KCYM AROOR ZONE

KCYM AROOR ZONE

The Aim of KCYM is "The Integral Development of The Catholic Youth and The Total Liberation of Human

31/08/2021

കെ സി വൈ എം കൊച്ചി രൂപത ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഡോമിനിക്ക് നേവിൽന്
കെ സി വൈ എം അരൂർ മേഖലയുടെ അഭിനന്ദനങ്ങൾ.കോടംതുരുത്ത് ഫാത്തിമ മാതാ യൂണിറ്റ് അംഗമാണ് 👏👏👏

31/08/2021

കെ സി വൈ എം കൊച്ചി രൂപത എക്സിക്യൂട്ടിവായി തിരഞ്ഞെടുക്കപ്പെട്ട ലിയോ ജോബിന്.
കെ സി വൈ എം അരൂർ മേഖലയുടെ അഭിനന്ദനങ്ങൾ👏👏👏സെന്റ് മേരീസ് ചന്തിരൂർ യൂണിറ്റ് അംഗമാണ്

31/08/2021

കെ.സി.വൈ.എം കൊച്ചി രൂപതയുടെ
ഖജാൻജിയായി തെരഞ്ഞെടുക്കപ്പെട്ട ക്ലിന്റൺ ഫ്രാൻസിസിന് കെ സി വൈ എം അരൂർ മേഖലയുടെ അഭിനന്ദനങ്ങൾ.എഴുപുന്ന അമലോത്ഭവ മാതാ യൂണിറ്റ് അംഗമാണ് 👏👏👏

31/08/2021

കെ.സി.വൈ.എം കൊച്ചി രൂപതയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജെയ്ജിൻ ജോയിക്ക് കെ സി വൈ എം അരൂർ മേഖലയുടെ അഭിനന്ദനങ്ങൾ. എരമല്ലൂർ അമലോത്ഭവ മാതാ യൂണിറ്റ് അംഗമാണ് 👏👏👏

22/07/2021

അഭിനന്ദനങ്ങൾ

Photos from KCYM AROOR ZONE's post 22/07/2021

പ്രിയപ്പെട്ടവരെ

നമ്മുടെ നാട്ടിൽ ഒത്തിരി വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന്റെ സൗകര്യമില്ലാതെ ബുദ്ധിമുട്ടി അനുഭവിക്കുന്നുണ്ട് .അവരെ സഹായിക്കുന്നതിനു വേണ്ടി കെ സി വൈ എം അരൂർ മേഖലയുടെ നേതൃത്വത്തിൽ യൂണിറ്റുകളുടെ സഹകരണത്തോടെ ഈ വരുന്ന ഞാറാഴ്ച 25/7/21 കുമ്പളം , ചന്തിരൂർ , എരമല്ലൂർ , എഴുപുന്ന , വല്ല്യതോട് എന്നിവടങ്ങളിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു .ഓഡറുകൾ വീടുകളിൽ എത്തിക്കുന്നതാണ് നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതിക്ഷിക്കുന്നു

എന്ന്

ക്ലിന്റെൻ ഫ്രാൻസിസ്
അരൂർ മേഖല പ്രസിഡന്റ്

14/07/2021

കെ സി വൈ എം കൊച്ചി രൂപത മുൻ എക്സിക്യൂട്ടിവ് അംഗം റോക്സൺ ആന്റ്ണിക്കും ഷിമ്മിക്കും കെ സി വൈ എം അരൂർ മേഖലയുടെ വിവാഹ മംഗളാശംസകൾ

21/06/2021

ഇന്ന് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടനും പ്രിയതമ ചിഞ്ചുവിനും കെ സി വൈ എം അരൂർ മേഖലയുടെ പ്രാർത്ഥനാശംസകൾ
All The Best Dears

