Erumapetty News

Erumapetty News

Erumapetty News

21/08/2023

ഓണനിലാവിന്റെ ഭാഗമായി 26/8/2023 ശനിയാഴ്ച വൈകിയിട്ട് 6.30 ന് എരുമപ്പെട്ടി Govt ഹൈ സ്കൂളിൽ.... നാടൻപാട്ട് ❤️

#ഓണനിലാവ്

21/08/2023

ഓണനിലാവ് ❤️
26-26-28 തിയ്യതികളിൽ എരുമപ്പെട്ടി Govt ഹൈസ്കൂളിൽ....
#ഓണനിലാവ്

15/08/2023

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ....

🇮🇳

17/07/2023

മുൻ ബ്ലോക്ക്‌ പഞ്ചായത്ത് അംഗവും കോൺഗ്രസ്സ് നേതാവുമായ ശ്രീ. വി. കേശവേട്ടൻ അന്തരിച്ചു....
ആദരാഞ്ജലികൾ 🙏

ജനമനസുകളിൽ സുസമ്മതനായ പൊതുപ്രവർത്തകനും , ജനപ്രതിനിധിയും ,ഖാദി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനും കോൺഗ്രസ് നേതാവും ആയ വി.കേശവേട്ടൻ നമ്മേ വേർപിരിഞ്ഞു. വടക്കാഞ്ചേരിബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം,അവിണിശ്ശേരി കേരള ഖാദി & വില്ലേജ് ഇൻഡ്രസ്ട്രീസ് മുൻ സെക്രട്ടറിയും ഇപ്പോൾ എർണ്ണകുളം ഖാദി ഫെഡറേഷൻ പ്രസിഡണ്ടുമായി പ്രവർത്തിച്ചു വരുന്ന കേശവട്ടൻ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളുടെ നിർണ്ണായക പങ്ക് എന്നും ഓർമ്മയിൽ നന്ദിയോടെ ഓർക്കുന്നു .....

14/01/2023

അഭിനന്ദനങ്ങൾ.............
കാസർകോഡ് ഇരയന്നി ഗവ.വി.എച്ച്എസ് എസ് സ്കൂൾ പ്രിൻസിപ്പാൾ ആയി ചുമതലയേറ്റ എരുമപ്പെട്ടിയുടെ അഭിമാനമായ ഷൈനിടീച്ചർക്ക് അഭിനന്ദനങ്ങൾ...🥇💝

26/10/2022

പ്രാർത്ഥനകൾക്കും സഹായങ്ങൾക്കും നന്ദി 🙏
പ്രിയ സുഹൃത്തിനു ആദരാഞ്ജലികൾ 🙏🌹

13/10/2022

എരുമപ്പെട്ടിക്ക് മറക്കാൻ ആവാത്ത വ്യക്തിത്വം.. ❤️
MRM രാജേട്ടൻ മരണപ്പെട്ടൂ....
ആദരാഞ്ജലികൾ 🌹🌹🙏🏽

26/09/2022

ആശംസകള്

26/09/2022

ജാഗ്രത

26/09/2022

എരുമപ്പെട്ടി സ്‌കൂളിൽ പല കാലഘട്ടങ്ങളിലായി പഠിച്ചവർക്കെല്ലാം ഈ ഭാഗം ഏതെന്ന് അറിയുമായിരിക്കും. ഹൈസ്‌കൂൾ ഭാഗത്തുനിന്നും UP ഭാഗത്തേക്ക് കടക്കുന്ന ഒരു വഴിയായിരുന്നു ഇത്‌. പുതിയ കെട്ടിടങ്ങൾ സ്‌കൂളിൽ വന്നതിന്റെ ഭാഗമായി ഇത് ഇല്ലാതായിരിക്കുന്നു. ഇനി ഈ gap അഥവ ഇടനാഴി ഒരു ഓർമ്മ മാത്രം.

22/09/2022

സഹായിക്കുക.....

Watch this reel by midhunnly on Instagram 26/08/2022

സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയി കൊച്ചു കലാകാരന്‍ ❤️

നാല് ലക്ഷത്തിലധികം ലൈക്കും, 37 ലക്ഷത്തിലധികം വ്യുവേഴ്സുമായി സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയ പ്രകടനവുമായി കലാകാരന്‍ ശിങ്കാരിമേളം സുധിഷ് നെല്ലുവായുടെ മകന്‍ ദിനന്‍ ടി.എസ്. അച്ഛനും സഹപ്രവര്‍ത്തകരും ശിങ്കാരിമേളം പ്രാക്ടീസ് നടത്തുന്നതിനിടെ തന്‍റെ കുഞ്ഞി ചെണ്ടയില്‍ ദിനന്‍ കൊട്ടികയറിയതാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

