MPTC-Gurudharmam Publications

MPTC-Gurudharmam Publications

Gurudharmam Book (Sree Narayana Gurudevan Oru samagra Padanam )

11/03/2023

പനയെ കണ്ടു പഠിക്കരുത്
😄😄😄😄😄😄

ദുഷ്ടനെ പ നപോലെ വളർത്തുമെന്ന് പറയുന്നു..

അവൻ മോഷ്ടിച്ചും പിടിച്ചുപറിച്ചും പറ്റിച്ചും സമ്പത്ത് വളരെ വേഗം ആർജിക്കുന്നു..

ചിലർ പറയുന്നു ഇവിടെ സത്യത്തിനും നീതിക്കും ഒരു വിലയും ഇല്ല..

ദാ അവനെ കണ്ടില്ലേ.
എത്ര പെട്ടെന്നാണ് അവൻ ധനികനും പേരും പ്രശസ്തിയുള്ളവനുമായി മാറിയത്..

അവനിപ്പോൾ എന്താണ് കുഴപ്പം?

അവന് ഇപ്പോൾ ഒരു കുഴപ്പവും കാണുന്നില്ല..

എന്നാൽ അവന് കുഴപ്പമുണ്ടാവുമ്പോൾ കണ്ടവനെയും കാണുന്നില്ല..

പിന്നെ കണ്ടവർ വളർച്ച കണ്ടിട്ടില്ല..

തളർച്ചയെ കണ്ടിട്ടുള്ളൂ.. അവർ പറയുന്നു ദൈവം എന്ത് ക്രൂരതയാണ് ഈ മനുഷ്യനോട് ചെയ്യുന്നത്...

കാളിപ്പന പെട്ടെന്ന് സമീപത്തുള്ള വളവും ജലവും എല്ലാം വലിച്ചെടുത്ത് വളരുന്നു.. ഈ ഒരു വൃക്ഷം വലിച്ചെടുക്കുന്ന വളം ഉണ്ടായിരുന്നുവെങ്കിൽ സമീപത്തുള്ള എല്ലാ ചെറു വൃക്ഷങ്ങളും നന്നായി വളർന്നേനെ..

മൂപ്പെ ത്തുമ്പോഴേക്കും പന കു ലയ്ക്കാൻ തുടങ്ങുന്നു.. ആദ്യ കു ല പനയുടെ മണ്ടയിൽ നിന്നു തന്നെ തുടങ്ങുന്നു...

പിന്നെ ഒരു കൂമ്പും ഉണ്ടാകില്ല..

പിന്നീടുള്ള ഓരോ കുലയും താഴേക്ക് താഴേക്ക് വരുന്നു..

അത് ചെത്തുന്നവന്റെയും കുടിക്കുന്നവന്റെയും അവസ്ഥ തദൈവ....

എന്നാൽ പനയോലയോ?
പനയും ആനയും തടിച്ചത്..

ചേരേണ്ടത് തമ്മിൽ ചേരുമ്പോൾ മാത്രമേ യഥാർത്ഥ ഫലം ലഭിക്കുകയുള്ളൂ...

ശശീന്ദ്രൻ
9447512314

02/03/2023

പലരും പറഞ്ഞു കേൾക്കാറുണ്ട് ഞാനിപ്പോൾ സേഫ് സോണിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന്..

അവരെ സംബന്ധിച്ച് അവർ പറയുന്നത് ശരിയായിരിക്കാം....
ആ ചിന്ത നല്ലതു തന്നെയാണ്....

നല്ലൊരു പനിയും ജലദോഷവും വന്നാൽ തീരാവുന്നതേയുള്ളൂ ഈ സേഫ് സോണും അഹങ്കാരവും എന്ന ചിന്ത കൂടി നമ്മളിൽ ഉള്ളത് നല്ലതാണ്....

