AUP School Nhangattiri

AUP School Nhangattiri

നമ്മുടെ സ്കൂളിലെ പ്രവര്‍ത്തനങ്ങളും ?

Photos from AUP School Nhangattiri's post 04/06/2024

തൃത്താല ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം ഞാങ്ങാട്ടിരി എ.യു.പി സ്കൂളിൽ വെച്ച് നടന്നു.
PTA പ്രസിഡൻ്റ് ശ്രീ. TK ഹരീഷിൻ്റെ അധ്യക്ഷതയിൽ തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. പി.കെ. ജയ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി. അനിൽ കുമാർ, CP മുസ്തഫ (PTA വൈസ് പ്രസിഡൻ്റ്) ശ്രീമതി.ഫർഹാന ഹക്കീം (വാർഡ് മെമ്പർ), ശ്രീമതി.സുബിത, ശ്രീ. മനോജ് ക റോളി, ടി.കെ.വാണി എന്നിവർ പ്രസംഗിച്ചു. ജില്ലാതല ചെസ്സ് ചാമ്പ്യൻഷിപ്പ് നേടിയ രണ്ടാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ തനിഷ്ക്ക് ഇവാൻ വേദയെ വേദിയിൽ വെച്ച് അനുമോദിച്ചു. ഞാങ്ങാട്ടിരി മേക്കാടൻസ് ക്ലബ്ബും 1993-94 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും സ്പോർസർ ചെയ്തുകൊണ്ട് ഗ്രില്ലിട്ട് സംരക്ഷിച്ച ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.PK ജയ നിർവഹിച്ചു. തുടർന്ന് വാവനൂർ തിരുവരങ്കൻ ഫോക്ക് അക്കാദമി അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.

Photos from AUP School Nhangattiri's post 01/06/2024

ഞാങ്ങാട്ടിരി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ SFI കൂട്ടുകാരും , DYFI സുഹൃത്തുക്കളും മഹിളാ അസോസിയേഷൻ പ്രവർത്തകരും ചേർന്ന് പ്രവേശനോത്സത്തിൻ്റെ ഒരുക്കങ്ങളിൽ പങ്കാളികളായി കൊണ്ട് മാതൃകയായി.
തങ്ങളുടെ കൊച്ചനിയൻമ്മാരും അനിയത്തിമാരും പുതിയ അധ്യയന വർഷാരംഭ ദിനമായ ജൂൺ 3 ന് സ്കൂളിലെത്തുമ്പോൾ സ്കൂൾ ആകർഷണീയമാക്കണമെന്ന ആഗ്രഹത്തോടെ PTA അംഗങ്ങൾക്കും അധ്യാപകർക്കും ഒപ്പം മഴയും കാറ്റും ഒന്നും വകവെക്കാതെ ക്ലീനിങ്ങിലും സ്കൂൾ അലങ്കരിക്കുന്നതിലും മുന്നിട്ടിറങ്ങിയ പ്രിയ കൂട്ടുകാരായ ഞാങ്ങാട്ടിരിയിലെ മുഴുവൻ SFI / DYFI / മഹിളാ അസോസിയേഷൻ പ്രവർത്തകർക്കും സ്കൂളിൻ്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

Photos from AUP School Nhangattiri's post 07/05/2024

തനിഷ്ക് ഇവാൻ വേദക്ക് അഭിനന്ദനങ്ങൾ

29/04/2024

LSS, USS ജേതാക്കൾക്ക് അഭിനന്ദനങ്ങൾ

26/03/2024

വിരമിക്കുന്ന അധ്യാപകരുടെ സ്നേഹ സമ്മാനം.....

Photos from AUP School Nhangattiri's post 24/03/2024

ചിൽഡ്രൻസ് പ്ലേ പാർക്ക് തുറന്ന് കിട്ടിയ സന്തോഷത്തിലായിരുന്നു ഇന്ന് ഞാങ്ങാട്ടിരി എ.യു.പി സ്കൂളിലെ കൂട്ടുകാർ

ഇക്കൊല്ലം സ്കൂളിൽ നിന്നും വിരമിക്കുന്ന അവരുടെ പ്രിയപ്പെട്ട ജയശ്രീ ടീച്ചറും ജയകുമാർ മാഷും ഗിരീഷേട്ടനും ചേർന്ന് ഒരുക്കിയ പ്ലേ പാർക്ക് ഇന്ന് കുട്ടികൾക്ക് വേണ്ടി സമർപ്പിക്കുന്ന ദിവസമായിരുന്നു. ഇനി എന്നും പാർക്കിലെ കളി ഉപകരണങ്ങളിൽ കയറി ഉല്ലസിക്കാമെന്ന സന്തോഷത്തിലാണ് കുട്ടികൾ '

