Swadeshi Jagaran Manch - Kerala സ്വദേശി ജാഗരൻ മഞ്ച് - കേരള

Swadeshi Jagaran Manch  - Kerala സ്വദേശി ജാഗരൻ മഞ്ച് - കേരള

official page of swadeshi jagaran manch kerala
http://www.swadeshionline.in/ SJM came into existence on November 22, 1991 at Nagpur.

The Swadeshi Jagaran Manch or SJM is an economic wing of Sangh Parivar that again took the tool of Swadeshi advocated in India before its independence to destabilize the British Empire. SJM took to the promotion of Swadeshi (indigenous) industries and culture as a dote against LPG. It is usually recognised as a part of the Sangh Parivar of Hindu nationalist organizations. Representatives of five n

Photos from Swadeshi Jagaran Manch  - Kerala സ്വദേശി ജാഗരൻ മഞ്ച് - കേരള's post 22/12/2023

സ്വദേശിയും കാലിക പ്രസക്തിയും കൊല്ലം

Photos from Swadeshi Jagaran Manch  - Kerala സ്വദേശി ജാഗരൻ മഞ്ച് - കേരള's post 19/12/2023

സ്വാവലമ്പി ഭാരത് അഭിയാൻ പാലക്കാട് ജില്ലാ സമിതി ഇന്ന് (19 12 2023) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പാലക്കാട് മാതൃജ്യോതി ഹാളിൽ വിവിധ വിഷയങ്ങളിൽ ഏകദിന ശിൽപശാലയും 12 സംരംഭകർക്ക് ഉദ്യമതാ പുരസ്‌കാരവും നൽകി. അഡ്വ ഇ കൃഷ്ണദാസ് (മുനിസിപ്പൽ ചെയർമാൻ പാലക്കാട്) ഉദ്ഘാടനം ചെയ്തു, ശ്രീ എം സി വത്സൻ (പ്രാന്ത സേവാപ്രമുഖ്) വർഗീസ് തൊടുപറമ്പിൽ എസ്‌ജെഎം സംസ്ഥാന സഹ സംയോജകൻ എന്നിവർ സംരംഭകർക്ക് ഉദ്യമതാ പുരസ്‌കാരം നൽകുകയും മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തു.

19/12/2023

പാലക്കാട് ജില്ലാ ഉദ്യമതാ പുരസ്ക്കാര സമർപ്പണം ഇന്ന്....

17/12/2023

സ്വദേശി ജീവിതത്തിന്റെ സർവ്വകാലീന പ്രസക്തി 22 ന് 5 pm ശക്തി നിവാസ് തിരുവനന്തപുരം.....

Photos from Swadeshi Jagaran Manch  - Kerala സ്വദേശി ജാഗരൻ മഞ്ച് - കേരള's post 17/12/2023

സ്വാവലംബി ഭാരത് അഭിയാൻ കൊടുങ്ങല്ലൂർ താലൂക്ക് സമിതി തൊഴിൽ പ്രദാന കേന്ദ്രം ആരംഭിച്ചു. പ്രാന്ത ഗ്രാമവികാസ് പ്രമുഖ് ശശീന്ദ്രജി ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്വദേശി ജാഗരൺ മഞ്ചിന്റെ സംസ്ഥാന സമ്പർക്ക പ്രമുഖ് കെ. ഭാഗ്യനാഥൻ മാർഗ്ഗ നിർദേശം നൽകി

15/12/2023

തൊഴിൽ പ്രദാന കേന്ദ്രം കൊടുങ്ങല്ലൂർ .. ഉദ്ഘാടനം ഇന്ന്.....

15/12/2023

21.12 2023 അഖില ഭാരതീയ സമര വാഹിനി പ്രമുഖ് ശ്രീ അന്നദാ ശങ്കർ പാണിഗ്രാഹി കൊല്ലം

15/12/2023

ഡിസംബർ മാസത്തെ സ്വദേശി പത്രിക
https://www.swadeshionline.in/assets/uploads/magazine-14-12-2023-405.pdf

Photos from Swadeshi Jagaran Manch  - Kerala സ്വദേശി ജാഗരൻ മഞ്ച് - കേരള's post 15/12/2023

സ്വാവലംബി ഭാരത് അഭിയാൻ അഖില ഭാരതീയ സഹ സംയോജക ശ്രീമതി അർച്ചന മീണ , ഇന്നലെ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കാണുകയും സ്വാവലംബി ഭാരത് അഭിയാന്റെ പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിക്കുകയും , സ്വദേശിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട സാഹിത്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തപ്പോൾ......