Watch this reel by midhunnly on Instagram midhunnly • Original Audio

14/06/2022

അഭിനന്ദനങള്

16/04/2022

ചിറ്റണ്ട ഗണേഷ് ഫോർട്ടിൽ നിർമ്മിച്ച ആന ശിൽപ്പം

ഒരുകൂട്ടം ആനശിൽപ്പങ്ങളിലെ ഒന്നുമാത്രമാണ് കേശവൻ.
ഇനിയു ഒരുപാട് വിസ്മയങ്ങൾ കാണാൻ കിടക്കുന്നു.
കേശവന്റെ ശിൽപ്പത്തിന്റെ അനാച്ഛാദനദിനം ഉടൻ പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് ❤️

13/04/2022

മങ്ങാട് സെന്റ് .ജോർജ് ദേവാലയത്തിൽ വി.ഗീവർഗീസിന്റെയും ,വി.സെബസ്ത്യാനോസിന്റെയും 104 -മത് സംയുക്ത ഊട്ടുതിരുനാളിന് നാദവിസ്മയം തീർക്കാൻ മങ്ങാടിന്റെ രാജവീഥിയിലേക്കു അവർ വരുന്നു . കൈരളി ചാലക്കുടി ❤️

07/04/2022

എരുമപ്പെട്ടിയില്‍ ബിജെപി നേതാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍ ആയവര്‍....

06/03/2022

കുഞ്ഞുകുട്ടൻ മാസ്റ്റർ ഓർമ്മയായി 7 വർഷം...🙏

18/02/2022

എരുമപ്പെട്ടി പഞ്ചായത്ത്‌ CDSനെ ഇനി ഇവര്‍ നയിക്കും.....✊
#കുടുംബശ്രീ

17/02/2022

സിനിമ – സീരിയല്‍ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു.
ആദരാജ്ഞലികൾ.....

07/02/2022

പ്രിയ സുഹൃത്തുക്കളെ..
എരുമപ്പെട്ടി പ്രസ് ക്ലബ്ബിൻ്റെ നവീകരിച്ച പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 8 ചൊവ്വ രാവിലെ 10.30 ന് നടക്കുന്നു..

03/02/2022

നെല്ലുവായ് മുല്ലക്കൽ ഭഗവതിക്ഷേത്രത്തിലെ മകരഭരണി വേലയുടെ ഭാഗമായി പറപുറപ്പാട് നടന്നു. നെല്ലുവായ് മരുങ്ങത്തേരി എന്നി ദേശങ്ങളുടെ ഭാരവാഹികൾ ചേർന്ന് വേല കൂറ കെട്ടിയ കൊടിമരം സ്ഥാപിച്ചു.
ഫെബ്രുവരി 7 തിങ്കളാഴ്ചയാണ് നെല്ലുവായ് മുല്ലക്കൽ ഭരണി വേല

28/01/2022

സഹസ്ര സരോവരം പദ്ധതിയിൽ ഉൾപ്പെടുത്തി 69 ലക്ഷം രൂപ ചിലവഴിച്ചു നവീകരണം നടത്തുന്ന പതിയാരം പള്ളികുളം. മാർച്ച്‌ 31 നു മുൻപായി തന്നെ നവീകരണം പൂർത്തീകരിക്കാനാണ് KLDC ക്കു നിർദേശം നൽകിയിട്ടുള്ളത്. പതിയാരം - കുന്നത്തേരി പടശേഖരത്തിലെ കൃഷിക്കാർക്കും, മറ്റു ഗാർഹിക ഗുണഭോക്താക്കൾക്കും ഇത് ഒരുപാട് സഹായകരമാകുമെന്ന് കണക്കാക്കുന്നു...
മുന്നോട്ട് ❤
#കുന്നംകുളം
#എരുമപ്പെട്ടി

