Mar Basil OCYM Thazhathangady Church

Mar Basil OCYM Thazhathangady Church

It's an unofficial FB page of Mar Basil Youth Movement in Thazhathamgady Church

Photos from Mar Basil OCYM Thazhathangady Church's post 24/11/2023

പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് ഒന്നാമൻ, പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത എന്നീ പിതാക്കന്മാരുടെ സംയുക്ത ഓർമപെരുന്നാൾ:
പെരുന്നാൾ പ്രദക്ഷിണം,ശ്ലൈഹീക വാഴ് വ്💖💖💖

P.V MATHEN (79) PATHIYIL PARAMBIL // THAZHATHANGADY // KOTTAYAM // FUNERAL CEREMONY -23/11/2023 23/11/2023

https://www.youtube.com/live/A3ECKIUirdw?si=7yCHPoT-neM9N4kI

P.V MATHEN (79) PATHIYIL PARAMBIL // THAZHATHANGADY // KOTTAYAM // FUNERAL CEREMONY -23/11/2023 P.V MATHEN (79) PATHIYIL PARAMBIL // FUNERAL CEREMONY - On 23/11/2023 - live start IST 12.00 PM Church Service Start 4.00 PM @ KOTTAYAM PUTHEN PALLY ...

23/11/2023

ജന്മദിനാശംസകൾ 💖💖💖

22/11/2023

നമ്മുടെ ഇടവകാംഗം പതിയിൽ പറമ്പിൽ ശ്രീ.പി.വി മാത്തൻ (79)
നിര്യാതനായി. ഇടവകയുടെ ആദരാഞ്ജലികൾ ... 🌹🌹🌹

02/09/2023

താഴത്തങ്ങാടിയിലെ കൽക്കുരിശ്

പഴയ കോട്ടയത്ത് മീനച്ചിലാറിൻ്റെ തീരത്തെ താഴത്തങ്ങാടിയിൽ പാതയോരത്ത് ഒരു വലിയ കൽക്കുരിശ് സ്ഥിതിചെയ്യുന്നത് കാണാം. കുരിശിനെ മദ്ധ്യത്തിലാക്കി സമചതുരത്തിൽ കെട്ടിയ ഒരു അരമതിൽ ചുറ്റുമുണ്ട്. ഈ കൽക്കുരിശ് താഴത്തങ്ങാടിയിലെ നസ്രാണിപാരമ്പര്യത്തിൻ്റെ ഭാഗമായി നിലകൊള്ളുന്നു. മദ്ധ്യകാലത്ത് ഏറ്റവും സമ്പന്നവും തിരക്കേറിയിരുന്നതുമായ ഉൾനാടൻ അങ്ങാടി സ്ഥിതി ചെയ്തിരുന്ന ഈ ദേശത്തെ വ്യാപാരികളായ മലങ്കരനസ്രാണികളുടെ കുടിയേറ്റവും സാമൂഹികജീവിതവും മതവിശ്വാസവും ആരാധനാലയങ്ങളും ബന്ധപ്പെടുത്തി പഠിക്കാനിടയായതിൽ നിന്ന് ബോധ്യപ്പെട്ട ചില കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.

പന്ത്രണ്ടാം നൂറ്റാണ്ടിൽ താഴത്തങ്ങാടിയിലെ വ്യാപാരം ഉപജീവനമാർഗ്ഗമാക്കി മറ്റു ദേശങ്ങളിൽനിന്ന് മലങ്കര നസ്രാണികൾ കുടിയേറിയതിന് ലക്ഷ്യങ്ങൾ കാണുന്നുണ്ട്.തെക്കുംകൂറിൻ്റെ അധീനതയിൽ ആയിരുന്നെങ്കിലും പ്രാദേശിക നാടുവാഴിയായിരുന്ന മുഞ്ഞനാട്ട് ആദിച്ചൻകോതയാണ് ആദ്യകുടിയേറ്റക്കാർക്ക് അങ്ങാടിയിൽ കുടിവെയ്ക്കാൻ ഇടം നൽകിയത്. പതിനഞ്ചാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തളീക്കോട്ട കെട്ടി തെക്കുംകൂർ രാജാക്കന്മാർ ഭരണമാരംഭിക്കുന്നതു വരെ മൂന്നു നൂറ്റാണ്ടുകാലത്തോളം വിരലിലെണ്ണാവുന്ന ഏതാനും നസ്രാണി കുടുംബങ്ങളേ അങ്ങാടിയിലുണ്ടായിരുന്നുള്ളൂ.

