Eminent Homoeo care clinic

Eminent Homoeo care clinic

Develop STRONG Immune System in early ages with HOMOEOPATHY

15/07/2022
07/07/2021
07/07/2021
'അവിടെ ഒരാളിൽ പോലും കോവിഡ് സ്ഥിരീകരിച്ചില്ല'; കോവിഡ് പ്രതിരോധത്തിൽ അദ്‌ഭുതപ്പെടുത്തിയ മരുന 19/05/2021

'അവിടെ ഒരാളിൽ പോലും കോവിഡ് സ്ഥിരീകരിച്ചില്ല'; കോവിഡ് പ്രതിരോധത്തിൽ അദ്‌ഭുതപ്പെടുത്തിയ മരുന സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ മരുന്ന് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഹോംകോ. കേരളത്തിലെ ആയി.....

Photos from Al-Ihsan Homoeo Clinic's post 30/04/2021
10/04/2021

■■■ലോക ഹോമിയോപ്പതി ദിനം

ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. സാമുവൽ ഹനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്.

WHO-യുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ചികിത്സാ ശാസ്ത്രമാണ് ഹോമിയോപ്പതി. ലോകത്തെ ഏകദേശം 80 കോടി ജനങ്ങൾ ആശ്രയിക്കുന്ന ചികിത്സാശാസ്ത്രമായി ഹോമിയോപ്പതി വളർന്നിരിക്കുന്നു. 80 രാജ്യങ്ങളിൽ ഹോമിയോപ്പതി ഒരു ചികിത്സാശാസ്ത്രമായി അംഗീകരിച്ചിരിക്കുന്നു. അവയിൽ 42 രാജ്യങ്ങളിൽ ഹോമിയോപ്പതി തനി ചികിത്സാശാസ്ത്രമായി അംഗീകരിക്കുകയും 28 രാജ്യങ്ങളിൽ ആൾട്ടർനേറ്റീവ് ചികിത്സാരീതിയായി ഉപയോഗിക്കുകയും ചെയ്യുന്നു.

ഡോ.സാമുവൽ ഹാനിമാൻ 1755 ഏപ്രിൽ 10ന് ജർമനിയിലെ മേസൺ നഗരത്തിൽ ജനിച്ചു. 1779ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. അന്ന് നിലവിലുണ്ടായിരുന്ന പ്രാകൃതവും മനുഷ്യത്വരഹിതവുമായ ചികിത്സാരീതികളിൽ മനം മടുത്ത് ചികിത്സാരംഗം ഉപേക്ഷിച്ചു.

1790ൽ വില്യം കല്ലൻറെ വൈദ്യശാസ്ത്ര ഗ്രന്ഥം പരിഭാഷപ്പെടുത്തുന്ന വേളയിൽ സിങ്കോണ എന്ന ഔഷധത്തിൻ്റെ മലേറിയ രോഗം സുഖപ്പെടുത്താനുള്ള കഴിവിനെക്കുറിച്ചുള്ള പരാമർശമാണ് ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനപ്രമാണം രൂപപ്പെടുത്തുവാൻ ഡോ.സാമുവൽ ഹാനിമാനു പ്രേരണയായത്.

തുടര്‍ന്നുള്ള 6 വര്‍ഷങ്ങളില്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രം 1796-ല്‍ അദ്ദേഹം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചു.

“സമം സമേന സാമ്യതേ” എന്ന പ്രകൃതി തത്വം അടിസ്ഥാനമാക്കി രൂപവത്ക്കരിച്ച സിദ്ധാന്തങ്ങളിലൂടെയും അതിന് അനുരൂപകരമായി അദ്ദേഹം വികസിപ്പിച്ചെടുത്ത ഔഷധങ്ങളിലൂടെയും അടുത്ത 47 വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച സമഗ്ര വൈദ്യശാസ്ത്രം എന്ന നിലയിലേക്ക് ഹോമിയോപ്പതിയെ വളര്‍ത്തിയെടുക്കാന്‍ ഡോ. ഹാനിമാന് കഴിഞ്ഞു. രോഗങ്ങളുടെ ഗതിവിഗതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലൂടെ അദ്ദേഹത്തിന് ലഭിച്ച അറിവുകള്‍ ക്രോഡീകരിച്ച് രചിച്ച ഗ്രന്ഥങ്ങള്‍ വൈദ്യ ശാസ്ത്രത്തിലെ അമൂല്യ രത്‌നങ്ങളാണ്.