14/12/2023

ദേശീയ ഊർജ്ജ സംരക്ഷണ ദിനം..…..

13/12/2023

സ്വദേശി ജാഗരൺ മഞ്ച് ബൃഹദ് അഖില ഭാരതീയ ബൈഠക്ക് , കന്യാകുമാരി....

12/12/2023

ഇന്ന് ബാബുഗേനുബലിദാനദിനം-സ്വദേശിദിനം:
"വഴിയിൽ നിന്നുമാറുക, ഇല്ലെങ്കിൽ നിന്റെ നെഞ്ചിലൂടെ ഈ കൂറ്റൻ ട്രക്ക് കയറിയിറങ്ങും" ബ്രീട്ടിഷ് യജമാനൻ അവസാനത്തെ ശാസനയും ആ സ്വദേശിപോരാളിക്ക് നൽകി. "സ്വദേശിയാണ് അഭിമാനം. വിദേശിവസ്ത്രങ്ങൾ കയറ്റിയ ഈ ട്രക്ക് വേണമെങ്കിൽ എന്റെ മുകളിലൂടെ കേറി പോയ്ക്കോട്ടെ. ഭാരതമാതാവ് വിജയിക്കട്ടെ!" ഇത്രയും പറഞ്ഞ് ആ 22കാരൻ ഗാന്ധിജിയുടെ മുദ്രാവാക്യങ്ങൾ തുടരെത്തുടരെ വിളിച്ചു. അദ്ദേഹത്തെ ഭയപ്പെടുത്തി പിന്മാറ്റാൻ സാധിക്കില്ലെന്ന് ബ്രിട്ടീഷുദ്യോഗസ്ഥർക്ക് മനസ്സിലായി. ആ ദേശഭക്തൻ ബാബുഗേനുസൈദ്. ആ ജനാവലിയെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ മുകളിലൂടെ അവർ ആ കൂറ്റൻ ട്രക്ക് കയറ്റിയിറക്കി. കണ്ടുനിന്നവർ ഭയന്നോടി ബോധരഹിതരായി ചിലർ ഉറക്കെ അലറികരഞ്ഞു. ഭാരതത്തിന്റെ വീരപുത്രൻ ബാബുഗേനുസൈദിന് പ്രണാമം. സ്വദേശിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ബലിദാനി.

12/12/2023

ബാബു ഗെയ്നു സെയ്ദ് ബലിദാന ദിനം...

08/12/2023

എപ്പോഴാണ് ഭാരതം എല്ലാ മേഖലയിലും സ്വാശ്രയവും , അഭിവൃദ്ധിയും പ്രാപിക്കുന്നത് അത് വരെ വിശ്രമില്ല . ഇക്കാര്യത്തിൽ യുവശക്തിയുടെ പങ്ക് വളരെ വലുതാണ്

ശ്രീ അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി

വിദ്യാർത്ഥി പരിഷത്ത് 69 മത് ദേശീയ സമ്മേളനം ദില്ലി , ഉദ്‌ഘാടന പ്രസംഗത്തിൽ....

07/12/2023

സ്വാവലംബി ഭാരത് അഭിയാൻ പാലക്കാട് ജില്ല......

Photos from Swadeshi Jagaran Manch  - Kerala സ്വദേശി ജാഗരൻ മഞ്ച് - കേരള's post 05/12/2023

ലോക മണ്ണ് ദിനവുമായി ബെന്ധപ്പെട്ട് കോട്ടയം ജില്ലയിലെ പായിപ്പട് LP സ്ക്കൂളിൽ മണ്ണ് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വിവരിച്ച് മര തൈകൾ നടുന്നു

05/12/2023

മണ്ണിലേക്ക് തിരിയുക......

