Sahal - Bubble Artist
Sahal- is the First Professional Bubble Artist in Kerala. Wedding Ceremony - Birthday Celebration -
Thanks to: Ratheesh Pk Rahul Puthurath
The Bubble Art Stage Show
വയനാട് ചൂരൽമല മുണ്ടക്കൈ പ്രകൃതിദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് പരസ്പരം ആശ്വസിപ്പിക്കാൻ പോലും കഴിയാതെ നോവിൻ്റെ തീക്കനൽ ഉള്ളിൽ നിറച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ ആശ്വസിപ്പിക്കുന്നതിനും, അവരുടെ ദു:ഖത്തിൽ പങ്കുചേരുന്നതിനും, അല്പമെങ്കിലും സന്തോഷം നൽകുന്നതിനും വേണ്ടി വയനാട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരു ബബ്ബിൾ ഷോ ചെയ്യാനുള്ള വഴി ഒരുക്കിത്തന്നത് ആശ മാഡം (Women and Children officer, മലപ്പുറം) മലപ്പുറം ജില്ലാ അക്ഷയ പ്രൊജക്റ്റ് മാനേജരായ ഗോകുൽ പി.ജി യും ആയിരുന്നു.
ഒരു കലാകാരൻ്റെ സാമുഹ്യ പ്രതിബദ്ധതയ്ക്കപ്പുറം, ഉള്ളിൽ വയനാടിൻ്റെ നോവറിഞ്ഞ ഒരു വ്യക്തി എന്ന നിലയിൽ അവർക്കൊരു നിമിഷമെങ്കിലും നടുക്കുന്ന ഓർമ്മകളിൽ നിന്ന് മോചനം ലഭിക്കാൻ ഞാൻ ഒരു നിമിത്തമായെങ്കിൽ എന്ന ചിന്ത എന്നെ വളരെ വേഗം അവിടെ എത്താൻ പ്രേരിപ്പിച്ചു.
19-08-2024ന് തിങ്കളാഴ്ച രാവിലെ ഞാനും, മകൻ ആദിലും, എന്റെ കസിൻസായ നിയാസ്, ദിൽഷാദ് ൻ്റെ കൂടെ കൊണ്ടോട്ടിയിൽ നിന്ന് മുജീബ്റഹ്മാൻ അളിയനെയും കൂട്ടിയായിരുന്നു അവിടേക്ക് പുറപ്പെട്ടത്. കൽപ്പറ്റയ്ക്ക് അടുത്ത് ചൂണ്ടേൽ എന്ന സ്ഥലത്തുവെച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ അജ്‌മൽ സിയാദ് സർ ഞങ്ങൾക്കൊപ്പം കൂടി. മേപ്പാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള നാലോളം ക്യാമ്പുകളിൽ ആയിരുന്നു ഞങ്ങൾക്ക് പ്രോഗ്രാം അവതരിപ്പിക്കേണ്ടിയിരുന്നത്. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും മനസ്സിലാക്കി മുന്നിൽ തന്നെ അജ്‌മൽ സിയാദ് സാർ ഉള്ളതുകൊണ്ട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി.
ഒരുപാട് വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ചുവെങ്കിലും ഇവിടെ പ്രോഗ്രാം അവതരിപ്പിക്കുന്നതിനുള്ള ആശങ്ക പലതുമായിരുന്നു. സ്വന്തം സ്വപ്നങ്ങളും, മോഹങ്ങളും, മണ്ണിൽ പുതഞ്ഞമർന്ന് ഉത്തരമില്ലാതെ കിടക്കുമ്പോൾ ഏതെങ്കിലും രീതിയിൽ അവരുടെ ഉള്ളുപൊള്ളിക്കുന്ന ഒരു കാര്യവും അറിയാതെപോലും അവിടെ സംഭവിയ്ക്കരുത് എന്നായിരുന്നു പ്രാർത്ഥന. എന്നാൽ ആദ്യത്തെ ക്യാമ്പിലെ പരിപാടി ഞങ്ങളുടെ എല്ലാ ആശങ്കകളേയും കാറ്റിൽ പറത്തി. എല്ലാവരിലും കുറച്ച് നേരത്തേക്ക് വിടർന്ന പുഞ്ചിരി നിലനിർത്താൻ സാധി ച്ചതിൽ ഞങ്ങൾ സംതൃപ്തരായി.
ക്യാമ്പിലുള്ളവർക്ക് അഭിമുഖമായി ഇരിക്കുന്ന ഓരോ നിമിഷവും ഉള്ളുകരയുന്ന അവസ്ഥയായിരുന്നെങ്കിലും ഒതുക്കിവെക്കാൻ പരമാവധി ശ്രമിച്ചു.
"ഇല്ല ...! നമ്മൾ തോൽക്കില്ല" ....... ഇനിയും ദുരന്തങ്ങളെ അതിജീവിക്കുക മാത്രമല്ല ദുരന്തങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള മുൻകരുതലുകളോടെ നമ്മൾ തിരിച്ചെടുക്കും വയനാടിനെ.....
ഞങ്ങൾ പ്രോഗ്രാം അവതരിപ്പിച്ച വയനാട്ടിലെ RLCP സ്കൂൾ ചുണ്ടേൽ, ഡി പോൾ പബ്ലിക്ക് സ്കൂൾ കൽപറ്റ, ST ജോസഫ് സ്കൂൾ മേപ്പാടി, GHSS മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലെ നാല് ക്യാമ്പുകളിലെയും നോഡൽ ഓഫീസർ ഉൾപ്പെടെ മറ്റ് ക്യാമ്പ് കോർഡിനേറ്റർമാരുടെ എല്ലാവിധ സഹായസഹകരണങ്ങളും ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. ബബ്ബിൾ ഷോക്ക് അനുവാദം തന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാർത്തിക അന്ന തോമസ് മേഡത്തിനും പ്രത്യേകം നന്ദി....
ഇത്തരത്തിൽ ഞങ്ങളെ ചേർത്ത് പിടിച്ച എല്ലാവരോടും സ്നേഹം മാത്രം.
സ്നേഹത്തോടെ
ഡോ: സഹൽ - ബബ്ബിൾ ആർട്ടിസ്റ്റ്
Breathtaking Bubble Art: Unveiling the Ceremony's Beauty
Bubble show Cochin
Today Bubble Show@TCS, Infopark, Cochin
Click here to claim your Sponsored Listing.
Videos (show all)
Telephone
Website
Address
Tirur
676105
Opening Hours
Monday | 10am - 5pm |
Tuesday | 10am - 5pm |
Wednesday | 10am - 5pm |
Thursday | 10am - 5pm |
Friday | 10am - 5pm |
Saturday | 10am - 5pm |
Thunchan Road
Tirur, 676101
WEDDiNG photography, event planner, all types of Photography services...
Parappanangadi, Tirurangadi
Tirur, 676303
� Online boutique� �plz whatsapp the image @ https://wa.me/919207022595 that you want to buy. �We ship all over the world, which will be charged according to the weight of the parc...
Tirur, 676306
This Page is only entertainment content. No legally problem's. please Support This page and go hounerly
Green Culture Concept, Kalliyath Buildings, Mangattiri P. O, Malappuram Dt.
Tirur, 676105
Green Culture Concept, a subsidiary of Kalliyath Group; is focused on designing, manufacturing, and trading wooden interior showpieces to suit the customer's evolving needs in crea...
Tirur, 676101
SelfOrder.in is a Multi-venture E commerce App. It works as a Online Marketplace and Delivery App
Tirur
Tirur, 676307
We all know the importance of taking care of our Skin, Hair, and Nails.