19/01/2022

എരുമപ്പെട്ടി ജംഗ്ഷനിലെ തുണിക്കടയുടെ മുന്നിലെ റോഡിൽ ഒരു സ്വർണാഭരണം വീണുകിടക്കുന്നത് നവീൻ കണ്ടു. അയാൾ അതെടുത്തു.
എന്നിട്ട് അടുത്തു നിന്നിരുന്നവരോട് ചോദിച്ചു.
ഇത് ആരുടെയെങ്കിലുമാണോ ?
അത് അവിടെ നിന്നിരുന്നവരുടെ ആരുടേതുമായിരുന്നില്ല.
അയാൾ ഉടൻതന്നെ ഒന്നരപ്പവനോളം തൂക്കം വരുന്ന സ്വർണ കൈചെയ്യിൻ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെത്തിച്ചു.
പോലീസുദ്യോഗസ്ഥർ അയാളുടെ പേരും വിവരങ്ങളും ചോദിച്ചറിഞ്ഞു. എവിടെനിന്നുമാണ് ഈ സ്വർണാഭരണം കിട്ടിയതെന്ന് അയാൾ പോലീസുദ്യോഗസ്ഥനോട് വിശദീകരിച്ചു. അക്കാര്യങ്ങളെല്ലാം വിശദമായി എഴുതിവെച്ച്, പോലീസുദ്യോഗസ്ഥൻ അയാളെ പറഞ്ഞയച്ചു.
അല്പസമയത്തിനുള്ളിൽ തന്നെ പോലീസ് സ്റ്റേഷനിൽ നിന്നും നവീനിന് ഫോൺ വിളിയെത്തി.
സ്വർണാഭരണത്തിന്റെ ഉടമസ്ഥൻ എത്തിയിട്ടുണ്ട് താങ്കൾ ഉടനെ പോലീസ് സ്റ്റേഷനിലേക്കു വരണം.
ഞാൻ വരണോ സാറേ ?
അത് അവർക്ക് കൊടുത്തുകൊള്ളൂ.
നവീൻ മറുപടി പറഞ്ഞു.
താങ്കൾക്ക് കഴിയുമെങ്കിൽ ഇവിടം വരെ വരണം. പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീമിന്റെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി, അയാൾ ഉടനെ പോലീസ് സ്റ്റേഷനിൽ എത്തി.
അവിടെ ഒരു കുടുംബാംഗങ്ങൾ മുഴുവനും അയാളെ കാത്തു നിൽക്കുകയായിരുന്നു.
അവരുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി.
വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശി സുലൈമാനും കുടുംബാംഗങ്ങളും ചേർന്ന് കുട്ടികൾക്ക് ഉടുപ്പുകൾ വാങ്ങുന്നതിനായി എരുമപ്പെട്ടിയിലെ തുണിക്കടയിലേക്ക് വന്നതാണ്. സാധനങ്ങളെല്ലാം വാങ്ങി, വീട്ടിലെത്തിയപ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത് . വീണുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരഞ്ഞു. പക്ഷേ, ആഭരണം കിട്ടിയില്ല. പിന്നീട് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയതായിരുന്നു അവർ. അപ്പോഴാണ് നഷ്ടപെട്ട സ്വർണാഭരണം ഒരു യുവാവ് പോലീസ് സ്റ്റേഷനിൽ കൊണ്ടു വന്നു ഏൽപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്.
റോഡിൽ നിന്നും വീണു ലഭിച്ച സ്വർണാഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ആളെ നേരിട്ട് കാണണമെന്ന് കുടുംബാംഗങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചു. അതു കൊണ്ടാണ് നവീനിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
റോഡിൽ നിന്നും വീണു ലഭിച്ച സ്വർണാഭരണം, പോലീസ് സ്റ്റേഷനിൽ വെച്ച്, നവീൻ തന്നെ സുലൈമാന് കൈമാറി. പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരെല്ലാം ആ സന്തോഷ നിമിഷത്തിന് സാക്ഷികളായി.
കൂലിപണിക്കാരായ അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബമാണ് നവീനിന്റേത്. പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കാനാകാത്തതിനാല്‍ കുടുംബത്തിന് ഒരു വരുമാനമാകട്ടെ എന്നു കരുതി, അയാൾ തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്.
കടുത്ത കുടുംബ പ്രാരാബ്ധങ്ങൾക്കിടയിലും ഒരു തെറ്റു ചെയ്യാൻ അയാൾക്ക് കഴിയുമായിരുന്നില്ല. തനിക്ക് റോഡിൽ നിന്നും കളഞ്ഞു കിട്ടിയ ഒന്നരപ്പവൻ സ്വർണാഭരണം എത്രയും വേഗം അയാൾ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
പ്രിയപ്പെട്ട നവീൻ,
ജീവിതത്തിലെ കഷ്ടപ്പാടുകൾക്കൊന്നിനും താങ്കളെപ്പോലെയുള്ള
സത്യസന്ധതയുള്ള മനുഷ്യരെ തോൽപ്പിക്കാനാകില്ല.
അഭിനന്ദനങ്ങൾ നവീന്‍ ❤

16/01/2022

" ഗണേശ ഫോർട്ട്" 🐘🐘🐘🐘🐘
➖➖➖➖➖➖➖➖➖➖➖➖
ചിറ്റണ്ടയിൽ നിർമ്മിയ്ക്കാൻ ഉദ്ദേശിക്കുന്ന,ഏകദേശം 250 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ആന പരിപാലന സംരക്ഷണ കേന്ദ്രത്തിന്റെയും, ലോകത്തര നിലവാരത്തിലുള്ള ആനകളുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും, റിസർച്ച് സെന്ററിന്റെയും, ലോകത്തിലെ ഏറ്റവും വലിയ 71 മീറ്റർ ഉയരമുള്ള ഗണേശ പ്രതിമയുടെയും , മ്യൂസിയത്തിന്റെയും ഏകദേശ മാതൃക.

വീഡിയോ 🙂

20/12/2021

ജംഷീലക്ക്
അഭിനന്ദനങ്ങൾ🌹

Videos (show all)

" ഗണേശ ഫോർട്ട്" 🐘🐘🐘🐘🐘➖➖➖➖➖➖➖➖➖➖➖➖ചിറ്റണ്ടയിൽ നിർമ്മിയ്ക്കാൻ ഉദ്ദേശിക്കുന്ന,ഏകദേശം 250 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ആന...

Website