Kcym Pala Diocesian committee 2016
KCYM
എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകളോടെ 2016 KCYM പാല രൂപത സമിതി.
KCYM PALA DIOCESE 2016 FAMILY
പാലാ രൂപത മെത്രാൻ അഭിവന്ദ്യ മുരിക്കൻ പിതാവിന് ഒരായിരം ജൻമദിന ആശംസകൾ.
ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
KCYM പാലാ രൂപത 2016 സമിതിയിലെ വൈസ് പ്രസിഡന്റും മികച്ച യുവജന പ്രവർത്തകയ്ക്കുള്ള എസ്തേർ അവാർഡ് ജേതാവുമായ ഞങ്ങളുടെ പ്രിയപ്പെട്ട കുമാരി അഞ്ചു ട്രീസ തോമസിന് ഒരായിരം ജൻമദിനം ആശംസകൾ...
ദൈവം അഞ്ചു വിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ...💐💐💞💞💞
KCYM പാലാ 2016 രൂപത സമിതിയിലെ സംസ്ഥാന സിൻഡിക്കേറ്റ് അംഗവും പാലാ രൂപതയിലെ ഏറ്റവും മികച്ച യുവജന പ്രവർത്തകയും , റിസോഴ്സ് പേഴ്സൺ ഉം അധ്യാപക യും ആയ ഞങ്ങളുടെ സ്വന്തം നീതു കെ ജോസഫ് ന് ഒരായിരം പിറന്നാൽ ആശംസകൾ.
ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
SMYM കേരള റീജിയൺ പ്രഥമ സംസ്ഥാന കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ആൽവിൻ ഞായർകുളത്തിന് 2016 KCYM PALA DIOCESE എക്സിക്യൂട്ടീവ് അംഗങ്ങളുടെ അഭിവാദ്യങ്ങൾ...
#അർഹതയ്ക്ക് #അംഗീകാരം
SMYM പാലാ രൂപത പ്രസിഡൻറായി സ്ഥാനമേറ്റ ഞങ്ങളുടെ പ്രിയ സ്നേഹിതൻ സെബാസ്റ്റ്യൻ തോമസിന് KCYM പാല രൂപത 2016 സമിതിയുടെ പ്രാർത്ഥനാശംസകൾ.
അഭിനന്ദനങ്ങൾ....
അഭിവാദ്യങ്ങൾ....
HOLYNIGHT 2018.... എസ്.എം.വൈ.എം. പാല രൂപത അണിയിച്ചൊരുക്കുന്ന ക്രിസ്തുമസ് കരോളിന് KCYM പാലാ രൂപത 2016 സമിതിയുടെ എല്ലാവിധ ആശംസകളും പ്രാർത്ഥന മംഗളങ്ങളും.
ഇന്ന് 6 മണിക്ക് ജാതിമതഭേദ്യമന്യേ ഏവരേയും പാലായുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.
പാലരൂപതയിലെ യുവജനങ്ങളുടെ തേജസുറ്റ കർമ്മധീരനായ മാർഗ്ഗദർശ്ശി ... തന്റെ പുഞ്ചിരി കൊണ്ട് യുവജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു ഞങ്ങളുടെ ജോസഫ് ആലഞ്ചേരിൽ അച്ചന് KCYM 2016- പാലാ രൂപത സമിതിയുടെ ഒരായിരം ജൻമദിനാശംസകളും പ്രാർത്ഥന മംഗളങ്ങളും...
ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ...
2016 KCYM പാല രൂപത സമിതിയുടെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ കൈനകിരിയിലേക്ക് കുടിവെള്ളം, അരി, പഞ്ചസാര, പാത്രങ്ങൾ , ബേസനുകൾ, സ്പൂൺ ,ബക്കറ്റ്, കപ്പ്, കറി പൗഡറുകൾ , പയർ, പരിപ്പ്, സോപ്പ്, സോപ്പ് പൊടി ,ക്ലോറിൻ, സാനിറ്ററി നാപ്കിൻ തുടങ്ങിയ ആവശ്യവസ്തുക്കൾ വിതരണം ചെയ്തപ്പോൾ... ഇതിന് സഹകരിച്ച എല്ലാ 2016 KCYM പാലരൂപത സമിതി അംഗങ്ങൾക്കും ,ബഹു മാണി അച്ചനും മുളക്കുളം യുവജനങ്ങൾക്കുo ഒരായിരം നന്ദി...