അതറിയാൻ നമ്മുടെ

ജീവിതം മാത്രം പോരാ മറ്റുള്ളവരുടെ ജീവിതം കൂടി നാം ചേർത്ത്
വായിക്കുന്നത്. നന്ന്....

ശശീന്ദ്രൻ
9447512314

23/02/2023

നമ്മളെക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നുള്ളതല്ല പ്രധാനം
😄😄😄😄😄😄😄
നമ്മളെക്കുറിച്ച് നമ്മൾ എന്ത് ചിന്തിക്കുന്നു എന്നതാണ് പ്രധാനം

Be positive

നല്ലൊരു ശുഭദിനം നേരുന്നു

ശശീന്ദ്രൻ
9447512314

21/02/2023

പണം കൊടുത്ത് നമുക്ക് മരുന്നു വാങ്ങാം...
എന്നാൽ ആരോഗ്യം വാങ്ങാൻ കഴിയില്ല...

പണം കൊടുത്ത് വിലകൂടിയ നല്ല മെത്തകൾ വാങ്ങാം....
എന്നാൽ നല്ല ഉറക്കം വാങ്ങാൻ കഴിയില്ല...

കൂടുതൽ പണം ചെലവഴിച്ച നമുക്ക് വലിയ വീടുകൾ നിർമ്മിക്കാം...
എന്നാൽ കുടുംബം നിർമ്മിക്കാൻ കഴിയില്ല...

പണം കൊടുത്തു വിലകൂടിയ വാച്ചുകൾ വാങ്ങാം...
എന്നാൽ സമയം വാങ്ങാൻ കഴിയില്ല...

പണം കൊടുത്തും പണം വാങ്ങിയും വിവാഹം കഴിക്കാം....
എന്നാൽ നല്ല ഭാര്യയെ യോ ഭർത്താവാങ്ങാൻ കഴിയില്ല...

ആരോഗ്യവും സന്തോഷവും സമാധാനവും പണംകൊണ്ട് നേടാവുന്ന ഒന്നല്ല എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. ആ തിരിച്ചറിവോടെ നാം അധ്വാനിച്ച് സമ്പാദിക്കണം..
ആ പണം നമുക്ക് പ്രയോജനപ്പെടും.. അതല്ല എങ്കിൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടും....

ഏവർക്കും നല്ലൊരു ശുഭദിനം നേരുന്നു...

ശശീന്ദ്രൻ
9447512314

17/02/2023

സാത്താനും ദൈവവും എന്നിൽ തന്നെ കുടികൊള്ളുന്നു
😄😄😄😄😄😄😄

സാത്താനെ
കാണുന്നതും ഞാൻ തന്നെ.. ദൈവത്തെ കാണുന്നതും ഞാൻ തന്നെ....

സാത്താനെ അറിയുന്നതും ഞാൻ തന്നെ..

ദൈവത്തെ അറിയുന്നതും ഞാൻ തന്നെ......

എന്നിലുള്ളതെ എനിക്ക് പുറത്തും കാണാൻ കഴിയു....

പുറത്തെക്കുറിച്ച്
ഞാൻ അറിഞ്ഞു വച്ചിരിക്കുന്നത് മാത്രമേ എന്നിൽ നിന്നും പുറത്തു വരുകയുള്ളൂ..

എ പ്രകാരം ആണോ പുറമേ കുറിച്ചുള്ള അറിവ് ഞാൻ സാംശീകരിച്ചിരിക്കുന്നത്, അപ്രകാരം തന്നെ എന്നിൽ നിന്നുംഅവ പുറത്തേക്ക് വരുന്നു...

വെളുത്ത ആനയെ കുറിച്ച് കേൾക്കാത്ത, കാണാത്ത, അറിയാത്ത ഒരാൾക്ക് ആന എന്ന് കേൾക്കുമ്പോൾ തന്റെ ഉള്ളിൽ നിന്നും തെളിഞ്ഞു വരുന്നത് കറുത്ത ആനയുടെ രൂപമായിരിക്കും...

