Kottakkal Municipal Youth League

Kottakkal Municipal Youth League

Official page of Youth League Kottakkal Municipal committee

Photos from Kottakkal Municipal Youth League's post 29/11/2023
Photos from Kottakkal Municipal Youth League's post 28/11/2023

മണിക്കൂറുകൾക്ക് ശേഷം ജാമ്യം ലഭിച്ചു.

അഭിവാദ്യങ്ങൾ 🔥💚

KM Khaleel Mabrook Karuthedath Munavir Kottakkal

Photos from Kottakkal Municipal Youth League's post 28/11/2023

കോട്ടക്കലിൽ യൂത്ത് ലീഗ് നേതാക്കളെ കരുതൽ തടങ്കലിലാക്കി

കോട്ടക്കലിൽ മന്ത്രിപ്പട എത്തുന്നതിനും മണിക്കൂറുകൾക്ക്‌ മുമ്പേ യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസിന്റെ പിണറായി വിധേയത്തം.

സംസ്ഥാന കമ്മിറ്റി അംഗം കെഎം ഖലീൽ, തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സി കെ മുനീർ, കോട്ടക്കൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി നാസർ തയ്യിൽ, സെക്രട്ടറി മബ്‌റൂഖ് കറുത്തേടത്ത്, ഭാരവാഹികളായ റഹൂഫ് കാവതികളം, msf മുനിസിപ്പൽ പ്രസിഡന്റ് മുനവ്വർ അലിഞ്ചുവട് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ തടങ്കലിലാക്കിയത്.

Photos from Kottakkal Municipal Youth League's post 27/11/2023

സ്നേഹ കൂടാരത്തിൽ ചൂടുള്ള ചർച്ച സംഘടിപ്പിച്ചു.

മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം കോട്ടക്കൽ കാവതികളം ബൈപ്പാസ് ജംഗ്ഷനിൽ യൂത്ത് ലീഗ് ഒരുക്കിയ സ്നേഹ കൂടാരത്തിൽ വെച്ച് ചർച്ച സംഘടിപ്പിച്ചു. 'ഏ.സി ബസിലും ശ്വാസം മുട്ടുന്ന കേരളം ' എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചൂടുള്ള ചർച്ച നടന്നത്. നവകേരളസദസ്സ് അനുഭവിക്കേണ്ടി വരുന്നത് കേരള ജനതയുടെ ദുരവസ്ഥയാണെന്ന് ചർച്ച അഭിപ്രായപ്പെട്ടു. മുനിസിപ്പൽ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി നാസർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ ൽ.എം ഖലീൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വി സുധീർ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മുനിസിപ്പൽ മുസ്ലീം ട്രഷറർ സാജിദ് മങ്ങാട്ടിൽ, മുസ്‌ലിം ലീഗ് ഭാരവാഹികളായ അബു കിഴക്കേതിൽ, ജാഫർ കുഞ്ഞു, അർബൻ ബാങ്ക് ചെയർമാൻ ചോലക്കൽ കരീം, കെ.എം റഷീദ്, ജുനൈദ് പരവക്കൽ, അയ്യൂബ് വടക്കൻ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അനസ്, യൂത്ത് ലീഗ് ഭാരവാഹികളായ ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ട്രഷറർ സി. കെ റസാഖ്, സമീറുദ്ധീൻ ഇ, മബ്‌റൂഖ് കറുത്തേടത്ത്, സലാം കെ.വി, അജ്മൽ മേലേതിൽ, ഷിബിലി കാവതിക്കളം, മുനവ്വർ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി.

25/09/2023

സി. എച്ച് പ്രതിഭ ഫെസ്റ്റ്

വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ക്യാമ്പയിനോടനുബന്ധിച്ച്

കോട്ടക്കൽ മുനിസിപ്പൽ
സി.എച്ച് പ്രതിഭാ ഫെസ്റ്റ്

മത്സര ഇനങ്ങൾ
➖➖➖➖➖➖➖
🔹മലയാള പ്രസംഗം
🔹മലയാള പ്രബന്ധം
🔹മലയാളം കവിതാ രചന
🔹പോസ്റ്റർ ഡിസൈനിംഗ്
🔹വീഡിയോ എഡിറ്റിംഗ്

മത്സരത്തിനു പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

പേര് :
മത്സര ഇനം :
വാർഡ് :
Age :
Contact Number :

തുടങ്ങിയ വിവരങ്ങൾ 2023 സെപ്റ്റംബർ 28ന് മുമ്പായി +91 9633663942 വാട്സ്ആപ്പ് നമ്പറിലേക് അയക്കുക.