വെള്ളപ്പൊക്ക ദുരിതത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കായി 2016- KCYM പാല രൂപത സമിതി 1250kg അരി പെരുംന്തുരുത്ത് ഇടവക വികാരി ബഹു.ചാവേലി അച്ചനെ ഏൽപ്പിച്ചപ്പോൾ .
"കാരുണ്യപ്രഭയോടെ വിശ്വാസ യുവത്വം ."
നന്ദിയോടെ ....
ജോൺസ് വെട്ടിക്കാക്കുഴിയിൽ & ഫാമിലി, ഫാ.മാണി കൊഴുപ്പൻകുറ്റി, 2016 രൂപത സമിതി.
രണ്ട് വർഷങ്ങൾക്ക് മുമ്പ് ....
ഒരു ഓർമ്മ പുതുക്കൽ....
കെ.സി.വൈ.എം പാലാ രൂപത സമിതി പാലാ
രൂപതയുടെ മിഷൻ കേന്ദ്രമായ അഡിലാബാദിൽ എത്തുകയും അവിടുത്തെ വില്ലേജുകളും പള്ളികളും സന്ദർശിക്കുകയും സഹായഹസ്തം നീട്ടുകയും ചെയ്തപ്പോൾ...
ഞങ്ങളുടെ പ്രിയ സുഹൃത്തും സഹോദരനും സഹപ്രവർത്തകനുമായ ജോൺസ് ജോസിന് ജൻമദിനത്തിന്റെ മംഗളങ്ങൾ KCYM 2016 പാലരൂപത സമിതിയുടെ പേരിൽ നേരുന്നു.
God Bless You.
: KCYM പാലാ രൂപത 2016 സമിതി :
അർദ്ധ വാർഷിക സെനറ്റ് സമ്മേളനവും വി.തോമസ് മൂർ ദിനാചരണവും
രൂപത യുവജന വാർത്താപത്രിക "യുവ ശബ്ദം " പ്രകാശനവും
KCYM രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വനിതാസംഗമം പ്രതിഭ- 2016 പാല രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിന്റ സാന്നിദ്ധ്യത്തിൽ പ്രശക്ത സാമൂഹ്യ പ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്യുന്നു.
വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി ....
KCYM പാല രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പരിസ്ഥിതി ദിനാചരണം: ...,
*പരിസ്ഥിതി സംരക്ഷണ സന്ദേശയാത്ര
*തെരുവ് നാടകം
*വൃക്ഷതൈ വിതരണം
ഒരു തൈ നടാം...
ഭാവി തലമുറയ്ക്കായി.......
നല്ല നാളേയ്ക്കായി.......
ശുദ്ധ വായുവിനായി ......
അതിനായി
നമുക്ക് നടാം #ജീവന്റെ #മരം.
പുതുതായി ജന്മമെടുക്കാൻ ആഗ്രഹിക്കുന്ന വൃക്ഷതൈ മാനവകുലത്തിന് വെക്കുന്ന നിവേദനം.
ലോകപരിസ്ഥിതി ദിനതോട് അനുബന്ധിച്ച് ഭൂമിയിൽ ഒരു കൊച്ചു മൂലയിൽ വളരുവാൻ ഞാൻ ആഗ്രഹിക്കുന്നു.എന്നെ വളരുവാൻ അനുവാദം തന്നാൽ ഞാൻ നിങ്ങൾക്ക്
1) തണലേകാം
2) ജീവനേകാം
3) ജീവശ്വാസമേകാം
4) ഭൂമിയുടെ ആവാസവ്യവസ്ഥ മാറ്റം വരുത്താതെ നോക്കി നിങ്ങൾക്ക് നല്ല കാലാവസ്ഥ നല്കാം
5) പക്ഷികൾക്ക് നല്ലൊരു വാസസ്ഥലമായി ഞാൻ നിലകൊള്ളാം.
