Parakkuzhy Surendran

Parakkuzhy Surendran

Secretary, CPIM Nemom Area Committee

20/12/2023

ആരോഗ്യം: ദേശീയമാതൃകയാണ് കേരളം

⦿ നിപയെ പിടിച്ചുകെട്ടി: ഏതു ആരോഗ്യവെല്ലുവിളിയെയും നേരിടാൻ സജ്ജമായ കേരളം.

⦿ ചികിത്സാകേന്ദ്രങ്ങളുടെ ആധുനികീകരണം മുതൽ വിപുലീകരണം വരെ അതിവേഗത്തിൽ.

⦿ ആശുപത്രികളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി.

⦿ ജീവിതശൈലീ രോഗനിർണയത്തിന് ശൈലീ ആപ്പ്. കേരള ക്യാൻസർ രജിസ്ട്രി തയ്യാറാക്കി.

⦿ പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി 12 ജില്ലകളിൽ.

⦿ രാജ്യത്ത് ആദ്യമായി വൺ ഹെൽത്ത് പദ്ധതി നടപ്പിലാക്കി.

⦿ സർക്കാർ ആശുപത്രികളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർഥ്യമാക്കി.

⦿ ജില്ല, ജനറൽ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി.

⦿ ഇ ഹെൽത്ത് പദ്ധതി: സംസ്ഥാനത്തെ 594 ആശുപത്രികളിൽ.

⦿ ആരോഗ്യസേവനങ്ങളെല്ലാം ഓൺലൈനായി ഒരു കുടക്കീഴിൽ

#നവകേരളം_നവലോക_മുദ്രകൾ #സാഭിമാനം_ഒന്നാമതുതന്നെ_കേരളം

28/10/2023

ഇസ്രയേൽ ഗാസയിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും പൊരുതുന്ന പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും
സിപിഐഎം ന്റെ നേതൃത്വത്തിൽ
ലോക്കൽ കമ്മിറ്റി കേന്ദ്രങ്ങളിൽ 29.10.2023 ഞായറാഴ്ച വൈകുന്നേരം ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിക്കും

25/10/2023

കേരളീയം ക്വിസ്: ഗ്രാൻഡ്ഫിനാലെ
ഒക്‌ടോബർ 26ന് നിശാഗന്ധിയിൽ

പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിച്ച കേരളീയം മെഗാ ഓണലൈൻ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ ഒക്‌ടോബർ 26ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. 140പേരാണ് ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫൈനലിന് യോഗ്യത നേടിയത്. ഒക്ടോബർ 19 ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തു മുന്നിലെത്തിയ 14 ജില്ലകളിൽ നിന്നുമുള്ളവരാണ് ഓഫ്‌ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്. മത്സരത്തിൽ അന്നേ ദിവസം ഉച്ചകഴിഞ്ഞു 3.30ന് തിരുവനന്തപുരം കനകക്കുന്നിലുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിൽ മൽസരാർത്ഥികൾ റിപ്പോർട്ട് ചെയ്യണം. വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിന് ഓൺലൈൻ മെഗാ ക്വിസ് രജിസ്‌ട്രേഷന് ഉപയോഗിച്ച മേൽ വിലാസവും വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ് കൈവശം കരുതണം. മത്സരവിജയിക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ജനകീയ ക്വിസ് ഷോ എന്ന രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കാണികൾക്കും ഉത്തരം പറയാനും സമ്മാനം നേടുവാനുമുള്ള അവസരമുണ്ട്.

10/10/2023

ഒക്ടോബർ 10 സ.പള്ളിച്ചൽ സദാശിവൻ അനുസ്മരണ ദിനം.
അനുസ്മരണ യോഗം ഉദ്ഘാടനം സ. ഇ. പി. ജയരാജൻ (LDF കൺവീനർ)

10/09/2023

മോദി സർക്കാർ അനിയന്ത്രിതമായി നികുതി കൂട്ടുകയും ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നു

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് മോദി സർക്കാർ ചെയ്തത്.

