HEALit
HEALit is an alliance of 6 emerging homoeopaths with a vision to provide, advanced and scientific t
HEALit is an alliance of 6 emerging homoeopaths with a vision to provide, advanced and scientific treatment through Homoeopathy and basic health education to the common people and students. Our team aims to enhance the standard of Homoeopathic treatment through our own treatment protocols. Our Mission
#providing updated and latest information in general medical science and public health.
#Genera
സ്ത്രീരോഗങ്ങൾക്ക് ഇനി online ആയി ഹോമിയോ ചികിത്സനേടാം...!
HEALit ന്റെ online consultation team ൽ ഇനിമുതൽ gynaecology രോഗങ്ങൾക്കായി ലേഡി ഡോക്ടർസിന്റെ സ്പെഷ്യൽ wing...
Consultation നു ശേഷം മരുന്നുകൾ courier വഴി വീട്ടിലെത്തിച്ചുകൊടുക്കുന്നു.
PCOD, ആർത്തവപ്രശ്നങ്ങൾ, വെള്ളപോക്ക്, ഗർഭാശയ മുഴകൾ, ലൈംഗികപ്രശ്നങ്ങൾ, വന്ധ്യത, രക്തക്കുറവ്, മൂത്രാശയരോഗങ്ങൾ, ഗർഭകാല രോഗങ്ങൾ
തുടങ്ങി നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾക്കെല്ലാം ഇനി വീട്ടിലിരുന്നുകൊണ്ടുതന്നെ ചികിത്സ നേടൂ.
പാർശ്വഫലങ്ങളില്ലാതെ തന്നെ രോഗമുക്തി..
Your health is our priority.
Call: 7736091509, 9061404664, 8848476665
കുട്ടികളിലെ കാലുവേദന/കാല് കടച്ചിൽ
•പലപ്പോഴും തുടകളുടെ മുൻഭാഗത്തോ, കാലിന്റെ പുറകിലോ അല്ലെങ്കിൽ കാൽമുട്ടുകൾക്ക് പിന്നിലോ വേദന അനുഭവപ്പെടുന്നതായി കുട്ടികൾ പറയാറുണ്ട്.
•ഈ വേദനകൾ Growing pain (വളർച്ചയുമായി ബന്ധപ്പെട്ട വേദന) എന്ന് അറിയപ്പെടുന്നു.എന്നിരുന്നാലും വളർച്ചയുടെ ഭാഗമായി വേദന വരും എന്നതിന് തെളിവുകളൊന്നുമില്ല.
•ചില കുട്ടികൾക്ക് വേദന സഹിക്കുന്നതിനുള്ള കഴിവ് കുറവായിരിക്കും (pain threshold ) അവരിൽ കൂടുതൽ വേദന അനുഭവപ്പെടുന്നു.
•3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളിൽ കാണപ്പെടുന്നു.
•ആൺകുട്ടികളെക്കാളും കൂടുതൽ പെൺകുട്ടികളിൽ കാണപ്പെടുന്നു.
Growing pain പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. പ്രത്യേകിച്ചു ടെസ്റ്റുകൾ ആവശ്യവുമില്ല.
# എന്താണ് കാരണം.
പകൽ സമയത്ത് കുറേ നേരം കളിക്കുകയും ,ഓട്ടം, ചാട്ടം,കയറ്റം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ കാലിലെ പേശികൾക്ക് അമിതമായി ജോലി ചെയ്യേണ്ടി വരുന്നു. അതുകൊണ്ടാണ് രാത്രിയിൽ ഇത്തരത്തിലുള്ള വേദന അനുഭവപ്പെടുന്നത്.
(ഈ വേദനകൾ restless leg syndrome മായും ബന്ധപ്പെട്ടിരിക്കാമെന്നും അഭിപ്രായമുണ്ട്.)
# മറ്റ് വേദനകളിൽ നിന്നും growing pain നെ എങ്ങനെ തിരിച്ചറിയാം.
•സാധാരണയായി രണ്ട് കാലുകളിലും അനുഭവപ്പെടുന്നു.
•അധികവും രാത്രിയിൽ കാണപ്പെടുന്നു ,ചില കുട്ടികൾ ഉറക്കത്തിൽ നിന്ന് ഉണരുകയും ചെയ്യും.
