Finix Auto Distributors

Finix Auto Distributors

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Finix Auto Distributors, Motorbike dealership, .

21/04/2023
12/09/2021

*‘അറ്റ്ലാന്റ’ :* *1960 ല്‍ നിര്‍മ്മിക്കപ്പെട്ട, കേരളത്തിന്‍റെ അഭിമാനമായ സ്കൂട്ടറിന്‍റെ അതിശയിപ്പിക്കുന്ന കഥ ഒപ്പം വ്യവസായങ്ങളെ തകര്‍ത്തെറിഞ്ഞ നെറികെട്ട കപട രാഷ്ട്രീയത്തിന്‍റെയും....*🛵🛵

*പുതുതലമുറയിൽപ്പെട്ടവരാർക്കും ‘അറ്റ്ലാന്റ’ എന്ന പേര് അത്ര പരിചിതമല്ല. രാത്രിയും പകലും മറന്ന്, തിരുവനന്തപുരം നഗരത്തിനു തൊട്ടു ചേർന്നുള്ള കൈമനം എന്ന സ്ഥലത്തെ കൊച്ചു ഷെഡ്ഡിലെ വർക്‌ഷോപ്പിൽ കഠിനാധ്വാനം ചെയ്ത ഒരുപിടി മനുഷ്യരുടെ തലച്ചോറിലും ചോരയിലും നീരിലും പിറവിയെടുത്തതാണ് ഇൗ പേര്.*

*നമ്മുടെ കൊച്ചു കേരളത്തിലെ ഒരുപറ്റം സാധാരണക്കാരായ ഉത്സാഹികളുടെ, അസാധാരണ ബുദ്ധിയും സാങ്കേതികമികവും വൈദഗ്ധ്യവും ഒരുമിച്ചപ്പോൾ, പറന്നുയർന്ന, സ്കൂട്ടറിന്റെ പേരാണ് അറ്റ്ലാന്റ.*

*ആദ്യത്തെ ഇന്ത്യൻ നിർമിത തദ്ദേശീയ സ്‌കൂട്ടർ എന്ന വിശേഷണമാണ് അറ്റ്‌ലാന്റയ്ക്ക്. പക്ഷേ, കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ എഴുതപ്പെടാത്ത താളുകളിൽ, ഇപ്പോഴും പൊടി പിടിച്ചു കിടക്കുന്ന അറ്റ്ലാന്റയുടെ ഉയർച്ചയും താഴ്ചയുമെല്ലാം ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്.*

*എൻ.എച്ച്. രാജ്കുമാർ ഐഎഎസ് എന്ന വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ബുദ്ധിയിൽ വിരിയുകയും, പി.എസ്. തങ്കപ്പൻ എന്ന യുവ എൻജിനീയറുടെ കഠിനാധ്വാനത്തിലൂടെ നിർമിക്കുകയും ചെയ്ത അറ്റ്ലാന്റയെ, രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണടകൾ ചവിട്ടിക്കുഴച്ചെറിയുകയായിരുന്നു.*

*വ്യവസായങ്ങൾക്ക് കേരള മണ്ണിൽ വളക്കൂറില്ലെന്നും, രാഷ്ട്രീയ കോമരങ്ങൾ വ്യവസായങ്ങളെ തച്ചു തകർക്കാൻ എന്നും എക്കാലവും നീല തിരശ്ശീലയ്ക്കു പിന്നിൽ ചരടുവലി തുടരുമെന്ന ‘ചരിത്ര പാഠം’ കേരളത്തിനു സമ്മാനിക്കുകയും ചെയ്ത അറ്റ്ലാന്റയുടെ ഓർമകൾക്ക് 60 വയസ്സു തികയുകയാണ്. വിടരും മുൻപേ എന്നന്നേക്കുമായി അസ്തമിച്ച ആ സുന്ദരിയുടെ കഥയിലേക്ക്.....*

