CPIM നെല്ലിക്കുഴി നോർത്ത് L.C.

CPIM നെല്ലിക്കുഴി നോർത്ത് L.C.

CPIM Nellikuzhy North LC

15/12/2023
15/12/2023

രക്ത നക്ഷത്രങ്ങൾ

14/12/2023

നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന കാലടി പ്പാലം . നവകേരളം

11/12/2023

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________________
എറണാകുളത്ത്‌ നവകേരള സദസ്സിനുനേരെ കോണ്‍ഗ്രസ്‌ കെ.എസ്‌.യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നു. സദസ്സ്‌ തുടങ്ങി കണ്ണൂര്‍ എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ അക്രമം ഇടയ്‌ക്ക്‌ വച്ച്‌ നിര്‍ത്തിയെങ്കിലും വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്‌.

മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിനുനേരെ ഷൂസും, കരിങ്കല്ലും എറിയുന്ന തലത്തില്‍ വരെ കോണ്‍ഗ്രസുകാരുടെ അക്രമം എത്തിയിരിക്കുകയാണ്‌. അതിന്റെ പ്രത്യാഘാതം എന്തെന്ന്‌ തിരിച്ചറിഞ്ഞാണോ ഇതിനൊക്കെ പുറപ്പെട്ടിരിക്കുന്നത്‌ എന്ന്‌ നേതാക്കള്‍ ആലോചിക്കുന്നത്‌ നല്ലതാണ്‌. എന്ത്‌ അക്രമം ഉണ്ടായാലും സംയമനം പാലിച്ച്‌ നവകേരള സദസ്സ്‌ വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ്‌ ഞങ്ങള്‍ നിരന്തരം പ്രവര്‍ത്തകരോട്‌ ആവശ്യപ്പെട്ടുപോരുന്നത്‌.

കേരളത്തിലെ ജനങ്ങള്‍ മഹാഭൂരിപക്ഷം നല്‍കി തെരഞ്ഞെടുത്ത ഒരു സര്‍ക്കാരാണ്‌ ഇത്‌. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത ജനകീയ പരിപാടിയുമായി ജനങ്ങളിലേക്ക്‌ ചെല്ലുന്ന നവകേരള സദസ്സിന്‌ സര്‍ക്കാരിന്റേയും, എല്‍ഡിഎഫിന്റേയും പ്രതീക്ഷയ്‌ക്കുമപ്പുറം സ്വീകരണമാണ്‌ ലഭിച്ചുവരുന്നത്‌. നിരവധി പ്രശ്‌നങ്ങളാണ്‌ ജനങ്ങള്‍ അവതരിപ്പിക്കുന്നതും, പരിഹരിച്ചുപോരുന്നതും. കക്ഷി രാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ നവകേരള സദസുകളിലെത്തുന്നതും ഈ സര്‍ക്കാരിലുള്ള വിശ്വാസം കൊണ്ടാണ്‌. അതില്‍ വിറളിപൂണ്ട്‌ കല്ലൂം ഷൂസുമായി ഇറങ്ങിയാല്‍ അതിനനുസരിച്ച്‌ അക്രമങ്ങള്‍ക്കൊരായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരും.

വി ഡി സതീശന്റേയും, കെ സുധാകരന്റേയും അറിവില്ലാതെ ഇത്തരത്തില്‍ ഒരു അക്രമ പ്രവര്‍ത്തനത്തിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസോ, കെ.എസ്‌.യുവോ നീങ്ങില്ലെന്ന്‌ ഉറപ്പാണ്‌. കോണ്‍ഗ്രസ്‌ നേതാക്കളുടെ പല പ്രസ്‌താവനകളും അക്രമങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്നതാണ്‌. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ആരും എതിര്‍ക്കുന്നില്ല. സര്‍ക്കാരിന്‌ അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണം. ഈ അക്രമ പ്രവര്‍ത്തനങ്ങളെ ജനാധിപത്യ സമൂഹം അപലപിക്കണം. അക്രമമാര്‍ഗം വെടിഞ്ഞ്‌ ജനാധിപത്യ വഴിയിലേക്ക്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ എത്തണം.

Photos from CPIM നെല്ലിക്കുഴി നോർത്ത് L.C.'s post 01/10/2023

CPI (M) നെല്ലിക്കുഴി നോർത്ത് ലോക്കൽ കമ്മറ്റി
********************************************

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം
നെല്ലിക്കുഴി എ കെ ജി മന്ദിരത്തിൽ
നടന്നു . സഖാവ് റഷിദ സലിം അധ്യക്ഷയായ യോഗത്തിൽ ഏരിയ കമ്മറ്റി അംഗം pm മജീദ് സഖാവ് PM പരീത് എന്നിവർ അനുസ്മരിച്ച് സംസാരിച്ചു . സ്വാഗതം സെക്രട്ടറി പറഞ്ഞു അനുസ്മരണ യോഗത്തിന് സഖാവ് CE നാസ്സർ നന്ദി പറഞ്ഞു