•ഇടക്ക് മാത്രം വരികയും കുറഞ്ഞ സമയത്തിനുള്ളിൽ മാറുകയും ചെയ്യുന്നു.
# എപ്പോൾ ശ്രദ്ധിക്കണം
•ഒരു കാലിൽ മാത്രം വേദന ഉണ്ടാവുക
•സന്ധികൾക്കോ, ഉപ്പൂറ്റികൾക്കോ മറ്റും വേദന ഉണ്ടാവുക .
•വേദനയുള്ള ഭാഗങ്ങളിൽ തൊടുമ്പോൾ ചൂട് അനുഭവപ്പെടുക .
•ഇൻഫെക്ഷന്റെ ലക്ഷണങ്ങളോ, പനിയോ ഉണ്ടാവുക.
•സ്ഥിരമായി വരികയും കുട്ടിയുടെ ദിവസേനയുള്ള പ്രവർത്തികൾക്ക് തടസ്സമാവുക.
•വേദന രാവിലെയും തുടരുക
•എന്തെങ്കിലും വീഴ്ചകൾക്കോ, പരിക്കുകൾക്കോ ശേഷം വരിക.
•നീർവീക്കം, ചുവപ്പ്, തൊടുമ്പോൾ വേദന,പനി, മുടന്തൽ, തൊലിപ്പുറത്തെ മാറ്റങ്ങൾ , വിശപ്പില്ലായ്മ, ബലഹീനത അല്ലെങ്കിൽ ക്ഷീണം തുടങ്ങിയ മറ്റ് അടയാളങ്ങൾ
ഇങ്ങനെയുള്ള ലക്ഷണങ്ങൾ growing pain-ന്റെ ഭാഗമല്ല. ഡോക്ടറെ സമീപിക്കേണ്ടതാണ്.
# വേദന വരുമ്പോൾ എന്തൊക്കെ ചെയ്യാം
•വേദനയുള്ള കാലുകൾ നന്നായി തിരുമ്മുക/മസ്സാജ് ചെയ്യുക
•ചെറു ചൂടുവെള്ളത്തിൽ തുണി മുക്കിപ്പിഴിഞ്ഞു തുടച്ച് കൊടുക്കാം
•Stretching വ്യായാമങ്ങൾ - കിടക്കുന്നതിനു മുൻപ് കാലുകളിലെ പേശികൾ ചെറിയ രീതിയിൽ വലിഞ്ഞുനിവരുന്ന വ്യായാമങ്ങൾ രാത്രിയിൽ വേദന ഒഴിവാക്കാൻ സഹായിക്കും.
•കുട്ടി നന്നായി വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
•കോഴിമുട്ട, പാൽ, ധാന്യങ്ങൾ,പയർ, ബീൻസ്, ഇലക്കറികൾ,ചെറിയ മീനുകൾ,
ബദാം, അണ്ടിപ്പരിപ്പ്. തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
# കുഞ്ഞുങ്ങളിലെ അസുഖങ്ങൾക്ക് ഹോമിയോപ്പതി മരുന്നുകൾ വളരെ ഫലപ്രദമാണ്
ഡോ: മുഹമ്മദ് യാസീൻ ചെമ്മുക്കൻ.
HEALit Homeopathic speciality clinic.
അരിച്ചോൾ, കോട്ടക്കൽ.
Mob: 7736091509
Is migraine taking your days off??
Lets make your days better through Homoeopathy
For online consultation:
http://wa.me/919061404664
📞 9061404664
HEALit Homoeopathy
പരിസ്ഥിതിയിൽ ദോഷകരമല്ലാത്ത വസ്തുക്കളോട് ചില വ്യക്തികളുടെ ശരീരത്തിലെ ഇമ്മൂൺ സിസ്റ്റം അസ്വാഭാവികമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്.
പൊടിപടലങ്ങൾ,വളർത്തു മൃഗങ്ങളുടെ രോമം, പ്രാണികൾ, , പൂപ്പലുകൾ, ചില ഭക്ഷണ പദാർത്ഥങ്ങൾ, ചിലതരം മരുന്നുകൾ എന്നിവ അലർജി ഉണ്ടാക്കുന്നതായി കണ്ടുവരുന്നു.
