Saheer Veerassery
എനിക്ക് ശരിയെന്ന് തോന്നുന്നത് പറയാന?
പ്രായം കൂടുന്തോറും ദൂരം പിന്നോട്ടെങ്കിലും സ്ഥാനം മുന്നിൽ തന്നെ.🥇🥇🥉
#തിരൂരങ്ങാടി_മുൻസിപ്പാലിറ്റി_കേരളോത്സവം ലോങ്ങ് ജമ്പിലും ട്രിപ്പിൾ ജമ്പിലും ഇപ്രാവശ്യവും ഒന്നാം സ്ഥാനവും 50 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തൽ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി.
്രാമവണ്ടി 🚌
ഒരു പൊതുഗതാഗതം കൊണ്ടുവരിക എന്നുള്ളത് ചുള്ളിപ്പാറക്കാരുടെ മൊത്തം ആവശ്യമാണ്. ഡീസൽ ചെലവ് കൊടുക്കേണ്ടി വരും എന്നുള്ള സാങ്കേതികത്വം പറഞ്ഞു അതിന് തടയിടാൻ അനുവദിക്കില്ലെന്ന ശക്തമായ വാദത്തെ പിന്തുണച്ച സഹ കൗൺസിലർമാർക്കും അംഗീകരിച്ച ഭരണസമിതിക്കും അഭിവാദ്യങ്ങൾ.💕
വിട😓
ഒമ്പതാമതും സാഫ് കപ്പ് ചാമ്പ്യന്മാരായ ടീം ഇന്ത്യക്ക് അഭിവാദ്യങ്ങൾ🏆⚽
'കായിറ്റി'ച്ചിറ❤️
അണിഞ്ഞൊരുങ്ങിയൊരെൻ പാവുട്ടച്ചിറയിൽ നീരാടാൻ വരുമോ നീ....
https://maps.app.goo.gl/n3DzFB9Nmz5eWsWn7
#ഒരേയൊരു_യങ്ങ്സ്റ്റാർ❤️
കൊടക്കല്ലിന്റെ ഫുട്ബോൾ ടീമിന് ഇനി ഒരേയൊരു പേര് മാത്രം. ❤️
പ്ലസ് വൺ സീറ്റ് ക്ഷാമം വടക്കൻ ജില്ലകളിൽ നില നിൽക്കുകയും, ഇത് സംബന്ധിച്ച് തുടർച്ചയായ വർഷങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തിട്ടും ശാശ്വത പരിഹാരം കാണാതെ ഉദാസീനമായ സമീപനമാണ് സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. എസ് എസ് എൽ സി റിസൾട്ട് വന്നു പ്ലസ് വൺ അഡ്മിഷൻ സമയത്തും അഡ്മിഷന്റെ വിവിധ ഘട്ടങ്ങൾ പിന്നിടുമ്പോഴും താത്കാലിക സീറ്റ് വർധനവും നാമമാത്രമായ താത്കാലിക ബാച്ചുകളും അനുവദിക്കുന്ന പതിവ് തുടർക്കഥയാവുകയാണ്. ഈ വർഷവും ഇത്തരത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന പ്രതീതി സൃഷ്ടിക്കുന്ന സമീപനം വഞ്ചനാപരമാണ്. നിർദിഷ്ട മാനദന്ധങ്ങൾക്കുമപ്പുറം വിദ്യാർഥികളിരിക്കുന്ന ക്ലാസുകളിലേക്ക് മാർജിനൽ വർദ്ധനവ് എന്ന പേരിൽ വീണ്ടും സീറ്റ് കുത്തിനിറക്കുന്നത് വിദ്യാർഥികളോടുള്ള ചതിയാണ്. ഇത്തരത്തിലുള്ള താത്കാലിക വർദ്ധനവ് വഴി അറുപത്തിഅഞ്ചിലധികം വിദ്യാർത്ഥികൾ ഒരേ ക്ലാസിൽ ഇരിക്കേണ്ടി