Joice Mary Antony

Joice Mary Antony

Municipal Councilor, Muvattupuzha Municipality

National General Secretary ICYM 2010-2012

Motivatio

07/12/2023

സിറോ - മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് പദവിയിൽ നിന്ന് സ്ഥാനത്യാഗം ചെയ്ത അത്യുന്നത കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് പ്രാർത്ഥനാ മംഗളങ്ങൾ

സഭയെ നെഞ്ചിലേറ്റിയ പരിശുദ്ധ പിതാവിനെ സഭാമക്കളും ഹൃദയത്തിലേറ്റുന്നു.

Photos from Joice Mary Antony's post 23/11/2023

Unleashing curiosity and innovation at The Bethlehem International school's science exhibition – where ideas take flight and knowledge knows no bounds! 🚀🔬

The Bethlehem International സ്കൂളിലെ കുട്ടികളും അധ്യാപകരും മാനേജ്മെന്റും എന്നും ഹൃദയത്തോട് ചേർന്ന്തന്നെ... ❤️❤️❤️
കാർഷികമേഖലയുടെ മേന്മയും അനിവാര്യതയും പ്രതിഭലിപ്പിക്കുന്ന ഒന്നായി മാറുവൻ ഈ എക്സിബിഷന് കഴിഞ്ഞു. എന്നതിൽ അഭിമാനം. പുതുതലമുറയറിയട്ടെ കൃഷിയെന്ന പുണ്യം ❤️

20/11/2023

Nurturing minds with wisdom, we sculpt a future founded on the timeless pillars of knowledge and values.

Photos from Joice Mary Antony's post 06/11/2023

നിർമല കോളേജ്,Departments of B. VOC.Logistics Management Association ഉൽഘാടനവേളയിൽ കണ്ണൂർ സ്‌ക്വാഡ് script writer ശ്രീ. മുഹമ്മദ്‌ ഷാഫിയ്‌ക്കൊപ്പം അതിഥിയായപ്പോൾ ❤️❤️. മുവാറ്റുപുഴയിൽ നിന്നും വേറിട്ട ശൈലിയിലൂടെ സിനിമാ മേഖലയിൽ ഒരു മുതൽക്കൂട്ടായി മാറിയ പ്രിയപ്പെട്ട ഷാഫി എന്ന യുവപ്രതിഭയ്ക്ക് അഭിനന്ദനങ്ങൾ. നിർമല കോളേജും വിദ്യാർഥികളും എന്നുമൊരു ആവേശമാണ്. നിർമലയുടെ വിവിധ ഡിപ്പാർട്മെന്റുകളിൽ ഓരോ പ്രാവശ്യവും ക്ലാസുകൾക്കും മറ്റുമായി കടന്നുചെല്ലുമ്പോഴും വല്ലാത്ത ഒരു മിസ്സിംഗ്‌ തോന്നാറുണ്ട്.

31/10/2023

ലോകം കണ്ട ധീരവനിത

25/10/2023

മതേതരത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന എന്നെ ആരെങ്കിലും വാശിയോടെ വർഗീയവാദിയാക്കി ചിത്രീകരിക്കുന്നുവെങ്കിൽ അതിനു പിന്നിലെ രാഷ്ട്രീയ അജണ്ട ദയവായി മനസിലാക്കുക.

കേരളം പോലെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനത്ത് വർഗീയത മാറി നിൽക്കട്ടെ, എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിയ്ക്കുവാൻ കഴിയട്ടെ.

ഇസ്രായേലിൽ ആയാലും പലസ്തീനിൽ ആയാലും പൊലിയുന്ന ജീവനുകളും കരയുന്ന കുഞ്ഞുങ്ങളും വേദന തന്നെ. മതത്തിനപ്പുറം മനുഷ്യനെ കാണുവാനും മനസാക്ഷിയുള്ളവരാകുവാനും നമുക്ക് കഴിയണം. നമ്മുടെ മതത്തെ സ്‌നേഹിക്കുമ്പോൾ, മറ്റു മതങ്ങളെ ബഹുമാനിക്കുക.