Photos from Swadeshi Jagaran Manch  - Kerala സ്വദേശി ജാഗരൻ മഞ്ച് - കേരള's post 23/11/2023

സ്വാവലംബി ഭാരത് അഭിയാൻ കണ്ണൂർ ജില്ലാ സമിതി ഇന്നലെ
(22 11 2023 )രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ വിവിധ വിഷയങ്ങളെ ക്കുറി കുറിച്ചുള്ള ഏക ദിന ശില്പശാലയും, 8 സംരഭകരെ ആദരിക്കുകയും ചെയ്തു. ശ്രീ ടി.കെ രമേശ് കുമാർ (പ്രസിഡണ്ട് ,നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ) ഉദ്ഘാടനം ചെയ്യുകയും , ശ്രീ രാജീവൻ (സംസ്ഥാന സെക്രട്ടറി സേവാഭാരതി) അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

22/11/2023

സാമ്പത്തിക സ്വാശ്രയത്വത്തിലേക്കുള്ള പ്രയാണത്തിന്റെ മൂന്നു പതിറ്റാണ്ട്; നവംബർ 22, സ്വദേശി ജാഗരൺ മഞ്ച് സ്ഥാപന ദിനം......

Read more at: https://janamtv.com/80779762/

22/11/2023

സ്ഥാപക ദിനം.....

20/11/2023

നാല് ട്രില്യൻ ഡോളർ സാമ്പത്തിക വ്യവസ്ഥയിൽ ഭാരതം.....

20/11/2023

ഏകദിന ശില്പശാലയും , ഉദ്യമിതാ പുരസ്കാര സമർപ്പണവും....

Photos from Swadeshi Jagaran Manch  - Kerala സ്വദേശി ജാഗരൻ മഞ്ച് - കേരള's post 15/11/2023

സ്വാവലംബി ഭാരത് അഭിയാൻ ചങ്ങനാശ്ശേരി താലൂക്ക് സമിതിയുടെ അഭിമുഖ്യത്തിൽ ഇന്നലെ 14 11 2023 ബുധനാഴ്ച സംരഭകത്വ ശില്പശാലയും, ഉദ്യമതാ പുരസ്ക്കാര സമർപ്പണവും നടത്തി. പ്രാന്ത സഹ ബൗദ്ധിക് പ്രമുഖ് ശ്രീ പി. ആർ സജീവൻ മാർഗ്ഗ നിർദ്ദേശം നൽകി

12/11/2023

ദീപാവലി ആശംസകൾ.....

12/11/2023

Swadeshi..... Deepavali 🎇

11/11/2023

ഈ മാസത്തെ സ്വദേശിപത്രികhttps://www.swadeshionline.in/assets/uploads/magazine-10-11-2023-403.pdf

10/11/2023

സ്വദേശി ജാഗരൺ മഞ്ച് സ്ഥാപകൻ🙏
ആദര്‍ശ ജീവിതത്തിന്റെ സൂര്യതേജസായി പരസഹസ്രം പ്രവര്‍ത്തകരുടെ മനസില്‍ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പൊന്‍പ്രഭ വിതറിയ സംഘപ്രചാരകൻ.
ആതുല്യ സംഘാടകന്‍, ഉജ്വലനായ വാഗ്മി, ചിന്തകന്‍, ദാര്‍ശനികന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വൈചാരികമേഖലയ്ക്ക്‌ അതുല്യ സംഭാവനകളാണ്‌ അദ്ദേഹത്തിന്റെ സൃഷ്ടികള്‍കൊണ്ടും പ്രഭാഷണങ്ങള്‍കൊണ്ടും മാര്‍ഗ്ഗദര്‍ശനംകൊണ്ടും ലഭിച്ചിട്ടുള്ളത്‌. ഏറ്റെടുത്ത എല്ലാ ചുമതലകളും അര്‍ത്ഥവത്താക്കാനും പൂര്‍ണ്ണത കൈവരിക്കാനും കഴിഞ്ഞു. നിയമ ബിരുദത്തിനുശേഷം 22-ാ‍മത്തെ വയസില്‍ ആര്‍എസ്‌എസ്‌ പ്രചാരകനായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. സംഘപ്രവര്‍ത്തനത്തിനുവേണ്ടി കേരളത്തിലേക്കു നിയോഗിക്കപ്പെട്ട ആദ്യത്തെ പ്രചാരകന്‍ ഠേംഗ്ഡ്ജി ആയിരുന്നു. കേരളത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ ആര്‍എസ്‌എസിന്‌ ശക്തമായ അടിത്തറപാകാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഠേംഗ്ഡ്ജിയുടെ നേതൃത്വത്തില്‍ നിരവധി സംഘടനകള്‍ക്ക്‌ രൂപം നല്‍കുകയുണ്ടായി. എബിവിപി, ഭാരതീയ ജനസംഘം തുടങ്ങിയ സംഘടനകള്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം പ്രമുഖ പങ്ക്‌ വഹിച്ചു. ഭാരതീയ കിസാന്‍ സംഘ്‌, ഭാരതീയ മസ്ദൂര്‍ സംഘ്‌, സ്വദേശി ജാഗരണ്‍ മഞ്ച്‌ തുടങ്ങിയ ഒട്ടനവധി സംഘടനകള്‍ക്ക്‌ അദ്ദേഹം നേതൃത്വം നല്‍കി..

എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം എന്ന മഹാത്മാഗാന്ധിയുടെ വചനത്തോട്‌ പൂര്‍ണ്ണത പുലര്‍ത്തുന്ന ജീവിതമായിരുന്നു ഠേംഗ്ഡ്ജിയുടേത്‌. ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്തയുമായി വാക്കും പ്രവര്‍ത്തിയും സംയോജിപ്പിച്ച്‌ ആശയം കര്‍മ്മപഥത്തില്‍ വിജയകരമായി ആവിഷ്കരിക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്ക്‌ സമ്പൂര്‍ണ്ണമാതൃകയാണ്‌ ഠേംഗ്ഡ്ജിയുടെ ജീവിതം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവന മാനിച്ച്‌ രാജ്യം പത്മവിഭൂഷന്‍ ബഹുമതി നല്‍കിയെങ്കിലും അദ്ദേഹം അത്‌ നിരസിക്കുകയുണ്ടായി.
ഠേംഗ്ഡ്ജിയെ നേരിട്ടുകണ്ടിട്ടുള്ള ഒരു പ്രവര്‍ത്തകനും ജീവിതാവസാനംവരെ അദ്ദേഹത്തെ മറക്കാന്‍ സാധിക്കില്ല.
കമ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി മൂന്നാമതൊരു വഴി ഭാരതത്തിന്റെ തത്വശാസ്ത്രമായിരുന്നു. അദ്ദേഹത്തിന്റെ പ്രഗത്ഭ സൃഷ്ടിയായ ‘തേര്‍ഡ്‌ വേ’ എന്ന പുസ്തകത്തില്‍ വളരെ വിശദമായി ഇത്‌ പ്രതിപാദിക്കുന്നുണ്ട്‌..
രാജ്യത്തെ ജനാധിപത്യ പോരാട്ടത്തില്‍ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ നേതൃത്വം കൊടുത്തിരുന്ന ലോകസംഘര്‍ഷസമിതിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ആഗോള മൂലധന ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ അതിവിപുലമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച്‌ ബഹുരാഷ്ട്രകുത്തകകള്‍, വേള്‍ഡ്‌ ട്രേഡ്‌ ഓര്‍ഗനൈസേഷന്‍, വേള്‍ഡ്‌ ബാങ്ക്‌, ഐഎംഎഫ്‌ തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ രാജ്യത്തും ലോകത്തും നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അതിക്രമങ്ങളെയും അരാജകത്വത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ദേശവ്യാപക പ്രക്ഷോഭ പരമ്പരതന്നെ അദ്ദേഹം സൃഷ്ടിക്കുകയും ചെയ്തു. സ്വദേശീ സ്വാശ്രയം, സ്വാഭിമാനം എന്ന മുദ്രാവാക്യം കൂടുതല്‍ ജനകീയമാക്കി. ആറ്‌ പതിറ്റാണ്ട്‌ നീണ്ടുനിന്നിരുന്ന അദ്ദേഹത്തിന്റെ പൊതുജീവിതം ശ്രേഷ്ഠകരവും അനുകരണീയവുമാണ്‌..