ഇവ ശ്വാസതടസം, ചുമ, തുമ്മൽ ,ചൊറിച്ചിൽ, തൊലിപ്പുറമേ തടിപ്പ് എന്നീ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു.ഇത്തരം ബുദ്ധിമുട്ടുകൾക്ക് ശാസ്വാതമായ പരിഹാരം ഹോമിയോപതിയിലൂടെ ലഭ്യമാണ്.
HEALit Homoeopathy
For online consultation:
http://wa.me/919061404664
📞 9061404664
ഇന്ന് ലോക ഹോമിയോപ്പതി ദിനം.
Dr. Christian Friedrich Samuel Hahnemann ലോകത്തിനു മുന്നിൽ സമർപ്പിച്ച ഹോമിയോപ്പതി എന്ന ഈ വൈദ്യശാസ്ത്രം ഇന്ന് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ചികിത്സാ ശാഖയായി വളർന്നതിനു പിന്നിൽ ഒരേ ഒരു കാരണമേ ഒള്ളൂ, അത് വളരെ ആയാസരഹിതമായി രോഗം ശമിപ്പിക്കാനുള്ള ഹോമിയോപ്പതിയുടെ കഴിവ് തന്നെ ആണ്. Dr. Samuel Hahnemann തന്റെ വർഷങ്ങളുടെ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഫലമായാണ് ഇത്തരമൊരു ചികിത്സശാസ്ത്രത്തിലേക്കു എത്തിചേർന്നത്. അന്നത്തെ ചികിത്സരീതികളിൽ മനം മടുത്ത അദ്ദേഹം സ്വന്തം ശരീരത്തിൽ പരീക്ഷണം നടത്തിയും മറ്റും എത്തിച്ചേർന്നത് പ്രയാസരഹിതവും കൂടുതൽ രോഗശമനം നൽകുന്നതുമായ ഒരു നവീനമായ ചികിത്സ ശാസ്ത്രത്തിലേക്കായിരുന്നു.
പരിധികൾ ഇല്ലാത്ത ഒരു ചികിത്സശാഖയാണ് ഹോമിയോപ്പതി. അത് കൊണ്ട് തന്നെയാണ് ഒരിക്കലും ചികിത്സയില്ലെന്നു വിധിഎഴുതിയ രോഗങ്ങൾക്ക് ഹോമിയോപ്പതിയിലൂടെ ശമനം ലഭിക്കുന്നത്. ഹോമിയോപ്പതി യിൽ എല്ലാവിധ രോഗങ്ങൾക്കും ഔഷധങ്ങൾ ഉണ്ട്. കലാപ്പഴക്കം ചെന്ന രോഗങ്ങൾക്കും അല്ലാത്തവയ്ക്കും , അത് പോലെ ഏതു പ്രായക്കാർക്കും ഒരുപോലെ ഫലപ്രദമാണ് ഈ ചികിത്സരീതി. കാരണം ഈ ചികിത്സരീതി രോഗലക്ഷങ്ങളെ അപഗ്രഥിച്ചു കൊണ്ടാണ് ഓരോ രോഗത്തിനും മരുന്ന് നിർണയിക്കുന്നത്. മരുന്നുകളാവട്ടെ ലക്ഷോപലക്ഷം ജീവനുള്ള മനുഷ്യരിൽ പരീക്ഷിച്ച ശേഷം ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വെച്ചവയും. സമൂഹത്തിന്റെ നന്മക്കായി, പ്രയാസരഹിതമായ നല്ലൊരു ചികിത്സാശാസ്ത്രത്തിനായി ഒരു ജീവിതം മുഴുവൻ മാറ്റിവെച്ച ആ മഹാന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ചിലകിത്സാശാസ്ത്രത്തിന്റെ വക്താവായി നിലകൊള്ളാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ട്. എല്ലാവർക്കും നല്ലൊരു HEALTHY HOMOEOPATHIC YEAR നേർന്നു കൊള്ളുന്നു.