ഓരോ യുദ്ധങ്ങളും ഭീകരമാണ്. അതിൽ ജീവൻ പൊലിയുന്നതും, ഉറ്റവരെ നഷ്ടപെടുന്നവരും കൂടുതലും ആ രാജ്യങ്ങളിലെ നിരപരാധികളായ ആളുകളാണ്. പലസ്തീനിലെയും ഇസ്രായേലിലെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മുഖങ്ങൾ നമ്മളോട് പറയുന്നത്, അരുതേ എന്നാണ്...... ഈ ക്രൂരതകൾ അവസാനിപ്പിക്കാനാണ്.

Photos from Joice Mary Antony's post 18/10/2023

AKCC - യൂത്ത് കൗൺസിൽ പുതിയൊരു ചരിത്രം കുറിക്കുന്നു. രാഷ്ട്രീയ- മാധ്യമ - വ്യവസായ രംഗങ്ങളിൽ യുവജനങ്ങളെ വളർത്തുക എന്ന ആശയത്തെ ഉൾക്കൊണ്ട്‌ രണ്ടു ദിവസം നീണ്ട നാഷണൽ യൂത്ത് കോൺഫറൻസ് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തപ്പെട്ടു. ചൂട് പിടിച്ച ചർച്ചകളും സംവാദങ്ങളും പരിശീലങ്ങളും ഒരു പുതിയ തുടക്കത്തിന് വഴിവക്കുമെന്ന് ഉറപ്പ്.മാർ റെമിജിയസ് ഇഞ്ചനാനിയിൽ ഉൽഘാടനം ചെയ്തു. റോജി M ജോൺ MLA,Mr. Tom Kuriakose Marangoly (news 18), Fr സബിൻ തൂമൂലിൽ , ജെയ്സൺ അറക്കൽ തുടങ്ങിയവർ മേല്പറഞ്ഞ പഠനവിഷയങ്ങൾ അവതരിപ്പിച്ചു. യൂത്ത് കൗൺസിലിന്റെയും നാഷണൽ യൂത്ത് കോൺഫെറെൻസിന്റെയും ഭാഗമായതിൽ ഏറെ അഭിമാനം. Thanks toAdv. Biju Parayannilam, Mr. Rajeev kochuparbil, Prof. Josukutty Ozhukayil, Mrs. Tresa Liz Sebastian,Mr. Sijo Elanthoor, Mr. Shijo Edayadil, Jomon Mathilakath, Mr. Anoop Punnapuzha

29/08/2023

ഓണത്തിന്റെ ഒരുമ എന്നും നിലനിൽക്കട്ടെ. ഹൃദയം നിറഞ്ഞ ഓണാശംസകൾ

15/08/2023

പണ്ടൊക്കെ അയൽവക്കങ്ങളിൽ നമ്മുടെ പെണ്മക്കളെ വിടാൻ മടിയുണ്ടായിരുന്നില്ല. തൊട്ടടുത്തുള്ള കടകളിൽ നമ്മുടെ സാധനങ്ങൾ വാങ്ങാൻ നമ്മുടെ കുഞ്ഞുമക്കളെ വിടുമായിരുന്നു. സ്വയം കാര്യങ്ങൾ ചെയ്യാൻ അങ്ങനെ അവർ പഠിച്ചു. 77 സ്വാതന്ത്രദിനവാർഷികങ്ങൾ പിന്നിടുമ്പോൾ , മക്കളെ തൊട്ടടുത്തേയ്ക്കുപോലും തനിച്ചയയ്ക്കുവാൻ ഭയക്കുന്നു.....സ്ത്രീസുരക്ഷ ചോദ്യചിഹ്നമാകുന്നു.
ദിനം പ്രതി കേൾക്കുന്ന വാർത്തകൾ വേദനകൾ നിറഞ്ഞതാണ്.
ഇതാണോ സ്വാതന്ത്ര്യം...... മാറ്റങ്ങളുണ്ടാകട്ടെ, നമ്മുടെ കാഴ്ചപ്പാടുകൾക്ക്, ചിന്താഗതികൾക്ക്,

