NSS YMBC

NSS YMBC

Development of the Personality of Students Through Community Service

Photos from NSS YMBC's post 26/12/2021

കാൻസർ രോഗികൾക്ക്‌ ഒരു കൈതാങ്
________________________

പുതുപ്പാടി : നിർധനരായ കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിച്ചു നൽകുന്നതിനായി എൽദോ മാർ ബസേലിയസ് കോളേജിലെ നാഷണൽ സർവീസ് സ്കീംന്റെ നേതൃത്വത്തിൽ hair bank miracle charitable association -ന്റെ സഹകരണത്തോടു കൂടി hair donation drive സംഘടിപ്പിച്ചു. കോതമംഗലം മുൻസിപ്പൽ ചെയർമാൻ ശ്രീ കെ കെ ടോമി hair bank miracle charitable association പ്രതിനിധി ശ്രിമതി . ഷീജ സജിക്ക് മുടി കൈമാറി ഉദ്ഗാടനം നിർവഹിച്ചു. എൽദോ മാർ ബസേലിയസ് കോളേജ് ചെയർമാൻ പ്രൊഫ. ബേബി. എം. വർഗീസിന്റെ അധ്യക്ഷതയിൽ nss പ്രോഗ്രാം ഓഫീസർ ശ്രി. വിഷ്ണുദേവ് . പി. കെ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ. എം. ജോർജ് ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ പ്രൊഫ. എ. ജെ. യോയാക്കി ആശംസകൾ അർപ്പിച്ചു. Nss വോളന്റീർ സെക്രട്ടറി ശ്രി. ആശിഷ്. പി വിജയ് നന്ദി പറഞ്ഞു. അറുപതോളം ആളുകൾ പരുപാടിയുടെ ഭാഗമായി മുടികൾ ദാനം ചെയ്തു

14/12/2021

15 DECEMBER 2021
10.00 AM

14/12/2021
01/12/2021

മനസ്സ് നന്നാവട്ടെ 🙏

പ്രിയപ്പെട്ടവരെ
കോതമംഗലം Yeldo Mar Baselios College ലെ NATIONAL SERVICE SCHEME ന്റെ നേതൃത്വത്തിൽ,
Miracle Charitable Society, തൃശ്ശൂർ ന്റെ
സഹായ സഹകരണത്തോടെ
ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിക്കുന്നതിനാവശ്യമായ മുടി ശേഖരിക്കുന്നതിന്റെ ഭാഗമായി
ഡിസംബർ 15 ന് ഒരു
നടത്തപ്പെടുകയാണ്. ക്യാൻസർ രോഗികൾക്ക് സ്വാന്തനമേകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിപാടിയിൽ മുടി മുറിച്ച് നൽകി പങ്കുചേരാൻ നിങ്ങളെ ഞങ്ങൾ ക്ഷണിക്കുകയാണ്.

Hair Donation Guidelines
1. Required length 30 cm or 12 inches
2. Non students can also participate

:
Ashish : 79940 23149
Meenakshi : 97457 61820
( Volunteer Secretaries )

: 9048892125

https://www.facebook.com/Hairbank-1591453274448210/
Hairbank page 👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻

https://youtu.be/JopmDlSTplA

👆🏻👆🏻👆🏻👆🏻Youtube Channel

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

https://www.facebook.com/NSS-YMBC-105245444582293/
NSS page 👆🏻👆🏻👆🏻👆🏻👆🏻👆🏻

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

NSS UNIT
YMBC

Photos from NSS YMBC's post 27/11/2021

Clean Campus Green Campus Campaign ന്റെ ഭാഗമായി NSS Volunteers കോളേജും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി

Photos from NSS YMBC's post 18/11/2021

എൽദോ മാർ ബസേലിയോസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൃക്കാരിയൂർ പ്രഗതി ബാലഭവനിൽ ശിശുദിനാഷോഷം നടത്തി
========================
കോതമംഗലം : എൽദോ മാർ ബസേലിയോസ് കോളേലെ നാഷ്‌ണൽ സർവീസ് സ്കീം വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ തൃക്കാരിയൂർ പ്രഗതി ബാലഭവനിൽ ശിശുദിനാഘോഷം നടത്തി. എൻ എസ് എസ് വോളന്റിയേഴ്സിലെ വിദ്യാർത്ഥികളും ബാലഭവനിലെ അന്തേവാസികളായ കുട്ടികളും ചേർന്ന് വിവിധ കലാ-കായിക പരിപാടികളും നടത്തി .തുടർന്ന് എൻ എസ് എസ് വോളന്റിയർമാർ ബാലഭവനിലെ കുട്ടികൾക്കാവശ്യമായ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.
വൈ എം ബി സി യിലെ എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ പി കെ വിഷ്ണുദേവ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ സിന്ധു പ്രവിൺ പ്രഗതി ബാലഭവൻ സെക്രട്ടറി പി ആർ സിജു, സനൽ ടി വിജയൻ, എം ജി ആനന്ദ് എന്നിവർ സംസാരിച്ചു. വോളന്റിയർ സെക്രട്ടറിമാരായ മീനാക്ഷി ബിജു സ്വാഗതവും, ആഷിഷ് പി വിജയ് നന്ദിയും പറഞ്ഞു.

