Tareeq Al Janoob Restaurant

Tareeq Al Janoob Restaurant

Indian & Arabic cuisine

Photos from Tareeq Al Janoob Restaurant's post 12/02/2023

എത്ര പെട്ടന്നാണ് രണ്ട് വയസ്സ് പിന്നിട്ടത് 😍.

ധാരാളം ആളുകൾക്ക് രുചികരമായ നല്ല ഭക്ഷണം നൽകാൻ കഴിഞ്ഞതിനാലും , ഭക്ഷണം കഴിക്കാൻ വീണ്ടും കസ്റ്റമേഴ്സ് Tareeq Al Janoob Restaurant നെ തിരഞ്ഞെടുക്കുന്നതിലൂടെയും ഞങ്ങൾക്ക് Restaurant ന്റെ രണ്ടാം വാർഷികം ആത്മസംതൃപ്തിയോടെയും അതിലേറെ സന്തോഷത്തോടെയും ആഘോഷിക്കാൻ സാധിച്ചു.

ഞങ്ങളുടെ ഭക്ഷണം talabat ലൂടെയും ഇപ്പോൾ ലഭ്യമാണ്.
Progress ന്റെ ഭാഗമായി Tareeq Al Janoob Restaurant ,
'Telicio ' എന്ന Brand name ലേക്ക് മാറുന്നു.

കഴിഞ്ഞ രണ്ട് വർഷവും ധാരാളം റമദാൻ കിറ്റുകളും, നിരവധി പാർട്ടി orderകളും നൽകുവാനും ഞങ്ങൾക്ക് സാധിച്ചു. സഹകരിച്ച എല്ലാവർക്കും,
നന്ദി... ഒരുപാട് നന്ദി 🙏
തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ....
സ്നേഹപൂർവ്വം
Team,
Telicio Foods
😋🤤❤️

29/10/2022

Healthy, Delicious and more…😋

05/08/2022

Delicious…Healthy….and more…….

08/01/2022

Celebrate together….

1st anniversary on 08-01-2022

Tareeq Al Janoob Restaurant is one year old today. We are nothing without you; thank you for staying with us and making our purpose and goal come true. May God bless us to serve you more and more with love and care.

Today’s Special (40% offer on selected items)
Call for more details 06 5345788
WhatsApp 050 750 8242

Terms and conditions:
1. Offer for Take away only
2. Order 1 hours earlier
3. No home delivery for offer items

Thank you for co-operation

Regards

Regards
Management and staff
TAJ

18/10/2021

Dear Salam Sir,
We Tareeq Al Janoob Restaurant team are really honored with your presence. Thank you so much for the inspirational words, love and care🙏

ഈ ചായക്കുണ്ട് ഇരട്ടിമധുരം

ദീർഘകാലമായി അസുഖത്തെ തുടർന്ന് നാട്ടിലേക്ക് പോകാൻ സാധിക്കാതെ പ്രയാസപ്പെട്ടിരുന്ന ഒരു പ്രവാസിയെ നാട്ടിലേക്ക് കയറ്റി വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തു തീർത്തു ദുബായിൽ നിന്ന് മടങ്ങവേ ഒരു ചായ കുടിക്കുവാനായി ഷാർജ സനയ്യയിലെ തരീഖ് അൽ ജനൂബ് റെസ്റ്റോറന്റിൽ ഞാൻ കയറി. അവിടെയെത്തി ഒരു ചായ ഓർഡർ ചെയ്‌ത്‌ തുടരെ തുടരെ വന്നുകൊണ്ടിരിക്കുന്ന ഫോൺകോളുകളുടെ തിരക്കുകളിൽ മുഴകി ഇരിക്കുമ്പോൾ പെട്ടെന്നൊരാൾ എന്റെ അടുത്തു വന്ന് പുഞ്ചിരിച്ചു കൊണ്ട് സലാം പറഞ്ഞു. എന്നിട്ടെന്നോട് ചോദിച്ചു താങ്കളല്ലേ സലാം പാപ്പിനിശേരി എന്ന്. അതെ എന്ന് മറുപടി പറഞ്ഞപ്പോൾ അദ്ദേഹം ഏറെ ബഹുമാനത്തോടെ എന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു ഞാൻ സാറിന്റെ വീഡിയോ എല്ലാം കാണാറുണ്ട്. താങ്കളുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ പ്രശംസനീയമാണ്. പലർക്കും നിയമ സഹായമായും അല്ലാതെയും ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം തന്നെ ഈ പ്രവാസലോകത്തെ സാധാരണക്കാരന് ഏറെ ആശ്വാസവും ഉപകാരപ്രദവുമാണ്. അതുകൊണ്ട് തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ വീഡിയോയും ഞാൻ പരമാവധി ആളുകളിലേക്ക് എത്തിക്കാറുണ്ടെന്നും താൻ ഉൾപ്പടെയുള്ള പല കുടുംബങ്ങളുടെ പ്രാർത്ഥനയിൽ താങ്കൾ ഉണ്ടെന്നും അദ്ദേഹം എന്നോട് പറയുകയുണ്ടായി.

