Mavoor Area Pravasi Sangam - MAPS Dammam
Maps dammam
Eid Mubarak To Every One❤️
മാവൂർ ഏരിയ പ്രവാസി സംഘം (MAPS-Dammam) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
07/04/24- വെള്ളിയാഴ്ച
ദമ്മാമിൽ പൂളക്കോടൻ മഹമൂദ് ന്റെ വസതിയിൽ ചേർന്ന ഇഫ്താർ സംഗമത്തിൽ. മാപ്‌സ് കൂട്ടായ്മയിലെ നൂറിലധികം പ്രവർത്തകരും കുടുംബങ്ങളും ഒത്തു ചേർന്നു.
ഇനി വ്രതശുദ്ധിയുടെ നാളുകൾ 😍
🇸🇦🇸🇦🇸🇦
എല്ലാവർക്കും സൗദി സ്ഥാപന ദിനാശംസകൾ
🇸🇦🇸🇦🇸🇦🇸🇦🇸🇦
താത്തൂർ ppn മുഹമ്മദ് മരണപ്പെട്ടു
( മാപ്സ് ദമാമിന്റെ ആർട്സ് കൺവീനവർ ഉസ്മാൻ ppn ന്റെ ഉപ്പ )
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു
നാളെ ഇന്ത്യ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950-ല്‍ രാഷ്ട്രം ഔപചാരികമായി ഭരണഘടന അംഗീകരിച്ച സുപ്രധാന നിമിഷത്തെയാണ് ഈ ദിവസം അടയാളപ്പെടുത്തുന്നത്. ഈ ചരിത്ര മുഹൂര്‍ത്തം വളരെ ആവേശത്തോടെയും ദേശസ്‌നേഹത്തോടെയുമാണ് വര്‍ഷാവര്‍ഷം രാജ്യമെമ്പാടും കൊണ്ടാടുന്നത്. ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ (ഇപ്പോള്‍ കര്‍ത്തവ്യ പാത എന്നറിയപ്പെടുന്നു) നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഈ ദിവസത്തെ ഹൈലൈറ്റ്.
ഈ പരേഡില്‍ രാജ്യത്തെ സൈനിക ശക്തി പ്രദര്‍ശിപ്പിക്കുകയും വിവിധ സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫ്‌ളോട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു....
🇮🇳🇮🇳🇮🇳
*ഏവർകും മാപ്‌സ് ദമാമിന്റെ റിപ്പബ്ലിക് ദിനാശംസകൾ*
""മാപ്‌സ് എക്സിക്യൂട്ടീവ് മെമ്പർ സലാംക്കയുടെ മകളുടെ വിവാഹത്തിന് മാപ്സ് ദമാമിന്റെ എല്ലാ
വിധ മംഗളാശംസകളും നേരുന്നു""...
"ഇരുവർക്കും വിവാഹ മംഗളാശംസകൾ "
😍😍
*MAPS 9th ANNIVERSARY*
---------------------------------------
*MAPS* ദമ്മാമിന്റെ ഒൻപതാം വാർഷികാഘോഷം *2024 ജനുവരി 12* തിയ്യതി സഫ്‌വയിലെ ഇസ്‌തിറായിൽ വെച്ച് വളരെ മനോഹരമായി നടന്നു..
പങ്കെടുത്ത ഏവർകും മാപ്‌സ്ന്റെ നന്ദി അറിയിക്കുന്നു.🙏😍
ഉച്ച ഭക്ഷണത്തോടെ തുടങ്ങിയ പോഗ്രാം
എക്സിക്യൂട്ടീവ് മീറ്റിംഗിനു ശേഷം സ്പോർട്സ് കൺവീനർ ജവാദിന്റെയും, സിറാജിന്റെയും നേതൃത്വത്തിൽ വോളിബോൾ, ഫുട്ബോൾ മത്സരങ്ങൾ നടന്നു.
വൈകുന്നേരം 6 മണിക്ക് നടന്ന മാപ്‌സ് ജനറൽ ബോഡി യോഗത്തിൽ, സെക്രട്ടറി നവാസ് കൊളശേരി സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് സഹൽ സലീം അധ്യക്ഷത വഹിച്ചു, മാപ്‌സിന്റെ രക്ഷാധികാരി സലീം ജുബാറ മാപ്‌സ് സംഘടനയുടെ ആവശ്യകതയെ പറ്റിയും ഗുണങ്ങളെ പറ്റിയും പറഞു, ട്രഷറർ ദീപക് ദേവദാസ് നന്ദി പറഞു.
