Alex Jacob

Alex Jacob

I am on a mission to spread financial literacy to the common man.

23/06/2024

ഏതാണ്ട് കഴിഞ്ഞ 5 വർഷത്തോളമായി മ്യൂച്ചൽ ഫണ്ടുകളെക്കുറിച്ചു യൂട്യൂബ് വീഡിയോസ് ചെയ്യുന്ന ഒരാളാണ് ഞാൻ. ഇന്ത്യയിൽ ആദ്യത്തെ മ്യൂച്ചൽ ഫണ്ട് കൊണ്ടുവരുന്നത് 1963 ൽ UTI (Unit Trust of India) ആണ്. അവിടെ നിന്ന് പലർക്കും ഇതുവരെ വണ്ടികിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം. ഇന്ത്യ ഒരു വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമായിട്ടുപോലും ലോകത്തു മ്യൂച്ചൽ ഫണ്ട് നിക്ഷേപം ചെയുന്ന ആളുകൾ ഏറ്റവും കുറവുള്ള ഒരു രാജ്യം കൂടിയാണ് നമ്മളുടേത്.

വ്യകതമായ സാമ്പത്തിക സാക്ഷരത ഇല്ലാത്തതാണ് പ്രധാനമായ കാരണം. ഇങ്ങനെ ഒരു സാദ്ധ്യത ഉണ്ടെന്നു കേട്ടുകേൾവിയുള്ള പലരുടെയും ധാരണ ഇത് ഓഹരിവിപണിയിലെ എന്തോ തട്ടിപ്പാണെന്നാണ്. ഇനിയും ഒരുപാട് ആളുകളിലേക്ക്‌ മ്യൂച്ചൽ ഫണ്ടുകൾ എത്താനുണ്ട്. വെറും 100 പോലും നിക്ഷേപിക്കാവുന്ന രീതിയിൽ മ്യൂച്ചൽ ഫണ്ടുകൾ ഉണ്ടെങ്കിലും പലരിലേക്കും ഈ അറിവ് എത്തിക്കുന്നതിൽ നമ്മൾ അമ്പേ പരാജയം ആണ്.

നിക്ഷേപിക്കുമ്പോൾ ഉണ്ടാകാവുന്ന നഷ്ടസാദ്ധ്യത ആയിരിക്കാം മറ്റൊരു വിഭാഗത്തെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. മ്യൂച്ചൽ ഫണ്ടുകൾ എന്താണെന്നു മനസിലാക്കൻ ശ്രെമിക്കുന്നില്ല എന്നുള്ളതാണ് അതിന്റെ അടിസ്ഥാന കാരണം. ഇനിയെങ്കിലും ചെറിയ രീതിയിൽ നിക്ഷേപിക്കാൻ തുടങ്ങിയില്ലെങ്കിൽ സമ്പത്തു സൃഷ്ടിക്കുന്നതിൽ നമ്മൾ പുറകിലായിരിക്കും.

ചുവടെയുള്ള കണക്കുകൾ പരിശോധിച്ചാൽ മനസിലാകും ഇന്ത്യ എവിടെയാണെന്നു. ഇതിൽ കാണിക്കുന്ന നല്ലൊരു വിഭാഗം ആളുകളും ടാക്സ് ഒഴിവാക്കാൻ വേണ്ടി നിക്ഷേപിച്ചതാണ് എന്നറിയുമ്പോൾ ആണ് യഥാർത്ഥ മ്യൂച്ചൽ ഫണ്ട് നിക്ഷേപകർ എത്രയോ വിരളം ആണ് എന്ന് മനസിലാകുന്നത്.

നിങ്ങളുടെ അഭിപ്രായത്തിൽ എന്തുകൊണ്ടായിരിക്കും ആളുകൾ മ്യൂച്ചൽ ഫണ്ട് പോലെയുള്ള നിക്ഷേപ സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താത്തത് ?

Photos from Kashly's post 23/05/2024
31/03/2024

Happy Easter to All 🐣

The spirit of Easter is all about hope, love, and joyful living. May you have a blessed day!

