Karinkallathani news
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Karinkallathani news, News & Media Website, .
നാടിന്റെ കാവൽക്കാരനാവുകയെന്ന സ്വപ്നം പാതിവഴിയിൽ ബാക്കിയാക്കി അവൻ യാത്രയായി..
നേവിയിൽ ചേരാനായിരുന്നുവത്രെ ആഗ്രഹം. അതിനുള്ള പരിശീലനത്തിൻ്റെ ഭാഗമായി രാവിലെ ദീർഘനേരം സൈക്ലിംഗ് നടത്തിയിരുന്നുവത്രെ. അങ്ങനെ നീന്തൽ പരിശീലനത്തിന് വേണ്ടിയാണത്രെ മുറിയങ്കണ്ണിയിൽ എത്തിയത്
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത് . സൈക്കിളിൽ പ്രഭാത സവാരി നടത്തുന്നതിനിടെ ചെത്തല്ലൂർ ഭാഗത്ത് മുറിയങ്കണ്ണി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു,
നീന്തുന്നതിനിടെ പുഴയിലെ കയത്തിൽപ്പെട്ടാണ് അപകടം സംഭവിക്കുന്നത് . സൈക്കിൾ നിർത്തി കുളിക്കാനിറങ്ങുന്നത് മറുകരയിൽ ഉള്ളവർ കാണുന്നുണ്ടായിരുന്നു. യുവാവ് അപകടത്തിൽപ്പെട്ടെന്ന് മനസിലാക്കി ഇവർ നീന്തി അടുത്തെത്തിയപ്പോഴേക്കും വെള്ളത്തിൽ മുങ്ങിയിരുന്നു.
ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും, നാട്ടുകാരനായ ശംസുവാണ് മൃതദേഹം മുങ്ങിയെടുത്തത്. നാട്ടുകാർ യുവാവിനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരിങ്കല്ലത്താണി ജാറത്തിന് സമീപം താമസിക്കുന്ന പി ടി മുഹമ്മദ് അലിയുടെ (മിൽമ) മകൻ സൽമാനുൽ ഫാരിസ്(28) എറണാകുളത്തു വെച്ചു മരണപ്പെട്ടു. കളമശേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.
കളമശ്ശേരി പോലീസ് നിയമ നടപടികൾ പൂർത്തിയാക്കി വിട്ടുകിട്ടിയ ശേഷം വെള്ളിയാഴ്ച പൊതിയിൽ മഹല്ല് ഖബറസ്ഥാനിൽ മറവു ചെയ്യും.
മാതാവ് : ഹഫ്സത്ത്, ഭാര്യ : ആയിഷ
കരിങ്കല്ലത്താണി ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന തച്ചൻ കുന്നൻ സക്കീർ മരണപ്പെട്ടു.
അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു.
കരിങ്കല്ലത്താണിക്കാരുടെ പ്രിയപ്പെട്ട സോനാപ്പി ഇന്ന് ബിഗ് സ്‌ക്രീനിൽ
കരിങ്കല്ലത്താണി: ഡബ് മാഷുകളിലൂടെ ശ്രെധേയനായ സാദിക്ക് സോനാപ്പി ചെറിയ വേഷം നൽകിയ പൃഥ്വിരാജ് ചിത്രം അയ്യപ്പനും കോശിയും ഇന്ന് റിലീസിൽ എത്തുകയാണ്. ചിത്രത്തിൽ അഞ്ചോ ആറോ സീനിൽ മാത്രമാണ് വേഷം നൽകിയത് യെങ്കിലും വലിയൊരു താര നിര വേഷമിടുന്ന ചിത്രത്തിന്റെ ഭാഗമായതിൽ തന്റെ ആദ്യ ചുവടുവെപ്പ് എന്ന നിലക്ക് സാദിക്കിന് അഭിമാനിക്കാം. ഒപ്പം കരിങ്കല്ലത്താണിയിലെ വ്യാപാരി സുഹൃത്തുക്കൾക്കും.ഇനിയും ഒട്ടേറെ നല്ല ചിത്രങ്ങൾ സാദിക്കിനെ തേടി എത്തട്ടെ എന്ന് ആശംസിക്കുന്നു..
ഇന്ന് കരിങ്കല്ലത്താണി ടൗണിൽ നടന്ന അപകടം..
റോഡ് ക്രോസ്സ് ചെയുമ്പോൾ ശ്രദ്ധിക്കുക..
ഇന്ന് വൈകീട്ട് നടന്ന അപകടത്തിന്റെ cctv ദൃശ്യം..
അപകടത്തിൽ പരിക്ക് പറ്റിയ മൂന്നുപേരെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ആരുടേയും പരിക്ക് ഗുരുതരമല്ല..
തട്ടുകടയിലേക്ക് കാർ പാഞ്ഞുകയറി ജോലിക്കാരന് പരിക്ക്
കരിങ്കല്ലത്താണി:വിജയ ബാങ്കിന് എത്രവശമുള്ള തട്ടുകടയിലേക് സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറി.. ഇടിയിൽ കട പാടെ തകർന്നു. ഇവിടെ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ഒരാൾക്കു പരിക്ക് ഗുരുതരമാണെന്ന് ദൃക്‌സാക്ഷി പറഞ്ഞു..രണ്ടു ദിവസം മുന്പാണ് ഇവിടെ തട്ടുകട ആരംഭിച്ചത്..
ഫോട്ടോ : അബ്ദുൽ ഗഫൂർ
#ബേങ്ക് #ഉദ്യോഗസ്ഥൻ #ഹൃദയാഘാതം #മൂലം #മരണപ്പെട്ടു.
സംസ്ക്കാരം ഇന്ന് 4 മണിക്ക്.
____THz______
Perinthalmanna
Malappuram Dt.
Kerala State
കരിങ്കല്ലത്താണി വിജയ ബേങ്ക് ഉദ്ധ്യോഗസ്ഥൻ രാജീവ് ഇന്ന് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
35 വയസ്സായിരുന്നു.
പാലോട് കൂത്ത്പറമ്പ് സ്വദേശിയാണ്.
സംസ്കാരം
ഇന്ന്
(14.11.19 വ്യാഴം )
വൈകുന്നേരം
4 മണിക്ക്
വീട്ടു വളപ്പിൽ.
അച്ഛൻ :
ശിവശങ്കരൻ
അമ്മ :
ശകുന്തള
ഭാര്യ :
രൂപിക (ആറങ്ങോട്ടുകര)
മക്കൾ :
1. വരദ
2. ശ്രീവൈക
കരിങ്കല്ലത്താണിയിലെ ഓട്ടോ ഡ്രൈവർ അല്പംസമയം മുമ്പുണ്ടായ ആക്സിഡന്റിൽ മരണപെട്ടു.കാമ്പ്രം പോടെക്കാടുള്ള സിദ്ദീഖ്, കോരാംകോഡ് വെച്ചായിരുന്നു അപകടം..
ടൌൺ പള്ളി തുറന്നു
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട താൽക്കാലികമായി അടച്ചിട്ട ടൌൺ പള്ളി പ്രാർത്ഥനക്കായി വീണ്ടും തുറന്നു..നാട്ടുകാരെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് പുതിയ സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തി പള്ളി തുറക്കാനായി മുന്നിട്ടിറങ്ങിയത്..
Photo: sahad kizakkanat
സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം: നാട്ടുകാർ ഭീതിയിൽ
# # # # # # # # # # # # # # # # # # # # # # # #
കരിങ്കല്ലത്താണി: ഈസ്ററ് എൽ.പി.സ്ക്കൂൾ പരിസരം, പൊതിയിൽ പാടം, വെള്ളക്കുന്ന് പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം രണ്ട് സംഭവങ്ങളിലായി മൂന്ന് യുവാക്കളെ നാട്ടുകാർ പിടികൂടി നാട്ടുകൽ പോലീസിൽ ഏൽപിച്ചു. ഇതിൽ ഒരാൾ അന്യ സംസ്ഥാന തൊഴിലാളിയാണ്. രാവിലെ എട്ടരയോടെ ബൈക്കിൽ ഹെൽമറ്റ് ധരിച്ച് വന്ന യുവാക്കൾ എൽ.പി.സ്ക്കൂളിൽ നിന്നും പൊതിയിൽ പള്ളിയിലേക്കുള്ള വിജനമായ വഴിയിൽ സംശയാസ്പദമായ രീതിയിൽ നിൽക്കുന്നത് കണ്ട നാട്ടുകാർ പിടികൂടുകയും പരസ്പര വിരുദ്ധമായ സംസാരത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കൊടക്കാട് ,ശ്രീകൃഷ്ണപുരം സ്വദേശികളാണിവർ. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗ് നാട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പരിശോധിച്ചപ്പോൾ ചോക്ലേറ്റും മധുര പലഹാരങ്ങളും കണ്ടെത്താനായി.
രണ്ടാഴ്ച്ച മുമ്പ് മണ്ണാർക്കാട് നിന്നും ഒൻപതാം ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺ കുട്ടികളെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന്റെ മുമ്പേയാണ് സമാനമായ ഈ സംഭവംകൂടി അറിഞ്ഞ നാട്ടുകാരിൽ ഭീതി പരത്തിയിരിക്കുകയാണ്.
പ്രായപൂർത്തിയാവാത്ത പെൺ കുട്ടികളെ പ്രലോഭിപ്പിച്ച് വഴിതെറ്റിക്കുന്ന സംഘത്തിൽ പെട്ടവരാണിവരെന്ന് നാട്ടുകാർ പറയുന്നു.
ഇതേ ദിവസം തന്നെ പൊതിയിൽ പാടത്ത് വിജനമായ സ്ഥലത്ത് വെച്ച് സ്കൂളിൽ നിന്നും മടങ്ങുകയായിരുന്ന പെൺകുട്ടികളെ അപായപ്പെടുത്താൻ ശ്രമിച്ച ഒരു അന്യസംസ്ഥാന തൊഴിലാളിയേയും നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാളുടെ കൂട്ടാളി ഓടി രക്ഷപ്പെട്ടു. പരാതിക്കാരില്ലാത്തതിനാൽ മൂന്ന് പേരെയും താക്കീത് ചെയ്ത് വിട്ടയച്ചു.
വഴിയാത്രക്കാരായ പലർക്കും സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് പലരും പുറത്ത് പറയാതിരിക്കുന്നതാണ്.
