CPIM Kizhattur
CPI(M) KIZHATTUR OFFICIAL
Im sorry comrde u wont be the headline of any channel
Rest in power❤️
കീഴാറ്റൂർ പ്രവാസി സഖാക്കൾ കൂട്ടായിമയുടെ ആംബുലൻസ് ഫ്ലാഗ് ഓഫ് നിർവഹിച്ച് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക്
സഃ പിവി അൻവർ ആക്കപ്പറമ്പിൽ സംസാരിക്കുന്നു.
കീഴാറ്റൂർ പ്രവാസി സഖാക്കൾ കൂട്ടായിമയുടെ ആംബുലൻസ് ഫ്ലാഗ് ഓഫ് നിർവഹിച്ച് വെള്ളിയാഴ്ച്ച വൈകുന്നേരം
സഃ പിവി അൻവർ ആക്കപ്പറമ്പിൽ സംസാരിക്കുന്നു ..
പ്രവാസി സംഗമവും, ആംബുലൻസ് ഫ്ലാഗ് ഓഫും...
കീഴാറ്റൂര്‍ വില്ലേജില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇടതുപക്ഷ പുരോഗമനാശയക്കാരുടെ കൂട്ടായ്മയാണ് 'കീഴാറ്റൂര്‍ പ്രവാസീസ് ട്രസ്റ്റ് (KIPT)'.അംഗങ്ങളുടെ ക്ഷേമകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയും, നാടിന്റെ പൊതു സാമൂഹിക ജീവകാരുണ്യ രംഗങ്ങളില്‍ ഇടപെടലുകള്‍ നടത്തിയും കഴിഞ്ഞ 4 വർഷത്തോളമായി ട്രസ്റ്റ് മുന്നോട്ട് പോവുന്നു. പിന്നിട്ട വഴികളില്‍ വ്യത്യസ്തങ്ങളായ ഒരു പാട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും, പ്രയാസം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വിവിധ തരത്തിലുള്ള സഹായങ്ങള്‍ നല്‍കി താങ്ങാവാനും ട്രസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. പ്രവാസലോകം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിലും നാടിനോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിച്ചുകൊണ്ട് ട്രസ്റ്റിന്റെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലമാക്കി മുന്നോട്ടു കൊണ്ടു പോവുക എന്നതു തന്നെയാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. ആ നിലയിൽ നമ്മുടെ പ്രദേശത്തെ ആതുര സേവന രംഗത്ത് ട്രസ്റ്റ് പുതിയൊരു കാൽവെപ്പ് നടത്തുകയാണ്.
കഴിഞ്ഞ കോവിഡ് മഹാമാരിക്കാലത്ത് ഈ കൂട്ടായ്മ നാട്ടിലും പ്രവാസ ലോകത്തും പ്രതിസന്ധി അനുഭവിക്കുന്നവർക്ക് വേണ്ടി പ്രത്യേകം ഇടപെടൽ നടത്താൻ ശ്രദ്ധിച്ചിരുന്നു. ആ ഘട്ടത്തിലാണ് പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ആശ്രയിക്കാവുന്ന തരത്തിലുള്ള ഒരു ആംബുലൻസ് സർവീസിൻ്റെ അപര്യാപ്തത നമ്മുടെ പ്രദേശത്തുണ്ട് എന്നത് ബോധ്യപ്പെട്ടത്. ആ നിമിഷം മുതൽ നടത്തിയ കൂട്ടായ ശ്രമ ഫലമായി കൂട്ടായ്മയിലെ അംഗങ്ങൾ അവരുടെ അധ്വാനത്തിൻ്റെ ഒരു ഭാഗം ആംബുലൻസ് യാഥാർത്ഥ്യമാക്കുന്നതിലേക്ക് സംഭാവനയായി നൽകിയപ്പോൾ ഈ പോരായ്മയെയും നമ്മൾ അഭിമാനപൂർവ്വം മറി കടക്കുകയാണ്.
ഈ വരുന്ന ജൂൺ 16 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന് ട്രസ്റ്റ് ആഭിമുഖ്യത്തിൽ ആക്കപ്പറമ്പ് ഇഎംഎസ് സ്മാരക സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിൽ വെച്ച് ആംബുലൻസ് സർവീസിൻ്റെ ഫ്ളാഗ് ഓഫ് കർമ്മം നിർവ്വഹിക്കപ്പെടുകയാണ്. ഏറെ പ്രിയങ്കരനായ നിലമ്പൂർ നിയോജക മണ്ഡലം MLA ശ്രീ.പി വി അൻവർ പരിപാടി ഉൽഘാടനം ചെയ്യും. പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ഗഫൂർ പി ലില്ലീസ് മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ വെച്ച് ഈ വർഷത്തെ എസ് എസ് എൽ സി, +2 വിജയികളായ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ മുൻ എം എൽ എ വി. ശശികുമാർ അനുമോദിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.
ഈ അഭിമാന മുഹൂർത്തത്തിൽ എല്ലാ പ്രിയപ്പെട്ടവരുടെയും മഹനീയ സാന്നിധ്യം ഉണ്ടാവണമെന്ന് വിനയപുരസരം അഭ്യർത്ഥിക്കുന്നു..
സ്നേഹപൂര്‍വ്വം,
ചെയര്‍മാന്‍,
കീഴാറ്റൂര്‍ പ്രവാസീസ് ട്രസ്റ്റ്
(Reg: 55/19)
⛔⛔⛔⛔⛔⛔⛔⛔⛔
അഭിവാദ്യങ്ങളോടെ...
കീഴാറ്റൂർ പ്രവാസി സഖാക്കൾ കൂട്ടായ്മ
സഖാവേ കണ്ണീരോടെ വിട...
കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവും
CPIM പത്തനംതിട്ട ഏരിയ സെക്രട്ടറിയുമായ സഖാവ് പി.ആർ.പ്രദീപ്
ആദരാഞ്ജലികൾ..🌹
*മാർച്ച് 29:കയ്യൂർ രക്തസാക്ഷി ദിനം*
”കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഖാക്കളോട് ഉത്കണ്ഠപ്പെടാതിരിക്കുവാന്‍ പറയുക, അവരെ ഉന്മേഷഭരിതരാക്കുക, ഞങ്ങള്‍ നാടിനുവേണ്ടി അഭിമാനത്തോടെ ജീവത്യാഗം ചെയ്തുവെന്നറിയിക്കുക”
ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം.