തെക്കുംകൂർ കോട്ടയം ആസ്ഥാനമാക്കിയതിനു ശേഷമാണ് കൂടുതൽ മലങ്കര നസ്രാണികൾ ഇവിടേക്ക് കുടിയേറുന്നത്. പിന്നെയും ഒന്നര നൂറ്റാണ്ടുകൾക്ക് ശേഷമാണ് തെക്കുംഭാഗർ എന്നറിയപ്പെടുന്ന ക്നാനായക്കാർ കടുത്തുരുത്തിയിൽ നിന്ന് കോട്ടയത്ത് എത്തിച്ചേരുന്നത്. അതിന് ശേഷം 1550 ലാണ് "സമസ്തായ നസ്രാണികൾക്കുമായി" കോട്ടയത്തെ ആദ്യത്തെ പള്ളിയായ വലിയ പള്ളി സ്ഥാപിക്കപ്പെടുന്നത്.

ഈ കാലമത്രയും കോട്ടയത്തെ നസ്രാണികൾ ആരാധനയ്ക്കായി അവരുടെ പൂർവ്വദേശങ്ങളിലെ പള്ളികളെയാണ് ആശ്രയിച്ചിരുന്നത്. പ്രധാന വിശേഷ അവസരങ്ങളിലും നോയമ്പുകാലത്തും മാത്രമാണ് ദീർഘസമയമെടുക്കുന്ന വഞ്ചിയാത്ര നടത്തി പള്ളിയിലെ ആരാധന സാധ്യമായിരുന്നുള്ളൂ. അതിനാൽ വീട്ടിനുള്ളിൽ തന്നെയാണ് നിത്യാരാധന കഴിച്ചിരുന്നത്. അക്കാലങ്ങളിൽ മരിച്ചടക്കം പോലും വീട്ടുപുരയിടങ്ങളിലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.

പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമാണ് താഴത്തങ്ങാടിയിലെ വ്യാപാരം കൂടുതൽ സജീവമാകുന്നത്. അക്കാലത്ത് ക്രിസ്ത്യാനികളുടെ അംഗസംഖ്യ വർദ്ധിച്ചതിനാൽ പ്രാർത്ഥന കൂട്ടായ്മകൾ രൂപപ്പെട്ടിരുന്നു. അങ്ങാടിയിൽ നസ്രാണികൾ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലത്ത് കുരിശ് സ്ഥാപിക്കുന്ന രീതി അക്കാലത്ത് പൊതുവേ നിലവിലിരുന്നു. അങ്ങനെയെങ്കിൽ പള്ളിയുടെ സ്ഥാപനത്തിനും മുമ്പ് താഴത്തങ്ങാടിയിൽ ഒരു മരക്കുരിശിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതിൻ്റെ സാധ്യത തള്ളിക്കളയാനാവില്ല. പതിനേഴാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിൽ ആരംഭിച്ച പുത്തനങ്ങാടിയുടെ മദ്ധ്യത്തിൽ സ്ഥാപിതമായ മരക്കുരിശിനെ കേന്ദ്രീകരിച്ച് ആരംഭിച്ച ആരാധനാസ്ഥാനമാണ് പിൽക്കാലത്ത് കുരിശുപള്ളിയായി പരിണമിച്ചത്.

1550 ൽ കോട്ടയത്ത് സ്ഥാപിതമായ കോട്ടയം വലിയപള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന പുരാതനമായ പേർഷ്യൻ കുരിശുകളാണ് കോട്ടയത്തെ ആദ്യത്തെ കൽക്കുരിശ്ശുകൾ. വലിയ പള്ളിയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വലിയ കൽക്കുരിശ് പിന്നീട് സ്ഥാപിക്കപ്പെട്ടതാണ്. ചെങ്ങന്നൂരിലെ കൽപ്പണിക്കാർ കൊത്തിയുണ്ടാക്കിയവയാണ് കോട്ടയത്ത് കാണുന്ന മിക്കവാറും കുരിശുകൾ.

AD 1579 ൽ മലങ്കര നസ്രാണികൾ വലിയപള്ളിയിൽനിന്ന് പിരിഞ്ഞ് കോട്ടയം ചെറിയപള്ളി സ്ഥാപിച്ചപ്പോൾ താഴത്തങ്ങാടിയിൽ താമസിക്കുന്നവരായിരുന്നു ചെറിയ പള്ളി ഇടവകയിൽ ഭൂരിപക്ഷവും. ചെറിയപള്ളി അല്പം ദൂരെയായതിനാൽ അവർക്ക് നിത്യാരാധനയ്ക്കായി ഒരു സ്ഥാനം ആവശ്യമായിരുന്നു. അതിനായി ഓല കെട്ടിമേഞ്ഞ ഒരു പ്രാർത്ഥനാലയം താഴത്തങ്ങാടിയിൽ ഇന്ന് കുരിശിരിക്കുന്നതിന് കിഴക്കുള്ള പുരയിടത്തിൽ സ്ഥാപിക്കപ്പെട്ടിരുന്നു. അന്ന് ഈ പ്രാർത്ഥനാലയത്തിന് മുന്നിൽ ഒരു മരക്കുരിശ് സ്ഥാപിക്കപ്പെട്ടിരിക്കാൻ സാധ്യത കാണുന്നു. ഒരു പക്ഷേ മുൻകാലത്ത് സ്ഥാപിതമായ അങ്ങാടിക്കുരിശിനെ ആധാരമാക്കി പ്രാർത്ഥനാലയം സ്ഥാപിതമായതുമാകാം. ചെറിയപള്ളിയുടെ ചാപ്പൽ എന്ന നിലയിലാണ് ഈ പ്രാർത്ഥനാലയം പ്രവർത്തിച്ചിരുന്നത്.