ഈ പ്രദേശത്തെ വ്യാജ മദ്യവിൽപ്പനക്കെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു മാറ്റവുമില്ലാതെ ചില വീടുകളിലും വഴികളിലും വിൽപ്പന തകൃതിയായി നടക്കുന്നതു കാരണം പ്രദേശവാസികളല്ലാത്തവരും അന്യസംസ്ഥാന തൊഴിലാളികളും ഇതുവഴി നിത്യ സന്ദർശകരായി മാറിയിരിക്കുന്നു.
പ്രദേശത്ത് പെൺ കുട്ടികൾക്ക് നേരെയുള്ള സാമുഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം കാരണം രക്ഷിതാക്കളും സ്കൂൾ വിദ്യാർത്ഥികളും വലിയ ആശങ്കയിലും ഭീതിയിലുമാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.
പ്രകാശം പരക്കട്ടെ...
കരിങ്കല്ലത്താണി ടൗണിൽ മിനി മാസ്റ്റ് ലൈറ്റ് പ്രകാശിച്ചപ്പോൾ..
🌳 #ഓർമ്മകളിലെ_ബാല്യം.🖼
•••••••••••••••••••••••••••••••••••••••••
PART = 3
Ashraf Muhamed
ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഇപ്പോൾ തരംഗമായ ഫോട്ടോ ചലഞ്ചിനെ ആസ്പദമാക്കിയാണ് ഈ ഒരു കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
പത്ത് വർഷത്തെ ഫോട്ടോ തപ്പി തിരഞ്ഞ് തട്ടുംമ്പുറത്തും, കാല പഴക്കം കൊണ്ട് തുരുമ്പിച്ച തകരപ്പെട്ടിയിലും, തട്ടിക്കൂട്ടിയ ചിതലരിച്ച് ദ്രവിച്ചു നിൽക്കുന്ന തടിമേശയിലും തിരയുകയാണ് പഴയ കാല ഫോട്ടോകളും തേടി അവർ.
കാലത്തിന്റെ പഴക്കത്തിൽ നിറം മങ്ങിപോയതും, പൂപ്പൽ പിടിച്ചതുമായ ഒരാൽബത്തെ പൊടിപിടിച്ചു കിടക്കുന്ന ചവറ്റ് കൊട്ടയിൽ നിന്നും പൊടി തട്ടിയെടുത്ത് ഫേയ്സ്ബുക്കിലേക്ക് തൊടുത്ത് വിട്ട് ലൈക്കിനും കമന്റിനും വേണ്ടി കാത്തിരിക്കുന്നവരെ നിങ്ങളുടെ ഫോട്ടോ ശേഖരത്തിലും, പ്രദർശനത്തിലും പ്രയത്നത്തിലും അഭിനന്ദിക്കുകയും, അഭിമാനം കൊള്ളുകയും ചെയ്യുന്നു.
ഇത്തരം ഒരു ചലഞ്ച് വന്നില്ലായിരുന്നുവെങ്കിൽ മൊബൈലിൽ നിന്നും തല ഉയർത്തി തട്ടിൻ പുറത്തേക്കോ മേശവലിപ്പിലേക്കോ നമ്മൾ എത്തുകയില്ലായിരുന്നു.
പത്ത് വർഷത്തെ നമ്മുടെ യുവത്വവും, കുട്ടിക്കാലവും കണ്ടപ്പോൾ നാമറിയാതെ ഒന്നു പുഞ്ചിരിക്കുകയും അതേ കാലഘട്ടത്തിലേക്ക് തിരിച്ച് പോവുകയും ചെയ്തുവല്ലെ..?
എന്നാൽ ആരുടെയും പ്രേരണയും, പ്രോൽസാഹനവും ഇല്ലാതെ ഈ ചലഞ്ചിൽ അമ്പത് വർഷത്തെ തഴക്കവും, പഴക്കവുമുള്ള ഒരാളുണ്ടെന്നും, ആ മഹത് വ്യക്തി കരിങ്കല്ലത്താണിക്കാരനാണെന്നും, അവരുടെ നാട്ടുകാരനായതിൽ എനിക്കേറെ അഭിമാനവും തോന്നുന്നു..!!
Sahad Kizhakkanat എന്നവരുടെ ഓരോ ഫെയ്സ്ബുക്ക് പേജും മറിച്ച് പോവുമ്പോൾ തങ്കലിപികൾ കൊണ്ട് എഴുതി വെച്ചതിനേക്കാൾ മൂർച്ചയും, തെളിച്ചവും, ഭംഗിയുമുണ്ട് അങ്ങയുടെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്ത പ്രകൃതി രമണീയമായ ഓരോ ഫോട്ടോസുകൾക്കും.
എഫ് ബി പേജിലേക്കു നോക്കി പഴയകാല വ്യക്തിത്വങ്ങളെയും, ചരിത്രം ഉറങ്ങിക്കിടക്കുന്ന പൈതൃകങ്ങളെയും കാണുമ്പോൾ കൗതുകത്തോടെയും, ആകാംക്ഷയോടെയും, ആശ്ചര്യത്തോടെയുമാണ് അങ്ങയുടെ ഫേയ്സ്ബുക്ക് താളുകൾ ഞങ്ങൾ മറിച്ച് നിർവൃതിയടയാറുള്ളത്.
ഈ ഉദ്ധ്യമനത്തിന്റെ തുടക്കത്തിൽ സ്വന്തക്കാരിൽ നിന്നും, നാട്ടുകാരിൽ നിന്നും, അടുത്തറിയാവുന്ന സുഹൃത്തുക്കളിൽ നിന്നു പോലും അനാധരവും, അവഗണനയും എതിരേൽക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുമ്പോഴും, നിരാശയില്ലാതെ അങ്ങയുടെ ദൗത്യത്തിൽ അടിപതറാതെ സ്വരുക്കൂട്ടിയും, ശേഖരിച്ചും, സന്ദർഭോചിതമായി സാഹചര്യങ്ങളെ അതിജീവിച്ച് പ്രതിസന്ധികളെ മറികടന്ന്
സൂക്ഷ്മമായ ഭാവങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്ത് ആസ്വാദകർക്ക് തരുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത അങ്ങയുടെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്തത് വെറും ഒരു ഫോട്ടോ മാത്രമല്ല.
കരിങ്കല്ലത്താണിക്കാരായ ഞങ്ങൾക്ക് ഒരോർത്തർക്കും വരും കാലങ്ങളിലും എപ്പോഴും കാത്ത് സൂക്ഷിക്കാനുള്ള വിലമതിക്കാനാവാത്ത അമൂല്യ നിധികൂടിയാണത്.
ഒരു കാലത്ത് പ്രവാസികളുടെ മനസിന് കുളിരേകുന്ന ഒന്നായിരുന്നു ഇത്തരം ആൽബങ്ങൾ...
കത്തുകളെ മാത്രം ആശ്രയിച്ച അന്നത്തെ പ്രവാസിക്ക് ആൽബവും ഒഴിച്ച് കൂടാനാവാത്ത ഘടകമായിരുന്നു.
അക്കാലത്ത് നാട്ടിലെത്തുന്ന മിക്ക പ്രവാസിയുടെ കയ്യിലും സഹദാക്ക കൊണ്ടു നടക്കുന്ന പോലെ ഒരു ക്യാമറ ഉണ്ടാവും. ഇതും കാത്ത് പിക്‌നിക്കിന് പോകാനൊരുങ്ങുന്ന വീട്ടുകാരും കൂട്ടുകാരും, അയലത്തെ കല്യാണ വീട്ടുകാർ, സുഹൃത്തുക്കൾ എല്ലവരും തയ്യറാണ്..
തിരിച്ച് വരുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് ഫോട്ടോ ഒപ്പിയെടുക്കുന്ന തിരക്കിലായിരിക്കും ഇത്തരം ക്യാമറകൾ...
തിരിച്ച് പ്രവാസത്തിനായി ഇറങ്ങുമ്പോൾ താനെടുത്ത ഫോട്ടോയുടെ ഫിലിമുകൾ തന്റെ പെട്ടിയിൽ ഭദ്രമായിരിക്കും.
ഇതു കഴുകിയെടുത്ത് ഫോട്ടോ ആൽബങ്ങളിലാക്കി റൂമിലുള്ളവരുമായി സന്തോഷം പങ്കിടുന്ന ആ നിമിഷം...
ഇത് എന്റെ ഉപ്പയും ഉമ്മയും, ഇത് ഏട്ടനും മകളും, പെങ്ങളുടെ മോൻ , ഇത് അയലത്തെ കോളനിയിലുള്ള കുഞ്ഞികണ്ണനും, കാളിയും, മുണ്ടനും, ഇത് ആച്ചുട്ടിതാത്തടെ ബാബുവും, മയമാലിയും... ഇങ്ങനെ പറഞ്ഞ് തീരുമ്പോഴേക്ക് നാട്ടിൽ പോയി വന്ന പ്രതീദിയാണ്...
ഇതിനിടയിൽ തന്റെ പ്രാണസഖിയുടെ ഫോട്ടോ ആരും കാണാതെ ഒളിപ്പിച്ച് തലയിണക്കടിയിൽ വെക്കാനും ഈ പാവം പ്രവാസി മറന്നിട്ടുണ്ടാവില്ല.
മറ്റാരും കാണാതിരിക്കാനല്ല, സങ്കടം അടക്കാനാവാതെ വരുമ്പോൾ പ്രവാസിക്ക് കൂട്ടിനായുള്ളത് എന്നും തലയണ മാത്രമാണ്.
അതിനടുത്ത് ഈ ഫോട്ടോ കൂടി കാണുമ്പോൾ ഒരൽപം ആശ്വാസം... അതു മാത്രം.
ഇത്തരം പരിമിധികൾക്കുള്ളിലും അന്നത്തെ ബന്ധങ്ങൾക്ക് 22 ക്യാരറ്റിന്റെ പരിശുദ്ധിയായിരുന്നു.
നമ്മൾ പുതു തലമുറക്ക് സ്വപ്നം പോലും കാണാനാവാത്ത പരിശുദ്ധി.
ചരിത്രത്തെ സ്‌നേഹിക്കുന്നവര്‍ക്ക് കൗതുകമുണര്‍ത്തുന്ന നിരവധി ശേഷിപ്പുകള്‍ സഹദാക്കാന്റെ ഭവനത്തിൽ പല ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.
