Shaji Raghavan
State President Bharatiya Janata Party Kisan Morcha Keralam
്ചായത്ത് #മുള്ളൂർക്കര
#പുതിയകേരളം_മോദിക്കൊപ്പം
മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളുമായി NDA മുള്ളൂർക്കര മണ്ഡലം ജനപഞ്ചായത്ത് 2023 നവംബർ 29 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് മുള്ളൂർക്കര സെന്ററിൽ കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ശ്രീ ഷാജി ആർ നായർ ഉദ്ഘാടനം നിർവഹിക്കുന്നു
്രതിഷേധം #ജില്ലാ_കേന്ദ്രങ്ങളിൽ
ദിനവും കർഷക ആത്മഹത്യകളുടെ നാടാക്കി മാറ്റുന്ന പിണറായി സർക്കാർ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ഇന്ന് നവംബർ 18 ശനിയാഴ്ച വൈകുന്നേരം കർഷക മോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം..
കർഷക വിരുദ്ധ സർക്കാരിനെതിരെ
പങ്കെടുക്കുക പ്രതിഷേധിക്കുക
കർഷക ആത്മഹത്യ, പ്രതിക്കൂട്ടിൽ സർക്കാരോ? | DEBATE WITH SUJAYA PARVATHY കർഷക ആത്മഹത്യ, പ്രതിക്കൂട്ടിൽ സർക്കാരോ? |DEBATE WITH SUJAYA PARVATHY this channel to get access to per...
കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവം; ബിജെപിയുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം |Alappuzha |BJP protest ാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...Follow th...
#കർഷകമോർച്ച_പ്രതിഷേധം
പിണറായി സർക്കാരിന്റെ കർഷക വിരുദ്ധ നടപടിയിൽ ആലപ്പുഴ തകഴിയിൽ ആത്മഹത്യ ചെയ്ത നെൽ കർഷകന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷക മോർച്ചയുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ മണ്ഡല കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധം...
പങ്കെടുക്കുക പ്രതിഷേധിക്കുക...
കഷ്ടപ്പെട്ട് ഉണ്ടാക്കിയ നെല്ലിന് വായ്പ നൽകി ബാധ്യത ആക്കിയ പിണറായി സർക്കാർ നടപടിയിൽ ഒരു കർഷക ജീവൻ കൂടേ പൊലിഞ്ഞു...
പ്രണാമം 🙏🏼
ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രസാദ് പുലർച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി കർഷകനു കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല
ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്. ഞാൻ കുറ ഏക്കറുകൾ കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ നെല്ലിന് കാശ് തന്നില്ല. ഞാൻ ലോൺ ചോദിച്ചപ്പോൾ അവർ പറയുന്നത് കുടിശ്ശികയാണ് പിആർഎസ് എന്ന്. ഞാൻ 20 കൊല്ലം മുമ്പ് മദ്യപാനം നിർത്തിയിരുന്നു, ഇപ്പോൾ ആ മദ്യപാനം വീണ്ടും തുടങ്ങി. ഞാൻ കടക്കാരനാണ്, കൃഷിക്കാരൻ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് നിങ്ങൾ പറയണം. നിങ്ങൾ വരണം എനിക്ക് റീത്ത് വെക്കണം';
കർഷക മോർച്ച കോട്ടയം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം നിർവഹിച്ചു
ജില്ലാ പ്രസിഡന്റ് ജയപ്രകശ് വാകത്താനം അധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറിമാരായ KN വാസൻ . സർജുമണർകാട് . വൈസ് പ്രസിഡന്റ് KN ജഗത്ജിത്ത്. സെക്രട്ടറിമാരായ CN ഗോപിനാഥ്. PN പ്രതാപൻ . ട്രഷറർ PK വിജയ ലഷ്മി. ജില്ലാകമ്മറ്റി അംഗങ്ങൾ മണ്ഡലം പ്രസിഡന്റ് മാർ എന്നിവർ പങ്കെടുത്തു.
റബറിന്റെ വിലസ്ഥിരത ഫണ്ട് അനുവദിക്കാത്ത സംസ്ഥാന സർക്കാറിന്റെ നേറി കെടിനെതിരെ ഡിസംബർ 27 ന് കോട്ടയം കളക്ടറേറ്റിൽ ധർണ്ണാ സമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ഇന്നത്തെ മംഗളം ദിനപത്രത്തിൽ എന്റെ 200 മത് പുസ്തകത്തെ സംബന്ധിച്ച് വന്ന ലേഖനം.
കേരളപ്പിറവി ആശംസകൾ..
ലക്ഷം പേർ പങ്കെടുക്കുന്ന NDA സെക്രട്ടേറിയറ്റ് മാർച്ച് മെയിൻ ഗേറ്റിൽ പുരോഗമിക്കുന്നു.
2023 ഒക്ടോബർ 29 രാവിലെ 11.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൃദയസംവാദം മൻ കി ബാത്ത് നമ്മളിലേയ്ക്ക് എത്തുന്നു.
സംഘ കുടുംബത്തിലെ മുതിർന്ന പ്രചാരകൻ ആർ ഹരിയേട്ടൻ വിഷ്ണുപദം പൂകി.പ്രണാമം 🙏.
ഗോവ ഗവർണർ P S ശ്രീധരൻ പിള്ള സാർ വീട്ടിൽ വന്നപ്പോൾ
കർഷക വിരുദ്ധ കമ്മ്യൂണിസ്റ്റ് ഭരണത്തിനു എതിരെ 2023 ഒക്ടോബർ 30 ന് എൻഡിഎ സെക്രട്ടറിയേറ്റ് ഉപരോധം...