കണ്ണൂർ തളിപ്പറമ്പ ആലക്കോട് പരപ്പ സ്വദേശി രാജേഷാണ് ഉള്ളിൽ തട്ടുന്ന വാക്കുകളുമായി എന്റെയടുത്ത് വന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. കാരണം സത്യസന്ധമായി ഞാൻ ചെയ്യുന്ന പ്രവർത്തികൾക്ക് കിട്ടിയ ഒരംഗീകാരമായാണ് ഞാൻ ആ വാക്കുകളെ കേട്ടിരുന്നത്. അല്ലെങ്കിൽ ഞാൻ അറിയാത്ത എന്നാൽ എന്നെ അറിയുന്ന ഒരു വ്യക്തി എനിക്കരികിൽ വരില്ലല്ലോ. രാജേഷിന്റെ സ്വഭാവത്തിൽ എന്നെ ഏറെ അദ്ഭുതപെടുത്തിയ ഒരു കാര്യം കൂടിയുണ്ട്. രാജേഷിന് തന്റെ ജോലിയോടും അന്യനാട്ടിൽ അന്നം തേടി വന്ന തനിക്ക് ജോലി നൽകിയ മുതലാളിയോടുമുള്ള ആത്മാർത്ഥതയാണ് എന്നെ ആഘർഷിച്ച മറ്റൊരു കാര്യം. നല്ലതല്ലാതെ മറ്റൊന്നും തന്നെ രാജേഷിന് തന്റെ മുതലാളിയെ കുറിച്ച് പറയാനില്ലായിരുന്നു. വളരെ അഭിമാനത്തോടെ തലയുയർത്തി കൊണ്ട് ആദരവോടെ തന്റെ മുതലാളിയെ കുറിച്ചും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെ കുറിച്ചും തൊഴിലാളികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റ രീതിയും അവരോടുള്ള സമീപനവും എല്ലാം തന്നെ രാജേഷ് വിശദീകരിച്ചു തന്നു. താൻ ഉൾപ്പടെയുള്ള തൊഴിലാളികൾ ആത്മാർത്ഥതയോടെ പണിയെടുത്താൽ കമ്പനി വളരുകയുള്ളു എന്നും കമ്പനി വളർന്നാൽ മുതലാളിയും നന്നാകും അങ്ങനെ അദ്ദേഹം നന്നായാൽ മാത്രമേ ഞങ്ങൾക്കും ഉയർച്ചയുള്ളു എന്നും രാജേഷ് പറയുന്നു. മുതലാളിമാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള തൊഴിലാളികളും തൊഴിലാളികളെ സഹായിക്കുന്ന ഇദ്ദേഹത്തിന്റെ മുതലാളിയും പ്രവാസലോകത്തിന് മാത്രമല്ല സമൂഹത്തിന് മൊത്തം മാതൃകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾക്ക് പുറമെ ഒന്ന് കൂടി എന്റെ മനസിനെ സംതൃപ്തി നൽകിക്കൊണ്ടാണ് ആ കണ്ണൂർക്കാരൻ എന്നെ യാത്രയാക്കിയത്. എന്തെന്നാൽ ഞാൻ ഓർഡർ ചെയ്ത സമാവർ ടീ ഉണ്ടാക്കുന്ന ടീമേക്കർ അന്നവധിയായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ മെയിൻ കുക്കായ രാജേഷ് തന്നെയാണ് എനിക്ക് സമാവർ ചായ ഉണ്ടാക്കി നൽകിയതും അന്നവിടെ എത്തിയ ആളുകൾക്ക് വേണ്ട ഭക്ഷണം ഉൾപ്പടെയുള്ളവ ഉണ്ടാക്കി നൽകിയതും. സഹപ്രവർത്തകന്റെ അഭാവത്തിൽ പോലും അദ്ദേഹത്തിന്റെ അന്നത്തെ ജോലി ഏറ്റെടുത്തുകൊണ്ട് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയ രാജേഷിൻറെ പ്രവർത്തി അഭിനന്ദനമർഹിക്കുന്നതാണ്.