ചെറിയപള്ളിയുടെ മേൽക്കൈസ്ഥാനീയനും പുന്നത്ര മാർ ദിവന്ന്യാസ്യോസ് മെത്രാപ്പോലീത്തയുടെ ജ്യേഷ്ഠസഹോദരനുമായ താഴത്ത് ചാണ്ടപ്പിള്ള തരകൻ്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിലെ കൽപ്പണിക്കാരെ കൊണ്ട് കൊത്തിച്ചുണ്ടാക്കിയ കൽക്കുരിശ് മാർ ബഹന്നാൻ സഹദായുടെ നാമത്തിൽ AD 1818 നും 1820 നും ഇടയിൽ ഈ പ്രാർത്ഥനാലയത്തിന് മുന്നിൽ സ്ഥാപിച്ചതായി ഡോ.ടി.സി കോര, താഴത്ത് രചിച്ച "പുന്നത്ര മാർ ദിവന്യാസ്യോസ്, താഴത്ത് പുന്നത്ര ചാണ്ടപ്പിള്ള കത്തനാർ " എന്ന ജീവചരിത്രഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു.

ചെറിയ പള്ളിയിലെ പെരുന്നാളിന് റാസ കടന്നുവരുമ്പോൾ താഴത്തങ്ങാടിയിലെത്തി ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്ന കുരിശിങ്കൽ ധൂപപ്രാർത്ഥന നടത്തിയിരുന്നു. അത്തരത്തിൽ ചെറിയപള്ളിയുടെ കീഴിലുണ്ടായിരുന്ന കുരിശടിയായിരുന്നു ഇത്. ഈ പ്രാർത്ഥനാലയത്തിൽ പഴയ സെമിനാരിയിൽ നിന്ന് ഹെൻറി ബേക്കർ ഉൾപ്പെടെയുള്ള മിഷണറിമാർ വന്ന് ബൈബിൾ പഠിപ്പിച്ചിരുന്നുവെന്നും ഈ ഗ്രന്ഥത്തിൽ കാണുന്നു.

AD 1865 ൽ പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്ത സംഘർഷഭരിതമായ സാഹചര്യത്തിൽ സ്ഥാനത്യാഗം ചെയ്ത കാലത്ത് താഴത്തങ്ങാടിയിലെ പ്രാർത്ഥനാലയം പൊളിച്ചുകളയുകയും കൽക്കുരിശ് മാത്രം അവശേഷിക്കുകയും ചെയ്തു. ചെറിയപള്ളിയിലെ വികാരിയായി തുടർന്ന താഴത്തു പുന്നത്ര ചാണ്ടപ്പിള്ള കത്തനാരും നവീകരണക്കാരും കുരിശിൻ്റെ പരിപാലനച്ചുമതല തുടർന്നെങ്കിലും ഇരുകൂട്ടരും കുരിശിങ്കലുള്ള പ്രാർത്ഥന തുടർന്നുവന്നു. തങ്ങളുടെ പൂർവ്വികൻ്റെ ചുമതലയിൽ സ്ഥാപിക്കപ്പെട്ടതുകൊണ്ടും കുരിശ്ശിൻ്റെ സമീപത്തെ കുടുംബക്കാർ പുന്നത്ര കുടുംബത്തിൻ്റെ ശാഖക്കാരായതുകൊണ്ടും കുരിശ് തങ്ങളുടേതെന്ന പോലെ പരിപാലിക്കുന്ന ചുമതല ഏതാനും വർഷങ്ങൾക്കു മുമ്പുവരെ ഇവരാണ് ചെയ്തിരുന്നത്.

