Malayalam Mission Dubai
Malayalam Mission is a Kerala Govt. initiate under the Cultural Ministry of Kerala. Aim is to promot
മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിൽ വീണ്ടും രണ്ട് പഠനകേന്ദ്രങ്ങൾ കൂടി . മുഹൈസ്‌ന വാസൽ വില്ലജ് , വാസൽ ഒയാസിസ് 2 എന്നീ പഠനകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനോത്സവം ഡിസംബർ 17 ഞായറാഴ്ച പ്രമുഖ മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ . സാദിഖ് കാവിൽ ഉദ്‌ഘാടനം ചെയ്തു . വാസൽ വില്ലജ് പോലെയുള്ള വലിയവലിയ മലയാളി കമ്മ്യൂണിറ്റികളിലേക്ക് വളരെ പെട്ടെന്നു തന്നെ മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രവർത്തകർ ഭാഷാപ്രചാരപ്രവർത്തനങ്ങളുമായി എത്തിച്ചേരുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നു സാദിഖ് കാവിൽ അഭിപ്രായപ്പെട്ടു . സെക്രട്ടറി ദിലീപ് CNN സ്വാഗതം പറഞ്ഞു തുടങ്ങിയ ചടങ്ങിൽ പ്രസിഡന്റ് അംബുജം സതീഷ് ആധ്യക്ഷയായി . അധ്യാപകനായ രഞ്ജിത്ത് കുട്ടികൾക്കു ആദ്യ ക്ലാസ് എടുത്തു . കൺവീനർ ഫിറോസിയ , അധ്യാപിക വിദ്യ എന്നിവരും പങ്കെടുത്തു.ഖുസൈസ് കോർഡിനേറ്റർ സുനേഷ് നന്ദി രേഖപ്പെടുത്തി .
Malayalam Mission@followersAmbu SatheeshFirosiya DileefrahmanMurukan KattakkadaVinod NambiarDilip CN N
രണ്ട് പുതിയ പഠനകേന്ദ്രങ്ങൾ കൂടെ .....!!
Malayalam Mission
Malayalam Mission Dubai
പോറ്റമ്മ നാടിനു ദേശീയ ദിനാശംസകൾ
Malayalam Mission
Malayalam Mission Dubai
മലയാളം നടപ്പിലും ഉടുപ്പിലും ....!!
കേരളോത്സവനഗരിയിൽ സുവനീർഷോപ്പുമായി മലയാളം മിഷൻ ദുബായ് 🥰✌
🔈ഓരോ മണിക്കൂറിലും സമ്മാനമഴയുമായി മലയാളം മിഷൻ ദുബായ് ചാപ്റ്റർ സ്റ്റാൾ കേരളോത്സവനഗരിയിൽ ..!!!
നമ്മുടെ മാതൃഭാഷയുടെ മാന്ത്രികത നേരിട്ടറിയാൻ ....!!
മലയാളം മിഷൻ സ്റ്റാളിലേക്ക് ഏവർക്കും സ്വാഗതം 🥰🙏
ദുബായ് ചാപ്റ്ററിലെ സൂര്യകാന്തി കുട്ടികളുടെ കൈയെഴുത്തു മാഗസിന്റെ കവർപേജ് പ്രകാശനം സർഗോത്സവവേദിയിൽ വെച്ച് ഖാദിബോർഡ് വൈസ്ചെയർമാനും മുൻ എം എൽ എ യുമായ ശ്രീ . പി . ജയരാജൻ നിർവഹിച്ചു . തൂലിക - "പ്രവാസത്തിലെ കുരുന്നെഴുത്തുകൾ "എന്ന് പേരു നല്കിയിരിക്കുന്ന മാസികയുടെ പുറംചട്ടയ്ക്ക് വേണ്ടി കുട്ടികൾ വരച്ചചിത്രങ്ങളിൽ നിന്നും ഖുസൈസ് വേഴാമ്പൽ പഠന കേന്ദ്രത്തിലെ ഗംഗ രഘുനാഥ് വരച്ച ചിത്രവും (മുഖചിത്രം) നഹ്ദ കുട്ടിക്കൂട്ടം പഠന കേന്ദ്രത്തിലെ സൈറ സിയാദ് വരച്ച ചിത്രവും (പിൻചിത്രം) തിരഞ്ഞെടുക്കപ്പെട്ടു .