വിശാലമായ ഒരു പുസ്തക ശേഖരം തന്നെ അദ്ദേഹത്തിനുണ്ട്. വീട് പുനർനിർമ്മിച്ചപ്പോൾ മുകൾനിലയിൽ പുസ്തകങ്ങൾക്ക് വിശ്രമിക്കുവാനായ് ഒരു വലിയ സ്ഥലം അദ്ദേഹം മാറ്റിവച്ചിട്ടുണ്ട്.
വായനയും, വീഡിയോ എഡിറ്റിംഗും ചെയ്യുന്നു.
1950-55 വരെയുള്ള ഒരുപൈസ 1943 മുതൽ 47 വരെ ഇറക്കിയ ഓട്ടമുക്കാൽ 1949 ലെ നൂറിന്റനോട്ട് 1948 മുതൽ ഇറക്കിയ ഒന്ന്,അഞ്ച്,പത്ത്,നൂറ്,അഞ്ഞൂറ് രൂപയുടെ ഗാന്ധിനോട്ട് വ്യത്യസ്തമായ ഒരു രൂപയുടെ നോട്ടുകൾ 5,10,20,25,50 പൈസയുടെ വ്യത്യസ്ത നാണയങ്ങൾ 5,10 രൂപയുടെ നോട്ടുകൾ എന്നിവ ശേഖരത്തിലുണ്ട്.
പ്രദേശ വാസികളുടെ മരണവാർത്ത അറിഞ്ഞാൽ ന്യൂസ്പേപ്പർ റിപോർട്ടർമാർ സഹദാക്കയെ ആണ് ആദ്യം സമീപിക്കാറുള്ളത്.
കൂടാതെ മണ്ണിനോടും കൃഷിയോടുമുള്ള അടങ്ങാത്ത ഭ്രമം സ്ഥലസൗകര്യ കുറവുകളിൽ വീർപ്പുമുട്ടുമ്പോഴും വീടിന്റെ മട്ടുപ്പാവിൽ തന്റെ കൃഷിയിടമൊരുക്കി നൂറുമേനി വിളവെടുത്ത് നിൽക്കുന്നത് പ്രാധോഷിക ചാനലിലൂടെ നമ്മെ ഏവരേയും അത്ഭുതപ്പെടുത്തിയതായിരുന്നു.
ഓർമ്മകൾ നമ്മെ കഴിഞ്ഞ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
കുട്ടിക്കാലം മുതൽ ഇന്നത്തെ ജീവിതസായാഹ്നം വരെയുള്ള കാര്യങ്ങൾ ഓർത്തെടുത്ത് കഴിഞ്ഞു പോയ കാര്യങ്ങളിലെ ഏറ്റക്കുറച്ചിലുകളും നമ്മുടെ പ്രവർത്തനങ്ങളിലെ നന്മതിന്മകളുടെ അതിർവരമ്പുകളിലെ വ്യതിയാനങ്ങളുമൊക്കെ വിലയിരുത്തി പരിഹാരം കാണാനും ജീവൻ തുടിക്കുന്ന പല ഫോട്ടോകളും നമ്മെ സഹായിക്കുന്നു. അതിൽ സന്തോഷം നിറഞ്ഞ ഓർമ്മകൾ വീണ്ടും വീണ്ടും ആവർത്തിച്ചിരുന്നുവെങ്കിൽ എന്ന് നാം ആഗ്രഹിച്ചുപോവുന്നു.
ഇന്നലെകളുടെ നഷ്ടങ്ങളും സങ്കടങ്ങളും അങ്ങയുടെ ക്യാമറ കണ്ണുകളുടെ മാന്ത്രികതയിൽ പോസ്റ്റുകളായി ഫെയ്സ്ബുക്ക് പേജിലൂടെ ഞങ്ങളെ തൊട്ടുണർത്തുമ്പോൾ മനസ്സ് ഞാനറിയാതെ സഹദാക്കാന്റെ പന്തൽ വാടകക്കാരനിലേക്ക് എന്റെ ബാല്യം മൂസാക്കയുടെ ഉന്തു വണ്ടിയുമായി നടന്നടുക്കാറുണ്ട്.
കുഞ്ഞിളം കയ്യിൽ നിന്നും സാധനങ്ങളുടെ ലിസ്റ്റ് വാങ്ങി അടിമുടി സഹദാക്ക ആദ്യമൊന്ന് വായിക്കുന്നതും.
പിന്നീട് കീറി പറിയാനായ ഒരു നോട്ട് ബുക്കിലേക്ക് പകർത്തി എഴുതുന്നതും, ഞങ്ങൾക്ക് കൂടി കേൾക്കാൻ പാകത്തിന് ഉറക്കെ പറഞ്ഞ് കൊണ്ട് പേന ചലിപ്പിക്കുന്നതുമൊക്കെ മനസ്സിലേക്ക് വരുന്നു.
സ്റ്റീൽ ക്ലാസ്സ് 300, ചെമ്പ് 2, വട്ട ചെമ്പ് 1, കുണ്ടം പിഞ്ഞാണം 5, തട്ട് കോരി 3, സ്പൂൺ 6, തൈര് തട്ട് 3, ചട്ടകം 1, ടാർ പായ 5, ജെഗ്ഗ് 4, തട്ട് 3, ടേബിൾ 15, ഇരുമ്പ് കസാല 80 വള്ളി കസാല 120,,,,,,, മറ്റു അനുബന്ധ സാധങ്ങളും
എണ്ണി തിട്ടപ്പെടുത്തി ഉന്തുവണ്ടിയിലേക്ക് കയറ്റാൻ ഞങ്ങളെ കൂടെ നിന്ന് സഹായിച്ചിരുന്ന ആ പഴയ സഹദാക്കാന്റെ മുഖമാണ് മനസ്സിലേക്ക് ഓർമ്മയിൽ ആദ്യം വരാറുള്ളത്.
കല്യാണ തിരക്കെല്ലാം കഴിഞ്ഞ് തിരിച്ച് സാധനങ്ങൾ കൊണ്ടു വരുമ്പോഴാണ് രസം.
എപ്പോഴും സാധനങ്ങളിൽ കുറവ് വാരാറുണ്ട്.
നോട്ട് ബുക്ക് മറിച്ച് നോക്കി പറയും.
മൂന്ന് ക്ലാസ്സും, രണ്ട് സ്പൂണും, നാല് കസേരയും, ഒരു ടേബിളും കുറവാണെന്ന്.
തിരിച്ചുപോയി അതുകൂടി തപ്പി പിടിച്ച് കൊടുന്നാലെ നോട്ട് ബുക്കിൽ നിന്നും ഞങ്ങൾക്ക് സഹദാക്ക തിരിച്ച് വീട്ടിലേക്ക് പോവാനുളള എക്സിറ്റ് അടിച്ച് തരുകയുള്ളു.
അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിന്റെ സ്മരണകളാണ് അങ്ങയുടെ കരങ്ങളിൽ ഭദ്രമായിരിക്കുന്നത്.
സന്തോഷത്തിന്റെയു൦ സന്താപത്തിന്റെയു൦ പ്രണയത്തിന്റെയും വിരഹത്തിന്റെയു൦ വാഹകൻ. കാത്തിരിപ്പിന്റെ മധുരനൊമ്പരങ്ങൾ. പ്രതീക്ഷകളുടെ മഴച്ചാറ്റലുകൾ എല്ലാം ഞങ്ങൾക്ക് അങ്ങ് ക്യാമറകണ്ണിലൂടെ വീക്ഷിച്ച് വിരലമർത്തിപ്പോൾ അതൊരു വിസ്മ കാഴ്ചയായി മാറാറുണ്ട്.
ഇതൊക്കെയല്ലെ സുഹൃത്തുക്കളെ ശെരിക്കും ഫോട്ടോ ചലഞ്ച്..?
നിറഞ്ഞ മിഴികളും
വിടര്‍ന്ന പുഞ്ചിരിയും
തോരാത്ത മഴയും
കൊഴിഞ്ഞു വീണ മോഹങ്ങളും
ചിറകൊടിഞ്ഞ കിനാക്കളും
കരയെ മുത്തമിട്ട് മടങ്ങുന്ന തിരമാലകളും
നീലാകാശത്തിലെ വെണ്‍മേഘങ്ങളും
വെയിലില്‍ വാടിത്തളര്‍ന്ന പുല്‍നാമ്പുകളും
മഞ്ഞില്‍ വിരിയുന്ന പൂക്കളും
നിലാവുള്ള രാവില്‍ മിഞ്ഞിത്തിളങ്ങുന്ന നക്ഷത്രങ്ങളും,
ഗ്രാമീണത തുളുമ്പുന്ന കണ്ണിന് കുളിരേകുന്ന മനോഹര കാഴ്ച്ചകളും, പാടവും, തോടും, തൊടികളും, പുഴകളും, മലകളും, മഴയും, മഞ്ഞും, വികസനത്തിന്റെ പേരില്‍ നാടിന്റെ മാറ്റങ്ങളെയും.
എല്ലാം ഞങ്ങൾക്ക് അങ്ങയുടെ ക്യാമറ കണ്ണുകളിലൂടെ പകർന്ന് നൽകിയതാണ്.
പേരും പ്രശസ്തിയും ആഗ്രഹിക്കാതെ നിശ്ശബ്ദ സേവനം ചെയ്യുന്ന അങ്ങയുടെ കരങ്ങളിൽ ഇനിയും ക്യാമറയുടെ ഫ്ലാഷ് ലൈറ്റ് മിന്നിതിളങ്ങട്ടെ.
നാടിന്റെ പഴയ കാലത്തെ കുറിച്ച് മക്കൾ മാതാപിതാക്കളോട് ചോദിക്കുമ്പോൾ ഇന്ന് പലർക്കും പറയാൻ വാക്കുകൾ കിട്ടാതെ മറ്റുള്ളവരുടെ ഫെയ്സ്ബുക്ക് പേജുകളിലേക്ക് എത്തിനോക്കിയിട്ട് ഇതായിരുന്നു നമ്മുടെ പഴയ നാട്, വീട്, മരണപ്പെട്ട ഉപ്പാന്റെ ഉപ്പ, വല്ലിമ്മമാർ, എന്നൊക്കെ പറയേണ്ട അവസ്ഥയിലേക്കാണ് നമ്മുടെ പോക്ക്.
