Ullasayoga

when energy rises, you feel happier

connect the energy and happier through Ullasayoga

01/11/2023

അറിയാൻ നല്ലത്: 😇🩺

1) പ്രഭാതഭക്ഷണം കഴിക്കാത്തപ്പോൾ വയറു ഭയക്കുന്നു.
(2) നിങ്ങൾ 24 മണിക്കൂറിനുള്ളിൽ 10 ഗ്ലാസ് വെള്ളം കുടിക്കാത്തപ്പോൾ വൃക്കകൾ ഭയപ്പെടുന്നു.
(3) രാത്രി 11 മണി വരെ ഉറങ്ങാതിരിക്കുകയും സൂര്യോദയത്തിൽ എഴുന്നേൽക്കാതിരിക്കുകയും ചെയ്യുമ്പോൾ പിത്തസഞ്ചി ഭയപ്പെടുന്നു.
(4) തണുത്തതും കാലഹരണപ്പെട്ടതുമായ ഭക്ഷണം കഴിക്കുമ്പോൾ ചെറുകുടൽ ഭയപ്പെടുന്നു.

(5) നിങ്ങൾ കൂടുതൽ വറുത്തതും എരിവുള്ളതുമായ ഭക്ഷണം കഴിക്കുമ്പോൾ വൻകുടലുകൾ ഭയപ്പെടുന്നു.

(6) സിഗരറ്റിൽ നിന്നും ബീഡിയിൽ നിന്നും മലിനമായ പുകയും അഴുക്കും പരിസരവും ശ്വസിക്കുമ്പോൾ ശ്വാസകോശം ഭയപ്പെടുന്നു.

(7) വറുത്ത ഭക്ഷണം, ജങ്ക്, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുമ്പോൾ കരൾ ഭയപ്പെടുന്നു.

(8 ഉപ്പും കൊളസ്‌ട്രോളും കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ ഹൃദയം ഭയപ്പെടുന്നു.

(9) നിങ്ങൾ കൂടുതൽ പഞ്ചസാര കഴിക്കുമ്പോൾ രുചിയും സൌജന്യമായി ലഭ്യവുമാണ് പാൻക്രിയാസ് ഭയപ്പെടുന്നത്.

(10) നിങ്ങൾ മൊബൈൽ സ്‌ക്രീൻ വെളിച്ചത്തിലും കമ്പ്യൂട്ടറിൽ ഇരുട്ടിലും പ്രവർത്തിക്കുമ്പോൾ കണ്ണുകൾ ഭയപ്പെടുന്നു.

(11) നിഷേധാത്മക ചിന്തകൾ ഉണ്ടാകുമ്പോൾ തലച്ചോറ് ഭയപ്പെടുന്നു.

നിങ്ങളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ശ്രദ്ധിക്കുക, അവരെ ഭയപ്പെടുത്തരുത്. ഈ അവയവങ്ങളെല്ലാം വിപണിയിൽ ലഭ്യമല്ല.
ലഭ്യമായവ വളരെ ചെലവേറിയതാണ്, ഒരുപക്ഷേ നിങ്ങളുടെ ശരീരവുമായി പൊരുത്തപ്പെടാൻ കഴിയില്ല.

അതിനാൽ നിങ്ങളുടെ അവയവങ്ങൾ ആരോഗ്യത്തോടെ സൂക്ഷിക്കുക.

14/10/2023

*ശരീരശുദ്ധി എന്നാൽ എന്ത്‌?*

ശരീരശുദ്ധിയെന്ന്‍ പറയുന്നത്‍ വെറും മിഥ്യയാണ്‌.

ഒരിക്കലും ശരീരശുദ്ധിവരുത്തുവാൻ സാദ്ധ്യമേയല്ല.

ഏറ്റവും അശുദ്ധമായതാണ്‌ ശരീരം.

ചുരുങ്ങിയത്‍ ഒരു വര്‍ഷമെങ്കിലും നില്‍ക്കേണ്ടുന്ന കടുമാങ്ങ ഭരണിയുടെ അടപ്പ്‍ തുറന്ന്‍ കൈകൊണ്ട്‍ തൊട്ടുനോക്കുക. അടുത്ത ദിവസം രാവിലെ നോക്കിയാൽ അത്‍ മുഴുവനും കേടുവന്നിട്ടുണ്ടാവും.

രാവിലെ ഉണ്ടാക്കിയ കറി ഒന്ന്‍ കൈകൊണ്ട്‍ ചെറുതായി ഇളക്കി വെക്കുക. ഉച്ചയാകുന്നതിനു മുമ്പെ കേടുവരും.

ശരീരശുദ്ധി ഒരിക്കലും സംഭവ്യമല്ല. സങ്കല്‍പ്പത്തില്‍ മാത്രമേ അതുള്ളു.

ശരീരം പ്രകൃതിയാണു , ജഡമാണ്‌, അചേതനമാണ്‌.

അതിനാല്‍ അത്‍ ശുദ്ധമല്ല.

അചേതനത്തില്‍നിന്ന്‍ ചൈതന്യത്തിന്റെ ഉല്പത്തി ഉണ്ടാകില്ല. ചൈതന്യത്തില്‍നിന്ന്‍ ജഡോല്പത്തിയും ഉണ്ടാകില്ല. ശുദ്ധമായ ഒന്നേ ഉള്ളു, അത്‍ ആത്മസ്വരൂപമായ ബ്രഹ്മം, അഥവാ ബ്രഹ്മാംശമായ ആത്മാവ്‌ മാത്രം.

അശുദ്ധരൂപിയായ ശരീരത്തില്‍ ശുദ്ധരൂപിയായ ആത്മാവ്‌ വിളങ്ങുന്നത്‍ ജീവാത്മാവിന്‌ അനുഭവിയ്ക്കാന്‍ കഴിയുന്നില്ല. അശുദ്ധരൂപിയായ ശരീരത്തിനെ ആശ്രയിച്ച്‍ അതിനെത്തന്നെ അത്മവിചാരം ചെയ്താല്‍ അശുദ്ധിയില്‍ ശുദ്ധത്ത്വം പ്രശോഭിയ്ക്കും.

അശുദ്ധിയായ ശരീരത്തിനെ ആത്മവിചാരത്തിലൂടെ നശിപ്പിയ്ക്കാം. പ്രാരബ്ധകര്‍മ്മങ്ങള്‍ക്കായിക്കൊണ്ട്‍ ഈ അശുദ്ധരൂപിയായ ശരീരത്തിനെ എറിഞ്ഞുകൊടുത്ത്‍ ശുദ്ധബുദ്ധമുക്തസ്വരൂപമായ അത്മതത്ത്വത്തില്‍ രമിക്കുക. അവന്‍ പരമമായ ശുദ്ധരൂപം കൈവരിക്കുന്നു.

ഗംഗാജലത്തിൽ കുളിച്ചാലോ വാസനതൈലങ്ങ തേച്ചുകുളിച്ചാലൊ, ഭസ്മവും ചന്ദനാധികൾ ലേപനം ചെയ്തതുകൊണ്ടൊന്നും ശരീരൂദ്ധി കൈവരുന്നില്ല. വെറുതെ സങ്കൽപ്പിക്കാമെന്നു മാത്രം.

ശരിയായ ദേഹശുദ്ധി അഥവ ശരീരശുദ്ധി ശരീരത്തെ അറിയലാണു. സ്വ ആത്മാവിനെ അറിയലാണു ആ അറിവിൽ ശരീരത്തിൽ അഴുക്കുപോലെ അടിഞ്ഞുകൂടിയിട്ടുള്ള കാമ ക്രോധ, ലോഭ മോഹ മദ മാത്സര്യാധികൾ നീങ്ങിയാൽ അതാണു ശരീരശുദ്ധി.

അറിവു നേടുക.. ആത്മവിചാരം ചെയ്യുക, നിത്യവും ദേഹശുദ്ധിവരുത്തുക.

