CH Kunhambu MLA

CH Kunhambu MLA

Official Page of CH Kunhambu, MLA Udma

11/12/2023
10/12/2023

സി.പി.ഐ(എം) മുൻ കാസറഗോഡ് ജില്ലാ സെക്രട്ടറി സ: എ.കെ നാരായണൻ അന്തരിച്ചു.
ആദരാഞ്ജലികൾ🌹🌹

Photos from CH Kunhambu MLA's post 10/12/2023

കാസർഗോഡ് ഗവണ്മെന്റ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമം "ഒരുവട്ടം കൂടി " പങ്കെടുത്തു സംസാരിച്ചു

10/12/2023

ബേക്കൽ ഫെസ്റ്റ് സീസൺ 2 പടുകൂറ്റൻ സ്റ്റേജിന്റെ [ധൂം ] പണി ആരംഭിച്ചു….

10/12/2023

ബേക്കലിന്റെ സന്ധ്യകളിൽ ആട്ടവും പാട്ടുമുണരാൻ 12 നാൾ

BEKAL INTERNATIONAL BEACH FESTIVAL SEASON - 2
🗓️DECEMBER 22nd TO 31st 2023
📍Bekal

Photos from CH Kunhambu MLA's post 09/12/2023

കാസറഗോഡ് റവന്യു ജില്ലാ സ്കൂൾ കലോത്സവം സമാപനം.

09/12/2023

കാസർകോഡിന്റെ മണ്ണിൽ ചരിത്രം രചിച്ച ആ രാവുകൾ വീണ്ടും വരവായി.. കൂടുതൽ മികവോടെ.. കൂടുതൽ കരുത്തോടെ.. ബേക്കൽ ഇൻർനാഷണൽ ബീച്ച് ഫെസ്റ്റ് സീസൺ -2

09/12/2023

ചരിത്രമുറങ്ങുന്ന ബേക്കൽ ഉണരാൻ ഇനി 13 നാൾ

BEKAL INTERNATIONAL BEACH FESTIVAL SEASON - 2
🗓️DECEMBER 22nd TO 31st 2023
📍Bekal

08/12/2023

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധം പുലർത്തിയിരുന്ന ഒരു നേതാവിനെയാണ് അദേഹത്തിൻ്റെ വേർപാടിലൂടെ പൊതുസമൂഹത്തിന് നഷ്ടമായിരിക്കുന്നത്.

കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും
ദു:ഖത്തിൽ പങ്ക് ചേരുന്നു.

Photos from CH Kunhambu MLA's post 07/12/2023

ഡിസംബർ 22 മുതൽ 31 വരെ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ രണ്ടാം പതിപ്പിന്റെ വിജയത്തിന്
റയിൽവേ ഭൂമി വാഹനപാർക്കിംഗ് സൗകര്യത്തിന് ലഭ്യമാക്കുന്നതുൾപ്പെടെ പൂർണ സഹകരണം നൽകുമെന്ന് ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ അരുൺകുമാർ ചതുർവേദി സംഘാടക സമിതി ഭാരവാഹികളെ അറിയിച്ചു. ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽ എ ഡിവിഷണൽ മാനേജരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. ബേക്കൽ റയിൽവേ സ്റ്റേഷന് സമീപത്ത റയിൽവേയുടെ ഒഴിഞ്ഞ ഭൂമി വാഹന പാർക്കിംഗിന് ഉപയോഗിക്കാൻ അനുമതി നൽകും. ഫെസ്റ്റ് നടക്കുന്ന ദിവസങ്ങളിൽ ട്രയിനുകൾ വേഗത കുറച്ച് വിസിൽ വാണിങ് നൽകും.
ചില ട്രയിനുകൾക്ക് ബേക്കലിൽ അഡീഷണൽ സ്റ്റോപ്പേജ് പരിഗണിക്കും. ഇതിനായി ദക്ഷിണ റയിൽവേ ജനറൽ മാനേജരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഫെസ്റ്റിവൽ വീക്ഷിക്കാനെത്തുന്നവർക്ക് റയിൽവേ നടപാലം ഉപയോഗിക്കാവുന്നതാണ്.