അവൻ പറയുകയാണ് ആന എന്ന് പറഞ്ഞാൽ കറുത്ത വലിയ ഒരു ജീവിയാണെന്ന്..

അവൻ പറയുന്നത് അവനെ സംബന്ധിച്ച് തികച്ചും ശരിയാണ്....

അവനെ കുറ്റപ്പെടുത്താൻ കഴിയില്ല...
കാരണം അവൻ വെള്ളാനയെ കുറിച്ച് കേട്ടിട്ടില്ല അറിഞ്ഞിട്ടില്ല കണ്ടിട്ടില്ല....
അതുതന്നെ കാരണം...

പക്ഷേ അവൻ വെള്ളാനയില്ല കറുത്ത ആന മാത്രമേ ലോകത്തു ള്ളൂ എന്ന് പറയുന്നതിലാണ് വിരോധാഭാസം നിഴലിക്കുന്നത്..

ഞാൻ കേട്ട അറിവിനപ്പുറം കണ്ട അറിവിനപ്പുറം അറിഞ്ഞ അറിവിനപ്പുറം ഒരറിവുണ്ട് എന്നുള്ള അറിവാണ് യഥാർത്ഥ അറിവ്..

ആ അറിവിനെയാണ് നാം സാംശീകരിക്കേണ്ടത്
.. ആ അറിവാണ് അറിവിലും ഏറിയ അറിവ്...

അതിനാകട്ടെ നമ്മുടെ പരിശ്രമം....

ആ അറിവ് ഉദിക്കുമ്പോൾ നമ്മുടെ എല്ലാ ആശങ്കകളും പര്യവസാനിക്കും...

ഏവർക്കും നല്ലൊരു ശുഭദിനം നേരുന്നു..
B positive...
V TSaseendran
9447512314

16/02/2023

സൃഷ്ടിക്ക് കാരണമായ സത്തയിൽ ( സത്യത്തിൽ) അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്,
സൃഷ്ടി.. സ്ഥിതി... സം ഹാരം എന്നത്...

കടലിൽ( അതിന്റെ സത്തയിൽ ): തിരയുണ്ടായി നിലനിന്ന് പിന്നീട് അതിൽ തന്നെ ലയി ക്കുന്നു..

അവിടെ ഉണ്ടായിരുന്നതും വെള്ളം.. ഉണ്ടായതും വെള്ളം.. നിലനിന്നതും വെള്ളംതന്നെ ആയിരുന്നു...

എന്നാൽ നമ്മുടെ സാമാന്യ ബുദ്ധിയിലും കാഴ്ചയിലും അത് വ്യത്യസ്തമാണെന്ന് തോന്നാം....
അങ്ങനെ തോന്നിയതുകൊണ്ട് സത്യം സത്യമല്ലാതെ ആകത്തില്ലല്ലോ...

എന്നാൽ സൂക്ഷ്മ ബുദ്ധിയിൽ തെളിഞ്ഞുവരും തിരയും... നുരയും..പതയും... അതിൽ നിന്നും ഉണ്ടായ കാറ്റും എല്ലാം ഒന്നിന്റെ ഭാഗമാണെന്ന്..

ഇതുപോലെതന്നെ ആദിമ സത്തയിൽ നിന്നും നാം ഉണ്ടായി കുറച്ചുനാൾ അതിൽ തന്നെ നിലനിന്ന് പിന്നീട് അതിൽ തന്നെ ചേർന്ന് വീണ്ടും അത് ആവർത്തിച്ചു കൊണ്ടിരിക്കുന്നു..

ഇങ്ങനെ ആ ആദിമസത്തയിൽ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ് സൃഷ്ടി.. സ്ഥിതി..സം ഹാരം എന്നത്.... അത് അറിയാത്തതുകൊണ്ടാണ് വാദ കോലാഹലങ്ങളിൽ പെട്ട് പലരും ഉഴലുന്നത്...

