Chandy Umman for Puthupally
കുഞ്ഞുഞ്ഞിന്റെ പുതുപ്പള്ളി UDF നൊപ്പം
ചാണ്ടി ഉമ്മൻ നമ്മുടെ സാരഥി
വോട്ട് ചെയ്യും മുൻപ് ഇത് അറിയണം... പിന്നെ കരഞ്ഞിട്ട് കാര്യമില്ല #loksabhaelection2024 #kerala #india വോട്ട് ചെയ്യും മുൻ...
എതിർ സ്ഥാനാർഥിയുടെ കള്ള പ്രചരണങ്ങളിൽ വികാരീതനായി ഷാഫി #vadakara #shafiparambil #viral #shorts എതിർ സ്ഥാനാർഥിയുടെ കള്ള പ്രചരണങ്ങളിൽ വികാരീതനായി ഷാഫി # ...
ഷാഫിയുടെ ഹൃദയത്തിൽ നിന്നുള്ള വൈകാരിക പ്രസംഗം... ടീച്ചർ ഇതൊന്ന് കേൾക്കണം #vadakara #shafiparambil ഷാഫിയുടെ ഹൃദയത്തിൽ നിന്നുള്ള വൈകാരിക പ്രസംഗം... ടീച്ചർ ഇതൊന്ന് കേൾക്കണം ...
ഇന്ത്യ മുന്നണിക്ക് വേണ്ടി UDF ന് എന്തിന് വോട്ട്? #loksabhaelection2024 #udfkerala #ldfkeralam #india ഇന്ത്യ മുന്നണിക്ക് വേണ്ടി UDF ന് എന്തിന് വോട്ട്? ...
UDF ന്റെ തെരഞ്ഞെടുപ്പു പ്രചരണ യൂട്യൂബ് ചാനൽ Voice of Youth - VOY India യുടെ ലിങ്ക് താഴെ കൊടുക്കുന്നു. എല്ലാവരും യൂട്യൂബിൽ നമ്മുടെ ചാനൽ സെർച്ച് ചെയ്തോ അല്ലെങ്കിൽ താഴെയുള്ള ലിങ്ക് വഴിയോ വീഡിയോകൾ എല്ലാം കാണുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വിഡിയോകൾ ലൈക് ചെയ്യുക എല്ലാവരിലേക്കും ഷെയർ ചെയ്യുക. ഈ പോസ്റ്റും എല്ലാവരിലേക്കും ഷെയർ ചെയ്യുക. UDF വിഡിയോകൾ എല്ലാവരിലേക്കും എത്തട്ടെ.
പുലിക്കുട്ടികൾ ഇറങ്ങി രാജ്യത്തെ രക്ഷിക്കാൻ #loksabhaelection2024 #kerala #udfkerala #india UDF പുലിക്കുട്ടികൾ ഇറങ്ങി രാജ്യത്തെ രക്ഷിക്കാൻ UDF...
വീഡിയോ ലിങ്ക് കമെന്റ് ബോക്സിൽ
ഷാഫിയുടെ കിടിലൻ ഇംഗ്ലീഷ് പ്രസംഗം കേട്ട് ടീച്ചറുടെ കിളി പോയി. ആ വൈറൽ പ്രസംഗം കേട്ടുനോക്കൂ
ആദര്‍ശ് യുവ വിധായക് പുരസ്കാര്‍ ഏറ്റുവാങ്ങിക്കൊണ്ട് ഷാഫി പറമ്പില്‍ ചെയ്ത കിടിലൻ ഇംഗ്ലീഷ് പ് 🇭🇺🇭🇺🌞 ... വിവേകാനന്ദ ജന്മദിനത്തില്‍ (National Youth Day) .. പാലക്കാട് MLA എന്ന നിലയില്‍ 'ആദര്‍ശ് യുവ വിധായക് പുരസ്കാര്‍' ഏറ്റുവ.....
കോൺഗ്രസ് മുക്ത ഭാരതം യാഥാർത്ഥ്യമാകുമോ?