-Dr. Mohammad Yaseen chemmukkan
HEALit ഹോമിയോപ്പതി ഓൺലൈൻ consulting wing പ്രവർത്തനസജ്ജമായിരിക്കുന്നു.Whatsapp ഇലൂടെ നിങ്ങളുടെ സുഹൃത്തുക്കളോട് സംസാരിക്കും പോലെ ഇനി ഡോക്ടറോടും consultation നടത്താം. Healit homeoepathy online consulting wing ലെ expert പാനലുമായി നിങ്ങൾക്ക് സംവദിക്കാം,അതും നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത്. നിങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള ഏറ്റവും നല്ല ഹോമിയോപ്പതി ചികിത്സ Healit ഉറപ്പ് നൽകുന്നു .മരുന്നുകൾ കൊറിയർ മാർഗം വീട്ടിലെത്തിക്കുന്നു.
http://wa.me/919061404664
📞 9061404664
"കരുതലോടെ മുന്നോട്ട്" school കുട്ടികള്‍ക്ക് ഉള്ള immunity മരുന്ന് ലഭിക്കാൻ Register ചെയുന്ന website address
www.ahims.kerala.gov.in
ഇന്ന് രാവിലെ 10. 30AM മുതൽ Register ചെയ്യാം.
HEALit wishes everyone Happy onam
COVID 19 ബാധിച്ച് രക്തത്തിലെ ഓക്സിജൻ കുറയുന്ന സാഹചര്യത്തിൽ - പ്രോൺ പൊസിഷൻ ഉപയോഗിക്കുക (OXYGEN DEPRIVATION IN COVID- USE PRONE POSITION)
ഓക്സിജന്റെ അഭാവം പലപ്പോഴും COVID പോസിറ്റീവായ രോഗികളിൽ ശ്വാസ തടസമുണ്ടാക്കുന്നു. കോവിഡ് പോസിറ്റീവ് ആയതിനുശേഷം വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരിൽ SPO2 അളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവുമ്പോൾ രക്തത്തിലെ ഓക്സിജൻ അളവ് വർദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രോൺ പൊസിഷൻ നിർദ്ദേശിക്കുന്നു. പ്രോൺ പൊസിഷനിൽ അൽവിയോളാർ യൂണിറ്റുകൾ വികസിക്കുന്നത് വഴി ശ്വസനം എളുപ്പമാക്കുന്നു.
അടിയന്തിര വൈദ്യ സഹായത്തിന്റെ അഭാവത്തിൽ ഓക്സിജന്റെ അളവ് 94 ൽ താഴാൻ തുടങ്ങുമ്പോൾ പ്രോണിംഗ് പൊസിഷൻ ഉപയോഗിക്കാം
പ്രോണൽ ശ്വസനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
1. ആദ്യം മൂന്ന് തലയിണകൾ എടുത്ത് ഒന്ന് കഴുത്തിന് താഴെയും രണ്ടാമത്തെ നെഞ്ചിന് താഴെയും മൂന്നാമത്തെ തുടയ്ക്ക് താഴെയും വച്ചുകൊണ്ട് കമഴ്ന്ന് കിടക്കുക.
2. വലതുവശത്തേക്ക് ചരിഞ്ഞ് കിടക്കുക.
3. കാലുകൾ മുൻപിലോട്ട് നീട്ടി ഇരിക്കുക.
4. ഇടതുവശത്തേക്ക് ചരിഞ്ഞ് കിടക്കുക.
5.തിരികെ കമഴ്ന്ന് കിടക്കുക.
ഇതിൽ ഓരോന്നും അര മണിക്കൂറിൽ കൂടുതൽ ചെയ്യാതിരിക്കുക.
കൂടാതെ താഴെ പറയുന്നവ കൃത്യമായി പാലിക്കുക.
• ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇത് ചെയ്യുന്നത് ഒഴിവാക്കുക.
• നിങ്ങളുടെ സഹനശക്തിക്ക് അനുസൃതമായ സമയം മാത്രം പ്രോണിംഗ് പൊസിഷൻ നിലനിർത്തുക.
• നിങ്ങളുടെ സൗകര്യമനുസരിച്ച് തലയിണകൾ വേണ്ട വിധത്തിൽ ക്രമീകരിക്കാം.