24/09/2023

നെല്ലിക്കുഴിയുടെ സ്വന്തം കുഞ്ഞോനിക്ക ദേശാഭിമാനിയുടെ പ്രചരണത്തിന്റെ ഭാഗമായപ്പോൾ കൂടെ ലോറിസ്റ്റാൻഡും ഡ്രൈവർമാരും അഭിവാദ്യങ്ങൾ

19/08/2023

എക്കാലവും ഇടതുപക്ഷത്തിനൊപ്പം സഞ്ചരിച്ച അബ്രാഹം ചേട്ടൻ വിട പറഞ്ഞു . കുറച്ച് കാലങ്ങളായി സുഖമില്ലാതെ വീട്ടിൽ വിശ്രമത്തിലായിരുന്നു . സംസ്ക്കാരം 20/8/2023 ഞായർ 2 മണിക്ക് വീട്ടിൽ ശവ സംസ്ക്കാര ശുശ്രൂഷ ആരംഭിച് നാഗഞ്ചേരി പള്ളിയി CPI (M) നോർത്ത് LC യുടെ ആദരാജ്ഞലികൾ

16/08/2023

മൂന്ന് പ്രിയ സഖാക്കളുടെ വേർപാട് ഒരുമിച്ച് വന്ന മാസമാണ് .ആഗസ്റ്റ് മാസം 17 സഖാവ് KP മുഹമ്മദ് ആഗസ്റ്റ് 19 സഖാവ് KM ഗോവിന്ദൻ ആഗസ്റ്റ് 26 സഖാവ് അസീസ് റാവുത്തർ എന്നിവർ നെല്ലിക്കുഴിയിൽ ഈ പാർട്ടിയുടെ വളർച്ചയിൽ നിർണയക പങ്ക് വഹിച്ച പ്രിയ നേതാക്കളാണ് ഇവരുടെ വേർപാടിൽ അവരുടെ ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു . നാളെ സഖാവ് KP യുടെയും K M ന്റെ ഓർമ്മ പുതിക്കി മുഴുവൻ ബ്രാഞ്ചിലും പതാക ഉയർത്തും 26 ന് മൂന്ന് പേരുടെയും അനുസ്മരണത്തിന്റെ ഭാഗമായി ബഹുജന റാലിയും പൊതുയോഗവും നെല്ലിക്കുഴിയിൽ നടക്കും അനുസ്മരണ പാതക ഉയർത്തലിലും 26 ന്റെ റാലിയിലും മുഴുവൻ ബഹുജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

09/08/2023

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായ സഖാവ് TM മീതിയന്റെ പേരിലുള്ള ഹാൾ
ഇന്നലെ ഓട് പൊളിച്ച് ഇറങ്ങിയ അരിപ്രാഞ്ചിമാരുടെ കൂട്ടം പേരു മാറ്റി മുൻ മുഖ്യമന്ത്രിയുടേത് ആക്കി മാറ്റിയിട്ടുണ്ട് .
നിങ്ങളെന്ത് കേളി നടത്തിയാലും കോതമംഗലത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് സഖാവ് TM മീതിയെന്റെ സ്ഥാനം
അര നൂറ്റാണ്ട് കാലത്തെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദരവ് എല്ലാ അർത്ഥത്തിലും കോതമംഗലത്തെ ജനത അദ്ദേഹത്തിന് നൽകുന്നുണ്ട്
ആന്ധ്രയിൽ പോയി 50,000 രൂപയ്ക്ക് പോത്തിനെ വാങ്ങുന്നത് പോലെ ഡോക്ടറേറ്റ് വാങ്ങി എത്തിയ അരിപ്രാഞ്ചി മാർക്ക് TM മീതിയിന്റെ ത്യാഗോജ്വലമായ സമര ജീവിതത്തിൻറെ മഹത്വം മനസ്സിലാക്കണമെങ്കിൽ ഇനിയും പല ജന്മങ്ങൾ വേണ്ടിവരും
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ തെറ്റായ തീരുമാനത്തിൽ ശക്തമായി പ്രതിഷേധിക്കുകയും തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു

Photos from CPIM നെല്ലിക്കുഴി നോർത്ത് L.C.'s post 04/08/2023

ഈ ചിത്രം ഓർമ്മകളാണ് . ഒരു ആയുസ്സ് മുഴുവൻ ഒരു ചഞ്ചലിച്ചും ഇല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം സഞ്ചരിക്കുന്ന കാരണവൻ മാർക്ക് നോർത്ത് LC യുടെ ഹൃദായഭിവാദ്യം

Photos from CPIM നെല്ലിക്കുഴി നോർത്ത് L.C.'s post 03/08/2023

സഖാവ് എസ് സതീഷ്

Photos from CPIM നെല്ലിക്കുഴി നോർത്ത് L.C.'s post 03/08/2023

CPIM ന്റെ പ്രതിഷേധസംഗമം..ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റിനെതിരെ നെല്ലിക്കുഴിയിൽ.

01/08/2023

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന സമര പോരാളി . CPI (M) ന്റെ സമുന്നത നേതാവ് . സഖാവ് ഹർകിഷൻ സിങ്ങ് സ്വർജിത്ത് . ലാൽ സലാം പ്രിയ സഖാവെ

29/07/2023

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
---------------------------------------------------------------

എഎന്‍ ഷംസീറിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ കേരളം ശക്തമായി പ്രതിഷേധിക്കണം.