11/08/2023

WomEN INDIAN CAMPAIGN ..... Adv.Dean Kuruakose MP

31/07/2023

ഒരു പൂമോട്ടു പോലെ പൊന്നേ നീയുറങ്ങുമ്പോൾ
നെഞ്ച് നീറിതേങ്ങുവാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളൂ...
ഇന്നും നാളെയും മറ്റന്നാളും കഴിയുമ്പോൾ നിന്റെ പാൽപുഞ്ചിരിയും നീ അനുഭവിച്ചു തീർത്ത മരണവേദനയും ഞാനും എന്റെ ചുറ്റുമുള്ളവരും മറക്കും.
ആകാശവെണ്മയിൽ മറഞ്ഞിരിക്കുന്ന മാലാഖകുഞ്ഞേ നിന്റെ കളങ്കമറ്റ ഹൃദയം ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും
നിനക്കുവേണ്ടി കണ്ണീരൊഴുക്കിയും പതംപറഞ്ഞും നെടുവീർപ്പിടുന്ന ജനസമൂഹം നിന്നെ എത്ര സ്നേഹിക്കുന്നുവെന്നു നീ കരുതുന്നുണ്ടാകും...
നിന്നെ ഞെരിച്ചമർത്തിയ കൈകളിൽ കൈവിലങ്ങണിയിച്ചപ്പോൾ നിന്റെ ജന്മഭൂമിയുടെ നിയമവാഴ്ചയെ നീ വാഴ്ത്തിയിട്ടുണ്ടാകും.
അപ്പോഴും നെഞ്ച് തല്ലികരയുന്ന പെറ്റമ്മയും, അമ്മയുടെ തുണിത്തുമ്പിൽ തെരുപ്പിടിച്ചിരിക്കുന്ന കൂടെപിറപ്പുകളും ചങ്കുപൊട്ടിയിട്ടും പതറാതെ നിൽക്കുന്ന പപ്പാജിയും നിന്റെ കുഞ്ഞു മനസിനെ തളർത്തിയിട്ടുണ്ടാകും...
അവരുടെ കണ്ണീർ പകർത്തുവാൻ കൂടിയ ക്യാമറഭയ്യമാർ ചുറ്റുമുള്ളപ്പോൾ അവർ തനിച്ചല്ലല്ലോ എന്ന് നീ നിനക്കുന്നുണ്ടാകും.

എന്റെ പൊന്നേ, ലഹരി അന്ധനാക്കിയ പിശാചിന്റെ കരവലയത്തിലെ കഠിനവേദനയിലും അപ്പുറമാകില്ലേ നിന്നെ ഞങ്ങളൊക്കെ മറന്നു തുടങ്ങുമ്പോൾ നിനക്കുണ്ടാകുക.
നിന്റെ ദുർബലമായ കുഞ്ഞു ശരീരത്തെ ഓടിച്ചു നുറുക്കി നിമിഷങ്ങളുടെ കാമവിസർജ്യം തള്ളിയ മനുഷ്യമൃഗം തടവറയിൽ തടിച്ചു കൊഴുക്കുമ്പോൾ,
ഭയ്യമാർ കാമറയുമേന്തി മറ്റൊരിരയുടെ വീട് തേടുമ്പോൾ,
വീട്ടിലെ വിഡ്ഢിപെട്ടികളിൽ ഞങ്ങൾ ചിരിച്ചു നോക്കി തുടങ്ങുമ്പോൾ,
അനുശോധനവും പ്രതിക്ഷേതവുമറിയിച്ചു നിനക്കുവേണ്ടികരഞ്ഞ നേതാക്കൾ കൈകൂപ്പി ചിരിച്ചു വീട് തെണ്ടി തുടങ്ങുമ്പോൾ,
നീ പറയുന്നതെന്താകും....

"ഞാൻ നിങ്ങളുടെ ചാന്ദിനിയാണ്...എനിക്കൊത്തിരി വേദനിച്ചു, എനിക്കല്ലാതെ ആർക്കും ആ വേദന താങ്ങാൻ കഴിയില്ല, അമ്മയേയും അപ്പാജിയെയും വിളിച്ചു നിലവിളിച്ചപ്പോൾ എന്റെ നേർത്ത ശബ്‌ദം ആരും കേട്ടില്ല...
ഇപ്പോഴും ഞാൻ ഉറക്കെ കരയുന്നുണ്ട്, മേഘങ്ങളിൽ തട്ടിയെന്റെ കരച്ചിൽ ചിതറിപോകുന്നു.... മലയാളം പഠിച്ചപ്പോൾ 'പറന്നു 'എന്നും 'തിന്നു ' എന്നും ടീച്ചർ പഠിപ്പിച്ചതാ... എന്റെ ബുക്കിലുണ്ട്... എനിക്കും പറക്കാൻ കൊതിയായിരുന്നു.... ഉയരങ്ങളിൽ പറക്കാൻ.... പക്ഷെ അയാളെന്നെ കൊന്നു' തിന്നു '... എന്റെ ചിറകുകൾ അരിഞ്ഞു...
ഇനിയും എന്റെ കൂട്ടുകാരെയും ഭയ്യയോ, ചേട്ടന്മാരോ പിടിച്ചുകൊണ്ട് പോയാൽ, അവരെന്തു ചെയ്യും.....ആ വേദന താങ്ങാൻ കഴിയില്ലല്ലോ....
ഇനിയുമൊരു ചാന്ദിനി വേണ്ട....
ഭയ്യയെ കൊന്നു കളയൂ... അല്ലേൽ എനിക്ക് പേടിയാ...... ഞാൻ പറയുന്നതൊന്നു കേൾക്കൂ.... എത്ര ഉച്ചത്തിലാ ഞാൻ കരഞ്ഞു പറയുന്നേ..... കൊന്നുകള.... അയാൾ ക്രൂരനാ......"