വരുന്ന സാഹചര്യം അധ്യയനത്തെ സാരമായി ബാധിക്കുന്നതും വിദ്യാർത്ഥികളുടെ അവകാശം നിഷേധിക്കുന്നതുമാണ്. ഹയർ സെക്കണ്ടറി വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച വിവിധ റിപ്പോർട്ടുകൾ മേശപ്പുറത്ത് വെച്ച് പ്രവേശനത്തിന്റെ പടിവാതിൽക്കൽ എടുക്കുന്ന താത്കാലിക നടപടികളല്ല വടക്കൻ ജില്ലകൾക്ക് ആവശ്യം. എല്ലാ വർഷവും സീറ്റ് വർധിപ്പിക്കുന്നു എന്ന പ്രഖ്യാപനം വഴി പ്രശ്നപരിഹാരമായി എന്ന പ്രതീതി സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കുകയും സ്ഥിരം പരിഹാരത്തിനുള്ള ആവശ്യങ്ങളോട് മുൻവിധിയോടെ പുറം തിരിഞ്ഞു നിൽക്കുകയുമല്ല സർക്കാർ ചെയ്യേണ്ടത്.
SSF KERALA
വഖഫ് ബോർഡ് ചെയർമാനായി യോഗ്യനായ ഒരാളെത്തന്നെ തിരഞ്ഞെടുത്ത കർണാടകയിലെ 'കോൺഗ്രസ്' സർക്കാരിന് അഭിവാദ്യങ്ങൾ.
അമിട്ട് കേരളത്തിലേക്ക് നോക്കാൻ പറഞ്ഞു. കർണാടകക്കാർ കേരളം പോലെയാകാൻ ആഗ്രഹിച്ചു.
എക്സ്പീരിയൻസ് ഇല്ലത്രെ😓
ധാർമിക വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന് 50 വയസ്സ്.
#തിരൂരങ്ങാടി_നഗരസഭ 2023-24 ബജറ്റ് ചർച്ച.
Receiving 🏆🥇
from Regional Manager South at Mitsubishi Electric India Pvt. Ltd, Mr. Surendharan RM
Advance 💞
50 ലക്ഷം രൂപ ലാഭമെടുത്താൽ ബാക്കിയാവുന്നത് 17 ലക്ഷമോ?
ഞെട്ടിക്കുന്ന സത്യം.
ഗാന്ധിജിയെ കൊന്നത് RSS ആണെന്ന് ഉറക്കെ പറയാനുള്ള ദിനമാണിന്ന്.
നഗരസഭയുടെ 'സ്വന്തം' അക്ഷയയുടെ നടത്തിപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചു കൗൺസിലിൽ സംസാരിച്ചു.
പോയ നൂറ്റാണ്ടിന്റെ ഫുട്ബോൾ ഇതിഹാസത്തിന് വിട.
ആഗ്രഹിച്ചതുപോലെ കളി മുന്നോട്ടുപോകുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാണ്. ഫൈനലിൻ്റെ രണ്ടുദിവസം മുന്നേ തന്നെ സുഹൃത്തുക്കളോട് പറയുന്നതാണ് ഫൈനൽ ഏകപക്ഷീയമായ കളിയാവരുത്, ത്രില്ലടിപ്പിക്കുന്ന കളിക്കൊടുവിൽ വിജയം അർജൻ്റീനയുടേതാവണമെന്നും ഗോൾഡൻ ബൂട്ട് എംബാപ്പെക്ക് കിട്ടണമെന്നും. എംബാപ്പെയോട് പ്രത്യേക സ്നേഹം ഉള്ളതുകൊണ്ടൊന്നുമല്ല, കറുത്ത വർഗ്ഗക്കാരനായ ഒരാൾക്ക് ഗോൾഡൻ ബൂട്ട് കിട്ടട്ടെ എന്ന ആഗ്രഹം മാത്രം.