16/02/2024

കൂടുതൽ പലിശ കൊടുക്കുന്ന മറ്റൊരു സൊസൈറ്റി കഥ.

ഒരിക്കൽ സൊസൈറ്റിയിലെ നിക്ഷേപങ്ങളെക്കുറിച്ചു വീഡിയോ ചെയ്തിരുന്നു ഇതിന്റെ റിസ്‌ക്കിനെ പറ്റിയും റെഗുലേഷനെ പറ്റിയും. അന്ന് സൊസൈറ്റി ജീവനക്കാരുടെ പലരുടെയും ഫോൺ വിളികളും നിരന്തരമായ ശല്യവും കാരണം അന്ന് ആ വീഡിയോ ഡീലീറ്റ് ചെയ്തിരുന്നു.

പണം നഷ്ടപെടാത്തവർ തിരക്കു കൂട്ടരുത് ഇനിയും അവസരങ്ങൾ ഉണ്ടായിരിക്കും !!

13/02/2024

There isn't any better explanation for that 😁

06/02/2024
19/01/2024

സമ്പന്നനും, അതിശക്തനുമായ മിഡാസ് എന്നൊരു രാജാവ് തനിക്ക് ഇനിയും ഏറെ സമ്പത്ത് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. താൻ സ്പർശിക്കുന്നത് എല്ലാം സ്വർണ്ണമായി മാറണം എന്നതായിരുന്നു രാജാവിന്റെ ആഗ്രഹം.

ഈ ആഗ്രഹം ദൈവം സാധിച്ചു കൊടുക്കുകയും രാജാവ് സ്പർശിക്കുന്നതെല്ലാം തന്നെ സ്വർണ്ണമായി മാറുകയും ചെയ്തു. ദൈവം തനിക്ക് നൽകിയ വരതാനത്താൽ തന്റെ സമ്പത്ത് വളരെയേറെ വർദ്ധിച്ചതായി രാജാവ് തിരിച്ചറിഞ്ഞു.

രാജാവ് സ്പർശിക്കുന്നതെല്ലാം സ്വർണ്ണമായി മാറുവാൻ തുടങ്ങിയതിനാൽ അദ്ദേഹത്തിന് ഭക്ഷിക്കുവാനോ ജലപാനം നടത്തുവാനോ സാധിക്കാത്ത അവസ്ഥയുണ്ടായി. അങ്ങനെ തനിക്ക് ലഭിച്ച വരം ശാപമായി മാറിയെന്ന തിരിച്ചറിവുണ്ടായപ്പോൾ രാജാവ് ദൈവത്തിനോട് തനിക്കു നൽകിയ വരം തിരിച്ചെടുക്കുവാൻ ആവശ്യപ്പെടുകയുണ്ടായി.

രാജാവിന്റെ അപേക്ഷ പരിഗണിച്ച ദൈവം നൽകിയ വരം തിരിച്ചെടുക്കുകയും രാജാവ് സാധാരണ ജീവിതത്തിലേക്ക് തിരികെ പോവുകയും ചെയ്തു.

മിഡാസ് രാജാവിനെ പോലെ വളരെ എളുപ്പത്തിൽ കൂടുതൽ സമ്പത്ത് നേടാം എന്ന പ്രലോഭനത്താൽ നമ്മളിൽ പലരും ധൃതിപിടിച്ച് സാമ്പത്തികമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ ചിന്തിക്കാതെ എടുത്ത് ചാടിയെടുക്കുന്ന ഇത്തരം തീരുമാനങ്ങൾ നമ്മളുടെ സാമ്പത്തിക സ്ഥിതിയെ വളരെ മോശമായാണ് ബാധിക്കാറുള്ളത്.

അച്ചടക്കവും, സ്ഥിരതയുമുള്ള ഒരു പ്രവർത്തന ശൈലി പിന്തുടർന്നാൽ മാത്രമേ ദീർഘകാല അടിസ്ഥാനത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നത് എങ്ങനെയാണ്?