അവളുടെ ശബ്‌ദം മേഘങ്ങൾ മറച്ചുവയ്ക്കുമായിരിക്കും.സമാധാനമായി നിദ്രയിലായ എന്റെ ചെവികളിലും ആ ശബ്‌ദം എത്തില്ലല്ലോ 🙏🙏🙏!!!!

29/07/2023

കാലം കറുത്തതാണ് 🙏🙏

Photos from Joice Mary Antony's post 08/07/2023

മണിപ്പൂർ കലാപത്തിൽ മൗനം അവലംബിക്കുന്ന കേന്ദ്ര ഗവണ്മെന്റിനെതിരെ 24 മണിക്കൂർ മിണ്ടാതുരിയാടാതെ നിരാഹാരസമരം അനുഷ്ഠിക്കുന്ന ഡോ. മാത്യു കുഴൽനാടൻ MLA യ്ക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിച്ചപ്പോൾ

04/07/2023

Hei Everest I will come again and conquer you.....❤️❤️

Photos from Joice Mary Antony's post 01/07/2023

കാത്തോലിക്ക കോൺഗ്രസ് യൂത്ത് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി രൂപത സന്ദർശന വേളയിൽ അഭിവന്ദ്യ Bp. ജോൺ നെല്ലിക്കുന്നേലിനൊപ്പം . രൂപതയുടെ ആതിഥേയത്വത്തിനു നന്ദി.

27/06/2023

Real entrepreneur always find their problems and transform into opportunities
Class Christ Collage Puliyanmala

21/06/2023

Happiest woman in the world

CC Channel 3 30/05/2023

CC Channel 3 CC Channel 3 - Complete News Portal

CC Channel 3 08/03/2023

https://youtu.be/UtPYZm-u_io

*പ്രതിസന്ധിയിലും പ്രതികൂലങ്ങളിലും തളരാതെ ജീവിതത്തിൽ വിജയ ചരിത്രം രചിക്കുന്ന ജോയിസ് മേരി ആന്റണി ഈ വനിതാദിനത്തിൽ നമ്മുക്കൊപ്പം എത്തുന്നു... കാണുക*

*CHANNEL 3*
www.ccchannel3.com
Kanjikuzhy|Kottayam
9988441918

Please Subscribe this channel
Watch& Share our
Programmes

മിഴിതുറക്കൂ... നല്ലതും നന്മയും കാണുവാൻ...

CC Channel 3 CC Channel 3 - Complete News Portal

06/02/2022

A session with upcoming teachers!!!

03/02/2022

കരള്‍ മാറ്റിവെക്കൽ ശസ്ത്രക്രിയ;
നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പദ്ധതി.

അഞ്ഞൂറിൽ പരം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെയും, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും, മറ്റ് സന്നദ്ധ സേവന സംഘടനകളുടേയും സഹകരണത്തോടെ ഇന്ത്യയിലെവിടേയുമുള്ള നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഒമാന്‍ & കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു.

ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ഹോസ്പിറ്റലുകളായ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവിടങ്ങളിലായാണ് അഞ്ഞൂറ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.

കരൾസംബന്ധമായ രോഗം പിടിപെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ സാമ്പത്തിക പ്രതിസന്ധിയിൽ ആണെങ്കിൽ, സൗജന്യ ശസ്ത്രക്രിയ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 70257 67676 , 98956 06760 (Aster) നമ്പറുകളിലോ എന്നെയോ വിളിക്കാവുന്നതാണ്.

