Elanthoor Service Co-operative Bank Ltd.No.460

Elanthoor Service Co-operative Bank Ltd.No.460

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Elanthoor Service Co-operative Bank Ltd.No.460, Commercial bank, .

24/03/2020
12/07/2019

പ്രളയാനന്തര കേരള പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണവകുപ്പ് നടപ്പാക്കുന്ന കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ടം ഫ്ലാറ്റ് നിർമാണം ഉടൻ ആരംഭിക്കും. ഇതിനായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കലക്ടർമാരുമായി വീഡിയോ കോൺഫറൻസ് നടത്തി. ഫ്ലാറ്റ് നിർമാണത്തിന്റെ മേൽനോട്ടത്തിന‌് ജില്ലാടിസ്ഥാനത്തിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. തൃശൂരിൽ ആഗസ‌്തിൽ നിർമാണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നടത്തും. ജൂലൈ 31നകം ഫ്ലാറ്റ് നിർമാണത്തിനനുയോജ്യമായ ഭൂമിയുടെ ലിസ്റ്റ് ജില്ലകളിൽനിന്ന് ലഭ്യമാക്കണം. പ്രധാനപ്പെട്ട സ്ഥലങ്ങളിൽത്തന്നെ ഭൂമി കണ്ടെത്തണം.

ഫ്ലാറ്റ് നിർമാണത്തിൽ പരിചയമുള്ള വൻകിട നിർമാതാക്കളുടെ ഉപദേശവും സാങ്കേതികസഹായവും നിർമാണോപകരണങ്ങളുടെ സേവനവും സ്വീകരിക്കും. എൻജിനിയറിങ് കോളേജുകളുടെ സഹായവും പ്രയോജനപ്പെടുത്തും.
കെയർഹോം പദ്ധതിയിൽ രണ്ടാംഘട്ടം 2000 ഫ്‌ളാറ്റ‌് നിർമിക്കും. ലൈഫ് മിഷനുമായി സഹകരിച്ചാണ് പദ്ധതി. ആദ്യഘട്ടം 2040 വീടാണ‌് നിർമിക്കാൻ ലക്ഷ്യമിട്ടത്. ഇതിൽ 1500ലധികം വീട‌് നിർമിച്ച‌ുകുടുംബങ്ങൾക്ക‌് കൈമാറി. ആഗസ്ത‌് 15നുമുമ്പ് മുഴുവൻ വീടും കൈമാറും. ഫ്ലാറ്റ് നിർമാണം ആരംഭിക്കുന്നതിനു മുന്നോടിയായി കലക്ടർമാർ സഹകാരികളുടെ യോഗം വിളിക്കും.

https://m.facebook.com/story.php?story_fbid=2284811998434074&id=1401411833440766&sfnsn=mo

05/07/2019

അന്തർദേശീയ സഹകരണ ദിനാചരണം ജൂലൈ 6

Photos from Elanthoor Service Co-operative Bank Ltd.No.460's post 29/06/2019

ഇലന്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് 31 വർഷത്തെ സേവനത്തിനുശേഷംവിരമിക്കുന്ന ശ്രീ. M.K. സത്യവൃതൻസാറിന് ബാങ്കിന്റെ ഭരണസമതിയുടേയും ജീവനക്കാരുടേയും ''സ്നേഹോഷമളമായ ആശംസകൾ"

15/05/2019

ഇന്ന് കേരളം സഹകരണ നിയമം നിലവിൽ വന്നിട്ട് 50 വർഷം പൂർത്തിയാകുന്നു. സഹകരണ ചിന്തകളുടെ ആശംസകൾ.......

27/03/2019

കേരള ബാങ്ക് രൂപീകരണം - മലപ്പുറം ജില്ല സഹകരണ ബാങ്ക് ഒഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവച്ചു

Photos from Elanthoor Service Co-operative Bank Ltd.No.460's post 09/03/2019
07/03/2019

കേരള ബാങ്കിന് സംസ്ഥാനത്തെ സഹകാരി സമൂഹത്തിന്റെ പച്ചക്കൊടി. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ലയനതീരുമാനം കൈക്കൊള്ളുന്നതിനായി ചേര്‍ന്ന ജില്ലാ സഹകരണ ബാങ്കുകളുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ മലപ്പുറം ഒഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതിനുള്ള തീരുമാനം കേവല ഭൂരിപക്ഷത്തോടെ പാസ്സാക്കി.