മിത്തുകളെ ശാസ്‌ത്രമായും ചരിത്രമായും കണ്ടുകൊണ്ട്‌ നടത്തുന്ന പ്രചരണങ്ങള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്‌. അതിലൂടെ അശാസ്‌ത്രീയമായ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്‌. ഇതിനെതിരെ വിവിധ തലങ്ങളില്‍ ശക്തമായ പ്രചരണങ്ങള്‍ നടന്നുവരുന്നുണ്ട്‌. അതിന്റെ ഭാഗമായി സ്‌പീക്കര്‍ നടത്തിയ പരാമര്‍ശത്തെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്‌. ശാസ്‌ത്രീയമായ ചിന്തകള്‍ സമൂഹത്തില്‍ എത്തിക്കുക എന്ന ഉത്തരവാദിത്വത്തെ തടയുന്നതിനുള്ള ശ്രമങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ലോകത്തേക്ക്‌ നാടിനെ നയിക്കാനെ ഇടയാക്കൂ. ശാസ്‌ത്രീയമായ കാഴ്‌ച്ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ അതിനെപ്പോലും വര്‍ഗ്ഗീയമായി ചിത്രികരിക്കുന്ന രീതിയെ ശക്തമായി അപലപിക്കേണ്ടതുണ്ട്‌.

ഏത്‌ മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം രാജ്യത്തെ പൗരന്മാര്‍ക്കുണ്ട്‌. അത്‌ സംരക്ഷിക്കുക എന്നത്‌ ജനങ്ങളുടെ മൗലീകവകാശമാണ്‌. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ വിശ്വാസങ്ങളെ ശാസ്‌ത്ര ചിന്തകളായി അവതരിപ്പിക്കുന്നത്‌ ശാസ്‌ത്രത്തിന്റെ വികാസത്തേയും അതുവഴി നാടിന്റെ പുരോഗതിയേയും തടയുന്നതിനെ ഇടയാക്കൂ. സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രചരണങ്ങളെ സംബന്ധിച്ച്‌ യുഡിഎഫിന്റെ അഭിപ്രായം വ്യക്തമാക്കേണ്ടതുണ്ട്‌.

കേരളത്തില്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന്‌ ഇടതുപക്ഷത്തിനെതിരെ യോജിക്കുന്ന സ്‌തിതിവിശേഷം നിലനില്‍ക്കുകയാണ്‌. ഇതിന്റെ ഉദാഹരണമാണ്‌ കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മൂന്ന്‌ അംഗങ്ങള്‍ കോണ്‍ഗ്രസ്സിന്‌ വോട്ട്‌ ചെയ്തതും കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തതും. വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തും ഇതെ രീതിയില്‍ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥി വിജയിക്കുന്ന സ്ഥിതി ഉണ്ടായി. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണം.

21/07/2023

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________
മണിപ്പൂരിൽ രണ്ട് ആദിവാസി സ്ത്രീകളെ നഗ്നരാക്കി ആൾക്കൂട്ടത്തിനുമുന്നിൽ നടത്തിച്ചതും അതിലൊരാളെ കൂട്ടബലാത്സംഗം ചെയ്തതും അവരെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് കുടുംബാങ്ങങ്ങളുടെ കൊലപാതകവും രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഇരകളുടെ കുടുംബങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും പൊലീസ് നടപടിയെടുക്കാത്തത് മണിപ്പൂരിലെ ബിജെപി സർക്കാർ ഈ ക്രൂരകൃത്യങ്ങൾ നടത്തിയ കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ നേരിട്ട് പങ്കാളികളാണ് എന്നതിനുള്ള തെളിവാണ്. രണ്ടര മാസമായി സംസ്ഥാനം കത്തിയമരുകയാണ്. എന്നിട്ടും മുഖ്യമന്ത്രിയെയും സർക്കാരിനെയും ബിജെപിയുടെ ഉന്നത നേതൃത്വവും കേന്ദ്ര സർക്കാരും സംരക്ഷിക്കുകയാണ്.

മാസങ്ങളുടെ മൗനത്തിനു ശേഷം വന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഈ സംഭവത്തെയും മണിപ്പൂരിലെ അക്രമങ്ങളുടെ തീവ്രതയെയും മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ പങ്കിനെയും നിസ്സാരവൽക്കരിച്ചുകൊണ്ടായിരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട 'ഡബിൾ എഞ്ചിൻ' സർക്കാർ ഒളിച്ചോടുകയാണ്. ബിജെപിയുടെ 'മികച്ച ഭരണം' എന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് തെളിയുന്നത്.

മണിപ്പൂർ മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണം. പീഡനത്തിന് ഇരകളായ സ്ത്രീകളോടും മണിപ്പൂരിലെ ജനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപ്പിച്ചുകൊണ്ട് രാജ്യത്തുടനീളം എല്ലാ പാർടി ഘടകങ്ങളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം.