29/01/2022

പാദരക്ഷ നിർമാണ -വിപരണരംഗത്ത് ഒരു വിപ്ലവം സൃഷ്ടിച്ച 'ലൂണാർ ഗ്രൂപ്പി'ന്റെ ഫൗണ്ടറും ചെയർമാനുമായ ഐസക് ജോസഫ് സർ വിടവാങ്ങി.
വ്യക്തിജീവിതത്തിലും ബിസിനസ് മേഖലയിലും ഒരുപോലെ പ്രശോഭിച്ച അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ഏറെ അടുപ്പം സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ മകൻ ജുബി ഐസക് -ടീന ജുബി ദമ്പതികളുടെ അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു.

28/01/2022

അമേരിക്കയിലെ അറ്റ്ലാന്റ മെട്രോ മലയാളീ അസോസിയേഷന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവും 🥰

13/01/2022

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ സംഭാവനകളായ അമൂല്യ വ്യക്തിത്വങ്ങൾ രാഷ്ട്രീയ നേതാക്കന്മാരായി നാടിനെ നയിച്ചിരുന്ന കാലമുണ്ടായിരുന്നു. പകരം വയ്ക്കാനില്ലാത്ത നേതൃത്വപാടവം പകർന്നു നൽകിയിരുന്ന കലാലയങ്ങളിൽ ചോരപ്പുഴകൾ ഒഴുകുമ്പോൾ, കൗമാരത്തിൽ നിന്നും യൗവനയുക്തരാകുന്ന വിദ്യാർത്ഥികൾ, പകയും വീറും വാശിയും കാട്ടി പ്രതിനിധീകരിക്കുന്ന 'പ്രത്യയശാസ്ത്ര'ങ്ങളുടെ പശ്ചാത്തലത്തിൽ വെട്ടിയും കുത്തിയും കൊന്നും കൊലവിളിച്ചും ജീവിതം ഹോമിക്കുമ്പോൾ നേട്ടം, വിശ്വസിച്ച പ്രത്യയശാസ്ത്രങ്ങൾക്ക് മാത്രമാകും. അവർക്ക് കിട്ടുന്നത് രക്തഹാരമണിയിച്ച്, പാർട്ടിയെ ബലപ്പെടുത്തുവാൻ ഒരു ധീരരക്തസാക്ഷിയെക്കൂടി!!!

രക്തസാക്ഷിയുടെ കുടുംബത്തെ ഉദ്ധരിക്കുവാൻ ബക്കറ്റുമായി ഇറങ്ങുന്ന വെള്ളപൂശിയ കുഴിമാടങ്ങൾക്ക്, ഇളം ചോരയുടെ മണം മാറും മുമ്പേ ആഘോഷങ്ങൾക്കുള്ള താലന്തുകൾ കണ്ടെത്താനുമാകും.

ചോരത്തുടുപ്പുകൾ മറഞ്ഞ കവിളുകളിലുണങ്ങിയ കണ്ണീർപാടുകളുമായി ഒരു അപ്പനും അമ്മയും മാത്രം രക്തസാക്ഷിയെ ഓർത്തു നെടുവീർപ്പെടും... ഒരായുഷ്ക്കാലം മുഴുവൻ മകന്റെ ഭാവിയും സ്വപ്നം കണ്ട്, വിദ്യാസമ്പന്നനാക്കുവാൻ പറഞ്ഞയച്ച മകന്റെ ചേതനയറ്റ ശരീരം ആ കാലയളവിലെ അവരുടെ ജീവിതത്തെ പാഴാക്കിക്കളയുന്നു. നൊന്തുപെറ്റ മക്കളുടെ തണുത്തുറഞ്ഞ ശരീരത്തെ ശോക്ഷിച്ച കരങ്ങൾകൊണ്ട് തലോടുന്ന അമ്മമാരുടെ നെഞ്ചിലെ ഭാരവും പിടച്ചിലും തൊട്ടറിയാൻ കഴിയുന്നുണ്ട്....

പൊന്നു മക്കളെ ,…നഷ്ടം നിങ്ങൾക്ക് മാത്രം.... നിങ്ങളുടെ കുടുംബങ്ങൾക്കു മാത്രം....

രാഷ്ട്രീയം വേണം. 'വിവേകപൂർണമായ രാഷ്ട്രീയ പ്രവർത്തന'മാണ് നിങ്ങൾ ശീലിക്കേണ്ടത് എന്നുമാത്രം.