05/10/2023

ഈശ്വരന്റെ രൂപം

സകല പ്രപഞ്ചത്തെയും സൃഷ്ടിച്ച് അതിനെ പരിപാലിക്കാൻ അതിനൊരു പ്രകൃതിസിദ്ധാന്തമുണ്ടാക്കി തന്നിലേക്കു തന്നെ ലയിപ്പിക്കപ്പെടുന്നു എന്നു സകലരും ഒരുപോലെ സമ്മതിക്കുന്ന അത്യത്ഭുത മഹാശക്തിയാണ് ഈശ്വരൻ. (നിയന്താവ്)

കോടിക്കണക്കിനു കോശങ്ങളുടെ പ്രകമ്പന-അനുപ്രകമ്പനത്തിന്റെ ആകെത്തുകയാണ് ശരീരം. ഇതിനെ ജീവികളുടെ മസ്തിഷ്കത്തിൽ "തനിയെ" ഉണ്ടാകുന്ന രാസപ്രവർത്തനങ്ങളാണ് നിയന്ത്രിക്കുന്നതും ഒന്നിച്ചുനിർത്തി ഉത്തരവാദിത്തങ്ങൾ ഭാഗിച്ചു നടത്തുന്നതും എന്നു പറയുന്നതാണോ ആധുനികത?

എന്തുകൊണ്ട് ഈ രാസപ്രവർത്തനം സകലജീവികളിലും ഒരേപോലെ നടക്കുന്നു? ആരുടെയോ ഏതോ അദൃശ്യശ്ക്തിയുടെ ഇടപെടീൽ സകലതിലും കാണുന്നു. എല്ലവരും ഇതിനെ അംഗീകരിക്കുകയും ചെയ്യുന്നു. ഈ ബാഹ്യശക്തിയെ ഈശ്വരനെന്നോ (നിയന്താവ്) ദൈവമെന്നോ ഇശ്വരചൈതന്യമെന്നോ വിളിക്കുന്നു.

പല വിശ്വാസങ്ങലിലും ദൈവത്തിനു മനുഷ്യരൂപമാണ് കൊടുത്തിരിക്കുന്നത്. ഭഗവത് ഗീതയിൽ അദ്ധ്യായം 7 ൽ - ജ്ഞാന വിജ്ഞാന യോഗം - 24ഉം 26 ഉം ശ്ലോകങ്ങളിലൂടെ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനു പറഞ്ഞുകൊടുക്കുന്നത് നമ്മുടെ ഇത്തരം സംശയങ്ങൾക്ക് അറുതി വരുത്താൻ സാധിക്കുന്നതും യുക്തിക്കധിഷ്ടിതവുമായ ഒന്നാണ്.

"അവ്യക്തം വ്യക്തിമാപന്നം മന്യന്തേമാമ ബുദ്ധയ:
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം" (ശ്രീമദ് ഭഗവത് ഗീത 7: 24 )

( അനശ്വരവും സർവ്വോൽകൃഷ്ടവുമായ എന്റെ പരമഭാവത്തെ അറിയാത്ത അല്പജ്ഞന്മാർ അവ്യക്തനായ എന്നെ മനുഷ്യാദി വ്യക്തിരൂപത്തെ പ്രാപിച്ചിരിക്കുന്നവനായി വിചാരിക്കുന്നു. )

"നാഹം പ്രകാശ: സർവ്വസ്യ യോഗമായാസമാവൃത:
മൂഢോfയം നാഭിജാനാതി ലോകോ മാമജമവ്യയം" (ശ്രീമദ് ഭഗവത് ഗീത 7: 25 )

( യോഗമായാൽ ചുറ്റപ്പെട്ടിരിക്കുന്ന ഞാൻ ആർക്കും തന്നെ ഗോചരീഭവിക്കുന്നില്ല. ഈ മൂഢരായ ജനങ്ങൾ ഞാൻ ജന്മമില്ലാത്തവനും നാശമില്ലാത്തവനുമാണെന്നത് അറിയുന്നില്ല )

ശ്രീകൃഷ്ണാവതാരത്തിൽ മാത്രം ഭഗവാൻ വിശ്വരൂപം പല പ്രാവശ്യം കാണിച്ചുകൊടുക്കുന്നുണ്ട്.

മണ്ണുവാരിത്തിന്ന ഉണ്ണിക്കണ്ണനെ ശാസിച്ച അമ്മ യശോദയെ തന്റെയുള്ളിൽ സകലപ്രഞ്ചത്തെയും കാണിച്ചുകൊടുക്കുന്നു,

കൗരവ സഭയിൽ തന്നെ പിടിച്ചുകെട്ടാൻ വന്നപ്പോൾ,
മഹാഭാരത യുദ്ധാരംഭത്തിൽ ഇതികർത്തവ്യമൂഢനായിരുന്ന അർജ്ജുനനെ, ശരശയ്യയിലായിരുന്ന ഭീഷ്മരെ... ഇവയിലെല്ലാം കോടി സൂര്യന്മാർ ഒന്നിച്ചുദിച്ചുനിൽക്കുന്ന സൂര്യചന്ദ്രന്മാർക്കുതുല്യമായ ആയിരക്കണക്കിനു നേത്രങ്ങളും.....

"അനേക വക്ത്ര നയനമനേകാത്ഭുത ദർശനം
അനേക ദിവ്യാഭരണം ദിവ്യാനേകദ്യതായുധം" 11:10

( അനേകം മുഖങ്ങൾ, അനേകം കണ്ണുകൾ, അത്ഭുത കരണങ്ങളായ അനേക ദർശനങ്ങൾ, കൈയിലേന്തിയ അനേകം ആയുധങ്ങൾ, അനേകം ദിവ്യാഭരണങ്ങൾ, എന്നിവയോടുകൂടി )

സാധാരണ കണ്ണുകൊണ്ടുകാണാൻ സാധിക്കാത്തതു കൊണ്ട് ദിവ്യ ചഷുസ് ( ദിവ്യമായ കണ്ണുകൾ ) കൊടുത്തിട്ടാണ് ഭഗവാൻ അർജ്ജുനനെ വിശ്വരൂപം കാണിച്ചുകൊടുക്കുന്നത്.

"ദിവ്യമാല്യാംബരധരം ദിവ്യ ഗന്ധാനുലേപനം
സർവാശ്ചര്യമയം ദേവമനന്തം വിശ്വതോ മുഖം" 11:11

( ദിവ്യങ്ങളായ മാല്യങ്ങളും വസ്ത്രങ്ങളും ധരിച്ച്, ദിവ്യ സുഗന്ധങ്ങളുമണിഞ്ഞ് എല്ലാപ്രകാരത്തിലും ആശ്ചര്യമായി ശോഭനമായി "അനന്തമായിരിക്കുന്ന" വിശ്വരൂപത്തെ കാണിച്ചു )

"ദിവിസൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ
യദി ഭാ: സദൃശി സാ സ്യാൽ ഭാസസ്തസ്യ മഹാത്മന:" 11:12

( ആകാശത്തിൽ അനേകസഹസ്രം സൂര്യന്മാരുടെ പ്രകാശം ഒരേ സമയത്ത് ഉയരുന്നതിനോട് ആ മഹാത്മാവിന്റെ ശോഭ തുല്യമായുയർന്നു. )

അപ്പോൾ മന്ത്രങ്ങളിലും ക്ഷേത്രങ്ങളിലുമൊക്കെക്കാണുന്ന രൂപങ്ങളോ സകലതു ആ ഒരേ ഒരു ഭഗവാന്റെ ദിവ്യരൂപങ്ങൾ ഓരോ മഹാത്മാക്കൾക്കു ഓരോ സാഹചര്യങ്ങളിൽ പ്രത്യക്ഷമായതാണ്. അതും പൂർണ്ണമാണ്. അതുകൊണ്ടാണ് ഋഗ്വേദമന്ത്രമായ പൂർണ്ണത്തെ ആരാധിക്കുന്ന അദ്വൈതമന്ത്രം സകലപുജകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

"പൂർണ്ണമദ: പൂർണ്ണമിദ: പൂർണ്ണാത് പൂർണ്ണമുദച്യുദേ
പൂർണ്ണസ്യ പൂർണ്ണാമാദായ പൂർണ്ണമേവവശിഷ്യതേ

( അതും പൂർണ്ണമാണ്, ഇതും പൂർണ്ണമാണ്. പൂർണ്ണത്തിൽ നിന്നാണ് പൂർണ്ണമുണ്ടാകുന്നത്. പൂർണ്ണത്തിൽ നിന്നും പൂർണ്ണം കുറച്ചാലും പൂർണ്ണം തന്നെ അവശേഷിക്കുന്നു. .. എത്ര മഹത്തരമായ ആശയം. )

എന്നെ ഏതു രൂപത്തിലാണോ നിങ്ങൾ മനസ്സിൽ കാണുന്നത് ആ രൂപവും എന്റേത് തന്നെയാണ്. എന്ന് ഭഗവാൻ തന്നെ പറയുന്നു.