ചെറിയ പള്ളി കേസിൻ്റെ വിധിയോടെ താഴത്തച്ചൻ ഉൾപ്പെടെ നവീകരണക്കാർ പുറത്തുപോകുകയും മാർത്തോമസഭയുടെ ഭാഗമാകുകയും ചെയ്തു. കുരിശിനെ കേന്ദ്രീകരിച്ചുള്ള ആരാധന മാർത്തോമസഭയിൽ ഇല്ലാത്തതിനാൽ ഈ കുരിശിൻ്റെ പ്രാധാന്യം കുറയുകയും ചെറിയപള്ളിയുടെ കുരിശടി എന്ന പരിഗണന നഷ്ടമാകുകയും ചെയ്തു. AD 1901 മുതൽ 1915 വരെ കുരിശിൻ്റെ കിഴക്കുവശത്തെ പഴയ പ്രാർത്ഥനാലയം താഴത്തച്ചൻ വീണ്ടും കെട്ടിയുയർത്തി ബൈബിൾ പഠിപ്പിച്ചിരുന്നുവെന്നും കാണുന്നു.

മലയാള മനോരമ ദിനപത്രത്തിലെ "90 വർഷം മുമ്പ് " എന്ന വാർത്ത കാണുക.

"പ്രാർഥനാ മണ്ഡപം:

സ്ഥലത്തേ താഴത്തങ്ങാടിയിലുള്ള അനേകം സുറിയാനിക്രിസ്ത്യാനികൾക്ക് പതിവായി കൂടുവാനുള്ള പള്ളി അൽപം ദൂരത്താകയാൽ അവരുടെ സാധാരണ ഉപയോഗത്തിനായി എറികാട്ടു ഐപ്പ് മാപ്പിള അവർകൾ നൂറ്ററുപതിചില്വാനം രൂപയോളം ചിലവു ചെയ്തു അങ്ങാടിയിൽ ഒരു ഉചിതമായ സ്ഥാനത്തു രണ്ടു വാരത്തിനകം വളരെ മനോഹരമായി പണി കഴിപ്പിച്ചിട്ടുള്ള ചെറിയ പ്രാർഥനാമണ്ഡപം ഇക്കഴിഞ്ഞ ബുധനാഴ്ച പകലേ നാലുമണിക്കു മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ അവർകളും മാർ ഗിഗോറിയോസ് മെത്രാപ്പോലീത്താ അവർകളും കൂടി സ്ഥലത്തേ കത്തനാരൻമാരും മറ്റു ജനങ്ങളും ചേർന്ന ഒരു യോഗത്തിൽ വെച്ച് ഉപയോഗത്തിനായി തുറക്കുകയും ഈ അവസരത്തിൽ സമർപ്പിക്കപ്പെട്ട മംഗളവും വായിച്ചു കേട്ട് ചിലവു വിവരക്കണക്കും അനുസരിച്ചു. കെട്ടിടം പൊതുവേ ഉപയോഗത്തിനുള്ളതാകയാൽ ഒരാൾ തന്നെ ചിലവ് വഹിക്കുന്നത് വിഹിതമല്ലെന്നും മാർ ദിവന്യാസ്യോസ് മെത്രാപ്പോലീത്ത അവർകൾ തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടതിനെ എല്ലാവരും സമ്മതിക്കുകയും ഉടനെ ഓരോരുത്തർ യോഗമുഖേന അവരവർക്ക് മനസ്സുള്ള സംഖ്യകൾ വച്ചത് ആകെ കണക്കിൽ പ്രകാരമുള്ള ചിലവിൽ അല്പം അധികമായിരിക്കുകയും ചെയ്തു.

മലയാള മനോരമ
1895 നവംബർ 30 "

ഈ വാർത്തയിൽ നിന്ന് മനസിലാവുന്നത് നവീകരണപക്ഷത്തിൻ്റെ സ്വാധീനത്തിൽ ചെറിയപള്ളി അനിശ്ചിതത്വത്തിലിരുന്ന കാലത്ത് താഴത്തങ്ങാടിയിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗത്തിന് ആരാധനയ്ക്കായി ഒരു പ്രാർത്ഥനാ മണ്ഡപം ഇവിടെ സ്ഥാപിക്കപ്പെട്ടു എന്നതാണ്. AD 1956 ൽ താഴത്തങ്ങാടി മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് പള്ളിയായി ഉയരുന്നത് ഈ പ്രാർത്ഥനാമണ്ഡപമാണ്. ഈ പ്രാർത്ഥനാമണ്ഡപം 1895 ൽ സ്ഥാപിതമായപ്പോൾ ബദലായി താഴത്തച്ചൻ ആരംഭിച്ചതാവണം 1901 ലെ കൽക്കുരിശിനോട് ചേർന്നുള്ള പ്രാർത്ഥനാലയവും. ചെറിയപള്ളി കൈവിട്ടു പോയെങ്കിലും താഴത്തങ്ങാടിയിലെ കുരിശടിയിലെ സ്വാധീനം നിലനിർത്തുക എന്ന ലക്ഷ്യമായിരിക്കാം ഇതിനു പിന്നിലുണ്ടായിരുന്നത്. പിൽക്കാലത്ത് കുരിശിൻ്റെ പരിപാലനം താഴത്തച്ചൻ്റെ പിൻമുറക്കാരിൽ തന്നെയായിരുന്നു താനും.