ഐതിഹാസികമായ കയ്യൂർ സമരത്തെ തുടർന്ന് നാല് ധീര സഖാക്കളായിരുന്നു രക്തസാക്ഷികളായത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രാഷ്ട്രീയപരമായ കാരണങ്ങളാല്‍ നാല് കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ തൂക്കിലേറ്റപ്പെട്ടത്.കയ്യൂര്‍ സഖാക്കളുടെ രക്തസാക്ഷിത്വത്തിന് 80 വര്‍ഷം തികയുന്നു.
കർഷകജാഥയെ ആക്രമിച്ച സുബ്രായൻ എന്ന പൊലീസുകാരൻ പുഴയിൽ വീണ് മരിച്ചതിന്റെ പേരിലുണ്ടായ ഭീകരമായ പൊലീസ് നരനായാട്ടും സഖാകൾക്കെതിരെയുണ്ടായ കള്ളകേസുകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര ചരിത്രത്തിലെ അവിസ്മരണീയമായ സംഭവങ്ങളാണ്.
നാടുവാഴിത്തത്തിനുംസാമ്രാജ്യത്വത്തിനുമെതിരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും നടത്തിയ ധീരോദാത്തസമരങ്ങളുടെചരിത്രത്തിലെ പ്രത്യേക കാലഘട്ടത്തെയാണ്കയ്യൂര്‍സമരം സൂചിപ്പിക്കുന്നത്. 1934 മുതല്‍ കര്‍ഷകപ്രസ്ഥാനം ജന്മിത്തത്തിനെതിരെ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങി. മറ്റു സ്ഥലങ്ങളിലെപ്പോലെ നീലേശ്വരം രാജാവിന്റെ ചെയ്തികളെചോദ്യംചെയ്ത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍കര്‍ഷകപ്രസ്ഥാനം സമരരംഗത്ത് വന്നുകഴിഞ്ഞിരുന്നു.
ഒരുദിവസം ഹോസ്ദുര്‍ഗ് റവന്യൂ ഇന്‍സ്പെക്ടര്‍ കയ്യൂരില്‍ വന്നപ്പോള്‍ വളന്റിയര്‍ പരിശീലനവും കൃഷിക്കാരുടെ ജാഥയും നേരില്‍ക്കണ്ട് വഴിമാറിപോകേണ്ടിവന്നു. ഒരു ഫോറസ്റ്റ് ഓഫീസറെ കൃഷിക്കാര്‍ കളിയാക്കിയെന്ന പരാതിയുമുണ്ടായി. കയ്യൂരില്‍ കൃഷിക്കാര്‍ സംഘടിക്കുന്നുവെന്ന് അവര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട്ചെയ്തു. ഈ അവസരത്തില്‍ത്തന്നെയാണ് കര്‍ഷകസംഘം യോഗം ചേര്‍ന്ന് നീലേശ്വരം രാജാവിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചത്. 1941 മാര്‍ച്ച് 30ന് കയ്യൂരില്‍നിന്ന് നീലേശ്വരത്തേക്ക് ജാഥയായി പോയി നിവേദനം നല്‍കാനായിരുന്നു തീരുമാനം. നിവേദനത്തിന്റെ കോപ്പി നേരത്തെ കിട്ടിയ ജന്മിയും പൊലീസുകാരും ചേര്‍ന്ന് ജാഥ പൊളിക്കാന്‍ പദ്ധതി തയ്യാറാക്കി.
മാര്‍ച്ച് 26ന് രാവിലെ ചിലപൊലീസുകാര്‍ ജന്മിയുടെ കാര്യസ്ഥന്മാരുമായി ചര്‍ച്ച നടത്തി. പൊലീസിന്റെയും ജന്മിയുടെയും നീക്കം മനസ്സിലാക്കാന്‍ പ്രാദേശിക കമ്മിറ്റി (സെല്‍) ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. കെ പിവെള്ളുങ്ങ, സി കൃഷ്ണന്‍നായര്‍, ടി വി കുഞ്ഞിരാമന്‍എന്നിവര്‍ പൊലീസിനെ പിന്തുടര്‍ന്നു. സഖാക്കളെ അടിക്കാന്‍ പദ്ധതിയിട്ട പൊലീസുകാരന്‍ ചെറിയപരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തെ തുടര്‍ന്ന് മാര്‍ച്ച് 26ന് രാത്രി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിക്കോളാസും സംഘവും കയ്യൂരിലെത്തി കൊടിയ അതിക്രമങ്ങള്‍ നടത്തി. അരയാക്കടവിലുള്ളഅപ്പുവിന്റെ ചായക്കട തല്ലിത്തകര്‍ത്തു. അവിടെ കിടന്നുറങ്ങുകയായിരുന്ന സഖാക്കളെ മര്‍ദിച്ചു. വീടുകളില്‍ കയറി മര്‍ദനം തുടങ്ങി. ടി വി കുഞ്ഞിരാമന്‍, ടി വി കുഞ്ഞമ്പു എന്നീ സഖാക്കളെ അറസ്റ്റ്ചെയ്തു.