സോഷ്യൽ മീഡിയയിലെ കൂടുതൽ ഇടപെടലുകൾ കാരണം നമ്മുടെ സാമീപ്യം ഭാര്യക്ക് കിട്ടുന്നില്ല അല്ലെങ്കിൽ അവളുടെ ആഗ്രഹങ്ങളോടൊപ്പം നമുക്ക് സഞ്ചരിക്കാൻ പറ്റുന്നില്ല എന്നത് നമ്മുടെ പരാജയം മാത്രമാണ്.
മക്കളെ എന്നും താലോലിക്കാൻ പറ്റില്ല ചെറു പ്രായത്തിൽ അവരെ വാരി പുണരാനും കെട്ടി പിടിക്കാനും മടിയിലിരുത്തി മുത്തം കൊടുക്കാനും കഥകൾ പറഞ്ഞു കൊടുക്കാനുമൊക്കെ ഒരു സമയമുണ്ട്.
മക്കൾ വലുതായാൽ ഇതൊന്നും പറ്റില്ല.
അങ്ങയുടെ മുന്നോട്ടുള്ള കാൽചുവടുകൾക്ക് കരുത്ത് പകരാൻ ആരോഗ്യത്തോടെയുള്ള ധീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു.
ഇന്ന് പലർക്കും പലതും കാണാനും കേൾക്കാനും സമയമില്ലാത്തവരായി സ്വയം മാറിയിക്കുന്നു.
കാരണം ഞങ്ങളുടെ തലകൾ സ്മാർട് ഫോണുകളിലേക്ക് കുനിഞ്ഞിരിക്കുകയാണ്.
വൃദ്ധയായ സ്ത്രീ റോഡ് മുറിച്ചു കടക്കാൻ സഹായമില്ലാതെ വിഷമിക്കുന്നു.
ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ കുനിഞ്ഞിരിക്കുകയാണ്.
ഒരു നേരത്തെ ഭക്ഷണത്തിനു വകയുണ്ടാക്കാൻ കൈ നീട്ടുന്ന കൊച്ചു പെണ്‍കുട്ടി...
ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ കുനിഞ്ഞിരിക്കുകയാണ്.
മുന്നിൽ നിവർന്നു കിടക്കുന്ന പത്രത്താളുകളിലെ വാർത്തകൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല...
കാരണം, ഞങ്ങൾ കാണുന്നില്ല. ഞങ്ങളുടെ തലകൾ കുനിഞ്ഞിരിക്കുകയാണ്.
സ്വന്തം പങ്കാളിയുടെ തമാശകൾ കേൾക്കാനോ, കണ്ണുകളിലെ പ്രണയം കാണാനോ കഴിയുന്നില്ല.
ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ കുനിഞ്ഞിരിക്കുകയാണ്.
ഉമ്മ സ്നേഹത്തോടെ വിളമ്പിയ ചോറിൽ ഈച്ച സദ്യ ഉണ്ണുന്നു.
ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ കുനിഞ്ഞിരിക്കുകയാണ്.
ആകാശത്ത് നീലയുടെ മുകളിൽ ഏഴു വർണങ്ങളിൽ മഴവില്ല്.
ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ കുനിഞ്ഞിരിക്കുകയാണ്.
വാഹനം ഓടിക്കുമ്പോൾ എതിരെ ഒരു വലിയ ലോറി വരുന്നു.
ഞങ്ങൾ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ കുനിഞ്ഞിരിക്കുകയാണ്.
ഞങ്ങൾ ചുറ്റുപാടുകൾ കാണുന്നില്ല. പ്രകൃതിയെ കാണുന്നില്ല. സഹജീവികളെ കാണുന്നില്ല. സമൂഹത്തെ കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ കുനിഞ്ഞിരിക്കുകയാണ്.
അതെ, ഞങ്ങളുടെ തലകൾ കയ്യിലുള്ള മൊബൈൽ ഫോണുകളിലേക്ക് കുനിഞ്ഞിരിക്കുകയാണ്. വാട്ട്സാപ്പിലൂടെയും ഫേസ്ബൂക്കിലൂടെയും സ്നേഹം പങ്കു വെയ്ക്കുകയാണ്. സാമൂഹ്യസേവനം നടത്തുകയാണ്.
വിപ്ലവം നടത്തുകയാണ്..!!
ഒരു പെണ്‍ ജീവിതം തകർന്നാലും, ഗാസയിൽ ബോംബിട്ടാലും, ആയിരം വിശക്കുന്ന വയറുണ്ടായാലും, ഞങ്ങൾ ഫേസ്ബുക്കിൽ 'ഷെയർ' ചെയ്തു അതെല്ലാം പരിഹരിച്ചു നിർവൃതി അടയും..!!
കാലമേ, ക്ഷമിക്കുക. വിരൽത്തുമ്പിലെ വിപ്ലവമെന്നാൽ മനുഷ്യൻ മനുഷ്യനിൽ നിന്നും അകലുന്ന അവസ്ഥാവിശേഷമാണെന്നു നീ അറിഞ്ഞു കാണില്ല..!!
എല്ലാ നഗരങ്ങളിലും, എന്തിനു, ഗ്രാമങ്ങളിൽ വരെ, കുനിഞ്ഞ കുറെ തലകൾ മാത്രം.
മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക് "വളരുന്ന" യുവതയ്ക്ക് ഞാനിത് സമർപ്പിക്കുന്നു..!!
അഭിപ്രായവും നിർദ്ദേശവും, വിമർശനവും, വിലയിരുത്തകളും നിങ്ങൾക്ക് അറിയിക്കാം..!!
✍🏻•••
സ്നേഹത്തോടെ
മുഹമ്മദ് അഷ്റഫ്
കരിങ്കല്ലത്താണി
കരിങ്കല്ലത്താണിയുടെ യുവ എഴുത്തുകാരൻ
Ashraf Muhamed ന്റെ കിടിലം ഓർമ്മക്കുറിപ്പ്..
🎒 #മധുരിക്കും_ഓർമ്മകൾ🏃🏻
•••••••••••••••••••••••••••••••••••••••••
മനസിൻ്റെ ഉള്ളറയിൽ ഇപ്പോഴും ചിതലരിക്കാതെ കിടക്കുന്ന ഓർമ്മകളിൽ അവശേഷിക്കുന്നത് വിദ്യാലയ കാലഘട്ടത്തെ കുറിച്ചുള്ള മധുരമായ ഓർമ്മകളാണ്..!!
ആ കാലഘട്ടത്തിലെ എന്തിനെ കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സിൽ കുളിർമയുടെ ഒരു നേർത്ത തലോടൽ പോലെയാണ് അനുഭവപ്പെടുന്നത്..!!
ഓരോ മനസ്സിൻ്റെ ഉള്ളറയിലും സ്കൂൾ ജീവിത കാലഘട്ടത്തിലേക്ക് ഓർമ്മകൾ തിരിയുമ്പാൾ ഇരുണ്ട് മൂടിയ കാർമേഘം ആർത്തലച്ച് പെയ്ത ഒരു മഴയുടെ കഥയെങ്കിലും പറയാനുണ്ടാകും..!!
കരിങ്കല്ലത്താണി GMLP സ്കൂളിൽ നിന്നും പൂവത്താണി AMLP സ്കുളിലേക്കുള്ള സ്ഥാനകയറ്റം മനസ്സിലൊരു അസ്വസ്തത നെഞ്ചിനകത്തുണ്ടെങ്കിലും പുറത്ത് കാണിക്കാതെയാണ് പൂവത്താണിയിലേക്ക് സ്കൂൾബാഗും തോളിലേറ്റി പോപ്പികുടയും, വാട്ടർബോട്ടിലും കയ്യിലുമേന്തി കാൽ ചുവടുകൾ വെച്ച് മുന്നോട്ട് നീങ്ങുന്നത്..!!
പോകുന്നവഴിക്ക് ആരെങ്കിലും ഹസ്സൻമാഷോ, മണികണ്ഠൻമാഷോ, ഉലഹന്നാൻമാഷോ ലീവാണെന്ന് പറഞ്ഞാൽ പെരുന്നാൾ വന്ന സന്തോഷമാണ്..!!
പിന്നെ സ്കൂളിലേക്കുള്ള നടത്തത്തിന് ഞങ്ങളറിയാതെ സ്പീട് കൂടികൂടി ഓട്ടത്തിലേക്ക് വഴിമാറിയിട്ടുണ്ടാവും..!!
പോകുന്ന വഴിക്ക് ക്ലാസ്സിലുള്ളവരോടെല്ലാം പറഞ്ഞ് സന്തോഷത്തിൽ മതിമറന്ന് താറാവ് കൂട്ടങ്ങൾ റോഡ് മുറിച്ച് കടക്കുന്നപോലെ എതിരെ വരുന്ന വണ്ടികളെപോലും ശ്രദ്ധിക്കാതെ ഏതൊക്കയോ ബൈക്കും, ഓട്ടോറിക്ഷയും മറ്റു വാഹനങ്ങളും ഹോണടിച്ചും ബ്രോക്കിട്ടും, വെട്ടിതിരിച്ച് ഞങ്ങളെ ജീവൻ രക്ഷിക്കുന്നതിനിടയിൽ വൈദ്യുതി പോസ്റ്റിലിടിച്ചും ഓവുചാലിലേക്ക് മറിഞ്ഞും അന്നത്തെ ദിവസങ്ങൾ ഞങ്ങൾ അവർക്കൊരു വിനയായി മാറാറുണ്ടായിരുന്നു..!!
ഞങ്ങൾക്കിതൊന്നും ഒരു പുതുമയല്ല എന്ന രീതിയിൽ തിരിഞ്ഞു നോക്കി പതിവുപോലെ സ്കൂൾ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു പോകും..!!
വരുന്ന വഴിയിൽ ഞങ്ങൾക്കുണ്ടായ സംഭവത്തെക്കുറിച്ച് കൂട്ടുകാരോട് സംഭവ ബഹുലമായി ക്ലാസിലിരുന്ന് വിവരിക്കുമ്പോഴാണ് രസം..!!
സമാനമായ അനുഭവങ്ങൾ അവർക്കു മുണ്ടാവും അന്നോ കഴിഞ്ഞ ദിവസങ്ങളിലോ.!!