16/05/2021

കെ സി വൈ എം ചന്തീരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെല്ലാനത്തേക്ക് 300 പാക്കറ്റ് ബ്രെഡ്, ബിസ്ക്കറ്റ്, പഴം എന്നി പുത്തൻതോട് പ്രീസ്റ്റ് ഇൻ ചാർജ് ഫാ ജോഷി എലശ്ശേരിയെ ഏൽപിച്ചു .പ്രവർത്തനത്തിന് യുണിറ്റ് പ്രസിഡന്റ് പോൾസൺ ,സെക്രട്ടറി ലിയോ ,യൂണിറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വ നൽകി

അരുർ മേഖലയുടെ അഭിനന്ദനങ്ങൾ

16/05/2021

കെസിവൈഎം എഴുപുന്നയുടെ "കൈത്താങ്ങ്" പദ്ധതിയുടെ ഭാഗമായി എഴുപുന്ന പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി ക്വാറന്റീനിൽ ഇരിക്കുന്ന നിർധനരായ കുടുംബങ്ങൾക്ക്....പച്ചക്കറി ഉൾപ്പെടെ വിവിധ
ഭക്ഷണ ഉപയോഗ സാധനങ്ങൾ അടങ്ങിയ അമ്പതോളം കിറ്റുകൾ നൽകുകയുണ്ടായി.. യൂണിറ്റ് കോർഡിനേറ്റർ ഷാരോൺ ഷാജി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു❤️❤️ ഒന്നാം വാർഡ് മെമ്പർ എം.പി.ബെനഡിക്ട്.... രണ്ടാം വാർഡ് മെമ്പർ ഇ. കെ പ്രവീൺ..എന്നിവർ ഔദ്യോഗികമായി ഭക്ഷണക്കിറ്റ് ഏറ്റുവാങ്ങൽ നിർവഹിച്ചു👍
അരൂർ മേഖലാ പ്രസിഡന്റ് ക്ലിന്റൻ ഫ്രാൻസിസ്, മുൻ രൂപത പ്രസിഡന്റ് സെൽ ബൻ അറയക്കൽ യൂണിറ്റ് മുൻ പ്രസിഡന്റ് ഡിക്സൺ ചാമക്കുഴി, കമ്മിറ്റി അംഗങ്ങളായ ലിൻസ് വാലയിൽ, ഷെബിൻ സേവ്യർ, അലൻ ജോൺസൻ എന്നിവരുടെ നേതൃത്വത്തിൽ... ക്വാറന്റീനിൽ ഇരിക്കുന്നവരുടെ ഭവനങ്ങളിലേക്ക് ഭക്ഷണകിറ്റുകൾ എത്തിച്ചു നൽകി❤️❤️

15/05/2021

കെ സി വൈ എം ചന്തീരൂർ

Photos from KCYM AROOR ZONE's post 15/05/2021

കെ സി വൈ എം അരൂർ മേഖലയുടെ നേതൃത്വത്തിൽ യൂണിറ്റുകളുടെയും ചാവറ കൾച്ചറൾ സൊറ്റേയിയുടെയും സഹായത്തോടെ ചെല്ലാനത്തെ ദുരിതം അനുഭവിക്കുന്നവർക്ക് 130 പൊതിചോറുകൾ നൽകി .ഈ പ്രവർത്തനത്തിന് സഹകരിച്ച രൂപത എക്സിക്യുട്ടിവ് , മേഖല - യൂണിറ്റ് ഭാരവാഹികൾ , FLA അംഗങ്ങൾ , ജോളി പവേലിൽ , അഖിൽ പാപ്പച്ചൻ എന്നിവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

13/05/2021

നിങ്ങൾക്കോ.... നിങ്ങളുടെ പരിചയത്തിൽ ഉള്ളവർക്കോ... മരുന്നുകളോ മറ്റു സാധനങ്ങളോ സേവനങ്ങളോ ആവശ്യമുണ്ടെങ്കിൽ❤️❤️ കെ.സി.വൈ.എം. ടാസ്ക് ഫോഴ്സ് അംഗങ്ങളെ വിളിക്കുക🤝🏻🤝🏻🤝🏻
അരൂർ മേഖയുടെ അഭിനന്ദനങ്ങൾ

