JSOYA ഹൈറേഞ്ച് മേഖല

JSOYA ഹൈറേഞ്ച് മേഖല

Jacobite Syrian Orthodox Youth Association, Angamali Diocese,
Highrange Region

20/11/2022

J S O Y A യുവജന മാസാചരണത്തിൻ്റെ ഭാഗമായി ഹൈറേഞ്ചു മേഖലാ യൂത്ത് അസോസിയേഷൻ്റ നേതൃത്വത്തിൽ 21/11/2022 തിങ്കളാഴ്ച 6 PM ന് അടിമാലി ഗവൺമെൻറ് താലൂക്ക് ഹോസ്പ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തുന്നു

09/11/2022

62 ന്റെ നിറവിൽ പ്രിയ ആബൂൻ

പരിശുദ്ധ സഭയുടെ പ്രതിസന്ധികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ശ്രേഷ്ഠ ബാവായോടൊപ്പം ചേർന്ന് ഞങ്ങളെ സധൈര്യം മുന്നോട്ട് നയിക്കുന്ന മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്കാ അസിസ്റ്റന്റുമായ ഏറെ പ്രിയപ്പെട്ട അഭി. ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയ്ക്ക് ഹൈറേഞ്ച് മേഖല യൂത്ത് അസ്സോസിയേഷന്റെ പിറന്നാൾ ആശംസകൾ ❤️

05/09/2022

*ഒരു ഓണക്കാലം കൂടി വരവായി.*

കോവിഡിന്റെയും പ്രളയത്തിന്റെയും ശക്തികൾ തമ്മിൽ മത്സരിച്ച് മനുഷ്യരെ വലയ്ക്കുമ്പോഴും ഈ ഓണനാളിൽ ഒരു ഓണം ഉണ്ണാൻ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് തിരുമേനിയോട് ചേർന്ന് മേഖല യൂത്ത് അസോസിയേഷൻ ഒറ്റക്കെട്ടായി പള്ളികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പെറുക്കിയെടുത്ത നാണയങ്ങൾ കൂട്ടിവെച്ച് പച്ചക്കറികളും,അരി സാധനങ്ങളും , പായസം കിറ്റ് ഉൾപ്പെടെ ഓണക്കിറ്റ് വിതരണം ചെയ്തു. പള്ളിവാസൽ പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവ വന്ന് ആദ്യമായി വിശുദ്ധ കുർബാന അർപ്പിച്ച സ്ഥലവും, കൂടെ കടന്ന് വന്ന ഒരു റമ്പാന്റെ കബർ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഈ ഓണക്കിറ്റ് വിതരണം ചെയ്യാൻ സാധിച്ചതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു.

അഭിവന്ദ്യ പിതാവ്, വന്ദ്യാ കോറപ്പിസ്കോപ്പാ , അച്ഛന്മാർ, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സെക്രട്ടറി, മെമ്പർമാർ, ഹെൽത്ത് ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർ ,കൃഷി ഓഫീസർ ,ആശ വർക്കർ, ഹൈറേഞ്ച് മേഖല യൂത്ത് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

എല്ലാവർക്കും ഓണാശംസകൾ നൽകി അഭിവന്ദ്യ പിതാവ് എല്ലാവരെയും അനുഗ്രഹിച്ചു. തുടർന്ന് ലക്ഷ്മിയെസ്റ്റേറ്റിലും ഓണക്കിറ്റ് വിതരണം നടത്തി. ഇതിന് സഹകരിച്ച് സഹായിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുന്നു. ഏവർക്കും ഒരായിരം ഓണാശംസകൾ.

31/08/2022

പൊന്നോണം വരവായി..

20/08/2022

ആചര്യേശാ-മശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം.

18/08/2022

ഒരായിരം ജന്മദിനാശംസകള്

17/08/2022

പ്രാർത്ഥനാശംസകളോടെ...

14/08/2022

Happy independence day 🇮🇳

29/07/2022

പ്രാർത്ഥനയോടെ...

26/07/2022

ഹൈറേഞ്ചിന്റെ മണ്ണിലേക്ക്
ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായ്ക്ക് സ്വാഗതം

21/07/2022

യാക്കോബായ സുറിയാനി സഭയുടെ പകരക്കാരന്‍ ഇല്ലാത്ത ശ്രേഷ്ഠാചാര്യന് ജന്മദിനാശംസകൾ❤️

04/06/2022

June 05
environment day

04/06/2022

"ആർക്കും ഞങ്ങൾ ഉച്ചസ്വരത്തിൽ
വാഴട്ടെ മോർ യൂലിയോസ്
പ്രാപിക്കട്ടെ ഭാവുകങ്ങൾ...

02/04/2022

ഹൈറേഞ്ച് മേഖലാ യൂത്ത് അസ്സോസിയേഷൻ പൊതുയോഗം നടത്തി

അടിമാലി ● പരിശുദ്ധ യാക്കോബായ സുറിയാനി സഭ ഹൈറേഞ്ച് മേഖലാ യൂത്ത് അസ്സോസിയേഷൻ പൊതുയോഗം കൂടി 2022-24 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അടിമാലി മേഖല ആസ്ഥാനമായ മൗണ്ട് സെഹിയോൻ അരമനയിൽ നടന്ന പൊതുയോഗത്തിന് മേഖലാധിപൻ മോർ യൂലിയോസ്‌ ഏലിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി.

പൊതുയോഗത്തിൽ താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു.

വൈദീക വൈസ് പ്രസിഡന്റ് - ഫാ. ക്ലീമീസ് എൽദോ ചെങ്ങമനാടൻ
അൽമായ വൈസ് പ്രസിഡന്റ് - എബി എൽദോസ് കണ്ണൻകുളങ്ങര, മുരിക്കുംതൊട്ടി പള്ളി
സെക്രട്ടറി - ജോയി ടി.കെ തെക്കിനേത്ത്, കൂമ്പൻപാറ പള്ളി
ജോ. സെക്രട്ടറി - എബിൻ കോശി കല്ലുംപുറത്ത്, വാളറ
ജോ. സെക്രട്ടറി വനിത - റ്റിനു സാറാ ഏലിയാസ് അറക്കക്കുടി, കോവിൽകടവ്
കേന്ദ്ര കമ്മിറ്റി - അയോണിൻ എബ്രാഹം കണ്ണേക്കാട്ട്, മുരിക്കാശ്ശേരി
കേന്ദ്ര കമ്മിറ്റി വനിത - അപർണ ജോയി
ട്രഷറർ - ജിൻസ് നൈനാൻ മംഗലത്ത്, ചെമ്മണ്ണാർ

കൂടാതെ 7 കമ്മറ്റിയംഗങ്ങളായി
ജോജി ജോയി പടിക്കപ്പ്, പോൾസൺ ബേബി അടിമാലി, എൽദോ കെ. ഷാജി കംബ്ലികണ്ടം, സജിനി ജോൺസൺ തോക്കുപാറ, ബേസിൽ തോമസ് പഴയവിടുതി, ലിജോ പോൾ മുരിക്കുംതൊട്ടി, ക്രിസ്റ്റോ വർഗീസ് മുട്ടുകാട് എന്നിവരും ഓഡിറ്ററായി ബേസിൽ ഇടത്താനി പതിനാലാംമൈൽ പള്ളി എന്നിവരെയും തെരഞ്ഞെടുത്തു.

Videos (show all)

ഹൈറേഞ്ചിന്റെ മണ്ണിലേക്ക് ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായ്ക്ക്  സ്വാഗതം

Website