വാര്‍ത്ത കാട്ടുതീപോലെ പരന്നതോടെ കയ്യൂര്‍ഇളകിമറിഞ്ഞു. മര്‍ദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച്പ്രകടനവും പൊതുയോഗവും നടത്താന്‍ തീരുമാനിച്ചു.പ്രകടനം കയ്യൂര്‍ കൂക്കണ്ടത്തുനിന്നാണ് പുറപ്പെട്ടത്. തലേദിവസത്തെ മര്‍ദനത്തില്‍ പ്രധാനിയായ സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ മറ്റെന്തോ ആവശ്യത്തിനുവേണ്ടി അവിടെ വന്നു. മൂക്കറ്റംമദ്യപിച്ച സുബ്ബരായന്‍ ജാഥ നീങ്ങവെപ്രകോപനം സൃഷ്ടിച്ചു. പ്രകടനത്തില്‍ പങ്കെടുത്ത സഖാക്കളുടെവികാരം ആളിക്കത്തി. സംഘാടകര്‍ പാടുപെട്ട് അവരെ നിയന്ത്രിച്ചു. തുടര്‍ന്ന് സുബ്ബരായന്‍ചെങ്കൊടിയേന്തി പ്രകടനത്തോടൊപ്പം നടക്കാന്‍നിര്‍ബന്ധിതനായി. കുറെ നടന്നപ്പോള്‍ കൊടിയുടെ വടിപൊട്ടിച്ച് ജാഥയ്ക്കുനേരെ തിരിഞ്ഞ് സഖാക്കളെ മര്‍ദിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. എതിര്‍ഭാഗത്ത്ക്ളായിക്കോട്ടുനിന്ന് പുറപ്പെട്ട മറ്റൊരു ജാഥ വരികയായിരുന്നു. തന്നെ ആളുകള്‍ പിന്തുടരുകയാണെന്ന ധാരണയില്‍ സുബ്ബരായന്‍ പുഴയിലേക്ക് എടുത്തുചാടി. മദ്യലഹരിയും യൂണിഫോമിന്റെ ഭാരവും കാരണം അയാള്‍ മുങ്ങിമരിച്ചു.
ഈ സംഭവത്തെ തുടര്‍ന്ന് കയ്യൂരിലുംപരിസരപ്രദേശത്തും അതിഭീകരമായ പൊലീസ്വേട്ടയാണ് അരങ്ങേറിയത്. ചുവന്നകൊടി ചുട്ടുകരിച്ച് കമ്യൂണിസ്റ്റുകാരെമര്‍ദിച്ചൊതുക്കി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയാവുന്നതൊക്കെ അവര്‍ ചെയ്തു. ഇ കെ നായനാര്‍,വി വി കുഞ്ഞമ്പു എന്നിവരടക്കം 61 പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.മംഗലാപുരം സെഷന്‍സ് കോടതിയില്‍ കേസ് ഒരുവര്‍ഷത്തിലേറെ നടന്നു. തെളിവുകള്‍ എല്ലാം ഭരണാധികാരികള്‍ക്കെതിരായിരുന്നു. എന്നാല്‍, വിധി അപ്രതീക്ഷിതവും.
അഞ്ചു സഖാക്കള്‍ക്ക് വധശിക്ഷ വിധിച്ചു. രണ്ടുപേര്‍ക്ക് അഞ്ചുകൊല്ലവും കുറെപേര്‍ക്ക് മൂന്നുകൊല്ലവും തടവ്. മറ്റുള്ളവരുടെ റിമാന്‍ഡ് കാലം തടവായി പരിഗണിച്ച് വിട്ടയച്ചു. ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ മൈനറായതിനാല്‍ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി.
കയ്യൂര്‍ സഖാക്കളുടെ ജീവന്‍രക്ഷിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായി ഇംഗ്ളണ്ടില്‍ പ്രിവി കൌണ്‍സില്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍, തീരുമാനം മാറ്റാന്‍ സാമ്രാജ്യത്വഭരണകൂടം തയ്യാറായില്ല. 1943 മാര്‍ച്ച് 29ന് പുലര്‍ച്ചെ അഞ്ചിന് കയ്യൂര്‍ സഖാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വംതൂക്കിലേറ്റി.
അവര്‍ കൊലമരത്തെ പുഞ്ചിരിയോടെനേരിട്ടു; ദിഗന്തം പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. ‘ഇന്‍ക്വിലാബ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാര്‍ടി സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ,ജന്മിത്തം തകരട്ടെ, സഖാക്കളേ മുന്നോട്ട്…’
kayyoor
കയ്യൂർ കേസിൽ ശിക്ഷിക്കപ്പെട്ട് അപ്പുവും ചിരുകണ്ടനും അബൂബക്കറും, കുഞ്ഞമ്പു നായരും 1943 മാർച്ച് 29 ന് കണ്ണൂർ സെട്രൽ ജയിലിൽ വെച്ച് തൂക്കിലേറ്റപ്പെട്ടു. നിര്‍ഭയമായി, ഉയര്‍ത്തിപിടിച്ച ശിരസുമായി തൂക്കിലേറുമ്പോഴും അവര്‍ ഇടറാത്ത ശബ്ദത്താല്‍ വിളിച്ച മുദ്രാവാക്യം ”കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്, ജന്മിത്വം തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ” എന്നതായിരുന്നൂ... 🚩🚩🚩🚩🚩🚩💪💪💪💪
അടിസ്‌ഥാന വർഗ്ഗത്തിന്റെ വിമോചനത്തിനായി ധൈഷണികവും വിപ്ലകരവുമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ മാനവ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ച മഹാനായ കാൾ മാർക്സിന്റെ ഓർമ്മദിനമാണ് ഇന്ന്. നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ അദ്ദേഹം എഴുതി. വർഗ്ഗസമരത്തിലൂടെ ചൂഷണരഹിതമായ പുതിയ ലോകം കെട്ടിപ്പടുക്കാനാവുമെന്ന് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തോട് മാർക്സ് ആഹ്വാനം ചെയ്തു. ലോകമെമ്പാടുമുള്ള മർദ്ദിത ജനവിഭാഗം തങ്ങളുടെ വിമോചന പ്രത്യയശാസ്ത്രമായാണ് ഇന്ന് മാർക്സിസത്തെ കാണുന്നത്.
അദ്ധ്വാനിക്കുന്ന മനുഷ്യര്‍ ചൂഷണത്തിനുവിധേയരാണെന്നും ആ ചൂഷണമാണ് മുതലാളിത്തത്തെ നിലനിർത്തുന്നതെന്നും മാർക്സ് വിലയിരുത്തി. സാമൂഹ്യ മാറ്റത്തിന്റെ ചാലകശക്തിയാണ് വർഗ്ഗസമരമെന്നും മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം വർഗ്ഗസമരത്തിലൂടെയാവുമെന്നും മാർക്സ് തന്റെ എഴുത്തുകളിൽ എടുത്തുപറഞ്ഞു.
തൊഴിലാളി വര്‍ഗത്തിന്റെ മോചനത്തിലൂടെ മാത്രമേ മാനവരാശിയുടെ മോചനം സാധ്യമാവുകയുള്ളൂവെന്നും വർഗ്ഗബോധത്താൽ കണ്ണിചേർക്കപ്പെട്ട തൊഴിലാളിവർഗ്ഗം
ചങ്ങലകളില്ലാത്ത പുതിയൊരു ലോകത്തെ സൃഷ്ടിക്കുമെന്നും മാർക്സ് വ്യക്തമാക്കി.