അത് അറിയുക അതിൽ ജീവിക്കുക

അത് അറിഞ്ഞു ജീവിക്കലാണ് സ്വർഗീയ വാസം...



😄😄😄😄😄

13/03/2021

ഇന്നു ശിവരാത്രി
_......................
കവിത........................
വി.ടി.ശശീന്ദ്രൻ........................
X # # # # # # # # #

ഇന്നു ശിവരാത്രി ! ഇന്നു ശിവരാത്രി...

ചിന്തിക്ക നാം ... ഇന്നു മാത്രമോ ..ശിവരാത്രി..

കേട്ടു പഠിച്ചു നാം.. ഇന്നു ശിവരാത്രി..

കണ്ടു തൊഴുതു നാം.. ഇന്നു ശിവരാത്രി..

ഒരിക്കൽ എടുത്ത്.. (വതവും നോറ്റു ഞാൻ..

എൻ പിതൃക്കളെ മനസ്സിൽ ധ്യാനിച്ച്...
ബലിതർപ്പണവും ചെയത് മടങ്ങവേ..

കേട്ടൊരു നാദം എൻ കാതിൽ
മധുരമാം മൊഴിയായി എൻ പിതാവിൻ ശബ്ദം..

ഇന്നേ ദിവസം നീ എന്നെ സ്മരിക്കുമ്പോൾ..

ഇന്നു കിട്ടുന്നു നിനക്കൊരാനന്ദം..

എങ്കിൽ എല്ലാ ദിനവും പുലർകാലെ..

എന്നെ നീ സ്മരിക്കുകിൽ

കിട്ടും നിനക്ക് ശ്രേയസ്സും പ്രേയസ്സും..

ഇന്നു ശിവരാത്രി! ഇന്നു ശിവരാത്രി ...

ചിന്തിക്ക നാം ഇന്നു മാത്രമൊ ശിവരാത്രി

ചിന്തിക്ക നാം ഇന്നു മാത്രമോ ശിവരാത്രി ....
@@@@@@@@@@@@@@

13/03/2021
09/03/2021

" മാറ്റിനിർത്താൻ ഒരുപാടുപേർ ഉണ്ടാവും എന്നാൽചേർത്ത് നിർത്താൻ അപൂർവം ചിലരെ കാണു ... അവരെ കണ്ടെത്തുപോൾ ജീവിതത്തിനും അർഥമുണ്ടാകുന്നു. " ......

01/10/2020

ഗുരുധർമ്മം പബ്ലിക്കേഷൻസ് & മൈൻഡ് പവർ ട്രെയ്നിംഗ് സെൻറർ - അടിമാലി . ഫോൺ 8075553406
-- ----------- ---------- - - - - -
ഒന്നാമത് സ്ഥാപക ദിനാഘോഷം

മുൻ DRDO സയന്റിസ്റ്റ്
ശ്രീ ലാൽ മോഹൻ B (മുൻ DRDO സയന്റിസ്റ്റ് )ഭദ്രദിപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ഹിപ്നോട്ടിക് കൗൺസിലറും മാനേജിംഗ് ഡയറക്ടറുമായ
V T ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്വാമി ഗുരുപ്രസാദ് (ശിവഗിരി മഠം) അനുഗ്രഹ പ്രഭാഷണം നടത്തി.

ഡോ.ജയ ലാൽ മോഹൻ ശാന്തിഗ്രാം , ഡോ.ബി.ജയപ്രകാശ് (മൈൻഡ് ടെക് മാനേജ്മെൻറ് $ സ്പിരിച്വൽ സയന്റിസ്റ്റ് )
ഡോ.റസീന പത്മം (FRM R ഡയറക്ടർ സ്കൂൾ ഓഫ് ബി ഹെവിയറൽ സയൻസ് MG യൂണിവേഴ്സിറ്റി ] Mrs. മിനി അനിരുദ്ധൻ (ചീഫ് എഞ്ചിനീയർ US നേവി ) ഡോ.ജയലക്ഷ്മി (ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻ സ്ക്രിറ്റ് ,) Mr. C S റജികുമാർ നളന്ദ , ശ്രീ നാരായണൻകുട്ടി (മൈൻഡ് പവർ ട്രെയ്നർ ലൈഫ് ലൈൻ ) തുടങ്ങിയവർ ഓൺ ലൈനിലൂടെ ആശംസകൾ നേർന്നു.

ശ്രീ കെ. പി. കുര്യാക്കോസ് സ്വാഗതവും ശ്രി ഷാരുൺ വി ശശി നന്ദിയും പറഞ്ഞു.

31/08/2020

@@@ഓണാശംസകൾ@@@

അഹങ്കാരമാകുന്ന മഹാബലി മാർ നമ്മൾ ഓരോരുത്തരിലും കുടികൊള്ളുന്നു.@@@

@@@അവയെ ഉന്മൂലനം ചെയ്യണമെങ്കിൽ കള്ളവും ചതിയും കള്ളത്തരങ്ങളും നമ്മിൽ നിന്നകലണം.@@@

@@@ അറിവാകുന്ന ഒരു കൊച്ചു വാമനൻ മതി അതിന് @@@

@@@ മഹാബലിയെയല്ല മഹാബലിയുടെ അഹങ്കാരത്തെയാണ് വാമ നൻ ചവിട്ടി താഴ്ത്തിയത്.@@@

@@@ .ഒരു തീപ്പൊരി പോലെ ,ആ വാമനൻ നമ്മിൽ ജനിച്ചു കഴിഞ്ഞാൽ പിന്നീടുള്ള നമ്മുടെ ഓരോ ചുവടുകളും നമ്മുടെ വളർച്ചയെ കാണിക്കുന്നു.@@@@@@

@@@ ആ വളർച്ചയെയാണ് വാമനൻ പ്രതിനിധാനം ചെയ്യുന്നത്.@@@@

@@@ പിന്നെ നമ്മിൽ തളർച്ചയില്ല വളർച്ചയെ ഉള്ളു.@@@@

@@@ നമ്മിൽ ഓരോരുത്തരിലും അറിവാകുന്ന വാമനൻ അവതാരം ചെയ്ത ദിനമാണിന്ന്.@@@

@@@ അതു കൊണ്ട് തുടർന്നുള്ള ഓരോ സ്റ്റ് പ്പുകളും വിവേചനാപൂർവ്വം നമുക്ക് മുന്നോട്ട് വയ്ക്കാം.@@@

@@@ഏവർക്കും ഒരിക്കൽക്കൂടി ഹൃദ്യമായ ഓണാശംസകൾ നേരുന്നു.@@@

വി.ടി.ശശിന്ദ്രൻ
MP TC- Gurudharmam Publications .Adimali
Ph.9447512314

02/06/2020

Brahmasree Prakasananda Swamikal

02/06/2020

Book Publication
Prof. M K Sanu giving to author Mr. V T Saseendran's mother
Smt. Sarojini Thankappan
The auspicious moment
A billion thanks to Almighty and our Teachers and supporters

Photos from MPTC-Gurudharmam Publications's post 02/06/2020

Gurudharmam Reviews

Photos from MPTC-Gurudharmam Publications's post 02/06/2020
Photos from MPTC-Gurudharmam Publications's post 02/06/2020

Gurudharmam Book- Inside
Author: Mr. VT Saseendran
Contact For Purchase : +91 8075553406

02/06/2020

New Book from Mr V T Saseendran _
Hypnotic Counselor,Mind Power Trainer
To Shop via VPP,Registered Parcel(Online Payment)
Contact: 8075553406

Videos (show all)

Telephone

Website