NRPM HSS KAYAMKULAM

NRPM HSS KAYAMKULAM

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NRPM HSS KAYAMKULAM, School, .

05/06/2024

ഇന്ന് ലോക പരിസ്ഥിതി ദിനം ... ഏവർക്കും പരിസ്ഥിതി ദിനാശംസകൾ....

02/06/2024

🔰 കായംകുളം എൻ.ആർ.പി.എം ഹൈസ്കൂളിൻ്റെ പ്രധമാധ്യാപികയായി ചാർജെടുക്കുന്ന ജയശ്രീ ടീച്ചറിനും പ്രധമാധ്യാപികയുടെ സ്ഥാനത്ത് നിന്നും വിരമിക്കുന്ന ജ്യോതി ടീച്ചറിനും സ്കൂളിൻ്റെ സ്നേഹാശംസകൾ...🥰🌹👍

NRPM HSS
02.06.2024

28/05/2024

Plus one results published today... Congrats to all winners...

27/05/2024

⚜️ അഭിമാനം...!! സംസ്ഥാന തലത്തിൽ അംഗീകാരം ലഭിച്ച ഞങ്ങളുടെ ഹയർ സെക്കൻ്ററി സ്കൗട്സ് & ഗൈഡ്സ് വിഭാഗത്തിന് അഭിനന്ദനങ്ങൾ... 🌹🥰👍

14/05/2024

🔰 ഇക്കൊല്ലത്തെ SSLC പരീക്ഷയിൽ Full A+ കരസ്ഥമാക്കി വിജയിച്ച ഞങ്ങളുടെ മിടുക്കരായ 32 വിദ്യാർത്ഥികൾ... എല്ലാവർക്കും അഭിനന്ദനങ്ങൾ !! 🌹👏👍

14/05/2024

ഇത് ആര്യനന്ദ... ഇക്കൊല്ലത്തെ പ്ലസ് ടു പരീക്ഷയിൽ കായംകുളം എൻ.ആർ.പി.എം ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും 1200 ൽ 1193 (99.42%) മാർക്കുകൾ നേടി സ്കൂൾ ടോപ്പറായ 2A1 ക്ലാസ്സിലെ ഞങ്ങളുടെ മിടുക്കിക്കുട്ടി !!

സ്കൂളിൽ നിന്ന് ലഭിച്ച ക്ലാസ്സുകളുടെ പിന്തുണയോടെ ലക്ഷ്യബോധത്തോടും ചിട്ടയോടും കൂടിയുള്ള പഠനമാണ് ആര്യനന്ദയ്ക്ക് ഈ മികച്ച വിജയം ലഭിക്കാൻ കാരണമായത്. ഗ്രേസ് മാർക്കിൻ്റെ സഹായം കൂടാതെയാണ് ആര്യനന്ദ ഈ നേട്ടം കൈവരിച്ച് സ്കൂളിന് അഭിമാനമായത്.

തൻ്റെ ഈയൊരു നേട്ടത്തിൽ സ്കൂളിനോടും അദ്ധ്യാപകരോടുമുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് ആര്യനന്ദ അദ്ധ്യാപകർക്ക് അയച്ച് നൽകിയൊരു ലഘു വീഡിയോ ആണിത്...

പഠിച്ച് ഇനിയും ഒരുപാടൊരുപാട് ഉയരങ്ങൾ കീഴടക്കാൻ ആര്യനന്ദയ്ക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ഞങ്ങളും പ്രാർത്ഥിക്കുന്നു... Wish u all the very best Aryananda...🥰🌹👍

NRPM HSS KAYAMKULAM
14.05.2024

12/05/2024

🌹 Congrats all...

12/05/2024

🔰 +1 ADMISSION - FOCUS POUNT 2024

11/05/2024

🔰 PLUS ONE ADMISSION SCHEDULE 2024

09/05/2024

🌹 അഭിനന്ദനങ്ങൾ... ആശംസകൾ...👏👍

09/05/2024

🔰 ഇക്കഴിഞ്ഞ രണ്ടാം വർഷ ഹയർ സെക്കൻ്ററി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ഉം അഞ്ച് വിഷയങ്ങൾക്ക് A+ ഉം കരസ്ഥമാക്കിയ ഞങ്ങളുടെ മിടുക്കരായ 26 വിദ്യാർത്ഥികൾ.... എല്ലാവർക്കും സ്കൂളിൻ്റെ അഭിനന്ദനങ്ങൾ 🌹👏👍

09/05/2024

ഇക്കഴിഞ്ഞ പ്ലസ്സ് ടു ഹയർ സെക്കൻ്ററി പരീക്ഷയിൽ എൻ.ആർ.പി.എം ഹയർ സെക്കൻ്ററി സ്കൂൾ 21 ഫുൾ A+ നേടി മികച്ച നേട്ടം കരസ്ഥമാക്കി. ഏവർക്കും അഭിനന്ദനങ്ങൾ...🌹👏👍