നാം നിലനിൽക്കുന്ന ലോകം കൂടുതൽ അസമത്വവും ചൂഷണവും നിറഞ്ഞതായി മാറുകയാണ്. ഉല്പാദനോപകരണങ്ങൾ പൊതു ഉടമസ്ഥതയിലുള്ളതും ചൂഷണരഹിതവുമായ ലോകത്തിനായി മാർക്സിസത്തിലൂന്നി ലോകമാകെ അടിസ്‌ഥാന വർഗ്ഗപോരാട്ടങ്ങൾ ശക്തിപ്പെടുന്ന ഒരു കാലഘട്ടത്തിൽ കൂടിയാണ് നാമുള്ളത്. അന്താരാഷ്ട്ര ധനമൂലധനത്തിനും സാമ്രാജ്യത്വത്തിനുമെതിരെ തൊഴിലാളി വർഗ്ഗം ഇന്നും സമരം തുടരുകയാണ്. കാൾ മാർക്സിന്റെ വാക്കുകളാണ് അവർക്കുള്ള ഊർജ്ജവും ഉൽപ്രേരണവും. ചൂഷണാത്മകമായ വ്യവസ്ഥ തുടരുന്നിടത്തോളം മാർക്സും മാർക്സിസവും അജയ്യമായി തുടരും.
അഭിവാദ്യങ്ങൾ
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ ജനകീയ പ്രതിരോധ ജാഥ
നിലപാട്
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ, ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ് അന്ത്യം. 70 വയസായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടൻ നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.
ആദരാഞ്ജലി
ആ ചിരി മാഞ്ഞു....പ്രിയ സഖാവിനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.റെഡ് സലൂട്ട്
സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വ്വഹിക്കാന്‍ സ. കോടിയേരി ബാലകൃഷ്‌ണന് കഴിയാത്ത സാഹചര്യത്തില്‍ സ. എം വി ഗോവിന്ദനെ പാര്‍ടി സംസ്ഥാന സെക്രട്ടറിയായി ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുത്തു.
പാര്‍ടി ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരി പോളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കള്‍ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. സ. ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി
#എസ്_സുധീപിന്റെ എജ്ജാതി ട്രോൾ !
എം കെ മുനീർ: പിണറായിക്ക് സാരിയും ബ്ലൗസും ധരിച്ചു കൂടെ?
കുഞ്ഞാലിക്കുട്ടി സാഹിബിനെ പേടിച്ചാണ് സർ ഞങ്ങൾ സാരിയുടുക്കാത്തത്.
ഇഞ്ചിക്ക് ഓഫർ ഉണ്ട്
CPIM നവകേരള സദസ്സ് കീഴാറ്റൂർ LC
One year ✊
പാർടി കോൺഗ്രസ് തെരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റി പുതിയ ജനറൽ സെക്രട്ടറിയായി സ. സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോയിൽ 3 പുതുമുഖങ്ങൾ ഉണ്ട്.
സഖാക്കൾ:
സീതാറാം യെച്ചുരി
പ്രകാശ് കാരാട്ട്
പിണറായി വിജയൻ
കോടിയേരി ബാലകൃഷ്ണൻ
ബ്രിന്ദ കാരാട്ട്
മണിക് സർക്കാർ
മുഹമ്മദ് സലിം
സൂര്യകാന്ത് മിശ്ര
ബി വി രാഘവുലു
തപൻ സെൻ
നിലോൽപൽ ബസു
എം എ ബേബി
ജി രാമകൃഷ്ണൻ
സുഭാഷിണി അലി
രാമചന്ദ്ര ദോം
അശോക് ധാവ്ളെ
എ വിജയരാഘവൻ
CPI(M) ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ ഉയർത്താനുള്ള പതാകയുമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പുറപ്പെട്ട പതാക ജാഥ മലപ്പുറം ജില്ലയിൽ..
ജാഥയിൽ പങ്കെടുത്ത കിഴാറ്റൂർ ലോക്കലിലെ സഖാക്കൾ..
സ്വർണത്തിന്റെ മാറ്റ് പരിശോധിക്കാൻ മുമ്പ് ഉരകല്ലിനെയാണ് ആശ്രയിച്ചിരുന്നത്. സ്വർണമോ പിത്തളയോ എന്ന് പെട്ടെന്ന് അറിയാൻ സാധിക്കും. ഒരു രാഷ്ട്രീയകക്ഷിയെയോ അതിന്റെ ഭരണത്തെയോ തിരിച്ചറിയാനുള്ള ഉരകല്ലാണ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കിയോ എന്ന പരിശോധന. ഇങ്ങനെ പ്രഖ്യാപനവും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടാത്ത രണ്ട് ഇണക്കക്ഷികളാണ് ബിജെപിയും കോൺഗ്രസും. സാധാരണക്കാരെയും പാവപ്പെട്ടവരെയും പറ്റിക്കുന്നതിൽ രണ്ടു കൂട്ടരും മുന്നിലാണ്. ഈ ശീലം ഭരണം കിട്ടിയാൽ വിശേഷിച്ചും പ്രകടമാകും. ബിജെപിയുടെ ഇരട്ടമുഖം തെളിയുന്നതാണ് ഇപ്പോഴത്തെ ഇന്ധനവില വർധന. അധികാരത്തിലേറ്റിയാൽ ഒരു ലിറ്റർ പെട്രോൾ 50 രൂപയ്ക്ക് നൽകാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. ഇങ്ങനെയൊരു മുദ്രാവാക്യം ഉയർത്തുക മാത്രമല്ല, കോൺഗ്രസ് നേതൃസർക്കാരിന്റെ ഇന്ധനവില കൊള്ളയ്ക്കെതിരെ സമരം നടത്തുകയും ചെയ്തു.