Malayalam Mission
malayalammissiondubai
ആശംസകൾ 🥰💐
Malayalam Mission@followersMurukan Kattakkada
സർഗോത്സവം - 2023
മലയാളം മിഷൻ ദുബായ് ചാപ്റ്റർ മുൻ കൺവീനറും വിദഗ്ധസമിതി അംഗവുമായിരുന്ന ശ്രീ പി ശ്രീകലയുടെ മൂന്നാമത്തെ പുസ്തകം ആയ "സഖാവിന്റെ ഡയറി 2020" ന്റെ
പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് നടത്തപ്പെടുന്നു.
മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ സ്നേഹാശംസകൾ
പി ശ്രീകല
Sharjah Internation Book Fair @ Expo Center Sharjah
Malayalam Mission
പ്രിയരേ,
സർഗോത്സവം 2023 ഓൺ സ്റ്റേജ് മത്സരങ്ങൾക്ക് തിരി തെളിയുകയാണ്. നവംബർ 5 നു ഖുസൈസ് ക്യാപിറ്റൽ സ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ 4.00 മണി വരെ ആണ് മത്സര ഇനങ്ങൾ അരങ്ങേറുന്നത് . 4 മണിക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. എല്ലാവരെയും അന്നേ ദിവസം മത്സരങ്ങൾ കാണാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിലേക്കും ഹൃദയപൂർവം ക്ഷണിക്കുന്നു .
ലൊക്കേഷൻ 👇 Capital School , ഖുസൈസ്
04 238 1888
https://g.co/kgs/SmktuN
Malayalam Mission
Malayalam Mission Dubai
Ambu Satheesh
Ency BijuShamsi RasheedRosamma AbrahamDilip CN NPradeep ThoppilAneesh MannarkkadMurukan Kattakkadaപി ശ്രീകലSmitha Gopala MenonSoniya Shinoy PulpattMalayalam Mission GroupBaburaj UravuAbhilash KmFirosiya DileefrahmanVinod NambiarVinod VaisakhiKavya SanathSreejith Kodumunda
കേരളപിറവിയുടെ സ്മരണയിൽ ദുബായ് ചാപ്റ്റർ പഠനകേന്ദ്രങ്ങൾക്ക് പൊതു പ്രവേശനോത്സവം.
------------------
ഭാഷാപ്രചാരണ പ്രവർത്തനങ്ങളുടെ തുടർച്ച മുറിയാതെ മുന്നോട്ടു കൊണ്ടുപോകുന്ന കാര്യത്തിൽ മലയാളം മിഷൻ ദുബായ് ചാപ്റ്റർ മാതൃകയാണെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട. കേരളപിറവിദിനത്തിനു മുന്നോടിയായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ മൂന്നു പാഠ്യപദ്ധതികളിലായി ദുബായ് ചാപ്റ്ററിനു കീഴിൽ ആരംഭിച്ച 6 പഠനകേന്ദ്രങ്ങളുടെയും 'സൂര്യകാന്തി', 'ആമ്പൽ' പഠന കേന്ദ്രങ്ങളുടെയും പൊതു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവീർ, ബിൻ ഷബീബ്, സിലിക്കൺ ഒയാസിസ്, വസൽ ഗ്രീൻ പാർക്ക്, ഡിഐപി, ഗാർഡൻസ്, എന്നിങ്ങനെ ദുബായിലെ വിവിധ പ്രദേശങ്ങളിലെ 100 ലേറെ കുട്ടികളാണ് ആറു പഠനകേന്ദ്രങ്ങളിലായി വിവിധ പാഠ്യപദ്ധതികളിൽ തുടക്കം കുറിച്ചത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രവർത്തകരുമടക്കം 150 പേർ പരിപാടിയിൽ പങ്കെടുത്തു. കേരളപിറവിയുടെ സ്മരണകൾ പങ്കുവച്ചുകൊണ്ടാണ് കുട്ടികൾ പ്രവേശനോൽസവത്തിലേക്ക് കടന്നത്. മലയാളം മിഷൻ ദുബായ് ചാപ്റ്റർ കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് ശ്രീ. അംബുജം സതീഷ് അധ്യക്ഷയായി. മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ ശ്രീ. വിനോദ് നമ്പ്യാർ, ചാപ്റ്റർ രക്ഷാധികാരിയും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ ശ്രീ. എൻ കെ കുഞ്ഞഹമ്മദ്, വിദഗ്ദ്ധ സമിതി ചെയർപേഴ്സൺ ശ്രീ. സോണിയ ഷിനോയ് പുൽപ്പാട്ട് എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ സുനിൽ ആറാട്ടുകടവ്, ഷോബിൻ ഫിലിപ്പ് എന്നിവർ കുട്ടികൾക്കു ക്ലാസുകൾ എടുത്തു .ജോയിന്റ് കൺവീനർമാരായ ശ്രീ. നജീബ് , എൻസി ബിജു , ദെയ്‌റ മേഖല കോർഡിനേറ്റർ ശ്രീ .സജി ദേവ് ,അധ്യാപകരായ സ്വപ്ന സരൾവേദ , കാവ്യ , അപർണ , ശ്രീജിത്ത് , സനത് , നസീമ , ഷീന , സംഗീത ,സനില എന്നിവർ പ്രവേശനോത്സവത്തില്‍ പങ്കെടുത്തു .തുടർന്നും രക്ഷിതാക്കളുടെ സഹകരണം ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സെക്രട്ടറി ദിലീപ് സി എൻ എൻ നന്ദി അറിയിച്ചു.
