൽ നിന്നുപോലും കരകേറാനാകാത്ത ഒരു ജനമായി ഞങ്ങൾ ഉഴറുകയ...
ഇന്നത്തെ പര്യടന പരിപാടി തുടങ്ങിയപ്പോൾ
#malayinkeezhu #kattakada #tiruvanathapuram   #kerala #congress #election #leader #politics #politicalleader #udf #votef...
#malayinkeezhu #kattakada #tiruvanathapuram  #kerala #congress #election #leader #politics #politicalleader #udf #votefo...
#malayinkeezhu #kattakada #tiruvanathapuram  #kerala #congress #election #leader #politics #politicalleader #udf #votefo...
#malayinkeezhu #kattakada #tiruvanathapuram   #kerala #congress #election #leader #politics #politicalleader #udf #votef...
ELECTION CONVENTION 2021
ELECTION CONVENTION 2021
ELECTION CONVENTION 2021
ELECTION CONVENTION 2021
ELECTION CONVENTION 2021

Category

Website

Address

Malayinkeezhu, Kattakada
Thiruvananthapuram
695571