ചോരാണ്ടിയിൽ നിന്നും വരുന്ന മുസ്തഫയാണ് ആദ്യം പറഞ്ഞ് തുടങ്ങിയത്. സൈക്കിളിൽ ഹോട്ടലിലേക്ക് പാലുമായി വരുന്ന കുമാരേട്ടന്റെ മുമ്പിലേക്ക് ചാടിയതും, പാൽ പാത്രവും സൈക്കിളും ഒരു വശത്തേക്കും, മറുവശത്തേക്ക് തലയടിച്ച് വിണ് കിടക്കുന്നതിനെ കുറിച്ചുമൊക്കെ... പുളിയേഞ്ചി ഷിഹാബിന്റെ കയ്യിലെ റബ്ബർ പന്ത് റോഡിലേക്ക് വീണപ്പോൾ അതെടുക്കാൻ ഓടിയ നേരത്താണ് ഏതോ ഒരുത്തൻ തന്നെ വെട്ടിച്ച് പൊന്തക്കാട്ടിലേക്ക് ബൈക്കുമായി പോയതെന്നും വീരവാദം പറഞ്ഞത്.. ഇത് കേട്ട് ഡെസ്കിൽ കൊട്ടി ആഞ്ഞ് ചിരിക്കാൻ കുറെ കുസൃതി നിറഞ്ഞ വികൃതി കുട്ടികളും കൂടെയുണ്ടായിരുന്നു..!!
പ്രകാശപൂരിതമായ മുഖവുമായി ക്ലാസ്സ് റൂമിൽ ഞങ്ങൾ ആകാംക്ഷയോടെ ഹസ്സൻമാഷിന്റെ പകരക്കാരനായി ആരായിരിക്കും ഇനി ഇന്ന് ക്ലാസ്സിലേക്ക് വരുന്നതെന്നറിയാൻ സ്കൂൾ വരാന്തയിലേക്ക് കണ്ണുംനട്ട് ഇരിക്കുമ്പോഴുണ്ടാവും ടെക്സ്റ്റ് ബുക്കിനടിയിൽ ചൂരൽ വടിയും വെച്ച് സാക്ഷാൽ ഹസ്സൻമാഷ് തന്നെ കടന്ന് വരുമ്പോൾ ചാറ്റൽ മഴയിലെ അപ്രതീക്ഷിതമായ ഇടിയുംമിന്നലും ഒരുമിച്ച് വന്ന പോലെ നെഞ്ചിടിപ്പോടെയാണ് എഴുന്നേറ്റ് നിൽക്കാർ..!!
മാഷ് ബോർഡിലേക്ക് എഴുതാൻ പോവുമ്പോഴാണ് ലീവാണെന്ന് പറഞ്ഞ് ആഘോഷിപ്പിച്ച കൂട്ടുകാരനെ എല്ലാവരും പല്ലിറുമ്പി നിനക്ക് ഞങ്ങൾ കാണിച്ച് തരാം ഈ പിരിയഡ് ഒന്ന് കഴിഞ്ഞ് മാഷ് പുറത്തേക്ക് പൊട്ടേ എന്ന മുഖഭാവവുമായി എല്ലാവരുടെയും ഒരുനിമിഷം കൊണ്ട് ശത്രുവായി മാറിയ അഞ്ചാം ക്ലാസ്സുകാരൻ..!!
അദ്ധ്യാപകരുടെ ലീവ് പറഞ്ഞ് സഹപാടികൾ എല്ലാവരും ചേർന്ന് കുനിച്ച് നിർത്തി മുതുകിൽ ഇടിവാങ്ങിയത് എന്ത് പരാതി പറഞ്ഞാണ് അദ്ധ്യാപകരുടെ അടുത്ത് പോയി പറയുക എന്ന് ചിന്തിക്കുകയും ഈ കാരണം പറഞ്ഞാൽ അടി ഇനി ചൂരലിൽ സാറന്മാരിൽ നിന്നുകൂടി ഏറ്റുവാങ്ങേണ്ടി വരുമെന്ന് ആലോചിച്ച് ക്ഷമക്കുള്ള അവാർഡുകൾ വാരികൂട്ടിയ എത്രയോ സഹപാഠികൾ നമുക്കിടയിലൂടെ കടന്ന് പോയിട്ടുണ്ട്..!!
അന്നൊരു ദിവസം റോഡരികിലെ വർണ്ണകാഴ്ചകളും കണ്ട് സ്കൂളിലേക്ക് എത്തിയപ്പോഴേക്കും അസ്സംബ്ലി തുടങ്ങിയിരുന്നു..!!
ഒരേ കളറിൽ നിരന്ന് നിൽക്കുന്ന വരിയിലേക്ക് ഓടിക്കയറി , ദേശീയഗാനം കഴിഞ്ഞതും ഉടനെ ഇരുണ്ടുമൂടിയ കാർമേഘം മഴത്തുള്ളികളായി മാറി,
കൂടെ കാറ്റും എന്തെന്നില്ലാതെ വീശിയടിച്ചു..!!
മഴയുടെ തോത് വർദ്ദിച്ചു കുട്ടികളെല്ലാം സ്കൂൾ വരാന്തയിലേക്ക് ഓടിക്കയറാൻ തുടങ്ങി..!!
മഴ നനഞ്ഞ ശരീരം. ഷർട്ടിന്റെ ഒരറ്റം പിടിച്ച് തല തുടച്ചു ,
ക്ലാസ്സ് തുടങ്ങി,
ഉച്ചക്കഞ്ഞിക്ക് വേണ്ടി ബെല്ലടിച്ചപ്പോഴും മഴ കോരിച്ചെരിയുന്നുണ്ടായിരുന്നു..!!
കാറ്റിൽ ഞെട്ടറ്റു വീണ സ്കൂൾ മുറ്റത്തെ പ്ലാവിൻ ഇല യെടുത്ത് വന്ന് കുമ്പിൾ കുത്തി രാജൻമാഷും, രമേഷ്മാഷും, വാസ്തവൻമാഷും സാജി ടീച്ചറും, ഫാത്തിമ ടീച്ചറും വിളംബി തന്ന കഞ്ഞിയും,പയറും ചൂടോടെ വലിച്ചു കുടിച്ചതും ഒരോർമ്മകളായി നിലനിൽക്കുന്നു..!!
ഉറുദു അദ്ധ്യാപകനായ ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവർക്കും അത്തംമാഷിന്റെ തമാശ നിറഞ്ഞ ക്ലാസ്സുകൾ മറക്കാൻ കഴിയുന്നതല്ല..!!
വൈകുന്നേരങ്ങളിൽ പടിഞ്ഞാറ് ഭാഗത്തെ ആകാശം കാർമേഘം കൊണ്ട് ഇരുണ്ട്മൂടി ഇടിവാളും ഇടിമുഴക്കവും കേട്ടാൽ കുഞ്ഞാലൻ കാക്ക ബെല്ലിനടുത്തേക്ക് ബെല്ല് മുട്ടിയുമായി ഓടി പോയി നീട്ടിയടിക്കും..!!
ബെല്ലടി ശബ്ദം കേൾക്കേണ്ട താമസം രാവിലെ ഉമ്മ കോഴിക്കൂട് തുറക്കുമ്പോൾ കോഴികൾ പുറത്തേക്ക് വരുന്ന പോലെയാണ് ക്ലാസ്സിനകത്തുനിന്നും പുറത്തേക്കുള്ള കുട്ടികളുടെ ബഹളവും ഓട്ടവുമൊക്കെ..!!
ഏഴാം ക്ലാസ്സിലെ അവസാന കാലമാണ്..!! വേനൽ പൂട്ട് അടുക്കാറായി..!!
പാഠഭാഗങ്ങൾ ഏതാണ്ട് തീരാറായി. ഇനി റിവിഷനും പരീക്ഷയും മാത്രമാണ് ബാക്കി. പിന്നെ നീണ്ട അവധി. സാമൂഹ്യപാഠം ക്ലാസ്സാണെന്നാണ് എന്റെ ഓർമ്മ. കുട്ടിയച്ചൻ മാഷാണ് സാമൂഹ്യപാഠം പഠിപ്പിക്കുന്നതും.. മാഷെ എല്ലാവർക്കും ഭയങ്കര പേടിയാണ്..!! ഒച്ച കേട്ടൽ തന്നെ ഗ്രൗണ്ടിൽ നിന്നും ഞങ്ങളോടും..!!
ഒരു കൈയ്യിന് ഓപ്പറേഷൻ ചെയ്ത വലിയൊരു മുറിയുടെ പാടെക്കെ കാണാറുണ്ട്..!! ഇടക്ക് ആ കൈ പൊക്കി പറയും വടി കൊണ്ട് അടിച്ചാൽ നന്നാവാത്തവരെ ശെരിയാക്കിയെടുക്കാൻ ഞാനിതിനകത്ത് വലിയൊരു കമ്പി കയറ്റി വെച്ചതാണെന്ന് പറഞ്ഞ് ക്ലാസ്സിലെ കുട്ടികളുടെ അടുത്ത് നിന്ന് മാഗ്നറ്റ് വാങ്ങി ഒട്ടിച്ച് കാണിച്ച് ബോധ്യപ്പെടുത്തുമ്പോൾ ഞങ്ങളെ കണ്ണ് തള്ളുന്നതും കണ്ട് ഉള്ളിൽ ചിരിച്ച് ബോർഡിലേക്ക് എഴുതാൻ പോവുന്നത് ഓർമ്മയിൽ വരുന്നു..!!
ചോര പൊടിയുന്ന അടിയാണ്... ഒരു പ്രത്യേകരീതിയിലാണ് സാറ് അടിക്കുന്നത് കൈ തളർത്തിയിട്ട് ഒറ്റയടി. അതിന്റെ വേദനയും ഒരു പുകച്ചിലും പിറ്റേന്നും ബാക്കി നിൽക്കും. വടിയുമായിട്ടാവും ക്ലാസ്സിൽ വരുന്നത്. "സൈലൻസ്സ് " എന്നു പറഞ്ഞ് തടികൊണ്ടുള്ള മറയിൽ രണ്ടടിയാണ്. ആ ക്ലാസല്ല സ്കൂൾ മുഴുവൻ ശബ്ദമില്ലാതെയാവും..!!