"വിവിധ ജാതിമതവംശജർ സഹജരെപ്പോലൊന്നായി
നവയുഗത്തിൻ പൊൻകതിരുകൾ
വിളയിച്ചീടും ഭൂമി...."
എന്നെന്നും നിലനിൽക്കട്ടെ നമുക്കിടയിലെ ഐക്യം .....
ഏവർക്കും കേരളപ്പിറവി ആശംസകൾ 🥰✌
കലോത്സവത്തിന്റെ ആരവങ്ങളൊന്നും നമ്മുടെ മനസ്സുകളിൽ അടങ്ങിയിട്ടുണ്ടാവില്ല...!!!
ഉത്സവത്തിന്റ,മത്സരത്തിന്റെ ആ ലഹരിയും ആവേശവും ഉന്മാദവും പ്രവാസത്തിലെ നമ്മുടെ കുഞ്ഞുങ്ങൾക്കും ലഭിക്കുന്ന അസുലഭ സന്ദർഭം. മലയാളം മിഷൻ ദുബായ് ചാപ്റ്റർ അണിയിച്ചൊരുക്കുന്ന സർഗോത്സവം'23.
നമ്മുടെ മക്കളൊക്കെ അണിയറയിൽ തകൃതിയായി തയ്യാറെടുക്കുന്നുണ്ട്. അവരുടെ ആവേശത്തെ, കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ എല്ലാവരും കൂടെയുണ്ടാവില്ലേ? നമുക്കും ആ പഴയ നാളുകളിലേക്ക് ഒന്നുപോയി വരാം.
സ്നേഹത്തോടെ ക്ഷണിക്കുന്നു.
സർഗോത്സവം -23
നവംബർ 5- ക്യാപിറ്റൽ സ്കൂൾ , ഖുസൈസ്
പ്രവാസിമലയാളികളുടെ മക്കളിലേക്ക് മാതൃഭാഷയുടെ മാധുര്യം എത്തിക്കാൻ വേണ്ടി , ദുബായ് നഗരത്തിന്റെ ഓരോരോ ഭാഗങ്ങളിലേക്ക് ......🤗💐
മലയാളം മിഷൻ ദുബായ് ചാപ്റ്ററിലെ കുട്ടികൾ സർഗോത്സവം ഒന്നാം ദിനത്തിൽ ❣️
ഓണപ്പാട്ട് മത്സരം - 2023
ദുബായ് ചാപ്റ്റർതല വിജയികൾ ...🥰
അഭിനന്ദനങ്ങൾ 😍💐
malayalam mission
മലയാളം മിഷൻ ദുബായ് ചാപ്റ്റർ "സർഗോത്സവം 2023
20.10.23 വെള്ളിയാഴ്ച വൈകുന്നേരം 8.30ന് സർഗോത്സവം 2023 ലോഗോ പ്രകാശനം നടക്കുകയാണ്.. മലയാളം മിഷൻ ഡയറക്ടർ ശ്രീ മുരുകൻ കാട്ടാക്കടയും രെജിസ്ട്രാർ ശ്രീ വിനോദ് വൈശാഖി യും ചേർന്ന് പ്രകാശനം നിർവഹിക്കുന്നു.