മാർച്ച് ഏഴാം തിയ്യതി വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ വെച്ചാണ് വിരമിക്കുന്ന അദ്ധ്യാപകരുടെ വക കുട്ടികൾക്ക് വേണ്ടി ഒരു പ്ലേ പാർക്ക് സ്കൂളിൽ നിർമ്മിക്കാൻ പോകുന്ന വിവരം പ്രഖ്യാപിച്ചത്. പിറ്റെ ദിവസം തന്നെ അതിന്റെ നിർമ്മാണപ്രവർത്തനം ആരംഭിക്കുകയും വളരെ വേഗത്തിൽ പണി പൂർത്തീകരിക്കുകയും ചെയ്തു. നേരത്തെ, വിരമിക്കലിന്റെ ഭാഗമായി ഇവർ 3 പേരും കൂടി കുട്ടികൾക്ക് കളിക്കാനുള്ള സ്പോർട്സ് കിറ്റും സംഭാവന ചെയ്തിരുന്നു. അതും പോരാഞ്ഞ് സ്കൂളിലെ 700 ൽ അധികം വരുന്ന മുഴുവൻ കുട്ടികൾക്കും ഒരു ദിവസം നല്ല സൂപ്പർ ചിക്കൻ ബിരിയാണിയും മറ്റൊരു ദിവസം അടിപൊളി പാലട പ്രഥമനും തയ്യാറാക്കി കൊടുക്കുകയുണ്ടായി. അതിന് പുറമെയാണ് തങ്ങളുടെ സ്നേഹ സമ്മാനമായി മികച്ച രീതിയിലുള്ള വലിയ ചെലവു വരുന്ന പ്ലേ പാർക്ക് കൂടി സ്കൂളിന് സമർപ്പിച്ചത്.

ഹെഡ്മാസ്റ്റർ പി. അനിൽകുമാർ സ്വാഗതം പറയുകയും തൃത്താല AEO PV സിദ്ധിഖ് മാസ്റ്റർ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.നിഷ വിജയകുമാർ മുഖ്യാതിഥിയായി. PTA പ്രസിഡന്റ് ടി കെ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. Pta വൈസ് പ്രസിഡൻ്റ് CP മുസ്തഫ, പ്രസാദ് മാസ്റ്റർ (BPC) എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. 6c യിൽ പഠിക്കുന്ന പവിത്ര എസ് എന്ന കുട്ടി പാർക്ക് യാഥാർത്ഥ്യമാക്കിയ അദ്ധ്യാപകരായ ജയകുമാർ, ജയശ്രി ടീച്ചർ, ഗിരീഷ് കുമാർ എന്നിവർക്കുള്ള ഉപഹാരം സമ്മാനിച്ചു. 1987-88 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് വേണ്ടി ബാച്ച് പ്രതിനിധികളായ ഹുസൈൻ തട്ടത്താഴത്ത് അഷറഫ്, സുധീർ കുമാർ സി.വി എന്നിവർ ചേർന്ന് വിരമിക്കുന്ന മൂന്ന് പേർക്കും ഉപഹാരങ്ങൾ സമർപ്പിക്കുകയുണ്ടായി.

മാതൃകാപരമായ പ്രവർത്തം സ്കൂളിന് വേണ്ടിയും കുട്ടികൾക്കു വേണ്ടിയും നടത്തി കുട്ടികളുടേയും നാട്ടുകാരുടേയും മനസ്സിൽ ഇടം പിടിച്ച ജയശ്രീ ടീച്ചർക്കും ജയൻ മാസ്റ്റർക്കും ഗിരീഷേട്ടനും ഹൃദയത്തിനോട് ചേർത്തു നിർത്തി ഒരു ബിഗ് സല്യൂട്ട്. ♥️

21/03/2024

ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ട ജയകുമാർ മാസ്റ്ററും ജയശ്രീ ടീച്ചറും ഗിരീഷ്കുമാറും ചേർന്ന് കുട്ടികൾക്ക് നൽകുന്ന സ്നേഹ സമ്മാനമായ ചിൽഡ്രൻസ് പ്ലേ പാർക്കിൻ്റെ സമർപ്പണം മാർച്ച് 23 ശനിയാഴ്ച 3 pm ന് നടക്കുന്നു. ഏവർക്കും സ്വാഗതം.