പാലക്കാട് റയിൽവേ ഡിവിഷൻ മാനേജരുടെ കാര്യാലയത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്തും ഉണ്ടായിരുന്നു.

06/12/2023

നൃത്തശോഭയുടെ നടനരാവ്
നാട്യ വിസ്മയം ശോഭന മലബാറിന്റെ മണ്ണിലേക്ക്.. കലാ വിസ്മയങ്ങളുടെ ഈ ഒരു രാവിലേക്ക് മറക്കാനാവാത്ത അനൂഭൂതി ആസ്വദിക്കുവാൻ നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു

06/12/2023

നൃത്തശോഭയുടെ നടനരാവ്
നാട്യ വിസ്മയം ശോഭന മലബാറിന്റെ മണ്ണിലേക്ക്.. കലാ വിസ്മയങ്ങളുടെ ഈ ഒരു രാവിലേക്ക് മറക്കാനാവാത്ത അനൂഭൂതി ആസ്വദിക്കുവാൻ നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു.
26/12/2023
BEKAL INTERNATIONAL BEACH FESTIVAL SEASON - 2
🗓️DECEMBER 22nd TO 31st 2023
📍Bekal

06/12/2023

ബേക്കലിൽ പുതുതരംഗത്തിന്റെ അലയൊലികൾക്ക് ഇനി 16 നാൾ..

BEKAL INTERNATIONAL BEACH FESTIVAL SEASON - 2
🗓️DECEMBER 22nd TO 31st 2023
📍Bekal

05/12/2023

ശബ്‌ദ മാധുര്യത്തിൻറെ ഏക്കാലത്തേയും പ്രിയപ്പെട്ട ഗായകൻ എം ജി ശ്രീകുമാർ ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിൽ വെച്ചു നടത്തുന്ന മ്യൂസിക്കൽ ഇവൻറ് . നിങ്ങൾ ഏവരെയും സ്വാഗതം ചെയ്യുന്നു.

25/12/2023 തിങ്കൾ
BEKAL INTERNATIONAL BEACH FESTIVAL SEASON - 2
🗓️DECEMBER 22nd TO 31st 2023
📍Bekal

04/12/2023

വികസനരൂപരേഖയിൽ പിന്നോക്കം നിൽക്കുന്ന കാസറഗോഡിന്റെ തനിമയും സംസ്കാരവും ലോകഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ഒരു ഉദ്യമം ടൂറിസം വകുപ്പിന്റെ പിന്തുണയോടെ കഴിഞ്ഞവർഷം ആരംഭിച്ചു.നിങ്ങളുടെ അകമഴിഞ്ഞ സഹകരണത്താൽ അത് ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് എന്ന അന്താരാഷ്ട്ര മഹോത്സവവമായി വളർന്നു.
കഴിഞ്ഞു പോയ ഉത്സവത്തിന്റെ കുതിപ്പും കിതപ്പും ഉൾക്കൊണ്ട് ഉയർന്നു വന്ന പരാതികളും അഭിപ്രായങ്ങളും ചെവികൊണ്ട് പുതിയ ബേക്കലിൽ വീണ്ടും ഉത്സവതിരകൾ അലയടിക്കും..
കേരളത്തിന്റെ ടൂറിസം ചരിത്രത്തിൽ ബേക്കലിന്റെ മറ്റൊരു അധ്യായം കൂടി തലയെടുപ്പോടെ പിറക്കും..

നമുക്ക് ഒരുമിച്ച് ആഘോഷിക്കാം
സ്നേഹ സ്വാഗതം..

അഡ്വ .സി എച്ച് കുഞ്ഞമ്പു
(MLA ,ഉദുമ )


ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് സീസൺ 2
2023 ഡിസംബർ 22 മുതൽ 31 വരെ

Photos from CH Kunhambu MLA's post 04/12/2023

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുളിയാർ CHC യിൽ പ്രവർത്തിക്കുന്ന ഡയാലിസ്‌സെന്റർ രണ്ട്‌ വർഷം പൂർത്തീകരിക്കുകയാണ്.