സാഹോദര്യത്തിന്റെ നന്മ പേറിയിരുന്ന ത്രിവേണി സംഗമ തീരമായ മൂവാറ്റുപുഴയുടെ തെരുവോരങ്ങളിൽ 'രാഷ്ട്രീയ ഗുണ്ടക'ളെന്നു വിദ്യാസമ്പന്നനായ യുവത്വം 'ലേബൽ' ചെയ്യപ്പെടുമ്പോൾ, അക്രമരാഷ്ട്രീയത്തിന്റെ ജന്മഭൂമികളായ ആസ്സാംമും, ഒറീസ്സയും, ഗുജറാത്തും ഉത്തർപ്രദേശും അകലെയല്ലെന്ന തോന്നൽ...!!!
മുറിവടിയും കരിങ്കല്ലും ഗുണ്ടുമായി ആക്രോശിച്ച യുവത്വത്തെ കണ്ടപ്പോൾ, "എന്ത്‌ നേട്ടത്തിനുവേണ്ടി?" എന്ന് അലറി വിളിച്ചു ചോദിക്കുവാൻ തോന്നി.🙏🙏🙏🙏🙏😔😔

Photos from Joice Mary Antony's post 10/01/2022

ആവോലി ഗ്രാമപഞ്ചായത്തിലെ നിർമലവാലി റെസിഡന്റ്സ് അസോസിയേഷന്റെ വാർഷിക -ക്രിസ്മസ് -പുതുവർഷ ആഘോഷം ഉദ്ഘാടനം ചെയ്തപ്പോൾ.അനുമോദനങ്ങൾ ഏറ്റുവാങ്ങിയ, മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ

Photos from Joice Mary Antony's post 03/01/2022

Talk @ HDPY college of Education

31/12/2021

പുതുവർഷത്തിന്റെ നന്മകളെ വരവേൽക്കാം

27/12/2021

മുവാറ്റുപുഴയുടേ ഉത്സവത്തിലേയ്ക്ക് സ്വാഗതം

14/10/2021

മുവാറ്റുപുഴ നഗരസഭയുടെ നിലവിലുള്ള അവസ്ഥ ആരൊക്കെയോ തട്ടിയെടുത്ത നിധിയ്ക്ക് കാവലിരിക്കുന്ന ഭൂതത്തിന്റെതാണ്. 🙄🙄

ആസ്തിയെടുത്താൽ ഞെട്ടും. അത്രയ്ക്കുണ്ട്. എന്നാൽ അവസ്‌ഥയറിഞ്ഞാൽ തകരും 🙏🙏

നഗരസഭയുടെ ആസ്ഥികൾ നിഷ്‌ക്രിയമായികിടക്കുന്നു. 100 വർഷത്തെ കരാർ എന്ന കേട്ടുകേൾവിയില്ലാത്ത നടപടിയോടെ വാടകയ്ക്കെടുത്ത കെട്ടിടങ്ങൾ (കടമുറികൾ )കൈമറിഞ്ഞു പോയിരിയ്ക്കുന്നു. ഈ മാഫിയയ്‌ക്കെതേരെ ജനങ്ങൾ പ്രതികരിച്ചേ മതിയാകൂ... ജനക്ഷേമപ്രവർത്തനങ്ങൾക്കുതകേണ്ടതൊക്കെ മുവാറ്റുപുഴയിലെ കുത്തകമാഫിയ കൈയടക്കുന്നത് തടഞ്ഞേ മതിയാകൂ..... നഗരസഭ ഒപ്പമുണ്ട് 💪

Photos from Joice Mary Antony's post 04/09/2021

ത്രിവേണി സംഗമ തീരത്തുള്ള ജനങ്ങൾക്ക്‌ വെള്ളം ലഭ്യമല്ല എന്നത് എനിക്കത്ഭുതമാണ്.
ഉദ്യോഗസ്ഥവൃന്ദവും പൊതുപ്രവർത്തകരും ഒരുമിച്ച് നിന്നാൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകൂ.
പതിനാലാം വാർഡിൽ എഴു ദിവസം തുടർച്ചയായി ജലവിതരണം മുടങ്ങിയപ്പോൾ ഗത്യന്തരമില്ലാതെ വാട്ടർ അതോറിറ്റിയിൽ സമരവുമായി മുന്നോട്ടു പോകേണ്ടിവന്നു. ഇന്നലെ എന്തായാലും വെള്ളം കിട്ടി പക്ഷെ അത് ശാശ്വത പരിഹാരം അല്ലല്ലോ
നഗരസഭയിൽ 60 വർഷത്തിലധികം പഴക്കമുള്ള പ്രധാന പൈപ്പ് ലൈനുകൾ മാറുക എന്നത് മാത്രമാണ് പരിഹാരം. ഇതിലേക്കായി ഇന്ന് നഗരസഭാ ചെയർമാൻ ശ്രീ പി. പി. എൽദോസിനൊപ്പം ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിന് നിവേദനം സമർപ്പിച്ചു.