മലയാളം മിഷൻ ദുബായ് ചാപ്റ്റർ
Malayalam Mission
Malayalam Mission Dubai
Murukan Kattakkada
Vinod Vaisakhi
ഖുസൈസ് വേഴാമ്പൽ ക്ലാസ്സിൽ കുട്ടികളും അധ്യാപകരും ചേർന്ന് ഓണാഘോഷം ഗംഭീരമാക്കിയപ്പോൾ 🥰😍
സർഗോത്സവം 2023
Malayalam Mission
സെപ്റ്റംബർ 23 ശനിയാഴ്ച ഖ്വിസൈസ് ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ വെച്ചു മലയാളം മിഷൻ ദുബായ് ചാപ്റ്റർ വാർഷിക ജനറൽ കൗൺസിൽ യോഗവും അധ്യാപകരുടെ ഓണാഘോഷവും സംഘടിപ്പിച്ചു .മലയാളം മിഷൻ ഡിറെക്ടറും പ്രശസ്ത കവിയുമായ ശ്രീ മുരുകൻ കാട്ടാകട യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു .
യോഗത്തിന് ശേഷം നടന്ന ഓണാഘോഷത്തിന് ഓണസദ്യയും, അധ്യാപകരും പ്രവർത്തകരും അവതരിപ്പിച്ച വിവിധ ഓണപ്പരിപാടികളും മാറ്റുകൂട്ടി.
ദെയ്‌റ ചങ്ങാതിക്കൂട്ടം പഠനകേന്ദ്രത്തില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നൊരുക്കിയ ഓണാഘോഷം ❤️
Saji Dev
മലയാളം മിഷൻ ദുബായ് ചാപ്റ്ററിന് പുതിയ ഭരണ സമിതി:
മലയാളം മിഷൻ ചാപ്റ്റർ പ്രവർത്തനങ്ങളിൽ ഏതു ചാപ്റ്ററിനും മാതൃകയാക്കാവുന്ന മുന്നേറ്റമാണ് ദുബായ് ചാപ്റ്റർ നടത്തി വരുന്നതെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട.
സെപ്റ്റംബർ 23 ശനിയാഴ്ച ക്വിസൈസ് ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ നടന്ന വാർഷിക ജനറൽ കൗൺസിൽ യോഗവും ഓണാഘോഷവും, സൂം വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോ. സെക്രട്ടറിയായിരുന്ന അംബുജം സതീഷ് സ്വാഗതം പറഞ്ഞാരംഭിച്ച ചടങ്ങിൽ പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി. അധ്യാപകരും രക്ഷിതാക്കളും പ്രവർത്തകരും പങ്കെടുത്ത ജനറൽ കോൺസിൽ യോഗത്തിൽ പ്രസിഡന്റായിരുന്ന സോണിയ ഷിനോയ് അധ്യക്ഷയായി. സെക്രട്ടറിയായിരുന്ന പ്രദീപ് തോപ്പിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
2023 - 2025 വർഷത്തേക്കുള്ള 33 അംഗ എക്സികുട്ടീവ് കമ്മറ്റിയും മറ്റ് അനുബന്ധ കമ്മറ്റികളും രൂപീകരിച്ച്, ഭാരവാഹികളെ തെരെഞ്ഞെടുത്തു.
യോഗത്തിന് ശേഷം നടന്ന ഓണാഘോഷത്തിന് ഓണസദ്യയും, അധ്യാപകരും പ്രവർത്തകരും അവതരിപ്പിച്ച വിവിധ ഓണപ്പരിപാടികളും മാറ്റുകൂട്ടി.