08/05/2024
08/05/2024

🔰 Plus One Admission HELPDESK 2024

08/05/2024

ഇക്കൊല്ലത്തെ SSLC പരീക്ഷയിൽ സ്കൂളിന് 100% വിജയം !! 32 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. എല്ലാ മിടുക്കരായ വിദ്യാർത്ഥികൾക്കും അവർക്ക് മികച്ച പിന്തുണ നൽകിയ എല്ലാ പ്രിയപ്പെട്ട അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും സ്കൂളിൻ്റെ അഭിനന്ദനങ്ങൾ... 🌹👏👍

06/05/2024

Plus One Admission: 2024
🔶 NRPM School Code: 4056
🔶 Course Codes:
1) Bio.Science: 01
2) Comp Science: 05
3) Humanities: 15
4) Commerce: 39

27/04/2024

⚫ കായംകുളം എൻ.ആർ.പി.എം ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ പരേതനായ തുണ്ടത്തിൽ മാധവൻപിള്ള സാറിൻ്റെ സഹധർമ്മിണിയും സ്കൂളിലെ മുൻ അധ്യാപികയുമായിരുന്ന ഉമാകുമാരി (കുമാരി ടീച്ചർ - 82) നിര്യാതയായി. ടീച്ചറിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നു....🌹🙏🌹

22/04/2024

അകാലത്തിൽ വിട പറഞ്ഞ ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥിയായ പ്രിയപ്പെട്ട അനന്ദുവിന് (Commerce Batch 2013-2015) NRPM ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ആദരാഞ്ജലികൾ... 🌹😔🙏

07/04/2024

ഏപ്രിൽ- 7 "ലോകാരോഗ്യ ദിനം"
#നാളേക്ക്_നല്ലതിന്
#ലഹരിയോട്NOപറയാം

07/04/2024

ഏപ്രിൽ- 7 "ലോകാരോഗ്യ ദിനം"

WORLD HEALTH DAY | APRIL 7TH | My Health My Rights

Photos from NRPM HSS KAYAMKULAM's post 29/03/2024

✨ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം അദ്ധ്യാപന ജീവിതത്തിൽ നിന്നും ഇക്കൊല്ലം ഔദ്യോഗികമായി വിരമിക്കുന്ന എൻ.ആർ.പി.എം ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജ്യോതി ടീച്ചറിനും ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകരായ ഗിരിജ ടീച്ചറിനും മാലിനി ടീച്ചറിനും ശാന്തിയും സമാധാനവും ഐശ്വര്യം നിറഞ്ഞതുമായ വിശ്രമകാല ജീവിതം ആശംസിച്ച് കൊള്ളുന്നു...

Happy Retirement life dear teachers...🌹🥰👍

Photos from NRPM HSS KAYAMKULAM's post 08/03/2024

കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ ആലപ്പുഴ ജില്ലയിലെ മികച്ച സൗഹൃദ കോ ഓർഡിനേറ്റർ (2023-2024) ആയി തിരഞ്ഞെടുക്കപ്പെട്ട റാണി ടീച്ചർക്ക് അഭിനന്ദനങ്ങൾ... 🌹👏👍

29/02/2024

എൻ.ആർ.പി.എം ഹയർസെക്കൻ്ററി സ്കൂൾ മുൻ ജീവനക്കാരൻ പുല്ലുകുളങ്ങര കണ്ണമ്പള്ളിഭാഗം ഊടത്തിൽ ശ്രീ. ഗോപിനാഥക്കുറുപ്പ് (84) നിര്യാതനായി.

സംസ്കാരചടങ്ങുകൾ നാളെ (01/03/24) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. എൻ.ആർ.പി.എം സ്കൂൾ ജീവനക്കാരായ ജയഹരിയുടെയും ശ്രീഹരിയുടെയും പിതാവാണ്.

ആദരാഞ്ജലികൾ 🌹🙏

26/02/2024

മാതൃഭൂമി എൻ്റെ മിത്രം പദ്ധതി NRPM HSS KAYAMKULAM...

Photos from NRPM HSS KAYAMKULAM's post 12/02/2024

കായംകുളം എൻ.ആർ.പി.എം ഹയർ സെക്കൻ്ററി സ്കൂൾ സ്ഥാപക മാനേജർ ശ്രീ. കൊറ്റിനാട്ട് കെ.ജി. മാധവൻ പിള്ള അവർകളുടെ മുപ്പത്തിയേഴാം ചരമവാർഷിക ദിനമായ ഇന്ന് രാവിലെ സ്കൂളിൽ കൂടിയ അനുസ്മരണ യോഗത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നു... 🌹🙏🌹

26/01/2024

🇮🇳 ഏവർക്കും രാജ്യത്തിൻ്റെ 75-ാം റിപ്പബ്ലിക് ദിനാശംസകൾ..🌹

Photos from NRPM HSS KAYAMKULAM's post 04/12/2023

⚜ "സദ്ഗമയ 2023"

എൻ.ആർ.പി.എം ഹയർ സെക്കൻ്ററി സ്കൂളിലെ ഇക്കൊല്ലത്തെ സ്കൗട്സ് & ഗൈഡ്സ് ത്രിദിന സഹവാസ ക്യാമ്പ് (ദ്വിതീയ സോപാൻ ക്യാമ്പ്) ഇക്കഴിഞ്ഞ ഡിസംമ്പർ 1, 2, 3 തീയതികളിലായി നടന്നു.