ഓട് പൊളിച്ചു ഗോൾഡൻ ബൂട്ട് കൊണ്ടുപോകാൻ വന്ന ഒരാളെ വാതിൽ ചവിട്ടിപ്പൊളിച്ചു തടയിടാൻ എംബാപ്പയ്ക്ക് അവസരം കൈവന്നത് ഗ്രീസ്മാൻ്റെ മടക്കത്തിലൂടെയാണ്.
75 മിനിറ്റ് വരെ കളിയിൽ ഉറങ്ങുകയായിരുന്ന എംബാപ്പെ 80 മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളും 81 മിനിറ്റിലെ അതിസുന്ദരമായ മറ്റൊരു ഗോളിലൂടെയും ഗോൾഡൻ ബൂട്ട് ഉറപ്പിച്ചിരിക്കെ മെസ്സിയുടെ കിടിലൻ ഷോട്ടുകൾ ഫ്രാൻസിന്റെ ഗോൾ കീപ്പറെ പരീക്ഷിക്കുന്ന തിരക്കിലായിരുന്നു.
കളി എക്സ്ട്രാ ടൈമിലേക്ക് നീളകയും മെസ്സി അല്ലാത്തൊരാൾ ഗോളടിച്ച് അർജൻ്റീന വിജയിക്കണമെന്ന ആഗ്രഹത്തിന് തടയിട്ടു കൊണ്ടാണ് എക്സ്ട്രാ ടൈമിൽ മെസ്സിയുടെ ഗോളിൽ അർജൻറീന മുന്നിലെത്തുന്നത്.
'ഉറ്റ സുഹൃത്ത് തോറ്റാൽ ടെൻഷൻ ഉണ്ടാവും, അതേ സുഹൃത്തിന് റാങ്ക് നേടിയ അതിലേറെ ടെൻഷൻ ഉണ്ടാകും' എന്ന സൈക്കോളജിയാണ് അവിടെ ഉണ്ടായത്.
അർജൻറീനക്ക് കപ്പ് കിട്ടുക എന്നതിലുപരി എംബാപ്പെ ഒരു ഗോളും കൂടി അടിച്ചു ഗോൾഡൻ ബൂട്ട് സ്വന്തമാക്കുക എന്തായിരുന്നു ആ സമയത്ത് ആഗ്രഹം.
ദേ കിടക്കുന്നു, 118 ആം മിനിറ്റിൽ വീണ്ടും ഒരു പെനാൽറ്റി.
സുവർണ്ണ പാതുകമണിയാൻ ഭാഗ്യം ആ കറുത്ത കാലിനാണെങ്കിൽ അതിനെ തടയിടാൻ ആർക്കാണാവുക.
മത്സരം ഷൂട്ടൗട്ടിലേക്ക്, എമിലിയോയുടെ മതിലിനെ മറികടക്കാനുള്ള അഞ്ചു പേര് ഫ്രഞ്ച് നിരയിൽ ഉണ്ടാവാൻ ഇടയില്ല എന്ന വിശ്വാസത്തോടെ ഷൂട്ടൗട്ട് പുരോഗമിക്കവെയാണ് ഒരു സത്യം മനസ്സിലാക്കിയത്. വിദ്യാഭ്യാസപരമായി നമ്മൾ എത്ര പുരോഗമിച്ചിട്ടും 'ടൈബ്രേക്കർ' ഇന്നും 'ടൈം ബേക്കറി' തന്നെയാണ്.
-സഹീർ വീരാശ്ശേരി-
മോനിക്കും ഇസ്സിക്കും അനിയൻ
അനിയത്തിയെ പ്രതീക്ഷിച്ചിരുന്നതായിരുന്നു.
നല്ല പേര് നിർദ്ദേശിക്കുന്നവർക്ക് സമ്മാനം.