നിലവിലെ സംസ്ഥാന സഹകരണ നിയമമനുസരിച്ച് ജില്ലാ സഹകരണ ബാങ്കുകളുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്യുന്നവരുടെ കേവല ഭൂരിപക്ഷം മാത്രമാണ് ലയനതീരുമാനത്തിന് വേണ്ടത്. കേവല ഭൂരിപക്ഷത്തോടെ ലയന തീരുമാനം അംഗീകരിച്ച 13 ജില്ലാ സഹകരണ ബാങ്കുകളില്‍ 9 ഇടത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ലഭിച്ചു. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ ആകെ രേഖപ്പെടുത്തപ്പെട്ട വോട്ടില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലധികം ലയന തീരുമാനത്തിന് അനുകൂലമായി ലഭിക്കുകയും ചെയ്തു.

പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ലയനത്തിന് അനുകൂലമായി 84 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കൊല്ലം – 78, പത്തനംതിട്ട – 79, ആലപ്പുഴ - 69 , കോട്ടയം - 66, ഇടുക്കി 58, എറണാകുളം - 65 , തൃശൂര്‍ - 69 , പാലക്കാട് - 69 , കോഴിക്കോട് - 78 , വയനാട് - 61 , കണ്ണൂര്‍ - 77 , കാസര്‍കോട് - 68 ശതമാനം എന്ന നിലയിലാണ് ലയനത്തെ അനുകൂലിച്ചത്. മലപ്പുറത്ത് 25 ശതമാനം മാത്രമാണ് ലയനത്തിന് അനുകൂലമായി വോട്ട് ചെയ്തത്. മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലയിലും കേവല ഭൂരിപക്ഷം നേടിയ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും തമ്മിലുളള ലയന പ്രക്രിയയ്ക്ക് അംഗീകാരം നേടാന്‍ കഴിഞ്ഞതോടെ കേരള ബാങ്കിന് മുന്നോടിയായ പ്രധാന കടമ്പ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു.

ലയനത്തിന് എതിരായ നിലപാട് തുടക്കം മുതല്‍ കൈക്കൊണ്ടു വന്ന യു.ഡി.എഫ് നേതൃത്വത്തിന് തിരിച്ചടിയാണ് ലയന തീരുമാനത്തിന് ലഭിച്ച ഈ അംഗീകാരം. വ്യാജ കത്തുകളും കോടതി കേസുകളും നിരവധിയുണ്ടായി. ജനറല്‍ ബോഡി യോഗത്തില്‍ അലങ്കോലമുണ്ടാകുമെന്ന വ്യാജപ്രചരണം അഴിച്ചു വിട്ടു. 9 ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് വോട്ടിംഗ് നടന്നത്. എന്നാല്‍ കേരളത്തിലൊരിടത്തും യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകാതെ വോട്ടിംഗ് നടപടികള്‍ പൂര്‍ത്തിയായി.

കേരള ബാങ്ക് എന്ന വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. സര്‍ക്കാര്‍ നിശ്ചയിച്ച രീതിയില്‍ തന്നെ കേരള ബാങ്ക് നിലവില്‍ വരും. കേരള ബാങ്ക് രൂപീകരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച കേരളത്തിലെ സഹകരണ സംഘം ഭാരവാഹികള്‍ക്കും സഹകാരി സമൂഹത്തിനും നന്ദി രേഖപ്പെടുത്തുന്നു.

കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി

05/03/2019

സഹകരണ നിക്ഷേപ സമാഹരണം പലിശ നിരക്ക് പുതുക്കിയത് സംബന്ധിച്ച്

03/03/2019

നിക്ഷേപ സമാഹരണ യജ്ഞം 2019 -
2019 മാർച്ച് 1 മുതൽ മാർച്ച് 31 വരെ

26/02/2019

https://www.facebook.com/533815396663395/posts/2294068480638069/

പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 228 കുടുംബങ്ങള്‍ ഇന്ന് പുതിയ വീടുകളിലേക്ക്. സഹകരണ വകുപ്പ് ആവിഷ്കരിച്ച കെയര്‍ കേരള പദ്ധതി പ്രകാരം നിര്‍മ്മാണം ആരംഭിച്ച രണ്ടായിരം വീടുകളില്‍ ആദ്യം പൂര്‍ത്തിയായ 228 വീടുകളുടെ താക്കോല്‍ ദാനമാണ് ഇന്ന് നടക്കുന്നത്.

സഹകരണ വകുപ്പ് സമാഹരിച്ച ഫണ്ടില്‍ നിന്നും ഒരു വീടിന് 4 ലക്ഷം രൂപ വീതവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വീതവും നല്‍കിയതോടെ 5 ലക്ഷം രൂപയാണ് ഒരു വീടിനായി മുടക്കിയത്. എന്നാല്‍ പലയിടങ്ങളിലും കൂടുതല്‍ തുക കണ്ടെത്തി അതും വീട് നിര്‍മ്മാണത്തിനായി വിനിയോഗിച്ചു. നിര്‍മ്മാണ പുരോഗതി ദിവസവും വിലയിരുത്തി സമയബന്ധിതമായാണ് വീട് നിര്‍മ്മാണം നടത്തിയത്. രണ്ടു മാസത്തിനകം രണ്ടായിരം വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനാണ് കെയര്‍ ഹോം പദ്ധതിക്ക് മുഖ്യമന്ത്രി ചെങ്ങന്നൂരില്‍ തുടക്കം കുറിച്ചത്. മൂന്ന് മാസം തികയുന്നതിന് മുമ്പേ 228 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തിന്റെ തെളിവാണ്. 200 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടതെങ്കിലും 28 വീടുകള്‍ കൂടുതല്‍ പൂര്‍ത്തീകരിച്ചതോടെയാണ് 228 വീടുകള്‍ കൈമാറാനാകുന്നത്.

തിരുവനന്തപുരം സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ (മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനവും വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിക്കും. സംസ്ഥാന തല ഉദ്ഘാടന ചടങ്ങിനൊപ്പം എല്ലാ ജില്ലകളിലും പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ തത്സമയ സംപ്രേഷണ സൗകര്യമൊരുക്കി ഒരേ സമയം താക്കോലുകള്‍ കൈമാറുകയാണ് ചെയ്യുക. അതാത് ജില്ലകളില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മന്ത്രിമാരും ജനപ്രതിനിധികളും ഗുണഭോക്താക്കള്‍ക്ക് താക്കോലുകള്‍ കൈമാറും.

കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 228 കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ ഇന്ന് സമ്മാനിക്കും - News truth 26/02/2019

https://www.facebook.com/391456364395943/posts/1056083251266581/

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 228 കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ ഇന്ന് സമ്മാനിക്കും - News truth കേരളത്തിൽ ആഞ്ഞടിച്ച പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 228 കുടുംബങ്ങള്‍ ഇന്ന് പുതിയ വീടുകളിലേക്ക് മാറും. സഹക.....

Photos from Elanthoor Service Co-operative Bank Ltd.No.460's post 26/02/2019

#ഇടതുപക്ഷം
#ഹൃദയപക്ഷം

ഈ സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളുടെ പ്രിയപെട്ടതാകുന്നത്....

ഒരുപാട് ഉദാഹരണങ്ങളുണ്ട് നമ്മുടെ മുന്നില്‍...

ഓരോ ദിനം പിന്നിടുമ്പോഴും ഓരോ പദ്ധതികളും പൂര്‍ത്തിയായതും,പൂര്‍ത്തിയായികൊണ്ടിരിക്കുന്നതുമായ വാര്‍ത്തകള്‍ പുറത്ത് വരുന്നു...

അതേ ഈ പദ്ധതികളുടെയെല്ലാം ഗുണഫലങ്ങള്‍ അനുഭവിക്കുന്ന ജനസമൂഹം ഈ സര്‍ക്കാരിനെ,നെഞ്ചിലേറ്റും....