വിഷ്ണു സഹസ്ര നാമം മനസ്സിരുത്തി അർഥം മനസ്സിലാക്കി വായിച്ചാൽ തന്നെ സകലതും ഭഗവാൻ തന്നെയാണെന്നു ബോദ്ധ്യമാകും

"നമ സമസ്ത ഭൂതാനാം ആതിഭൂതായ ഭൂപതേ
അനേകരൂപരൂപായ വിഷ്ണവേ പ്രഭ വിഷ്ണവേ"

സകല ഭൂതങ്ങളുടെയും (നമ്മുക്കറിയാവുന്ന പഞ്ചഭൂതങ്ങൾ ഉൾപ്പെടെ - ഭൂമി, ജലം, വായു, അഗ്നി, ആകാശം ആദി ഭൂതമായ ഇതിന്റെ യെല്ലാം അവകാശിയായ അനേകരുപങ്ങൾക്കും രൂപമായ - കോടാനുകോടി രൂപങ്ങളോടുകൂടിയ വിഷ്ണു പ്രഭുവിനെ ഞാൻ നമിക്കുന്നു.

അതുപോലെ,
ശാന്താകാരം ഭുജക ശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ് ധന്യഗമ്യം
വന്ദേം വിഷ്ണും ഭവ ഭയ ഹരം സർവ്വ ലോകൈക നാഥം

ഇതിൽപ്പറയുന്ന രൂപം മൂന്നമത്തെ വരിയിൽ വ്യക്തമാക്കുന്നു "യോഗി ഹൃദ് ധന്യ ഗമ്യം" യോഗികൾ ഏകാഗ്രതയോടെയുള്ള ധ്യാനസമയത്തെ മനസ്സിലെത്തുന്ന രൂപമാണെന്ന്.

വിരാട് രൂപത്തിൽ ഭഗവാൻ അനന്തമായ സകല പ്രപഞ്ചങ്ങളേയും തന്റെ നാലിലൊരുഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കാരണരൂപത്തിൽ ഭഗവാൻ വിഷ്ണു, ബ്രഹ്മ, ശിവൻ എന്ന ത്രി തത്വത്തിൽ യോഗികളുടെ ഹൃദയത്തിൽ വസിക്കുന്നു. സൂഷ്മരൂപത്തിൽ സകല ചരാചരങ്ങളുടെയും ഉള്ളിന്റെയുള്ളിൽ സ്ഥിതിചെയ്യുന്നു...

♟️ 🧘‍♀️ 🧘‍♂️ ♟️
█▀▀▀▀▀▀▀▀🧡▀▀▀▀▀▀▀▀█
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
💙💙💙💙💙💙💙💙💙💙💙💙
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.

ഈശ്വരന്റെ രൂപം സകല പ്രപഞ്ചത്തെയും സൃഷ്ടിച്ച് അതിനെ പരിപാലിക്കാൻ അതിനൊരു പ്രകൃതിസിദ്ധാന്ത ULLAS PUTHUSSERI

01/10/2023

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും :-

ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച്, ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച്, പുഷ്പമിട്ട്, അതിനകത്ത് കര്‍പ്പൂരമിട്ട്, ബിംബത്തെ ഉഴിയാറുണ്ട്.

എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

"ധ്രുവാദ്ധ്യഔഹു..
ധ്രുവാ പ്രിഥ്വി
ധൃവാസപര്‍വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം, ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

10000 വർഷങ്ങൾക്ക് മുമ്പ്
രേഖപ്പെടുത്തപ്പെട്ട മന്ത്രമാണത്.

എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.

എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.

(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)

" "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

" ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

" ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ മംഗളം ആയി ഇരിക്കട്ടെ

"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ (സമുദ്രം)!

"ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം .................................................................

"രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!

എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്

"മംഗള നീരാഞ്ജനം സമര്‍പ്പയാമീ
സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
ഛത്രചാമാരാദി സമസ്ത
രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട്, സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക, ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

10000 വർഷങ്ങൾക്ക് മുമ്പ് രേഖ
പ്പെടുത്തപ്പെട്ട ഈ മന്ത്രവും, ഇതുപോലെ അർത്ഥം വരുന്ന മറ്റ്
മന്ത്രങ്ങളും അടങ്ങിയ വേദങ്ങളെയും,
ഉപനിഷത്തുകളെയും പഠിക്കുന്ന
കാര്യത്തിൽ ഹൈന്ദവ ധർമ്മം
അനുഷ്ടിക്കേണ്ട പുതു തലമുറ
വഴി തെറ്റി പോകുന്നതിലും,
അവരെ വഴി തെറ്റിപ്പിക്കുവാൻ
നടത്തുന്ന ശ്രമങ്ങളിലും കുണ്ഠിത
പെട്ട് നിൽക്കുന്ന ഭൂരിപക്ഷത്തിന്റെ
മുന്നിൽ, വായനക്കായി സമർപ്പിക്കുന്നു.

# ഇത് വേറെ ലെവൽ ഐറ്റം #world's most flexible 01/10/2023

https://youtube.com/shorts/bv42q4ziAHs?si=gYJBw045p2HBHFL-
ഒന്ന് Try ചെയ്ത് നോക്കുന്നോ ?
നല്ല റസമായിരിക്കും

# ഇത് വേറെ ലെവൽ ഐറ്റം #world's most flexible This is another level item

30/09/2023

🪷🛕കൈ കൂപ്പുന്നത് എന്തിന്?🛕🪷
🎀

നമസ്തേ ' പറയുന്നത് എന്തിന്?
💢▬▭▬▭▬▭▭▬▭▬▭▬💢
ഭാരതീയപാരമ്പര്യത്തിലെ ആണികല്ലാണ് ബഹുമാനം. മുതിര്‍ന്നവരോടും ബഹുമാന്യരോടും " നമസ്തേ " പറയുന്നതും നമുക്ക് ലഭിച്ച പാരമ്പര്യസ്വത്താണ്.

ഒരാളിനെ ദിവസത്തില്‍ ആദ്യമായി കാണുമ്പോഴും കുറച്ചു നാളുകള്‍ക്കുശേഷം കാണുമ്പോഴുമൊക്കെ "നമസ്തേ " പറഞ്ഞ് അഭിവാദ്യം ചെയ്താണ് സ്വീകരിച്ചിരുന്നത്. മാത്രമല്ല സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എണീറ്റ്‌ നിന്ന്, അതിഥിയെ ഇരുത്തിയശേഷമേ ആതിേഥയന്‍ ഇരിക്കാറുള്ളു. അതിഥി മടങ്ങുമ്പോഴും വാതില്‍പ്പടിവരെ കൊണ്ടുചെന്നാക്കാനും നാം മറന്നിരുന്നില്ല. എന്നാല്‍ കാലമൊക്കെ മാറി ഇന്നതിനെ തള്ളിക്കളയാനും പുച്ഛിക്കാനുമാണ് ഇളമുറക്കാര്‍ക്കേറെ താല്‍പ്പര്യം.