നന്മയുള്ള മനുഷ്യന് നല്ലൊരു ചായ എന്ന വാക്കുകളോടെ രാജേഷ് എനിക്ക് നൽകിയ ആ സമാവർ ചായക്ക് എന്തെന്നില്ലാത്ത രുചി തോന്നി എനിക്ക്.

ചിലപ്പോഴൊക്കെ കാലം അങ്ങനെയാണ് നമുക്ക് കിട്ടേണ്ടവയിൽ കുറച്ചു മധുരം അധികം ചേർക്കും.

06/10/2021

Opening very soon in Sajaa. 🎈🎈🎈

Photos from Tareeq Al Janoob Restaurant's post 05/09/2021

Feel the difference……..😋, Quality, Taste, Presentation & Service.

03/09/2021

‘A recipe has no soul. A cook must bring soul to the recipe.’

We are Very glad to inform you that two more well experienced chefs joined in our Tareeq Al Janoob Restaurant Team.

“Create mouth watering flavors”

Chef Rajesh from Kannoor , Kerala. 20 years experience in Naadan Malabar non veg specials.

*Chicken/ Mutton/beef items

*Meen mulakittathu, Chuttathu & porichathu etc…

*Pothichor , Ghee rice, & Biriyani

Chef Shams Rahman
13 years experience in Arabic dish & All Grill items.
* Chicken Charcoal
*Mix Grilled
* Sea Food Grill
*Tikka & Kabab special
Many more…..

We welcome you and Kindly write your sincere feedback in our google review who all have experienced our restaurant 🙏

Thank you for your all support.

Free Home delivery
Ph 06 5345788 Whatsapp 050 7508242

'പാചകത്തിന് ആത്മാവില്ല. പാചകക്കാരൻ പാചകത്തിലേക്ക് ആത്മാവിനെ കൊണ്ടുവരികയാണ്'

താരീഖ് അൽ ജനൂബ് റെസ്റ്റോറന്റ് ടീമിൽ 04|09/2021 മുതൽ പരിചയസമ്പന്നരായ രണ്ട് പാചക വിദഗ്ദ്ധരെ കൂടി പരിചയപ്പെടുത്തുന്നു.

വായിൽ വെള്ളമൂറുന്ന തനി നാടൻ രുചിക്കൂട്ടുകളുമായി

കണ്ണൂരിൽ നിന്നുള്ള ഷെഫ് രാജേഷ്. നാടൻ മലബാർ നോൺ വെജ് സ്പെഷ്യലുകളിൽ 20 വർഷത്തെ പ്രവർത്തി പരിചയം.
*ചിക്കൻ/ മട്ടൻ/ബീഫ് ന്റെ വിവിധ രുചികൂട്ടുകൾ
*മീൻ മുളകിട്ടതും, പൊള്ളിച്ചതും, ചുട്ടതും അങ്ങനെ നിരവധിയായ മീൻ വിഭവങ്ങൾ
*പൊതിച്ചോർ, ബിരിയാണി, നെയ്ചോറ്
തുടങ്ങിയ ഒരുപാട് കൊതിയൂറും വിഭവങ്ങൾ.....