അതിങ്ങനെ തുടരുകയാണ്....

മന്ത്രി കടംകംപിള്ളി സുരേന്ദ്രന്‍റെ പോസ്റ്റ്...

https://www.facebook.com/533815396663395/posts/2292984300746487/
===================================
സഹകരണ വകുപ്പ് മന്ത്രിയെന്ന നിലയിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഏറെ അഭിമാനകരമായ ദിവസമാണ് നാളെ. പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 228 കുടുംബങ്ങള്‍ നാളെ പുതിയ വീടുകളിലേക്ക് മാറും. സഹകരണ വകുപ്പ് ആവിഷ്കരിച്ച കെയര്‍ കേരള പദ്ധതി പ്രകാരം നിര്‍മ്മാണം ആരംഭിച്ച രണ്ടായിരം വീടുകളില്‍ ആദ്യം പൂര്‍ത്തിയായ 228 വീടുകളാണ് നാളെ കൈമാറുന്നത്. തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നാളെ (26.02.19) പകല്‍ 2.45 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല ഉദ്ഘാടനവും വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിക്കും. സംസ്ഥാന തല ഉദ്ഘാടന ചടങ്ങിനൊപ്പം എല്ലാ ജില്ലകളിലും പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ തത്സമയ സംപ്രേഷണ സൗകര്യമൊരുക്കി ഒരേ സമയം താക്കോലുകള്‍ കൈമാറുകയാണ് ചെയ്യുക. അതാത് ജില്ലകളില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മന്ത്രിമാരും ജനപ്രതിനിധികളും ഗുണഭോക്താക്കള്‍ക്ക് താക്കോലുകള്‍ കൈമാറും.

സഹകരണ വകുപ്പ് സമാഹരിച്ച ഫണ്ടില്‍ നിന്നും ഒരു വീടിന് 4 ലക്ഷം രൂപ വീതവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വീതവും നല്‍കിയതോടെ 5 ലക്ഷം രൂപയാണ് ഒരു വീടിനായി മുടക്കിയത്. എന്നാല്‍ പലയിടങ്ങളിലും കൂടുതല്‍ തുക കണ്ടെത്തി അതും വീട് നിര്‍മ്മാണത്തിനായി വിനിയോഗിച്ചു. നിര്‍മ്മാണ പുരോഗതി ദിവസവും വിലയിരുത്തി സമയബന്ധിതമായാണ് വീട് നിര്‍മ്മാണം നടത്തിയത്. രണ്ടു മാസത്തിനകം രണ്ടായിരം വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനാണ് കെയര്‍ ഹോം പദ്ധതിക്ക് മുഖ്യമന്ത്രി ചെങ്ങന്നൂരില്‍ തുടക്കം കുറിച്ചത്. മൂന്ന് മാസം തികയുന്നതിന് മുമ്പേ 228 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തിന്റെ തെളിവാണ്. 200 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടതെങ്കിലും 28 വീടുകള്‍ കൂടുതല്‍ പൂര്‍ത്തീകരിച്ചതോടെയാണ് 228 വീടുകള്‍ കൈമാറാനാകുന്നത്.

26.02.2019-ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോലുകള്‍ കൈമാറുന്ന വീടുകളുടെ എണ്ണം ജില്ല തിരിച്ച് നല്‍കുന്നു. (തിരുവനന്തപുരം - 16, കൊല്ലം - 11, പത്തനംതിട്ട - 30, ആലപ്പുഴ - 6, കോട്ടയം - 29, ഇടുക്കി - 6, എറണാകുളം - 27, തൃശൂര്‍ - 27, പാലക്കാട് - 48, മലപ്പുറം - 3, കോഴിക്കോട് - 8, വയനാട് - 3, കണ്ണൂര്‍ - 11, കാസര്‍ഗോഡ് - 3)

കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി

23/02/2019

# Care Home @ Inauguration
# Feb - 26

21/02/2019

ജനകീയ സർക്കാരിന്റെ
ആയിരം ദിനങ്ങൾ...