സ്ഥലം : നജ്മുൽ ഹുദാ ഹയർസെക്കൻഡറി സ്കൂൾ കാവതികളം

തിയ്യതി : 2023 ഒക്ടോബർ 1 ഞായർ 3 PM

ജൂനിയർ (18 വയസ്സ് വരെ) സീനിയർ വിഭാഗങ്ങളിലായി 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് പ്രതിഭാ ഫെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്.

മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി

Photos from Kottakkal Municipal Youth League's post 14/09/2023

രാജ്യ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ പ്രതിഷേധ റാലി.

14/09/2023
Photos from Kottakkal Municipal Youth League's post 13/09/2023

മോദി സർക്കാരിന്റെ വിദേശനയ ദൗർബല്യം മുതലെടുത്താണ് ചൈന ഇന്ത്യയുടെ ഭൂപ്രദേശം കയ്യേറുന്നത്: കെ.എം ഖലീൽ

കോട്ടക്കൽ : ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയുടെ വിജയം ഇന്ത്യൻ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നും അത് ഉയർത്തിപ്പിടിച്ചത് കൊണ്ട് കേന്ദ്ര സർക്കാരിന്റെ വിദേശ നയപാളിച്ചക്കളെ മറച്ചു വെക്കാനാവില്ലെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെഎം ഖലീൽ പ്രസ്ഥാവിച്ചു. രാജ്യ വിരുദ്ധ നിലപാടുകളുമായാണ് എൻ.ഡി.എ സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ആരോപിച്ച് കോട്ടക്കൽ മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ഫെഡറൽ സംവിധാനത്തെ തകർക്കും, അദാനിക്കായി രാജ്യത്തെ മോദി വിൽപ്പനക്ക് വെക്കുന്നു, ഇന്ത്യയുടെ ഭൂപ്രദേശം ചൈന കയ്യേറുന്നു തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോട്ടക്കലിൽ യൂത്ത് ലീഗ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

മുന്നോറോളം പ്രവർത്തകർ പങ്കെടുത്ത റാലി കോട്ടക്കൽ മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് ചെങ്കുവെട്ടിയിൽ സമാപിച്ചു. ഇനിയും ഈ സർക്കാർ അധികാരത്തിൽ തുടർന്നാൽ ഇന്ത്യൻ ജനാധിപത്യം ചരിത്ര പുസ്തക താളുകളിൽ ഒതുങ്ങും. ‘ഇന്ത്യ’ മുന്നണിയുടെ വിജയം കൊണ്ട് മാത്രമേ രാജ്യത്തെ വീണ്ടുക്കാനാകൂ. വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് പൊതു സമൂഹം ഏറ്റെടുക്കണമെന്ന് റാലി ആവശ്യപ്പെട്ടു.

മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നാസർ തയ്യിൽ സ്വാഗതവും ട്രഷറർ സികെ റസാഖ്‌ നന്ദിയും പറഞ്ഞു.

മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി അഹമ്മദ് മേലേതിൽ, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ടി. പി മുജീബ്, മുനിസിപ്പൽ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.എം മൂസഹാജി, സെക്രട്ട്രറി അബു കൂരിയാട്, യൂത്ത് ലീഗ് മുനിസിപ്പൽ ഭാരവാഹികളായ സമീർ ഇരണിയൻ, നൗഷാദ് സിപി, മബ്‌റൂഖ് കറുത്തേടത്ത്, സലാം കെവി, അമീർ പരവക്കൽ, ശരീഫ് കെവി, ഷിബിലി കാവതികളം, മുനവ്വർ ആലിൻചുവട്, അജ്മൽ മേലെതിൽ നേതൃത്വം നൽകി.