രണ്ടു കൈപ്പടങ്ങളും ചേര്‍ത്ത് തലകുനിച്ചാണ് നമസ്തേ പറയുന്നത്. ന = അല്ല, മ = എന്റെ, തേ = അങ്ങയുടേത്‌ എന്നിങ്ങനെ ആണ് നമസ്തേ എന്ന വാക്കിന്റെ അക്ഷരങ്ങളുടെ അര്‍ത്ഥം. താന്റെതായി ഈ കാണുന്ന ശരീരം തന്റെ സ്വാര്‍ത്ഥലാഭത്തിനുള്ളതല്ലെന്നും അങ്ങയുടെ സേവനത്തിന് താന്‍ സദാ ഒരുക്കമാണെന്നുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. തന്നെക്കാള്‍, താന്‍ മുന്നില്‍ക്കാണുന്നത് മറ്റുള്ളവരുടെ ഉയര്‍ച്ചയാണ്‌ എന്നതും ഇതില്‍നിന്നും നമുക്ക് വായിച്ചെടുക്കാം.

നമസ്തേ എന്നാല്‍ എന്ത്?
💢▬▭▬▭▬▭▭▬▭▬▭▬💢
തന്നേക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്. കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്തുപിടിച്ച് 'നമസ്തേ' എന്ന് അഭിവാദ്ധ്യം ചെയ്യുന്നു.

നമസ്തേ എന്ന പദത്തില്‍ 'തേ' എന്നാല്‍ താങ്കളെയെന്നും, 'മ' എന്നാല്‍ മമ അഥവാ എന്‍റെയെന്നും, 'ന' എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു. അപ്പോള്‍ 'നമസ്തെ' എന്നാല്‍ "എന്‍റേതല്ല, സര്‍വ്വതും ഈശ്വരസമമായ അങ്ങയുടേത്‌" എന്നാണ്. ഇവിടെ 'ഞാന്‍', 'എന്‍റേത്' എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന് വ്യക്തം.

ഇനി നമസ്തേ എന്ന പദത്തിന് സ്ഥാന-വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരം തിരിക്കാം.

1. ഊര്‍ദ്ധ്വം, 2. മദ്ധ്യം, 3. ബാഹ്യം.

ഊര്‍ദ്ധ്വ നമസ്തേ
💢▬▭▬▭▬▭▭▬▭▬▭▬💢
കൈപ്പത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളിള്‍ പിടിക്കുന്നതാണ് ഊര്‍ദ്ധ്വനമസ്തേ. ഇത് സാധാരണ ഗുരു സന്ദര്‍ശനത്തില്‍, ശ്രാദ്ധത്തില്‍, ബലികര്‍മ്മങ്ങളില്‍, യോഗാസനത്തില്‍ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണാഗതിയും പൂര്‍ണ്ണവിധേയ ഭാവവും ആണ്. ഇതോടൊപ്പം 'നമോ നമ:' ശബ്ദമാണ് ഉപയോഗിക്കേണ്ടത്.

മധ്യ നമസ്തേ
💢▬▭▬▭▬▭▭▬▭▬▭▬💢
മദ്ധ്യനമസ്തേയെന്നാല്‍ കൈപ്പത്തികളും വിരലുകളും ചേര്‍ത്തു നെഞ്ചോട്‌ തൊട്ടുവെയ്ക്കണം. ഇത് ഈശ്വരദര്‍ശനം, ക്ഷേത്ര ദര്‍ശനം, തീര്‍ത്ഥയാത്ര, യോഗിദര്‍ശനം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുക എന്നതാണ്. 'നമാമി' ശബ്ദമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.

മധ്യ നമസ്തേ
💢▬▭▬▭▬▭▭▬▭▬▭▬💢
ബാഹ്യനമസ്തേയെന്നാല്‍ കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടുപോലെ ആക്രുതിവരുത്തി നെഞ്ചോടു ചേര്‍ത്തുവെയ്ക്കണം. (ചെറുവിരല്‍ ഭൂമിയും, മോതിരവിരല്‍ ജലവും, നടുവിരല്‍ അഗ്നിയും, ചൂണ്ടുവിരല്‍ വായുവും, പെരുവിരല്‍ ആകാശവും ആയിട്ടാണ് സങ്കല്‍പ്പിച്ചിട്ടുള്ളത്. അതായത്, പഞ്ചഭൂതങ്ങള്‍ പ്രപഞ്ചത്തില്‍ ഒരുമിച്ചുചേര്‍ന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.) ഇത് ദേവപൂജ, സ്വയംപൂജ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

ഇതിന്‍റെ ശാസ്ത്രീയത ഇപ്രകാരമാണ്. വലതുകൈയ്യിന്‍റെ നിയന്ത്രണം പിംഗള നാഡിക്കും, ഇടതുകൈയ്യിന്‍റെ നിയന്ത്രണം ഇഡാ നാഡിക്കും ഉണ്ട്. പിംഗളനാഡി രജോഗുണത്തിന്‍റെയും, ഇഡാനാഡി തമോഗുണത്തിന്‍റെയും പ്രതീകമാണ്. കൈകള്‍ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുകയും, നട്ടെല്ലിലെ സുഷുമ്നാനാഡി ഉണര്‍ന്നു പ്രവൃത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാനെന്ന ഭാവം മാറി എല്ലാം സര്‍വ്വമയമായ ഈശ്വരന്‍ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യും.

♟️ 🧘‍♀️ 🧘‍♂️ ♟️
█▀▀▀▀▀▀▀▀🧡▀▀▀▀▀▀▀▀█
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
💙💙💙💙💙💙💙💙💙💙💙💙
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.

29/09/2023

🪷🛕എന്താണ് ശ്രീ ചക്രം ?🛕🪷
🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗
🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔
╚══════•ೋೋ•══════╝

ശ്രീ ലളിത പരമേശ്വരി ദേവി യുടെ പ്രത്യക്ഷ രൂപമാണ് ശ്രീചക്രം എന്ന് പറയാം. കാരണം ശ്രീ ഭഗവതിയുടെ ആവാസ സ്ഥലമായ മഹാമേരു പര്‍വതത്തിന്റെ ഒരു ചെറു രൂപമാണ്‌ ശ്രീചക്രം. ശ്രീ ശങ്കരാചാര്യര്‍ ശ്രീച്ചക്രോഉപാസകനായിരുന്നു. അദ്ദേഹം സ്ഥാപിച്ച പല ക്ഷേത്രങ്ങളിലും ശ്രീച്ചക്രത്തില്‍ ആണ് ദേവിയെ ആവാഹിച്ചു പ്രതിഷ്ടിച്ചിരുന്നത്. അതില്‍ പ്രധാനം ആണ് കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രം.
ശ്രീചക്രം വീടുകളില്‍ പൂജികുന്നതിനു തടസ്സം ഇല്ല. പക്ഷെ വളരെ സൂക്ഷ്മത വേണം എന്ന് മാത്രം.
ശ്രീച്ചക്രത്തില്‍ ലളിതാസഹസ്രനാമം കൊണ്ട് പുഷ്പാഭിഷേകം ചെയുന്നത് വളരെ വിശിഷ്ടമാണ്.
അഗസ്ത്യ മാമുനികു ശ്രീ ഭഗവാന്‍ (ശ്രീ വിഷ്ണു) ഉപദേശിച്ചു കൊടുത്തതാണ് ലളിതാസഹസ്രനാമം .
ശ്രീ ഭഗവതിയെ പൂജികുന്നവർക് വളരെ വേഗം അനുഗ്രഹം നല്‍കുന്ന മന്ത്രമാണ്‌ ലളിതാസഹസ്രനാമം.

രാവിലെ അല്ലെങ്ങില്‍ സന്ധ്യക് കത്തിച്ച നിലവിളകിനു മുന്‍പില്‍ ഇരുന്നു ശുദ്ധമായ ശരീരത്തോടെയും മനസോടെയും ഇരുന്നു ജപിച്ചു നോക്കൂ. തീര്‍ച്ചയായും മാറ്റം നമുക്കനുഭവപ്പെടും. എന്നാല്‍ ശ്രീച്ചക്രത്തിനു മുന്‍പില്‍ ഇരുന്നു ആണെങ്ങില്‍ ഗുരു ഉപദേശം വേണം. ഇതു യന്ത്രങ്ങളും കൈകാര്യം ചെയുന്നത് അലക്ഷ്യത്തോടെ ആണെങ്ങില്‍ നല്ല ഫലത്തെക്കാള്‍ ദോഷ ഫലങ്ങള്‍ ആയിരിക്കും
അനുഭവപ്പെടുക. അതിനാലാണ് ഗുരു ഉപദേശം വേണം എന്ന് പറയുന്നത്. യന്ത്രങ്ങള്‍ കൈകാര്യം ചെയുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍
തീര്‍ച്ചയായും പാലികുക.