Photos from CPIM നെല്ലിക്കുഴി നോർത്ത് L.C.'s post 19/07/2023

യൂനസ് കുടുംബ സഹായ നിധിയുടെ നിജസ്ഥിതി👇👇👇 CPIM ചിറപടി ബ്രാഞ്ച് സെക്രട്ടറി Navas Navas വെളിപെടുത്തുന്നു.✍️✍️✍️✍️

യുനസ് കുടുംബ സഹായവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് മണ്ഡലം പ്രസിഡന്റിന്റെ fb യിൽ കണ്ടതിന്റെ അടിസ്ഥനത്തിലാണ് യുനുസ് കുടുംബ സഹായവുമായി നടന്ന കാര്യങ്ങൾ ഒന്ന് വിശദികരിച്ച് പോകാം
എന്ന് കരുതിയത്
2021 ഏപ്രിൽ 12 തിയതി യുനുസ് മരണപ്പെട്ടത് അതിന് ശേഷമാണ് യുനുസ് താമസിക്കുന്ന വീടും സ്ഥലവും വെച്ച് അർബൻ ബാങ്കിൽ നിന്നും ലോണെടുത്ത് കുടിശ്ശിക ആയിട്ടുള്ളതായി അറിയാൻ സാധിച്ചത് മരണ ശേഷം ബാങ്കിൽ അന്വേഷിച്ചപ്പോൾ
നാല് ലക്ഷത്തി അറുപതിനായിരം രുപ മുതലും പലിശയും കൂടി അടയ്ക്കാൻ ഉണ്ടന്ന് അറിഞ്ഞത് CPim ചിറപ്പടി ബ്രാഞ്ച് യുനുസിന്റെ കുടുബത്തിന്റെ സഹായിക്കുന്നതിന് വേണ്ടി വേണ്ടി ഒരു സഹായ സമിതി രൂപികരിച്ചു.നമ്മുടെ മേഖലയിൽ ആകെ കോവിഡ് വ്യാപകമായിക്കൊണ്ടിരുന്ന സമയത്താണ് സഹായസമിതി രൂപീകരണം നടന്നത് രണ്ടുദിവസത്തിനുള്ളിൽ നമ്മുടെ നാട്
ലോക്ക് ഡൗണിലായി
ലോക്ക് ഡൗൺ കാലത്തും തുടർന്ന് കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്തും നമ്മൾ പ്രതീക്ഷിച്ച സഹായം ജനങ്ങളിൽ നിന്ന് ഉണ്ടായില്ല
കോവിഡിന് ശേഷം വീണ്ടും പ്രവർത്തനം ഊർജ്ജപ്പെടുത്തി രണ്ട് ലക്ഷത്തി 53000 സമാഹരിച്ച് KA ഹമിദ് കൊട്ടാരം നാസർ ചെക്കുo താഴം CA നവാസ് അലി പുമറ്റം എന്നിവർ ചേർന്ന് യൂനുസിന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു
കോവിടാനന്തര കാലത്തെ സാമ്പത്തിക പ്രതിസന്ധി മൂലം നമ്മൾ ഉദ്ദേശിച്ച തലത്തിലേക്ക് ധനാസമാഹരണം എത്തിക്കുവാൻ കഴിഞ്ഞില്ല
വാഗ്ദാനം ചെയ്യപ്പെട്ടതിൽ 43,000 രൂപ ഇനിയും കിട്ടുവാൻ ഉണ്ട് ഉടനെ അതും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
അധികപലിശയും മുതൽ തുകയിൽ കുറവു വരുത്തുന്നതിനുവേണ്ടി ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രിയുടെ റിസ്ക് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് വേണ്ടി അപേക്ഷ നൽകിയിട്ടുള്ളതും വേഗത്തിൽ കിട്ടുവാൻ വേണ്ടിയുള്ള ഇടപെടലുകൾ നടത്തിവരുന്നതുമാണ് അത് പാസായി വരുന്ന മുറയ്ക്ക് ലോൺ തുക ഇനിയും കുറയ്ക്കുവാൻ ആകും എന്നതാണ് പ്രതീക്ഷ
ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ എം എ മുഹമ്മദ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റഷീദ സലീം പഞ്ചായത്ത് പ്രസിഡണ്ട് മജീദ് പാറപ്പാട്ട് നാസർ ചെക്കും താഴം എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സഹായസമിതി രൂപീകരിക്കുകയും ധനസഹായം സമാഹരിക്കുവാൻ തീരുമാനിക്കുകയും ചെയ്തത്
രാഷ്ട്രീയ ജീവിതത്തിൽ ഒരു കോഴിക്കുട് പോലും നിർമ്മിച്ച നൽകിയ ചരിത്രം പറയുവാനില്ലാത്ത കോൺഗ്രസിന് വ്യാജനിർമ്മിതി എന്ന തന്റെ കുലത്തൊഴിൽ ഈ സൽപ്രവർത്തിയുടെ പേരിലും ആരോപിക്കുകയാണ്.
സ: പി എച്ച് ഷിയാസ് .