2014 ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് മുതൽ ബിജെപിയുടെ മുദ്രാവാക്യം ആയിരുന്നു കോൺഗ്രസ് മുക്ത ഭാരതം എന്നത്. ചില സംസ്ഥാനങ്ങളിൽ അവിടുത്തെ ചില പ്രാദേശിക പാർട്ടികൾക്ക് കേരളത്തിൽ സിപിഎം എന്നപോലെ അവരും ആ സംസ്ഥാനത്ത് കോൺഗ്രസ് മുക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ എന്താണ് യാഥാർത്ഥ്യം, 2023 നിരവധി സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. അപ്പോൾ അതിനുശേഷം എന്താണ് സ്ഥിതി കോൺഗ്രസ് മുന്നോട്ടാണോ പിന്നോട്ടാണോ കോൺഗ്രസ് തകർന്നുവോ അല്ലെങ്കിൽ കോൺഗ്രസ് തിരിച്ചുവരുമോ?
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നമുക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കൃത്യമായ ഡാറ്റ വച്ചുകൊണ്ട് നമുക്ക് പരിശോധിക്കാം. 2014 ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അന്ന് കോൺഗ്രസിന് കിട്ടിയ വോട്ടിംഗ് ഷെയർ 20% ആയിരുന്നു ബിജെപിയുടെത് 31 ശതമാനവും സിപിഐഎമ്മിന് മൂന്ന് ശതമാനവും ആം ആദ്മി പാർട്ടിക്ക് രണ്ട് ശതമാനവും. എന്നാൽ 2019 ലോകസഭ തെരഞ്ഞെടുപ്പിന്റെ റിസൾട്ട് നോക്കിയാൽ കോൺഗ്രസ് അതേ 20 ശതമാനം നിലനിർത്തി എന്ന് കാണാം ബിജെപിക്ക് 37 ശതമാനവും സിപിഐഎമ്മിന് ഒരു ശതമാനം രണ്ടു ശതമാനവും ആം ആദ്മി പാർട്ടിക്ക് ഒന്നര ശതമാനം കുറഞ്ഞ് അരശതമാനം വോട്ടാണ് 2019ൽ ലഭിച്ചത്.
ഇതിൽനിന്നും നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് സിപിഎമ്മിനും ആം ആദ്മി പാർട്ടിക്കും വോട്ട് ശതമാനം കുറഞ്ഞപ്പോൾ കോൺഗ്രസ് അതിന്റെ 20% വോട്ട് നിലനിർത്തി എന്നുള്ളതാണ്. ബിജെപി അവരുടെ വോട്ട് ആർശതമാനം ഉയർത്തിയെങ്കിലും അത് മറ്റുള്ള പാർട്ടി കോൺഗ്രസ് ഇതര പാർട്ടികളുടെ വോട്ടാണ് അവർക്ക് അധികമായി ലഭിച്ചത്. അതുകൊണ്ടുതന്നെ നമുക്ക് വ്യക്തമായി പറയാൻ പറ്റും കോൺഗ്രസിന് ഇന്ത്യയിൽ അടിയുറച്ച 20% വോട്ട് ഷെയര്‍ ഉണ്ട് എന്ന്. അതിനുമുമ്പ് നിരവധി കോൺഗ്രസ് സർക്കാരുകൾ 40 - 45% വരെ വോട്ട് ഷെയർ നേടി കൊണ്ട് അധികാരത്തിൽ വന്നിട്ടുണ്ട്. അവിടെയെല്ലാം ഈ 20 ശതമാനത്തിനും മുകളിലുള്ള വോട്ട് നിഷ്പക്ഷരായ ആളുകൾ ചെയ്യുന്ന വോട്ടാണ്. അവർ ജയിക്കാൻ സാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും ഒരു വോട്ട് ചെയ്യുന്നത്. അങ്ങനെ നോക്കിയാൽ ബിജെപിക്ക് സ്വന്തമായിട്ട് അവകാശപ്പെടാൻ ആകുന്നത് തീർച്ചയായും 20% ൽ കുറവ് വോട്ട് ആയിരിക്കും. ബാക്കിയുള്ളത് അവർ വിജയിക്കുമെന്ന് കരുതിക്കൊണ്ട് നിഷ്പക്ഷരായ ആളുകൾ അവർക്ക് വോട്ട് ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ എത്ര കാലം അധികാരത്തിൽ നിന്നും മാറി നിന്നാലും ഈ അടിയുറച്ച 20% വോട്ട് ചെയർ കോൺഗ്രസിന് ഒരിക്കലും നഷ്ടപ്പെടില്ല. എന്നാൽ കോൺഗ്രസ് അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്നുള്ള ഒരു തോന്നൽ ഉണ്ടായാൽ ഇപ്പോൾ ബിജെപിക്ക് ലഭിച്ചിരിക്കുന്ന 37 ശതമാനം വോട്ടിൽ നിന്നും ഒരു നല്ല ശതമാനം വോട്ട് കോൺഗ്രസിലേക്ക് വരാൻ സാധ്യതയുണ്ട്. സീറ്റുകളുടെ എണ്ണത്തിൽ വലിയ അന്തരം ഉണ്ടെങ്കിലും കാര്യത്തിൽ വെറും 17 ശതമാനം വോട്ട് മാത്രമാണ് 2019 ൽ ബിജെപിക്ക് കോൺഗ്രസിനെക്കാൾ കൂടുതൽ ഉള്ളത്.
ഇനി നമുക്ക് 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന കുറച്ച് സംസ്ഥാനങ്ങളുടെ കണക്കുകൂടി നോക്കാം. ഹിമാചൽ പ്രദേശ് 2018 ൽ കോൺഗ്രസിന് 41.7 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. എന്നാൽ 2023ൽ അത് 44 ശതമാനം വോട്ടായി ഉയർന്നു. ബിജെപിക്ക് 2018 ൽ 49% വോട്ട് ഉണ്ടായിരുന്നത് 2023ൽ 43% ആയി കുറഞ്ഞു. കർണാടകയിൽ 2018ൽ 38% വോട്ട് ആയിരുന്നു കോൺഗ്രസിൽ ലഭിച്ചത് എങ്കിൽ 2023 ൽ അത് 43% വോട്ടായി ഉയർന്നു. ഇവിടെ ബിജെപിക്ക് 2018 ൽ 36.5% വോട്ട് ഉണ്ടായിരുന്നത് ഇപ്പോൾ 36% ആയി കുറഞ്ഞു. തെലുങ്കാനയിൽ 2018 ൽ 28% വോട്ട് നേടിയ കോൺഗ്രസിന് 2023ൽ 39% വോട്ടാണ് ലഭിച്ചത്. അങ്ങനെ 2023 തിരഞ്ഞെടുപ്പ് നടന്ന 6 സംസ്ഥാനങ്ങളിൽ മൂന്ന് സംസ്ഥാനവും കോൺഗ്രസിന് അധികാരം ലഭിച്ചു. ഇനി കോൺഗ്രസിനെ അധികാരം നഷ്ടപ്പെട്ട മൂന്ന് സംസ്ഥാനങ്ങളുടെ നില