11/05/2021

എരമല്ലൂർ പ്രദേശങ്ങളിലും മറ്റുമായി കോവിഡ് കാരണം ആവശ്യ സാധനങ്ങൾ വാങ്ങാനായി ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി KCYM AMC എരമല്ലൂർ നിലകൊള്ളുന്നു. മരുന്നുകൾക്കും, ആവശ്യ സാധനങ്ങൾക്കും വേണ്ടി ഞങ്ങളെ വിളിക്കാം. നമ്മുക്ക് ഒന്നിച്ചു ഈ കോവിഡിനെയും തുരത്താം.

അരൂർ മേഖലയുടെ അഭിനന്ദനങ്ങൾ 👏👏👏👏

12/04/2021

കെസിവൈഎം എഴുപുന്നയുടെ "❤️കൈത്താങ്ങ്❤️" പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്...കെസിവൈഎം അരൂർ മേഖല പ്രസിഡൻറ്. ക്ലിന്റൻ ഫ്രാൻസിസ് നിർവഹിക്കിച്ചു... യൂണിറ്റ് കോർഡിനേറ്റർ ഷാരോൺ ഷാജി, മേഖല മുൻ പ്രസിഡന്റ്.ജോസ്മോൻ കാനയ്ക്കാപ്പള്ളി എന്നിവർ സംസാരിച്ചു.... യൂണിറ്റംഗങ്ങൾ സന്നിഹിതരായിരുന്നു.... ചടങ്ങിനെത്തിച്ചേർന്ന സമ്മാനാർഹർക്ക് സമ്മാനങ്ങൾ കൈമാറി.... കെ.സി.വൈ.എം. പ്രസ്ഥാനത്തിന്റെ "❤️കൈത്താങ്ങ്❤️" പദ്ധതിയുടെ കൂപ്പണുകൾ എടുത്തു സഹകരിച്ച ഏവർക്കും നന്ദി അറിയിക്കുന്നു🙏🙏 സമ്മാനാർഹരായവർക്ക് അഭിനന്ദങ്ങളും നേരുന്നു🤝🏻🤝🏻🤝🏻 സമ്മാനവും കൂപ്പൺ നമ്പരും👇🏻👇🏻👇🏻

1.സൈക്കിൾ 870

2.മിക്സി 2959

3.പോർട്ടബിൾ ഇൻവെട്ടർ 1761

4.മൊബൈൽ ഫോൺ 884

5.ഹെൽമെറ്റ്‌ 1791

6.എമർജൻസി 1015

7.ബ്ലൂടൂത്ത് സ്പീക്കർ 2043

8. അയൺ ബോക്‌സ് 1756

9.ഇലക്ട്രിക് കെറ്റിൽ 1658

10.ഫ്ലാസ്ക് 1971

11/04/2021

കെ സി വൈ എം ഫാത്തിമ മാതാ കോടംതുരുത്ത് യൂണിറ്റ് പ്രസിഡന്റ് ഡോമിനിക്കിനും വധു സ്റ്റെഫിക്കും വിവാഹമംഗളാശംസകൾ💐💐💐