19/07/2023

സഖാവ് അമ്പാടിയെ കൊലപ്പെടുത്തിയ RSS ന്റെ കിരാത നടപടികളിൽ പ്രതിഷേധിച്ച് DYFI നെല്ലിക്കുഴി ഈസ്റ്റ് വെസ്റ്റ് മേഖലാ കമ്മറ്റികൾ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു

17/07/2023

"വ്യാജ വാർത്തയിൽ സൗഹൃദ മത്സരം"
'തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം' പരിപാടിയുടെ നൂറ്റിയെട്ടാം എപ്പിസോഡിൽ ഇന്ന് (ജൂലൈ 16) വൈകുന്നേരം 7.00 മണിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് പാർടി ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും സംസാരിക്കും.

14/07/2023

ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ നാളെ (ജൂലൈ 15) സിപിഐ എം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാർ പാർടി ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ വർഗീയ നീക്കത്തിനെതിരായി വിവിധ സാമൂഹ്യവിഭാഗങ്ങളുടെയും സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെയും വിശാലവേദി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ എം സെമിനാര്‍ സംഘടിപ്പിക്കുന്നത്.

13/07/2023

കോതമംഗലത്തെ പ്രമുഖനായ വ്യാപാരി ആണ് PAM ബഷീർ. അദ്ദേഹത്തിന് ജില്ലക്കകത്തും പുറത്തും നിരവധി ടൈൽ സാനിറ്റേറി വ്യാപാര ഷോ റുമുകൾ ഉണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന സാമ്പത്തിക വളർച്ച കൈവരിച്ച വ്യക്തിയാണ് ബഷീർ. ഏതെല്ലാമോ വഴികളിലൂടെ സമ്പത്ത് കുന്ന് കൂടിയപ്പോൾ കോൺഗ്രസ്‌ നേതാവായി അവതരിക്കുന്ന കാഴ്ച ആണ് പിന്നീട് കണ്ടത്.
കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ബഷീർ കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ടു. അവിടെ ചെന്ന് കയറിയതെ മുന്തിയ കാറുകളിൽ മാത്രം യാത്ര ചെയ്തു ശീലിച്ച താൻ സർക്കാരിന്റെ കുറഞ്ഞ വാഹനത്തിൽ യാത്ര ചെയ്യില്ല എന്ന് വാശി പിടിച്ചു സ്വന്തം ആഡംബര കാറിൽ സർക്കാർ ബോർഡ്‌ വച്ച് സർക്കാർ ഡ്രൈവർ ആ വാഹനം ഓടിക്കണം എന്ന് പറഞ്ഞു കൊണ്ടായിരുന്നു തുടക്കം.
പക്ഷെ നിയമം അത് അനുവദിക്കുന്നില്ല എന്ന് മനസ്സിൽ ആക്കി ഉടനെ സർക്കാർ ഫണ്ട്‌ എടുത്തു ആഡംബര കാർ വാങ്ങി ഇപ്പോൾ അതിലാണ് യാത്ര. അതവിടെ നിക്കട്ടെ.
***********
GST വെട്ടിപ്പും ബഷീറും.
=============
GST വിഭാഗത്തിന് ഇന്റലിജിൻസ് വിഭാഗം ഉണ്ട്. അതി വിദഗ്ദം ആയി സർക്കാരിലേക്ക് അടക്കേണ്ട നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന വിഭാഗം ആണ് അത്. PAM ടൈൽസ് കമ്പനി യുടെ പേരിൽ ധാരാളം കണ്ടെയ്നർ ലോറികൾ ചെക്ക് പോസ്റ്റുകൾ കടന്നു വരുന്നു എങ്കിലും ഈ വരവിനു അനുസരിച്ചു GST സർക്കാരിൽ PAM ടൈൽസ് അടക്കുന്നില്ല എന്നത് GST ഇന്റലിജിൻസ് വിഭാഗത്തിന്റെ ശ്രദ്ധയിൽ പെട്ടു. അവർ PAM ടൈൽസിന്റെ എല്ലാം ഷോ റുമുകളും നിരീക്ഷണത്തിൽ ആക്കി, നന്നായി കച്ചവടം നടക്കുന്നു, എന്നാൽ GST ഇനത്തിൽ വളരെ ചെറിയ തുക മാത്രം സർക്കാരിലേക്ക് അടക്കുന്നു.
അങ്ങനെ ആണ് ബഷീറിന്റെ എല്ലാ സ്ഥാപനങ്ങളിലും, വീട്ടിലും കേന്ദ്ര GST ഇന്റലിജിൻസ് ഉദ്യോഗസ്ഥർ ഒരേ സമയം 6മണിക്കൂർ പരിശോധന നടത്തുന്നത്.