താഴത്തങ്ങാടിയിലെ എല്ലാ വിഭാഗം ജനങ്ങളും ഈ കൽക്കുരിശിന് മുന്നിൽ വണങ്ങി കാണിക്ക അർപ്പിച്ചിരുന്നു. ക്രിസ്ത്യാനികളിലെ വധൂവരന്മാർ വിവാഹദിവസം വൈകുന്നേരം കുരിശിന് മുന്നിലെത്തി പ്രാർത്ഥിച്ച് കാണിക്കയിടുന്ന രീതിയുണ്ടായിരുന്നു. കാണിക്കയായി കുരിശിങ്കൽ വീഴുന്ന പണം ചിലർ എടുക്കുന്നതു കണ്ട് കുരിശിനെ നിത്യവും വണങ്ങുന്ന വിശ്വാസികൾ താഴത്തങ്ങാടി പള്ളിയിലെ വികാരിയെ സമീപിച്ച് വിവരം ബോധിപ്പിച്ചതിനെ തുടർന്ന് പള്ളിയുടെ ചുമതലയിൽ ഒരു ഭണ്ഡാരക്കുറ്റി കുരിശ്ശടിയിൽ വച്ചിട്ടുണ്ട്.

പുത്തനങ്ങാടി കുരിശുപള്ളിയിലെ കൽകുരിശ്ശും ഈ കുരിശും ചെങ്ങന്നൂരിൽ നിന്ന് ഒരേ സമയത്ത് കൊത്തിച്ചു കൊണ്ടുവന്നു എന്ന ഒരു അഭിപ്രായം കണ്ടിട്ടുണ്ട്. ഈ രണ്ടു കുരിശും ആകാരത്തിലും വലുപ്പത്തിലും ഏകദേശം ഒരുപോലെ തന്നെയാണ്. എന്നാൽ കുരിശ്ശുപള്ളിയിലെ കുരിശ്ശ് AD1731ൽ കുരിശുപള്ളി പുതുക്കി പണിത സമയത്ത് സ്ഥാപിച്ചതായാണ് അറിയുന്നത്. താഴത്തങ്ങാടിയിൽ അക്കാലത്താണ് കുരിശ് സ്ഥാപിച്ചത് എന്നതിന് ലക്ഷ്യങ്ങളില്ല എന്നു മാത്രമല്ല ഡോ.ടി.സി കോരയുടെ പുസ്തകത്തിലെ വിവരം വിശ്വസിക്കാതിരിക്കാൻ മതിയായ കാരണങ്ങളൊന്നും നിലവിലില്ല താനും.ഈ കുരിശിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ 1983 ഫെബ്രുവരി 2ന് പുറത്തിറങ്ങിയ "പശ്ചിമതാരക" ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് ഡോ.ടി.സി.കോരയുടെ ഗ്രന്ഥത്തിൽ കാണുന്നു. ഈ ലേഖനം കണ്ടെടുക്കാൻ സാധിച്ചെങ്കിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനായേനേ.

Copy from FB...

01/09/2023

താഴത്തങ്ങാടി പള്ളിയിൽ സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ..💖💖💖

എട്ട് നോമ്പ് പെരുന്നാൾ💖💖💖

എല്ലാ ദിവസവും രാവിലെ 6.30 പ്രഭാത നമസ്കാരവും തുടർന്ന് വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ്💖💖💖

29/08/2023

Happy Onam to all....💚

Photos from Mar Basil OCYM Thazhathangady Church's post 27/08/2023

Mar Basil OCYM 💖💖💖

26/08/2023

നാളെയാണ് എല്ലാവരും എത്തിചേരുക 💖💖💖

23/08/2023

🇮🇳എന്റെ രാജ്യം എന്റെ അഭിമാനം 🇮🇳

ചന്ദ്രയാൻ ലാൻഡിംഗ് വിജയം.... ലോകത്തിനു മുന്നിൽ ഇന്ത്യക്ക് ഇത് അഭിമാനനിമിഷം... 👏👏💖💖💖

22/08/2023

🌹🌹🌹

21/08/2023

പരിശുദ്ധ പിതാവേ സമാധാനതാലെ പോവുക 🌹🌹🌹

മലങ്കരയുടെ മൗന സൗന്ദര്യം- മാർ അന്തോണിയോസ് തിരുമേനി💖🌹💖

20/08/2023

മലങ്കരയുടെ മൗന സൗന്ദര്യം മാര്‍ അന്തോണിയോസ് തിരുമേനിക്ക് വിട…

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്ത അഭി സഖറിയാ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു.
മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
ആദരഞ്ജലികൾ.🌹🌹🌹