1. എത്രവേഗം നിങ്ങൾ നിക്ഷേപിക്കുവാൻ ആരംഭിക്കുന്നുവോ അത്രയും സമയമധികം നിങ്ങളുടെ പണം കോമ്പൗണ്ടിംഗ് ചെയ്യപ്പെടുവാൻ സാഹചര്യം ഒരുങ്ങുന്നു. നിക്ഷേപത്തിൽ കോമ്പൗണ്ടിംഗ് സംഭവിക്കുന്നത് വേഗത്തിലുള്ള മൂല്യവർദ്ധനവിന് സഹായകരമാകുന്നു.

2. തുടർച്ചയായി നിക്ഷേപിക്കുക എന്നത് സമ്പത്ത് സൃഷ്ടിക്കുവാനും ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാനും സഹായിക്കുന്ന മികച്ച രീതിയാണ്. വിപണിയിലെ അരക്ഷിതാവസ്ഥ തരണം ചെയ്യുവാൻ തുടർച്ചയായ നിക്ഷേപത്തിലൂടെ സാധിക്കുന്നതാണ്.

3. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും, റിസ്ക് എടുക്കുവാനുള്ള ശേഷിയും, സാമ്പത്തിക ലക്ഷ്യങ്ങളും പരിഗണിച്ചു മാത്രം മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുക.

4. കൊമ്പൗണ്ടിംഗിന്റെ ഗുണഫലം ലഭ്യമാകണമെങ്കിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപമാണ് ഏക മാർഗ്ഗം. ചില അവസരങ്ങളിൽ വിപണിയിൽ ഇടിവുണ്ടാമ്പോൾ നിക്ഷേപം വിറ്റഴിക്കാനുള്ള പ്രവണത ചിലർക്ക് ഉണ്ടാകാറുണ്ട്. വിപണിയിൽ തുടർച്ചയായി സംഭവിക്കാറുള്ള കയറ്റിറക്കങ്ങളെ കൃത്യമായി മനസ്സിലാക്കുവാനും ധൃതി പിടിച്ചുള്ള വിറ്റഴിക്കലുകൾ ഒഴിവാക്കുവാനും ഒരു നല്ല നിക്ഷേപകൻ ശ്രമിക്കേണ്ടതാണ്.

5. നാം നിക്ഷേപം നടത്തിയ കമ്പനികളുടെ ഓഹരികളിൽ നിന്ന് നിക്ഷേപകർക്ക് ഡിവിഡന്റായി ലഭിക്കുന്ന തുക അതേ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കുവാനായി ഉപയോഗിക്കുന്നത് ഒരു മികച്ച നിക്ഷേപ തന്ത്രമാണ്.

6. സ്ഥിരമായി പോർട്ട്ഫോളിയോ വിലയിരുത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിശ്ചിത ഇടവേളകളിൽ പോർട്ട്ഫോളിയോ വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കുക വഴി നിക്ഷേപകർക്ക് കൂടുതൽ നേട്ടം നേടുവാൻ സാധിക്കുന്നു.

Alex Jacob
Financial Vlogger
https://www.youtube.com/.alexjacob

04/01/2024

പല രീതിയിൽ പണം കൈകാര്യം ചെയ്യാമെങ്കിലും ലോകത്തിൽ തന്നെ ഏറ്റവും അധികം വ്യക്തികൾ വിജയകരമായി നടപ്പിലാക്കിയ മണി മാനേജ്മെന്റ് രീതിയാണ് സിക്സ് ജാർ മണി മാനേജ്മെന്റ് രീതി.

സീക്രട്ട്സ് ഓഫ് ദ മില്യണർ മൈൻഡ് എന്ന പുസ്തകത്തിന്റെ രചയിതാവായ ഹാർവ് എക്കർ മുന്നോട്ടുവെച്ച മണി മാനേജ്മെന്റ് രീതിയാണ് സിക്സ് ജാർ മണി മാനേജ്മെന്റ് രീതി.