ബഷീറിന്റെ ഹെഡ് ഓഫീസിൽ പരിശോധന നടത്തിയ ടീമിലെ ഒരു ഉദ്യോഗസ്ഥന്
PAM ഓഫീസിന്റെ ഭിത്തിയിൽ മനോഹരം ആയി ഒട്ടിച്ചിരിക്കുന്ന വില കൂടിയ ടൈൽസ് ശ്രദ്ധയിൽ പെടുന്നതും അതിൽ മുട്ടി നോക്കിയപ്പോൾ ശബ്ദ വെത്യാസം അനുഭവ പെടുന്നതും. മാത്രവുമല്ല ഇതിനടുത്തായി ഒരു ഇലക്ട്രിക് സ്വിച്ച് ചുമ്മാ വച്ചിരിക്കുന്നതും കണ്ടു.(ഈ സ്വിച്ചു ആണ് അണ്ടർ ഗൗണ്ടിലെ നിയന്ത്രണ സ്വിച്ച് )എന്നാൽ വളരെ പണം ചിലവാക്കി മനോഹരം ആയി നിർമിച്ച ഭിത്തി പൊളിക്കാൻ ആർക്കും അത്ര ധൈര്യം വന്നില്ല. പിന്നീട് രണ്ടും കല്പ്പിച്ചു ടൈൽസ് ഇളക്കി നോക്കിയപ്പോൾ ആണ് ഏവരും ഞെട്ടി പോയത്. അവിടെ വലിയ ഒരു അറ നിർമിച്ചു GST വെട്ടിക്കാൻ അതി നൂതനമായ യന്ത്ര സാമഗ്രികളും ക്യാമ്പ്യൂട്ടർ, കമ്പ്യൂട്ടറിൽ രണ്ട് വ്യാജ GST വെട്ടിക്കൽ ഡോഫ്റ്റ്‌വെയറുകൾ എന്നിവ കണ്ടെത്തുന്നത്.ഇങ്ങനെ കണ്ടെത്തിയ അധോലോകം പരിശോധിച്ചപ്പോൾ ആണ് ഏകദേശം 80കോടി രൂപ GST എങ്കിലും ഇതിനകം വെട്ടിച്ചു എന്ന് കണക്കാക്കിയത്.
ഇത് വലിയ കുറ്റകൃത്യം ആണ്,
1. GST വെട്ടിക്കൽ
2. GST വെട്ടിക്കാൻ വ്യാജ സോഫ്റ്റ്‌വെയർ, ഉപകരണങ്ങൾ ഉണ്ടാക്കൽ.
3. ഒരു ജനപ്രതിനിധി എന്ന നിലയിൽ സത്യ പ്രതിജ്ഞ ലംഘനം.
പൊതുപ്രവർത്തകർ മാതൃക ആയിരിക്കണം, തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ആണ് ഓരോ പ്രദേശത്തെയും പ്രാദേശിക സർക്കാർ, ഇവർ തന്നെ സർക്കാരിനെ ഇമ്മാതിരി വെട്ടിക്കാൻ വളരെ അസുത്രിതമായി വ്യാജ സോഫ്റ്റ്‌ വയർ വരെ ഉണ്ടാക്കുന്നത് എത്ര വലിയ വിശ്വാസ വഞ്ചന ആണ്? ഇദ്ദേഹത്തെ ചുമന്നു കോൺഗ്രസ്‌ പാർട്ടി ജനത്തിന് മുന്നിൽ എന്തിന് അപഹാസ്യർ ആകണം?
ഇദ്ദേഹത്തിന് എതിരെ കോൺഗ്രസ്‌ പാർട്ടി ശക്തമായ നടപടി എടുത്ത് മാതൃക കാണിക്കണം.
(ഇതിന്റെ ചാനൽ വാർത്തകളും, GST ഉദ്യോഗസ്ഥർ വെട്ടിപ്പിന്റെ ഗുഹ, അതിന്റെ സ്വിച്ച്, മറ്റുകാര്യങ്ങൾ വിവരിക്കുന്ന വീഡിയോ കൾഅനുബന്ധം ആയി ചേർത്തിരിക്കുന്നു )

Photos from CPIM Kerala's post 06/05/2023
06/05/2023

മത്സ്യബന്ധനമേഖലയിൽ മാറ്റത്തിന്റെ വേലിയേറ്റമാണ് നടക്കുന്നത്. അക്കൂട്ടത്തിലേക്ക് മറ്റൊരു പദ്ധതിക്ക് കൂടെ തുടക്കമായി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി ആഴക്കടൽ മത്സ്യബന്ധനബോട്ടുകൾ നൽകുന്ന പദ്ധതി ഇന്ന് കൊല്ലത്ത് ആരംഭിച്ചു. 1.57 കോടി രൂപ ചെലവിൽ നിർമിച്ചിരിക്കുന്ന ബോട്ടുകളിൽ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുണ്ട്. 5 ബോട്ടുകൾ ഇന്ന് കൊല്ലം പോർട്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് കൈമാറി. ഈ വർഷം മൊത്തം 20 ബോട്ടുകൾ ഇത്തരത്തിൽ നിർമിച്ചു കൈമാറും.

സംസ്ഥാനത്തെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖലയാണ് മത്സ്യബന്ധന മേഖല. വർദ്ധിച്ച മത്സ്യബന്ധന സമ്മർദ്ദവും കാലാവസ്ഥാ വ്യതിയാനവും മൂലം തീരക്കടൽ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. തീരക്കടൽ മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ആഴക്കടലിൽ ഇപ്പോഴും പിടിച്ചെടുക്കപ്പെടാതെയുള്ള മത്സ്യ വിഭവങ്ങളായ ഓഷ്യാനിക് ട്യൂണ ഉൾപ്പെടെയുള്ള മത്സ്യ സമ്പത്ത് പ്രയോജനപ്പെടുത്താൻ കഴിയുംവിധം ആഴക്കടൽ മത്സ്യബന്ധനത്തിന് ഇവരെ പ്രാപ്തരാക്കുന്നതിന് സർക്കാർ തീരുമാണിച്ചതിന്റെ ഭാഗമായിട്ടാണ് യന്ത്രവത്കൃത ബോട്ടുകൾ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് നൽകുന്നത്.

സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടം ഘട്ടമായി സുരക്ഷിതമായ യന്ത്രവത്കൃത മത്സ്യബന്ധന രീതിയിലേക്ക് പരിവർത്തനം ചെയ്യുക, അവരെ ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കി മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകിയത്. പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗങ്ങളായ 10 മത്സ്യത്തൊഴിലാളികൾ വീതം അടങ്ങുന്ന ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

വർദ്ധിച്ച മത്സ്യ സംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എഞ്ചിൻ ശേഷി തുടങ്ങിയ ചില അധിക സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ് യാർഡ് രൂപകൽപന ചെയ്ത ബോട്ടുകൾ 1.57 കോടി രൂപ ചെലവിലാണ് നിർമിച്ചത്. 40% കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ സംയുക്ത വിഹിതവും 60% ഗുണഭോക്തൃ വിഹിതവുമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അത്രയും ഗുണഭോക്തൃ വിഹിതം വഹിക്കാൻ കഴിവില്ലാത്ത സാഹചര്യം പരിഗണിച്ച് മേൽപ്പറഞ്ഞ സർക്കാർ വിഹിതം കൂടാതെ ഓരോ യൂണിറ്റിനും കേരള സർക്കാർ 30.06 ലക്ഷം (ഗുണഭോക്ത്യ വിഹിതത്തിന്റെ 30%) രൂപയുടെ അധിക ധനസഹായം കൂടി അനുവദിച്ചു. ഗുണഭോക്തൃവിഹിതത്തിന്റെ ബാക്കി 70% തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (CMEDP)യിലൂടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി 5% പലിശ നിരക്കിൽ വായ്പയായും അനുവദിച്ചു.

മുഖ്യമന്ത്രി സ. പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാല് മുഖ്യാതിഥി ആയി.

06/05/2023

2016ൽ എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്തെ ആരോഗ്യരംഗം ഉൾപ്പെടെ എല്ലാ മേഖലകളും ഇല്ലായ്മയുടെ കേന്ദ്രങ്ങൾ ആയിരുന്നു. എന്നാൽ സർവ്വതല സ്പർശിയായ വികസനമാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനത്തിൽ ഭരണത്തിന്റെ ഗുണം ലഭിക്കാത്ത ഒരു വിഭാഗവും ഇന്ന് സംസ്ഥാനത്തില്ല.

ദേശീയപാത വികസനത്തിന്റെ കാര്യത്തിൽ സർക്കാർ ജനങ്ങളോട് നേരിട്ട് സംസാരിച്ചു. ഭൂമി ഏറ്റെടുത്ത് നൽകാൻ വൈകിയതിനാൽ ഭൂമി വിലയുടെ 25 ശതമാനം സംസ്ഥാനത്തിന് നൽകേണ്ടിവന്നു. യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയുടെ പിഴയാണ് കൊടുക്കേണ്ടിവന്നത്. 5000 കോടി രൂപ കിഫ്ബി വഴി നാഷണൽ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സർക്കാർ നൽകി.

സംസ്ഥാനത്തെ സ്കൂളുകളുടെ അവസ്ഥ ശോചനീയമായിരുന്നു. കുട്ടികൾ സ്കൂളുകളിൽ നിന്നും കൊഴിഞ്ഞുപോകുന്ന സ്ഥിതിയുണ്ടായി. സ്കൂൾ കെട്ടിടങ്ങൾ പലതും പൂട്ടിപ്പോയി. വിദ്യാഭ്യാസം സംരക്ഷിക്കും എന്നത് എൽഡിഎഫിന്റെ പ്രഖ്യാപിതമായ നിലപാടാണ്. സ്മാർട് ക്ലാസ്സ് റൂമുകളുടെ എണ്ണം സർക്കാർ വർദ്ധിപ്പിച്ചു. കൊവിഡ് വ്യാപന സമയത്ത് സ്മാർട്ട് ക്ലാസ് റൂമുകൾ നന്നായി ഉപകരിച്ചു. പത്ത് ലക്ഷത്തിലധികം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ പുതിയതായി ചേർന്നു. സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസരംഗം മികവിന്റെ കേന്ദ്രങ്ങളായി മാറി. വികസനം നടപ്പായത്തിന്റെ ഗുണമാണ് ഈ മാറ്റം.

ലൈഫ് മിഷൻ പദ്ധതി പ്രകാരം 3.5 ലക്ഷം വീടുകൾ കൈമാറി. ലൈഫ് മിഷൻ പ്രകാരം വീട് നൽകുന്നതിൽ ഏതെങ്കിലും തരത്തിലുള്ള കക്ഷി വ്യത്യാസമുണ്ടായോ? പദ്ധതി പ്രകാരം വീട് ലഭിക്കാൻ ഒരേ ഒരു മാനദണ്ഡം മാത്രമാണുള്ളത്. വീടില്ലാത്തവർക്ക് വീട് എന്നത് മാത്രമാണ് മാനദണ്ഡം.

