Cpi Kaipamangalam Mc

Cpi Kaipamangalam Mc

This is the official page of
CPI kaipamanglam mandalam committee
The Communist Party of Ind

01/05/2023

AITUC മെയ്‌ ദിന റാലി

21/09/2022

സിപിഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സ്

പതാക ജാഥ സ്വീകരണ സംഘാടക സമിതി രൂപീകരണം സിപിഐ ദേശീയ കൗൺസിൽ അംഗം സ:സി. എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

Photos from Cpi Kaipamangalam Mc's post 14/09/2022

സഖാവ്: പി.കെ. ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം

26/08/2022

സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം സമാപനം

25/08/2022

നഞ്ചിയമ്മ സിപിഐ സമ്മേളന വേദിയില്‍

25/08/2022

സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി സ: കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

24/08/2022

ഇപ്റ്റ ആലപ്പുഴ അവതരിപ്പിക്കുന്ന നാടന്‍ കലാവിരുന്ന്

24/08/2022

സിപിഐ ജില്ലാ സമ്മേളനം ; പൊതുസമ്മേളനം

23/08/2022

സിപിഐ ജില്ലാ സമ്മേളനത്തിന്‍റെ കൊടി ഉയരുകയായി.
25 പതാക ജാഥകള് തൃപ്രയാറില് സംഗമിച്ച് പൊതുസമ്മേളന നഗരിയില് പാര്ട്ടി ദേശീയ കൗണ്സില് അംഗം സഖാവ് സി എന് ജയദേവന് പതാക ഉയര്ത്തുന്നു.‍‍‍‍‍‍‍‍‍‍

22/08/2022

സിറാജ് അമല്‍ നയിക്കുന്ന ഗസല്‍

22/08/2022

സാംസ്‌കാരികോത്സവത്തില്‍ പ്രശസ്ത കവി ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുന്നു

21/08/2022

സിപിഐ ജില്ലാ സമ്മേളനം
നാടന്‍പാട്ടുകള്‍, അന്തിക്കാട് നാട്ടരങ്ങ്

20/08/2022

Exhibition Stall

18/08/2022

ചെസ് ടൂര്‍ണ്ണമെന്‍റ് സമാപനം
റവന്യൂ മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യുന്നു.‍

18/08/2022

അഖിലേന്ത്യ ചെസ്സ് ടൂര്‍ണ്ണമെന്‍റ് ഫൈനല്‍ റൗണ്ട് മത്സരം
വൈകീട്ട് 6.30 ന് റവന്യൂ മന്ത്രി കെ.രാജന് സമ്മാന ദാനം നിര്വ്വഹിക്കും. ‍‍

18/08/2022

ചെസ് ടൂര്‍ണ്ണമെന്‍റ് ആവേശകരമായി തുടരുന്നു.

17/08/2022

സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചാവക്കാട് സംഘടിപ്പിക്കുന്ന മത്സ്യ മേഖലാ സെമിനാര്‍

16/08/2022

സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള കേരള വികസന സെമിനാര്‍ തൃശൂര്‍ ടൗണ്‍ ഹാളില്‍

15/08/2022

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷീകവും ഇന്ത്യയുടെ ഭാവിയും ; സ. ബിനോയ് വിശ്വം
ഓണ്‍ലൈന്‍ പ്രഭാഷണം ഏഴാം ദിനം

14/08/2022

ചരിത്രവും പുരാണവും വര്‍ഗ്ഗീയവത്ക്കരിക്കപ്പെടുമ്പോള്‍: സഖാവ് മുല്ലക്കര രത്ന്നാകരന്‍ സംസാരിക്കുന്നു.

14/08/2022

ആഗോളീകരണ കാലത്തെ സ്ത്രീപക്ഷ കാഴ്ചപാടുകള്‍; വനിതാ സെമിനാര്‍
സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള വനിതാ സെമിനാര്‍
സഖാവ് ആനി രാജ, ഡോ. ആര്‍.ബിന്ദു, ഡോ.ശാരദകുട്ടി എന്നിവര്‍ പങ്കെടുത്ത് സംസാരിക്കുന്നു.