ലഹരി ഒരു വിദൂര ഭീഷണി അല്ലാതായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ലഹരി മാഫിയ ഭീതിതമാം വിധം ഇടപെട്ടു തുടങ്ങിയിരിക്കുന്നു. കാവലിരിക്കേണ്ട നിയമ പാലകരും അധികാര സ്ഥാപനങ്ങളും നോക്കുകുത്തിയായി നിൽക്കുന്നു. കോടികൾ പൊടിച്ച് ക്യാമ്പയിനുകൾ നടത്തിയതുകൊണ്ട് ലഹരി വിപാടനം സാധ്യമല്ലെന്ന് സർക്കാർ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. അനിയന്ത്രിതമായ സ്വതന്ത്രവാദങ്ങൾക്ക് കാവൽ നിൽക്കുന്ന, വികസിത രാജ്യങ്ങൾ പോലും സാമൂഹ്യ സുരക്ഷിതത്വത്തിന് ഭീഷണിയായി കണ്ട് ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് മറികടക്കാൻ ശ്രമിക്കുന്ന അരാജക ലിബറൽ വാദങ്ങൾക്ക് കുടപിടിക്കുന്ന മന്ത്രിമാരും ജനപ്രതിനിധികളും ഇനിയെന്നാണ് യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണു തുറക്കുക. ലഹരി മാഫിയയുടെ കാരിയറുകളായി പ്രവർത്തിക്കേണ്ടി വന്ന ചെറിയ കുട്ടികളുടെ പോലും പരാതി കേൾക്കാനും സുരക്ഷിതത്വം ഉറപ്പു വരുത്താനും സർക്കാരിനും പോലീസിനും കഴിയുന്നില്ലെങ്കിൽ ഈ ഭരണകൂടം എന്ന സ്ഥാപനത്തിന്റെ സാംഗത്യം എന്താണ്..?
ഈ നിസംഗത നോക്കി നിൽക്കാൻ നീതി ബോധമുള്ള പൗര സമൂഹത്തിന് കഴിയില്ല.
കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താൻ അടിയന്തിര സംവിധാനം കാണണം. ലഹരി മാഫിയയെ നിലക്ക് നിർത്തണം.
#ലഹരി_ഭരണ_കൂടമാണ്_പ്രതി
എസ് എസ് എഫ്
സംസ്ഥാന വ്യാപകമായി 120 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു.
ലഹരി വിരുദ്ധ കാമ്പയിൻ ആത്മാർഥമാണെന്ന്
തെളിയിക്കാൻ രാഷ്ട്രീയ പാർടികൾക്ക് സാധിക്കുമോ?
____________________
കേരളത്തിലെ സ്കൂൾ വിദ്യാർഥികളെ ലക്ഷ്യം വെച്ച് നീങ്ങുന്ന ലഹരി മാഫിയയുടെ ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുമ്പോഴും ഗീർവാണങ്ങൾക്കപ്പുറം ക്രിയാത്മകമായ ഒരു പ്രതിരോധത്തിനും ഭരണകൂടവും നിയമസംവിധാനങ്ങളും തയാറല്ലെന്നാണ് കുഞ്ഞിപ്പള്ളി സംഭവം ഓർമിപ്പിക്കുന്നത്.
പ്രത്യക്ഷത്തിൽ ലഹരി വിരുദ്ധം എന്നു പറയുമെങ്കിലും രാഷ്ട്രീയ വിദ്യാർഥി യുവജന സംഘടനകളുടെ നിലപാടുകൾ
ലഹരി മാഫിയകൾക്കനുകൂലമാണ്. സംഘടനകളുടെ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളും പാർട്ടി സമ്മേളനങ്ങളും ഡി ജെ പാർട്ടികളും ഒരേ പോലെ തോന്നുന്നുവെങ്കിൽ ഈ താദാത്മ്യം യാദൃശ്ചികമല്ല.
കേരളീയ ജനതയുടെ മുഴുവൻ പിന്തുണയും ഉണ്ടായിട്ടും ലഹരി മാഫിയയെ ചെറുത്തു തോല്പിക്കാനാവുന്നില്ലെങ്കിൽ അതിൻ്റെ പ്രധാന കാരണവും മറ്റൊന്നല്ല.