1) യന്ത്രങ്ങള്‍ കൈ കൊണ്ട് പിടിച്ചുകൊണ്ടു സംസാരികരുത്.

2) മറ്റു മന്ത്രങ്ങള്‍ യന്ത്രത്തിന് മുന്‍പില്‍ വച്ച് ജപികരുത്.

3) അതതു യന്ത്രത്തിന് അതതു മന്ത്രങ്ങള്‍ മാത്രമേ പറയാവൂ.

4) യന്ത്രങ്ങള്‍ വെറും നിലത്തു വയ്ക്കരുത്‌, അതുപോലെ തറയില്‍ വീണു പോകരുത്.

5) യന്ത്രത്തില്‍ അഭിഷേകം /നിവേദ്യം എന്നിവ ഉണ്ടെങ്കില്‍ ഇടയ്ക് വെച്ച് നിര്‍ത്തരുത്.

6) കാറ്റില്‍ ആടുന്ന തരത്തിലോ എപ്പോഴും എപ്പോഴും അനക്കുകയോ മറ്റോ ചെയരുത്.

7) ശുദ്ധമായ സ്ഥലത്തും പരിസരത്തും മാത്രം സൂക്ഷികുക.

ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കപ്പെടുന്ന അതി മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തിൽ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തിൽ. ഇതിൽ ശക്തിയെപ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും. ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധ്വമുഖമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നൂറുയാഗം ചെയുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയുന്നതിന്റെയും മൂന്നരക്കോടി തീർഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്രദർശനം കൊണ്ട് കിട്ടുമെന്നാണ് 'തന്ത്രസാരത്തിൽ പറഞ്ഞിട്ടുള്ളത്. സൗന്ദര്യലഹരീ സ്‌തോത്രത്തിൽ ആദിശങ്കരാചാര്യരും ശ്രീയന്ത്രത്തിനെ നിരവധി പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്.

ശ്രീചക്രം ദേവി ഉപാസനയ്ക്ക് ഉപയോഗിക്കൂന്ന മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തില്‍ കേന്ദ്രികൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 9 ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു. ഇതില്‍ ശക്തിയെ പ്രധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങള്‍ അധോമുഖമായും, ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങള്‍ ഊര്‍ധമുഖമായും ചിത്രികരിക്കപെട്ടിരിക്കുന്നു .അതു കൊണ്ടുത്തന്നെ ശ്രീചക്രം ശക്തിയുടെയും സൗന്ദര്യത്തിന്റെയും സംയോജനമാണെന്ന് അനുമാനിക്കാം. ശ്രീ ചക്രങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒന്‍പതു ത്രികോണങ്ങളെ നവയോനി എന്നറിയപ്പെടുന്നു. ശ്രീചക്രത്തില്‍ അടങ്ങിയിരിക്കുന്ന ഒന്‍പതു ത്രികോണങ്ങളും കൂടിച്ചേര്‍ന്നു 43 ചെറിയ ത്രികോണങ്ങള്‍ രൂപപെടുന്നു. ഇത്തരം 43 ത്രികോണങ്ങള്‍ ദ്വന്ദമല്ലാത്ത അഥവാ അദൈദത്തെ സൂച്ചിപ്പിക്കുന്നു. ഈ ത്രികോണങ്ങള്‍ മുഴുവന്‍ 8 താമരഇതളുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് 16 താമര ഇതളുകള്‍ കാണപ്പെടുന്നു. ഏറ്റവും ഒടുവിലായി നാലുവാതിലുകളുള്ള ചതുരം സ്ഥിതിചെയ്യുന്നു. ശ്രീ ചക്രം ഭൂപ്രസ്തരം, മേരുപ്രസ്താരം, കൈലസപ്രസ്താരം, എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. മേരുവില്‍ തന്നെ അര്‍ദ്ധമേരു, കൂര്‍മമേരു, ലിന്ഗമേരു, പൂര്‍ണമേരു എന്നിങ്ങനെയും വകഭേദങ്ങള്‍ ഉണ്ട്. ശ്രീചക്രം നവചക്രം എന്നപേരിലും അറിയപ്പെടുന്നു. നവ എന്ന സംസ്‌കൃത പദത്തിനര്‍ത്ഥം ഒന്‍പതു എന്നാകുന്നു. അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒന്‍പതു സ്ഥിതികളെ സൂചിപ്പിക്കുന്നു. ശ്രീ ചക്രത്തിന്റെ ഒന്‍പതു സ്ഥിതികള്‍ ഇവയാണ്.

ത്രിലോകമോഹനം - ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകള്‍.

സര്‍വ്വാശപരിപൂരക - ശ്രീചക്രത്തില്‍ കാണുന്ന 16 താമരയിതളുകള്‍.

സര്‍വസന്‌ക്ഷോഭഹന - ശ്രീചക്രത്തില്‍ കാണുന്ന 8 താമരയിതളുകള്‍.

സര്‍വസൗഭാഗ്യദായക - ശ്രീചക്രത്തില്‍ കാണുന്ന 14 ചെറിയ ത്രികോണങ്ങള്‍.

സര്‍വഅര്‍ത്ഥ സാധക - ശ്രീചക്രത്തില്‍ കാണുന്ന 10 ചെറിയ ത്രികോണങ്ങള്‍.

സര്‍വരക്ഷാകര - ശ്രീചക്രത്തില്‍ കാണുന്ന 10 ചെറിയ ത്രികോണങ്ങള്‍.

സര്‍വരോഗഹാര - ശ്രീചക്രത്തില്‍ കാണുന്ന 8 ചെറിയ ത്രികോണങ്ങള്‍.

സര്‍വസിദ്ധിപ്രധ - ശ്രീചക്രത്തില്‍ കാണുന്ന 1 ചെറിയ ത്രികോണങ്ങള്‍.

സര്‍വഅനന്തമയ - ശ്രീചക്രത്തില്‍ കാണുന്ന വൃത്തബിന്ദു.

തന്ത്രവിദ്യയുടെ പ്രതീകമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ്. യന്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ശ്രീ വിദ്യാദേവി ഉപാസനയുമായി ശ്രീചക്രം ബന്ധപെട്ടിരിക്കുന്നു. മഹാത്രിപുരസുന്ദരി അഥവാ ശ്രീപാര്‍വ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപെട്ടിരിക്കുന്നത്. ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യ അര്‍ത്ഥവും, ലക്ഷ്മി എന്ന് മന്ത്ര അര്‍ത്ഥവും കല്പിക്കുന്നു. നൂറു യാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരകോടി തീര്‍ത്ഥങ്ങളില്‍ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്ര ദര്‍ശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സൗന്ദര്യലഹരി സ്‌ത്രോത്രത്തിലും ആദിശങ്കരനും ശ്രീയന്ത്രത്തിനെ പലപ്രാവശ്യം പരാമര്‍ശിച്ചിടുണ്ട്. ശ്രീ യന്ത്രത്തിന്റെ നിര്‍മാണം യോഗിനി ഹൃദയത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

♟️ 🧘‍♀️ 🧘‍♂️ ♟️
█▀▀▀▀▀▀▀▀🧡▀▀▀▀▀▀▀▀█
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
💙💙💙💙💙💙💙💙💙💙💙💙
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏

27/09/2023

*ശ്രീരാമകൃഷ്ണ പരമഹംസൻ ശിഷ്യരോട് ഒരു ഉപദേശം പറയാറുണ്ട്‌*

ഉത്സവം കാണാൻ പോകുമ്പോൾ എപ്പോഴും സത്രം കണ്ടുപിടിച്ച് അവിടെ ഭാണ്ഡം ഇറക്കി വച്ച് ഉത്സവം കാണാൻ പോകണം . അപ്പോൾ ഉത്സവം കണ്ടു കഴിഞ്ഞു രാത്രി സത്രത്തിൽ വന്നു വിശ്രമിക്കാം .