08/03/2024

സ്കൂൾ വാർഷികവും യാത്രയയപ്പും

ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ ആഘോഷിച്ചു. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
പി.കെ ജയ അദ്ധ്യക്ഷയായി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ
എ.കൃഷ്ണകുമാർ, പ്രധാനദ്ധ്യാപകൻ
പി.അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് അംഗം കെ.പ്രീത, ജനകീയ വായനശാല പ്രസിഡണ്ട് എം.പി ശിവശങ്കരൻ,
തൃത്താല എ.ഇ.ഒ പി.വി സിദ്ധിഖ്,
പി.ടി.എ പ്രസിഡൻ്റ് ടി.കെ ഹരീഷ്,
വൈസ് പ്രസിഡൻ്റ് സി.പി മുസ്തഫ, പൂർവ്വ വിദ്യാർത്ഥിയും ഗായികയുമായ രാധിക അശോക്, സ്റ്റാഫ് പ്രതിനിധികളായ എം.താഹിർ, ഗീത, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ഷാബിൻ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരിമിക്കുന്ന പി.എ.ജയകുമാർ, കെ.ജയശ്രീ, കെ.എം ഗിരീഷ് കുമാർ എന്നിവർ മറുപടി പ്രസംഗം നടത്തി.
കെ കൃഷ്ണൻ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
സ്വലേ - swale

Photos from AUP School Nhangattiri's post 08/03/2024

സ്കൂൾ വാർഷികവും യാത്രയയപ്പും

ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ ആഘോഷിച്ചു. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
പി.കെ ജയ അദ്ധ്യക്ഷയായി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ
എ.കൃഷ്ണകുമാർ, പ്രധാനദ്ധ്യാപകൻ
പി.അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് അംഗം കെ.പ്രീത, ജനകീയ വായനശാല പ്രസിഡണ്ട് എം.പി ശിവശങ്കരൻ,
തൃത്താല എ.ഇ.ഒ പി.വി സിദ്ധിഖ്,
പി.ടി.എ പ്രസിഡൻ്റ് ടി.കെ ഹരീഷ്,
വൈസ് പ്രസിഡൻ്റ് സി.പി മുസ്തഫ, പൂർവ്വ വിദ്യാർത്ഥിയും ഗായികയുമായ രാധിക അശോക്, സ്റ്റാഫ് പ്രതിനിധികളായ എം.താഹിർ, ഗീത, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ഷാബിൻ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരിമിക്കുന്ന പി.എ.ജയകുമാർ, കെ.ജയശ്രീ, കെ.എം ഗിരീഷ് കുമാർ എന്നിവർ മറുപടി പ്രസംഗം നടത്തി.
കെ കൃഷ്ണൻ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
സ്വലേ - swale

06/03/2024
06/03/2024

കർമം കൊണ്ട് ഞാങ്ങാട്ടിരിയുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായിത്തീർന്ന ജയൻ മാഷും ജയശ്രീ ടീച്ചറും ഗിരീഷേട്ടനും 'ഔദ്യോഗികമായി' നമ്മുടെ വിദ്യാലയത്തിൻ്റെ പടിയിറങ്ങുകയാണ്.. ഔദ്യോഗികമായി മാത്രം.. അവർക്ക് കൂടുതൽ സജീവവും ക്രിയാത്മകവുമായ നല്ല ദിനങ്ങൾ ആശംസിക്കാനും സ്കൂൾ വാർഷികം ആഘോഷിയ്ക്കാനുമായി സ്കൂൾ മുറ്റത്ത് നമ്മളൊത്തു ചേരുന്നു.. നമ്മളോടൊപ്പം മലയാളത്തിൻ്റെ പ്രിയപ്പെട്ട ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്ര വർമയും..

എല്ലാവർക്കും ഹൃദയപൂർവം സ്വാഗതം

Photos from AUP School Nhangattiri's post 02/03/2024
26/02/2024

ഞാങ്ങാട്ടിരി യു.പി സ്കൂളിലെ മുൻ അധ്യാപികയും സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗവുമായ പ്രിയപ്പെട്ട ഗൗരി ടീച്ചർക്ക് ആദരാഞ്ജലികൾ🙏

Photos from AUP School Nhangattiri's post 17/02/2024

വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പാൾ സുകുമാരൻ നേതൃത്വം കൊടുത്ത ക്യാമ്പിൻ്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ടി.കെ.ഹരീഷിൻ്റെ അദ്ധ്യക്ഷതയിൽ എം.പി. ശിവശങ്കരൻ മാസ്റ്റർ നിർവഹിച്ചു.