Photos from Mar Basil OCYM Thazhathangady Church's post 17/08/2023

കോട്ടയം മുൻസിപ്പാലിറ്റിയുടെ മികച്ച യുവ ക്ഷീര കർഷകനുള്ള പുരസ്കാരത്തിന് നമ്മുടെ യുവജന പ്രസ്ഥനത്തിൻ്റെ ശ്രീ Sanju Mon P C അർഹനായി... അഭിനന്ദനങ്ങൾ 💖💖💖

15/08/2023

ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ദേശീയ പതാക ഉയർത്തി.💖💖💖

14/08/2023

ചെറിയ പള്ളി പെരുന്നാൾ റാസ 💖💖💖

📸🎥By

13/08/2023

📸 By : Abraham



💖💖💖

06/08/2023

💓നിലപാടുകളുടെ രാജകുമാരൻ💖

"ഞാൻ പഴയ ചാണ്ടിയായി മാറിയാലും സ്വതന്ത്ര്യം നഷ്‌ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലീത്തയായി കഴിയുവാൻ ആഗ്രഹിക്കുനില്ല. ഒരു നായയെ പോലെ മരിക്കേണ്ടിവന്നാലും മലങ്കര സഭയുടെ സ്വതന്ത്രത്തിനു വേണ്ടി അടരാടും. മലങ്കര സഭയുടെ സ്വതന്ത്ര്യം തിറെഴുതാനും അബ്ദുൽ മ്ശിഹായുടെ പട്ടത്വം പാഴാണെന്നു സമ്മതിക്കാനും ഞാൻ തയ്യാറില്ല "

മലങ്കര സഭയുടെ ധർമ്മയോഗി ബഥനിയിലെ അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ ശക്തമായ വാക്കുകൾ. അഭിവന്ദ്യ പിതാവിന്റെ ഈ വാക്കുകൾ ഇന്നും ഓരോ നസ്രാണിക്കും നൽകുന്ന ഊർജം വളരെ വലുതാണ്.
അഭിവന്ദ്യ പിതാവിന്റെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ പ്രണാമം

06/08/2023

💖💖💖

05/08/2023

കൂടാരപ്പെരുന്നാൾ (മറുരൂപ പെരുന്നാൾ)

നമ്മുടെ കർത്താവ് തന്‍റെ ശിഷ്യന്മാരായ യോഹന്നാനേയും പത്രോസിനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് താബോർ പർവ്വതത്തിലേക്ക് കയറി അവരുടെ മുമ്പിൽ മറുരൂപപ്പെടുകയും, സൂര്യനെപ്പോലെ പ്രകാശിക്കയും, മോശയും ഏലിയാവും തന്നോടു സംസാരിക്കുന്നതായി കാണപ്പെടുകയും ചെയ്തതിനെ അനുസ്മരിച്ചു കൊണ്ട് ആചരിക്കുന്ന പെരുന്നാളാണ് കൂടാരപെരുന്നാൾ അഥവാ മറുരൂപ പെരുന്നാൾ.💖💖💖

01/08/2023

താഴത്തങ്ങാടി പള്ളിക്കോണം പടനിലത്തു് പി. എ. കോശിയുടെ ഭാര്യ റിട്ടയേഡ് അദ്ധ്യാപിക ജെ. സെലിൻ (85)നിര്യാതയായി. സംസ്കാരം പിന്നീട്.🌹🌹🌹

01/08/2023

ഓഗസ്റ്റ് 1 - ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടേയും സഹേദേന്മാരായ ഏഴ് മക്കളുടേയും അവരുടെ ഗുരുനാഥനായ മോർ ഏലിയാസറിന്റേയും ദുഖ്റോനോ പെരുന്നാളാകുന്നു.

മോർ ഏലിയാസറിനൊപ്പം മർത്തശ്മൂനി അമ്മയും ഏഴ് ആൺമക്കളും അന്തിയോക്കസ് നാലാമൻ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വഹിക്കുകയാണുണ്ടായത്.

ഗ്രീക്ക് രാജാവായ അന്ത്യോക്കസ് എപ്പിഫാനസ് ഇസ്രായേല്‍ ജനതയെ സത്യവിശ്വാസത്തിന്റെ പേരിൽ ക്രൂരമായി മർദ്ദിക്കുകയും അടിമകളാക്കുകയും ചെയ്തു. തനിക്ക് എതിരായി നിൽക്കുന്ന എല്ലാവരേയും രാജാവ് ക്രൂരമായി കൊന്നൊടുക്കി. സത്യദൈവ വിശ്വാസം ഉപേക്ഷിക്കുന്നതിനു വിസമ്മതിച്ച മാര്‍ ഏലയാസറിനേയും, മർത്തശ്മനി അമ്മയുടെ ഏഴുമക്കളെയും, അതിന് ശേഷം മർത്തശ്മുനി അമ്മയെയും ക്രൂരമായി കൊന്നു. തന്റെ മക്കളെ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് കണ്ടിട്ടും ദൈവത്തിലുള്ള പ്രത്യാശ നിമിത്തം നല്ല ധൈര്യത്തോടെ മർത്തശ്മുനി അമ്മ അതെല്ലാം സഹിച്ച് നിന്നു.