അമിതവണ്ണം , നട്ടെല്ലിന് ബലക്കുറവ്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ഗർഭിണികൾ എന്നിവർ ശരിയായ വൈദ്യോപദേശം തേടാതെ സ്വയം പ്രോണിംഗ് പൊസിഷൻ ശ്രമിക്കരുത്.
ഇത് താൽക്കാലിക ആശ്വാസം ഉറപ്പുനൽകുന്ന ഒരു മാർഗ്ഗം മാത്രമാണ്, ആശുപത്രിയിൽ കിട്ടുന്ന വൈദ്യസഹായത്തിനോ , അവർ നൽകുന്ന ഓക്സിജൻ പിന്തുണയ്ക്കോ ഇതു പകരമാവില്ല.
Oxygen deprivation often leaves COVID positive patients gasping for breath and suffering from difficulties. Proning position is now being actively recommended to COVID+ patients under home isolation and fluctuating SPo2 levels to boost their oxygen levels. Prone position improves ventilation, keeps alveolar units open and breathing easy.
# WHEN IS IT REQUIRED?
Proning should be especially tried when oxygen levels start to drop below 94 and continue to fluctuate through the day if external support is hard to find.
A step-by-step guide to do pronal breathing
# The guidelines for pronal breathing were listed out by the Health Ministry recently.
-Start with lying on your belly
you require pillows, one below the neck, two below the chest and two pillows placed below the shins(most immediate step to be done)
-Lying on your right side
-Sitting up with your legs extended in front of you
-Lying on the left side
-Go back to lying on your belly
Make sure while you keep alternating your positions, but do not spend more than 30 minutes in one position.
∆ _certain cautions which needs to be followed_
• avoid doing it for an hour after meals
• maintain proning for only as much time as is easily tolerable
• pillows can be adjusted slightly to alter pressure areas and for comfort
Pregnant women, those suffering from obesity, thrombosis, unstable spine or cardiac complications should not attempt to self-prone without seeking proper medical advice.
However, remember, it is only one of the ways that guarantee temporary relief and not a proper alternative for hospitalized care or oxygen support.
# മ്യൂക്കോർമൈക്കോസിസ് / ബ്ലാക്ക് ഫംഗസ്???
മ്യൂക്കോർമൈക്കോസിസ് (മുമ്പ് സൈഗോമൈക്കോസിസ് എന്ന് വിളിച്ചിരുന്നു) ഗുരുതരമായതും എന്നാൽ അപൂർവവുമായ ഒരു ഫംഗസ് അണുബാധയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് അല്ലെങ്കിൽ രോപ്രതിരോധ ശേഷി തീരെ കുറഞ്ഞവർകോ ആണ് ഇതു കൂടുതലായി ബാധിക്കുന്നു.
# പകരുന്ന വിധം
വായുവിൽ നിന്നു ഫംഗസ് സ്പോർസ് ശ്വസിച്ചതിന് ശേഷം ഇത് തലയോട്ടിയിൽ ഉള്ള വായു അറകളെയോ അല്ലെങ്കിൽ നേരിട്ടു ശ്വാസകോശത്തെയോ ബാധിക്കുന്നു.