മലയാളം മിഷൻ ദുബായ് ചാപ്റ്റർ -പുതിയ ഭാരവാഹികൾ 2023-2025:
1.ചെയർമാൻ - വിനോദ് നമ്പ്യാർ
2. വൈസ് ചെയർമാൻ - ഷിജു ശ്രീനിവാസ് Shiju Nedum Parambath
3. പ്രസിഡണ്ട് - അംബുജം സതീഷ് Ambu Satheesh
4. വൈസ് പ്രസിഡണ്ട് - സർഗ റോയ് Sarga Roy
5. സെക്രട്ടറി - ദിലീപ് സി എൻ എൻ Dilip CN N
6. ജോയിന്റ് സെക്രട്ടറി - എം സി ബാബു
7. കൺവീനർ - ഫിറോസിയ ദിലീഫ്റഹ്മാൻ Firosiya Dileefrahman
8. ജോയിന്റ് കൺവീനർ - എൻസി ബിജു Ency Biju
9. ജോയിന്റ് കൺവീനർ - നജീബ് മുഹമ്മദ്
10. ഫൈനാൻസ് കോർഡിനേറ്റർ - അബ്ദുൽ അഷ്‌റഫ്
11. ഐ ടി കോർഡിനേറ്റർ - ഷംസി റഷീദ് Shamsi Rasheed
12. വിദഗ്ധ സമിതി ചെയർ പേർസൺ - സോണിയ ഷിനോയ് Soniya Shinoy Pulpatt
മേഖലാ കോർഡിനേറ്റർമാർ :
സുനിൽ സാമുവേൽ - അൽഖൂസ്
ബിന്റു - ബർദുബൈ Bintu Mathai
ദെയ്‌റ - സജി Saji Dev
അൽനഹ്ദ - പി പി അഷ്‌റഫ്
ക്വിസൈസ് - സുനീഷ്
അനസ് - റാഷിദിയ
എക്സിക്യൂട്ടീവ് അംഗങ്ങൾ :
പ്രദീപ് Pradeep Thoppil
റിംന
റോസമ്മ അബ്രഹാം Rosamma Abraham
അനീഷ് Aneesh Mannarkkad
സലീഷ്
അഡ്വ അപർണ്ണ
സ്മിത മേനോൻ Smitha Gopala Menon
ഷുജ കുളങ്ങര WMC
അക്ബർ
ഡൊമിനിക്
മുരളി എം പി
ഷോബിൻ
സുഭാഷ് ദാസ്
ജുനൈദ് IMCC
അൻവർ ഷാഹി Anvar Shahi
Malayalam Mission Dubai
Malayalam Mission
പ്രവാസലോകത്ത് കുരുന്നുകൾക്കിടയിൽ ഓണാഘോഷങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു .
റാഷിദിയ നക്ഷത്രക്കൂട്ടം പഠനകേന്ദ്രത്തിൽ നിന്നും സന്ധ്യ ടീച്ചർക്കും റുഖിയ ടീച്ചർക്കുമൊപ്പം കുട്ടികൾ ❤️
മലയാളം മിഷൻ ദുബായ് ചാപ്റ്ററിലെ ‘കുട്ടിക്കൂട്ടം' (മുഹൈസിന)പഠനകേന്ദ്രം ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
ദുബായ് ചാപ്ടർ പ്രസിഡന്റ് സോണിയ ഷിനോയ്, സെക്രട്ടറി പ്രദീപ് തോപ്പിൽ ,കൺവീനർ ഫിറോസിയ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് ഓണാഘാഷത്തിൽ പങ്കാളികളായി .സെന്റർ അധ്യാപകരായ ശ്രീകല ,രെഹ്ന അഹമ്മദ്, ഷഹാന ഷാൻ, രേഖ ജിജേഷ് എന്നിവരും സെന്റർ കോർഡിനേറ്റർ മാരായ മെറിൻ അനീഷ്, അജാസ് മുഹമ്മദ് എന്നിവരും ഓണാഘോഷത്തിന് നേതൃത്വം നൽകി.ഓണക്കളികളും പാട്ടുകളും തിരുവാതിരക്കളിയും മാവേലിയും പൂക്കളവും എല്ലാമായി കുട്ടികൾ ഓണത്തെ ഗംഭീരമായി വരവേറ്റു .
ഈ വർഷത്തെ മലയാറ്റൂർ അവാർഡ് പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ ശ്രീ.മുരുകൻ കാട്ടാക്കടയ്ക്ക് .
അഭിനന്ദനങ്ങൾ 😍💐
ദേശീയ അണ്ടർ വാട്ടർ നീന്തൽ മത്സരത്തിൽ കേരളത്തിനു വേണ്ടി സ്വർണ്ണം നേടിയ മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദ്യാർത്ഥി ഹയാൻ ജാസിർ ...
അഭിനന്ദനങ്ങൾ 🥰💐