ഗ്രിൽ -BBQ അറബിക് വിഭവങ്ങളുടെ ഷെഫ് ഷംസുർ റഹ്മാൻ, 13 വർഷത്തെ ദുബായിലെ പ്രവർത്തി പരിചയം.

* ചിക്കൻ ചാർക്കോൾ

*മിക്സ് ഗ്രിൽ ( ചിക്കൻ,മട്ടൻ, മീറ്റ്)...

* സീ ഫുഡ് ഗ്രിൽ

*ടിക്ക & കബാബ് സ്പെഷ്യൽ,
തുടങ്ങിയ നിരവധി വിഭവങ്ങൾ ....

നമ്മുടെ Restaurant ൽ നിന്നും ഭക്ഷണങ്ങളും, ജൂസ് ,ഷവർമ, ചായ തുടങ്ങിയവ രുചിച്ചിട്ടുള്ളവർ ദയവായി ഗൂഗിൾ റിവ്യൂവിൽ നിങ്ങളുടെ ഫീഡ്ബാക്ക് എഴുതുക.

കഴിഞ്ഞ 8 മാസമായി നിങ്ങൾ നൽകിയ പിൻതുണയ്ക്കും സ്നേഹത്തിനും നന്ദി 🙏

Free Home delivery
065345788, WhatsApp 050 7508242

Maps
https://g.co/kgs/fRRVjq

Photos from Tareeq Al Janoob Restaurant's post 27/08/2021

വ്യത്യസ്തങ്ങളായ നിരവധി രുചിഭേദങ്ങൾകൊണ്ട് ഓരോ അതിഥിയുടെയും പഞ്ചേന്ദ്രിയങ്ങളെ ത്രസിപ്പിച്ച, ഭക്ഷണാസ്വാദനത്തിൻറെ മധുരസ്മരണകൾ ആവോളം സമ്മാനിച്ച...മലയാള പാചകകലയുടെ ആദ്യത്തെ celebrity chef.... രുചികൂട്ടുകളുടെ സുൽത്താൻ.... ശ്രീ.നൗഷാദ് ഓർമ്മയായി... ഹൃദയവേദനയോടെ ....ആദരാഞ്ജലികൾ 🙏

20/08/2021

Onam special Sadhya 💝

17/08/2021

ഈ ഓണക്കാലത്ത് നാടോർമ്മകൾ മനസ്സ് നിറക്കട്ടെ! തൂശനിലയിൽ നാട്ടുരുചികളുടെ ഓണസദ്യ! Tareeq Al Janoob Restaurant | Sharjah Industrial Area 2| We accept bulk orders | sadhya

11/08/2021

“If you are cold, tea will warm you;
if you are too heated, it will cool you;
If you are depressed, it will cheer you;
If you are excited, it will calm you.”
– William Ewart Gladstone

19/07/2021

Wishing a very Happy Eid Ul Adha. May this auspicious occasion bring into your life prosperity, hope and happiness. Warm wishes to you and your loved ones for a blessed and beautiful Eid.
Eid Mubarak ❤️🤝😊.

12/05/2021

Wish you and your family a very happy *Eid Ul Fitr* 🌙💐

Tomorrow on Eid day Restaurant will be closed.
Sorry for the inconvenience.

Warm Regards
TEAM
Tareeq Al janoob Restaurant, Sharjah.

Photos from Tareeq Al Janoob Restaurant's post 12/04/2021

Ramadan Kareem 🌙

04/04/2021

Wish you very happy Easter 🎈🎈🎈

31/03/2021

Parotta Chicken Tikka Roll. 😋😋😋

Photos from Tareeq Al Janoob Restaurant's post 28/01/2021

കോളേജ് പഠനമൊക്കെ കഴിഞ്ഞ് പന്ത് കളിച്ച് നടന്ന കാലത്ത് ഞാനും എന്റെ സുഹൃത്തുക്കളും ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടേട്ടന്റെ ചായ പീടികയിലെ സ്ഥിരം കസ്റ്റമേഴ്സായിരുന്നു...