അറിയുക സര്ക്കാര് ഒപ്പം തന്നെയുണ്ട്.

#നമുക്ക് മുന്നേറാം

ഇടതുപക്ഷ സർക്കാരിന്റെ
ജനപക്ഷ ഭരണത്തിലെ ...
സ്വാന്തന സ്പർശം..

20/02/2019

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സഹകരണവകുപ്പിന്റെ "കെയര്‍ കേരള" പദ്ധതി
(CARe Kerala- Co-operative Alliance to Rebuild Kerala)

പ്രസ്തുത പദ്ധതിയുടെ ഭാഗമായി മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ ഇലന്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രണ്ട് വീട് പണി പൂർത്തീകരിച്ചു .വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 26 ന് നടത്തുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു '

15/02/2019

വർദ്ധിപ്പിച്ച നിരക്കിലുള്ള സാമൂഹ്യക്ഷേമ പെൻഷൻ തുക മാർച്ചു മാസത്തിൽ മുൻകൂറായി നൽകും. ഡിസംബർ 2018 മുതൽ ഏപ്രിൽ 2019 വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനുകളും ക്ഷേമനിധി പെൻഷനും മാർച്ച് മൂന്നാം വാരത്തോടെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും. ഇതിനൊപ്പമാണ് വർദ്ധിപ്പിച്ച നിരക്കിലുള്ള ഏപ്രിൽ മാസത്തെ പെൻഷൻ മുൻകൂറായി നൽകുന്നത്.

സാമൂഹ്യസുരക്ഷാ പെൻഷനുകൾ 100 രൂപ വർദ്ധിപ്പിക്കുമെന്ന കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം യാഥാർത്ഥ്യമാവുകയാണ്. 2980.68 കോടി രൂപയാണ് അഞ്ചുമാസത്തെ പെൻഷൻ നൽകുന്നതിനുള്ള ചെലവ്.

പെൻഷനുളള അർഹത പരിശോധിക്കുന്നത് പെൻഷൻ നിഷേധിക്കാൻ വേണ്ടിയാണെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്. നിലവിൽ സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു പെൻഷൻ ലഭിക്കുന്നതിന് അർഹത പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കില്ല. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്.
സർട്ടിഫിക്കറ്റ് നിർബന്ധമാക്കാതെ നിലവിലെ ഗുണഭോക്താക്കൾക്കെല്ലാം അടുത്ത ഗഡു സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്നതാണ്.

14/02/2019

നൂറ്റാണ്ടിലെ മഹാ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്ന സഹകരണ വകുപ്പിന്റെ 'കെയർ ഹോം' പദ്ധതി അതിന്റെ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. പ്രളയം തകർത്ത ജീവിത യാഥാർഥ്യങ്ങളുടെ മുന്നിൽ സർവ്വതും നഷ്ടപ്പെട്ട് "ഇനിയെന്ത്?" എന്നാകുലപ്പെട്ട് നിന്നിരുന്ന ജനങ്ങളുടെ മുന്നിലേക്ക് സഹകരണ മേഖല നീട്ടിയ സഹായഹസ്തമായിരുന്നു 'കെയർ കേരള'.

'കെയർ കേരള'യിലെ പ്രധാന പദ്ധതി ആണ് 'കെയർ ഹോം'. പ്രളയദുരന്തത്തില്‍ 7,000-ലധികം പേര്‍ക്ക് സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട 2000 കുടുംബങ്ങള്‍ക്ക് പുതിയ വീട് വച്ച് നല്‍കുകയാണ് 'കെയര്‍ ഹോം' പദ്ധതിയിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിട്ടത്. നിര്‍മ്മാണം ആരംഭിച്ചതില്‍ 181 വീടുകള്‍ അന്തിമഘട്ടത്തിലെത്തി. അവസാന മിനുക്കുപണികള്‍ നടത്തി ഇവ താക്കോല്‍ ദാനത്തിനായി സജ്ജമാവുകയാണ്. 270 വീടുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി അവസാനഘട്ട പ്രവര്‍ത്തനത്തിലേക്ക് കടന്നു കഴിഞ്ഞു.