എല്ലാവർക്കും വിജയദശമി ആശംസകൾ...
എല്ലാവർക്കും മഹാനവമി ആശംസകൾ...
പ്രണാമം 🙏🏼
എറണാകുളം ജില്ല പഴയ കാല പ്രവർത്തകനും കർഷക മോർച്ചയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വാഴക്കുളം മുൻ പഞ്ചായത്ത് അംഗവുമായിരുന്ന P.B സത്യൻ ജി അന്തരിച്ചു
സംസ്ക്കാരം ഇന്ന് വൈകിട്ട് 4 PM
ആദരാഞ്ജലികൾ...
കോന്നിയിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യം ആയിരുന്ന കൊന്നിയൂർ രാധാകൃഷ്ണൻ സാർ നിര്യാതനായി.
#കർഷകമോർച്ച_സംസ്ഥാന_നേതൃയോഗം #കോഴിക്കോട്
2023 ഒക്ടോബർ 05 വ്യാഴം
കോഴിക്കോട് മാരാർജി ഭവൻ
#പിഎംകിസാൻ_സമ്മാൻനിധി
നിലവിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അംഗമായ കർഷകർക്ക് തുടർന്നും ആനുകൂല്യം ലഭിക്കാൻ ekyc നിർബന്ധമായും ഒക്ടോബർ 5-ാം തീയതിക്കകം ചെയ്യേണ്ടതാണ്.
ചെയ്യേണ്ട വിധം പോസ്റ്ററിൽ..
ഏറെ കാലം പത്തനംതിട്ട ജില്ലയിൽ ബിജെപി നേതൃ നിരയിൽ പ്രവർത്തിക്കുകയും ഏവർകും പ്രിയംകരനും ആയിരുന്ന ശ്രീ ഗോപാലകൃഷ്ണൻ നായർ (ഓതറ)നമ്മെ വിട്ടുപിരിഞ്ഞു.
പ്രിയ ജേഷ്ഠസഹോദരന് ആദരാജ്ഞലികൾ.
#നേരിന്റെനന്മ.. #മലയാളത്തിന്റെമേന്മ..
#ജന്മഭൂമി ദിനപത്രം..
2023 ഒക്ടോബർ 1 മുതൽ 10 വരെ ജന്മഭൂമി വാർഷിക ക്യാമ്പയിൻ...
#പിഎം_കിസാൻ_സമ്മാൻ_നിധി
പി.എം കിസാൻ സമ്മാൻ നിധി പദ്ധതി ആനുകൂല്യം തുടർന്ന് ലഭിക്കാൻ ഗുണഭോക്താക്കൾ ബന്ധപ്പെട്ട വിവരങ്ങൾ സെപ്റ്റംബർ 30 നകം ഓൺലൈനായി പൂർത്തീകരിക്കണമെന്ന് ജില്ലാ കൃഷി ഓഫീസർ അറിയിച്ചു
കൃഷിഭവൻ നൽകിയിട്ടുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ അക്ഷയ, സി എസ് സി, ജനസേവന കേന്ദ്രങ്ങൾ എന്നിവ മുഖേന കെ.വൈ.സി പൂർത്തീകരിക്കണം.
ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാം. ഇതുവരെ ഓൺലൈൻതല വിവരം നൽകാൻ കഴിയാത്തവർ ബന്ധപ്പെട്ട രേഖകൾ സഹിതം പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണം. സമയപരിതിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് കാർഷിക വിവരസങ്കേതം ടോൾഫ്രീ നമ്പർ 1800 425 1661, പി എം കിസാൻ സംസ്ഥാന ഹെൽത്ത് ഡെസ്ക് നമ്പർ 0471 - 2964022, 2304022 എന്ന നമ്പറുകളിലോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.
നിരവധി കലാമൂല്യം നിറഞ്ഞ സിനിമകൾ മലയാളിക്ക് നൽകിയ അതുല്യ കലാകാരൻ കെ. ജി ജോർജിനു ആദരാജ്ഞലികൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മൻ കി ബാത്ത് മലയാളത്തിൽ കിസാൻ മോർച്ച ഫെയ്സ്ബുക്ക് പേജിലൂടെ തത്സമയം
സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് ട്രെയിനിനുള്ള കോച്ചുകളെത്തി. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്നുള്ള ഒമ്പത് കോച്ചുകൾ തിരുവനന്തപുരം ഡിവിഷന് കൈമാറി. കൊച്ചുവേളി യാർഡിലാണ് അറ്റകുറ്റപ്പണിയും പരിപാലനവും നിശ്ചയിച്ചിട്ടുള്ളത്.ഉദ്ഘാടനത്തിനുശേഷമുള്ള ദിവസങ്ങളിൽ രാവിലെ ഏഴിന് കാസർകോടുനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് മൂന്നരയ്ക്കുമുമ്പ് തിരുവനന്തപുരത്തെത്തും വിധമാകും സമയക്രമം. കണ്ണൂർ 8.03, കോഴിക്കോട് 9.03, ഷൊർണൂർ 10.03, തൃശ്ശൂർ 10.38, എറണാകുളം 11.45, ആലപ്പുഴ 12.38, കൊല്ലം 1.55 എന്നിങ്ങനെയുള്ള സമയക്രമമാകും വിവിധ സ്റ്റേഷനുകളിലേത്. അന്തിമ സമയപ്പട്ടിക പ്രഖ്യാപിച്ചിട്ടില്ല.
ഗുരുദേവ സമാധി ദിനം