വൈകിട്ട് 5 മണിയോടെ ഞങ്ങളുടെ ഫുട്ബോൾ പ്രാക്ടീസ് ആരംഭിക്കും...സ്കൂൾ ഗ്രൗണ്ടിലാണ് കളി. ഇരുട്ടാകുന്നതു വരെ കളിക്കും, കളിനിർത്തിയാൽ പിന്നെ ഗ്രൗണ്ടിൽനിന്നും വിയർത്ത് കുതിർന്ന് തളർന്ന് വെച്ച് പിടിക്കും കുട്ടേട്ടന്റെ ചായക്കടയിലേക്ക്...

നീളമുള്ള മൂന്ന് ബഞ്ചുകളും, അതിനൊത്ത മരമേശയുമാണ് കടയിൽ ഉള്ളത്. കളി കഴിഞ്ഞെത്തിയാൽ ഞങ്ങൾ അത് കയ്യടക്കും. തമാശകളും സൊറപറച്ചിലുമൊക്കെമായി കുറെ നേരം അവിടെ ഇരിക്കും.....
ചായപീടികയുടെ മുന്നിലുള്ള ചില്ലലമാരയിൽ എന്നും ചൂടുള്ള ഉള്ളിവടയും ബോണ്ടയും പരിപ്പുവടയുമൊക്കെ ഉണ്ടാവും...
നല്ല കട്ടൻ ചായയുടെയും പരിപ്പുവടയുടെയും ഉള്ളിവടയുടെയുമൊക്കെ പറഞ്ഞറിയിക്കാൻ കഴിയാത്ത അസാധ്യമായ ടേസ്റ്റ് ഇന്നും നാവിൻ തുമ്പിലുണ്ട്...

ആ സുന്ദര സന്ധ്യകൾ ഓർക്കുമ്പോൾ ഇന്നും വല്ലാത്തൊരു നൊസ്റ്റാൾജിയയാണ്...
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഷാർജയിൽ 'തരീക്ക് അൽ ജനൂബ്' എന്ന റസ്റ്റോറന്റ് ആരംഭിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചപ്പോൾ,എന്റെ ബാല്യകാലത്ത് ഞങ്ങൾക്കുണ്ടായിരുന്ന ചായ പീടികയും പിന്നീട് കുട്ടേട്ടന്റെ ചായക്കടയുമൊക്കെ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെയാണ് ഫ്രഷ് മിൽക്ക് സമോവർ ചായയും, എണ്ണ പലഹാരങ്ങളുടെ അനവധി വിഭവങ്ങളും ഏറെ സന്തോഷത്തോടെ, സംതൃപ്തിയോടെ ഞങ്ങളുടെ അതിഥികൾക്ക് സ്നേഹത്തിൽ ചാലിച്ചു് നൽകാൻ കഴിയുന്നത്.

എന്ത് തിരക്കുകൾക്കിടയിലും നല്ല സുഹൃത്ത് ബന്ധങ്ങൾ മുറുകെ പിടിക്കാനും അല്പം സൊറപറയാനും സമയം കണ്ടെത്തുക... പല മാനസ്സിക പിരിമുറുക്കങ്ങളേയും ഇല്ലാതാക്കാൻ അത് ധാരാളം.....
സ്നേഹപൂർവ്വം
✍️ ഷാജി നരിക്കൊല്ലി

13/01/2021

നാടൻ ചായയുടെ നിരവധി രുചിഭേദങ്ങൾ Tareeq Al Janoob Restaurant ൽ.....
പ്രശസ്തമായ നീലഗിരി ചായപൊടിയും ശുദ്ധമായ പശുവിൻ പാലിന്റെയും പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിക്കൂട്ട്.... സ്നേഹത്തോടെ വിളമ്പുന്ന Jaseer Bathery ...😊

12/01/2021
Want your restaurant to be the top-listed Restaurant in Jhang Sadar?
Click here to claim your Sponsored Listing.

Videos (show all)

Healthy, Delicious and more…😋
Delicious…Healthy….and more…….
Wish you Happy and prosperous Onam 🌺
“If you are cold, tea will warm you;if you are too heated, it will cool you;If you are depressed, it will cheer you;If y...
Parotta Chicken Tikka Roll.
Tareeq Al Janoob Restaurant

Category

Telephone

Website

Address

Yanbu Street
Jhang Sadar
31223