06/11/2023

ശില്ല ശാല....

01/11/2023

കേരളം
കന്യാകുമാരി ക്ഷിതിയാദിയായ്
ഗോകർണാന്തമായ് തെക്കുവടക്കു നീളെ
അന്യോന്യമംബാശിവർ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം

24/10/2023

സ്വദേശി, സ്വാവലംബനം

24/10/2023

രാഷ്ട്രീയ സ്വയംസേവക സംഘം
വിജയദശമി മഹോത്സവം
യുഗാബ്ദം 5125
രേശിംബാഗ് മൈതാനം, നാഗ്പൂർ

മുഖ്യാതിഥി
പദ്മശ്രീ ശങ്കർ മഹാദേവൻ
വിഖ്യാത ഗായകൻ

വിജയദശമി ബൗദ്ധിക്ക്
പൂജനീയ സർസംഘചാലക്
ഡോ. മോഹൻ ഭാഗവത്

24/10/2023
23/10/2023

ദേശീയ ആയുർവേദ ദിനം...

19/10/2023

*മഹാരാഷ്ട്ര സർക്കാരിന്റെയും, സ്വാവലംബി ഭാരത് അഭിയാന്റെയും സംയുക്ത ശ്രമങ്ങളോടെ, മഹാരാഷ്ട്രയിൽ തുറക്കുന്ന 511 ഗ്രാമീണ നൈപുണ്യ വികസന കേന്ദ്രങ്ങൾ വൈകിട്ട് 4 മണിക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.*
*എല്ലാവരും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അവരവരുടെ* സ്ഥലങ്ങളിലെ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്ത് അവരവരുടെ സ്ഥലങ്ങളുടെ ഫോട്ടോകൾ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.*
ലിങ്ക്

https://bit.ly/sapio-pm-mpl

*ഡോ. ഭഗവതി പ്രകാശ് ശർമ്മ*

ദേശീയ സംയോജകൻ
സ്വാവലംബി ഭാരത് അഭിയാൻ

17/10/2023

ഒക്ടോബർ മാസത്തെ സ്വദേശി പത്രിക
https://www.swadeshionline.in/assets/uploads/magazine-17-10-2023-401.pdf

15/10/2023

ശ്രീ എ.പി ജെ അബ്ദുൾ കലാം ജയന്തി, ലോക വിദ്യാർത്ഥി ദിനം.....

14/10/2023

സ്വദേശി ജാഗരൺ മഞ്ച് സ്ഥാപകൻ ദത്തോ പന്ത് ഠേഗ്ഡിജി സമ്യതി ദിനം......

13/10/2023

സ്വദേശിയിലധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ അനിവാര്യം തന്നെയാണ്. സമ്പദ് വ്യവസ്ഥ പ്രകാരം സാമ്പത്തികസുരക്ഷ എന്നത് ജനങ്ങളുടെ സ്വാവലംബനസ്വഭാവത്തെ ആശ്രയിച്ചു നിലകൊള്ളുന്ന ഒരു ഘടകമാണ്. സ്വദേശി സമ്പ്രദായം സ്വീകരിക്കാത്ത പക്ഷം നമുക്ക് യഥാർത്ഥവികസനം അസാദ്ധ്യമാണ്.