എന്നാൽ, പേറെടുക്കാൻ പോയവൾ രണ്ട് പെറ്റെന്ന നാടൻ ചൊല്ലുപോലെയായി മോദി ഭരണത്തിന്റെ സ്ഥിതി. ഇന്ത്യയിൽ ഇതുവരെ കാണാത്ത അത്ര ഉയരത്തിലാണ് പെട്രോൾ–- ഡീസൽ–- പാചകവാതക വില. ഇതാണ് മോദി ഭരണത്തിന്റെ വഞ്ചന. പഞ്ചാങ്കം എന്ന് വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ കര പറ്റുന്നതിനുവേണ്ടി നാലരമാസം ഇന്ധനവില കൂട്ടിയില്ല. എന്നാൽ, യുപി അടക്കം നാലു സംസ്ഥാനത്ത് അധികാരം നിലനിർത്തിയതിനെത്തുടർന്ന് ജനദ്രോഹം പതിവിനേക്കാൾ വർധിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ തുടർച്ചയായി രണ്ടു ദിവസം പെട്രോളിന് 1.77 രൂപയും ഡീസലിന് 1.70 രൂപയും കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) 50 രൂപ കൂട്ടി. അഞ്ചു കിലോ സിലിണ്ടറിന് 18 രൂപയാണ് വർധിപ്പിച്ചത്. പാചകവാതക സിലിണ്ടറിന് 959 രൂപയാണ് ഇപ്പോൾ നൽകേണ്ടത്. പെട്രോളിന് 108.13 രൂപയും ഡീസലിന് 95 രൂപയുമാണ്. എണ്ണക്കമ്പനികളാണ് വില കൂട്ടുന്നത്, കേന്ദ്രസർക്കാരിന് ഉത്തരവാദിത്വമില്ലെന്ന പൊളിവചനം പൊളിയുകയാണ്.
കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വന്നപ്പോൾ 2021 മാർച്ച്– -ഏപ്രിൽ മാസങ്ങളിൽ വിലനിയന്ത്രണമുണ്ടായി. തെരഞ്ഞെടുപ്പിനിടെ നാലരമാസം വിലകയറ്റിയില്ല. ഇത് വ്യക്തമാക്കുന്നത് ഇന്ധനവില കൊള്ളയുടെ മുഖ്യ കാർമികത്വം കേന്ദ്രഭരണത്തിനാണെന്നതാണ്. ഇന്ധനവില തരംപോലെ വർധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം കൈമാറിയത് രണ്ടാം മൻമോഹൻസിങ് ഭരണത്തിലായിരുന്നു. കോർപറേറ്റുകൾക്ക് കൊള്ളയടിക്കാനും വിലവർധനയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധത്തിൽനിന്ന് തന്ത്രപൂർവം മുഖം രക്ഷിക്കാനുമുള്ള അടവായിരുന്നു അത്. അത് പലമടങ്ങ് ശക്തിയോടെ മോദിഭരണം നടപ്പാക്കുകയാണ്.
രണ്ടാം മോദിഭരണം ഇന്ത്യയിലെ ജനങ്ങളെ അനുദിനം കൂടുതൽ കഷ്ടത്തിലാക്കുകയാണ്. വലതുപക്ഷത്തേക്കും തീവ്രവർഗീയ വാദത്തിലേക്കുമുള്ള മാറ്റത്തിന് ശക്തിയും വേഗവും വർധിപ്പിച്ചിരിക്കുകയാണ്. ഈ ഭരണത്തെ നിലനിർത്താനുള്ള പണവും മറ്റ് വിഭവങ്ങളും നൽകുന്നത് ഹിന്ദുത്വ–- കോർപറേറ്റ് സഖ്യമാണ്. ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ അടിസ്ഥാന സ്വഭാവത്തെതന്നെ അട്ടിമറിക്കുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന ബഹുസ്വരത, രാജ്യത്തിന്റെ പൊതുസമ്പത്ത്, മത, ജാതി പരിഗണനയില്ലാതെയുള്ള പൗരത്വം തുടങ്ങിയവയെല്ലാം മരീചികയായി മാറിക്കൊണ്ടിരിക്കുകയാണ്. എട്ടു വർഷംമുമ്പ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വന്നപ്പോൾ പാർലമെന്റ് മന്ദിരത്തിന്റെ കൽപ്പടവിൽ സാഷ്ടാംഗം നമസ്‌കരിച്ചാണ് അകത്ത് പ്രവേശിച്ചത്. അന്ന് കാട്ടിയ വിനയം വെറും നാട്യമായിരുന്നെന്നും ജനാധിപത്യത്തിന്റെ കുരുതിക്കളമാണ് പാർലമെന്റെന്നും ആവർത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുകയും ചർച്ചയില്ലാതെ സുപ്രധാന ബില്ലുകൾപോലും പാസാക്കുകയും ചെയ്യുന്നു. ഭരണ–- നിർവഹണ വ്യവസ്ഥയുടെ സമ്മർദത്തിന് നീതിന്യായ വ്യവസ്ഥയെ കീഴ്പ്പെടുത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷനാകട്ടെ കേന്ദ്ര സർക്കാരിന്റെ വരുതിയിലുമാക്കി. ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയെ എതിർത്ത് ജനാധിപത്യ സംരക്ഷണത്തിന് പോരാടിയവരാണെന്ന് മേനി പറയുന്നവരാണ് മോദിയും കൂട്ടരും. പക്ഷേ, അടിയന്തരാവസ്ഥയെ വെല്ലുന്ന ഭരണഘടനാ വിരുദ്ധ–- ജനാധിപത്യനിഷേധ ഭരണ നടപടി മലവെള്ളപ്പാച്ചിൽ കണക്കേ തുടരുകയാണ്.
ഇപ്രകാരമുള്ള അമിതാധികാര വാഴ്ച കോർപറേറ്റുകൾക്കുവേണ്ടിയാണ്. മറുഭാഗത്ത് ഭൂരിപക്ഷ വർഗീയതയെയും അത് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രം സ്ഥാപിക്കലിനെയും കോർപറേറ്റുകൾ സഹായിക്കുന്നു. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ സാമ്പത്തിക അജൻഡ കാർഷികമേഖലയിൽ നടപ്പാക്കുന്നതിനാണ് കാർഷിക നിയമഭേദഗതികൾ പാർലമെന്റിൽ ജനാധിപത്യവിരുദ്ധമായി പാസാക്കിയത്. ഇതിനെതിരെ ഭാരതത്തിലെ കർഷകർ സ്വാതന്ത്ര്യസമരത്തെ അനുസ്‌മരിപ്പിക്കുംവിധം ഉയിർത്തെഴുന്നേറ്റു. ഇതിനു മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തുകയും സമരം ചെയ്ത കർഷകരുടെ ആവശ്യങ്ങൾ വലിയൊരളവോളം അംഗീകരിക്കാൻ നിർബന്ധിതമാകുകയും ചെയ്തു.