എല്ലാ ഭാണ്ഡവും തലയിൽ ചുമന്നു ഉത്സവം കണ്ടാൽ ക്ഷീണിച്ച് ഉത്സവം ആസ്വദിക്കാൻ കഴിയില്ലെന്ന് മാത്ര മല്ല .. രാത്രി വന്നാൽ സത്രം കിട്ടുകയും ഇല്ല .

ഇത് പോലെ തന്നെ ആണ് ജീവിതവും . ഈശ്വര ഭക്തി വയസ്സായിട്ടു ചെയ്യാം എന്ന് കരുതി ഇരുന്നാൽ അവസാനം ജീവിതാവസാനത്തിൽ രോഗ പീഡകൾ കൊണ്ട് വലയുകയും എല്ലാവരാലും ഒഴിവാക്കപ്പെടുകയും ചെയ്യുകയും .. അപ്പോൾ ദൈവ ഭക്തി വന്നാലും ജ്ഞാനം പ്രാപിക്കാതെ മരിച്ചു പോവുകയും ചെയ്യും .

ആരോഗ്യം ഉള്ളപ്പോളേ ദൈവ ഭക്തി ശീലിക്കണം അല്ലാതെ ജീവിതം മുഴുവൻ "ഞാൻ " എന്ന ഭാണ്ഡം ഏറ്റി ജീവിതം കൊണ്ട് പൊയാൽ അത് മൂല്യ ശോഷണത്തിൽ കലാശിക്കും . ദൈവ ഭക്തി ഉള്ളില വച്ചു എങ്ങനെ ജീവിച്ചാലും ആ ജീവന് മൂല്യം ഏറി വരും .. ഒന്നിനോട് ചേർന്ന പൂജം പോലെ .

*ജിവിതം ആ മഹാ ശക്തിയെ ഏല്പ്പിച്ച് സന്തോഷത്തോടെ കർമ്മം ചെയ്യാം . ജീവിതാവസാനത്തിൽ അത് നമ്മളെ ജ്ഞാനത്തിൽ എത്തിക്കുകയും ചെയ്യും*

*ഗുരൂ ർ ബ്രഹ്മാഃ ഗുരൂർ വിഷ്ണുഃ*
*ഗുരൂർ ദേവോ മഹേശ്വര*
*ഗുരുസ്സാക്ഷാത്പരബ്രഹ്മഃ*
*തസ്മൈ ശ്രീഗുരവേ നമഃ*

*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജനശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീഗുരവേ നമഃ*

*അഖണ്ഡമണ്ഡലാകാരം*
*വ്യാപ്തം യേന ചരാചരം*
*തൽപദം ദർശിതം യേന*
*തസ്മൈ ശ്രീഗുരവേ നമഃ*

*ബ്രഹ്മാനന്ദം പരമസുഖദം*
*കേവലം ജ്ഞാനമൂർത്തിം*
*ദ്വന്ദ്വാതീതം ഗഗനസദൃശം*
*തത്ത്വമസ്യാദിലക്ഷ്യം*

*ഏകം നിത്യം വിമലമചലം*
*സർവ്വധീ സാക്ഷീഭൂതം*
*ഭാവാതീതം ത്രിഗുണരഹിതം*
*സദ്ഗുരും തം നമാമി*

09/07/2023

ആരുടെയെങ്കിലും ഒപ്പം ഇടപഴകുമ്പോള്‍, നല്ലതും മോശവുമായ അനുഭവങ്ങള്‍ അവരില്‍ നിന്ന് അനുഭവിക്കുമ്പോള്‍ കര്‍മ്മഫലത്തില്‍ വിശ്വാസമുള്ളവര്‍ പറയുന്ന വാക്കാണ് –
*എല്ലാം എന്‍റെ പൂര്‍വ്വജന്‍മപാപം, അല്ലെങ്കില്‍ പൂര്‍വ്വജന്‍മ സുകൃതം*
എന്ന്.

എന്നിരുന്നാലും ആ പ്രത്യേക വ്യക്തിയോടൊപ്പം സംഭവിച്ച മുന്‍കാല കര്‍മ്മങ്ങളുടെ കണക്ക് അവരിലൂടെത്തന്നെ തീരുകയാണെന്നാണ് കൂടുതല്‍പേരും ധരിച്ചിരിക്കുന്നത്.

കുറച്ചുകൂടി വിശാലയായി ഈ വിഷയം ചിന്തിക്കുകയാണെങ്കില്‍ മനസിലാകുന്ന കാര്യമെന്തെന്നാല്‍, കര്‍മ്മത്തിന്‍റെ കൊടുക്കല്‍ വാങ്ങല്‍ വ്യക്തിഗതമായ കടം വാങ്ങലും കടം വീട്ടലും പോലെയല്ല എന്നാതാണ്.

നമ്മള്‍ ഒരു കല്ലില്‍ തട്ടി വീണ് തല പൊട്ടിയാല്‍ ആ കല്ല് പൂര്‍വ്വജന്‍മ പ്രതികാരം വീട്ടിയതാണെന്ന് പറയാന്‍ കഴിയുമോ?

ഒരു രോഗം വന്ന് പീഢനമനുഭവിക്കുമ്പോള്‍ ആ രോഗാണുക്കള്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് പറയാന്‍ സാധിക്കുമോ?

വാസ്തവത്തില്‍ എന്താണീ കര്‍മ്മക്കണക്ക്? ആത്മാവ് ശരീരം സ്വീകരിച്ച നിമിഷം മുതല്‍ പ്രകൃതിയെന്ന മഹാശക്തിയോടൊപ്പമാണ് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത്.

ഞാന്‍ ഈ ഭൂമിയില്‍ വെച്ച് ആരോട് ദേഷ്യപ്പെട്ടാലും ആരെ ഹിംസിച്ചാലും ആരെ സ്നേഹിച്ചാലും ഭൂമിയുടെ പ്രവര്‍ത്തന തത്ത്വത്തിലെ നിയമങ്ങളെയാണ് ഞാന്‍ ലംഘിക്കുന്നത്.

അതിന് മറുപടി തരുന്നത് എന്‍റെ മുന്നില്‍ അന്ന് നിന്ന ആ വ്യക്തിതന്നെയാകണമെന്നില്ല. ഒരു ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ലഭിക്കുമ്പോള്‍ ആ ബാങ്കില്‍ നമ്മളോട് ഇടപെടുന്നത് അന്ന് പണം സ്വീകരിച്ച വ്യക്തിയാകണമെന്നില്ല. നമുക്ക് തരുന്നത് അതേ കറന്‍സികള്‍ ആയിരിക്കണമെന്നുമില്ല
പക്ഷേ ആ മൂല്യവും അതിന്‍റെ പലിശയും കൃത്യമായി ലഭിക്കും. അതുപോലെ നമ്മളില്‍ നിന്ന് പ്രസരിച്ച നന്‍മയുടേയോ തിന്‍മയുടേയോ ഫലം മാത്രമാണ് തിരിച്ചു വരുന്നത്. അത് ആരില്‍ നിന്നാകണം, എപ്രകാരമാകണം എന്നത് പ്രപഞ്ച തീരുമാനങ്ങളാണ്.
അത് ആരുടേയും വ്യക്തിഗതമായ തിരിച്ചുതരലല്ല.

എന്നാല്‍ ഈ രഹസ്യമറിയാത്തവര്‍ പാവം വ്യക്തികളുമായി ഏറ്റുമുട്ടും. താന്‍ കാരണം വന്നുഭവിച്ച കടം പെരുകി ജപ്തി നോട്ടീസുമായി വന്ന പോസ്റ്റുമാനെ ഞാന്‍ ഉപദ്രവിച്ചിട്ടെന്ത് കാര്യം.