07/03/2021

ദൈനം ദിനം വർദ്ധിച്ചു വരുന്ന പെട്രോൾ വിലയ്ക്കെതിരെ KCYM എരമല്ലൂർ അമലോത്ഭവ മാതാ ചാപ്പൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതീകാത്മകമായി വാഹനം തള്ളൽ മത്സരം സംഘടിപ്പിച്ചു. രൂപത എക്സിക്യൂട്ടീവും യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്രീ. ജയ്ജിൻ ജോയ്‌ ഫ്ലാഗ് ഓഫ് ചെയ്ത മത്സരം എരമല്ലൂർ ജംഗ്ഷനിൽ നിന്നും കണ്ണുകുളങ്ങര പെട്രോൾ പമ്പിനു മുന്നിൽ അവസാനിച്ചു. വളരെ ആവേശകരമായി നടന്ന മത്സരത്തിൽ പങ്കെടുത്ത മറ്റു 12 അംഗങ്ങളെയും പിന്തള്ളി കൊണ്ട് ശ്രീ. നിഖിൽ സേവ്യർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സമ്മാനമായ ഒരു ലിറ്റർ പെട്രോൾ എഴുപുന്ന പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനും ആറാം വാർഡ് മെമ്പറും കൂടിയായ ശ്രീ. ടോമി ആതാളി വിജയിക്കു കൈ മാറി മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകളും നന്ദിയും അർപ്പിച്ചു കൊണ്ട് KCYM അരൂർ മേഖല സെക്രട്ടറി ശ്രീ. ജിസ്വിൻ ജോയ്‌ സംസാരിച്ചു.

27/02/2021

കെ സി വൈ എം അരൂർ മേഖല സമിതി 17 മാർച്ച് 2020

12/02/2021

പ്രിയപ്പെട്ടവരെ...

ഈ വരുന്ന ഞായറാഴ്ച (14 feb) രാവിലെ ദിവ്യബലിക്ക് ശേഷം ( 09:30 AM ),പെട്രോൾ വില വർദ്ധനവിനെതിരായും.... ആരോഗ്യ സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായും.... "സൈക്കിൾചവിട്ട്" ശീലമാക്കുക എന്ന സന്ദേശം സമൂഹത്തിന് നൽകി കൊണ്ടു സൈക്കിൾ റൈഡ് നടത്തുന്നു.... എല്ലാവരേയും "GEAR UP,RIDE FOR A CHANGE" എന്ന ഈ പരിപാടിയിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു...

സ്ഥലം : എഴുപുന്ന അമലോത്ഭവമാതാപള്ളിയങ്കണം മുതൽ ചന്തിരൂർ സെന്റ്. മേരീസ് പള്ളിയങ്കണം വരെ....

🚲🚲🚲🚲🚲🚲🚲🚲

18/01/2021

കെ സി വൈ എം അരൂക്കുറ്റിയിലെ പ്രസ്ഥാനത്തിന്റെ കരുത്തയായ സഹയാത്രിക ഷിഫ്ന ബാബുവിനും വരൻ ജോമിനും കെ സി വൈ എം അരൂർ മേഖലയുടെ ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ

11/01/2021

കെ സി വൈ എം ചന്തിരൂർ യൂണിറ്റ് ഡയറക്ടർ ഫാ സന്തോഷ് വെളുത്തേടത്തിന് കെസിവൈഎം അരൂർ മേഖലയുടെ ജന്മദിനാശംസകൾ

06/01/2021

കെ സി വൈ എം അരൂർ മേഖല ജോ. സെക്രട്ടറി റിജോ തോമസിനും വധു ലിന്റെക്കും വിവാഹമംഗളാശംസകൾ💐💐💐

24/12/2020

ഏവർക്കു കെ സി വൈ എം അരൂർ മേഖല സമിതിയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

15/12/2020

ക്രിസ്മസ് കേക്ക് - കെ സി വൈ എം എഴുപുന്ന യൂണിറ്റ്

14/12/2020

കരോൾ ഗാന മത്സരം

ക്രിസ്തുമസിനോട് അനുബന്ധിച്ചു KCYM AMC എരമല്ലൂർ യൂണിറ്റും Pappan's Space യൂട്യൂബ് ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരം.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ...