1. ഫിനാൻഷ്യൽ ഫ്രീഡം അക്കൗണ്ട് ( സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അക്കൗണ്ട് )

സിക്സ് ജാർ മണി മാനേജ്മെന്റ് രീതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടി മാറ്റിവയ്ക്കുന്ന അക്കൗണ്ട്. നിങ്ങൾക്ക് ലഭ്യമായ ആകെ വരുമാനത്തിന്റെ 10 ശതമാനമാണ് ഈ അക്കൗണ്ടിൽ സൂക്ഷിക്കേണ്ടത്. സ്വത്ത് സമ്പാദിക്കുവാനും സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനുമല്ലാതെ മറ്റൊരാവശ്യത്തിനും ഈ അക്കൗണ്ടിൽ നിന്നും പണം ചെലവഴിക്കരുത്.

2. ലോങ്ങ് ടേം സേവിംഗ്സ് ഫോർ സ്പെൻടിംഗ് ( ചെലവുകൾക്ക് വേണ്ടി ദീർഘകാലയളവിലുള്ള നീക്കിയിരിപ്പ് )

പലപ്പോഴും നമ്മൾ ചെലവുകൾ നടത്തുന്നതിനായി പണം മാറ്റി വയ്ക്കാറില്ല. ഒരു വാഹനം വാങ്ങുക, മൊബൈൽ ഫോൺ സ്വന്തമാക്കുക തുടങ്ങി കുറച്ചധികം പണം ചെലവാകുന്ന കാര്യങ്ങൾ ഒന്നും തന്നെ നാം മുൻകൂട്ടി ആസൂത്രണം ചെയ്ത് അതിനാവശ്യമായ പണം കണ്ടെത്താറില്ല. ധനികരായ വ്യക്തികൾ അവരുടെ ചെലവുകൾ മുൻകൂട്ടി കണ്ട് അതിനായി പണം മാറ്റിവയ്ക്കാൻ ശ്രമിക്കാറുണ്ട് ഇവിടെയും ആകെ വരുമാനത്തിന്റെ 10 ശതമാനം ആണ് മാറ്റിവയ്ക്കേണ്ടത്.

3. എജ്യൂക്കേഷൻ ജാർ ( വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള അക്കൗണ്ട് )

ഒരു വ്യക്തിയുടെ വരുമാനത്തിന്റെ 10 ശതമാനമെങ്കിലും സ്വന്തമായി വിദ്യാഭ്യാസം നേടുവാൻ മാറ്റിവയ്ക്കേണ്ടതാണ്. ഭൂരിഭാഗം വ്യക്തികളും പണം മാറ്റിവയ്ക്കാൻ മടിക്കുന്ന കാര്യമാണിത്. സാമ്പത്തിക പുരോഗതിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിന് ആവശ്യമുള്ള അറിവുകൾ നേടാനായി പണവും സമയവും മാറ്റിവയ്ക്കുവാൻ നിങ്ങൾ തയ്യാറാകണം.

പുസ്തകങ്ങൾ വായിക്കുക, വെബിനാറുകളിലും സെമിനാറുകളിലും പങ്കെടുക്കുക, വീഡിയോകൾ കാണുക, വിദഗ്ധരുടെ ക്ലാസുകൾ കേൾക്കുക തുടങ്ങി പല മാർഗ്ഗങ്ങളിലൂടെ നമുക്ക് അറിവ് വർദ്ധിപ്പിക്കാൻ സാധിക്കും.

4. നെസസിറ്റീസ് ജാർ ( അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയുള്ള അക്കൗണ്ട് )

മാസം തോറുമുള്ള ബില്ലുകൾ, ഭക്ഷണം, വസ്ത്രം തുടങ്ങി ഒരു വ്യക്തിക്ക് ഒഴിച്ചുകൂടാനാകാത്ത എല്ലാ കാര്യങ്ങൾക്കുമുള്ള ചെലവുകൾ കണ്ടെത്തേണ്ടത് ഈ അക്കൗണ്ടിൽ നിന്നാണ്. നിങ്ങളുടെ വരുമാനത്തിന്റെ 55 ശതമാനം ഈ അക്കൗണ്ടിൽ മാറ്റി വയ്ക്കേണ്ടതാണ്.

