C.B.Asokan : SUCI Communist Tripunithura Candidate
C B Asokan has active presence in the social and cultural activities in Tripunithura and Thiruvankul
ജനജീവിതത്തിന്റെ ദുരിതങ്ങൾ വിസ്മരിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പ് Spread our news by sharing in social media കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ, തൊഴിലില്ലായ്മ, വിലക്കയറ്റം, പെട്രോൾ- ഡീസൽ- പാചകവാതക വിലവർദ്ധനവ....
Defeat the anti-people, pro-monopoly electoral fronts: Make SUCI(C) candidates victorious in Kerala
http://www.sucicommunist.org/defeat-the-anti-people-pro-monopoly-electoral-fronts-make-sucic-candidates-victorious-in-kerala/
Defeat the anti-people, pro-monopoly electoral fronts: Make SUCI(C) candidates victorious in Kerala The people of Kerala are facing the 15th State Assembly elections on April 6. The left democratic front (LDF) led by headed by CPI(M) is trying to maintain the continuity of rule while the United Democratic Front (UDF) led by Congress is trying to wrest power. The NDA front led by BJP is trying to...
അധികാരദുരമൂത്ത് പറയാനാവാത്ത ചില ഉറപ്പുകൾ വേറെയും ഉണ്ട്...
★ഇന്ധനവില കൊള്ള പുനരാരംഭിക്കും.
★ വിലവർധനവ് ഇനിയും കുതിക്കും.
★'വികസനം' വഴി പതിനായിരങ്ങളുടെ കിടപ്പാടവും ജീവിതമാർഗവും ഇല്ലാതാവും.
★കൺസൾട്ടൻസികൾ ഭരണത്തിലും പദ്ധതികളിലും കയറി നിരങ്ങും.
★കടമെടുത്തും മദ്യപിച്ചും ചൂതാടിയും കുടുംബം നശിപ്പിച്ച കാരണവരെപ്പോലെ സർക്കാർ നാട് നശിപ്പിക്കും.
★കടമെടുക്കുന്നത് പലിശ കൊടുക്കാൻ തികയാതാവും.
★പ്രജ്ഞയെ നശിപ്പിച്ച് മനുഷ്യനെ മൃഗമാക്കിമാറ്റി, അവന്റെ കുടുംബം കലക്കി, അവന്റെ വരുമാനവും സമ്പാദ്യവും കവരാൻ മദ്യ -ലോട്ടറി പ്രളയം സൃഷ്ടിക്കും.
★വൈദ്യുതി,കുടിവെള്ളം, യാത്രാ ചാർജ്ജുകൾ ഇനിയും കൂടും.
★തൊഴിലില്ലായ്മ ഭയാനകമായി വർദ്ധിക്കും. സ്ഥിരം തൊഴിൽ വെറും സ്വപ്നമായി മാറും.
★പണിയെടുത്തു ജീവിക്കുന്നവന്റെ വരുമാനം കുറയും.
★ക്വാറിമാഫിയ പശ്ചിമഘട്ടം തുരന്നു നിരപ്പാക്കും. പ്രകൃതി ദുരന്തങ്ങൾ കേരളത്തെ വേട്ടയാടും.
★പോലീസിന്റെ ജനാധിപത്യ സംസ്കാരം ചോർന്ന് ജനങ്ങൾക്ക് എതിരെയുള്ള ആത്മവീര്യം കൂട്ടും.
★കിരാത നിയമങ്ങൾ കൊണ്ട് എതിർ ശബ്ദങ്ങളുടെ കഴുത്ത് ഞെരിക്കും...
ആരു ഭരണത്തിലേറിയാലും
ജനവിരുദ്ധ നയനടപടികൾ തുടരും.
കോർപ്പറേറ്റ് ലാളനകളിൽ മുഴുകി എൽഡിഎഫ്,യുഡിഎഫ്, എൻഡിഎ സർക്കാറുകൾ ജനദ്രോഹ നടപടികൾ നിർദ്ദയം നടപ്പാക്കുമ്പോൾ പ്രതിരോധിക്കാൻ നമുക്കുവേണം വിട്ടുവീഴ്ചയില്ലാത്തൊരു ജനകീയ പ്രതിരോധം.
വോട്ട് നഷ്ടപ്പെടുമ്പോൾ മാത്രം ജനങ്ങളുടെ ശബ്ദം പരിഗണിക്കുന്ന വോട്ട് രാഷ്ട്രീയത്തിൽ, ജനങ്ങളുടെ സമരശേഷി പ്രകടിപ്പിക്കുന്നതിന് എസ് യു സി ഐ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുക.
നമ്മുടെ ചിഹ്നം ബാറ്ററി ടോർച്ച്!
News report in Madhyamam 4-3-21
C B Asokan meeting voters in Puthiyakavu area
ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്ന വാളയാര്‍ അമ്മ ഭാഗ്യവതിക്ക്
SUCI (Communist) പാര്‍ട്ടിയുടെ പിന്തുണ...
വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി തേടിയുള്ള സമരത്തിൻറെ ഭാഗമായി ധർമടം മണ്ഡലത്തിൽ മത്സരിക്കുന്ന അമ്മ ഭാഗ്യവതിക്ക് പിന്തുണ നൽകാൻ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി ഡോക്ടർ.വി. വേണുഗോപാൽ അറിയിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തെ എൽഡിഎഫ് ഭരണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വൻതോതിൽ വർദ്ധിച്ച അതിക്രമങ്ങൾക്കെതിരെയുള്ള ജനാധിപത്യ പ്രക്ഷോഭം ശക്തിപ്പെടുത്താൻ ഈ സ്ഥാനാർത്ഥിത്വം ഇടവരുത്തും.
സഹോദരിമാരായ 13 വയസ്സും 9 വയസ്സുള്ള ഉള്ള രണ്ടു പെൺകുട്ടികൾ 52 ദിവസത്തെ കാലയളവിനുള്ളിൽ ദുരൂഹമായി മരിച്ച നിലയിൽ കാണപ്പെട്ട, കേരളത്തിൻറെ മനസ്സാക്ഷിയെ നടുക്കിയ വാളയാർ കേസിൽ എൽഡിഎഫ് സർക്കാരിന്റെ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ച് പ്രതികളെ രക്ഷിക്കുകയായിരുന്നു എന്നത് സംശയാതീതമായ വസ്തുതയാണ്.
പോലീസിന്റെ വീഴ്ചയെ സംബന്ധിച്ച് നടന്ന അന്വേഷണം പുറത്തുകൊണ്ടുവന്ന വിവരങ്ങൾ ഇക്കാര്യം അടിവരയിട്ടു തെളിയിക്കുന്നു.
എന്നാൽ കേസ് അട്ടിമറിക്കാനും മരിച്ച പെൺകുഞ്ഞുങ്ങളെ ഏറ്റവും മോശമായി ചിത്രീകരിക്കാനും നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് പിന്നീട് സ്ഥാനക്കയറ്റവും ഐപിഎസ് ഉം നൽകി കേരളത്തിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്.
രണ്ടാമത്തെ കുട്ടിയുടെ ജീവൻ എടുക്കാൻ ഇടയാക്കിയത് പോലീസിന്റെ ഒത്തുകളി ഒന്നുകൊണ്ടുമാത്രമാണ്.
തെളിവുകൾ നശിപ്പിച്ചും,കുറ്റപത്രം ദുർബലമാക്കിയും , നിലവിലുണ്ടായിരുന്ന തെളിവുകൾ പോലും കോടതിയിൽ ഹാജരാക്കാതെയും പ്രതികളെ രക്ഷിച്ചത് ഈ സർക്കാരിൻറെ പോലീസാണ്. പ്രോസിക്യൂഷന് സംഭവിച്ച പരാജയം യാദൃശ്ചികമാണെന്ന് ഒരു കാരണവശാലും കരുതാനാവില്ല. ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സ്ത്രീഹത്യകളുടെയും ഭരണകൂട വീഴ്ചകളുടെയും ഒത്തുകളികളുടെയും ഗണത്തിൽപ്പെടുന്ന ഒന്നുമാത്രമാണ് വാളയാർ.
സ്ത്രീസുരക്ഷയെ കണക്കിലെടുക്കുമ്പോൾ അതിപ്രധാനമായ വാളയാർ കേസിൽ ഉണ്ടായവീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കും. അതിനാൽ ഇക്കാര്യത്തിൽ കേരളത്തോട് മാപ്പ് പറഞ്ഞു ഗൗരവമുള്ള തിരുത്തൽ നടപടി സർക്കാർ സ്വീകരിക്കണ മായിരുന്നു. അതിന് മുതിരാത്ത സർക്കാരിൻറെ ധാർഷ്ട്യത്തിന് എതിരെയുള്ള പ്രതിഷേധമായും , നീതിക്കുവേണ്ടിയുള്ള സമരമായും വാളയാർ അമ്മയുടെ തെരഞ്ഞെടുപ്പ് മത്സരത്തെ കാണണമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) അഭിപ്രായപ്പെടുന്നു.
സംസ്ഥാനമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ ഈ പോരാട്ടത്തോടൊപ്പം നിലകൊള്ളണം എന്നും പ്രസ്താവനയിൽ തുടർന്നു പറയുന്നു.
SUCI(C) is contesting in a total number of 258 assembly seats in 5 states
C B Asokan speaking at East Fort, Tripunithura on March 30.
C B Asokan speaking at East Fort , Tripunithura on March 30.
C B Asokan addressing people at Palluruthy as part of election campaign on March 30
C B Asokan on campaign trail on March 29
C B Asokan in campaign trail at Maradu Municipal park on March 29.
C B Asokan campaigning in Poothotta on March 26
C B Asokan campaigning in Udayamperoor
C B Asokan submitting his nomination to the Tripunithura constituency.
C B Asokan at the venue of the International Women's Day program held at East Fort, Tripunithura on March 8.
C B Asokan addressing the All India Protest Day meeting against the anti-people farm laws.
C B Asokan addressing the protest meeting against fuel price hike and anti-people farm laws.
Our candidate is C.B.Asokan and our symbol is battery torch.