*സ്കൂൾ പഠനകാലത്ത്, ഷൂ പോളിഷിന്റെ ടിൻ ഉപയോഗിച്ച് സ്റ്റീം ടർബൈനും ചോറ്റുപാത്രം കൊണ്ട് ബോയിലറും നിർമിച്ചു പ്രവർത്തിപ്പിച്ച രാജ്കുമാറിലെ വിസ്മയിപ്പിക്കുന്ന എൻജിനീയറിങ് മികവ് തിരിച്ചറിഞ്ഞ അധ്യാപകരാണ്, മകനെ എൻജിനീയറിങ് പഠനത്തിനു വഴിതിരിച്ചു വിടാൻ ഡോ. നാഗോജി റാവുവിനെ ഉപദേശിച്ചത്.*

*ഓട്ടമൊബീൽ എൻജിനീയറിങ്ങിനോടായിരുന്നു രാജ്കുമാറിന് കൂടുതൽ ഇഷ്ടം. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ ആദ്യ ബാച്ച് വിദ്യാർഥികളിലൊരാളായിരുന്ന രാജ്കുമാർ ഉയർന്ന മാർക്കോടെ എൻജിനീയറിങ്ങ് പാസായി. തൊട്ടു പിന്നാലെ രാജ്കുമാറിന് സർക്കാർ ഉദ്യോഗവും ലഭിച്ചു. ഡ്രെയിനേജ് ആൻഡ് വാട്ടർ വർക്സ് ഡിപ്പാർട്മെന്റിലായിരുന്നു ആദ്യ നിയമനം. ഇതിനുശേഷം വ്യവസായ–വാണിജ്യ വകുപ്പിൽ പ്രോജക്ട് ഓഫിസറായി.*

*1958 ൽ, ജപ്പാനിലെ വ്യവസായങ്ങളെക്കുറിച്ചു പഠിക്കാനും ആ മാതൃകകൾ കേരളത്തിൽ പരീക്ഷിക്കുകയെന്ന ദൗത്യവുമായി കേരള സർക്കാർ രാജ്കുമാറിനെ ജപ്പാനിലേക്ക് ഒരു വർഷത്തെ പഠനത്തിനായി അയച്ചു. ജപ്പാൻ സന്ദർശിച്ച വേളയിൽ ശേഖരിച്ച അറിവിന്റെ പിൻബലത്തിലാണ് കേരളത്തിൽ സ്കൂട്ടർ ഫാക്ടറി നിർമിക്കാമെന്ന ആശയം രാജ്കുമാറിന്റെ തലച്ചോറിലുദിച്ചത്.*

*കേരളത്തിലെ തൊഴിൽരഹിതരായ യുവാക്കൾക്ക് ജോലി നൽകുകയായിരുന്നു ഉദ്ദേശ്യം. ജപ്പാനിൽനിന്നു മടങ്ങിയെത്തിയ രാജ്കുമാർ, സ്വന്തമായി സ്കൂട്ടർ നിർമിക്കാമെന്ന ചിന്തയുടെ പണിപ്പുരയിലായിരുന്നു.*

*ഇറ്റലിയിൽനിന്ന് ഇറക്കുമതി ചെയ്ത പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ലാംബ്രട്ട സ്കൂട്ടർ മാത്രമാണ് അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇതിനിടെയാണ് കൊല്ലം ചാത്തന്നൂർ സ്വദേശിയായ യുവ എൻജിനീയർ പി.എസ്. തങ്കപ്പൻ എന്ന പ്രതിഭയെ രാജ്കുമാർ കണ്ടെത്തുന്നത്. ജൂനിയർ ടെക്നിക്കൽ ഓഫിസറായി വ്യവസായ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച തങ്കപ്പനിലെ എൻജിനീയറിങ് വൈദഗ്ധ്യം മുൻകൂട്ടിയറിഞ്ഞ രാജ്കുമാർ, തങ്കപ്പന് ടെക്നിക്കൽ ട്രെയിനിങ് സ്കൂളിൽ വിദഗ്ധ പരിശീലനം നൽകാൻ മുൻകൈയെടുത്തതോടെ സ്കൂട്ടർ പദ്ധതിക്കായി, ഇരുവരുടെയും മനസ്സിൽ സ്വപ്നങ്ങളുടെ ചക്രങ്ങളുരുണ്ടു.*