# രോഗലക്ഷണങ്ങൾ
1) കണ്ണിനും മുക്കിനും ചുറ്റും ഉണ്ടാവുന്ന വേദനയും, ചുവപ്പുനിറവും
2)പനി
3)തലവേദന
4)ചുമ
5)ശ്വാസംമുട്ടൽ
6)രക്തം അടങ്ങിയ ചർദ്ദി
7)മാനസിക അസ്വസ്ഥത
# രോഗകാരണങ്ങൾ
1)അനിയന്ത്രിതമായ പ്രമേഹം
2)ദീർഘകാല സ്റ്റിറോയ്ഡ് ഉപയോഗം
3)നീണ്ടുനിൽക്കുന്ന ICU വാസം
4)ഹൃദ്രോഗം/ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നവരിൽ
5)ക്യാൻസർ രോഗികളിൽ
# രോഗത്തെ എപ്പോൾ സംശയിക്കണം
1)Sinusitis - മൂക്കടപ്പ്, മൂക്കൊലിപ്പ(കറുപ്പ് / രക്തരൂക്ഷിതമായ), താടിയെല്ലിലെ വേദന
2)മുഖത്തിന്റെ ഒരു വശത്തെ വേദന, മരവിപ്പ് അല്ലെങ്കിൽ വീക്കം
3)മുക്കിൽ/ അണ്ണാക്കിൽ ഉണ്ടാകുന്ന കറുത്ത നിറം
4)പല്ലുവേദന, പല്ലുകൾക്ക് മുറുക്കം കുറയുക
5)വേദനയോടുകൂടിയ മങ്ങിയ കാഴ്ച; പനി, ചർമ്മ പ്രശ്നങ്ങൾ:thrombosis & necrosis
6)നെഞ്ചുവേദന, പ്ലൂറൽ എഫ്യൂഷൻ/ ശ്വാസകോശത്തിൽ നീർക്കെട്ട്, രക്തം ചുമക്കുക, വഷളാകുന്നു ശ്വസന ലക്ഷണങ്ങൾ
# ചെയ്യേണ്ടതെന്തെല്ലാം
1)കോവിഡ് മുക്തരായവരും പ്രമേഹരോഗികളും കൃത്യമായി ബ്ലഡ് ഗ്ലൂക്കോസ് ലെവൽ നിരീക്ഷിക്കുക
2)സ്റ്റിറോയ്ഡ് ഉപയോഗം കുറയ്ക്കുക
3)ഓക്സിജൻ തെറാപ്പിസമയത്ത് ഹ്യുമിഡിഫയറുകൾക്കായി ശുദ്ധവും അണുവിമുക്തവുമായ വെള്ളം ഉപയോഗിക്കുക
4)ആൻറിബയോട്ടിക്കുകൾ / ആന്റിഫംഗലുകൾ മിതമായി ഉപയോഗിക്കുക
# പ്രതിരോധമാർഗങ്ങൾ
1)നിങ്ങൾ പൊടിപടലമുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയാണെങ്കിൽ മാസ്ക് ഉപയോഗിക്കുക
2)മണ്ണ്, പായൽ അല്ലെങ്കിൽ വളം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ഷൂസ്, നീളമുള്ള ട്രൗസറുകൾ, നീളൻ സ്ലീവ് ഷർട്ടുകൾ, കയ്യുറകൾ എന്നിവ ധരിക്കുക
3)വ്യക്തി ശുചിത്വം പാലിക്കുക
Dr Vishnu prasad V K
[TEAM HEALit].
6 MINUTE WALK TEST(6MWT)
An individual with novel coronavirus symptoms will have to check their oxygen level by using an oxymeter before taking the test. Then the individual will have to walk for six straight minutes, without a pause, on an even surface with the oxymeter on the finger. After six minutes, if the oxygen level does not go down the individual will be considered healthy.There is no need to worry even if the oxygen level dips by 1% or 2%. If the oxygen level drops below 93 or by 3% or the individual suffers from breathlessness then the person is advised to get admitted to hospital.
The test is not advised for those suffering from asthma. Also, the citizens above 60 years can run this test by walking for three minutes instead of six.
EDUCATIONAL WING
വളരെ നിർണായകമായ ഒരു ഘട്ടത്തിലൂടെ ആണ് നാം ഇപ്പോൾ കടന്ന് പോയ്കൊണ്ടിരിക്കുന്നത്.
Covid അതിന്റെ രണ്ടാമത്തെ താണ്ഡവത്തിലാണ്,
Covid പിടിപെടാതിരിക്കാൻ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് എല്ലാവർക്കും നന്നായിട്ടറിയാം. അതിനെ കുറിച്ച് ഇനി പറയേണ്ടതില്ലെന്നു തോന്നുന്നു.
ഈ രീതിയിൽ ആണ് കാര്യങ്ങൾ പോകുന്നതെങ്കിൽ നമ്മുടെ ഹോസ്പിറ്റലുകളിൽ ഗുരുതരമായവർക്കുപോലും ചികിത്സ ലഭിക്കാത്ത സ്ഥിതിവരും, ഉത്തരേന്ത്യയിൽ ഒക്കെ നമ്മൾ കണ്ട പോലെ !.വ്യക്തമായ രീതിയിൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെങ്കിൽ പരമാവധി രോഗ വ്യാപനത്തിൽ നിന്നും,രോഗം മൂർച്ഛിക്കുന്നതിൽ നിന്നും രോഗത്തെ നിയന്ത്രിക്കാൻ നമുക്കാവണം.