29/08/2023

ഏവർക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ ❤️❤️

23/08/2023

ശാസ്ത്രം ജയിച്ചു... മനുഷ്യൻ ജയിച്ചു...

ശാസ്ത്രത്തിൻ്റെ ചിറകിൽ ചരിത്രം രചിച്ച് ചന്ദ്രേപരിതലത്തിൽ ഇന്ത്യ...❤️

Photos from CPI-M Nemom AC's post 17/08/2023
24/07/2023

ബാലരാമപുരം ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ :വി. ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു.

14/07/2023

തിരുവനന്തപുരം നഗരസഭയ്ക്ക് എതിരായ വാർത്തകൾ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതും.

തിരുവനന്തപുരം നഗരസഭ ഭരണസമിതിയിലെ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ പുനക്രമീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. ഏറ്റവും മികച്ച നിലയിൽ നഗര വികസനവും ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഭരണസമിതിയാണ് തിരുവനന്തപുരം നഗരസഭ ഭരണസമിതി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരവധി പുരസ്കാരങ്ങൾ ഇക്കാലയളവിൽ തിരുവനന്തപുരം നഗരസഭ ഭരണസമിതിക്ക് നേടിയെടുക്കാൻ ആയിട്ടുണ്ട്. ഭരണസമിതിക്കെതിരെ നിരന്തരമായി നടക്കുന്ന വ്യാജ പ്രചാരവേലയുടെ ഭാഗമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വാർത്തകളും.

സ്ഥിരം സമിതി അധ്യക്ഷന്മാരുടെ പുനക്രമീകരണം മുൻപും ഭരണസമിതികൾ നടത്തിയിട്ടുള്ളതാണ്. ഓരോ മേഖലയിലും പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്ന പാർട്ടിയുടെ പൊതുവായ നിലപാടിന്റെ ഭാഗമായി കൂടിയാണ് ഇത്തരം ക്രമീകരണങ്ങൾ കാലാകാലങ്ങളിൽ നടക്കാറുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരം നഗരസഭ മേയർ. ഇത്തരത്തിൽ യുവജനങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരിക എന്നതാണ് പാർട്ടിയുടെ നയം. നിലവിൽ സ്ഥിരം സമിതികൾ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നത് മാത്രമാണ് വസ്തുത. ചില ഭരണപരമായ സൗകര്യങ്ങൾ കൂടി പരിഗണിച്ച് അത് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ആലോചിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ചിലർ രാജി സമർപ്പിച്ചിട്ടുണ്ട്.ആ ചുമതലകളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമപ്രകാരം നടക്കും. ഇതിലൊന്നും പാർട്ടിക്കോ നഗരസഭാ ഭരണസമിതിക്കോ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നിരിക്കെ ശൂന്യതയിൽ നിന്നും സൃഷ്ടിച്ച ചില വാർത്തകൾ കൊണ്ട് പുകമറ സൃഷ്ടിക്കാനാണ് ഒരുവിഭാഗം വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം. ഇത്തരത്തിൽ കെട്ടിച്ചമച്ച വാർത്തകളെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് പ്രബുദ്ധരായ നഗരവാസികളോട് അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി
സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

13/07/2023

സാമൂഹ്യക്ഷേമപെൻഷൻ വിതരണം
ജൂലൈ 14 ന് ആരംഭിക്കും. 874കോടി രൂപ അനുവദിച്ചു.❤️✊🏻

04/07/2023

അഭിമാനം.❤️

02/07/2023

"വർഗീയത തുലയട്ടെ"
സ: അഭിമന്യു രക്തസാക്ഷി ദിനം

29/06/2023

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ❤️

Photos from Parakkuzhy Surendran's post 04/06/2023

ബി.ജെ.പി ബന്ധം അവസാനിപ്പിച്ച്
സി.പി.ഐ.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച സിനിമ സംവിധായകനും നടനുമായ രാജസേനനെ വീട്ടിൽ പോയി അഭിനന്ദിച്ചു.