കൊവിഡിന്റെ മൂർത്ഥന്യാവസ്ഥയിലും സംസ്ഥാനത്തെ ആശുപത്രികളിൽ ഒരു കുറവും ഉണ്ടായില്ല. ഇത് എല്ലാവരും നേരിട്ടറിഞ്ഞ വസ്തുതയാണ്. പൊതുജനാരോഗ്യരംഗം മെച്ചപ്പെട്ടാൽ അതിന്റെ ഗുണം ലഭിക്കുന്നത് സാധാരണക്കാർക്കാണ്. ഹരിത കേരള മിഷന്റെ ഭാഗമായി ശുചിത്വ കേരളം നടപ്പാക്കാൻ മുൻകൈ എടുത്തു.

തീരദേശ ഹൈവേ – മലയോര ഹൈവേ തുടങ്ങിയ വികസ പ്രവർത്തനങ്ങൾക്കെല്ലാം. കിഫ്ബി മുഖേന തുക കണ്ടെത്തി. എന്നിട്ടും ആ കിഫ്ബിയെ തകർക്കാൻ നീക്കം നടന്നു. കിഫ്ബി പദ്ധതികൾ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും എത്തി. അതിൻ്റെ ഗുണം എൽഡിഎഫ് - യുഡിഎഫ് വ്യത്യാസമില്ലാതെ എല്ലാവർക്കും ഗുണഫലം ലഭിച്ചു.

കിഫ്ബി പ്രവർത്തനം തടയുന്നതിന് വേണ്ടിയുള്ള ഒട്ടേറെ നീക്കൾ സംസ്ഥാനത്ത് നടന്നു. എല്ലാ വികസന പ്രവർത്തനവും എതിർക്കണം എന്ന രീതിയാണ് യുഡിഎഫും ബിജെപിയും സ്വീകരിച്ചത്. യുഡിഎഫും ബിജെപിയും ഇരു കൈ ആണെങ്കിലും ഒരു മനസ്സാണ്. എൽഡിഎഫ് സർക്കാർ തുടർഭരണത്തിൽ എത്തിയപ്പോൾ മുതൽ ഇത്തരത്തിലുള്ള നീക്കങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കൂടുതൽ വികസന പ്രവർത്തനങ്ങളിലേക്ക് നീങ്ങുക എന്ന നയമാണ് എൽഡിഎഫ് നടപ്പാക്കിയത്. അതിൻറെ ഭാഗമായിട്ടാണ് വലിയ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പിലായത്. സംസ്ഥാനത്തിലെ എല്ലാ മേഖലയും വലിയ രീതിയിൽ മാറുകയാണ്.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

06/05/2023

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സംബന്ധിച്ച് മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻ പിള്ള നടത്തുന്ന പ്രഭാഷണ പരമ്പരയുടെ പതിനാറാം എപ്പിസോഡ് നാളെ (മെയ് 05 വെള്ളിയാഴ്ച്ച) വൈകുന്നേരം 6.00 മണിക്ക് സംപ്രേഷണം ചെയ്യും. രാജ്യത്തെ പുരോഗമന വിപ്ലവപ്രസ്ഥാനത്തിന്റെ സംഭവബഹുലവും ആവേശകരവുമായ പോരാട്ടങ്ങളുടെയും ചെറുത്തു നിൽപ്പിന്റെയും ജനകീയ - തൊഴിലാളി വർഗ മുന്നേറ്റങ്ങളുടെയും ചരിത്രം വിശദീകരിക്കുന്നതാണ് 'ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന പ്രഭാഷണ പരമ്പര.

എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 6.00 മണിക്ക് സിപിഐ എം കേരള ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ പോരാട്ട വഴികൾ കാണാം.

15/11/2021

രാജ്യത്ത് വിലക്കയറ്റം സൃഷ്ടിച്ച് ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസർക്കാരിനെതിരെ CPI(M) നാളെ നടത്താനിരുന്ന വിലക്കയറ്റത്തിനെതിരായ പ്രതിഷേധ സമരം മഴക്കെടുതിയുടെ സാഹചര്യത്തിൽ നവംബർ 23ലേക്ക് മാറ്റി വച്ചു.

Videos (show all)

കോതമംഗലത്തെ പ്രമുഖനായ വ്യാപാരി ആണ് PAM ബഷീർ. അദ്ദേഹത്തിന് ജില്ലക്കകത്തും പുറത്തും നിരവധി ടൈൽ സാനിറ്റേറി വ്യാപാര ഷോ റുമുക...
കേന്ദ്ര വൈദ്യുതി ബിൽ 2020 2021
കേന്ദ്ര വൈദ്യുതിബിൽ 2020 - 2021
പാർട്ടി കോൺഗ്രസ്
.
ലാൽസലാം സഖാക്കളേ...💪❤️💪

Telephone

Website