ഞാൻ ഇവിടെ പറയാനുദ്ദേശിക്കുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും, കോവിഡ് രോഗം മൂർച്ഛിക്കുന്നത് തടയാനും അതുപോലെ കോവിഡ് സുഖപ്പെട്ട ശേഷം നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലും ഹോമിയോപതിക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിനെ കുറിച്ചാണ്..
#എന്താണ്_കോവിഡ്_പ്രതിരോധപ്രവർത്തനത്തിൽ_ഹോമിയോപതിക്കുള്ള_പങ്ക്?
കോവിഡ് ഇന്ത്യയിൽ തണ്ഡവമാടി തുടങ്ങിയപ്പോഴേ ഹോമിയോപതി ഡിപ്പാർട്മെന്റ് Arsenicum album 30
എന്ന പ്രതിരോധ മരുന്നിനെ കുറിച്ചു പറഞ്ഞിരുന്നു.
കോവിഡ് രോഗത്തിന്റെ അന്നത്തെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അത്. രോഗത്തിനെതിരെ ഒരു പരിധിവരെ ആ മരുന്നിനു പ്രതിരോധം തീർക്കാൻ കഴിയും. ഇനി രോഗം വരുവാണെങ്കിലും അത് ഗുരുതരമാവുന്നത് തടയാൻ ആ മരുന്നിനു നിങ്ങളെ സഹായിക്കാൻ കഴിയും. ഒരു സൈഡ് എഫക്റ്റും ഇല്ലാത്ത ഒരു മരുന്നിനെ ഒരു സൈഡിലേക്ക് മാറ്റി നിർത്താതെ ഉപയോഗിക്കുക . ചരിത്രത്തിൽ മുന്നേ വന്നിട്ടുള്ള ഒരുപാട് എപ്പിഡെമിക്ക്കളെ ഫലപ്രദമായി നേരിട്ട ചരിത്രം ഹോമിയോപ്പതിക്കുണ്ട്
#കോവിഡ്_രോഗത്തിന്_ഹോമിയോപതിയിൽ_ചികിത്സ_ഉണ്ടോ?
#രോഗം_വഷളാവാതെ_നിയന്ത്രിക്കാൻ_ഹോമിയോപതിക്കാവുമോ?
* തീർച്ചയായും. ഹോമിയോപതിയിൽ എക്കാലവും രോഗത്തെ ചികിൽസിക്കുന്നത് രോഗലക്ഷണങ്ങളെ അപഗ്രഥിച്ചു കൊണ്ടാണ്. അതുകൊണ്ട് തന്നെ കോവിഡ് രോഗത്തിനെ ഹോമിയോപതികൊണ്ട് നല്ല രീതിയിൽ ചികിൽസിക്കാനാവും.
രോഗബാധ ഉണ്ടെന്ന് മനസ്സിലാക്കിയാൽ ഉടനെ വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങൾക്കു അടുത്തുള്ള ഒരു ഹോമിയോ ഡോക്ടറെ ഫോൺ വഴി ബന്ധപ്പെട്ടു മെഡിസിൻ കഴിക്കാവുന്നതാണ്.
* ആരംഭഘട്ടത്തിൽ തന്നെ ഹോമിയോപതി മരുന്നുകൾ കഴിക്കുകയാണെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോകാതെ രോഗം മാറ്റിയെടുക്കാൻ ഹോമിയോപതിക്കാവും.
നമുക്ക് വളരെ കുറച്ചു വെന്റിലേറ്ററുകളും സൗകര്യങ്ങളും മാത്രമേ കേരളത്തിൽ ലഭ്യമൊള്ളൂ.