ക്യാമ്പിൽ പ്ലസ്സ് വൺ, പ്ലസ്സ് ടു വിഭാഗങ്ങളിൽ നിന്ന് 64 കുട്ടികൾ പങ്കെടുത്തു.

കായംകുളം ട്രാഫിക് എസ്.ഐ ശ്രീ. നിസാം എ.എം ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വനമിത്ര അവാർഡ് ജേതാവും പരിസ്ഥിത സംരക്ഷണ പ്രവർത്തകനുമായ ശ്രീ. കെ.ജി. രമേശ് ചടങ്ങിൽ വിശിഷ്ടാഥിതിയായിരുന്നു.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ആർ.ഗീത ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്കൂൾ പിടിഎ പ്രസിഡൻ്റ് ശ്രീ.സന്തോഷ് പാട്ടത്തിൽ അദ്ധ്യക്ഷനായിരുന്നു.

ഹയർ സെക്കൻ്ററി വിഭാഗം അദ്ധ്യാപകൻ ശ്രീ. കെ രാജീവ് ആശംസകളും സ്കൗട്സ് മാസ്റ്ററും ഹയർ സെക്കൻ്ററി വിഭാഗം അദ്ധ്യാപകനുമായ ശ്രീ സി.ജി മഹേഷ് കുട്ടികൾക്ക് ക്യാമ്പ് സന്ദേശവും നൽകി.

ഗൈഡ് ക്യാപ്റ്റൻ ശ്രീമതി. ശുഭ പി.ആർ കൃതജ്ഞത പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പാളും പി.ടി.എ പ്രസിഡൻ്റും ചേർന്ന് വിശിഷ്ടാഥിതികളെ ആദരിച്ചു. ഇക്കഴിഞ്ഞ പ്ലസ്സ് വൺ പരീക്ഷയിൽ ഫുൾ A+ നേടിയ സ്കൗട്സ് & ഗൈഡ്സ് വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു.

സ്കൗട്സ് & ഗൈഡ്സ് വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ പരിപാലിച്ച് വളർത്തുന്ന ഓഷധ സസ്യോദ്യാനം പദ്ധതി ശ്രീ. കെ.ജി രമേശ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് ശേഷം കായംകുളം ട്രാഫിക് പോലീസിൻ്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ്സും ട്രാഫിക് സിഗ്നൽ പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. സിവിൽ പോലീസ് ഓഫീസറും പരിശീലകനുമായ ശ്രീ. സന്തോഷ് കുട്ടികൾക്ക് ക്ലാസ്സെടുത്തു.

ക്യാമ്പിൻ്റെ ഭാഗമായി വിവിധ ബോധവത്കരണ പ്രവർത്തനങ്ങളും ക്ലാസ്സുകളും സംഘടിപ്പിച്ചു.

ക്യാമ്പ് ഡിസംമ്പർ 3 ന് വൈകിട്ട് സമാപിച്ചു.

Videos (show all)

ഇത് ആര്യനന്ദ... ഇക്കൊല്ലത്തെ പ്ലസ് ടു പരീക്ഷയിൽ കായംകുളം എൻ.ആർ.പി.എം ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും 1200 ൽ 1193 (99.42%)...
🌹Congrats all our A+ Winners (HSE 2024)
🌹 Congrats all...
Plus One Admission: 2024   🔶 NRPM School Code: 4056   🔶 Course Codes:            1) Bio.Science: 01           2) Comp Sc...
ഏപ്രിൽ- 7 "ലോകാരോഗ്യ ദിനം"#നാളേക്ക്_നല്ലതിന് #ലഹരിയോട്NOപറയാം#LifeIsAddiction#Say_No_To_Drugs
🇮🇳 ഏവർക്കും രാജ്യത്തിൻ്റെ 75-ാം റിപ്പബ്ലിക് ദിനാശംസകൾ..🌹
തൃശൂരിൽ നടന്ന കേരള സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ A ഗ്രേഡ് കരസ്ഥമാക്കുകയും പൊതു പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹത ന...
🎭 കായംകുളം സബ് ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം കുച്ചുപ്പുടി മത്സരത്തിൽ എൻ.ആർ.പി.എം ഹയർ സെക്കൻ്ററി സ്കൂളിലെ കൃഷ...
🎭 കായംകുളം സബ് ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം കേരളനടനം മത്സരത്തിൽ എൻ.ആർ.പി.എം ഹയർ സെക്കൻ്ററി സ്കൂളിലെ കൃഷ്ണനന...
🎭 കായംകുളം സബ് ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം കോൽക്കളി മത്സരത്തിൽ എൻ.ആർ.പി.എം ഹയർ സെക്കൻ്ററി സ്കൂൾ ടീം A ഗ്രേ...

Telephone

Website