13/08/2022

ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പര അഞ്ചാം ദിവസം
സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സ. കെ.പ്രകാശ് ബാബു സംസാരിക്കുന്നു.

13/08/2022

സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വര്‍ഗ്ഗീയ വിരുദ്ധ സെമിനാര്‍, സമകാലീന ഇന്ത്യയില്‍ വര്‍ഗ്ഗീയത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സഖാവ് എം ബി രാജേഷ്, സഖാവ് കെ.രാജന്‍, ഡോ.സുനില്‍ പി ഇളയിടം, ശ്രീ ബെന്നി ബെഹനാന്‍ എംപി, സഖാവ് രാജാജി മാത്യു തോമസ് എന്നിവര്‍ സംസാരിക്കുന്നു.

12/08/2022

സാംസ്‌കാരിക രംഗത്തെ ഫാസിസ്റ്റ് കടന്നുക്കയറ്റത്തെ കുറിച്ച് സഖാവ് ഇ.എം.സതീശന്‍ സംസാരിക്കുന്നു.
സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പര നാലാം ദിനം

11/08/2022

സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള ഓണ്‍ലൈന്‍ പ്രഭാഷണം മൂന്നാം ദിനം.
വിഷയം - ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍
പ്രഭാഷക - അഡ്വ.ആശ ഉണ്ണിത്താന്‍

10/08/2022

ഫാസിസത്തിനെതിരായ പ്രതിരോധം ; സ. അജിത്ത് കൊളാടി

ഓണ്‍ലൈന്‍ പ്രഭാഷണം രണ്ടാം ദിനം

Photos from Cpi Kaipamangalam Mc's post 03/08/2022

ആഗസ്റ്റ് 3 സ:ഇ.കെ. സിദ്ധാർത്ഥൻ ചരമവാർഷിക ദിനത്തിനോട് അനുബന്ധിച്ച അനുസ്മരണ യോഗം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സ:ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

17/07/2022
16/07/2022

CPIകൈപ്പമംഗലം മണ്ഡലം സമ്മേളനത്തിനോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം പാർട്ടി ദേശീയ കൗൺസിൽ അംഗം സ: സി. എൻ. ജയദേവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Photos from Cpi Kaipamangalam Mc's post 17/05/2022

സി.പി.ഐ കൈപ്പമംഗലം മണ്ഡലം
പ്രവർത്തക യോഗവും മണ്ഡലം സമ്മേളന സംഘാടക സമിതി രൂപീകരണവും
സി.പി.ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി
സ:കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

01/05/2022

#സിപിഐ_പടിഞ്ഞാറേ_വെമ്പല്ലൂർ_ലോക്കൽ_സമ്മേളനം
പ്രതിനിധി സമ്മേളനം
സ: വി.എസ്‌. സുനിൽ കുമാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

Photos from Cpi Kaipamangalam Mc's post 30/04/2022

അവകാശങ്ങൾ നേടിയെടുത്തതെല്ലാം ഉജ്ജ്വലസമര മുഖങ്ങളിലൂടെ
-കെ.പി.രാജേന്ദ്രൻ

ഒരു കാലത്ത് അടിമകളെ പോലെ പണിയെടുക്കുകയും ദാഹിച്ചാൾ ഒരു കൈകുമ്പിൽ വെള്ളം പോലും കൂടിക്കാൻ അവകാശമില്ലാതിരുന്ന ഒരു ജനതയെ ഇന്ന് കാണുന്ന നട്ടെല്ലുള്ളവരാക്കിയത്ത് കമ്യൂണിസ്റ്റ് പാർട്ടിയും നവോധാന നായകരും അവർ നടത്തിയ ശക്തമായ സമരങ്ങളുമാണ് എന്ന്
കെ പി രാജേന്ദ്രൻ പറഞ്ഞു.
സി പി ഐ പി വെമ്പല്ലൂർ ലോക്കൽ സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ റവന്യൂ വകുപ്പ് മന്ത്രിയും എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിയുമായ കെ പി രാജേന്ദ്രൻ. സി പി ഐ
ലോക്കൽ സെക്രട്ടറി എം ആർ ജോഷി സ്വാഗതം പറഞ്ഞ യോഗത്തിന് ബി എ ഗോപി അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി ടി കെ സുധീഷ്, സി പി ഐ ജില്ലാ കമ്മറ്റി അംഗങ്ങളായ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ, കെ എസ് ജയ, പി വി മോഹനൻ , ടി പി രെഗു നാഥ്, എ എസ് എഫ് ജില്ലാ സെക്രട്ടറി അഖിലേഷ് തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