ഈ രഹസ്യം അറിയാത്തവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പുതിയ കര്‍മ്മബന്ധനങ്ങള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടും. ഈ രഹസ്യം അറിയാതെ അഥവാ വ്യക്തികളിലൂടെ കര്‍മ്മഫലങ്ങള്‍ തിരിച്ച് സ്വീകരിക്കുവാന്‍ (അഥവാ അല്‍പ്പം സഹിക്കുവാന്‍) നമ്മള്‍ തയ്യാറല്ലെങ്കില്‍ രോഗമായോ അപകടമായോ അകാരണമാനസിക സംഘര്‍ഷമായോ എങ്കിലും വന്ന് അവസാനം ആ കര്‍മ്മഫലം നമ്മളില്‍ തന്നെ സമാപിക്കും.

അപ്പോള്‍ നമ്മള്‍ ആരെ കുറ്റപ്പെടുത്തും? ആരോട് പ്രതികാരം ചെയ്യും? അതിനാല്‍ മുന്‍കാല പാപകര്‍മ്മഫലങ്ങളെ അതിജീവിക്കുവാന്‍ ഇപ്പോഴത്തെ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക..!ഇതിലൊന്നും ഈശ്വരൻ ഇടപെടുന്നില്ല.!നന്മതിന്മകളും അതിന്റെ ഭാവിയും മനസിലാക്കിത്തരുകയല്ലാതെ.

07/07/2023

*ഗരുഡ പുരാണത്തിൽ നിന്ന് - മരണം*

ജനിച്ചപ്പോൾ തന്നെ കൂടെകൂടിയ മരണത്തെക്കുറിച്ച് ഗരുഡ പുരാണത്തിലുള്ള ചില വിവരണങ്ങൾ.

കര്‍മ്മവും ധര്‍മ്മവും വളരെ പ്രധാന്യമേറിയതാണ്. മുൻ ജന്മത്തിലെ പ്രവര്‍ത്തികളുടെ ഫലമാണ് നാം ഈ ജന്മത്തിൽ അനുഭവിക്കുന്നത്. ഈ ജന്മത്തിലെ പ്രവര്‍ത്തികളുടെ ഫലം നമ്മുടെ അടുത്ത ജന്മം അനുഭവിക്കുന്നു.

മരണം എന്ന സത്യത്തെ ആര്‍ക്കും ഇല്ലാതാക്കാൻ സാധിക്കില്ല. സ്വർഗം, നരകം എന്ന രണ്ട് ലോകങ്ങൾ ഉള്ളതായി കരുതുന്നു. നല്ല പ്രവര്‍ത്തികള്‍ ചെയ്തവര്‍ സ്വർഗ്ഗത്തിലേക്കും മോശം പ്രവര്‍ത്തികള്‍ ചെയ്തവര്‍ നരകത്തിലേക്കും പോകുമെന്നാണ് പുരാണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത് മുൻനിര്‍ത്തിയാണ് കര്‍മ്മഫലം നാം അനുഭവിക്കുമെന്ന് പറയുന്നത്.

എന്നാൽ എങ്ങനെയാണ് യമലോകത്തിലേക്ക് നമ്മുടെ ആത്മാവ് എത്തുന്നത് ? എങ്ങനെയാണ് നാം മരിക്കുന്നത്, എന്താണ് മരണവിളി തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ ഗരുഡ പുരാണത്തിൽ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

മരണത്തിലേക്ക് കടക്കുന്ന അവസാന നിമിഷങ്ങളിൽ സമീപത്ത് നിൽക്കുന്നവരോട് ഒരു വാക്ക് പറയണം എന്ന് നാം ആഗ്രഹിക്കുമെങ്കിലും സാധിക്കില്ല. ഉടൻ തന്നെ ആത്മാവ് ശരീരം ഉപേക്ഷിക്കുന്നതിലൂടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് നാശം സംഭവിക്കും. ചലനശക്തി നഷ്ടപ്പെടും. ഇതേത്തുടര്‍ന്ന് ഉമിനീര്‍ തുള്ളിയായി കവിളിലൂടെ ഒഴുകും ഇങ്ങനെയാണ് മരണത്തിൻ്റെ ആദ്യ നിമിഷങ്ങൾ.
മരണത്തിലേക്കുള്ള നിമിഷങ്ങൾ പാപം ചെയ്തവര്‍ക്ക് നേര്‍വിപരീതമാകുമെന്നും ഗരുഡപുരാണം ചൂണ്ടിക്കാട്ടുന്നു.
രണ്ടാം ഘട്ടത്തിലാണ് രൂപമില്ലാത്ത യമദൂതന്മാര്‍ എത്തുന്നത്. ഇവരെ മരണശയ്യയിലുള്ള വ്യക്തിക്ക് കാണാൻ സാധിക്കും. ഇദ്ദേഹത്തിൻ്റെ ഭാവവ്യത്യാസങ്ങളിലൂടെ യമദൂതന്മാരുടെ സാന്നിധ്യം സമീപം നിൽക്കുന്നവര്‍ക്ക് തിരിച്ചറിയാനാകുമെന്നും പുരാണത്തിൽ പറയുന്നു.

ആത്മാവിനെ യമലോകത്തേക്ക് കൂട്ടുകകൊണ്ട് പോകുക എന്നതാണ് യമദൂതന്മാരുടെ ആഗമന ഉദ്ദേശം. ഈ സമയം ആത്മാവ് വളരെ ഉച്ചത്തിൽ കരയുമെങ്കിലും യമദൂതന്മാര്‍ ദയ കാണിക്കില്ലെന്ന് ഗരുഡപുരാണം വിവരിക്കുന്നു. യമലോകത്തേക്കുള്ള യാത്രയിലാണ് ജന്മത്തിലെ നല്ലതും മോശവുമായ പ്രവര്‍ത്തികള്‍ ഓര്‍മ്മിക്കുന്നത്. ഈ യാത്രയിൽ യമദൂതന്മാരിൽ നിന്ന് മര്‍ദ്ദനം നേരിടേണ്ടിവരുമെന്നും പുരാണത്തിൽ പറയുന്നു.

നിലത്ത് സ്പര്‍ശിക്കാൻ സാധിക്കാതെ ജ്വലിച്ചുനിൽക്കുന്ന രൂപം എന്നാണ് ആത്മാവിനെ കുറിച്ച് ഗരുഡപുരാണം വിവരിക്കുന്നത്. ആദ്യം ആത്മാവ് യമലോകത്തിലെ തൻ്റെ സ്ഥാനത്തേക്കാണ് എത്തുന്നത്. ഇതിന് ശേഷമായിരിക്കും യമരാജാവുമായി കണ്ടുമുട്ടുന്നത്. ഈ കുടിക്കാഴ്ചയിലാണ് ബന്ധുക്കളുടെ അടുത്തേക്ക് പോകാനുള്ള അനുമതി ലഭിക്കുന്നത്.

തൻ്റെ ശരീരത്തിലേക്കു തിരികെ പോകണമെന്ന് ആത്മാവ് അപേക്ഷിക്കുമെങ്കിലും ഇതിന് യമദൂതന്മാര്‍ അനുമതി നൽകില്ലെന്നും പുരാണത്തിൽ പറയുന്നു.

മഹാവിഷ്ണു ഗരുഡന്ഉപദേശിച്ചുകൊടുത്ത രൂപത്തിൽ രചിക്കപ്പെട്ട, എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങൾ ഉൾപ്പെട്ട പുരാണമാണ് ഗരുഡപുരാണം.

പൂർവ്വഭാഗത്തിൽ വ്യാകരണം, വൈദ്യം, ജ്യോതിശാസ്ത്രംതുടങ്ങിയ ശാസ്ത്രങ്ങളും രത്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു.
അത്മാവിന്റെ മരണാനന്തരജീവിതമാണ് ഉത്തരാർദ്ധത്തിൽ പ്രതിപാദിച്ചിരിക്കുന്നത്
ഗരുഡന്റെ ഉല്പത്തിയും സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്.