ഇപ്പോൾ രാജ്യത്തെ തൊഴിലാളികൾ 28നും 29നും ദേശീയമായി പണിമുടക്കുകയാണ്. പണിയെടുക്കുന്നവർക്ക് തൊഴിൽ സംരക്ഷിക്കാനും ജീവിക്കാനുംവേണ്ടി മാത്രമല്ല, രാജ്യത്തെ രക്ഷിക്കാൻകൂടിവേണ്ടിയാണ് ഈ പ്രക്ഷോഭം. വിമാനം, കപ്പൽ, ഖനി, പെട്രോളിയം, വനം, റോഡ്, ട്രെയിൻ, എൽഐസി തുടങ്ങിയ മേഖലകളിലെല്ലാം പൊതുസമ്പത്ത് സ്വകാര്യകുത്തകകൾക്ക് കേന്ദ്രസർക്കാർ വിറ്റഴിക്കുകയാണ്. ഇന്ത്യൻ കോർപറേറ്റുകൾക്കു മാത്രമല്ല, വിദേശ കോർപറേറ്റുകൾക്കും വിൽക്കുന്നു. കോർപറേറ്റുകളുടെ 10 ലക്ഷം കോടി രൂപയുടെ കടം കേന്ദ്രസർക്കാർ എഴുതിത്തള്ളി. എട്ട് ശതമാനം നികുതിയിളവ് നൽകി. ഇതേസമയം, ട്രേഡ് യൂണിയൻ പ്രവർത്തനം അസാധ്യമാക്കാൻ പുതിയ ലേബർ കോഡ് കൊണ്ടുവന്നിരിക്കുകയാണ്. സംഘടിക്കാനും വിലപേശാനുമുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ഇതിലൂടെ.
ഇതുപോലെ കോർപറേറ്റുകൾ വളർന്ന കാലമില്ല. നാലു വർഷത്തിനിടെ മുകേഷ് അംബാനിക്ക് 350 ശതമാനവും അദാനിക്ക് 750 ശതമാനവും സമ്പത്ത് വർധിച്ചു. എന്നാൽ, ലോകത്ത് വിശപ്പുള്ളവരുടെ എണ്ണത്തിൽ ഇന്ത്യ അപമാനകരമായ സ്ഥാനത്താണ്. 116 രാജ്യത്തിന്റെ കണക്ക് എടുത്തപ്പോൾ ഇന്ത്യയുടെ സ്ഥാനം 101 ആണ്. ഈ അവസ്ഥയ്ക്ക് മാറ്റംവരുത്താൻവേണ്ടിയുള്ള തൊഴിലാളികളുടെ വീറുറ്റ പോരാട്ടാണ് ഈ മാസം 28നും 29നും നടക്കുന്ന ദേശീയ പണിമുടക്ക്. ജനങ്ങൾക്ക് വാഗ്ദാനം നൽകി പറ്റിച്ച ജനദ്രോഹത്തിന് താക്കീത് നൽകാനുള്ളതാണ് ഈ പ്രക്ഷോഭം.
ഇതേസമയം, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിലും ജനപക്ഷബദൽ നയം നടപ്പാക്കുന്നതിലും രാജ്യത്തിന് മാതൃകയാണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ. പ്രകടന പത്രികയിൽ എൽഡിഎഫ് 35 ഇന കർമപദ്ധതിയും 600 ഇന പ്രവർത്തന പദ്ധതിയും മുന്നോട്ടുവച്ചതിൽ ഒന്നാം പിണറായി സർക്കാർ 20 എണ്ണം ഒഴികെ ബാക്കിയെല്ലാം പൂർത്തീകരിച്ചു. ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന പുതിയ ജനാധിപത്യ സംസ്‌കാരത്തിന് രൂപം നൽകുകയും ചെയ്തു. സംസ്ഥാനം നേരിടുന്ന പൊതുവായ പ്രശ്നങ്ങളിൽ സർവകക്ഷിയോഗം വിളിച്ചുചേർത്ത് ചർച്ച ചെയ്യുന്ന രീതിയും നടപ്പാക്കുന്നു.
രണ്ടാം പിണറായി സർക്കാർ ഈ പാതയിലൂടെ സുദൃഢമായി സഞ്ചരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കൊടിതോരണങ്ങൾ കെട്ടുന്ന വിഷയത്തിൽ സർവകക്ഷിയോഗം ചേർന്ന് പൊതുതീരുമാനമെടുത്തത് ഏതാനും ദിവസങ്ങൾക്കുമുമ്പാണ്. ജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായങ്ങൾ കേൾക്കുന്നതിന് എൽഡിഎഫ് സർക്കാരിന് മടിയില്ല. എൽഡിഎഫ് പ്രകടനപത്രിക മുന്നോട്ടുവച്ച പദ്ധതിയാണ് തിരുവനന്തപുരംമുതൽ കാസർകോടുവരെ നാലു മണിക്കൂർകൊണ്ട് എത്താനുള്ള സിൽവർ ലൈൻ (കെ– -റെയിൽ) പദ്ധതി. കേരള വികസനത്തിന് പശ്ചാത്തല വികസനം അനിവാര്യഘടകമാണ്. ഗതാഗത സൗകര്യം വർധിപ്പിക്കാൻ കെ–- റെയിൽ കൂടിയേ കഴിയൂ. അതുകൊണ്ടാണ് ഇതേപ്പറ്റി തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ജനങ്ങളോട് വിവരിച്ചിരുന്നത്. എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടായാൽ കെ–- റെയിൽ എന്ന ആശയം യാഥാർഥ്യമാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനമാണ് സർക്കാർ പ്രാവർത്തികമാക്കാൻ മുന്നോട്ടുപോകുന്നത്. ഇപ്പോൾ യുഡിഎഫും ബിജെപിയും മതതീവ്രവാദ ശക്തികളും ചേർന്ന് കുപ്രചാരണം നടത്തുകയും സർക്കാരിനെതിരെ അരാജക സമരം നടത്തുകയുമാണ്. ഇവർ ഒരുകാര്യം ഓർക്കണം. വോട്ടർമാരുടെ അംഗീകാരം വാങ്ങി നടപ്പാക്കുന്ന പ്രഖ്യാപിത പദ്ധതിയാണ് ഇത്.