5. പ്ലേ ജാര്‍ അഥവാ എന്റർടൈൻമെന്റ് ജാർ ( വിനോദത്തിന് വേണ്ടിയുള്ള അക്കൗണ്ട് )

ഒരു വ്യക്തിയുടെ വരുമാനത്തിന്റെ 10 ശതമാനമാണ് ഈ അക്കൗണ്ടിൽ മാറ്റിവെക്കേണ്ടത്. കഠിനാധ്വാനം ചെയ്യുക മാത്രമല്ല ജീവിതത്തിനാവശ്യമായ വിനോദത്തിനായി പണവും സമയവും കണ്ടെത്തേണ്ടത് വ്യക്തികളുടെ മാനസികാരോഗ്യത്തിന് ഒഴിവാക്കാനാകാത്ത കാര്യമാണ്. ഈ അക്കൗണ്ടിലെ പണം ഉപയോഗിച്ച് ആറു മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ വർഷത്തിലൊരിക്കലെങ്കിലും വ്യക്തികളുടെ ഇഷ്ടാനുസരണം വിനോദയാത്ര ഷോപ്പിംഗ് തുടങ്ങി ഏതൊരു കാര്യവും ചെയ്യാവുന്നതാണ്.

6. ഗിവ് ജാർ അഥവാ ഡൊണേഷൻസ് ആൻഡ് ചാരിറ്റി അക്കൗണ്ട് ( ദാനധർമ്മങ്ങൾക്ക് വേണ്ടിയുള്ള അക്കൗണ്ട് )

ഒരു വ്യക്തിയുടെ വരുമാനത്തിന്റെ 5 ശതമാനമാണ് ഈ അക്കൗണ്ടിലേക്ക് മാറ്റി വയ്ക്കേണ്ടത്. കഷ്ടതകൾ അനുഭവിക്കുന്ന പാവപ്പെട്ടവർക്കോ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കോ അല്ലെങ്കിൽ ഏതൊരു മാർഗ്ഗത്തിലൂടെ ആയാലും ഈ അക്കൗണ്ടിലെ പണം ദാനധർമ്മങ്ങൾക്കായി ഉപയോഗിക്കേണ്ടതാണ്.

Alex Jacob

എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കപ്പെടുന്നത് എങ്ങനെയാണ് 31/12/2023

എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കപ്പെടുന്നത് എങ്ങനെയാണ് ?

വിപണിയിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങളിൽ നിന്ന് തങ്ങളുടെ നിക്ഷേപം സുരക്ഷിതമായിരിക്കുവാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ് ഐ പി മാതൃകയിലുള്ള നിക്ഷേപരീതി സഹായിക്കുമെന്ന് കുറേയേറെ നിക്ഷേപകർ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്പത്തികമായ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന ഈ ലോകത്ത് തങ്ങളുടെ സമ്പത്തിന്റെ സംരക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമായി എല്ലാവരും കണക്കാക്കുന്നു.

പലവിധത്തിലുള്ള നിക്ഷേപ മാതൃകകൾ ഇന്ന് നിലവിലുണ്ടെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ സാധ്യതയെന്നത് മ്യൂച്വൽ ഫണ്ടുകൾ തന്നെയാണ്. നിങ്ങൾ അധ്വാനിച്ച് നേടിയ സമ്പത്തിനെ വളർത്തുന്നതിനോടൊപ്പം തന്നെ ആ സമ്പത്തിന് സുരക്ഷിതത്വം നൽകുവാൻ മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം.

എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കപ്പെടുന്നത് എങ്ങനെയാണ് വിപണിയിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങളിൽ നിന്ന് തങ്ങളുടെ നിക്ഷേപം സുരക്ഷിതമായിരിക്കുവാൻ സിസ്റ്റമാറ്റിക് ഇൻവ....