Photos from Cpi Kaipamangalam Mc's post 15/03/2022

കർഷകതൊഴിലാളി യൂണിയൻ AITUC(BKMU) പെരിഞ്ഞനം പഞ്ചായത്ത്‌ കമ്മിറ്റി നേതൃത്വത്തിൽ കർഷക തൊഴിലാളി പെൻഷൻ മൂവായിരം രൂപയാക്കി വർധിപ്പിക്കുക, കുടിശ്ശികയുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, അതിവർഷാനുകൂല്യം ഒരു ലക്ഷം രൂപയാക്കി വർധിപ്പിക്കുക, ഭവനരഹിതരായ തൊഴിലാളികൾക്ക് വീട് വീട് അനുവദിക്കുക തുടങ്ങി കർഷക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പെരിഞ്ഞനം വില്ലജ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ സിപിഐ മണ്ഡലം സെക്രട്ടറി ടി. കെ. സുധീഷ് ഉദ്ഘാടനം ചെയ്തു, വി ആർ. കുട്ടൻ ആദ്യക്ഷനായി, എം. ആർ. സദാശിവൻ സ്വാഗതം പറഞ്ഞു. എ ഐ ടി യു സി മണ്ഡലം സെക്രട്ടറി ടി പി രഘുനാഥ്‌, ലോക്കൽ സെക്രട്ടറി സായിദ മുതുക്കോയ തങ്ങൾ ഷൈലജ പ്രതാപൻ, എ. കെ. ശ്യാമള, ബഷീർ ചക്കര, സുഗതൻ പുതുമഠം,എന്നിവർ സംസാരിച്ചു.

Photos from Cpi Kaipamangalam Mc's post 06/03/2022

സിപിഐ പെരിഞ്ഞനം കുറ്റിലക്കടവ്, പൊന്മാനിക്കുടം ബ്രാഞ്ച് സമ്മേളനം മുതിർന്ന സഖാവ് സി. കെ. കൃഷ്ണൻ പതാക ഉയർത്തി,സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ റവന്യൂ മന്ത്രിയുമായ സഖാവ് കെ.പി. രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു, കെ. ആർ. ബാലൻ ആദ്യക്ഷനായി, എം. ആർ. സദാശിവൻ സ്വാഗതം പറഞ്ഞു, സഖാക്കൾ, ടി. പി. രഘുനാഥ്‌, സായിദ മുത്തുക്കോയ തങ്ങൾ, ഷൈലജ പ്രതാപൻ, അൻവർ ഷെരീഫ്, എം. എസ്. രാംദാസ് തുടങ്ങിയവർ പങ്കെടുത്തു. കുറ്റിലക്കടവ് ബ്രാഞ്ച് സെക്രട്ടറി സ. എം. ആർ. സദാശിവനെയും, അസിസ്റ്റന്റ് സെക്രട്ടറിയായി ഷൈലജ പ്രതാപനെയും തെരെഞ്ഞെടുത്തു, പൊന്മാനിക്കുടം ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് അൻവർ ഷെരീഫിനേയും, അസിസ്റ്റന്റ് സെക്രട്ടറിയായി സുജ മുല്ലശ്ശേരിയെയും തെരെഞ്ഞെടുത്തു. പൊന്മാനിക്കുടത്തു നിന്നും കുറ്റിലക്കടവിലേക്ക് സമ്മേളനത്തിന് മുന്നോടിയായി പ്രകടനം നടത്തി.