രാഷ്ട്രീയ വിദ്യാർഥി സംഘടനകൾക്കകത്തു നിന്നുയർന്നു വരുന്ന അതി സ്വാതന്ത്ര്യവാദത്തിൻ്റെ ഉള്ളിലും ലഹരിയും ലൈംഗികതയും സമം ചേരുന്ന പുതിയ അരാഷ്ട്രീയത പകൽ പോലെ വ്യക്തമാണ്. രാഷ്ട്രീയ സൈദ്ധാന്തിക ബുദ്ധിജീവി കട്ടിക്കണ്ണടകൾക്കിത് മനസ്സിലാവാഞ്ഞല്ല. അധികാരം തന്നെയാണു പാർട്ടി ബുദ്ധിജീവികൾക്ക് പ്രധാനമെങ്കിൽ ലഹരി മാഫിയ തന്നെയായിരിക്കും കേരളം ഭരിക്കുക. ലഹരിക്കും ലൈംഗികതയ്ക്കും വേണ്ടി പരസ്യമായി വാദിക്കുന്നവർ തന്നെയായിരിക്കും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നാളത്തെവിപ്ലവകാരികൾ.
Majeed Ariyallur
🤺ഇന്നലെ ഞങ്ങൾ അവിടെ ഇരിക്കുമ്പോൾ നിങ്ങൾ ഇവിടുന്ന് പറഞ്ഞതൊക്കെ ഇന്ന് നിങ്ങൾ അവിടെ ഇരിക്കുമ്പോൾ ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നില്ല.🤺
അവസാന പതിനാറിൽ ആറു വൻകരകൾക്കും പ്രാതിനിധ്യമുള്ള ആദ്യ വേൾഡ് കപ്പ്.
🥇🥇
തിരൂരങ്ങാടി നഗരസഭ കേരളോത്സവത്തിൽ ലോങ് ജെമ്പിലും ട്രിപ്പിൾ ജെമ്പിലും ഒന്നാം സ്ഥാനം നേടി.
ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം.
പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്.
വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു. പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷൻ ഉപയോഗിക്കുന്നു. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ കണക്ഷൻകേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കുന്നു. മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല. മൊബൈൽ ഫോണിൻറെ ചാർജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറിയത്.
തട്ടിപ്പുകാരുടെ രീതി.
💀 ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്‌വേഡുകൾ റീസെറ്റ് ചെയ്‌ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു.
💀 കേബിൾ പോർട്ടിൽ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്‌തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം. ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല.
💀 ജ്യൂസ്-ജാക്കിംഗ് വഴി മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം. ഉപകരണത്തിൽ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കിൽ വിവരങ്ങൾ മോഷ്ടിക്കുക ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ വരുത്തിയേക്കാം.
💀 ചാർജറിലേക്ക് പ്ലഗ് ചെയ്‌തിരിക്കുന്ന ഉപകരണത്തെ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല, അതേ മാൽവെയർ മറ്റ് കേബിളുകളെയും പോർട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം.
💀 ചാർജിംഗ് ഉപകരണത്തിലൂടെ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചില മാൽവെയറുകൾ ഹാക്കർക്ക് പൂർണ്ണ നിയന്ത്രണം നൽകിക്കൊണ്ട് ഉടമയെ അവരുടെ ഉപകരണത്തിൽ നിന്ന് ലോക്ക് ചെയ്യുന്നു.
നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ
🗝️ പൊതു ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ ഡിവൈസുകൾ സ്വിച്ച് ഓഫ് ചെയ്യുക.
🗝️ കഴിവതും പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക.
🗝️ ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേർഡ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.
🗝️ പൊതു USB ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം AC പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക.
🗝️ കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ USB ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം.