Kookal Balakrishnan
Working Chairman Build up Kasaragod
working president Human Rights Protection Mission Kerala State
സ: എ.കെ.അന്തരിച്ചു
സ: എ.കെ.നാരായണേട്ടൻ
എ.കെ. എന്ന ചുരുക്കപ്പേരിൽ പാർട്ടിയിൽ വിളിക്കപ്പെട്ടിരുന്നു.
ഒരു കമ്മ്യൂണിസ്റ്റിൻ്റെ
കനൽവഴികൾ സ്വന്തം നിശ്ചയിച്ച വഴികളിലൂടെ നടന്ന് നീങ്ങിയ സഖാവ്.
ആ പതിഞ്ഞ സ്വരത്തിന്
ആധികാരികതയും
ആർദ്രതയും ആവശ്യമുള്ളിടത്ത്
കനത്ത അധികാര സ്വരവും ഉണ്ടായിരുന്നു.
പുറം ലോകത്ത് എങ്ങിനെ അറിയപ്പെട്ടാലും പാർട്ടിക്കകത്ത് ഇത്രയും കരുതലും കരുത്തും സംഘാടകനുമായ
മറ്റൊരു ലാളിത്യം നിറഞ്ഞ
മുഖം ഉണ്ടായിരുന്നില്ല .
യഥാർത്ഥതൊഴിലാളികളോടൊപ്പമായിരുന്നു
പ്രധാന പ്രവർത്തനമേഖല.
ഞാൻ പ്രവർത്തിച്ച പാർട്ടിഘടകത്തിൽ എത്ര സമ്മർദ്ദമുണ്ടായിട്ടും
പാർട്ടിനിലപാടിൽ ഒരു ഇളവും വരുത്താതെ
നേതൃത്വത്തിൻ്റെ പങ്ക് നിർവ്വഹിച്ച അന്നത്തെ സി.പി.ഐ (എം)
ജില്ലാസെക്രട്ടറി.
ഒരു പിടി അശ്രുപൂക്കളോടെ
ആദരാഞ്ജലികൾ
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമായത്ത് പാലസ്തീൻ ഐക്യദാർഢ്യറാലി സമാപന സമ്മേളനത്തിൽ
മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ എം എൽ എ,
കെ പി സി സി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ എന്നിവരോടൊപ്പം
റാലി
ഡോ.ബഹാവുദീൻ മുഹമ്മദ് നഖ്വി ഉൽഘാടനം
ചെയ്തു .പാലക്കി കുഞ്ഞാമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു
,ബഷീർ വെള്ളിക്കോത്ത് തുടങ്ങി നിരവധി പേർ സംസാരിച്ചു
പ്രതിഷേധിക്കുന്നവരെയും
സമരം ചെയ്യുന്നവരെയും
പരിഹസിക്കുകയും,
"രക്ഷിക്കുകയായിരുന്നു, ' എന്നും അത് തുടരണമെന്ന ആഹ്വാനവും ഒരു ഭരണാധികാരിയുടേതല്ല
അധികാരം തലക്ക്പിടിച്ച
ഏകാധിപതിയുടേതാണ് .
കേരളീയ യുവത്വത്തിൻ്റെ
തെരുവിൽ വീണ ഓരോ തുള്ളി ചോരയും
ഒരിക്കൽ നിങ്ങളുടെ ഉറക്കം കെടുത്തും
ചരിത്രം കണക്ക് തീർക്കാതെ കടന്നു പോയിട്ടില്ല.
കൂത്തുപറമ്പിൽ DYFl
റോഡിൽ ചാടിയത്
വാഹനത്തിൽ അടിയിൽ വീണ് മരിക്കാനായിരുന്നോ
എം.വി.രാഘവനെ
തടഞ്ഞത് ആത്മഹത്യ ചെയ്യാനാണൊ
തൊഴിലില്ലായ്മക്കെതിരെ
കെ.പി .നൂറുദ്ദീൻ മന്ത്രിയെ തടഞ്ഞ മാന്യയിലെ ബാലകൃഷ്ണൻ പോലീസ് വെടിയേറ്റ് മരിച്ചത്
ആത്മഹത്യ ചെയ്യാൻ വേണ്ടിയാണൊ
മന്ത്രിയുടെ വാഹനത്തിന്നു മുന്നിൽ ചാടിയത്
1986 ലെ ഈ സമരത്തിൻ്റെ പേര് തന്നെ "മന്ത്രിമാരെ വഴി തടയൽ സമരം " എന്ന് ആയിരുന്നല്ലൊ
മുഖ്യമന്ത്രിയായിരുന്ന
ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞ്
നെറ്റി പൊട്ടിച്ചത്
റോഡിൽ ചാടി ആയിരുന്നില്ലെ
നിങ്ങൾക്ക് മന്ത്രിമാരെ തടയാം.
ജീവനു വേണ്ടി
ഐ സി യു വിൽ കിടന്ന പിടയുന്ന ഒരാളെ
പരിഹരിക്കുന്നയാൾ
നാടൻ ഭാഷയിൽ പറഞ്ഞാൽ മരിക്കുമ്പോൾ
ഒരു തുള്ളി കിട്ടാതെ
മരിക്കും എന്ന് ചിന്തിച്ചാൽ
അത് തെറ്റാവില്ല
യൂത്ത്കോൺഗ്രസ്റ്റിൻ്റെയും യുവജനങ്ങളുടേയും പോരാട്ട വീര്യം നിങ്ങൾ ഇനി അറിയാൻ പോകുന്ന തെയുള്ളു.
ഈ നാട് ആരുടെയെങ്കിലും
താവഴി സ്വത്ത് ആണെന്ന്
വല്ലാണ്ട് തെറ്റിദ്ധരിക്കരുത്
കൂക്കൾ ബാലകൃഷ്ണൻ
കാസർഗോഡ്
ആർഭാടങ്ങൾ ഒന്നുമില്ല
സംഭാവനകൾ മാത്രം
പകരം ഇളവുകൾ മാത്രം
പെൻഷൻ. ''' ' '' കിട്ടി
അരി കിട്ടി
വിലക്കുറവ് കിട്ടി
നികുതി കുറവ് കിട്ടി
മരുന്ന് കിട്ടി
ഉച്ചക്കഞ്ഞി തുക കിട്ടി
ക്ഷാമബത്ത കിട്ടി
സപ്ലൈക്കോ എല്ലാം കിട്ടി
എൻഡോസൾഫാൻ എല്ലാം കിട്ടി
വിദ്യാവാഹിനി കിട്ടി
മെഡിക്കൽ കോളേജ് കിട്ടി
എൻഡോ: പുനരധിവാസം കിട്ടി
ആധുനിക ചികിത്സ. കിട്ടി
ടെറിഷറി കിട്ടി
കാണിയൂർ പാത. കിട്ടി
പെരിയ എയർ പോർട്ട് കിട്ടി
പഞ്ചായത്ത് ഫണ്ട് കിട്ടി
ആദിവാസി ഭൂമി കിട്ടി
താലൂക്ക് ആശുപത്രികൾ എല്ലാം കിട്ടി
നഴ്സിംഗ് കോളേജ് കിട്ടി
എല്ലാം കിട്ടിയ സ്ഥിതിക്ക് ഞങ്ങളെ
വിളിച്ച് വരുത്തേണ്ടായിരുന്നു
വഴിപോക്കൻ
" എല്ലാം ആരംഭിക്കുന്നത് ഇവിടെ നിന്നല്ലെ ,പിന്നെ ഇതെല്ലാം കിട്ടാൻ കാരണക്കാരായ മന്ത്രിമാരെ ആദ്യമായി കാണാൻ. ...................................... കിട്ടി
നാടകാന്ത്യം ശുഭം
ചെറുകഥ
പണ്ടൊരു രാജാവുണ്ടായിരുന്നു
രാജസദസ്സ് ഇല്ല
മുന്നിൽ മറ്റാരും ഇരിക്കാറില്ല .രാജാവിന് അതിഷ്ടമല്ല
കുറെ മന്ത്രിമാർ ഉണ്ട്
സ്വന്തമായി എന്തെങ്കിലും ചെയ്യാൻ അനുവാദമില്ലാത്തവരാണ്
ഓമ്പ്രാൻ എന്ന് പറയും
മന്ത്രിക്കസേര എങ്ങിനെ ഒത്തുവന്നു എന്നറിയില്ല
ജനങ്ങൾക്ക് മന്ത്രിമാരെ അറിയില്ല .തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിയേഴിനെ അറിയാം .കണ്ണട അറിയാം
മറ്റ് പലരേയും അറിയില്ല
മന്ത്രിയായിട്ടും രാജ്യം കാണാൻ സാധിച്ചില്ല .അങ്ങിനെ പലർവഴി രാജാവിനെ അറിയിച്ചു .രാജാവ് ചിന്തിച്ചതു തന്നെ മന്ത്രിമാരും ചിന്തിച്ചു.
ചെക്ക് . കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി .
ഒരു ഉല്ലാസയാത്ര വേണം, മന്ത്രിമാർ തമ്മിലും ഒരു അടുപ്പമില്ല .നാട് കാണാം .
സുരക്ഷ എന്തു ചെയ്യും .എവിടെ നോക്കിയാലും കണ്ണീരണിഞ്ഞ ജനങ്ങളെ കാണാം .തരാനുള്ളത് തന്നില്ല ,കിട്ടിയില്ല തുടങ്ങിയ വിലാപങ്ങൾ
എല്ലാവരും എതിരായ ഘട്ടമെത്തിയപ്പോൾ
രാജാവ് തീരുമാനിച്ചു
ഭരണത്തിന് ആവശ്യമായ
ഖജനാവ് ഇല്ല .ഉള്ളതിൽ ഒന്നുമില്ല .മന്ത്രിമാരുടെ തന്നെ ആവശ്യമില്ല
എന്നാൽ ഒരു ഉല്ലാസയാത്ര പോകാം .വിളംബരം വന്നു
രാജശാസന
നിയമങ്ങളെല്ലാം മാറ്റി
ഉല്ലാസ നൗക വെള്ളത്തിന് പകരം റോഡിൽ ഇറങ്ങി
ഒരു മാസം മന്ത്രിമന്ദിരത്തിൽ നിന്ന് വിട്ടു നിൽക്കുക
ചിന്തിക്കാൻ കഴിയാത്ത കാര്യമായിരുന്നു.എന്നാലും
പാട്ട് കേൾക്കാൻ സൗകര്യമുണ്ടായിരുന്നു
ബലികുടീരങ്ങളെ ....
" തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ
കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരിനാളങ്ങൾ "
നമ്മളു കൊയ്യും വയലെല്ലാം
നമ്മുടെതാകും പൈങ്കിളിയെ "
ദൂരെ നിന്ന് കേൾക്കം
ഇന്നലെയുള്ളോർ ഇന്നിവിടില്ല
ഇനി വരികില്ല
യാത്രക്കാരാ ........
കഥ ഇവിടെ തീരുന്നു
ഒരമ്മ നെഞ്ചുറപ്പോടെ
പറഞ്ഞു
" രാജാവ് നഗ്നനാണ്
കൂക്കൾ ബാലകൃഷണൻ
കാസർഗോഡ്
ചലിക്കുന്ന മന്ത്രിസഭ
ആർഭാടത്തിൻ്റെ ഉൽസവം
ആർ എസ് പി
ഏത് വകുപ്പ് നോക്കിയാലും
ഏത് സർവ്വീസ് മേഖല നോക്കിയാലും
സംസ്ഥാന ഗവൺമെൻ്റ് പണം അനുവദിക്കാനുണ്ട്
എന്ന് കേൾക്കാം
മുൻമുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിക്ക് രാഷ്ട്രീയത്തിനും അധികാരത്തിനും അപ്പുറം ലഭിച്ച ജനങ്ങളുടെ വൈകാരിക ജനപിന്തുണ
കണ്ട് അമ്പരന്നവർ അത്
കോപ്പിയടിക്കാൻ ശ്രമിക്കുന്നതിൽ തെറ്റില്ല
പക്ഷെ, അതിനുള്ള ധനസ്ഥിതി ഏഴ് വർഷം കൊണ്ട് പിച്ച ചട്ടി എടുത്ത
മറിയക്കുട്ടിയിൽ എത്തി നിൽക്കുന്നു .
ഫണ്ട്
ആർക്കൊക്കെ കൊടുക്കാനുണ്ട് എന്നത് വാർത്തയല്ല
കൊടുക്കാനില്ലാത്തവരായി ആരുമില്ല എന്നത് വാർത്തയാണ്
ധനസ്ഥിതി എന്താണെന്ന്
ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ പറഞ്ഞു .ജനങ്ങളുടെ
അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം,
മരുന്ന്, പാർപ്പിടം, വെളളം
എല്ലാം കടത്തിലാണ്
ഒന്നും മുന്നോട്ട് പോവുന്നില്ല
ഇതിൻ്റെ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ
കതിരിൽ വളം വെക്കുന്ന രീതിയാണ് മഞ്ചേശ്വരം മുതൽ ആരംഭിക്കുന്ന
നവകേരള സദസ്സ് നടക്കാൻ പോവുന്നത്
കാസറഗോഡ് ജില്ലക്കും നിയമസഭാ മണ്ഡലങ്ങളിലും
എന്ത് വേണമെന്ന്
കാസർഗോഡ് പാക്കേജും
ജില്ലാ പദ്ധതിയും തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളതാണ്.
ആരോഗ്യരംഗം തകർന്ന് തരിപ്പണമായി
എൻഡോസൾഫാൻ
മേഖല മരുന്നും ചികിൽസയും പെൻഷനുമില്ലാതെ
ദാരിദ്യത്തിലാണ്.
മെഡിക്കൽ കോളേജ് വെറും ഒരു മണി വരെയുള്ള ക്ലിനിക്കാണ്.
പിന്നെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ധാരാളം പ്രശ്നങ്ങൾ ഉണ്ട്
ഇന്ന് വരെ അറിഞ്ഞിട്ടും പരിഹരിക്കാത്തത്
ഇനിയെന്ത് ചെയ്യാൻ
പ്രഖ്യാപനങ്ങൾ കേട്ട് മടുത്തവർക്ക് ഈ
ധൂർത്തും സഹിച്ചേ പറ്റൂ
ഈ നടപടി ജനങ്ങളെ
വെല്ലുവിളിക്കലാണെന്ന്
ആർ എസ് പി ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ അഭിപ്രായപ്പെട്ടു
ജില്ലാ കമ്മിറ്റി യോഗത്തിൽ
കൂക്കൾ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു
കരിവെള്ളൂർ വിജയൻ
ഹാരീസ്ഖദിരി ,രാമചന്ദ്രൻ നായർ, സോമൻ, വിജയൻ ബിരിക്കുളം, റിജോ ചെറുവത്തൂർ എന്നിവർ
എന്നിവർ സംസാരിച്ചു
"സുഖവാസ മന്ദിരം ഞാൻ പണിതു "
മോശ്ശയുടെ പേടകം ഇന്ന് പുറപ്പെടും
പരശുരാമാ ആ മഴു
ഒന്ന് തിരിച്ച് എറിയാമോ ഇവിടെ ജീവിക്കാൻ പറ്റില്ല
"നമ്മളു കൊയ്യും വയലെല്ലാം
നമ്മുടെതാകും പൈങ്കിളിയെ "
മനുഷ്യാവകാശ സംരക്ഷണ സമിതി
2017ൽ കാസറഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള അവകാശ സംരക്ഷണയാത്ര നടത്തിയപ്പോൾ എറണാകുളത്തെ വേദയിൽ ഒരു കുട്ടി വളരെ പരിചയഭാവത്തിൽ വന്ന് ജാഥാ ക്യാപ്ടൻ്റെഅടുത്തിരുന്നു
ഫോട്ടോ എടത്തു. വളർന്ന് വലിയ കുട്ടി ആയിട്ടുണ്ടാവും
ഈ പ്രായത്തിലുള്ളവരും
ഇതിൽ ഇളയവരുമാണ്
എൻ്റെ ബെസ്റ്റ് ഫ്രണ്ട്സ്
പുരാണത്തിലെ കംസൻ
ശ്രീകൃഷ്ണനെ കൊല്ലാൻ
രാജ്യത്തെ മുഴുവൻ കുട്ടികളെയും കൊന്ന പോലെ ലോകത്ത് കുട്ടികളെ കൊന്ന് തലമുറ തന്നെ ഇല്ലാതാക്കുന്ന ലോകത്താണ് ഇന്ന് നമ്മുടെ ശിശുദിനം
ശിശുദിനാശംസകൾ
വധശിക്ഷ
വളരെ ശരി
എന്ന് തോന്നിയ വിധി
"കൊലക്കുറ്റം വധശിക്ഷ "
ആലുവ കേസ്
5 വയസ്സുള്ള കുട്ടി
5 ജീവപര്യന്തം
കേരളീയം വൻവിജയം
നവകേരള സൃഷ്ടിക്കായി
നടത്തിയ ഉൽസവം
ലോകം മുഴുവൻ അറിഞ്ഞു
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ ഒരു രൂപ കൂട്ടി മേടിച്ച തുക
പിച്ചചട്ടിയെടുത്ത അമ്മമാർക്ക് കിട്ടിയില്ല
(അത് കണക്കുകൾ ശരിയല്ല വകമാറ്റി ചിലവഴിച്ചു)
ഉൽസവം തീർന്ന പിറ്റെ ദിവസം, കടത്തിൽ മുങ്ങിയ
സപ്ലൈക്കോയിൽ 13 ഇനം അവശ്യസാധനത്തിന് വില കൂട്ടി
അതിനിടയിൽ കറൻറ് വില നന്നായി കൂട്ടി
വെള്ളക്കരം ഇതാ കൂട്ടാൻ തീരുമാനിച്ചു
അമ്മ മകനെ കൊന്നു
മകൻ അമ്മയെ കൊന്നു
അച്ഛൻ മകളെ കൊന്നു
മകൾ അച്ഛനെ കൊന്നു
ആയിരക്കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നു
ഭാസുരാംഗൻ
മാടപ്രാവുകളായ
സി.പി.ഐ യെ
പുറത്താക്കി
157 കോടി കൾക്കപ്പുറം
കക്കാൻ സമ്മതിച്ചില്ല
കരിവെണ്ണൂർ ബാങ്ക്
കടലെടുത്തു.
ആദിവാസി കുട്ടികൾ നടന്ന് ശീലിക്കുന്നത് നല്ലതാണ്
വാഹിനി നിന്നു.
പൊതിച്ചോറ് കൊടുത്ത
അമ്മക്കൈകൾക്ക്
സെക്രട്ടറിയേറ്റ് പടിക്കൽ
വിശ്രമജീവിതം നൽകി.
ഉച്ചക്കഞ്ഞി കൊടുത്ത
ഹെഡ്ഢ് മാസ്റ്റർമാർ
ജീവിതത്തിൽ നിന്ന് തന്നെ റിട്ടയർ ചെയ്തു
നെല്ല് ഉണ്ടാക്കി തന്ന കർഷകനോട് കോടികളുടെ കണക്ക് പറഞ്ഞു
നിങ്ങൾ ബാങ്കിൽ പോയി
കടം എടുത്തോളു
അത് കടമല്ല നിങ്ങൾക്ക്
നെല്ലിൻ്റ വിലയായി ഞങ്ങൾ തരാനുള്ളതാണ്
ഇത്തിരി കഴിഞ്ഞ് ഞങ്ങത്
ബാങ്കിന് കൊടുത്തോളാം.
ശങ്കർ മഹാദേവനും
ജയചന്ദ്രനും ഒരു കോടി വാങ്ങി നന്നായി പാടി
തിരക്കുണ്ടായിട്ടുംഞങ്ങൾ
കുടുംബമായിരുന്ന് താളം പിടിച്ചിരുന്നു.
ഇതൊന്നും കാണാതെ പോകുന്നത് ശരിയല്ല .
മമ്മൂട്ടിയും മോഹൻലാലും
കമലാഹാസനും
എല്ലാവരെയും ചിരിച്ച് കാണിച്ചു .ഞങ്ങൾക്കു എപ്പോൾ വേണമെങ്കിലും ചിരിക്കാൻ അവരെ കിട്ടും ശോഭനയുടെ ഡാൻസ് കഴിഞ്ഞതോടെ നാം ലോകത്തിൻ്റെ നെറുകയിലാണെന്ന് തോന്നി.
ഞങ്ങളുടെ ചിരി തടസ്സപ്പെടുത്തിക്കൊണ്ട്
കടം എടുക്കാനുള്ള
ശേഷി നഷ്ടപ്പെടുത്തിയ
ആലപ്പുഴ കിസാൻ സംഘ്
ജില്ലാ പ്രസിഡൻ്റ്
പ്രസാദ്
സെക്രട്ടറിയെ വിളിച്ച്
ആത്മഹത്യക്ക് മുമ്പ്
അന്ത്യവാചകം പറഞ്ഞിൽ
ഞങ്ങളെ പരാമർശിച്ചത് ഒട്ടും ശരിയായില്ല.
അതിൽ പ്രതിഷേധിച്ച്
ചലച്ചിത്രമേള നടത്തുന്നതാണ്.
വാർത്തകളെല്ലാം മാധ്യമസൃഷ്ടിയാണ്
പ്രസാദിൻ്റെ ശബ്ദ സന്ദേശം കേട്ടപ്പോൾ അറിയാതെ കണ്ണുനീർ ഉതിർന്ന് വീണതായി കണ്ടു.
ശബ്ദം ഇടറി.
എനിക്കയാളെ അറിയില്ല
എന്നിട്ടും ചിരി എന്നെ വിട്ടുപോയ പോലെ
" എന്നിട്ടും നിങ്ങൾ (രാജാവിനെ)
അയാളെ പിന്തുണക്കുന്നുവെങ്കിൽ
കേരളം കേരളിയീത്തിൽ
വിജയിച്ചു .പക്ഷെ
ഇത് രാഷ്ട്രീയമല്ല
ഒരു തരം മാനസിക രോഗമാണ്
ചികിൽസ ഇല്ല
കൂക്കൾ ബാലകൃഷ്ണൻ
കാസർഗോഡ്
11 .10 .2023
കേരളിയം❌ രാക്ഷസീയം
കർണാടക അതിർത്തിയിൽ
കാസറഗോഡ് ജില്ലയിൽ
ദേലംമ്പാടി പഞ്ചായത്ത്
പൊക്ലൻ്റെ മൂല
ആദിവാസി കോളനി
ഇല്ലായ്മയുടെ കാര്യങ്ങൾ
അവരുടെ സ്വകാര്യ ജീവിതം എന്നിവ
വിശദീകരിക്കുന്നില്ലആദിവാസി വിഭാഗത്തിന്
അവകാശപ്പെട്ട ഭൂമി പോലും നൽകിയില്ല
ഒന്നും പറയാനില്ല
സൂപ്പർസ്റ്റാറുകളെ കാണാം
ശോഭനയുടെ ഡാൻസ് കാണാം
പിന്നെ ദയനീയമായ
കുറച്ച് മനുഷ്യരെ കാണാം
മുഖത്ത് ചായംതേച്ച്
ആറ് ദിവസമായി
ആദിവാസികളെന്ന്
പേരിട്ട് വിളിക്കുന്ന
കോമാളി വേഷം കെട്ടി
ഇരുത്തിയത് കാണാം
മനുഷ്യ ജന്മത്തെ
ആഢ്യരായ നഗരവാസികളുടെ മുന്നിൽ
കാഴ്ചബംഗ്ലാവ് കാണും പോലെ പ്രദർശനത്തിന് വെച്ചത് കാണാം
ആര്യ കൃഷ്ണന് നന്ദി.
RSP സെക്രട്ടറിയേറ്റ് രാപ്പകൽ
സമരത്തിന്ന്
പകിട്ട് ഏകുന്നതിന് വേണ്ടി
കാസറഗോഡ് ജില്ലയിലെ
ശാലിനിയുടെ നേത്യത്തിൽ
ആദിവാസിമംഗലംകളി
അവതരിപ്പിച്ചു
താളംതെറ്റിയ കേരളം
കേരളീയം❌
രാക്ഷസീയം
ആർ എസ് പി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത
രാപ്പകൽ സമരം (oct 31 Nov: 1 കേരള പിറവി) സെക്രട്ടറിയേറ്റ് നടയിൽ ബഹു:പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
ഉൽഘാടനം ചെയ്യുന്നു
ശ്രീ വി എം സുധീരൻ
സ: സി.പി.ജോൺ (സിഎംപി)
മോൻസ് ജോസഫ് എംഎൽഎ (കേരള കോൺഗ്രസ്സ് )
ബീമാപള്ളി റഷീദ്
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നിവർ അഭിവാദ്യം ചെയ്തു
സഖാക്കൾ:
എൻ .കെ .പ്രേമചന്ദ്രൻ MP
സംസ്ഥാന സെക്രട്ടറി
ഷിബു ബേബി ജോൺ
മുൻ സംസ്ഥാന സെക്രട്ടറി
എ.എ .അസീസ് സെക്രട്ടറിയേറ്റ് അംഗംശ്രീമതി സാലി
എന്നിവർ വേദിയിൽ '
ഗാസ
മൂന്ന് മതങ്ങളുടെ പുണ്യഭൂമിയാണ്
ചരിത്രമുറങ്ങുന്ന
പാലസ്തീൻ
സാമ്രാജ്യത്വ ശക്തികളെ
പ്രതിരോധിക്കുന്നവർ
എന്ന നിലയിൽനമ്മൾ എന്നും പാലസ്തീനെ
പിന്തുണക്കുകയെ
ചെയ്തിട്ടുള്ളു
അവരുടെ ദൈന്യത
നമ്മുടെ വേദനയായി
മാറുന്നത് .അതു കൊണ്ടാണ്
ഇസ്ലാമിക വർഗ്ഗീയതയും
ഭീകരപ്രവർത്തനവും ഏറ്റവും കൂടുതൽ കൊന്നിട്ടുള്ളത് ഇസ്ലാമിനെ തന്നെയാണ്.
ഇസ്ലാമിക വിശ്വാസങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല.
ഇവരെ ഇവിടെ ആരും പിന്തുണക്കുന്നില്ല എന്നു മാത്രമല്ല ഇല്ലാതാക്കണം
എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.എല്ലാവർക്കും അവരവരുടെ രാഷ്ട്രമാണ് വലുത് .
33 ആയിരം കുട്ടികളെ കൊന്നവർ കുറ്റക്കാരല്ല
കൂടാതെ ഇപ്പോൾ അയ്യായിരത്തോളം കുട്ടികളെ വീണ്ടും കൊന്നതും കുറ്റമല്ല .
തലമുറ തന്നെ വേരറ്റുപോവുക എന്നതാണ് ലക്ഷ്യം.
ലക്ഷക്കണക്കിന്
യഹൂദരെ കൊന്നു തള്ളി
സ്വന്തം കിടപ്പാടവും രാജ്യവും ഇല്ലാതാക്കിയ
ഹിറ്റ്ലറും, നെപ്പോളിയനും
ജോസഫ് സ്റ്റാലിനും, അമേരിക്കയിലെ ഭരണകൂടവും ചരിത്രത്തിലെ മഹാൻമാർ.
ഹിരോഷിമയും, നാഗസാക്കിയും ബോംബിട്ട് തകർത്തവർ
ഇസ്രായേലിനെ തുറന്ന് സഹായിച്ച് സമാധാനം
എന്ന് പാലസ്തീനോട് പറയുന്നു.
വെള്ളവും വെളിച്ചവും
മരുന്നും ഭക്ഷണവും
നൽകാതെ കിരാതയുദ്ധം ചെയ്യുന്നവർ ഒരു ലോക നിയമവും അനുസരിക്കുന്നില്ല.
റഷ്യയും ചൈനയും
അറബ് രാഷ്ട്രങ്ങളും ഇല്ലെങ്കിൽ ഈ പാശ്ചാത്യ
ഭീകരർ മൂന്നാം ലോകരാജ്യങ്ങളെ എല്ലാം
കാൽകീഴിൽ നിർത്തുമായിരുന്നു
ഹമാസിൻ്റെ ആക്രമണം
ഒരുതരം ഭീകരത തന്നെയാണ്
പക്ഷെ അവർ ആക്രമിച്ചത്
അതിനേക്കാൾ വലിയ ഭീകരരെയാണ്. ശരിയല്ലെങ്കിലും
ചെറുത്ത് നിൽപ്പിൻ്റെ ഭാഗമാണ്
നമ്മുടെ രാജ്യം ഭീകരപ്രവർത്തനങ്ങളെ
ശക്തിയായി എതിർക്കണം
പക്ഷെ
പാലസ്തീൻ നമ്മളാൽ സംരക്ഷിക്കപ്പെടണം.
ഇസ്രായേലിനെ പിന്തുണക്കുന്നത്
ഭരണരാഷ്ടീയത്തിൻ്റെ
പ്രത്യയശാസ്ത്രവുമായി
ഒത്തു പോകുന്നത് കൊണ്ടാണ്
"ലോകാ സമസ്താ
സുഖിനോ: ഭവന്തു :"
അത്
നമ്മുടെ സംസ്കാരമാണ്
അവിടെ മറ്റ് വിശ്വാസങ്ങൾ
എല്ലാം മാനിക്കപ്പെടണം.
പാലസ്തീനിലെ നിരപരാധികൾക്കൊപ്പം
''കറുകവരമ്പിട്ട
വയലിൻ്റെ നടുവില്
കുളിര് മുളച്ച പാടങ്ങളുണ്ട്"
(ഉൾക്കടൽ )
വിശാലമായ നെൽപ്പാടം
കാണുമ്പോൾ മനസ്സിൻ്റെ വിശാലതക്ക്
അതിർവരമ്പ് ഉണ്ടാകുന്നില്ല
തിരുവോണ നാളുകളും
ഗൃഹാതുരത്വചിന്തകളും
ബാല്യകാല സ്മരണകളും
അടയാളങ്ങളായി
മനസ്സിനെ തഴുകി ഒഴുകിപ്പോയി .
"ഇവിടാണാദ്യമായ്
മനുജാഭിലാഷങ്ങൾ
ഇതളിട്ട സുന്ദര ഭൂമി"
കവി പാടിയത്
എൻ്റെ ജന്മനാടായ
ചെറുപനത്തടിയെ
കുറിച്ചായിരിക്കാം
ഒക്ടോബർ 9 ന് നടന്ന
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത്
നബിദിന മഹാസമ്മേളനം
ബഹുമാന്യരായ
ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു .
എൻ കെ .പ്രേമചന്ദ്രൻ
എം പി.
മുഖ്യപ്രഭാഷണം നടത്തി.
നിരവധിമതപണ്ഡിതൻമാരും
ബഷീർ വെളളിക്കോത്ത് പാലക്കി
കുഞ്ഞാമു ഹാജി,
ഹരീഷ് ബി നമ്പ്യാർ,
കൂക്കൾ ബാലകൃഷ്ണൻ
എന്നിവരുംപങ്കെടുത്തു
രണ്ട് നൂറ്റാണ്ട് നീണ്ടു നിന്ന
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങൾ
ഡോ.ബി.ആർ .അംബേദ്ക്കറിൻ്റെ നേത്യത്വത്തിൽ
ഉണ്ടായ ഏറ്റവും വലിയ ജനാധിപത്യഭരണഘടന
മഹാത്മാ ഗാന്ധിയുടെ
അഹിംസാ സിദ്ധാന്തം
രാജ്യം സ്വാതന്ത്ര്യമായതിൻ്റെ
ഓരോ ഭാരതീയൻ്റെയും
ആത്മാഭിമാനത്തോടെയുള്ള രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങൾ
ഇതെല്ലാം പൗരബോധത്തിൻ്റെ
പുനർചിന്തക്കുള്ള
കാലമാണിത്
രാഷ്ട്രപിതാവിൻ്റെ
ജയന്തി ആശംസകൾ
ഇദ്ദേഹം എന്നെ മുറിയിൽ പൂട്ടിയിരുന്നു
സ: എം എൻ കൃഷ്ണന്
ഹൃദയത്തിൽ തൊട്ട്
🌹🌹ആദരാഞ്ജലികൾ🌹🌹
നാലു് പതിറ്റാണ്ടോളം
മുൻപ് ഒരു CPM പ്രവർത്തകൻ്റെ പ്രവർത്തി
ഇന്നും മായാതെ മറക്കാതെ ഓർക്കുന്നു. ഞാൻ
പാർട്ടി പനത്തടി ലോക്കൽ കമ്മറ്റി അംഗമായിരിക്കെ
വൈകുന്നേരങ്ങളിൽ
ആദിവാസി കോളനികളിൽ
പാർട്ടി ബ്രാഞ്ച് യോഗത്തിന് പോയാൽ അന്നവിടെ താമസിക്കും.
ഒറ്റക്ക് തിരിച്ച് വരാൻ പാടില്ല .
ആദിവാസി വിഭാഗത്തിൻ്റെ നല്ല ഭക്ഷണവും തരും .
വിരുന്ന് പോലെ .
അതിരാവിലെ തിരിച്ച് വരും .ആദിവാസി മറാട്ടി വിഭാഗത്തിൽപ്പെട്ട
എം എൻ കൃഷ്ണൻ
ഇന്ന് (01.10.23)നിര്യാതനായി .
ആത്മാർത്ഥതയുള്ള സഖാവിൻ്റെ വേർപാട് ഏറെ ദു:ഖകരമാണ് .
ഒരിക്കൽ എം എൻ കൃഷ്ണൻ്റെ വീട്ടിൽ രാത്രി ബ്രാഞ്ച് യോഗം ചേർന്നു
അക്കാലത്ത് സമയം നോക്കാതെ സകല കാര്യങ്ങളും ചർച്ച ചെയ്യുമായിരുന്നു.
അർദ്ധരാത്രി കഴിഞ്ഞു.
കിടന്നുറങ്ങാൻ എനിക്ക്
ഒരു പായയും തലയിണയും
തന്നു .അന്നത് വലിയ കാര്യമാണ് .പക്ഷെ കിടക്കാൻ പറഞ്ഞത് പൂജാമുറിയിലായിരുന്നു.
വളരെ ചെറിയ മുറി.
കൃഷ്ണൻ പൂജാമുറിയുടെ
വാതിൽ തുറക്കുന്ന സ്ഥലത്ത് കിടന്നു .രാവിലെ കൃഷ്ണൻ പൂജാമുറിയുടെ പൂട്ട് തുറക്കുന്നത് കണ്ട്
ചോദിച്ചപ്പോൾ
എം എൻ കൃഷ്ണൻ പറഞ്ഞത് "റിപ്പർ ഉള്ള കാലമാണ് .
പൂജാമുറി റിപ്പർ നോക്കില്ല.നോക്കിയാൽതന്നെ കൃഷ്ണനെ ആക്രമിച്ച ശേഷമെ എന്നെ ആക്രമിക്കൂ "എന്നും പറഞ്ഞു. അക്കാലത്ത് റിപ്പർ ചന്ദ്രൻ പോലീസിനെ
വെട്ടിച്ച് നടന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് ചിലരെ ' കൊന്നിരുന്നു .ജനങ്ങൾ വല്ലാത്ത ഭയപ്പാടിലായിരുന്നു
സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാലും തരക്കേടില്ല പാർട്ടി സഖാക്കളെ രക്ഷപ്പെടുത്തും എന്ന് പലരും പറയും .
പക്ഷെ ചിലർ
അത് പറയൽ മാത്രമാണ്.
ഇവിടെ
എം എൻ കൃഷ്ണൻ അതിന് തയ്യാറായി തന്നെ കാണാൻ സാധിച്ചു .അതൊരു വല്ലാത്ത സംരക്ഷണമായി എനിക്ക് തോന്നി .
സ്നേഹവും വിശ്വാസവും
അതിന് അളവ് കോലില്ല .
അതാണ് അന്നത്തെ പാർട്ടി സഖാക്കൾ .