പിന്നീട് ആർട്സ് കൺവീനർ ഉസ്മാൻ താത്തൂർ, ജോയിൻ സെക്രട്ടറി നിപുൺ കണ്ണിപറമ്പ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിപാടികളും മാപ്‌സ് മെമ്പർ മാരുടെ ഗാന വിരുന്നും നടന്നു... സമദ് മാവൂർ,
സമീർ നെച്ചായിൽ,
ജൈസൽ മാവൂർ, ജാഫർ മാനു എന്നിവരുടെ സാനിധ്യം പരിപാടിയ്ക്കു നിറപ്പകിട്ടേകി.
മാപ്പ്സ് വനിത മെമ്പർ മാരുടെ ചായയും അതിനുള്ള പലഹാരങ്ങളും വളരെ രുചികരമായി അനുഭവം ആയിരുന്നു.
പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാന വിതരണത്തിനു ശേഷം അത്താഴം കഴിച്ചു വീണ്ടും കാണാം എന്ന വിശ്വാസത്തോടെ എല്ലാവരും താത്കാലികമായി വിടവാങ്ങി
😍😍😍
""ഐശ്വര്യത്തിന്റെയും
സമൃദ്ധിയുടെയും നല്ലൊരു
പുതുവത്സരം ആശംസിക്കുന്നു""
😍😍
പ്രിയമുള്ളവരെ
MAPS മെമ്പർ സുനിൽ കുമാറിന്റെ മകൻ തേജസ് 24വയസ്സ് അന്തരിച്ചു .
തേക്കുചാലിൽ (തട്ടമ്പാലത്ത് ) അസുഖ ബാധിതനായി ബേബി മെമ്മോറിയൽ അഡ്മിറ്റ് ആയിരുന്നു അവിടുന്നാണ് മരണം സംഭവിച്ചത്..
ഈ വിയോഗം താങ്ങാനുള്ള ശക്തി ആ കുടുംബത്തിന് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിച്ചുകൊണ്ട്, അനുശോചനം രേഖപ്പെടുത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നു
🌹🌹
❤️
Wishing you all a very happy National Day❤️
മാപ്‌സ് ദമാമിന്റെ മുൻ ഭാരവാഹി ആയിരുന്ന പി.എം. നാസറിന്റെ പിതാവ് പഴംപള്ളിമേത്തൽ അബ്ദുല്ല ഹാജി (82) നിര്യാതനായി. അദ്ദേഹത്തിന്റെ വിയോഗത്തിൽ മാപ്സിന്റെ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
എല്ലാവർക്കും മാപ്‌സ് ദമ്മാമിന്റെ ഓണാശംസകൾ😍
അഭിമാന നിമിഷം
🇮🇳🇮🇳
എല്ലാവർക്കും മാപ്‌സ് ദമ്മാമിന്റെ സ്വാതന്ത്ര്യദിനാശംസകൾ
انا لله و انا اليه الراجعون
اللهم اغفر له وارحمه
MAPS എക്സിക്യൂട്ടീവ് മെമ്പർ സിറാജ് പെരിങ്കോളിന്റെ പിതാവ് പെരിങ്കോളിൽ അഹമ്മദ് ഹാജി നമ്മോട് വിട പറഞ്ഞിരിക്കുന്നു.
നിര്യാണത്തിൽ മാപ്‌സ് ദമ്മാം അനുശോചനം രേഖപെടുത്തുന്നു.