അന്നു പുതിയ പുസ്തകം വാങ്ങാൻ കാശുണ്ടായിരുന്നില്ല..!! ഇന്നത്തെ പോലെ അന്ന് സിലബസ്സ് മാറ്റമില്ലാത്തത് നന്നായി. അല്ലങ്കിൽ ഞാനടക്കം അന്നു പലരും പഠനം തന്നെ നിർത്തിയേനെ..!!
കുട്ടിയച്ചൻ മാഷ് ക്ലാസെടുക്കുകയാണ്. "അവസാന അദ്ധ്യായം എടുക്ക് "
ഞാനപ്പോഴാണ് കാണുന്നത് എനിക്കു മാത്രം ആ അദ്ധ്യായമില്ല..!! പഴയ പുസ്തകമല്ലേ ഞാൻ ആ അദ്ധ്യായത്തിനു വേണ്ടി തിരച്ചിലാരംഭിച്ചു..!!
ഒന്നാം പേജുമുതൽ മറിച്ചു നോക്കി..!!
ഞാൻ കാണാതെ ആ അദ്ധ്യായം എവിടെ ഒളിച്ചിക്കുന്നു എന്നറിയാൻ..!!
ആ സമയത്താണ് കറുത്ത ഫ്രൈമിൽ ലെൻസുളള കണ്ണടയും വെച്ച് കട്ടി മീശയുമുള്ള ഉയരം കുറഞ്ഞ കറുത്ത് തടിച്ച പ്രധാന അദ്ധ്യാപകൻ ജോസഫ്മാഷ് പതിവില്ലാതെ ക്ലാസ്സ് റൂമിലേക്ക് കയറി വന്നത്..!!
കുട്ടികളെല്ലാം ശ്യാസമടക്കിപ്പിടിച്ച് നിശ്ശബ്ദരായി ഇരിക്കുന്നു..!!
എന്നിൽ നിന്നും ടെക്സ്റ്റ് ബുക്ക് വാങ്ങി.
"നീ എന്നാ നോക്കു വാടാ..?"
"അവസാന അദ്ധ്യായം "
" നീട്ടടാ കൈയ്യ് " പേടിച്ചു വിറച്ച് ഞാൻ കൈ നീട്ടി. സാർ ചൂരൽ വളവു നിവർത്തി അദ്ധ്യായം നഷ്പ്പെട്ട ഞാൻ കണ്ണടച്ചു. ആദ്യമായിട്ടാണ് സാറെന്നെ തല്ലുന്നത്. കേട്ടറിവിന്റെ അടിയുടെ ചൂട് കൈവെള്ളയിൽ പതിഞ്ഞു തിണർത്തു. ഒന്നല്ല രണ്ടെണ്ണം. നഷ്ടപ്പെട്ട സ്കൂൾ അദ്ധ്യായങ്ങളിൽ ഞാൻ ഇന്നും തിരഞ്ഞുകൊണ്ടിരിക്കുന്ന ആ പാഠം കാലം ഇത്ര കഴിഞ്ഞിട്ടും മനസ്സിൽ മായാതെ കിടപ്പുണ്ട്..!!
ശക്തമായ മഴ ആയതിനാൽ ചില ദിവസങ്ങളിൽ സ്കൂൾ അവധി കിട്ടിയപ്പോൾ കുറച്ചു കുട്ടികൾ സന്തോഷിക്കുന്നു..!! എന്നാൽ ഒരു നേരത്തെ വിശപ്പ് ഉച്ചകഞ്ഞിയിൽ തീർക്കാം എന്ന് കരുതിയിരുന്ന കുരുന്നുകൾ സ്കൂൾ അവധി ആണെന്ന് അറിഞ്ഞപ്പോൾ മിഴികൾ നിറഞ്ഞു നിസ്സഹായതയോടെ നിൽക്കുന്നതും കാണേണ്ടി വന്നിട്ടുണ്ട്.
മൂന്ന് വർഷത്തെ പഠനത്തിനു ശേഷം FMHS ലേക്കാണ് എത്തിയത്..!!
പുതുമുഖ തുടക്കക്കാരായ ഞങ്ങളുടെ കൺമുന്നിലെ വില്ലൻ കഥാപാത്രങ്ങളാണ് ഒമ്പതിലും പത്തിലും പഠിക്കുന്ന ശൈഫുള്ളയും, വഹാബും, പൂക്കോയതങ്ങളും, കുഞ്ഞയും, ഹമീദും, മുസ്തഫയും, നൊച്ചനൗഷാദുമൊക്കെ.. ജീവിത വഴിത്താരയിലേക്ക് നടന്നു നീങ്ങിയപ്പോൾ വില്ലൻ കഥാപാത്രങ്ങളുടെ മേലങ്കി അയിച്ച് വെച്ച് മാതൃകദമ്പതികളായി കുടുംബ ജീവിതം നയിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്..!!
കോരിച്ചൊരിയുന്ന മഴ സ്കൂൾ ജനാലയിലൂടെ കൂട്ടുകാർക്കൊപ്പം നോക്കി കണ്ടത് ഇപ്പോഴും കണ്ണിലേക്കു വരുന്നു..
ഇരുട്ടുമൂടിയ ക്ലാസ്സിൽ പഠിപ്പിക്കൽ നിർത്തി പ്രമോദ്മാഷ് പുറത്തേക്ക് നീങ്ങി തൊട്ടപ്പുറത്തെ ക്ലാസ്സുകളിലെ അദ്ധ്യാപകരായ സുധാകരൻമാഷും, വാസുദേവൻമാഷും, മധുമാഷും, ബിജുമാഷും, ഹൈഡ്രാലിമാഷുമൊക്കെ കൂടി നിന്ന് ഇടക്ക് മഴ പെയ്യുന്നതും നോക്കി രാജൻമാഷോട് ആ വർഷത്തെ കലാകായികോത്സവത്തെ കുറിച്ചുള്ള എന്തോക്കെയോ ഭയങ്കര ചർച്ചയിലാണെന്ന് തോന്നുന്നു..!!
ഓട് പാകിയ മേൽക്കൂരയുടെ ഇടയിലൂടെ ഇടിമിന്നലിന്റെ വെളിച്ചം അടിച്ചപ്പോൾ ഞങ്ങൾ കൂട്ടിപ്പിടിച്ചിരുന്നിരുന്നു.
പ്രധാന അദ്ധ്യാപകൻ രാമൻകുട്ടിമാഷ് ഇടക്ക്
വരാന്തയിലൂടെ ക്ലാസ്സ് റൂമുകളെ വീക്ഷിച്ച് കടന്ന് പോവുമ്പോൾ അക്ഷമരായിരിക്കുന്ന വിദ്യാർത്ഥികൾക്ക് എന്നും അദ്ദേഹം ഒരു പേടി സ്വപ്നമായിരുന്നു..!! ജനഗണമന പാടി തുടങ്ങിയപ്പോൾ ബെല്ലടിക്കുന്നതിന് മുമ്പേ എഴുന്നേറ്റു ഓടാൻ റെഡിയായി നിൽക്കുന്ന മാണിക്കു, വീരാൻകുട്ടി, ബഷീർ,ശെരീഫ്, സത്താർ, കണ്ണിലിപ്പോഴും അവരെ കാണുന്നു.
വരാന്തയിൽ നിന്നു കുട നിവർത്തി മഴയത്തു സ്കൂൾ മുറ്റത്തേക്ക് ഇറങ്ങി ഗ്രൗണ്ടിലെത്തിയപ്പോൾ പൂന്തിയ കാലുകളും,
വീട്ടിലേക്കുള്ള വഴിയിൽ അലവിഹാജിയുടെ മിഷീൻ കുളത്തിൽ കുത്തിയൊഴുകുന്ന വെള്ളത്തിൽ ചാടിക്കളിച്ചിട്ടേ ഞാനും സമദും വീട്ടിലെത്താറുള്ളു... അന്ന് പാന്റ് നനഞ്ഞു വീട്ടിൽ കയറി ചെല്ലുമ്പോൾ ഉമ്മാന്റെ ഭാവം എന്താണെന്നു ഒളികണ്ണിട്ടു നോക്കിയിരുന്നു ഞാൻ. പത്താം ക്ലാസ്സ് കഴിയാറായി... സ്കൂൾ ജീവിതം അവസാനിക്കാറായി പരീക്ഷക്ക് മുമ്പ് ഞാൻ വാങ്ങിയ ഓട്ടോഗ്രാഫിൽ കൂട്ടുകാർ എഴുതിയ വാക്കുകൾ എത്ര വട്ടമാണ് ഞാൻ വായിച്ചതെന്നു ഓർമ്മയില്ല..!!
"ലോകത്തിന്റെ ഏതു കോണിൽ നിന്നു കണ്ടാലും നീ എന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ല " എന്ന് എഴുതിയ എന്റെ പ്രിയ കൂട്ടുകാരൻ ഹംസയെ വർഷങ്ങൾക്കു ശേഷം ദോഹഖത്തറിൽ വെച്ച് കണ്ടപ്പോൾ അവന് എന്നെ മനസ്സിലാകാൻ എനിക്ക് അരമണിക്കൂർ വാതോരാതെ ക്ലാസ്സെടുക്കേണ്ടി വന്നു..!!
കൂടെ പഠിച്ചവനാണെന്ന അറിവുള്ളവരൊക്കെ AC കാറിൽ കൂളിംഗ് ഗ്ലാസ്സും വെച്ച് പോവുന്നത് ഓട്ടോസ്റ്റാന്റിലിരുന്ന് കാണുമ്പോൾ കാക്കി ഷർട്ടുമിട്ട് അടുത്തേക്ക് ചെന്നപ്പോഴേക്കും അവർ വേഗത്തിൽ കാർ ഓടിച്ചു പോയിരുന്നു... അവരുടെ കാറിന്റെ വേഗത എന്റെ ഓട്ടോക്ക് ഇല്ലാത്തതിനാൽ ഞാൻ അവിടെ തന്നെ നിന്നു.
അവർ എന്നെ കണ്ടിരിക്കില്ല അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇപ്പോഴും ഇഷ്ടം..!!
കൂട്ടുകാരൻ അബു(പോക്കർ)നെ ഒന്നാം ക്ലാസ്സിൽ കൊണ്ടിരിത്തിയ രംഗം രണ്ടാം ക്ലാസ്സിരുന്ന് കണ്ടത് ഓർക്കുമ്പോഴെ എനിക്ക് ചിരി വരുന്നു..!!