13/09/2023
09/09/2023
04/09/2023

1) കോട്ടപ്പടി വൺവേ : യൂത്ത് ലീഗ് സമരം
2) എന്താണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ?
3) സംസ്ഥാന സർക്കാരിന്റെ അലംഭാവം

Photos from Kottakkal Municipal Youth League's post 02/09/2023

ട്രാഫിക് പരിഷ്കരണത്തിൽ പൊതുജനാഭിപ്രായം തേടണം. സിപിഎം സമരം അപഹാസ്യകരം : യൂത്ത് ലീഗ്.

കോട്ടക്കൽ ടൗണിലെ പുതിയ ട്രാഫിക് പരിഷ്കാര്യങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കിൽ പെട്ടെന്ന് പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

നിലവിൽ തുടക്കം കുറിച്ചത് പരീക്ഷണാടിസ്ഥാനത്തിൽ ആണെങ്കിൽ പെട്ടെന്ന് പഠനം നടത്തി തീരുമാനമെടുക്കണം.

ഒരു പരീക്ഷണം തുടങ്ങുന്ന ദിവസം തന്നെ സമരം ചെയ്യുന്ന സിപിഎം നിലപാട് അപഹാസ്യകരമാണ്. ഏതൊരു വിഷയത്തിനും ആദ്യ പ്രതികരണം സമരമല്ല. ട്രയൽ ആൻഡ് എറർ എന്നാൽ ഇത് വേണ്ടെന്ന് വെക്കാനുള്ള ഓപ്‌ഷനുണ്ട് എന്നാണർത്ഥം.

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഏത് പരിഷ്കാരങ്ങളെയും യൂത്ത് ലീഗ് എതിർക്കുമെന്നും കമ്മിറ്റി അറിയിച്ചു.

28/08/2023

മലപ്പുറം ജില്ല പോലീസ് മേധാവി സുജിത് ദാസിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും പ്രതിചേർത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. എസ്.പിയുടേത് അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾ ഉടൻ പിടിച്ചെടുത്തില്ലെങ്കിൽ തെളിവുകൾ നശിപ്പിക്കപ്പെടും.

മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി

Photos from Kottakkal Municipal Youth League's post 28/08/2023

മലപ്പുറം ജില്ല പോലീസ് മേധാവി സുജിത് ദാസിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും പ്രതിചേർത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. എസ്.പിയുടേത് അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾ ഉടൻ പിടിച്ചെടുത്തില്ലെങ്കിൽ തെളിവുകൾ നശിപ്പിക്കപ്പെടും.

മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി

18/07/2023

ആദരാജ്ഞലികൾ 🥀

Photos from Kottakkal Municipal Youth League's post 08/07/2023

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ 'ജനസഹായി' പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു.

പാർട്ടി ഓഫീസ് സേവനകേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതി കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ പുലിക്കോട് ശാഖയിൽ തുടക്കമായി. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെഎം ഗഫൂർ സാഹിബ് ഉദ്‌ഘാടനം ചെയ്തു.

Photos from Kottakkal Municipal Youth League's post 03/06/2023

ഗുസ്തി താരങ്ങൾക്ക് യൂത്ത് ലീഗ് ഐക്യ ദാർഢ്യം

02/06/2023

🔥

ഗുസ്തി താരങ്ങൾക്ക് കോട്ടക്കൽ യൂത്ത് ലീഗിന്റെ ഐക്യദാർഢ്യം 01/06/2023

ഗുസ്തി താരങ്ങൾക്ക് കോട്ടക്കൽ യൂത്ത് ലീഗിന്റെ ഐക്യദാർഢ്യം രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിൽ മാസങ്ങളായി സമരത്തിൽ ഏർപ്പെട്ട് വരുന്ന രാജ്യത്തിന്റെ അഭിമ...

Photos from Kottakkal Municipal Youth League's post 01/06/2023

*ഗുസ്തി താരങ്ങൾക്ക് യൂത്ത് ലീഗ് ഐക്യ ദാർഢ്യം*

രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിൽ മാസങ്ങളായി സമരത്തിൽ ഏർപ്പെട്ട് വരുന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളോടുള്ള നിലപാടിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ ചെങ്കുവെട്ടിയിൽ പ്രതിഷേധിച്ചു.