Photos from Parakkuzhy Surendran's post 24/05/2023

സിപിഐ(എം) നേമം ഏരിയ കമ്മിറ്റിയുടെ നവമാധ്യമ സ്റ്റുഡിയോയുടെ ഉദ്ഘാടനവും പാർട്ടി നേമം ഏരിയയുടെ വെബ് സൈറ്റും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
സ.ആനവൂർ നാഗപ്പാൻ ഉത്ഘാടനം ചെയ്തു.
https://sites.google.com/view/cpim-nemom-area-committee/home

19/05/2023

അഭിനന്ദനങ്ങൾ ❤️👏

Photos from Parakkuzhy Surendran's post 12/05/2023

#വികസനതിരയിൽ_കോവളം

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 2023 മെയ് 17 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് വിഴിഞ്ഞത്ത് സംഘടിപ്പിക്കുന്ന എൽഡിഎഫ് പൊതുയോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന വാഹന പ്രചരണ ജാഥ. എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി എസ് ഹരികുമാർ നയിക്കുന്ന ജാഥ കല്ലിയൂർ ജംഗ്ഷനിലേക്ക് എത്തിച്ചേർന്നു.

11/05/2023

LDF കോവളം മണ്ഡലം സെക്രട്ടറി സ.അഡ്വ പി എസ് ഹരികുമാർ ക്യാപ്റ്റൻ ആയിട്ടുള്ള LDF കോവളം മണ്ഡലം പ്രചാരണ ജാഥ
സി പി ഐ (എം )ജില്ല സെക്രട്ടറി അഡ്വ.വി ജോയി MLA ഉത്ഘാടനം ചെയ്യ്തു.

08/05/2023

താനൂർ ബോട്ടപകടത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താനൂരിൽ സർവ്വകക്ഷി യോഗശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ നടുക്കിയ വലിയ ദുരന്തമാണ് താനൂരിൽ നടന്നത്. 22 പേർ മരിക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും 5 പേർ നീന്തി രക്ഷപ്പെടുകയും ചെയ്തു അപകടത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനാണ് തീരുമാനിച്ചത്. ബോട്ടുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ സാങ്കേതിക വിദഗ്ദരെ ഉൾപ്പെടുത്തിയാണ് കമ്മീഷൻ രൂപീകരിക്കുക. ഇതോടൊപ്പം അപകടത്തെ കുറിച്ച് പോലീസ് അന്വേഷണവും നടത്തും. ഇതിനായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടത്തുന്നത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക്10 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ആശ്വസിപ്പിക്കാവുന്ന നഷ്ടമല്ല ഈ കുടുംബങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുചേരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

08/05/2023

താനൂർ ബോട്ടപകടത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. വലിയ ദുരന്തമാണ് താനൂരിൽ നടന്നത്. മരിച്ചവർക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ആശ്വസിപ്പിക്കാവുന്ന നഷ്ടമല്ല ഈ കുടുംബങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുചേരുന്നു.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

06/05/2023

മുൻ കഴക്കൂട്ടം എംഎൽഎയും, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണുമായിരുന്ന പ്രൊ. നബീസാ ഉമ്മാൾ അന്തരിച്ചു. ആദരാഞ്ജലികൾ🌹

Videos (show all)

സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കി സമസ്ത മേഖലയിലും കേരളം മുന്നേറുകയാണ്. ആരോഗ്യമേഖലയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ ലോക...
അനുസ്മരണ യോഗം ഉദ്ഘാടനം സ. ഇ. പി. ജയരാജൻ (LDF കൺവീനർ)
അനുസ്മരണ യോഗം ഉദ്ഘാടനം സ. ഇ. പി. ജയരാജൻ (LDF കൺവീനർ)
താനൂർ ബോട്ടപകടത്തെ കുറിച്ച് മുഖ്യമന്ത്രി സ. പിണറായി വിജയൻ സംസാരിക്കുന്നു
പ്രൊമോ വീഡിയോ

Telephone

Website