Darussalam Madrasa, Odayam, Varkala

Darussalam Madrasa, Odayam, Varkala

Educatinal institution

Photos from Darussalam Madrasa, Odayam, Varkala's post 05/06/2022

അൽ ഹംദുലില്ലാഹ്,
"പഠിച്ചുയരാം പടച്ചവൻ്റെ നാമത്തിൽ "
എന്ന പ്രമേയത്തിൽ
ഓടയം ദാറുസ്സലാം മദ്രസയിൽ അൽ ബിദായ
പ്രവേശന സംഗമം നടന്നു. തിങ്ങി നിറഞ്ഞ സദസ്സ് എത്രത്തോളം ധാർമ്മിക ബോധം കുട്ടികളിൽ ഉണ്ടാക്കാൻ രക്ഷിതാക്കൾ പരിശ്രമിക്കുന്നു എന്നതിന് തെളിവായി.

പഠിച്ചുയരാം പടച്ചവൻ്റെ നാമത്തിൽ എന്ന വിഷയത്തിൽ സഹിൽ സലഫി കുട്ടികളുമായി സംവദിച്ചു . മദ്രസ കുട്ടികളുടെ കലാപരിപാടിയും ഇതോടൊപ്പം ഉണ്ടായിരുന്നു.

04/06/2022
02/06/2022

ദാറുസ്സലാം മദ്രസ, ഓടയം, വർക്കല

"പഠിച്ചുയരാം പടച്ചവൻ്റെ നാമത്തിൽ "

അൽ ബിദായ പ്രവേശന സംഗമം
05/06/2020 രാവിലെ 10 ന്

31/05/2022

പുതിയൊരു അധ്യയന വർഷം ആരംഭിക്കുകയായി.

🎒🌂📒📐📏🖋️🖌️📚
സ്കൂളുകൾ തുറക്കുമ്പോൾ തന്റെ മക്കൾക്കായി വാങ്ങിക്കേണ്ട മൊത്തം പഠനോപകരണങ്ങളുടെ വില, ഒരു പാവപ്പെട്ട കുടുംബനാഥന് താങ്ങാവുന്നതിലും അധികമാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമേകുന്നതിനായി വിസ്ഡം സ്റ്റുഡൻ്റ്സ് ഓടയം ശാഖയും, ദാറുസ്സലാം മദ്രസയും സംയുക്തമായി വിദ്യാനിധി - സ്കൂൾ കിറ്റ് വിതരണം ചെയ്തു.

അക്ഷര വെളിച്ചത്തിനൊരു കൈത്താങ്ങ്.

📚 വിദ്യാനിധി - സ്കൂൾകിറ്റ്

നമ്മുടെ മക്കൾക്ക് പുത്തൻ പഠനോപകരണങ്ങൾ വാങ്ങിക്കുമ്പോൾ, ഒരു ഓഹരി പാവപ്പെട്ട കുട്ടികൾക്കും നീക്കി വെക്കാം.

➖➖➖➖➖➖➖➖➖
WISDOM STUDENTS, ODAYAM
DARUSSALAM MADRASA.

Photos from Darussalam Madrasa, Odayam, Varkala's post 30/05/2022

2021- 2022 അദ്ധ്യായന വർഷത്തിലെ വാർഷിക പരീക്ഷാ ഫലം.

28/05/2022
28/05/2022

‼️ *അഡ്മിഷൻ അറിയിപ്പ്* ‼️
➖➖➖➖➖➖➖➖➖➖
*السلام عليكم ورحمة الله وبركاته*

ഓടയം ദാറുസ്സലാം മദ്റസയിലെ അഡ്മിഷൻ *29/05/2022 ഞായർ (നാളെ) രാവിലെ 10 മണി മുതൽ* നടക്കുന്നു. അഡ്മിഷൻ എടുക്കാനുള്ള എല്ലാ പേരും നാളെ രാവിലെ 10 മണിക്ക് ഓഫീസുമായി ബന്ധപ്പെടുക.
മദ്റസ കൺവീനർ
➖➖➖➖➖➖➖➖➖➖

18/05/2022
08/05/2022

വർക്കലയിൽ ഒരു വ്യവസ്ഥാപിത മദ്രസ
🌌
നമ്മുടെ കുട്ടികളുടെ മത പഠനം വ്യവസ്ഥാപിതമായി നടക്കുന്നതിന് വേണ്ടി, ഓടയം, അഞ്ചുമുക്കിൽ കഴിഞ്ഞ 6 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ദാറുസ്സലാം മദ്രസ.
🌌
ഈ വർഷത്തെ പ്രവേശനം ആരംഭിച്ചു