അന്നത്തെ പാർട്ടിയും
കൂക്കൾ ബാലകൃഷ്ണൻ
01.10.2023
രണ്ട് വൈകൃതങ്ങൾ
അലൈസിയറിൻ്റേത്
രോഗാതുരമായ ലൈംഗിക
വൈകൃതവും
( അംഗീകാരം കിട്ടിയ ആൾ)
രഘുവിൻ്റേത്
ദുർബലമായ മാനസിക
അടിമത്വത്തിൻ്റേയുമാണ്
( അംഗീകാരം കിട്ടാത്തയാൾ )
ജൻമി കുടിയാൻ വ്യവസ്ഥ 1970ൽ പിടിച്ച് വിട്ടു
സിനിമാ നടൻ ആയാൽ
പോര ,അന്തസ്സുള്ള
മനുഷ്യൻ ആകണം
ഒരു പോലിസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്താൻ 2000 രൂപ ഫീസ്
സബ്ഡിവിഷൻ തലത്തിൽ 4000 രൂപ ജില്ലാ തലത്തിൽ 10,000 രൂപ അടക്കണം
1947 മുമ്പ് സ്വാതന്ത്ര്യത്തിന് മുമ്പ് ഈ നിയമം വന്നിരുന്നെങ്കിൽ സ്വാതന്ത്യ സമരം നടക്കില്ലായിരുന്നു
മേൽ ഫീസ് അടക്കാനില്ലാത്തതു കൊണ്ട് .
സഖാക്കൾ നായനാർക്കോ
വി.എസിനെ ഈ
പരിഷ്ക്കാരം അന്നേ നടപ്പാക്കാൻ തോന്നിയിരുന്നെങ്കിൽ
സെക്രട്ടറിയേറ്റിന് മുന്നിലെ
സോളാർ സമരത്തിന് ഒരു പാട് അടക്കേണ്ടി വന്നേനെ
ഉൽസവം, പെരുന്നാൾ, ഉറൂസ്, ഇതിനും കൂടി ഇത്
ബാധകമാണെന്ന് കരുതുന്നു
എല്ലാം ശരിയായി
ഏകാധിപത്യത്തിൻ്റെ
സാമ്പത്തിക വഴി
മൂലധനത്തിൽ
പ്രതിപാദിച്ചത്
എല്ലാവർക്കും ബാധകമാവട്ടെ
സത്യം ഒന്നേയുള്ളു
പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ 37719 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിച്ചു.
ആകെ കിട്ടിയ വോട്ട് 80144
തൊട്ടടുത്ത എതിരാളി ജെയിക്ക് സി തോമസിന്
42425 വോട്ടും കിട്ടി.
ബി.ജെ.പി സ്ഥാനാർത്ഥിക്ക് 6558 വോട്ടും കിട്ടി.
പിതാവിൻ്റെ പല മരണാനന്തരകർമ്മങ്ങും ഇലക്ഷൻ പ്രരണ സമയത്ത് നടന്നു
ബൂത്ത്തലത്തിൽമെഴുകുതിരി കത്തിച്ചു
സഹതാപതരംഗമാണ്
UDFവിജയത്തിന് കാരണമെന്ന്
CPM സെക്രട്ടറിയും പറഞ്ഞു. .കൂടെ ഭംഗിയായി
ഒരു കള്ളത്തരം പറയാതെ പറഞ്ഞു.
2011 മുതൽ 2022 വരെ
(12 വർഷം)
CPM വളർച്ചവെറും 6000
2011 LDF വോട്ട് 36000
2016. LDF വോട്ട് 39000
2023. LDF വോട്ട് 42000
( സംഘടനാ അടിത്തറയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്ന് ഗോവിന്ദൻ മാഷ്)
ഇതിനിടയിൽ ഒരു കാര്യം
ബോധ പൂർവ്വം കള്ളത്തരമാക്കി മറച്ചുവെച്ചു .
ഉമ്മൻ ചാണ്ടി ഒടുവിൽ മൽസരിച്ച
2021 ലെ LDF വോട്ട് 54000
അതായത് രണ്ടര വർഷം കൊണ്ട് 12000 കുറവ്
അപ്പൊ ഇത് എന്താണ് മാഷെ
ബി.ജെ.പി.യുടെ 5000 വോട്ട് കുറഞ്ഞ് UDF ന് കിട്ടി എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും
മാഷ് അത് തന്നെ പറഞ്ഞതെങ്കിലും 12000 പോയ കാര്യം മിണ്ടുന്നില്ല
ഇതാണ് ശുദ്ധ കള്ളത്തരം
ഇനി രാഷ്ട്രീയ വിദ്യാർത്ഥികൾ തിരിച്ച് ചിന്തിക്കൂ
ഭൂരിപക്ഷം 38000 കണക്കാക്കിയാൽ
19000 വോട്ട് ചാണ്ടി ഉമ്മന് കിട്ടിയത് തിരിച്ച് ജയിക്കിന് കിട്ടിയാൽ ചാണ്ടി ഉമ്മൻ തോൽക്കും ( ആയിരത്തിനാണ് എല്ലാം കണക്ക് എഴുതിയത്
ചില്ലറ കണക്കുകൾ എഴുതുന്നില്ല)
ഈ 19000 എവിടെ നിന്ന് കിട്ടും .LDF ന് നഷ്ടപ്പെട്ട 12000 കൂടാതെ ബി ജെ പി
യുടെ ഒരു 7000 കൂട്ടിയാൽ
19000 കിട്ടും .ജയിക്ക് ജയിക്കും. അങ്ങിനെയും
സംഭവിക്കാമായിരുന്നു
ഇനി കൈരളി വാർത്തയും
സംസ്ഥാന സെക്രട്ടറിയുടെ പത്ര സമ്മേളനവും CPM ചാനൽ ചർച്ചയും കേൾക്കുക
1 .സംസ്ഥാന ഭരണത്തിനുള്ള അംഗീകാരം
2. .യു ഡി എഫ് തകർന്നു
3. മുഖ്യമന്ത്രിക്കെതിരെ സകല ആരോപണങ്ങളും
തള്ളിക്കളഞ്ഞു
4. ജനാധിപത്യത്തിൻ്റേയും
മതേതരത്വത്തിൻ്റേയും വിജയം
5 .മൂന്നാം തുടർ ഭരണത്തിൻ്റെ മുന്നറിയിപ്പ്