ഇപ്പോൾ നടക്കുന്നത് സാമൂഹ്യാഘാത പഠനത്തിനുവേണ്ടിയുള്ള നടപടിയാണ്. ഇതിനുശേഷം ഒരു വിദഗ്‌ധ സമിതിയെ നിശ്ചയിച്ച് ഭൂമി നഷ്ടപ്പെടുന്നവരിൽനിന്ന് അഭിപ്രായം കേട്ട് ചർച്ച നടത്തി സ്ഥലത്തിന്റെ വില നിശ്ചയിക്കും. തൃപ്തികരമായ വില നിശ്ചയിച്ച് പണം കൈമാറിയശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കുകയില്ല. ഈ വസ്തുതകൾ മറച്ചുവച്ച് പ്രതിപക്ഷത്തിന്റെയും വർഗീയ ശക്തികളുടെയും അരാജക സമരത്തിന് നല്ലൊരു പങ്ക് മാധ്യമങ്ങൾ പഴയകാല കമ്യൂണിസ്റ്റ് വിരുദ്ധ സമീപനത്തോടെ ഉശിര് പകരുന്നുണ്ട്. വാഗ്ദാന ലംഘനം നടത്തി ജനങ്ങളെ കഷ്ടപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ വഞ്ചകഭരണത്തെ തുറന്നുകാണിക്കുകയാണ് വേണ്ടത്.
സ. കോടിയേരി ബാലകൃഷ്ണൻ
സിപിഐ എം സംസ്ഥാന സെക്രട്ടറി
സിപിഐ എം രാജ്യസഭാ സ്ഥാനാർത്ഥിയായി പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. എ എ റഹീമിനെ തീരുമാനിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ..
സിപിഐ എം സംസ്ഥാന സെക്രട്ടറിയായി സ. കോടിയേരി ബാലകൃഷ്ണനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ സിപിഐ എം മുന്നിൽനിന്ന് പ്രവർത്തിക്കും. ഇതിനായി ഇടതുപക്ഷ എംപിമാരുടെ അംഗബലം വർധിപ്പിക്കണം. 2004 ൽ ബിജെപി നേതൃത്വത്തിലുള്ള വാജ്‌പേയ് സർക്കാരിനെ പുറത്താക്കാൻ മുഖ്യപങ്ക് വഹിച്ചത് ഇടതുപക്ഷമായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ൽ 18 സീറ്റിലും ഇടതുപക്ഷം വിജയിച്ചു. അന്ന് അത്രയും സീറ്റ് ലഭിച്ചതുകൊണ്ട് കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ കഴിഞ്ഞു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന് പറഞ്ഞ കോൺഗ്രസിന് പാർലമെന്റിൽ മുഖ്യപ്രതിപക്ഷമാകാൻപോലും സാധിച്ചില്ല. കേരളത്തിലെ 20 ൽ 19 സീറ്റിലും യുഡിഎഫ് വിജയിക്കുകയുണ്ടായി. ഇത് മനസ്സിലാക്കിക്കൊണ്ട് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിന് പിന്നിൽ അണിനിരക്കണം. ഇതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
കഴിഞ്ഞ സമ്മേളനം കഴിഞ്ഞതുമുതലുള്ള നാല് വർഷത്തെ പ്രവർത്തനങ്ങളാണ് വിമർശനപരമായി അവലോകനം ചെയ്‌ത റിപ്പോർട്ടിൽ അവതരിപ്പിച്ചിട്ടുള്ളത്. പാർട്ടിക്ക് വൻ വളർച്ചയുണ്ടാക്കാൻ ഈ കാലയളവിൽ കഴിഞ്ഞു. കഴിഞ്ഞ സമ്മേളനത്തിൽ എടുത്ത മുഖ്യ തീരുമാനമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും കോൺഗ്രസിനെയും പരാജയപ്പെടുത്തുക എന്നുള്ളത്. ആ തീരുമാനം നടപ്പാക്കാൻ കഴിഞ്ഞു. എൽഡിഎഫ് വികസിപ്പിക്കണമെന്ന തൃശൂർ സമ്മേളന തീരുമാനം നടപ്പിലായെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലായിരുന്ന കേരള കോൺഗ്രസ് (എം), എൽജെഡി എന്നീ പാർട്ടികൾ ഇടതുപക്ഷത്തേക്ക് വന്നു. എന്നാൽ ഇടതുപക്ഷ അടിത്തറ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്.
കേരളത്തിൽ വലിയ തോതിലുള്ള വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുകയാണ്. ആർഎസ്‌എസ് ഹിന്ദുത്വ വർഗീയതയുമായി ഒരു ഭാഗത്ത് പ്രവർത്തിക്കുന്നു. എസ്‌ഡിപിഐയും ആർഎസ്‌എസിനെപ്പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. ആയുധപരിശീലനം നിരന്തരം സംഘടിപ്പിക്കുന്ന സംഘടനകളാണിവ. ഇതിൽ മുസ്ലിം സംഘടനകൾക്ക് ഭൗതിക കേന്ദ്രമായി പ്രവർത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ഇത് വളരെ ജാഗ്രതയോടെ കണക്കിലെടുക്കണം. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ഈ സംഘടനകൾ ശ്രമിക്കുന്നത്. ഇടതുപക്ഷം ശക്തമായതുകൊണ്ടാണ് വർഗീയ സംഘടനകളുടെ പദ്ധതികൾ വിജയിക്കാതെ പോകുന്നത്. സമീപകാലത്ത് ആർഎസ്‌എസ് 3000 കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് പരിശീലനം നൽകി. ഇത് കലാപത്തിനുള്ള തയ്യാറെടുപ്പാണ്. ഇവരുടെ പ്രവർത്തനം മനസ്സിലാക്കിക്കൊണ്ട് മതനിരപേക്ഷ അടിത്തറ ശക്തിപ്പെടുത്താൻ ശ്രദ്ധ കേന്ദ്രീകരിക്കണം.