അദ്ദേഹം മൂവാറ്റുപുഴ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ അപ്പോൾ തന്നെ ഫോണിൽ നേരിട്ട് ബന്ധപ്പെടുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ജലവിഭവ മിഷന്റെ ഭാഗമായി നഗരസഭയിലെ പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിച് ജലവിതരണം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കും എന്ന ഉറപ്പും നൽകി. ശ്രീ റോഷി അഗസ്റ്റിന് ഒരായിരം നന്ദി. നഗരസഭാ ചെയർമാന്റെ ശക്തമായ ഇടപെടലിന് അഭിവാദ്യങ്ങൾ 🙏.

22/07/2021
15/07/2021

P. B. Nooh IAS നൊപ്പം. യുവത്വത്തിന്റെ പ്രസരിപ്പിൽ, ക്രിയത്‌മകമായി ചിന്തിയ്ക്കുന്ന, പ്രവർത്തിയ്ക്കുന്ന, ഞാൻ ഏറെ ബഹുമാനിയ്ക്കുന്ന വ്യക്തി 🙏

Photos from Joice Mary Antony's post 12/07/2021

വാളയാർ മുതൽ വണ്ടിപെരിയാർ വരെ..യൂത്ത് കോൺഗ്രസ്‌ പ്രതിക്ഷേധം ഊന്നുകൽ ടൗണിൽ ഉത്ഘാടനം ചെയ്തപ്പോൾ......... കുരുന്നു മുഖങ്ങൾ മറക്കാനാവുന്നില്ല...... ഉള്ളു പൊള്ളിക്കുന്നു 🙏🙏🙏കണ്ണില്ലാത്ത ക്രൂരത 😔

17/06/2021

https://m.facebook.com/story.php?story_fbid=3932293363555030&id=100003232140061

MLA ആയതിന് ശേഷം ആദ്യത്തെ ചുവടുവെപ്പായിരുന്നു കോവിഡ് ബ്രിഗേഡ് ടീം. ആയിരത്തിലേറെ യുവാക്കളാണ് സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായി മുന്നോട്ട് വന്നത്.

വാർറൂം അടക്കം ഓപ്പൺ ചെയ്തു കൊണ്ട് യുവാക്കളുടെ വലിയ ഒരു നിരയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. കഴിഞ്ഞ ദിവസം വരെ കൃത്യമായ് തന്നെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോയി. ഞാൻ തികച്ചും സംതൃപ്തനാണ്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആശയം മുന്നോട്ട് വച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതിനു ശേഷം ഞാൻ ടീമിന്റെ പ്രവർത്തനത്തിൽ ഇടപെട്ടിട്ടില്ല. എല്ലാം അങ്ങേയറ്റം പ്രഫഷണൽ മികവോടെ കൈകാര്യം ചെയ്യാൻ അവർക്ക് കഴിഞ്ഞു. പരിമിതികൾ വകവെക്കാതെയാണ് അവർ ലക്ഷ്യം മുൻനിർത്തി മുന്നോട്ട് പോയത്. ടീമിനെ ബാക്ക് അപ്പ്‌ ചെയ്യാൻ യൂത്ത് കോൺഗ്രസിന്റെ ശക്തമായ സാന്നിദ്ധ്യം എല്ലാ തലത്തിലും ഉണ്ടായിരുന്നു.