ഒന്നാം സമ്മാനം :- ₹3000 & സർട്ടിഫിക്കറ്റ്
രണ്ടാം സമ്മാനം :- ₹2000 & സർട്ടിഫിക്കറ്റ്
പങ്കെടുക്കുന്ന എല്ലാ ടീമിനും സ്പെഷ്യൽ സമ്മാനങ്ങൾ

നിബന്ധനകൾ :

# മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 12/12/2020 മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

# ഒരു ഇടവകയിൽ നിന്നും പരമാവധി മൂന്ന് ടീമുകൾക്ക് പങ്കെടുക്കാം

# ടീമിലെ അംഗങ്ങളുടെ എണ്ണം 7-12 ആയിരിക്കും

മത്സരിക്കേണ്ട വിധം :

#കരോൾ ഗാനം ആലപിക്കുന്നത് landscape മോഡിൽ വീഡിയോ റെക്കോർഡ് ചെയ്തു താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ google drive ലിങ്ക് ആയിട്ടോ telegram ലൂടെയോ അയക്കാവുന്നതാണ്.
#വീഡിയോ അയക്കേണ്ട അവസാന തീയതി 20/12/2020

#ഗാനത്തിന്റെ സമയ പരിധി 7 മിനിറ്റിൽ കൂടാൻ പാടുള്ളതല്ല.

#വീഡിയോകൾ stand by മോഡിൽ എടുക്കണം, എഡിറ്റ്‌ ചെയ്യാൻ പാടുള്ളതല്ല.

#കരോക്കെ ഉപയോഗിക്കാൻ പാടുള്ളതല്ല. ആവശ്യമെങ്കിൽ ഗിറ്റാർ, ഓർഗൻ തുടങ്ങിയ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാവുന്നതാണ്.

#റെക്കോർഡ് ചെയ്ത ഗാനങ്ങൾ താഴെ കാണുന്ന നമ്പറിലേക്ക് അയക്കേണ്ടതാണ്.

#ഏറ്റവും മികച്ച 10 ടീമുകളെ തിരഞ്ഞെടുക്കുകയും അവരുടെ വീഡിയോകൾ Pappan's Space യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും അവിടെ ഗാനത്തിന് കിട്ടുന്ന ലൈക്ക് അടിസ്ഥാനത്തിൽ കൂടി ആയിരിക്കും അവസാന വിജയികളെ പ്രഖ്യാപിക്കുന്നത്.

#വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

#മത്സരത്തിൽ പങ്കെടുക്കുവാൻ ഉള്ള രജിസ്ട്രേഷൻ ഫീസ് 200 രൂപ ആയിരിക്കും.

#വിധി നിർണയത്തിൽ പരാതി ഉണ്ടെങ്കിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്. ഓരോ അപ്പീലിനും 500 രൂപ വീതം ഫീസ് ഓൺലൈൻ ചാർജ് ഈടാക്കുന്നതാണ് .

#അപ്പീൽ സംബന്ധമായ അന്തിമ തീരുമാനം സംഘടനയുടെ ആയിരിക്കും.

#വിജയികളെ ക്രിസ്തുമസ് ദിനത്തിൽ പ്രഖ്യാപിക്കുന്നതായിരിക്കും.

#തിരഞ്ഞെടുത്ത വീഡിയോ ഡിസംബർ 21 മുതൽ 25 വരേ Pappan's Space യൂട്യൂബ് ചാനലിൽ പ്രീമിയർ ചെയ്യുന്നതായിരിക്കും.

#വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 8129670363, 9061737478, 8714426982

