Videos by Thrissur vartha തൃശ്ശൂർ വാർത്ത in Thrissur. Thrissur News , Live Updates & Stories..!
ഉത്രാളിക്കാവ് സാമ്പിൾ വെടിക്കെട്ടിൽ നിന്നും… #thrissurvartha
പാണഞ്ചേരി പഞ്ചായത്തിലെ ചാത്തംകുളം ഭാഗത്ത് പെരുമ്പാബിനെ പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ.. ചാത്തംകുളം സുരേഷ് മാസ്റ്ററുടെ വീടിനടുത്ത് കോൺക്രീറ്റ് കട്ടകൾ പതിച്ച റോഡിലാണ് ഇന്നലെ രാത്രി വഴിയാത്രക്കാർ ഏകദേശം 9 അടിയോളം നീളമുള്ള പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
52 വർഷങ്ങൾക്ക് ശേഷം സഹപാഠികൾക്കൊപ്പം ക്ലാസ് മുറിയിലെത്തി ഓർമ്മകൾ ഓർത്തെടുത്ത് എം.എ യൂസഫലി. എം.എ യൂസഫ് അലി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഈ തൃശൂർ കാട്ടൂർ കാരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിലാണ്. സ്കൂളിൽ കൂട്ടുകാർക്കും അധ്യാപകർക്കു മൊപ്പമിരുന്ന് കേക്ക് മുറിച്ചും അട കഴിച്ചും അദ്ദേഹം സൗഹൃദം പങ്കിട്ടു. അധ്യാപകരും സഹപാഠികളും ചേർന്ന് പൂർവ്വവിദ്യാർത്ഥി കൂടിയായ യൂസഫലിയെ പൊന്നാട അണിയിച്ചു, സ്കൂൾ അധികൃതർ ചേർന്ന് യൂസഫലിക്ക് ഉപഹാരം സമ്മാനിച്ചു. പഠനകാലയളവിൽ സ്കൂൾ ലീഡറായിരുന്നു എം.എ യൂസഫലി, അന്നത്തെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു യൂസഫലിയെന്ന് തോമസ് മാഷ് ഓർമ്മിച്ചു. കൂടുതൽ ക്ലാസ് റൂമുകൾ നിർമ്മിക്കുന്നതിനും അടിസ്ഥാനസൗകര്യ വിസനത്തിനുമായി 50 ലക്ഷം രൂപ എം.എ യൂസഫലി സ്കൂളിന് നൽകുമെന്ന് പ്രഖ്യാപിച്ചു. അഞ്ച് ക്ലാസ് റൂമുകൾ നിർമ്മി