2021 ഡിസംബർ ഒന്നിന് പ്രവർത്തനം ആരംഭിച്ച ഡയാലിസിസ് സെന്റർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴു പഞ്ചായത്തുകളിലെ വ്യക്ക രോഗികൾക്ക് ഏറ്റവും മികച്ച സേവനമാണ് നൽകുന്നത്. ആഴ്ചയിൽ 3 ഉം 4 ഉം പ്രാവശ്യം ഡയാലിസിസ് ചെയ്യേണ്ടി വരുന്നവർക്ക് ആശ്വാസ കേന്ദമായി കരുതൽ ഡയാലിസിസ് സെന്റർ മാറുകയാണ്.

ഡയാലിസിസ് കേന്ദ്രത്തിന്റെ രണ്ടാം വാർഷികം ഉദ്ഘാടനം നിർവഹിച്ചു.

04/12/2023

CHC മുളിയാർ
പുതുതായി നിർമ്മിച്ച കവാടം ഉദ്ഘാടനം ചെയ്തു.

03/12/2023

Bekal International Beach Fest invites you to join us in a moment of pure musical joy as we witness the mesmerizing performances of Shiva Mani, Sharreth, Rajesh cherthala and Prakash Ulliyeri, all live!

BEKAL INTERNATIONAL BEACH FESTIVAL SEASON - 2
🗓️DECEMBER 22nd TO 31st 2023
📍Bekal

Photos from CH Kunhambu MLA's post 03/12/2023

ലയൺസ് ക്ലബ്‌ ഓഫ് ചന്ദ്രഗിരി
ലോക ഭിന്നശേഷി ദിനാചാരണം
'ഉയരെ'
ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

02/12/2023

തൈക്കുടം ടീം എത്തുന്നു...
ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് 2023....
സ്വാഗതം...
Thaikkudam Bridge

Photos from CH Kunhambu MLA's post 02/12/2023

സഹൃദയ കുണ്ടംകുഴി ഇരുപത്തഞ്ചാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ കുഞ്ഞിരാമൻ മുൻ എം എൽ എ, കവി കൂരീപുഴ തുടങ്ങിയവർ പങ്കെടുത്തു...

Photos from CH Kunhambu MLA's post 01/12/2023

ഉദുമ ഗ്രാമ പഞ്ചായത്തിലെ ഉദുമ നമ്പ്യാർ കീച്ചൽ-കൊക്കാൽ-പരിയാരം-കോതാറമ്പത്ത് റോഡ് ഉദ്ഘാടനം നിർവഹിച്ചു.

30/11/2023

മുന്നാട് സഖാവ് അഴിക്കോടൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ അമ്പതാം വാർഷികാഘോഷത്തിന് തുടക്കമായി.

MUNNAD FEST 2023 ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Photos from CH Kunhambu MLA's post 30/11/2023

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ബാര ഗവ: ഹൈസ്കൂളിന്റെ കെട്ടിടങ്ങളുടെയും സോളാർ പാനലിന്റെയും ഉദ്ഘാടനം നിർവഹിച്ചു.

26/11/2023

വികസന കുതിപ്പിൽ ഉദുമ മണ്ഡലം

Photos from CH Kunhambu MLA's post 24/11/2023

ചട്ടഞ്ചാൽ എഫ്.എച്ച്.സിക്ക് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കാസറഗോഡ് വികസന പാക്കേജിൽ ഉൾപെടുത്തി ചെമ്മനാട് പഞ്ചായത്ത് സഹകരണത്തോടെ നിർമ്മിച്ച പുതിയ കെട്ടിടത്തിൽ മൂന്ന് ഒ.പി സെക്ഷൻ, ലാബ്, ഫാർമസി, നഴ്സിങ്, ഒബ്സർവേഷൻ, വിശാലമായ വെയിറ്റിംഗ് ഏരിയ, കോൺഫറൻസ് ഹാൾ എന്നീ സൗകര്യം ഉണ്ടാവും.