ആരോപണം നേരിടുന്ന ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യുന്നതിന് പകരം താരങ്ങളെ ദേശീയ പതാകയോടൊപ്പം റോഡിലൂടെ വലിച്ചിഴച്ചത് ഫാസിസ്റ്റ് വൽക്കരണത്തിന്റെ സമ്പൂർണതയുടെ തെളിവാണെന്ന് യൂത്ത് ലീഗ് സമരം അഭിപ്രായപ്പെട്ടു.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്ത് ഗുസ്തി താരങ്ങളോട് ഭരണകൂടം മാപ്പ് പറയണം.

*മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി*

Photos from Kottakkal Municipal Youth League's post 01/06/2023

കോട്ടക്കൽ കോട്ടപ്പടിയിലെ റോഡിന്റെ ശോചനീയാവസ്ഥയിൽ യൂത്ത് ലീഗ് പ്രതിഷേധം

31/05/2023
Photos from Kottakkal Municipal Youth League's post 30/05/2023

*കോട്ടക്കൽ കോട്ടപ്പടിയിലെ റോഡിന്റെ ശോചനീയാവസ്ഥയിൽ യൂത്ത് ലീഗ് പ്രതിഷേധം*

കോട്ടക്കൽ കോട്ടപ്പടിയിലെ പ്രധാന പാത ഗെയിൽ പൈപ്പ് ലൈനിന് വേണ്ടി വെട്ടിപ്പൊളിച്ചിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

കോട്ടക്കലിൽ നിന്നും ആരംഭിച്ച പ്രകടനം കോട്ടപ്പടിയിൽ സമാപിച്ചു. പൊതുമരാമത്ത് വകുപ്പിൽ നദക്കുന്നത് പിആർ വർക്കുകൾ മാത്രമാണെന്നും വകുപ്പും അനുബന്ധ ഏകോപനങ്ങളും പരിപൂർണ്ണ പരാചയമാണെന്നതിന് തെളിവാണ് ഒരു മാസത്തോളമായി ഗെയിൽ പൈപ്പ് ലൈനിന് വേണ്ടി വെട്ടിപ്പൊളിച്ച റോഡിന്റെ അവസ്ഥ വകുപ്പ് അറിയുന്നു പോലും ഇല്ല എന്നത്.

ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഉദ്‌ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെഎം ഖലീല്‍ പ്രസ്താവിച്ചു.

*മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുൻസിപ്പൽ കമ്മിറ്റി*

13/05/2023

കർണാടക 🔥

Photos from Kottakkal Municipal Youth League's post 06/05/2023

കോട്ടക്കൽ ബസ് സ്റ്റാൻഡ് ഉത്ഘാടനം

Photos from Kottakkal Municipal Youth League's post 01/05/2023

'കേരള സ്റ്റോറി' വിദ്വേഷ സിനിമയുടെ പോസ്റ്റർ കത്തിച്ച് യൂത്ത് ലീഗ്

Photos from Kottakkal Municipal Youth League's post 30/04/2023

'കേരള സ്റ്റോറി' വിദ്വേഷ സിനിമയുടെ പോസ്റ്റർ കത്തിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി.

30/04/2023

സർക്കാർ അനാസ്ഥക്കെതിരെ റേഷൻ കടകൾക്ക് മുമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം

Photos from Kottakkal Municipal Youth League's post 30/04/2023

സർക്കാർ അനാസ്ഥക്കെതിരെ റേഷൻ കടകൾക്ക് മുമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം

റേഷൻ കടകളിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുക, റേഷൻ സംവിധാനം ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ കോട്ടക്കലിലെ വിവിധ പ്രദേശത്തെ റേഷൻ കടകളുടെ മുമ്പിൽ യൂത്ത് ലീഗ് പ്രതിഷേധം

ജനങ്ങൾക്ക് ദുരിതം വിതച്ച് വിലക്കയറ്റം അതി രൂക്ഷമായി മുന്നോട്ട് പോകുന്നതിനിടയിൽ പൊതു വിതരണ സംവിധാനം കൂടി തകരാറിലായതോടെ പാവപ്പെട്ടവരും, സാധാരണക്കാരും ഏറെ പ്രയാസം നേരിടുകയാണ്. റേഷൻ വിതരണത്തിൽ ഉണ്ടായിരിക്കുന്ന അപാകതയും, സർവർ തകരാറും ജനത്തെ ദുരിതത്തിലാക്കി.

സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റേഷൻ വിതരണം അവതാളത്തിലായത് മൂലം പൊതുവിതരണ സംവിധാനം തന്നെ നിശ്ചലമായിരിക്കുകയാണ്.

Photos from Kottakkal Municipal Youth League's post 29/04/2023

കേരള സ്റ്റോറി' വിദ്വേഷ സിനിമയുടെ പോസ്റ്റർ കത്തിച്ച് യൂത്ത് ലീഗ്

കോട്ടക്കൽ : വിവിധ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആർഎസ്എസ് കേന്ദ്രം പടച്ചു വിടുന്ന സിനിമാ പോസ്റ്റർ കോട്ടക്കൽ മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ ചെങ്കുവെട്ടിയിൽ കത്തിച്ചു.

അടിയന്തിരമായി സിനിമ പ്രദർശനം തടയാൻ നടപടിയുണ്ടാകണമെന്ന്പി
യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Photos from Kottakkal Municipal Youth League's post 06/04/2023

വീട് പെർമിറ്റ്, അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടതു സർക്കാരിൻ്റെ ജനദ്രോഹ നടപടിയിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു

Photos from Kottakkal Municipal Youth League's post 06/04/2023

വീട് പെർമിറ്റ്, അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടതു സർക്കാരിൻ്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിച്ചു.

Videos (show all)

𝑰𝙉𝑫𝙄𝑨.... 𝒕𝙝𝒂𝙩 𝙞𝒔.... 𝑩𝙃𝑨𝙍𝑨𝙏𝐌u𝐬l𝐢m y𝐨u𝐭h L𝐞a𝐠u𝐞𝐏𝐫𝐨𝐭𝐞𝐬𝐭 𝐑𝐚𝐥𝐥𝐲𝐴𝑔𝑎𝑖𝑛𝑠𝑡 𝑎𝑛𝑡𝑖 𝑑𝑒𝑚𝑜𝑐𝑟𝑎𝑡𝑖𝑐 𝑔𝑜𝑣𝑒𝑟𝑛𝑚𝑒𝑛𝑡𝗡𝗗𝗔 𝗚𝗼𝘃𝗲𝗿𝗻𝗺𝗲𝗻𝘁 𝗸𝗶𝗹𝗹𝘀 𝗼𝘂𝗿 𝗗...
1) കോട്ടപ്പടി വൺവേ : യൂത്ത് ലീഗ് സമരം 2) എന്താണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ?3) സംസ്ഥാന സർക്കാരിന്റെ അലംഭാവം
മലപ്പുറം ജില്ല പോലീസ് മേധാവി സുജിത് ദാസിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും പ്രതിചേ...
🔥
ബിബിസി ഡോക്യുമെന്ററി"INDIA : THE MODI QUESTION"പ്രദർശനം @ കോട്ടക്കൽ
ബിബിസി ഡോക്യൂമെന്ററി പൊതുവിടത്തിൽ പ്രദർശിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി.യൂത്ത് ലീഗ്  കോട്ടക...
പാഠ്യ പദ്ധതി പരിഷ്കരണത്തിലെ കമ്യൂണിസ്റ്റ് ഒളിച്ചു കടത്തലുകൾ.കോട്ടക്കൽ മുനിസിപ്പൽ തല പാഠ്യ പദ്ധതി പരിഷ്കരണ ചർച്ചയിൽകെ. എം...
കോട്ടക്കൽ മുനിസിപ്പൽ യൂത്ത് ലീഗ് സംസ്ഥാനത്ത് രണ്ടാം സ്ഥാനം3724😍27 ൽ 21 യൂണിറ്റുകൾ സെഞ്ച്വറി ക്ലബ്ബിൽ.

Telephone

Website