വീടിന്റെ വിസ്തൃതി 500 ചതുരശ്ര അടിയില്‍ കുറയരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയതെങ്കിലും പലയിടത്തും ഇതിലും വിസ്തീര്‍ണ്ണമുള്ള വീടുകളാണ് ഒരുങ്ങുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകല്‍പന. വീടിന്റെ ഉറപ്പ്, പരിസ്ഥിതിയുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, കിണര്‍/കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യങ്ങള്‍, വൃത്തിയുള്ള പരിസരം, ഒരു കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും വീടിനോപ്പം വീട്ടുകാര്‍ക്കായി ഒരുങ്ങുന്നുണ്ട്.

വ്യാജ പ്രചാരണങ്ങളിലൂടെയും കുത്സിത ശ്രമങ്ങളിലൂടെയും പ്രളയം തകർത്ത കേരളത്തെ മുക്കിക്കൊല്ലുവാനായി ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടയുന്ന തരത്തിൽ ചില കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. കേരളത്തിന് അർഹമായ പല സഹായങ്ങളും പദ്ധതികളും മുടക്കുന്നതിനാണ് ഇക്കൂട്ടർ ശ്രമിച്ചത്. രക്ഷാപ്രവർത്തനത്തിനും റേഷനരിക്കും വിലയിടുന്നവരുടെ മുന്നിലേക്കാണ് കേരളത്തോടൊപ്പം ഞങ്ങളുണ്ട് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് സഹകരണ മേഖല നിലയുറപ്പിച്ചത്.

പ്രളയബാധിതർക്ക് പലിശരഹിത വായ്പ ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോട് കേരളത്തിലെ ബാങ്കിങ് സ്ഥാപനങ്ങൾ മുഖം തിരിച്ചപ്പോൾ ആ കടമയും ഏറ്റെടുത്തുകൊണ്ട് കേരളത്തിലെ സഹകരണ മേഖല കേരളത്തോടുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി തെളിയിച്ചു. 'കെയർ കേരള'യുടെ ഭാഗമായി 'കെയർ ലോൺ' എന്നൊരു പദ്ധതി ആവിഷ്ക്കരിച്ചു ഇതുവരെ സഹകരണബാങ്കുകളിലൂടെ 34936 ഗുണഭോക്താക്കള്‍ക്ക് 388.10 കോടി രൂപയാണ് നൽകിയത്.

നോട്ട് നിരോധനമെന്ന ഹിസ്റ്റോറിക് ബ്ലണ്ടർ നടപ്പിലാക്കിയ കാലയളവിൽ സഹകരണ മേഖലയെ കൊല്ലാൻ ശ്രമിച്ച ക്ഷുദ്ര കേന്ദ്രങ്ങൾക്കുള്ള തിരിച്ചടി കൂടിയാണ് റീബിൾഡ് കേരള പ്രൊജക്ടിൽ സഹകരണ മേഖലയുടെ പങ്ക്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിലയിടുന്ന സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ ഒരു ഘട്ടത്തിൽ കേരളത്തിന്റെ അതിജീവനത്തിനു കൈതാങ്ങാകുവാൻ കേരളത്തിന്റെ സഹകരണ മേഖലക്ക് കഴിയുന്നു എന്നതിൽ സഹകരണ വകുപ്പ് മന്ത്രി എന്ന നിലയിൽ അതിയായ അഭിമാനമുണ്ട്.


കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി

13/02/2019

കേരള ബാങ്ക് രൂപികരണം : സഹകരണ നിയമഭേദഗതി ബില്‍ സഭ പാസാക്കി

13/02/2019

കെയർ ഹോം പദ്ധതി താക്കോൽ ദാനം - സംസ്ഥാന തല ഉത്ഘാടനം 26/02/2019 ന് കോഴിക്കോട് വെച്ച് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നു.

Telephone

Website

Opening Hours

Monday 10:00 - 17:00
Tuesday 10:00 - 17:00
Wednesday 10:00 - 17:00
Thursday 10:00 - 17:00
Friday 10:00 - 17:00
Saturday 10:00 - 14:00