🌲5 വയസ്സു മുതൽ 7 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കാണ് അഡ്മിഷൻ നൽകുന്നത്
🌲 16/05/2022 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ അഡ്മിഷൻ ആരംഭിക്കും.
🌲 ഓഫീസിൽ നിന്നും അറിയിച്ച documets മായി എത്തിച്ചേരുക .
🌲ശനി, ഞായർ, പൊതു അവധി എന്നീ ദിവസങ്ങളിൽ മാത്രമാണ് ക്ലാസ്സുകൾ
🌲 രാവിലെ 7:30 മുതൽ ഉച്ചക്ക് ശേഷം 3:30 മണിവരെ 3 ഷിഫ്റ്റായാണ് ക്ലാസ്സ് നടക്കുന്നത്.
🌲 വിവിധഭാഗങ്ങളിൽ നിന്നു വാഹനസൗകര്യം ലഭ്യമാണ്.
🌲 ശാന്തമായ അന്തരീക്ഷത്തിൽ ഉള്ള പഠനം
🌲 ഇസ്ലാമിലെ കർമ കാര്യങ്ങൾ പ്രായോഗികമായി പഠിപ്പി ക്കുന്നു
🌲 കുട്ടികളുടെ സർഗാത്മക കഴിവുകൾ ഉണർത്താൻ വേണ്ടിയുള്ള സാഹിത്യ സമാജങ്ങൾ
🌲 രക്ഷിതാക്കൾക്ക് വേണ്ടി പ്രത്യേക മാർഗനിർദേശ ക്ലാസുകൾ
🌌
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 +91 81 29157173
🌌
ലൊക്കേഷൻ:
Darussalam Madrasa
https://maps.app.goo.gl/qwzvhgE9AqeAdncw8

26/04/2022

അസ്സലാമു അലൈക്കും.
പുണ്യങ്ങൾ വാരികൂട്ടാവുന്ന ഈ റമളാനിലെ അവസാനത്തെ പത്തിൽ നിങ്ങളാൽ കഴിയുന്ന ചെറിയ സഹായമാണെങ്കിലും ഈ കുട്ടിയുടെ ചികിത്സാ ഫണ്ടിലേക്ക് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
സഹായിക്കാൻ കഴിയാത്തവർ മറ്റുള്ളവർക്ക് ഈ മെസ്സേജ് അയച്ച് കൊടുത്തെങ്കിലും ഇതുമായി സഹകരിക്കുക.
അള്ളാഹു എത്രയും പെട്ടെന്ന് അസുഖം ഭേദമാക്കട്ടെ ആമീൻ....

24/04/2022

സകാത്ത്
അർഹരിലേക്ക് എത്താൻ
■■■■■■■■■■■■■
സകാത്ത് അർഹരായവരിലേക്ക് എത്തുകയെന്നത് സകാത്ത് നൽകുന്നതു പോലെ പ്രധാനമാണ്.സകാത്ത് നൽകാൻ ബാധ്യതപ്പെട്ടവരെല്ലാം കൃത്യമായ തോതനുസരിച്ച് നൽകുകയും അത് അർഹരായവരിലേക്ക് എത്തുകയും ചെയ്താൽ നമ്മുടെ സമൂഹത്തിലെ പ്രയാസങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കുമെന്നുറപ്പാണ്.

കഴിഞ്ഞ രണ്ട് വർഷമായി വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ഓടയം ശാഖയുടെ കീഴിൽ ഓടയം സകാത്ത് സെൽ ഈ രംഗത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾ പ്രതീക്ഷാർഹമാണ്. സകാത്തിൻ്റെ അവകാശികളായി വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയ വിഭാഗങ്ങളിലെ ആളുകൾക്ക് കടബാധ്യത തീർക്കാനും, ചികിത്സാ സഹായം നൽകാനും, സ്വയംതൊഴിൽ സംരഭങ്ങൾ ആരംഭിക്കാനും സാധിച്ചു.الحمد لله ഈ സംരഭത്തെ തുണച്ചവർക്കെല്ലാം അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.

ഇതിൻ്റെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള പോസ്റ്ററിലുണ്ട്. താങ്കളുടെ ഈ വർഷത്തെ സകാത്ത് വിഹിതം ഓടയം സകാത്ത് സെല്ലിനെ ഏൽപ്പിക്കുകയാണെങ്കിൽ അർഹരായ ധാരാളം പേരുടെ പ്രശ്നങ്ങൾക്ക് ആശ്വാസം പകരാൻ ഇനിയും നമുക്ക് സാധിക്കും.إن شاء الله

സകാത്ത് നൽകാൻ ബാധ്യതപ്പെട്ട മറ്റു സുഹൃത്തുക്കൾക്കും ഈ സന്ദേശം കൈമാറുമല്ലൊ. അല്ലാഹു അനുഗ്രഹിക്കട്ടെ.