6 .വർഗ്ഗീയ ശക്തികൾക്ക്
കേരളത്തിൽ വേരോട്ടമില്ല
(അപ്പോഴത് ബി.ജെ.പി
വോട്ടാവില്ല .മതേതര വിജയമാവും)
7. വികസത്തിൽ കേരളം ഒന്നാമത്
8. പുതുപ്പള്ളിയിലെ ജനങ്ങൾ LDF ഗവൺമെൻ്റിൻ്റെ വികസനങ്ങൾ അംഗീകരിച്ചു
UDF ധരിച്ചാൽ വള്ളി നിക്കർ
LDF ധരിച്ചാൽ
ബർമൂഡ
കുഴൽനാടനല്ല
ഇരട്ടകുഴൽനാടനാണ്
"മാരാരുടെ തട്ട് താഴ്ന്ന് തന്നെ കിടക്കും"
ആദരാഞ്ജലികൾ
കാസറഗോഡ് ജില്ലയിൽ
വെള്ളരിക്കുണ്ട് താലൂക്കിൽ കോടോംബേളൂർ പഞ്ചായത്തിലെ നിർദ്ദിഷ്ട ക്വാറി നിർമ്മാണത്തിനെതിരെ
പരിസ്ഥിതി സംരക്ഷണ
സദസ്സ് നടന്നു
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ
സി.ആർ .നീലകണ്ഠൻ ഉൽഘാടനം ചെയ്തു
മനുഷ്യാവകാശ സംരക്ഷണ മിഷൻ
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി
കൂക്കൾ ബാലകൃഷ്ണൻ
എൻഡോസൾഫാൻ
പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ
കുഞ്ഞികൃഷ്ണൻ
സണ്ണി ലൂക്കോസ്
കെ.ബാലകൃഷ്ണൻ
കെ.സുധാകരൻ എന്നിവർ സംസാരിച്ചു .
കാവേരിക്കുളം സംരക്ഷണ
സമിതി ചെയർമാൻ
ടി.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു
മണിപ്പൂരിൽ എന്തിനാണ്
ഒരു ഗവൺമെൻ്റ് .പ്രതിപക്ഷ പാർട്ടികളുടെ ഗവൺമെൻ്റ് ആയിരുന്നെങ്കിലൊ .എന്തിനാണ് 356 ആം വകുപ്പ് ഇവിടെ ബാധകമല്ലെ
ഭാരതസ്ത്രീത്വത്തെ കുറിച്ച്
സനാതനക്കാർ പ്രസംഗിക്കുന്നില്ലെ?
നഗ്നയാക്കി റോഡിലെ നടത്തുകയാണൊ ആർഷഭാരത സംസ്കാരം
അമ്മയ്ക്ക് പ്രണാമം
ആറാം വർഷം 13 .07 .2023
"ഭൂമിയിൽ സ്വർഗ്ഗത്തിൻ ചിത്രം വരക്കുന്നു
കാമുകനായ വസന്തം" ....
കാസർഗോഡ് മലയോര ഹൈവെ:മരുതോം
വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി
കെ.വിദ്യ രണ്ടാഴ്ച
പരസ്യമായി ഒളിവിൽ കഴിഞ്ഞപ്പോൾ ഒരു പ്രശ്നവുമില്ല.
കെ.സുരേന്ദ്രൻ്റെ പണമിടപാട് കേസ് ഒരു പ്രശ്നവുമില്ല .ഇങ്ങനെ ധാരാളം സംഭവങ്ങൾ
മറുനാടൻ
ഷാജൻ സ്കറിയയുടെ
ചാനലിനോട് പല കാര്യത്തിലും കടുത്ത വിയോജിപ്പുണ്ട്. പക്ഷെ
ഇപ്പോൾ ഭരണകൂടം
ചെയ്യുന്നത്, ചെയ്തത്
തോന്ന്യവാസമാണ്. ഭരണകൂട ഫാസിസം .
എം എൽ എ മാരുടെ
എണ്ണം മാത്രമാണ് ഇതിന് കാരണം.
അതിന് കേരള ജനത വലിയ വില കൊടുത്തു കഴിഞ്ഞു.
ജനാധിപത്യം, സ്വാതന്ത്ര്യം, ആവിഷ്ക്കാരസ്വാതന്ത്ര്യം
നീതി, ഇതൊന്നും ഇനി മിണ്ടിയേക്കരുത്.മറുനാടൻഷാജൻ്റെ കേരളത്തിലെസ്ഥാപനം മുഴുവൻ ജപ്തി ചെയ്ത്
വൃത്തിയാക്കാൻ ഏതെങ്കിലും ഉത്തരവുണ്ടൊ. ഇല്ല.
ഇത് അധികാരത്തിൻ്റെ
അഹങ്കാരമാണ്
കേരളത്തിലെയും രാജ്യത്തെയും ജനങ്ങൾ
അത്യാവശ്യം തിരിച്ചറിവ് ഉള്ളവരാണ് .അതാണ് കർണാകത്തിൽ കണ്ടത്.
ഇക്കാര്യത്തിൽ ഷാജനോടൊപ്പം
കാസർഗോഡ് ജില്ലയിൽ
വെള്ളരിക്കുണ്ട് താലൂക്ക് കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ
കാവേരിക്കുളം എന്ന പ്രകൃതി രമണീയമായ
സ്ഥലം ആ നാട്ടിലെ കുടിവെള്ള സ്റോതസ്സാണ്
അതെല്ലാം തകർത്ത്
ക്വാറി, ക്രഷർ തുടങ്ങാൻ
വർഷങ്ങളായി ശ്രമം നടക്കുകയാണ്.
റോഡിൽ നിന്ന് 50 മീറ്റർ മാറിയെ ക്വാറി തുടങ്ങാൻ കഴിയൂ .ഒന്നര കിലോമീറ്റർ റോഡുണ്ടായിട്ടും ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള
കാവേരിക്കുളം- നരേറ്
റോഡ് സ്വകാര്യ വ്യക്തികളുടെ സ്ഥലമാണെന്ന് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയ എഞ്ചിനീയർക്കും പഞ്ചായത്ത് സെക്രട്ടറിക്കുമെതിരെ
പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് .