ഹോമിയോപ്പതി കേരളത്തില്‍:

125 വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്ത്യന്‍ മിഷനറിമാരാണ് കേരളത്തിലെ ഹോമിയോപ്പതി ചികിത്സ പരിചയപ്പെടുത്തിയത്. 1920ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ പടര്‍ന്നുപിടിച്ച കോളറ രോഗം നിയന്ത്രിക്കുന്നതില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രം നല്‍കിയ സംഭാവന ഇതിന്റെ പ്രചാരം വര്‍ദ്ധിക്കുന്നതിന് കാരണമായി. 1928 – ല്‍ ഡോ. എം. എന്‍. പിള്ള അവതരിപ്പിച്ച പ്രമേയം ശ്രീമൂലം അസംബ്ലി അംഗീകരിച്ചതോടെ ഹോമിയോപ്പതി ചികിത്സ നമ്മുടെ നാട്ടില്‍ അംഗീകാരമുള്ള ചികിത്സാ രീതിയായി മാറി. 1943 ല്‍ തിരുവിതാംകൂര്‍ മെഡിക്കല്‍ പ്രാക്ടീണേഴ്‌സ് ബോര്‍ഡ് ആക്ടില്‍ ഉള്‍പ്പെട്ടതോടെ, ഇവിടെ നിലവിലുണ്ടായിരുന്ന മറ്റു ചികിത്സാരീതികള്‍ക്ക്‌ തുല്യമായ അംഗീകാരം ഈ ചികിത്സാ രീതിക്കും ലഭിച്ചു. 1953 ല്‍ തിരുവിതാംകൂര്‍- കൊച്ചി മെഡിക്കല്‍ ആക്ടില്‍ ഹോമിയോപ്പതി ഉള്‍പ്പെടുത്തി. ട്രാവന്‍കൂര്‍ – കൊച്ചി ആക്ട് പിന്നീട് മലബാര്‍ പ്രദേശത്തേക്കൂ കൂടി വ്യാപിപ്പിച്ചു (Kerala adaptation rules – 1956).

ശ്രീ. ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മന്ത്രിസഭയുടെ കീഴില്‍ 1958- ല്‍, കേരളത്തിലെ സർക്കാർ തലത്തിലുള്ള ആദ്യത്തെ ഹോമിയോപ്പതി ഡിസ്പെൻസറി തിരുവനന്തപുരത്ത്‌ കിഴക്കേ കോട്ടയിൽ ആരംഭിച്ചു. ഇന്ത്യയിൽ തന്നെ സർക്കാർ തലത്തിലുള്ള ആദ്യത്തെ ഹോമിയോ ഡിസ്‌പെന്‍സറിയാണ് ഇത്. കേരളത്തില്‍ നിലവില്‍ 18000 അംഗീകൃത ഹോമിയോപ്പതി ഡോക്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍, നിലവില്‍ 659 ഹോമിയോ ഡിസ്‌പെന്‍സറികളും 34 ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 30 ആശുപത്രികള്‍ 25- 100 കിടക്കകള്‍ വീതം ഉള്ളതും, 4 എണ്ണം 10 കിടക്കകള്‍ വീതം ഉള്ളവയുമാണ്. ഇതിനു പുറമെ, NHM പദ്ധതിക്കു കീഴില്‍ 406 ഡിസ്‌പെന്‍സറികളും പട്ടികജാതി മേഖലകളില്‍ 29 SC ഡിസ്‌പെന്‍സറികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഹോമിയോപ്പതിയുടെ പ്രസക്തി:

ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചന പ്രകാരം, ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ സൗഖ്യാവസ്ഥ കൂടിയാണ്. ആരോഗ്യം, രോഗം, രോഗശമനം എന്നീ അവസ്ഥകള്‍ക്ക് ശരീരത്തിന്റെ പരിപാലന പരിപോഷണ പ്രക്രിയകളുടെ നാഥനായ ജീവശക്തിയാണ് അടിസ്ഥാനമെന്ന് ഹോമിയോപ്പതി നിര്‍വചിക്കുന്നു.
രോഗഫലങ്ങളെ ലഘൂകരിക്കുന്നതിലുപരി, വ്യക്തിയുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അതുവഴി രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്തുകയും ചെയ്യുന്ന സമഗ്ര ചികിത്സാ പദ്ധതിയാണ് ഹോമിയോപ്പതി.
200 വര്‍ഷങ്ങള്‍ക്കു മുമ്പ് ജര്‍മ്മനിയില്‍ ഡോ. സാമുവല്‍ ഹാനിമാന്‍, ദീര്‍ഘ കാലത്തെ തന്റെ ഗവേഷണങ്ങള്‍ക്കു ശേഷം വികസിപ്പിച്ചെടുത്തതാണ് ഹോമിയോപ്പതി എന്ന ചികിത്സാശാസ്ത്രം. പൂര്‍ണ്ണ ആരോഗ്യവാനായ ഒരു വ്യക്തിയില്‍ കൃത്രിമമായി രോഗാവസ്ഥ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ ഒരു പദാര്‍ത്ഥം, ഇതേ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു രോഗിക്ക് നല്‍കി അയാളുടെ അസുഖം ഇല്ലാതാക്കുന്ന രീതിയാണ് ഈ ചികിത്സാപദ്ധതിയില്‍ ഉപയോഗിക്കുന്നത്.
Similia Similibus Curentur (‘സാമ്യമായവയെ സാമ്യമായവയാല്‍ ചികിത്സിക്കുക’) എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന സിദ്ധാന്തം.
രണ്ട് ശതാബ്ദ കാലത്തെ ചരിത്രമേ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിനുള്ളൂ എങ്കിലും രോഗചികിത്സാ
രംഗത്തും, രോഗപ്രതിരോധ രംഗത്തും ഹോമിയോപ്പതിയുടെ സാധ്യതകള്‍ വളരെ വലുതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ആധുനികതയുടെ പ്രതീകങ്ങളായ വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലീരോഗങ്ങള്‍ക്കും വന്ധ്യതക്കും ഹോമിയോപ്പതിയിലുള്ള വ്യക്ത്യാധിഷ്ഠിത ചികിത്സ വളരെ ഫലപ്രദമാണ്. ഏറ്റവും കുറഞ്ഞ ചിലവില്‍, പാര്‍ശ്വഫലങ്ങളുടെ ഭീതിയില്ലാതെ സമൂഹത്തിന്റെ എല്ലാ മേഖലയില്‍ ഉള്ളവര്‍ക്കും ഈ ചികിത്സാരീതി അവലംബിക്കാവുന്നതാണ്.

ഡോ.അനീഷ്‌ രഘുവരൻ

11/09/2020

Today in madyamam

06/09/2020
പ്രതിരോധ ശേഷി കൂട്ടാനുള്ള ഹോമിയോ മരുന്നിന് വന്‍ സ്വീകാര്യത 25/07/2020

പ്രതിരോധ ശേഷി കൂട്ടാനുള്ള ഹോമിയോ മരുന്നിന് വന്‍ സ്വീകാര്യത കോഴിക്കോട്: മനുഷ്യന്റെ പ്രതിരോധ ശക്തി കൂട്ടാനുള്ള ഹോമിയോ മരുന്നിന് കോവിഡ് കാലത്ത് ..

10/06/2019

മഴക്കാല ചര്യ
ജീവിത ശൈലി,

മഴക്കാല ജീവിതചര്യമഴക്കാലമെത്തി.

പകര്‍ച്ചപ്പനി ഭീതിവിതച്ചു കടന്നുപോയ കഴിഞ്ഞകാലങ്ങളിലെ ദുരനുഭവങ്ങള്‍ ഇന്നും നമ്മുടെ മുന്നിലുണ്ട്.

എന്നാല്‍ ഉചിതമായ ചില തയ്യാറെടുപ്പുകളിലൂടെ മഴക്കാലത്തെ രോഗഭീതി ഒഴിഞ്ഞ കാലമാക്കാന്‍ നമുക്കാകും.

ഇതിനു വേണ്ടതാകട്ടെ കൃത്യസമയത്തുള്ള ഋതുചര്യാപാലനമാണ്.

ആയുര്‍വേദശാസ്ത്രപ്രകാരം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ഗണ്യമായി കുറഞ്ഞിരിക്കുന്ന കാലമാണ് മഴക്കാലം.

ദഹനവ്യവസ്ഥയ്ക്കും മറ്റനുബന്ധ ശരീരവ്യവസ്ഥകള്‍ക്കും ഉണ്ടാകുന്ന വര്‍ഷകാലകൃതമായ മാറ്റങ്ങളാണ് രോഗസാധ്യതയെ വര്‍ധിപ്പിക്കുന്നത്.

ഒപ്പം മലിനമാക്കപ്പെടുന്ന പരിസ്ഥിതിയും കുടിവെള്ളവും കൂടിച്ചേരുമ്പോള്‍ കേരളം 'കിടപ്പിലാകുന്നു'.

ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ ബാഹ്യകാരണങ്ങളായ രോഗാണുക്കളുമായുള്ള സമ്പര്‍ക്കം പലതരം സാംക്രമിക രോഗങ്ങള്‍ക്കും കാരണമാകുന്നു.

കുട്ടികള്‍, പ്രായമായ വ്യക്തികള്‍, മറ്റസുഖങ്ങള്‍കൊണ്ട് ക്ഷീണിച്ചിരിക്കുന്നവര്‍ എന്നിവരിലാണ് മുകളില്‍പ്പറഞ്ഞ ഋതുചര്യാരോഗങ്ങള്‍ നാശംവിതയ്ക്കുന്നത്.