മണ്ഡലത്തിലെ 4000 ത്തിൽ അധികം കോവിഡ് രോഗികളെ നേരിൽ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കാനായി. ആവശ്യങ്ങൾ പറഞ്ഞത് കഴിയുന്നത്ര നടത്തി കൊടുത്തു. 3000ത്തിൽ ഏറെ ആളുകൾക്ക് ഭക്ഷ്യ കിറ്റ് നൽകി. ആയിരകണക്കിന് വ്യക്തികൾക്ക് മരുന്ന് എത്തിച്ചു നൽകാനായി. ഓൺലൈൻ ഡോക്ടർ കൺസൽറ്റേഷനും, രോഗികൾക്കുള്ള വാഹനം / ആംബുലൻസ് സേവനവും, ഹോം സാനിറ്റൈസേഷനും, ഹോസ്പിറ്റൽ ബിൽ റിഡക്ഷനും അടക്കമുള്ള മറ്റു സഹായങ്ങൾ ലഭിച്ചത് ഇരുനൂറിൽ അധികം ആളുകൾക്കാണ് നൽകാൻ കഴിഞ്ഞത്‌.

232 കോവിഡ് രോഗികൾ ഒന്നിച്ചുള്ള ക്യാമ്പിൽ 5 ഓക്സിജൻ കോൺസെൻട്രേറ്ററും, നിരവധി ഓക്സി മീറ്ററുകളും, നൂറുകണക്കിന് PPE കിറ്റുകളും, ഗ്ലൗസ്, സാനിറ്റ്റൈസർ തുടങ്ങിയ ഉപകരണങ്ങളും ഒക്കെ നൽകാനായി.

സന്നദ്ധ പ്രവർത്തകരുടെയും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെയും ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. നൂറുകണക്കിന് പേര് എടുത്ത് പറയേണ്ടതാണെങ്കിലും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജോയ്‌സ് മേരി ആന്റണിയെയും, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ സമീർ കോണിക്കൽ, ഷാൻ മുഹമ്മദ്‌, എബി പൊങ്ങണത്തിൽ എന്നിവരുടെ സേവനം പ്രത്യേകം പരാമർശിക്കാതിരുന്നാൽ അത് ഒരു കുറവ് തന്നെയാണ്.

പൂർണ്ണ തൃപ്തിയോടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുകൊണ്ട്, അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

എല്ലാവരുടെയും പിന്തുണക്ക് നന്ദി.

08/06/2021

ഇത് എന്റെ വാർഡ്.... മുവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരുന്നതിവിടെയാണ്......
ജനകീയ കൂട്ടായ്മ രൂപീകരിച്ചു 'നമ്മുടെ വാർഡ് 'എന്ന പേരും നൽകി. രണ്ടു ക്യാമറ സ്ഥാപിച്ച് മൊത്തം അങ്ങ് വെടിപ്പാക്കി....
അവിടങ്ങു പൂന്തോട്ടമാക്കി 🌹🌹🌹🌹

വലിച്ചെറിയാൻ എളുപ്പമാണ്... നാട് നമ്മുടേതാണ്... അത് മനോഹരമാക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ്..... #നമ്മുടെവാർഡ്

Photos from Joice Mary Antony's post 05/06/2021

ഒരു തൈ നടാം 🙏
പരിസ്ഥിതി സംരക്ഷണം ഒരു ദിനം മാത്രമായി ഒതുങ്ങാതിരിയ്ക്കട്ടെ 🙏🙏🙏

Videos (show all)

ആസ്റ്റർ ഗ്രൂപ്പിന് ആശംസകൾ 🙏
Joice Mary Antony was live.
ആശംസയുമായി റോജി എം ജോൺ എം എൽ എ
വനിത കമ്മീഷൻ മുൻ അദ്ധ്യക്ഷ ശ്രീ കെ സി റോസകുട്ടി അവർകളുടെ ആശംസയ്ക്കും പിന്തുണയ്ക്കും നന്ദി
സുഹൃത്ത് വഴി ആശംസകൾ അറിയിച് സമുന്നത യുഡിഎഫ് നേതാവ്  ബഹു. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ്
സാധാരണ പ്രവര്‍ത്തകയായ എന്നോട് യുഡിഎഫ് നേതൃത്വം കാട്ടുന്ന സ്നേഹത്തിനും കരുതലിനും നന്ദി .
നേരിന്റെ പാതയിൽ പ്രവർത്തിയ്ക്കുന്ന എല്ലാ മാധ്യമങ്ങളുടെയും സഹകരണത്തിന് നന്ദി.....
മുന്നിലോ.... പിന്നിലോ അല്ല...... മൂവാറ്റുപുഴക്കാരുടെ ഒപ്പമുണ്ടാകും...

Telephone