ദൈവത്തിന്റെ ന്യായപ്രമാണം പിന്തുടർന്നതിന്റെ പേരിൽ രക്തസാക്ഷിത്വത്തിന്റെ കിരീടം നേടി. രക്തസാക്ഷിത്വത്തിന്റെ കിരീടം നേടിയതിന് വിശുദ്ധന്മാരുടെ കൂട്ടത്തിൽ അവർ കണക്കാക്കപ്പെടുന്നു. ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടേയും സഹേദേന്മാരായ ഏഴ് മക്കളുടേയും മദ്ധ്യസ്ഥതയിൽ ലോകമെങ്ങും നിരവധി അത്ഭുതങ്ങൾ നടക്കുന്നു.

മദ്ധ്യസ്ഥതയിൽ അഭയപ്പെടുന്നു..💖💖💖

31/07/2023

നമുടെ മാതൃ ഇടവക 💖💖💖

31/07/2023

നാളെ മുതൽ (ആഗസ്റ് 1 മുതൽ 15 വരെ ) വി .സഭ ദൈവമാതാവിന്റെ ശൂനോയോ ( വാങ്ങിപ്പ് ) നോമ്പിലേക്കു ( 15 നോമ്പ് ) ലേക്ക് ഭക്തിയോടു കൂടെ പ്രേവേശിക്കുന്നു .അമ്മയുടെ മാധ്യസ്ഥം നമുക്ക് കോട്ടയായിരിക്കട്ടെ💖💖💖

26/07/2023

കാര്‍ഗില്‍ മലനിരകളില്‍ വീരമൃത്യു വരിച്ച ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികൾ. 🇮🇳🇮🇳🇮🇳

Photos from Mar Basil OCYM Thazhathangady Church's post 23/07/2023

കർത്താവിൽ നിദ്രപ്രാപിച്ച മുൻമുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയുടെ ശവസംസ്‌കാരശുശ്രുഷയിൽ പങ്കെടുക്കുന്നതിനായ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്‌ വലിയപള്ളിയിലെത്തിയ കോൺഗ്രസ് പാർട്ടിയുടെ ദേശീയനേതാവ് ശ്രീ.രാഹുൽ ഗാന്ധി മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായ് സൗഹൃദകൂടികാഴ്ച നടത്തി.കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭി ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി,അൽമായ ട്രസ്റ്റി ശ്രീ.റോണി വർഗ്ഗീസ്‌ എബ്രഹാം,ശ്രീ കെ സി വേണുഗോപാൽ തുടങ്ങിയവർ സമീപം. 💖💖💖

22/07/2023

Romans 12:1-2;

I beseech you therefore, brethren, by the mercies of God, that you present your bodies a living sacrifice, holy, acceptable to God, which is your reasonable service. And do not be conformed to this world, but be transformed by the renewing of your mind, that you may prove what is that good and acceptable and perfect will of God.💖💖💖

Let's continue as a new man by renewing our minds everyday to become perfect before the Lord.

Thank you Jesus Christ ❤️
Have a blessed day...

22/07/2023

RIP🌹🌹🌹

21/07/2023

💖💖💖

അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നു.......

എങ്ങും ഒരു ശൂന്യത രൂപപ്പെടുന്നു. ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളി, ഉമ്മന്‍ ചാണ്ടിയില്ലാത്ത കേരള നിയമസഭ, ഉമ്മന്‍ ചാണ്ടിയില്ലാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, അദ്ദേഹമില്ലാത്ത ഒരു കേരളം...