സിപിഐ എം സംഘടന രംഗത്ത് വലിയ മാറ്റം ഉണ്ടായെന്നും പാർടി മെമ്പർമാരുടെ എണ്ണത്തിൽ 63000ത്തിലേറെ വർധനവുണ്ടായെന്നും കോടിയേരി വ്യക്തമാക്കി. ഇപ്പോൾ 527378 പാർട്ടി അംഗങ്ങളുണ്ട്. അതിൽ 55 ശതമാനത്തിലേറെ പേർ 2012 ന് ശേഷം അംഗത്വമെടുത്തവരാണ്. പുതിയ ആളുകൾ പാർടിയിലേക്ക് കടന്നുവരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിദ്യാർഥി സംഘടന രംഗത്തുള്ള മേധാവിത്വം പാർടി മെമ്പർഷിപ്പിൽ പ്രതിഫലിക്കുന്നില്ല. അതിനാൽ 25 വയസിന് താഴെ പ്രായമുള്ള മെമ്പർമാരുടെ എണ്ണം വർധിപ്പിക്കും. വനിത അംഗങ്ങളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. 1495 ബ്രാഞ്ചുകളിൽ വനിതകൾ സെക്രട്ടറിമാരുണ്ട്.
മറ്റ് പാർടിയിൽ നിന്നുള്ളവർ കൂടുതലായി സിപിഐ എമ്മിനൊപ്പം ചേരുന്നുണ്ട്. അനുകൂലമായി ചിന്തിക്കുന്നവരെ ആകർഷിക്കാനാകണം. സിപിഐ എമ്മിന്റെ ബഹുജന സ്വാധീനം വർധിപ്പിക്കണം. അതുവഴി ഭൂരിപക്ഷത്തിന്റെ പാർടിയായി മാറ്റണം. ബ്രാഞ്ച് തലം മുതലുള്ള എല്ലാ ഘടകങ്ങളിലും രാഷ്‌ട്രീയ ചർച്ചകൾ സംഘടിപ്പിക്കണം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞ എൽഡിഎഫ് വാഗ്‌ദാനങ്ങൾ നടപ്പാക്കും. വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചുകൊടുക്കാനുള്ള പാർടി തീരുമാനപ്രകാരം 1040 വീടുകൾ ഇതുവരെ നിർമ്മിച്ചുനൽകാൻ സാധിച്ചു. ചില ലോക്കലുകളിൽ ഈ പ്രവർത്തനം നടന്നിട്ടില്ല. അത് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കണം.
സ. കോടിയേരി ബാലകൃഷ്ണൻ
സിപിഐ എം സംസ്ഥാന സെക്രട്ടറി
പുതുതായി നിർമ്മിക്കുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ രൂപരേഖ. എ കെ ജി സെന്റർ ഗ്യാസ് ഹൗസ് ജംഗ്ഷനിൽ സിപിഐ എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നത്. ഓഫീസിന്റെ ശിലാസ്ഥാപനം സ. പിണറായി വിജയൻ നിർവ്വഹിച്ചു.
സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
------------------------------------------
ഉക്രയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണ്. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. ഉക്രയ്‌നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം ഉക്രയ്‌നെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു. കിഴക്കന്‍ ഉക്രയ്‌നിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. ഉക്രയ്‌നിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.
തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകൻ ഹരിദാസിനെ ആർ എസ് എസ് കാപാലികർ പൈശാചികമായി വെട്ടിക്കൊന്നു.
മത്സ്യത്തൊഴിലാളിയായ ഹരിദാസ് കടലിൽ പോയി ജോലികഴിഞ്ഞ് മടങ്ങവേ തിങ്കളാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് അക്രമിച്ചത്. പരോപകാരിയായ, കുടുംബത്തിൻ്റെ അത്താണിയായ പാവപ്പെട്ട ഒരു മത്സ്യ തൊഴിലാളിയെ വീട്ടുകാരുടെ മുന്നിൽ വെച്ച് വെട്ടിനുറുക്കി കൊല്ലാനായി കാത്തിരിക്കുകയായിരുന്നു ഫാസിസ്റ്റുകൾ. ആർ എസ് എസ് - ബി ജെ പി കാപാലികർ അഭയ കേന്ദ്രമായ വീട്ടകങ്ങളിൽ കയറിയും കൊലപാതകം നടത്തുമെന്നാണ് പ്രഖ്യാപിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഇല്ലാതാക്കുവാനുള്ള നിർദ്ദേശമാണ് ക്രിമിനലുകൾ നടപ്പിലാക്കുന്നത്.
ഈ കൊലപാതകം ആർ എസ് എസ് - ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയാണെന്നുള്ളതിൽ ഒരു സംശയവുമില്ല. കൊലപാതകത്തിന് പിന്നിലുള്ള ഗൂഡാലോചനയിൽ പങ്കാളികളായവരെയെല്ലാം കണ്ടെത്തണം അരുംകൊല നടത്തിയ പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാവണം.
ധീര രക്തസാക്ഷി സഖാവ് ഹരിദാസിന് ഒരു പിടി രക്തപുഷ്പങ്ങൾ. ലാൽസലാം
സ. കോടിയേരി ബാലകൃഷ്ണൻ
സിപിഐ എം സംസ്ഥാന സെക്രട്ടറി
പെരുമ്പിലാവ് - വടപുറം സംസ്ഥാന പാതയുടെ ഭാഗമായ പട്ടിക്കാട്- ആക്കപ്പറമ്പ് ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ LDF കൺവീനർ എ.വിജയരാഘവന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി സംസാരിക്കുകയും മന്ത്രി ശ്രീ.മുഹമ്മദ് റിയാസ് അടിയന്തിര മെയിന്റനൻസ് വർക്ക് പൂർത്തീകരിക്കാൻ PWD ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തുകയും ചെയ്തു.
കീഴാറ്റൂർ മണിയാണീരിക്കടവ് തടയണ
പദ്ധതി പ്രാവർത്തികമാക്കുന്നതിനുള്ള മന്ത്രിതല ഇടപെടലുകളും LDF കൺവീനർ നിർവ്വഹിച്ചു .
CPIM കിഴാറ്റൂർ ലോക്കൽ സെക്രട്ടറി