👇സകാത്ത് +91 9846662092 എന്ന നമ്പരിൽ ഗൂഗിൾ പേ ചെയ്യാവുന്നതാണ്.

ക്യാശ് അയക്കുന്നവർ http://wa.me/+919846662092 എന്ന നമ്പരിൽ സ്ലിപ്പ് അയച്ച് റസീപ്റ്റ് കെപ്പറ്റേണ്ടതാണ്.

👇കൂടുതലറിയാൻ
ഈ നമ്പറിൽ ബന്ധപ്പെടുക.
+91 9745 840031
+91 9895 106268
+91 9846 662092
__________________________

21/04/2022
Photos from Wisdom, Odayam, Varkala's post 12/04/2022

Photos from Wisdom, Odayam, Varkala's post

12/04/2022
31/03/2022

ഇഫ്ത്വാർ കിറ്റുകൾ
ഒരുക്കാൻ സമയമായി..
⌨️⌨️⌨️⌨️⌨️⌨️⌨️⌨️
വിശുദ്ധ റമദാനിൻ്റെ മുന്നോടിയായി പ്രയാസമനുഭവിക്കുന്നവർക്ക് ഓടയം ദാറുസ്സലാം മദ്രസയും, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഓടയം ശാഖയും ആശ്വാസമായി നൽകിവരുന്ന ഇഫ്ത്വാർ കിറ്റ് ഈപ്രാവശ്യം 1500 രൂപയുടെതാണ്.
റമദാൻ അടുത്തെത്തി നിൽക്കുന്ന ഘട്ടത്തിൽ ഈ സൽപ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യർഥിക്കുന്നു. ധാരാളം പേർക്ക് നോമ്പ് തുറക്കാനുള്ള അവസരമൊരുക്കാൻ ഇതിലൂടെ സാധിക്കാറുണ്ട്.الحمدلله

സമൂഹത്തിൽ ഒരു വിഭാഗം പ്രതിസന്ധി അതിജീവിക്കാൻ പ്രാപ്തിയുള്ളവരാണ്. മറ്റൊരു വിഭാഗം അവരുടെ പരാതികൾ ബന്ധപ്പെട്ടവരെ ഉണർത്തി പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്നു.എന്നാൽ അഭിമാന ക്ഷതം ഭയന്ന് തൻ്റെ പ്രയാസങ്ങൾ ഉള്ളിലൊതുക്കി ഭീമമായ സാമ്പത്തിക ബാധ്യതയുമായി കഴിഞ്ഞ് കൂടുന്ന ധാരാളം പേർ ഇന്ന് സമൂഹത്തിലുണ്ട്. അത്തരം ആളുകളെ കണ്ടെത്തി സഹായിക്കാനാണ് വിസ്ഡം ഇഫ്ത്വാർ കിറ്റിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.

നമ്മൾ വിഭവസമൃദ്ധമായി നോമ്പ് തുറക്കുമ്പോൾ, റമദാനിൽ ജോലിക്ക് പോലും പോകാൻ സാധിക്കാതെ പ്രായാസമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളും അവരുടെ കുടുംബവും സംതൃപ്തിയോടെ റമദാനിനെ വരവേൽക്കാനുള്ള സാഹചര്യം ഒരുക്കുവാൻ നാം പരിശ്രമിക്കേണ്ടതുണ്ട്.

നാം ഒരാളെ നോമ്പ് തുറപ്പിച്ചാൽ അതിൻ്റെ പുണ്യം വളരെ വലുതാണല്ലൊ. താങ്കൾക്ക് എത്ര രൂപയുടെ ഇഫ്ത്വാർ കിറ്റ് നൽകാനാവും?
താഴെയുള്ള എക്കൗണ്ട് നമ്പറിൽ പണമയച്ചാൽ വളരെ ഉത്തരവാദിത്തത്തോടെ അർഹരായവരിലേക്ക് എത്തിക്കാൻ ഞങ്ങൾ ശ്രമിക്കും. ان شاء الله. അല്ലാഹു അനുഗ്രഹിക്കട്ടെ; ആമീൻ

👇 Google Pay
+91 9895636190
___________________________
Darussalam Madrasa, Odayam.
Wisdom
Islamic Organisation
Odayam, Varkala.

29/03/2022
07/03/2022

ഓടയം, ദാറുസ്സലാം മദ്രസയിൽ നടന്ന
അന്നിദാഅ്
ഫാമിലി മീറ്റ്

പങ്കെടുത്തവർ:
സ്വഫ് വാൻ അൽ ഹികമി
അബ്ദുറാസിക് സ്വലാഹി

07/03/2022

Videos (show all)

Telephone

Website

Opening Hours

Saturday 08:30 - 14:30
Sunday 08:30 - 14:30