06/11/2021

ഭാരത സ്വാതന്ത്ര്യത്തിന്റ 75 വർഷങ്ങൾ ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ പരിപാടികളുടെ ഭാഗമായി ദേശീയ നിയമ സേവന അതോറിറ്റി ആവിഷ്കരിച്ച് നടപ്പാക്കുന്ന നൂതന കർമ്മ പരിപാടിയായ

“Pan India Awareness and Outreach Campaign "

ന്റെ ഭാഗമായിട്ട്
Yeldo Mar Baselios College ലെ
National Service Scheme ന്റെ നേതൃത്വത്തിൽ
കോതമംഗലം - Legal Service Committe
യുടെ സഹായ സഹകരണത്തോടുകൂടി
NSS Volunteers ന്
" MENTAL HEALTH " മായി ബന്ധപ്പെട്ട്
ക്ലാസ്സ്‌ നൽകുന്നു. നവംബർ 6 ശനിയാഴ്ച
2.30 PM ന് Google Meet വഴിയാണ് ക്ലാസ്സ്‌ സംഘടിപ്പിക്കുക.

Photos from NSS YMBC's post 30/10/2021

യൽദോ മാർ ബസ്സേലിയോസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും കൊമേഴ്സ് അസ്സോസിയേഷനും ചേർന്ന് മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.സി സ്കൂളും പരിസരവും ശുചീകരിച്ചു. പ്രവർത്തനത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ നിർവ്വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. കെ.എം. ജോർജ്ജ്, പ്രൊഫ എ.ജെ.യോയാക്കി (വൈസ് പ്രിൻസിപ്പൽ, പ്രവീണ ഹരീഷ് വാർഡ് കൗൺസിലർ), സി.വി. ജോസ് (എസ്. എം. സി ചെയർമാൻ), മോഹനൻ പിള്ള എസ്. എം. സി വൈസ് ചെയർമാൻ) എന്നിവർ പങ്കെടുത്തു.വിഷ്ണുദേവ് പി. കെ (NSS പ്രോഗ്രാം ഓഫീസർ), റോജാഭായ് കെ (എച്ച്. എം, GVHSS), ബിജി കുര്യാ ക്കോസ് (കോ-ഓർഡിനേറ്റർ), വിഷ്ണു വിജയൻ (അസ്സോസിയേഷൻ സെക്രട്ടറി), അക്ഷയ് വിജയ് (എൻ. എസ്. എസ് വോളന്റിയർ സെക്രട്ട റി) എന്നിവർ നേതൃത്വം നൽകി.

30/06/2020

🙏മനസ്സു നന്നാവട്ടെ🙏

#എന്റെ_റൂട്ട്മാപ്പ്_എന്റെ_ഉത്തരവാദിത്വം

കോവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതിനോടൊപ്പം തന്നെ റൂട്ട്മാപ്പ് കണ്ടെത്താൻ സാധിക്കാത്ത സമ്പർക്കത്തിലൂടെ രോഗം വരുന്ന രോഗികളുടെ എണ്ണവും കൂടി വരികയാണ്. ഈ സാഹചര്യത്തിൽ Yeldo Mar Baselios കോളജ് ലെ National Service scheme ന്റെ നേതൃത്വത്തിൽ NSS volunters, മറ്റ് വിദ്യാർത്ഥികൾ, കോളേജിലെ വിവിധ department കളുടെ സഹായത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും ആരോഗ്യ പ്രവർത്തകരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നത് എളുപ്പമാക്കുവാൻ ജനങ്ങൾ ദിവസവും പോകുന്ന സ്ഥലം, തീയതി, സമയം കണ്ടുമുട്ടിയ വ്യക്തികളുടെ നമ്പർ എന്നിവ രേഖപ്പെടുത്തുന്നതിനാവശ്യമായ



നിർമിച്ചു ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഉദ്യമം ഏറ്റെടുക്കുകയാണ് .

#എന്റെ_റൂട്ട്മാപ്പ്_എന്റെ_ഉത്തരവാദിത്വം

എന്ന ഈ ഉദ്യമത്തിലേക്കു നല്ലവരായ എല്ലാ ജനങ്ങളും പങ്കു ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
നമുക്ക് ഒറ്റക്കെട്ടായി നിന്നുകൊണ്ട് മാത്രമേ കോവിഡിനെ അതിജീവിക്കുവാൻ കഴിയുകയുള്ളൂ ആയതിനാൽ നിങ്ങൾ ഓരോരുത്തരും ഒരു പോക്കറ്റ് ഡയറി കൈയിൽ കരുതുകയും നിങ്ങൾ എവിടെയെല്ലാം പോകുന്നു എന്നുള്ളത് ഇതിൽ കുറിച്ചു വെക്കുകയും ചെയ്യുക..

അങ്ങനെ ഈ കൊവിഡിനെതിരായുള്ള പോരാട്ടത്തിൽ നമുക്കും നാടിനൊപ്പം പങ്കാളികളാവാം

നാളെയുടെ നന്മക്കായി നമുക്ക് എല്ലാവർക്കും ഒന്നിച്ച് നിൽക്കാം സാമൂഹ്യ അകലം പാലിച്ചു കൊണ്ട് 💪💪💪

Let's Break the Chain 😷

NSS YMBC Send a message to learn more

27/06/2020

Together we Fight Against Covid19

Telephone

Website