U12 Badminton ബോയ്സ് ഡബിൾ
(State Level) ചാമ്പ്യൻസ് റണ്ണേഴ്‌സ് ആയ മാവൂരിന്റെ അഭിമാനതാരങ്ങൾ . മുഹമ്മദ് ഷെഫിൻ
s/o സമദ് മാവൂർ ( മാപ്‌സ് ദമ്മാമിന്റെ എക്സിക്യൂട്ടീവ് മെമ്പർ )
മുഹമ്മദ് നാസിം
S/o ibrahim Kt
ഇരുവർക്കും മാപ്‌സ് ദമ്മാമിന്റെ
അഭിനന്ദനങ്ങൾ
ജനനായകന് വിട 🙏
⛔ *FLASH*NEWS *⛔
*കോഴിക്കോട് വി എഫ് എസ് ഓഫീസിലേക്ക് സ്റ്റാമ്പ് ചെയ്യാൻ പോകുന്നവർ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക*
ശ്രദ്ധിച്ചില്ലെങ്കിൽ റിജക്ട് ആവും റിജക്ട് ആയാൽ ഒരാഴ്ച കഴിഞേ അടുത്ത അപ്പോയിൻമെന്റ് ലഭിക്കുകയുള്ളൂ_ കൂടുതൽ വിവരങ്ങൾക്ക്👇
📢റിയാദ്:ഏറെ കാത്തിരിപ്പിനും മുറവിളികൾക്കും ഒടുവിൽ മലബാർ മേഖലയിലുള്ളവർക്ക് ആശ്വാസമായി കോഴിക്കോട് വി.എഫ്.എസ് കേന്ദ്രം പ്രവർത്തനം തുടങ്ങുകയാണ്. സൗദിയിലേക്ക് അടക്കം വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വേണ്ടിയുള്ള കേന്ദ്രം കോഴിക്കോട്ടും പ്രവർത്തനം തുടങ്ങുന്നത് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും ഏറെ ആശ്വാസകരമാണ്. വി.എഫ്.എസ് കേന്ദ്രത്തിൽ എത്തുന്നവർ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാന കാര്യങ്ങൾ ഇവയാണ്. പ്രവാസികളുടെയും കുടുംബത്തിന്റെയും താൽപര്യാർത്ഥം മലയാളം ന്യൂസ് പ്രസിദ്ധീകരിക്കുന്നത്.
▶️ *വിസയിൽ പേരുള്ളവർക്ക് മാത്രമേ വിഎസ്എഫ് സെന്ററിലേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ.*
▶️ *കൈകുഞ്ഞുണ്ടെങ്കിൽ ഒരാൾക്ക് കൂടി അകത്തേക്ക് കടക്കാം.*
▶️ *വിസിറ്റ് വിസക്കുള്ള അപേക്ഷയാണെങ്കിൽ സൗദിയിലെ വിസ ദാതാവിന്റെ, അതായത് വിസ നൽകുന്ന ആളുടെ
- ഇഖാമ കോപ്പി
-പാസ്‌പോർട്ട് കോപ്പി
-വിസയിൽ പേരുള്ളവരുടെ പാസ്‌പോർട്ട് കോപ്പി
-രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ
-ഒറിജിനൽ പാസ്‌പോർട്ട്
-അപോയിൻമെന്റ് പ്രിന്റ്
-വിസ പ്രിന്റ് എന്നിവ കൂടെക്കരുതണം. (പാസ്‌പോർട്ട സൈസ് ഫോട്ടോ പുതിയ സൈസിലാണ് നൽകേണ്ടത്. 2 *2 സൈസിൽ വൈറ്റ് ബാക് ഗ്രൗണ്ടോട് കൂടിയതാണ് പുതിയ സൈസ്.)*
▶️ *വിസയിൽ പേരുള്ളവരുടെ പഴയ പാസ്‌പോർട്ടുകളും സബ്മിറ്റ് ചെയ്യണം. അതില്ലെങ്കിൽ റിജക്ട് ആവും. ഒരിക്കൽ റിജക്ട് ആയാൽ ഒരാഴ്ച കഴിഞ്ഞേ അപോയിൻമെന്റ് കിട്ടൂ.*
▶️ *അപോയിൻമെന്റിൽ പറയുന്ന സംഖ്യയേക്കാൾ കൂടുതൽ കയ്യിൽ കരുതണം.(ഇൻഷുറൻസ്, സർവീസ് ചാർജ് എന്നിവ അധിക ചാർജ് നൽകേണ്ടിവരും.)