23/11/2023

ജില്ലാ കേരളോത്സവം പോസ്റ്റർ പ്രകാശനം ചെയ്തു.
നവംബർ 25,26തീയതികളിലായി സി കെ എൻ എസ് ജി എച് എസ് എസ് പിലിക്കോട് സ്കൂളിൽ വച്ച് നടക്കുന്ന ജില്ലാ കേരളോത്സവം കലാ മത്സരങ്ങളുടെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ഷാനവാസ്‌ പാദൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി പി കെ സജീവ്, പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സരിത എസ് എൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എം.മനു , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. സി. ജെ സജിത്ത്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. എൻ നന്ദികേശൻ, യുവജനക്ഷേമ ബോർഡ്‌ ജില്ലാ ഓഫീസർ ശ്രീമതി ഷിലാസ് പി സി, ജില്ലാ യൂത്ത് കോർഡിനേറ്റർ ശ്രീ.എ വി ശിവപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

21/11/2023

മുഴുവൻ സുമനസ്സുകളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

Photos from CH Kunhambu MLA's post 21/11/2023

ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം സമാപനം❤️

20/11/2023

നവകേരള സദസ് ആരംഭിച്ച് 2 ദിവസം പിന്നിട്ടപ്പോൾ കാസർകോഡ് ജില്ലയിൽ നിന്നും 14232 നിവേദനങ്ങളാണ് ലഭിച്ചത്.

മഞ്ചേശ്വരം മണ്ഡലത്തിൽ 1908 ഉം കാസർഗോഡ് മണ്ഡലത്തിൽ 3451ഉം ഉദുമ മണ്ഡലത്തിൽ 3733ഉം കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2840ഉം തൃക്കരിപ്പൂർ മണ്ഡലത്തിൽ 2300ഉം നിവേദനങ്ങളാണ് ലഭിച്ചത്.

നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി.

21/01/2023

കാസറഗോഡ് ജില്ലയ്ക്ക് ഒരു “ആയിഷ” തിളക്കം

മഞ്ജു വാര്യരെ മുഖ്യ കഥാപാത്രമാക്കി ഇന്തോ-അറേബ്യൻ പശ്ചാതലത്തിൽ റിലീസ് ചെയ്ത സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാസറഗോഡ് പാണത്തൂർ സ്വദേശി ആമിർ പള്ളിക്കാൽ എന്നത് സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നു .
സംവിധായാകൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാൻ വക തരുന്നുണ്ട് എന്നാണ് പൊതു അഭിപ്രായം . നിലമ്പൂർ ആയിഷയായി മഞ്ജു വാര്യരുടെ അഭിനയവും കൂടെ ചേരുമ്പോൾ സിനിമ മലയാളക്കര ഏറ്റെടുക്കും എന്ന് ഉറപ്പ്…
ആശംസകൾ …

Videos (show all)

കാസർകോഡിന്റെ മണ്ണിൽ ചരിത്രം രചിച്ച ആ രാവുകൾ വീണ്ടും വരവായി.. കൂടുതൽ മികവോടെ.. കൂടുതൽ കരുത്തോടെ.. ബേക്കൽ ഇൻർനാഷണൽ ബീച്ച് ...
നൃത്തശോഭയുടെ നടനരാവ്നാട്യ വിസ്മയം ശോഭന മലബാറിന്റെ മണ്ണിലേക്ക്.. കലാ വിസ്മയങ്ങളുടെ ഈ ഒരു രാവിലേക്ക് മറക്കാനാവാത്ത അനൂഭൂതി...
ശിവമണിയുടെ താളവും ശരത്തിന്റെ ഈണവും രാജേഷ് ചേർത്തലയുടെ ശ്രുതിമധുരമായ സ്വരങ്ങളും പ്രകാശ് ഉള്ളിയേരിയുടെ മാസ്മരിക സംഗീതവുമായ...
ആഘോഷങ്ങളും ആരവങ്ങളുമായി വീണ്ടും ബേക്കൽ ബീച്ച് ഫെസ്റ്റിവൽ. 2023 ഡിസംബർ 22 മുതൽ 31 വരെ...
നവകേരള സദസ്സ് - തൃക്കരിപ്പൂര്‍ #NavaKeralaSadas #NavaKeralam
ജന സാഗരമായി ഉദുമ മണ്ഡലം നവകേരള സദസ്സ്
നവകേരള സദസ്സ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ

Telephone

Website