06/03/2022

കാര ഈസ്റ്റ്‌ ബ്രാഞ്ച് സമ്മേളനം തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കൈപ്പമംഗലം മണ്ഡലം സെക്രട്ടറിയുമായ സ : T. K. സുധീഷ് ഉത്ഘാടനം ചെയ്യുന്നു

06/03/2022

C P I മതിലകം ലോക്കൽ കമ്മിറ്റിയിലെ പുവത്തുംകടവ് ബ്രാഞ്ച് സമ്മേളനം N K സുബ്രഹ്മുന്യൻ നഗറിൽ (T K ഹംസ യുടെ വസതിയിൽ )മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി T P രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു K K യൂസ്സഫ് ആദ്ധ്യ ക്ഷനായി T K ഹംസ സ്വാഗതം പറഞ്ഞു L C സെക്രട്ടറി C K ഗോപി മണ്ഡലംകമ്മിറ്റി അംഗം അനിൽ കിള്ളികുളകര L C അസിസ്റ്റന്റ് സെക്രട്ടറി V S കൃഷ്ണകുമാർ L C അംഗം N S ഗോപി പാപ്പിനിവട്ടം ബാങ്ക് ഡയറക്ടർ M M സണ്ണി എന്നിവർj പ്രസംഗിച്ചു ബ്രാഞ്ച് സെക്രട്ടറി ആയി T K ഹംസ യെയും അസിസ്റ്റന്റ് സെക്രട്ടറി ആയി K S സുരേന്ദ്രനെയും തിരഞ്ഞെടുത്തു

06/03/2022

സിപിഐ പുത്തൻപള്ളി ബ്രാഞ്ച് സമ്മേളനം.

കയ്പമംഗലം: അഴീക്കോട് പുത്തൻപള്ളി ബ്രാഞ്ച് സമ്മേളനം സഖാവ് പി.വി.സുകുമാരൻ നഗറിൽ നടന്നു. സിപിഐ ജില്ല കൗൺസിൽ അംഗം സി.സി.വിപിൻചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.ബി.ജിബിൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയം സി.കെ.നാസിമും, അനുശോചന പ്രമേയം നിസാറും പറഞ്ഞു. റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി ഇ.എ.അഭിമന്യു അവതരിപ്പിക്കുകയും ചർച്ച ചെയ്ത് മറുപടി നൽകുകയും ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റഗം വി.എ.കൊച്ചുമൊയ്തീൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി എന്നിവർ അഭിവാദ്യം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം പി.എച്ച്.റാഫി, ലോക്കൽ കമ്മിറ്റി അംഗം എം.എ.അഷറഫ്, എഐവൈഎഫ് മേഖല സെക്രട്ടറി ഗിരീഷ് സദാനന്ദൻ എന്നിവർ പങ്കെടുത്തു. പുത്തൻപള്ളി കിഴക്കുവശം തോടുമായി ബന്ധപ്പെട്ട് വരുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പ്രമേയം ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറിയായ് ഇ.എ.അഭിമന്യുവിനെയും, അസിസ്റ്റന്റ് സെക്രട്ടറിയായ് നാസിമിനെയും തെരഞ്ഞെടുത്തു.