Photos from AUP School Nhangattiri's post 10/02/2024

ഞാങ്ങാട്ടിരി യു.പി സ്കൂളിലെ കിഡ്സ് ഫെസ്റ്റിൻ്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായിക ശ്രീമതി. രാധിക അശോക് നിർവഹിച്ചു. പ്രീപ്രൈമറി വിഭാഗം PTA പ്രസിഡൻ്റ് ശ്രീമതി. ജ്യോതി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി. അനിൽകുമാർ, സ്കൂൾ PTA പ്രസിഡൻ്റ് TK ഹരീഷ്, പ്രീത (വാർഡ് മെമ്പർ) പ്രീ പ്രൈമറി ഹെഡ് ദിവ്യ, രശ്മി, സി.വി. സുധീർ കുമാർ, ഷിഹാബ്, സൈനബ, ടി.കെ.വാണി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയും വാർഡ് മെമ്പർ സബിത വിവിധ സ്കോളർഷിപ്പുകളുടെ വിതരണം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Photos from AUP School Nhangattiri's post 05/02/2024

തൃത്താല സബ് ജില്ലാ ഉറുദു അക്കാഡമിക് കൗൺസിൽ സംഘടിപ്പിച്ച സബ്ജില്ലാതല ഫുട്ബോൾ ടൂർണ്ണമെൻ്റിൽ റണ്ണേഴ്സ് അപ്പായ ഞാങ്ങാട്ടിരി യു.പി സ്കൂൾ ടീമിനുള്ള ട്രോഫി കായികാദ്ധ്യാപകൻ ശ്രീ. ജലീൽ മാസ്റ്റർ സമ്മാനിക്കുന്നു.

04/01/2024

സംസ്കൃതം സ്കോളർഷിപ്പ് 2023 - 24 ജേതാക്കൾക്ക് അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Photos from AUP School Nhangattiri's post 21/12/2023

വീണ്ടും LSS സ്കോളർഷിപ്പ് (2022-23) ഒരാൾക്കു കൂടി ലഭിച്ചു. മൃദുല പി. ക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Photos from AUP School Nhangattiri's post 12/12/2023

ജയലക്ഷ്മി ടീച്ചർ അനുസ്മരണം
-----------------------------------
ഞാങ്ങാട്ടിരി എ യു പി സ്കൂളിലെ ഗണിത അദ്ധ്യാപികയായിരുന്ന എം.ജയലക്ഷ്മി ടീച്ചർ അനുസ്മരണ യോഗം സ്കൂൾ അങ്കണത്തിൽ ഷൊർണൂർ എംഎൽഎ പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്രത്തിൽ മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്കായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ എം എൽ എ വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ടി കെ ഹരീഷ് അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം കെ പ്രദീപ്, ടി ഷാജി കുമ്പിടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എം താഹിർ മാസ്റ്റർ സ്വാഗതവും ടി കെ വാണി ടീച്ചർ നന്ദിയും പറഞ്ഞു. വേണു മാസ്റ്റർ, ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന ഗണിത ശില്പശാലക്ക് ചാഴിയാട്ടിരി ജയൻ മാസ്റ്റർ നേതൃത്വം നൽകി.

Videos (show all)

വിരമിക്കുന്ന അധ്യാപകരുടെ സ്നേഹ സമ്മാനം.....
സ്കൂൾ വാർഷികവും യാത്രയയപ്പുംഞാങ്ങാട്ടിരി എ.യു.പി സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും വിവിധ...
കേരളപ്പിറവി ദിനാഘോഷം.PTA പ്രസിഡന്റ് ശ്രീ. ടി.കെ ഹരീഷ്, ശ്രീ. മനോജ് കറോള്ളി, ഹെഡ് മാസ്റ്റർ അനിൽകുമാർ മാസ്റ്റർ എന്നിവർ ചടങ...
https://fb.watch/nF1MF8syfe/?mibextid=RUbZ1f*ഞാങ്ങാട്ടിരി എ.യു.പി.സ്‌കൂളിൽ കലോത്സവം സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായാണ്...
സംസ്കൃത ദിനാഘോഷ സമാപനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും
*കഥാകൃത്തിന്റെ മധുരമേറും മറുമൊഴി*ഏഴാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിൽ പ്രശസ്ത എഴുത്തുകാരനായ ശ്രീ.ടി.പത്മനാഭന്റെ അശ്വതി എന്ന...
സ്വാതന്ത്ര്യദിനാഘോഷം
ജൂൺ 26 ലഹരി വിരുദ്ധ ദിനം
ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ മുൻ അധ്യാപകൻ എസ്. ദാമോദരൻ നമ്പൂതിരി മാസ്റ്റർ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് നൽകിവരാറുള്ള സ്നേഹ ...
*പൂർവ്വ വിദ്യാർത്ഥി കെ.വി. അനീസ് മാട്ടായയുടെ സഹകരണത്തോടെ ഞാങ്ങാട്ടി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശുദ്ധീകരിച്ച കുടി...

Website

Address

Nhangattiri, Kerala
Nhangattiri
679311

Opening Hours

Monday 10:00 - 04:00
Tuesday 10:00 - 04:00
Wednesday 10:00 - 04:00
Thursday 10:00 - 04:00
Friday 09:30 - 04:00