ജനിച്ചാൽ ഒരു ദിവസം മരിക്കും. ഏതൊരാളും മരണത്തെ അംഗീകരിച്ച് കൊണ്ട് തന്നെയാണ് ജീവിക്കുന്നതും. എന്നാല്‍ മരണഭയം ഏതൊരു മനുഷ്യനേയും പെട്ടെന്ന് തന്നെ കീഴ്‌പ്പെടുത്തും. എങ്ങനെ എപ്പോള്‍ മരിയ്ക്കുമെന്ന് ആര്‍ക്കും പറയാനോ പ്രവചിക്കാനോ കഴിയില്ല. എത്ര വലിയ ദിവ്യനാണെങ്കിലും മരണവും മരണഭയവും എല്ലാവര്‍ക്കും ഒരേ അനുഭവം തന്നെയാണ് ഉണ്ടാക്കുന്നത്.

ഭൂമിയിൽ നമ്മൾ ചെയ്യുന്ന പ്രവർത്തങ്ങൾക്ക് മറ്റൊരു ലോകത്തു ശിക്ഷ ഉണ്ടെന്ന് തന്നെയാണ് ഗരുഡ പുരാണം പറയുന്നത്.വൈഷ്ണവർ അത് വിശ്വസിച്ചു ആചരിക്കുകയും ചെയ്യുന്നു.

അങ്ങിനെ ജനിച്ചും, മരിച്ചും പല ആവര്‍ത്തി കഴിയുമ്പോള്‍ സല്‍ക്കര്‍മ്മം ചെയ്തു ചെയ്തു പരിശുദ്ധം ആയ ആത്മ്മാക്കള്‍ സ്വര്‍ഗത്തില്‍ എത്തുന്നു. ആ കര്‍മ്മഫലം തീരുന്നതു വരെ അവിടെ കഴിയുന്നു. വീണ്ടും ജനിക്കുന്നു.

വളരെ പ്രധാനപ്പെട്ട ഒരു കര്‍മ്മം ആണ്സഞ്ചയനം. 3, 5, 7 എന്നിങ്ങനെ ഒറ്റ ദിനങ്ങളില്‍ ആണ് ഇത് ചെയ്യേണ്ടത്. മരണക്രിയകളില്‍ മുഹൂര്‍ത്തവും , നാളും മറ്റും നോക്കി ചെയ്യുന്ന ഏക ക്രിയ ഇതുമാത്രം ആണ്.

സഞ്ചയനത്തോടെ പ്രേതആത്മാവിനു ഭൂമിയോടുള്ള ബന്ധം മുറിഞ്ഞു എന്നാണ് വിശ്വാസം. അസ്ഥി സമുദ്രത്തിലോ, അല്ലെങ്കില്‍ നദിയിലോ നിക്ഷേപിക്കാം.
കുറിച്ചു തന്ന സമയത്ത് തന്നെ വീട്ടിൽ ഒരുക്കിയ ചിതയിൽ പാലും കരിക്കും വെള്ളവും തളിച്ച് ചാരവും അസ്ഥിയും എടുത്തു മാറ്റി,അസ്ഥി കുടത്തിൽ ആക്കി മരച്ചുവട്ടിൽ കുഴിച്ചിടുന്നു. ചാരമെടുത്ത് പഞ്ചഭൂതങ്ങളിൽ ലയിപ്പിക്കുന്നു.

ഇത്രയും നാൾ ഉണ്ടും ഉറങ്ങിയും നമ്മളോടൊപ്പം ഉണ്ടായിരുന്ന ഒരാത്മാവ് ഇന്ന് മുതൽ നമ്മോടൊപ്പം ഇല്ല. ആ സത്യം മനസ്സിലാക്കുന്നതിനോടോപ്പം മോക്ഷ പ്രാപ്തിക്കുള്ള തയ്യാറെടുപ്പുകളും ആവശ്യമാണ്.മരിച്ചുപോയവരോട് അതാണ് നമുക്ക് ചെയ്യേണ്ടതയുള്ളത്.അതിനായി മനസ്സും ശരീരവും പ്രാർഥനപൂർവ്വം തയ്യാറാകുക...നമസ്തേ 🙏

🌹ഹരി ഓം 🙏

04/07/2023

🎯 പാലിനെ കഷ്ടപ്പെടുത്തിയാൽ അതു തൈരാകുന്നു.
🎯 തൈരിനെ കഷ്ടപ്പെടുത്തിയാൽ അതു വെണ്ണയാകുന്നു.
🎯 വെണ്ണയെ കഷ്ടപ്പെടുത്തിയാൽ അതു നെയ്യാകുന്നു.
🎯 പാലിനേക്കാൾ തൈര് ശ്രേഷ്ഠം,
തൈരിനെക്കാൾ വെണ്ണ ശ്രേഷ്ഠം, വെണ്ണയേക്കാൾ നെയ്യും ശ്രേഷ്ഠം.
🎯 പാൽ ഒരു ദിവസം മാത്രമേ ഉപയോഗിക്കാനാകൂ, അതിനു ശേഷം അത് കേടാകുന്നു.

🎯 അതേപാലിൽ ഒരു തുള്ളി മോര് ചേർത്താൽ അത് തൈരാകുന്നു. അത് 2 ദിവസം കേടാവാതെ ഇരിക്കുന്നു.
🎯 തൈര് കടഞ്ഞാൽ വെണ്ണയാകും. ഇത് മൂന്ന് ദിവസംവരെ കേടാവാതെ ഇരിക്കുന്നു.
🎯 വെണ്ണയെ തീയിൽ ഉരുക്കിയാൽ അത്
നെയ്യായിമാറുന്നു. ശരിയായി സൂക്ഷിച്ചാൽ അത് ഒരിക്കലും കേടുവരുന്നില്ല.
🎯 ഒരു ദിവസം കൊണ്ട് കേടാകുന്ന പാലിനുള്ളിൽ ഒരിക്കലും കേടാകാത്ത നെയ്യ് ഒളിഞ്ഞിരിക്കുന്നു.
🎯 ഇതിലെ ഗുണപാഠം ഇതാണ് :
ജീവിതത്തിൽ ഇടക്കിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പ്രാരാബ്ധങ്ങൾക്കും മുന്നിൽ ദൃഢചിത്തതയോടെ സത്യവും നീതിയും മുറുകെ പിടിക്കുന്ന ഒരു മനുഷ്യൻ്റെ മൂല്യം സമൂഹത്തിൽ വർദ്ധിക്കുന്നു.
🎯 ഇതുപോലെ തന്നെയാണ് നമ്മുടെ മനസ്സും, പരിധിയില്ലാത്ത ശക്തികളാൽ നിറഞ്ഞിരിക്കുന്നു. സത്യസന്ധമായ ചിന്തകൾ അതിൽ നട്ടുവളർത്തുക. സ്വയവിചിന്തനം നടത്തുക. അവനവന്റെ ജീവിതത്തെ സൂക്ഷ്മമായി പരിശോധിക്കുക. ശേഷം നോക്കൂ. നിങ്ങൾ ഒരിക്കലും പരാജയപ്പെടാത്ത വിജയിയായ മനുഷ്യനായിമാറും......

21/05/2023

agnihotra yajna

performed agnihotra yajna (fire offering) in order to purify the environment, as detailed in Rigveda (oldest of Vedas), in which certain natural elements were offered to the fire that was lit in an inverted copper pyramid; this was accompanied by the chanting of mantras.

Want your practice to be the top-listed Clinic in Wayanad?
Click here to claim your Sponsored Listing.

Videos (show all)

Ullasayoga

Category

Telephone

Address

Wayanad

Other Yoga & Pilates in Wayanad (show all)
Punah Navah Punah Navah
Wayanad, 673591

personalised yoga retreats at The Suvistara, Wayanad. A journey within, to your self.

Aathreya;Revive & Relax : An online platform for Yoga Aathreya;Revive & Relax : An online platform for Yoga
WAYANAD
Wayanad, 673592

An online platform for Yoga

Ayurhive, Centre for Ayurveda & Yoga Research Ayurhive, Centre for Ayurveda & Yoga Research
Manichira
Wayanad, 673592

Ayurhive, centre for Ayurveda & yoga research, its an unique centre of its kind in Sultan Bathery, W