മനസ്സ് പൊരുത്തപ്പെടുവാന്‍ ഇനിയും സമയമെടുക്കും. അദ്ദേഹത്തിന്റെ അസാന്നിധ്യം ഇനി മുതല്‍ ശ്രദ്ധിക്കപ്പെടും. അദ്ദേഹത്തെ ഒരു നോക്ക് കാണുവാന്‍ വെമ്പല്‍ കൊണ്ടവര്‍, ശാരീരിക പ്രയാസങ്ങള്‍ നിമിത്തം എത്തിച്ചേരുവാന്‍ കഴിയാത്തതിന്റെ വിങ്ങലുമായി ഭവനത്തിലിരുന്ന് ചാനലുകളിലൂടെ ദര്‍ശിച്ച് സായൂജ്യമടഞ്ഞവര്‍ - ഒരുപക്ഷേ നേരിട്ട് കണ്ടവരെക്കാള്‍ കൂടുതല്‍ അവരായിരിക്കണം. അദ്ദേഹത്തെ ഏറെ സ്‌നേഹിച്ചു നെഞ്ചിലേറ്റിയവര്‍ - ജനലക്ഷങ്ങള്‍ ഒരു നോക്ക് കണ്ട് തങ്ങളുടെ വീരനായകന് യാത്രാമൊഴി നേരുന്ന അവിസ്മരണീയ നിമിഷങ്ങള്‍. ദൈവോന്മുഖവും മനുഷ്യോന്മുഖവുമായ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരം. ജനാധിപത്യത്തില്‍ ഒരു നേതാവിന് കിട്ടാവുന്ന പരമോന്നത ബഹുമതി. ഔദ്യോഗിക ബഹുമതികള്‍ക്കപ്പുറം വാനോളം എത്തുന്ന ജനസഞ്ചയത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആരവം. ഉമ്മന്‍ചാണ്ടി എന്ന അത്ഭുത പ്രതിഭാസത്തിന്റെ മുമ്പില്‍ ലോകം ആദരം സമര്‍പ്പിച്ച മഹനീയ ദിനം.

ഒരിക്കലും പങ്കെടുക്കുവാന്‍ കഴിയാത്ത സാഹചര്യം ആയിരുന്നിട്ടും സംസ്‌ക്കാര ശുശ്രുഷകളില്‍ ഭാഗഭാക്കാകുവാൻ ലഭിച്ച അവസരം ദൈവനിയോഗമായി കാണുന്നു.

മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭ അഭിമാനിക്കുന്നു പ്രിയപുത്രനെകുറിച്ച്. ആത്മാവിന് ദൈവം നിത്യാശ്വാസം നല്‍കട്ടെ..

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ

20/07/2023

FUNERAL SERVICE OF SHRI. OOMMEN CHANDY | LIVE FROM PUTHUPALLY ST. GEORGE ORTHODOX CHURCH

18/07/2023

*പരിശുദ്ധ കാതോലിക്കാ ബാവ അനുശോചിച്ചു*

*കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അനുശോചനം രേഖപ്പെടുത്തി. ആത്മീയതയിൽ അധിഷ്ഠിതമായ പൊതുപ്രവർത്തനത്തിന്റെ ഉടമയായിരുന്നു ശ്രീ ഉമ്മൻചാണ്ടി എന്ന് ബാവ പറഞ്ഞു. സമാനതകളില്ലാത്ത ജനനായകൻ ആയിട്ടാണ് ഉമ്മൻചാണ്ടി അറിയപ്പെടുക. മലങ്കര ഓർത്തഡോക്സ് സഭ അംഗമെന്ന നിലയിൽ അദ്ദേഹത്തിൻറെ വേർപാട് നികത്താൻ ആവാത്ത നഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു.*

18/07/2023

കോട്ടയത്തിന്റെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്
ആദരാഞ്ജലികൾ 🙏🏻

15/07/2023

പൈതൽ സഹദാ മാർ കുറിയാക്കോസിൻ്റെയും മാതാവ് മർത്ത യൂലീത്തീയുടെയും ഓർമ്മ💖💖💖

14/07/2023

Proud Moments 🇮🇳 🇮🇳
launched successfully

14/07/2023

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പാമ്പാടി ദയറ പുനരുദ്ധാരണത്തിന് ശേഷം കൂദാശയ്ക്ക് ഒരുങ്ങി💖💖💖

Photos from Mar Basil OCYM Thazhathangady Church's post 12/07/2023

പരി. ബസ്സേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവയുടെ രണ്ടാം ഓർമ്മപ്പെരുന്നാൾ പഴയ സെമിനാരി ചാപ്പലിൽ നടത്തപ്പെട്ടു. വി കുർബാനക്ക് അഭി. ഡോ. സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിച്ചു.💖💖💖

Photos from Mar Basil OCYM Thazhathangady Church's post 12/07/2023

കബറിങ്കൽ ധൂപപ്രാർത്ഥന:
മലങ്കരയുടെ മഹിതാചാര്യൻ
ഭാഗ്യസ്‌മരണാർഹനായ പരിശുദ്ധ ബസ്സേലിയോസ്‌ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ രണ്ടാം ശ്രാദ്ധപെരുന്നാൾ.
ദേവലോകം കാതോലിക്കേറ്റ് അരമന💖💖💖

12/07/2023

സ്വർഗീയ വാസത്തിലേക്കുള്ള പരി . പിതാവിന്റെ യാത്രയുടെ ആരംഭം ... ഈ ലോകമനുഷ്യരുടെ കണ്ണുകളിൽ ഇവിടെ തുടങ്ങുന്നു.... 🌹ഓർമ്മപ്പൂക്കൾ🌹