വളരെ വലിയൊരു ദുരന്തമൊന്നും താങ്ങാൻ നമ്മൾ പ്രാപ്തരല്ല. കൃത്യമായ ഹോമിയോ ചികിത്സ തുടക്കത്തിലേ എടുക്കുകയാണെങ്കിൽ രോഗം വഷളാവതെ നമുക്ക് സുഖപ്പെടുത്താം. ഒരു കാര്യം ഇനിയും പറയാതെ വയ്യ. ജനങ്ങളുടെ അവകാശമാണ് ഏതു ചികിത്സ തിരഞ്ഞെടുക്കണം എന്നുള്ളത്. ഇത് നമ്മുടെ ജീവന്റെ പ്രശ്നമാണ്.ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ആരോഗ്യ സംവിധാനം നമുക്കുണ്ട്. വിവേകപൂർവം ഉപയോഗപ്പെടുത്തുക.
ഗുരുതരമായ രോഗങ്ങൾക്ക് വെന്റിലേറ്ററുകളും മറ്റു സൗകര്യങ്ങളും വേണം, അങ്ങനെയുള്ള സ്ഥിതിയുള്ളവർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവേണ്ടതുണ്ട്.പക്ഷേ രോഗം ഗുരുതരമാകാൻതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുക എന്നതാണ് പ്രധാനമായ കാര്യം. എങ്കിലേ കാര്യക്ഷ്‌മമായ രീതിയിൽ നമുക്ക് പ്രവർത്തിക്കാനാവൂ.
ോമിയോപ്പതിക്_എന്താണ്_ചെയ്യാനുള്ളത്.
ക്ഷീണം, വിട്ടുമാറാത്ത ചുമ, ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട്, ഉറക്കമില്ലായ്‌മ, മറ്റ് ശ്വാസകോശ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ,നീർക്കെട്ട്, മാനസിക ബുദ്ധിമുട്ടുകൾ ആയ വിഷാദം ഉത്കണ്ഠ തുടങ്ങിയ നിരവധി ബുദ്ധിമുട്ടുകളുമായി ദിവസവും ഒരുപാട് പേരാണ് ക്ലിനിക്കിൽ എത്തുന്നത്. വ്യക്തമായ രീതിയിൽ ഉള്ള രോഗലക്ഷണങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള ഹോമിയോപ്പതി ചികിത്സ വളരെ മികച്ച രീതിയിലുള്ള പ്രതികരണമാണ് തരുന്നത്.
ബുദ്ധിമുട്ടുകൾ ഇല്ലാതെ മനുഷ്യരുടെ രോഗങ്ങളെ വളരെ ലളിതമായി ചികിത്സിച്ച് സുഖപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഹോമിയോപ്പതിയുടെ പിതാവായ സാമുവൽ ഹനിമാൻ ഹോമിയോപ്പതിയെ ലോകത്തിനുമുന്നിൽ സമർപ്പിച്ചിട്ടുള്ളത്.
ആയതു കൊണ്ടു തന്നെ ഹോമിയോപ്പതിക്ക് ഈ രോഗത്തെ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാകും.
ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും 💪
Dr. Mohammad Yaseen chemmukkan.
[Team HEALit]
ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്ക് HEALit എന്ന ഞങ്ങളുടെ കൂട്ടായ്മയുമായി നിങ്ങൾക്ക് ബന്ധപ്പെടാം.
HEALit
Dr. Yaseen - 9562075560
Dr. Vishnu - 8547402908
Dr. Aswin - 9605835161
Dr. Vyshnav- 8907191218
Dr. Jayadev- 8138886766
Dr. Sudheer- 8075541156
DM for orders.
Close to 800000 people die due to su***de every year.
For every su***de there are many more people who attempt su***de every year. A prior su***de attempt is the single most important risk factor for su***de in the general population.
Su***de is the third leading cause of death in 15-19-year-olds.
79% of global su***des occur in low- and middle-income countries.
Ingestion of pesticide, hanging and fi****ms are among the most common methods of su***de globally.
While the link between su***de and mental disorders (in particular, depression and alcohol use disorders) is well established in high-income countries, many su***des happen impulsively in moments of crisis with a breakdown in the ability to deal with life stresses, such as financial problems, relationship break-up or chronic pain and illness.
no to su***de
them tight and never let death to defeat
's be in touch to not let them fail