SKSSF KOLKKAD UNIT
SKSSF kolkkad unit official page
*കോൽക്കാട് ഹയാത്തുൽ ഇസ്ലാം മദ്രസ & മസ്ജിദുൽ മിഅറാജ് ശുചീകരണം*
വാഫി, വഫിയ്യ പ്രവേശന പരീക്ഷ: മെയ് 12 മുതൽ അപേക്ഷിക്കാം
----------------------
2020-2021 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷക്ക് മെയ് 12 മുതൽ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് (wafyonline.com) അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ പാഠ്യപദ്ധതി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തിൽ ഇടം നേടിയ ഈ ജനകീയ വിദ്യാഭ്യാസ സംവിധാനം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി ഉൾപ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായും, സംവിധാനങ്ങളുമായും സഹകരണ ധാരണ (എം.ഒ.യു) ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ 90 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
🎓 അപേക്ഷിക്കാനുള്ള യോഗ്യത:
1️⃣ SSLC തുടർ പഠന യോഗ്യത.
2️⃣ മദ്രസ 7ാം ക്ലാസ് / തത്തുല്യ വിജയം.
3️⃣ 17 വയസ്സ് കവിയാതിരിക്കുക.
📝 അപേക്ഷിക്കാൻ:
wafyonline.com
📊 കൂടുതൽ വിവരങ്ങൾക്ക്:
1️⃣വാഫി, വഫിയ്യ പ്രോസ്പക്റ്റസ് 2020
https://bit.ly/2WcZeE8
2️⃣ഔദ്യോഗിക വെബ്സൈറ്റ്
https://www.wafycic.com/
http://wafyonline.com/
📞 സഹായങ്ങൾക്കായി വിളിക്കാം:
1️⃣ +919605290273
2️⃣ +919747094879
3️⃣ +919562715733
---------------------
Ramzan Mubarak