(എല്ലാവരെയും പോലെ ഒരു ജൂണിൽ അവന്റെ ഉമ്മ കൈജതാത്ത അവനെ തോളിലെറ്റി അന്നാദ്യമായി സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നത്...
ഒരു പക്ഷേ ലോകത്തിൽ ആദ്യമായി സ്വന്തം മകനെ ഒരു ദിവസംതന്നെ നാല് പ്രവശ്യം സ്കൂളിൽ കൊണ്ട് വിടേണ്ട ഗതികേടുണ്ടായ ഉമ്മ അവന്റെതായിരിക്കും..!! സ്കൂൾ തുറന്ന ദിവസം രാവിലെ തന്നെ അവന്റെ ഉമ്മ ക്ലാസ്സിൽ കൊണ്ടിരുത്തിയിട്ട്... വീട്ടിലേക്ക് പോകാൻ തിരിഞ്ഞ ഉമ്മാന്റെ കാലിൽ ചുറ്റിവരിഞ്ഞു കിടന്നു കരഞ്ഞ അവനെ സോജി ടീച്ചറും മറിയാമ ടീച്ചറും അറബിമാഷും ചേർന്ന് പിടിച്ചടർത്തി വലിച്ചിഴച്ചു ബെഞ്ചിലിരുത്തി...
കൈജതാത്ത അവനെ നോക്കി ഉച്ചക്ക് വരാം എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് നിറകണ്ണുകളുമായി പടിയിറങ്ങി പോയി...
അവനെപ്പോലെ തന്നെ കടുംപിടുത്തക്കാരായ മറ്റു കുട്ടികളും.. രക്ഷിതാക്കളെ വിടാതെ കരയുകയായിരുന്നു അപ്പോൾ... ടീച്ചർമാർ അവരെ പിടിച്ചു കൊണ്ടുവരാൻ പോയ തക്കത്തിൽ അബു സ്കൂളിന്റെ ജനൽ വഴി ചാടി വീട്ടിലേക്ക് ഓടി... വീട്ടിലേക്ക് പോകാനുള്ള ഷോർട്ട്കട്ട് ചെളപറമ്പൻ ജംഷാദിന്റെയും ഹാരിസ്ന്റെയും വീട് വഴി വീട്ടിൽ എത്തി...
അവന്റെ ഉമ്മ മെയിൻ റോഡ് വഴി വീട്ടിൽ വന്നപ്പോൾ ദേ അബു വീട്ടിൽ നിൽക്കുന്നു...
കൈജതാത്തയുടെ കാലിനരികിലേക്ക് ഓടി വന്ന പൂച്ചയെ നോക്കി അബുവിന്റെ ഉമ്മ ദേശ്യത്തോടെ പറഞ്ഞു: ഉണക്കമീൻ എവിടെ വെച്ചാലും തിന്ന് തീർത്ത നിന്റെ ശല്യം സഹിക്കവയ്യാതെ ചാക്കിൽ കെട്ടി മയിലാടിയിൽ കൊണ്ട് വിട്ട് ഞാൻ പെരയിലെത്തിയപ്പോഴേക്കും നീ ഇവിടെ വന്നത് ഒരു തവണയല്ല മൂന്ന് തവണയാണെന്ന് പൂച്ചയെ നോക്കി അരിശത്തോടെ പറഞ്ഞതും ഏന്തി വലിഞ്ഞ് ഒറ്റ പിടുത്തംപിടിച്ചത് അബുവിനെ ആയിരുന്നു..!!
അവനെ വീണ്ടും തൂക്കിപിടിച്ചു സ്കൂളിൽ കൊണ്ടുപോയി... അങ്ങനെ ഒരു ദിവസം നാല് പ്രവാശ്യം കൈജാത്ത അബുവിനെ സ്കൂളിൽ ചേർത്തൂ എന്നതാണ്...)
കരഞ്ഞ് ബഹളം വെച്ച അബുവിനോട് കഴിഞ്ഞ ലീവിന് ഞാൻ നാട്ടിൽ വന്നപ്പോൾ ഈ സംഭവം വിവരിച്ച് ചോദിച്ചു അങ്ങിനെ കരഞ്ഞ് വരാനുള്ള രഹസ്യം എന്തായിരുന്നുവെന്ന്..?
ചോദ്യത്തിനുള്ള മറുപടിയായി അവൻ പറഞ്ഞത് ചെത്തല്ലൂരിൽ നിന്നും വരുന്ന രാധാകൃഷണൻ മാഷിന്റെ അടിയുടെ പാടുകൾ ജേഷ്ടൻ കുഞ്ഞയമുവും, നിന്റെ ജേഷ്ടൻ സമദും നന്നായി വിവരിച്ചതാണെന്നായിരുന്നു..!!
🏃🏻🚲🎒👨🏻🏫🎒🚲🏃🏻
അദ്ധ്യാപകർക്ക് ഇന്ന് അവധിയാണെന്നറിയുമ്പോൾ വിദ്യാർത്ഥികൾക്ക് എന്താണിത്ര സന്തോഷിക്കാനെന്ന് ചിന്തിക്കുന്നവരുണ്ടാവാം..!!
എന്റെ പ്രിയ അദ്ധ്യാപകരും ഈ കുറിപ്പ് വായിക്കുമെന്നറിയാം തല പുകഞ്ഞ് ആലോചിക്കേണ്ട..!! കാര്യം ഞാൻ തന്നെ വ്യക്തമാക്കി തരാം..!!
കല്യാണമോ മറ്റു വിരുന്ന് സൽക്കാരമോ ആയത് കൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർക്ക് നല്ല ബിരിയാണി കിട്ടുമെന്നത് മാത്രമാണ് കളങ്കമില്ലാത്ത ഞങ്ങളുടെ കുഞ്ഞുമനസ്സുകളെ സന്തോഷത്തിലേക്ക് എത്തിച്ചിരുന്നതെന്നും, മറ്റു ദുരുദ്ധേശങ്ങൾ ഒന്നും തന്നെ അതിന്റെ പിന്നിലില്ല എന്നതുമാണ്..!!
🏃🏻🚲🎒👨🏻🏫🎒🚲🏃🏻
ജീവിതം യാഥാർഥ്യത്തോടടുക്കുമ്പോഴാണ് കുട്ടിക്കാലത്തേക്കൊരു തിരിച്ചുപോക്ക് പലരും ആഗ്രഹിക്കുന്നത്. നാളയെക്കുറിച്ചു ചിന്തകൾ യാതൊന്നുമില്ലാത്ത, ഉപ്പയുടെയും ഉമ്മയുടെയും മടിത്തട്ടിലും, കൈവലയത്തിലും ലോകത്തിന്റെ സുരക്ഷിതത്വം കാണുന്ന, ചെറിയ ചെറിയ സന്തോഷങ്ങൾ പോലും ചുണ്ടിലൊരു വലിയ ചിരി സമ്മാനിക്കുന്നതാണ്..!! ഒന്ന് കണ്ണടച്ച് തുറക്കും മുൻപേ നമുക്ക് നഷ്ട്ടപ്പെട്ട ആ കുട്ടിക്കാലം പുതുതലമുറയിലെ ന്യൂജനറേഷൻ മക്കൾക്കും നമുക്ക് പരിചയപ്പെടുത്തി കൊടുക്കണം..!!
പലരുടെയും ഓർമ്മകളിൽ കഷ്ടതകൾ നിറഞ്ഞ സ്‌കൂൾക്കാലം ഉണ്ടായിരുന്നു എന്നത്..!!
സ്‌ക്കൂൾ യൂണിഫോമുകളുടെ ഒരേ നിറങ്ങളിലൊതുങ്ങാതെ ഉള്ളതു കൊണ്ട് കളർഫുൾ ആയി നടന്നിരുന്നവരുടെ ലോകം..!!
മൊബൈൽ ഫോണോ, കമ്പ്യൂട്ടറോ, ചിന്തിക്കാൻ കൂടി കഴിയാതെ, ടെലിവിഷൻ പോലും അപൂർവമായ റേഡിയോ മാത്രം സ്വന്തമായുള്ളവരുടെ ലോകം..!!
സ്‌കൂൾ ബസ്സൊന്നും ഇല്ലാതെ, സ്ലയ്റ്റ് കൈയിലേന്തിയും മഷിത്തണ്ട് പറിച്ചും
മഴകൊണ്ടും വെള്ളത്തിൽ കളിച്ചും
വഴിയോരങ്ങളിൽ നിന്ന് കിട്ടുന്ന നുള്ളുംമ്പാഴവും, സപ്പോട്ടും, മൾബറിയും, മാങ്ങയും, നെല്ലിക്കയും, ചാമ്പക്കയും, പറങ്കിമാങ്ങയും, ഓർക്കാപുളിയും, വാളൻപുളിങ്ങയുമെല്ലാം പറിച്ചു തിന്നും സ്കൂളിൽ പോയിരുന്നവരുടെ ഒരു ലോകം..!!
ക്രിക്കറ്റും ടെന്നിസും വീഡിയോ ഗെയിമും ഇല്ലാതെ കോട്ടിയും , കുറ്റിയുംകോലും ,കബഡിയും, ഫുട്ബോളും മാത്രം കളിച്ചിരുന്നവരുടെ ലോകം.!!
വാലന്റൻസ് ഡേയും ഫ്രണ്ട്ഷിപ് ഡേയും ഒന്നുമില്ലാതെ, ഓണവും വിഷു അവധിയും ക്രിസ്തുമസും പെരുന്നാളും നാട്ടിലെ
ഉത്സവങ്ങളും മാത്രം ആഘോഷിക്കുന്നവരുടെ ലോകം..!!
അല്ലാതെ നേരത്തെ ഓൺലൈൻ വഴി ബുക്ക് ചെയ്ത് പോപ്പ്കോണും കോക്കും കൈയ്യിൽ പിടിച്ചു വീട്ടിൽ നിന്നും പുറത്തേക്കിറങ്ങുന്നത് നേരെ ബൈക്കിലേക്കും കാറിലേക്കുമായാൽ തിരക്കിനിടയിൽ അരോടെങ്കിലും സംസാരത്തിൽ നിന്റെ വീട് എവിടെയാണെന്ന ചോദ്യത്തിന് താങ്കളുടെ ഉയർന്ന് പൊന്തിയ മതിൽ കെട്ടിന്റെ പുറകുവശത്തെ കൊച്ചു വീട്ടിലുള്ളതാണെന്ന മറുപടിയിൽ പരിഹാസനായേക്കാം..!!