നോക്കാം. മധ്യപ്രദേശിൽ 2018 ൽ കോൺഗ്രസിന് 41% വോട്ട് ആയിരുന്നു ഉണ്ടായിരുന്നെങ്കിൽ 2023ൽ 40.5 ശതമാനം വോട്ടാണ് ലഭിച്ചത്. അതായത് ഭരണം നഷ്ടപ്പെടുകയും സീറ്റിൽ വലിയ വ്യത്യാസം ഉണ്ടെങ്കിലും വോട്ടിംഗ് ശതമാനത്തിൽ വെറും അരശതമാനത്തിൽ താഴെ മാത്രമാണ് കോൺഗ്രസിന് വോട്ട് കുറഞ്ഞത്. ഇവിടെ ബിജെപിക്ക് 2018 ൽ 41 ശതമാനം വോട്ടും 2023ൽ 48% വോട്ടും ആണ് ലഭിച്ചത്. ഇവിടെയും നമുക്ക് കാണാൻ പറ്റുന്നത് ബിജെപിക്ക് കൂടിയ കൂട്ടുകൾ ലഭിച്ചിരിക്കുന്നത് കോൺഗ്രസ് ഇതര മറ്റു കക്ഷികളുടെ വോട്ടാണ് അവര് പിടിച്ചിരിക്കുന്നത്. ഇനി രാജസ്ഥാൻ നോക്കിയാൽ കഴിഞ്ഞ തവണ കോൺഗ്രസിന് 2018ൽ 39.2ശതമാനം വോട്ടാണ് ലഭിച്ചത് . ഇന്ന് 2023 അത് 39.5 ശതമാനം വോട്ടായി ഉയരുകയാണ് ചെയ്തത്. ബിജെപിയുടെ വോട്ട് 2018 ൽ 38% ആയിരുന്നു 2023 ൽ 41% ആയി മാറുകയും ചെയ്തു. ഇവിടെയും ബിജെപിക്ക് കൂടിയ രണ്ടു ശതമാനം വോട്ട് കോൺഗ്രസ് ഇതര മറ്റു പാർട്ടികളുടെതാണ്. ഇനി നമുക്ക് ഛത്തീസ്ഗഡിൽ നോക്കിയാൽ 2018ൽ കോൺഗ്രസിന് 43% വോട്ട് ലഭിച്ചപ്പോൾ 2023ൽ 42.2% വോട്ടാണ് ലഭിച്ചത്. ഇവിടെ ബിജെപി ആകട്ടെ 2018ൽ 33% വോട്ട് ഉണ്ടായിരുന്നത് 2023 ൽ 46% വോട്ടായി ഉയർത്തുകയും ചെയ്തു. ഇവിടെയും ബിജെപിക്ക് കിട്ടിയ അധിക വോട്ടുകൾ കോൺഗ്രസ് ഇതര പ്രാദേശിക പാർട്ടികളുടെ വോട്ടാണ്. ഇപ്പോൾ കോൺഗ്രസ് പരാജയപ്പെട്ട ഈ മൂന്ന് സംസ്ഥാനങ്ങളുടെ വോട്ട് ഷെയർ നോക്കിയാലും 2018ലെ അതേ വോട്ട് ശതമാനം നിലനിർത്താൻ കോൺഗ്രസിന് കഴിഞ്ഞു. അതുപോലെ ഈ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ ചെറിയ അന്തരം മാത്രമാണ് വോട്ടിംഗ് ശതമാനത്തിൽ ഉള്ളത്.
അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിൽ മൂന്ന് സംസ്ഥാനങ്ങളിൽ അധികാരം നേടുകയും വോട്ടിംഗ് ശതമാനം ഉയർത്തുകയും ചെയ്ത കോൺഗ്രസ് പരാജയപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലും അവരുടെ വോട്ടിംഗ് ശതമാനം അതേപോലെ നിലനിർത്തുകയും ഏകദേശം ബിജെപിയുടെ സമാനമായ രീതിയിൽ തന്നെ വോട്ട് ശതമാനം നേടുകയും ചെയ്തു.
ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് കേന്ദ്ര ഭരണവും അധികാരവും വലിയതോതിലുള്ള കോപ്പറേറ്റ് ഫണ്ടിംഗ് അടക്കമുള്ള പണാധിപത്യവും ബിജെപി ഉപയോഗിച്ചിട്ടും അതിനെയെല്ലാം ശക്തമായി അതിജീവിച്ച് മൂന്ന് സംസ്ഥാനങ്ങളിൽ അധികാരം നേടുകയും പരാജയപ്പെട്ട മൂന്ന് സംസ്ഥാനങ്ങൾ തങ്ങളുടെ വോട്ടിംഗ് ഷെയർ നിലനിർത്തുകയും ചെയ്ത കോൺഗ്രസ് 2024 ലോകസഭ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരാനുള്ള സാധ്യത വളരെയധികം ആണ്. കോൺഗ്രസിന് എക്കാലത്തും ശക്തമായ 20 ശതമാനം അടിസ്ഥാന വോട്ടുകൾ ഉണ്ട്. അതിന്റെ കൂടെ ഇന്ത്യ മുന്നണിയുടെ മറ്റു കക്ഷികളുമായി ഉള്ള സഖ്യത്തിലൂടെ 50% വോട്ടും മുന്നൂറോളം സീറ്റും നേടി അധികാരത്തിൽ വരാൻ ഇന്ത്യ മുന്നണിക്കാകും. കാരണം ഗ്യാസിന്റെയും പെട്രോളിന്റെയും എല്ലാം വലിയ വിലവർധനവും അതിനോട് അനുബന്ധിച്ച് എല്ലാ മേഖലയിലും രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും വികസന മുരടിപ്പും എല്ലാം 2024ൽ ഒരു മാറ്റത്തിന് ചിന്തിക്കാൻ ജനങ്ങളെ നിർബന്ധിതമാക്കും. ഇന്നത്തെ സാഹചര്യത്തിൽ 100 മുതൽ 120 സീറ്റ് വരെ ലോകസഭയിൽ നിഷ്പ്രയാസം നേടിയെടുക്കാൻ കോൺഗ്രസിന് തനിച്ചു ആവും. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ബംഗാളിലും ബീഹാറിലും യുപിയിലും കാശ്മീരിലും അടക്കം ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികൾക്ക് 200 സീറ്റ് നേടിയെടുക്കാനും ആകും. അങ്ങനെ 2024 കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിക്ക് അധികാരത്തിലെത്താൻ സാധിക്കും. ഏറ്റവും വലിയ ഒറ്റ കക്ഷിയെ ആയിരിക്കും രാഷ്ട്രപതി സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുക എന്നുള്ളതുകൊണ്ട് പരമാവധി സീറ്റുകൾ ഒറ്റയ്ക്ക് നേടി കൊണ്ട് ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കോൺഗ്രസ് ശ്രമിക്കും. അതുകൊണ്ടുതന്നെ കേരളത്തിലെ 20 സീറ്റും നേടിയെടുക്കേണ്ടത് ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കോൺഗ്രസിന് അത്യാവശ്യമാണ്. കേരളത്തിലെ 20 സീറ്റും ലഭിച്ചാൽ കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റ കക്ഷി ആകാനും അതുവഴി സർക്കാർ ഉണ്ടാക്കാൻ ഉള്ള അവകാശവാദം ഉന്നയിച്ചുകൊണ്ട് ഇന്ത്യ മുന്നണിയുടെ സർക്കാർ ഉണ്ടാക്കാനും സാധിക്കും.
ഉമ്മൻ ചാണ്ടി സാറിനുള്ള ആദരമായി പുതിപ്പള്ളിയിൽ ഇത്തവണ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നേടികൊടുക്കാൻ കേരളത്തിലെ എല്ലാ മലയാളികളും ചാണ്ടി ഉമ്മന്റെ സോഷ്യൽ മീഡിയ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കാളികളാവുക.
https://www.facebook.com/profile.php?id=100086563912788&mibextid=ZbWKwL
Chandy Oommen for Puthuppally കുഞ്ഞൂഞ്ഞിന്റെ സ്വന്തം പുതുപ്പള്ളി യുടെ നവ സാരഥി ചാണ്ടി ഉമ്മൻ
കഴിഞ്ഞ പ്രളയ കാലത്ത്....
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Vadakara
Sreeragam, Narayananagaram, Vatakara, Kozhikode
Vadakara, 673101
Vedio creater Dancer
Gurusree (Ho)
Vadakara, 673507
Blockchain technology will change the world. Cryptocurrencies are just a Tool for that change.
Vadakara, 673101
THE MEDIA THAT PROVIDES NEWS, EVENTS, ENTERTAINMENT & REALITIES...