*രാജ്കുമാറിന്റെ സ്വപ്നപദ്ധതി എത്രയും വേഗം പ്രാവർത്തികമാക്കുകയായിരുന്നു തങ്കപ്പന്റെ മുന്നിലെ വെല്ലുവിളി. 1960 ൽ തിരുവനന്തപുരം നഗരത്തിനു സമീപം കൈമനത്ത് ഒരു കൊച്ച് ഷെഡ് നിർമിച്ചാണ് സ്കൂട്ടർ നിർമാണ പദ്ധതിക്ക് ഇരുവരും തുടക്കമിട്ടത്. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് രാജ്കുമാറും തങ്കപ്പനും പദ്ധതി മുന്നോട്ടു നയിച്ചത്.*

*രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇരുമ്പു മുതലുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കടുത്ത നിയന്ത്രണങ്ങളുള്ള കാലം. സ്കൂട്ടർ പദ്ധതിക്കായി വ്യവസായ വകുപ്പിനു കീഴിൽ ഒരു ട്രേഡ് സ്കൂളും തങ്കപ്പൻ തുടങ്ങിയതോടെ പദ്ധതിയുടെ വേഗം സ്പീഡോമീറ്ററും കടന്നു. ആധുനിക യന്ത്രങ്ങളൊന്നും അന്നില്ലായിരുന്നു.*

*കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുത്ത 28 പരമ്പരാഗത ഇരുമ്പു പണിക്കാർക്ക്, യന്ത്രഭാഗങ്ങളുടെ ഉപയോഗം ഉൾപ്പെടെ സാങ്കേതിക പരിശീലനം നൽകിയാണ് വിദഗ്ധ തൊഴിലാളികളുടെ ക്ഷാമത്തെ രാജ്കുമാറും തങ്കപ്പനും നേരിട്ടത്. ഇരുമ്പു പണിക്കാരുടെ കഠിന പ്രയത്നത്തോടെ, ആദ്യ സ്കൂട്ടറിന്റെ മാതൃക 1960 ൽ നിർമിച്ചു. പൂർണമായും കേരളത്തിൽത്തന്നെ നിർമിച്ച സ്കൂട്ടറിന്റെ കാർബുറേറ്റർ മാത്രം ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്തു.*

*സ്കൂട്ടറിന്റെ ആദ്യ പ്രോട്ടോ ടൈപ് പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്യൂണിറ്റി എൻജിനീയറിങ് വർക്സ് എന്ന ഫാക്ടറിയിൽനിന്ന് 1961 ൽ പുറത്തിറങ്ങി. 2 കിർലോസ്കർ ഡെഡ് സെന്റർ ലെയ്ത്ത് മെഷീൻ, ( kirloskar dead centre lathe machine), ഒരു ഫ്രിറ്റ്സ് വെർണർ മില്ലിങ് മെഷീൻ (Fritzwerner milling maching), ഒരു ഷെയ്പിങ് മെഷീൻ (Shaping machine), ഒരു രാജ്കോട്ട് പവർ പ്രസ് (Rajkot power press) എന്നിവയാണ് പ്രോട്ടോ ടൈപ് നിർമിക്കാൻ ഉപയോഗിച്ച പ്രധാന യന്ത്രഭാഗങ്ങൾ.*

*ഇവ കൂടാതെ സ്വന്തമായി സർഫസ് ഗ്രൈൻഡിങ് മെഷീനും (Surface grinding machine) പവർ ഹാമർ മെഷീനും നിർമിച്ചു. പിസ്റ്റൺ എക്സൻട്രിക് ഗ്രൈൻഡിങ് (Piston eccentric grinding) ഉൾപ്പെടെ പ്രധാന ജോലികൾ കൈകൾ കൊണ്ടാണു ചെയ്തത്. മണിക്കൂറിൽ 60 കിലോമീറ്റർ സ്പീഡിൽ കുതിക്കുന്ന അറ്റ്ലാന്റയ്ക്ക് 40 കിലോമീറ്റർ മൈലേജ് ലഭിച്ചിരുന്നു.*

*തന്റെ ഭാവനയിൽ വിരിഞ്ഞ വാഹനത്തിന്, ‘പായുന്ന സുന്ദരി’ എന്ന് അർഥം വരുന്ന അറ്റ്ലാന്റ എന്ന പേരും പദ്ധതിയുടെ ഉപജ്ഞാതാവു കൂടിയായ രാജ്കുമാർ സമ്മാനിച്ചു.*

Videos (show all)

Telephone

Website