ഞാൻ വളർന്ന് വലുതായി എന്റെ ശരീരഭംഗി കണ്ട് നിങ്ങൾ എന്നെ വെട്ടരുത് എങ്ങാനും വെട്ടിയാൽ നിങ്ങൾ എന്നെ ചെത്തി മിനുക്കി നിങ്ങൾ ആക്കുന്ന രൂപത്തിൽ ഞാൻ നിങ്ങൾക്ക് വിധേയപെട്ടു കഴിഞ്ഞുകൊള്ളം.പഴകി കഴിയുമ്പോൾ നിങ്ങൾ എന്നെ ഒടിച്ചു നുറുക്കി എന്റെ കൈയ്യും കാലും പാർട്സ് ആക്കി അടുപ്പത് വച്ചുകത്തിക്കുമ്പോൾ,ഞാൻ വെന്തെരിഞ്ഞു സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കിത്തരാം, എല്ലാം കഴിഞ്ഞു ഒരു പിടി ചാരം ആയി കഴിയുമ്പോൾ നിങ്ങൾ എന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുമ്പോൾ,ഞാൻ വളമായി മറ്റൊരു മരത്തിൽ കയറി വീണ്ടും നിങ്ങൾക്ക് തണലായി,താങ്ങായി നിലകൊള്ളാം എന്തെന്നാൽ ഞാൻ നിങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്നു.നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ട് എങ്കിൽ ഇത് എല്ലാവരിലും എത്തിക്കുകയും എന്നെ വളരാൻ അനുവാദം തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു എന്ന് നിങ്ങളുടെ സ്വന്തം വൃക്ഷതൈ.
യുവജനങ്ങൾക്ക് വേണ്ടി....
KCYM പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ 2016 പ്രവർത്തന വർഷത്തിൽ നടത്തപ്പെട്ട PSC അവധിക്കാല കോച്ചിംഗ് റവ.ഫാ.മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.
കെ.സി.വൈ.എം പാലാ 2016 രൂപത സമിതി യുവജനങ്ങളുടെ കായികവും ബൗദ്ധികവുമായ കഴിവുകളെ ഉയർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും തെളിയിക്കുന്നതിനുമായി സംഘടിപ്പിച്ച കായികമേള സ്പാര്‍ക് 2016 ദ്രോണാചാരൃ സണ്ണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
രൂപത ഡയറക്ടർ ആലഞ്ചേരി അച്ചനോടും ജോ. ഡയറക്ടർ ഷൈനി സിസ്റ്ററിനോടും രൂപത ഭാരവാഹികളോടും സഹകരിച്ച എല്ലാ യുവജന സുഹൃത്തുക്കളേയും നന്ദിയോടെ ഓർക്കുന്നു ....
ബഥനി സന്യാസ സമൂഹത്തിന്റെ തിരുവനന്തപുരം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരറായി തെരെഞ്ഞെടുക്കപ്പെട്ട കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ഏറെ സ്നേഹം നിറഞ്ഞ മാത്യു തിരുവാലിൽ അച്ചന് കെ.സി.വൈ.എം. പാലാ രൂപത 2016 സമിതിയുടെ എല്ലാവിധ പ്രാർത്ഥനാശംസകൾ നേരുന്നു. പുതിയ ശുശ്രൂഷ മേഖലകളിൽ സർവ്വേശ്വരൻ അച്ചനെ വഴി നടത്തട്ടെ .
'വഴിത്തിരിവ് ' എന്ന പ്രചോദകത്വ
പുസ്‌തകത്തിനു ഭാരത് ജ്യോതി പുരസ്കാരം നേടിയ ഞങ്ങളുടെ ജോസഫ് ആലഞ്ചേരിൽ അച്ചന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Congrats AlancherryAchaa 💐💐💐💐
ഏവർക്കും ഈസ്റ്റർ ആശംസകൾ ...
ആഗോള കത്തോലിക്ക സഭ യുവജന വർഷമായി ആചരിക്കുന്ന ഈ 2018 വർഷത്തിൽ YATP ( Youth Animators Training program ) 25 വർഷം പൂർത്തിയാകുന്നതിന്റെ രജത ജൂബിലി ആഘോഷം സംഘടിപ്പിക്കുന്ന പാലാ രൂപത ഭാരവാഹികൾക്ക് അഭിനന്ദനങ്ങളും ആശംസകളും. ....
Prayerful Greetings to
Rev. Dr. Thomas Vadakkel, Newly elected Secretary of Doctrinal commission of CBCI.
ഓർമ്മകൾ...
ഒരു വർഷം മുമ്പ് 2017 Feb 5 ന് പാലാ അൽഫോൻസാ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന KCYM രൂപത വാർഷികം #ഗ്ലോറിയ
സമൂഹത്തിന് മാതൃകയായി കെ.സി.വൈ.എം പ്രവർത്തകൻ എബിൻ പറയൻകുഴി.......
ക്യാൻസർ എന്ന മാരക രോഗം അനുഭവിക്കുന്ന രോഗികൾക്ക് എപ്രകാരം സഹായം ചെയ്യാമെന്ന് മാതൃകയായ പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ..