01/11/2020

ജനകീയ വിഷയം ഏറ്റേടുത്ത കെസിവൈഎം അമലോത്ഭവ മാതാ യൂണിറ്റിന് അഭിവാദ്യങ്ങൾ 👏👏👏

എരമല്ലൂർ സിഗ്നൽ കംപ്ലയിന്റ് ആയിട്ട് കുറച്ചധികം നാളുകളായി. റോഡ് മുറിച്ചു കടക്കുന്ന കാൽനട യാത്രക്കാർക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട് ഇപ്പോൾ. പ്രവർത്തന രഹിതമായി കിടക്കുന്ന സിഗ്നലിനു റീത്ത് വെച്ചു കൊണ്ട് KCYM എരമല്ലൂർ അമലോത്ഭവ മാതാ ചാപ്പൽ യൂണിറ്റ് പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജയ്ജിൻ ജോയ്‌ കളപ്പുരക്കൽ സംസാരിച്ചു. അരൂർ മേഖല സെക്രട്ടറി ശ്രീ. ജിസ്വിൻ ജോയ്‌, യൂണിറ്റ് സെക്രട്ടറി ജോമോൻ K J, യൂണിറ്റ് ജോയിൻ സെക്രട്ടറി ശ്രീ. നവീൻ തോമസ്, ട്രഷറർ ശ്രീ. നിഖിൽ സേവ്യർ, എക്സിക്യൂട്ടീവ് ശ്രീ. ജിബിൻ K J, ശ്രീ. ജയ്ബിൻ ജോയ്‌ കളപ്പുരക്കൽ എന്നിവർ പങ്കെടുത്തു. -യൂണിറ്റിന് വേണ്ടി സെക്രട്ടറി ജോമോൻ KJ.

30/10/2020

പ്രതിഷേധങ്ങൾ കത്തിപടരട്ടേ🔥🔥🔥

ക്രിസ്തീയവിശ്വാസത്തിൻ്റെ അടിസ്ഥാനമായ...വിശുദ്ധ കുരിശിനെ സാമൂഹികവിരുദ്ധർ അവഹേളിച്ചതിന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് കെസിവൈഎം എഴുപുന്ന യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തകരും മുൻകാല പ്രവർത്തകരും തിരിതെളിച്ച് പ്രതിഷേധിച്ചു🙏🏻🙏🏻

Photos from KCYM AROOR ZONE's post 20/10/2020

Stand with Stan

പത്രങ്ങളിലൂടെ

18/10/2020

Stand With Stan

മൗലിക അവകാശങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കെ.സി.വൈ.എം അമലോത്ഭവ മാതാ ചാപ്പൽ എരമല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ "Stand With Stan" എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് എരമല്ലൂർ ജംഗ്ഷനിൽ പ്രതിഷേധിച്ചു. രൂപത എക്സിക്യൂട്ടീവ് അംഗം ശ്രീ ജയ്ജിൻ ജോയ്‌ കളപ്പുരക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധം അരൂർ മേഖല പ്രസിഡന്റ് ശ്രീ. ക്ലിന്റൺ ഫ്രാൻസിസ് നീലിവീട്ടിൽ ഉത്ഘാടനം ചെയ്തു. അരൂർ മേഖല സെക്രട്ടറി ശ്രീ. ജിസിൻ ജോയ്‌ മുദ്രാവാക്യം വിളിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് ശ്രീ. ജിബിൻ KJ യും പങ്കെടുത്തു. -യൂണിറ്റിന് വേണ്ടി സെക്രട്ടറി ജോമോൻ KJ

Videos (show all)

അരൂർ മേഖലയിലെ പ്രിയ വൈദികർക്കു പ്രാർത്ഥനാശംസകൾ 🌹🌹
#KCYM Aroor Zone#Heart BeatsEntry No - 068Terrance T JKumbalanghi
#KCYM Aroor Zone#Heart BeatsEntry No - 067Aldrina FrancisMudumveli
#KCYM Aroor Zone#Heart BeatsEntry No - 066RijoEzhupunna
#KCYM Aroor Zone#Heart BeatsEntry No - 065Shiny Joseph Haryana
#KCYM Aroor Zone#Heart BeatsEntry No - 064Eby AlexanderEzhupunna
#KCYM Aroor Zone#Heart BeatsEntry No - 063Sofieya MartinPalluruthy
#KCYM Aroor Zone#Heart BeatsEntry No - 062M T Martin Palluruthy
#KCYM Aroor Zone#Heart BeatsEntry No - 061Jishy Joseph AntonyMudumveli
#KCYM Aroor Zone#Heart BeatsEntry No - 060Esther BeatriceEzhupunna
#KCYM Aroor Zone#Heart BeatsEntry No - 059Kavya RamakrishnanPalluruthy
#KCYM Aroor Zone#Heart BeatsEntry No - 058Ann Treata Regina T AAroor

Telephone

Website