വിവിധതരം പനികള്‍, ഛര്‍ദ്ദി, വയറിളക്കം, വാതസംബന്ധിയായ സന്ധിരോഗങ്ങള്‍ എന്നിവയാണ് മഴക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടവ.

വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന രോഗപ്രതിരോധ ശക്തിയുമാണ് പ്രധാന വില്ലന്മാര്‍.

അതുകൊണ്ടുതന്നെ പ്രതിരോധത്തിലും പ്രതിവിധിയിലും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

ഉചിതമായ ആയുര്‍വേദ ഔഷധങ്ങള്‍ സേവിച്ച് വയറിളക്കി ശുദ്ധിവരുത്തുക എന്നതാണ് ആദ്യപടി.

ചയാപചയ പ്രക്രിയയുടെ ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഇപ്രകാരമുള്ള ശരീരശോധനയിലൂടെ നിര്‍ഹരിച്ചശേഷം ലഘുവായതും ദഹിക്കുവാന്‍ എളുപ്പമുള്ളതുമായ ആഹാരമാണ് ഉപയോഗിക്കേണ്ടത്.

ഔഷധക്കഞ്ഞികള്‍ എല്ലാംതന്നെ സന്ദര്‍ഭാനുസരണം പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രത്യേകതരം സൂപ്പുകള്‍ മാംസരസങ്ങള്‍ ഇവയെല്ലാംതന്നെ ഈ കാലഘട്ടത്തില്‍ വളരെ ഫലപ്രദമാണ്.

മഴക്കാലത്ത് ദഹനവ്യവസ്ഥയെ കര്‍മക്ഷമമാക്കി നിലനിര്‍ത്തുവാന്‍വേണ്ടി പഞ്ചകോലചൂര്‍ണംപോലെയുള്ള ഔഷധങ്ങള്‍ ഇട്ടു സംസ്‌കരിച്ച ആഹാരം ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്.

ഇതിനോടൊപ്പംതന്നെ രോഗപ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുന്ന ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്‍ണം തുടങ്ങിയവയും നിശ്ചിതകാലം സേവിക്കേണ്ടതുണ്ട്.

ആഭ്യന്തരമായ മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ക്കൊപ്പം എണ്ണതേപ്പ്, വിയര്‍പ്പിക്കല്‍ തുടങ്ങിയവ അനുഷ്ഠിക്കുന്നത് വാതസംബന്ധമായ സന്ധിരോഗങ്ങളുടെ കാഠിന്യത്തെ കുറയ്ക്കുന്നു.

ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ് ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്ത വെള്ളംകൊണ്ടുള്ള കുളിയും വാതരോഗങ്ങള്‍ക്ക് ഹിതകരമാണ്.

മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം തുടങ്ങിയ ഔഷധങ്ങള്‍ ഇട്ടു തിളപ്പിച്ച പാനീയമാണ് ഗുണകരം.

വൈകുന്നേരങ്ങളില്‍ വീടും പരിസരവും അണുവിമുക്തമാക്കാനുതകുന്ന ആയുര്‍വേദ ഔഷധങ്ങള്‍കൊണ്ടു നിര്‍മിച്ച ധൂപനചൂര്‍ണങ്ങള്‍ പ്രയോഗിക്കുന്നതും നല്ലതാണ്.

ജൈവ കൊതുകുനാശിനികള്‍ ഏറെ സുരക്ഷിതമാണ്.

പുകയില കഷായത്തില്‍ വേപ്പെണ്ണയും കര്‍പ്പൂരവും ചേര്‍ത്ത് തയ്യാറാക്കുന്ന ഇത്തരം കൊതുകുനാശിനികള്‍ കൊതുകിന്റെ വംശവര്‍ധനയെ കാര്യക്ഷമമായി തടയുന്നു

health + 11/02/2019

Benefits Of Drinking Water

08/02/2019

3 YEARS...... 🎈🎊

22/01/2019

Eminent homoeo care clinic
consulting time 2 pm -- 6 pm

07/01/2019

ഇന്നു മുതൽ eminent homoeo clinic പരിശോധന സമയം 2മുതൽ 6വരെ ആക്കിയിരിക്കുന്നു

Thyroid Diet - What Foods To Eat And Avoid? 05/12/2017

Thyroid Diet - What Foods To Eat And Avoid? Here are the list of foods to eat and avoid for hypothyroidism and hyperthyroidism with diet charts.

Photos from Medical-Online's post 06/03/2017

Website

Address

Near Old Paral Post Office
Paral
670671