06/03/2022

കൊടുങ്ങല്ലൂ ഗ വ.താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് ഉടൻ പരിഹരിക്കണമെന്ന് CPI കല്ലുംപുറം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാത്രി സമയത്ത് ചികിത്സക്കെത്തുന്നവർക്കും കിടപ്പു രോഗികൾക്കും ജീവനക്കാരുടെ കുറവുമൂലം നിരവധി ബുദ്ധിമുട്ടുകളും വേണ്ട ചികിത്സയും കിട്ടുന്നില്ല എന്ന പരാതി ഉയരുന്നുണ്ടെന്നും സമ്മേളനം ചൂണ്ടി കാട്ടി. 26-ാംകല്ല് - കല്ലുംപുറം റോഡ്, പൊരി ബസാർ - കല്ലുംപുറം റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന് മുന്നോടിയായി K Kവേലായുധൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗം PV മോഹനൻ ഉദ്ഘാടനം ചെയ്തു. CK സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.സനിജ ബിജു രക്ത സാക്ഷി പ്രമേയവും സുജിത രാജേഷ് അനുശോചന പ്രമേയവും സെക്രട്ടറി അജിത ജയരത്നം റിപ്പോർട്ടും അവതരിപ്പിച്ചു.അഡ്വ.എ.ഡി.സുദർശനൻ, PRഗോപിനാഥൻ, CK ശ്രീരാജ് PB ബിനോയ്, ബിന്ദു സുദർശനൻ എന്നിവർ പ്രസംഗിച്ചു.CS ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി.സെക്രട്ടറി യായി അജിത ജയരത്നത്തിനെയും അസി.സെക്രട്ടറിയായി CK സുരേന്ദ്രനെയും തെരഞ്ഞെടുത്തു.

Photos from Cpi Kaipamangalam Mc's post 28/02/2022

കോതപറമ്പ് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് അടിയന്തിരവും ശാശ്വതവുമായ പരിഹാരം വേണമെന്നും പ്രദേശത്തെ രണ്ടു പൊതുകിണറുകൾവൃത്തിയാക്കി ഉപയോഗ്യമാക്കി മാറ്റണമെന്നും ഗോതുരുത്ത് പാലത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും CPI കോത പറമ്പ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .സമ്മേളനം മണ്ഡലം അസി: സെക്രട്ടറി TP രഘുനാഥ് ഉദ്ഘാടനം ചെയ്തു.PG രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പോണത്ത് ബാലൻ പതാക ഉയർത്തി. ചിന്ത ദേവൻ രക്തസാക്ഷി പ്രമേയവും അഭിജിത്ത് PAഅനുശോചന പ്രമേയവും അവതരിപ്പിച്ചു. PV അനിരുദ്ധൻ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഡ്വ.എ.ഡി സുദർശനൻ ലോക്കൽ സെക്രട്ടറി PRഗോപിനാഥൻ .MC അംഗം CK ശ്രീരാജ്, C N സതീഷ് കുമാർ, സജിത പ്രദീപ് എന്നിവർ അഭിവാദ്യം ചെയ്തു. സമ്മേളത്തിൽ ബ്രാഞ്ച് വനിത - ജനറൽ എന്നിങ്ങനെ രണ്ട് ഘടകങ്ങളായി .ജനറൽ ബ്രാഞ്ച് സെക്രട്ടറിയായി PV അനിരുദ്ധനെയും അസി.സെക്രട്ടറിയായി TK രതീഷിണയും വനിത ബ്രാഞ്ച് സെക്രട്ടറിയായി പ്രഭല ബാലനെ യും അസി.സെക്രട്ടറിയായി തുളസി സുരേഷിനെയും തെരഞ്ഞെടുത്തു.പ്രഭല ബാലൻ നന്ദി രേഖപ്പെടുത്തി.

Videos (show all)

AITUC മെയ്‌ ദിന റാലി
സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം സമാപനം
നഞ്ചിയമ്മ സിപിഐ സമ്മേളന വേദിയില്‍
സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം
ഇപ്റ്റ ആലപ്പുഴ അവതരിപ്പിക്കുന്ന നാടന്‍ കലാവിരുന്ന്
സിപിഐ ജില്ലാ സമ്മേളനം ; പൊതുസമ്മേളനം
സിപിഐ ജില്ലാ സമ്മേളനത്തിന്‍റെ കൊടി ഉയരുകയായി.
സിറാജ് അമല്‍ നയിക്കുന്ന ഗസല്‍
സാംസ്‌കാരികോത്സവത്തില്‍ പ്രശസ്ത കവി ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുന്നു
നാടന്‍പാട്ടുകള്‍, അന്തിക്കാട് നാട്ടരങ്ങ്
Exhibition Stall
ചെസ് ടൂര്‍ണ്ണമെന്‍റ് സമാപനം

Telephone