സ്വദേശി എന്നാലെന്താണ്? നമ്മുടെ നാട് പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കുക എന്നല്ല അതിനർത്ഥം.
" ആനോ ഭദ്രാ ക്രതവോ യന്തു വിശ്വതഃ' " എന്നാണ് നമ്മുടെ ആഗോളതത്ത്വം. എങ്കിലും വീട്ടി ലുണ്ടാക്കാവുന്ന വസ്തുക്കൾ അങ്ങാടിയിൽനിന്ന് വാങ്ങുകയില്ല എന്നതാണ് സ്വദേശിയുടെ പ്രാഥമികതത്ത്വം. അതുപോലെ ഗ്രാമത്തിൽ ഉൽപാദിപ്പിക്കാൻ സാധിക്കുന്നവയുടെ ഉല്പാദനം ഗ്രാമകേന്ദ്രങ്ങളിൽ നടക്കണം. അതുവഴി ഗ്രാമങ്ങൾ തൊഴിൽദായക കേന്ദ്ര ങ്ങളാവണം. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ നമ്മുടെ രാജ്യത്തുണ്ടാകാവുന്ന വസ്തുക്കൾ പുറംരാജ്യത്തിൽ നിന്നും വാങ്ങുകയില്ല എന്നു ക്രമേണ തീരുമാനിക്കണം. അതേസമയം നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കാത്ത വസ്തുക്കൾ വിദേശത്തുനിന്നും സ്വീകരിക്കുകയും ചെയ്യാം. അറിവിന്റെയും സാങ്കേതികവിദ്യയുടേയും കാര്യമാണെങ്കിൽ ലോകത്തിന്റെ ഏതു കോണിൽ നിന്നും നമുക്കവ സ്വീകരിക്കാം. നമ്മുടെ ദേശത്തിന്റെ പ്രകൃതത്തിനും ആവശ്യത്തിനുമനുരൂപമായി വേണ്ട മാറ്റങ്ങൾ വരുത്തി അവ നമ്മുടെ നാട്ടിൽ തന്നെ നിർമിക്കാനുള്ള പ്രയത്നം നടക്കണം. ഇതാണ് സ്വദേശീഭാവം. ഇത്തരം സ്വദേശിപദ്ധതിയില്ലാതെ നമ്മുടെ സാമ്പത്തി കമേഖല സുദൃഢമാക്കാൻ സാദ്ധ്യമല്ല. ലോകം ഇത്രമേൽ ചുരുങ്ങുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ആഗോളതലത്തിൽ ദേശാന്തരവ്യാപാരങ്ങൾ നടന്നിരുന്നു. അത്തരം കൊടുക്കൽ വാങ്ങലുകൾ ഇനിയും തുടരും . എന്നാൽ ഈ വ്യാപാരത്തിൽ ഏകപക്ഷീയമായ വില്പന മാത്രം നടക്കും, വാങ്ങലുകൾ നടക്കുകയില്ല എന്ന രീതി ശരിയല്ല. അതുകൊണ്ട് ഈ ആദാനപ്രദാനത്തിൽ സ്വദേശീയമായ വ്യാപാര നിബന്ധനകൾ ശക്തമാക്കണമെന്ന ചിന്ത രാഷ്ട്രത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടായാൽ നമ്മുടെ ഭാവി വ്യാപാര -വാണിജ്യങ്ങൾ കൂടുതൽ മികവുറ്റതാകും.

രാഷ്ട്രീയ സ്വയംസേവക സംഘം
സർസംഘചാലക്
ശ്രീ മോഹൻ ഭാഗവത്

Videos (show all)

ഇന്ന് ബാബുഗേനുബലിദാനദിനം-സ്വദേശിദിനം:"വഴിയിൽ നിന്നുമാറുക, ഇല്ലെങ്കിൽ നിന്റെ നെഞ്ചിലൂടെ ഈ കൂറ്റൻ ട്രക്ക് കയറിയിറങ്ങും" ബ്...
രാഷ്ട്രീയ സ്വയംസേവക സംഘം വിജയദശമി മഹോത്സവം യുഗാബ്ദം 5125 രേശിംബാഗ് മൈതാനം,  നാഗ്പൂർ
സ്വദേശിയിലധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ അനിവാര്യം തന്നെയാണ്. സമ്പദ് വ്യവസ്ഥ പ്രകാരം സാമ്പത്തികസുരക്ഷ എന്നത് ജനങ്ങളുടെ സ്...
ഭാരതത്തിലെ നാമെല്ലാവരും സ്വദേശി ജീവിതരീതി പിന്തുടരണം. വലുതായാലും ചെറുതായാലും, നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന വസ്തുക്കൾ സ്...
അമൃതശതം പ്രഭാഷണ പരമ്പര
Maha Sanghik of Kottayam Dist | കോട്ടയം ജില്ല മഹാ സാംഘിക്ക്
Freedom Talks : Swaraj @75
സ്വദേശിവസ്തുക്കൾ വാങ്ങൂ ,ഭാരതത്തെ വിശ്വ ഗുരുവായി ഉയർത്തൂ 🙏
കെ റെയിൽ വിരുദ്ധവേദി