സാമ്പത്തികമായി സഹായിക്കാൻ തനിക്ക് സാധിക്കില്ല എന്ന് മനസ്സിലാക്കി, തന്റെ തലമുടി വളർത്തി, കേരളത്തിൽ എവിടേയോ ഉള്ള, താൻ കണ്ടിട്ടുപോലും ഇല്ലാത്ത, ക്യാൻസർ ബാധിച്ച് ചികിത്സയുടെ ഭാഗമായി മുടി നഷ്ടപെട്ട വ്യക്തിക്ക് എബിൻ മുടി ദാനം ചെയ്തു... കഴിഞ്ഞ മൂന്ന് വർഷമായി നാട്ടുകാരുടെയും കൂട്ടുകാരുടെയും പലതരത്തിലുള്ള കുത്ത് വാക്കുകളിലും തളരാതെ എടുത്ത തീരുമാനത്തിൽ നിന്ന് വ്യതിചലിക്കാതെ, നാടിന് മാതൃകയായിരിക്കുന്നു ഈ യുവാവ്. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആശാകിരൺ പദ്ധതിയുടെ ഭാഗമായാണ് മുടി ദാനം ചെയ്തത്... അഭിനന്ദനങ്ങൾ
എബിന് എല്ലാവിധ പ്രോത്സാഹനവും നൽകിയ കളത്തുക്കടവ് ഇടവകയിലെ പരവുമ്മേൽ അച്ചനും എല്ലാ യുവജന സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ....
ഒരു പബ്ലിസിറ്റി പോലും പ്രതീക്ഷിക്കാതെ ഒരു പൊതുവേദിയിൽ പോലും അല്ലാതെ പാലാ Pടwട ന്റ ഓഫിസിൽ ചെന്ന് മുടി ദാനം ചെയ്ത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായ ഈ യുവാവിന്റെ നല്ല മനസ്സിനെ പ്രതേകം അഭിനന്ദിക്കുന്നു. എല്ലാവിധ ദൈവാനുഗ്രഹങ്ങളും പ്രാർത്ഥന മംഗളങ്ങളും നേരുന്നു...
SMYM പാലാ രൂപത അസി.ഡയറക്ടറായി നിയമിതനായിരിക്കുന്ന ബഹു.തോമസ് തയ്യിൽ അച്ചന് അഭിനന്ദനങ്ങളും പ്രാർത്ഥന ശംസകളും.
Best Wishes And GOD BLESS YOU
അഭിവന്ദൃ കല്ലറങ്ങാട് പിതാവിന് കേരള കത്തോലിക്ക യുവജനപ്രസ്ഥാനത്തിലെ പാലാ രൂപതയിലെ എല്ലാ യുവജന സുഹൃത്തുക്കളുടെയും ഞങ്ങളുടെയും ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ.
Prayerful Birthday Greetings to
His Excellency Mar Joseph Kallaranagatt
ഇന്ത്യയിലെ ഓരോ പൗരന്മാരും അഭിമാനത്തോടെ കാത്തു സൂക്ഷിക്കുന്ന നമ്മുടെ ഭരണഘടനയ്‌ക്കും, ജനാധിപത്യത്തിനും ഇന്ന് അറുപത്തൊൻപതു വയസ്സ് തികയുകയാണ്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽവരെ ഫാസിസിസം കടന്നു കയറിയിരിക്കുന്ന ഈ കാലത്തു നാം ഓരോരുത്തരെയും സംരക്ഷിക്കുന്ന ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ബി ആർ അംബേദ്ക്കറുടെയും, ആധുനിക ഇന്ത്യയുടെ ശില്പിയായ പണ്ഡിറ്റ് നെഹ്രുജിയുടേയും നമ്മുടെ രാജ്യത്തിനായ് ജീവൻ ബലി അർപ്പിച്ച എല്ലാ ധീര ജവാൻമാരുടെയും ഓർമകൾക്ക് മുൻപിൽ പ്രണാമം. ഏവർക്കും 2016 KCYM രൂപത സമിതിയുടെ ഹൃദയം നിറഞ്ഞ റിപ്പബ്ലിക്ക് ദിനാശംസകൾ നേരുന്നു.ജയ് ഹിന്ദ്
2016 വർഷത്തിലെ KCYM പാലാ രൂപത പ്രവർത്തന വർഷ ഉദ്ഘാടനവും കാരുണ്യവർഷ ഉദ്ഘാടനവും രൂപത ബിഷപ്സ് ഹൗസിൽ നടന്നപ്പോൾ ''....