▶️ *ഒരാൾക്ക് മിനിമം 13000 രൂപയോടടുത്ത് വരും സാധാരണ മൊത്തം ചാർജ്. ചെറിയ കുട്ടികൾക്കും പ്രായമാവർക്കും 19000 രൂപക്കടുത്ത് വരും.*
▶️ *ചാർജ് പൂർണമായി കയ്യിൽ കരുതിയില്ലെങ്കിൽ അപേക്ഷ സ്വീകരിക്കില്ല.*
▶️ *ബയോമെട്രിക് എടുത്ത് പണമടച്ചാൽ റസീറ്റും ഇൻഷുറൻസ് കോപ്പിയും നൽകും.*
▶️ *പാസ്‌പോർട്ടുകൾ 15 ദിവസം കഴിഞ്ഞാൽ വിഎഫ്എസിൽ പോയി വാങ്ങിയാൽ മതി.*
▶️ *പാസ്‌പോർട്ട് സ്വീകരിക്കാൻ എത്തുമ്പോൾ മൊബൈലിൽ മെസേജ് വരും. പോകുമ്പോൾ ആധാർ കാർഡ് കോപ്പിയും റസീറ്റും കയ്യിൽ കരുതണം.*
▶️ *വിസയിൽ പേരില്ലാത്തവരാണ് സ്വീകരിക്കാൻ പോകുന്നതെങ്കിലും അവരുടെ ആധാർ കോപ്പിയും ഓഥറൈസേഷൻ ലെറ്ററും അധികമായി കയ്യിൽ കരുതണം.*
▶️ *വിസയിലെയും പാസ്‌പോർട്ടിലെയും പേരിലെ അക്ഷരങ്ങൾ വ്യത്യാസമുണ്ടാകരുത്.*
▶️ *ഭർത്താവിന്റെ പാസ്‌പോർട്ടിൽ ഭാര്യയുടെ പേരില്ലെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് വേണ്ടിവരും. മറ്റു ബന്ധുക്കളാണെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖകൾ വേണം.*
▶️ *അപോയിൻമെന്റിന്റെ കാൽമണിക്കൂർ മുമ്പ് മാത്രമേ പ്രവേശനം അനുവദിക്കൂ..*
*മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുക*
ദമ്മാമിലെ പാരഗൺ ഹോട്ടലിൽ വെച്ച് ചേർന്ന..
MAPS 23-24 ന്റെ ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും....
ജിദ്ദയിലെ മാവൂർ ഏരിയ പ്രവാസി കൂട്ടായ്മയായ 'പാം ജിദ്ദ' യുടെ പ്രസിഡണ്ടും,
ജീവ കാരുണ്യ പ്രവർത്തകനുമായിരുന്ന
മാവൂർ പാറമ്മൽ
തലക്കുമരംപറമ്പിൽ കച്ചേരിക്കുന്ന്
AK മുഹമ്മദ് മൈസാൻ ഇന്നലെ പുലർച്ചെ ജിദ്ദയിൽ വെച്ച് മരണപ്പെട്ടു.
മരണത്തിൽ Maps ദമ്മാമിന്റെ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
😞
എല്ലാവർക്കും ഈദ് ആശംസകൾ 😍😍
മാപ്‌സ് ദമാമിന്റെ എക്സിക്യൂട്ടീവ് മെമ്പർ നവാസ് കൂളിമാടിന്റെ പിതാവ് കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി മരണപെട്ടു....
നിര്യാണത്തിൽ മാപ്‌സ് ദമ്മാം അനുശോചനം രേഖപെടുത്തുന്നു.
മാപ്‌സ് ദമ്മാം എക്സിക്യൂട്ടീവ് മെമ്പർ ശബാബിന്റ പിതാവ്
ഓമാനൂർ മുഹമ്മദ് പാറമ്മേലിന്റൈ നിര്യാണത്തിൽ മാപ്‌സ് ദമ്മാം അനുശോചനം രേഖ പെടുത്തുന്നു
Wishing a happy married life😍
Congratulations MAPS Dammam
Joint secretary Usman and Family on the new home. Mavoor Area Pravasi Sangam [MAPS] Dammam, wishing them everlasting joy and happiness in their new home
😍😍
എല്ലാവർക്കും
മാപ്‌സ് ദമ്മാമിന്റെ
സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും
ഹൃദയം നിറഞ്ഞ
ചെറിയ പെരുനാൾ ആശംസകൾ
😍😍😍😍😍
എല്ലാ മലയാളികൾക്കും
നന്മയുടേയും
ഐശ്വര്യത്തിന്റെയും
സമ്പൽ സമൃദ്ധിയുടെയും
ഹൃദയം നിറഞ്ഞ
"മാപ്സ്" ദമ്മാമിന്റെ
വിഷു ആശംസകൾ..
😍🙏
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Website
Address
Awjam, Eastern Province
Dammam
Manufacturing and fabricating material according to customer requirement.
Dammam
Welcome to Jos kuchen Patisserie known for our delicious cakes, pastries, and desserts based in dammam
Dammam
An Author, Educator, Business Consultant and a successful Entrepreneur.He inspires and encourages in
Dammam
AsSALAMu ALAIKUM @NIL PROJAPOTI ADMIN:JUNAID CHOWDHURY THESE ARE THE VIDEO TOPICS OF THIS CHANNl MiZANUR RAHMAN AZHARI ABU TAHA MUHAMMAD ADNAN NIL PROJA POTI fowerofislam 74@gmail....