കല്ല്യാണ ആഘോഷങ്ങൾ ആഭാസമാക്കി വല്ലിപ്പാന്റെ വേഷം കെട്ടിയും, ഉന്തുവണ്ടിയും, കാളവണ്ടിയിലും, സൈക്കിളിലും, ശവമഞ്ചത്തിലേറിയും, കോമാളി വേഷങ്ങൾ കെട്ടിയും, ഓണാഘോഷത്തിന്റെ പേരിൽ കെട്ടിക്കാഴ്ച്ചകൾ ഒരുക്കി കൂളിംഗ് ഗ്ലാസും കളർ ഷർട്ടും തലെക്കെട്ടും കസവു മുണ്ടും മടക്കി കുത്തി വെള്ള ഷുസും ഇട്ട് ജിമിക്കി കമ്മൽ പാട്ടും പാടി ബുള്ളറ്റിൽ നഗരം ചുറ്റുന്നവരുടെ ഇന്നത്തെ ലോകമല്ല..!!
മണലിൽ എഴുതി മനസിൽ ഉറച്ച അക്ഷരങ്ങൾ, വള്ളി ട്രൗസറും കുട്ടി പാവാടയുമൊക്കെയിട്ട് മഴയും വെയിലും കൊണ്ട് നഗ്നപാദരായി നടന്നു പോയ അനുഭവങ്ങൾ, ക്ലാസിൽ കയറാതെ പാലത്തിനടിയിലും കുറ്റി കാട്ടിലും, ഒളിച്ചിരുന്ന കാലം, മാഷ് വീട്ടിലേക്ക് അന്വേഷിച്ച് വന്ന ദിവസങ്ങൾ, മൺകട്ട കൊണ്ടും തെങ്ങോല കൊണ്ടും മറച്ച പള്ളികൂടങ്ങൾ. ആ... ഓർമ്മകൾ ഓടി കളിക്കുന്ന... ആ പൊഴിഞ്ഞ്പോയ ദിനങ്ങൾ പലരുടെയും ജീവിതത്തിലെ മറക്കാനാകാത്ത കുറെയേറെ ഓർമ്മകൾ അവർക്ക് സമ്മാനിച്ച ആ സുവർണ്ണനിമിഷങ്ങൾ... നഷ്ടപ്പെട്ടു പോയ ആ കാലം നമുക്ക് ഓർക്കാൻ പോലും കഴിയുന്നില്ല..!! അ കാലം ഒരിക്കൽ കൂടി തിരിച്ച് തരുമോ.? എന്ന് മനസ്സിൽ ഒരാവർത്തി പറയുന്നവരുമുണ്ടാവും..!!
കൂടെ പടിച്ചവർ ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറിയപ്പോൾ കയറി വന്ന ഓരോ പടവുകളും നമുക്ക് വിലപ്പെട്ടതാണെന്ന തിരിച്ചറിവ് നല്ലതാണ്..!!
ചെയ്യുന്ന ജോലിയുടെ പേരിൽ മാറ്റിനിർത്തപ്പെടുന്നവരാവരുത് നമ്മൾ, നാലാള് കൂടുന്നിടത്തു അപമാനിക്കപ്പെടുന്നവരുമാവരുത്, രണ്ടാംതരക്കാരായി പോകുന്ന വേദന എത്രയെന്നു ആരും പറയാതെ തന്നെ അറിയണം.. നാളെ രാവിലെ ചെല്ലുമ്പോൾ "ടീച്ചർക്ക് പകരം പുതിയ ആള് വന്നു, പൊക്കോ "എന്ന് പറഞ്ഞാൽ പോരേണ്ടി വരുമെന്ന് അറിയാമായിട്ടും അദ്ധ്യാപനത്തിൽ തന്നെ ഉറച്ചു നിൽക്കുന്നത് അതിനോടുള്ള ഭ്രാന്തമായ ഇഷ്ട്ടം കൊണ്ടായിരിക്കാം..!!
ഒരു തൊഴിലിനോടുള്ള ഇഷ്ടം കൊണ്ടോ, വേറെ ഒന്നും കിട്ടാത്തത് കൊണ്ടോ, ചിലപ്പോൾ ഗതികേട് കൊണ്ടോ ഒക്കെയാവാം നിങ്ങളുടെ പഴയ കൂട്ടുകാർ ഓരോരോ തൊഴിൽ തിരഞ്ഞെടുത്തിരിക്കുന്നത്..!!
ഉയർന്ന സ്ഥാനത്തു ഇരിക്കുന്ന കൂട്ടുകാരെ കാണുമ്പോൾ ഓടിച്ചെന്നു മിണ്ടുന്ന അതേ താല്പര്യത്തോടെ കേബിൾ പൈസ പിരിക്കാൻ വരുന്ന പഴയ കൂട്ടുകാരെ കാണുമ്പോൾ ഒന്നിറങ്ങി ചെല്ലാനും, പെട്രോൾ പമ്പിൽ നിൽക്കുന്നവനെ കാണുമ്പോൾ ഗ്ലാസ് താഴ്ത്തി ഒന്ന് മിണ്ടാനും, മീൻ വിൽക്കുന്നവനെ കാണുമ്പോൾ തോളത്തൊന്നു തട്ടാനും, അതിരാവിലെ സൈക്കിളിൽ മഴകൊണ്ടും, മഞ്ഞ്കൊണ്ടും തണുത്ത് മരവിച്ച കൈകളുമായ് ഗേയ്റ്റിനു മുൻപിൽ വന്ന് സിറ്റൗട്ടിലേക്കോ നമ്മുടെ കൈകളിലേക്കോ ന്യൂസ് പേപ്പർ നൽകി പോവാനൊരുങ്ങുമ്പോൾ ഒരു ഗ്ലാസ് ചായകൊടുക്കുകയോ എടുക്കട്ടെയെന്ന് ചോദിക്കാനുള്ള സന്മനസ്സ് എങ്കിലും കാണിക്കുക..!! ഹോട്ടലിനു മുമ്പിൽ തോളിൽ തൂക്കിയ ഊൺ റെഡി എന്ന ബോർഡുമായി നിങ്ങളെ വണ്ടിക്കു നേരെ വിസിലടിച്ചവനോട് മിണ്ടാനും ഒരു മടിയും വിചാരിക്കരുത്.
ഉയർന്ന നിലയിൽ എത്തിയെന്നു എപ്പോഴെങ്കിലും നിങ്ങൾക്ക് തോന്നിയാൽ ആ നിലയിൽ നിന്നോണ്ട് താഴെ ഉള്ളവനെ പിടിച്ചു കയറ്റാൻ പറ്റിയില്ലെങ്കിലും വേണ്ട, അവനെ കണ്ട് ഒന്നു നിറഞ്ഞു ചിരിക്കാനെങ്കിലും ശ്രമിക്കണം. വിശന്ന വയറുമായിട്ടാരിക്കാം അവൻ നിങ്ങളെ ഊൺമേശയിലേക്ക് സ്വീകരിച്ചത്...
തിരിച്ച് ഇറങ്ങി വരുമ്പോൾ ഒരു കുപ്പി മിനറൽ വാട്ടറെങ്കിലും കൊടുത്ത് അരികിലേക്ക് ചേർത്ത് പിടിച്ച് ഭാര്യയോട് പറയണം അവനും നീയുമുള്ള ആത്മബന്ധത്തിന്റെ ആഴത്തെക്കുറിച്ച്..!!
മക്കളെ വിളിച്ച് അവരുടെ കൈകളിലേക്ക് പത്തോ അമ്പതോ കൊടുത്ത് ഈ കാശ് അദ്ദേഹത്തിന് കൊടുക്കാൻ പറയണം..!! വളർന്നു വരുന്ന മക്കൾക്കും പാവപ്പെട്ടവരെ സഹായിക്കാനുള്ള പ്രചോദനമാവണം നിങ്ങൾ..!!
പരീക്ഷ കഴിഞ്ഞു ആൻസർ ഷീറ്റിൽ മാർക്കുമായി ചെല്ലുമ്പോൾ ക്ലാസ്സുകളിൽ പറയുന്നതേ ഇവിടേം പറയാനുള്ളൂ ; "ഡോക്ടറും എഞ്ചിനീറും മാത്രം പോരാ, ഉടുപ്പ് തുന്നാനും ഓട്ടോ ഓടിക്കാനും തെങ്ങിൽ കേറാനും മീൻ കൊണ്ട് തരാനും നമ്മുടെ മക്കളെ പഠിപ്പിക്കാനും കേടായ ടീവി നന്നാക്കാനും ഒക്കെ ഇവിടെ ആള് വേണം. " അല്ലെങ്കിൽ വിദേശത്ത് ജോലിയുള്ള നിങ്ങളുടെ നാട്ടിലുള്ള മാതാപിതാക്കൾക്ക് ഒരു നെഞ്ച് വേദന വന്നാൽ താങ്ങിയെടുത്ത് ഹോസ്പിറ്റലിയെത്തിക്കാൻ കാക്കിയിട്ട കൈകളും, മേൽപറഞ്ഞ ആളുകളുമേ അവർക്ക് ആശ്വാസവുമായി ആദ്യം ഓടിയെത്തുകയുള്ളു..!!
പരീക്ഷയിൽ കിട്ടുന്ന മാർക്കിനും അപ്പുറം ജീവിതത്തിൽ നൂറിൽനൂറും മേടിച്ചു പാസ്സായ അവരെ മറന്ന് പോവരുതെന്ന സന്ദേശവുമായി പ്രിയ വായനക്കാരിലേക്ക് ഞാനിത് സമർപ്പിക്കുന്നു..!!
അഭിപ്രായവും നിർദ്ദേശവും, വിമർശനവും, വിലയിരുത്തകളും നിങ്ങൾക്ക് അറിയിക്കാം..!!
✍🏻•••
സ്നേഹത്തോടെ
മുഹമ്മദ് അഷ്റഫ്
കരിങ്കല്ലത്താണി
Videos (show all)
Website
Address
679341