Photos from Alex Jacob's post 07/12/2023

It’s snowing outside ❄️ ⛄️

Photos from Alex Jacob's post 01/12/2023

That’s how the Christmas celebration went in Stockholm with my colleagues

30/11/2023

It’s Christmas time with colleagues at Danske Bank.

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന 5 രഹസ്യങ്ങൾ 20/11/2023

എന്താണ് സാമ്പത്തിക സ്വാതന്ത്ര്യം. സ്വന്തം സാമ്പത്തിക നിലയെ കുറിച്ച് വ്യാകുലപ്പെടാതെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന സ്വാതന്ത്ര്യമാണ് സാമ്പത്തിക സ്വാതന്ത്ര്യം.

ലഭ്യമായ വരുമാനം കൃത്യമായ രീതിയിൽ ആസൂത്രണം ചെയ്യാതെ ചെലവഴിക്കുന്നത് വഴി നാം തന്നെയാണ് നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുവാനായി നാം നമ്മുടെ ജീവിതത്തിൽ പിന്തുടരേണ്ട അഞ്ചു രഹസ്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന 5 രഹസ്യങ്ങൾ എന്താണ് സാമ്പത്തിക സ്വാതന്ത്ര്യം. സ്വന്തം സാമ്പത്തിക നിലയെ കുറിച്ച് വ്യാകുലപ്പെടാതെ ആഗ്രഹങ്ങൾക്കനുസരിച്ച് .....

11/11/2023

ലോൺ എടുക്കാൻ ചെല്ലുമ്പോൾ ആണ് അറിയുന്നത് സിബിൽ സ്കോർ ഇല്ലപോലും അതുകൊണ്ടു ലോൺ നല്കാൻ സാധിക്കില്ല എന്നുള്ള വസ്തുത. പലരും കടന്നുപോയ ഒരു സാഹചര്യം ആയിരിക്കും ഇത്.

സത്യത്തിൽ എന്താണ് സിബിൽ സ്കോർ ഇതെങ്ങനെ കുറഞ്ഞുപോയി ? ഇതിലെങ്കിൽ എന്താ വീടിന്റെ ആധാരമോ സ്വാർണമോ ഒക്കെ ഈടായും തരുന്നില്ലെ പിന്നെ എന്താ ലോൺ തന്നാൽ.. ? ജാമ്യക്കാരനും റെഡിയാണല്ലോ ?

ഒരു കാലത്തു ഈടു മാത്രം നോക്കി ബാങ്കുകൾ ലോൺ തന്നിരുന്ന ഒരു സമയം ഉണ്ടായിരുന്നു.. എന്നാൽ ഇന്ന് തിരിച്ചടക്കാനുള്ള ഒരാളുടെ ശേഷിയാണ് പ്രധാനമായും ബാങ്കുകൾ നോക്കുന്നത് അതില്ലെങ്കിൽ ബാക്കി എല്ലാം അപ്രസക്തം ആണ്. ബാങ്ക് ഏറ്റെടുത്ത ആസ്തികൾ ലേലം വിളിച്ചിരിക്കാനൊന്നും അവർക്കിപ്പോ സമയം ഇല്ല. കിട്ടാകടങ്ങൾ ബാങ്കുകളുടെ NPA (Non Performing Asset) കൂട്ടുന്നു.

ഇന്ന് ഒരാൾക്ക് ലോൺ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അയാളുടെ ക്രെഡിറ്റ് സ്കോർ നോക്കിയാണ് ഇത് ഇന്ത്യയിൽ പ്രധാനമായും ചെയുന്നത് CIBIL എന്ന കമ്പനി ആയതുകൊണ്ടാണ് ഇതിനെ CIBIL സ്കോർ എന്ന് വിളിക്കുന്നതും.

സിബിൽ സ്കോർ കൃത്യമായി നിലനിർത്തുവാനും ആവശ്യാനുസരണം ഉയർത്തുവാനും വിവിധ മാർഗങ്ങളിലൂടെ സാധിക്കും. ക്രെഡിറ്റ് കാർഡ്, ഹൗസിംഗ് ലോൺ പേർസണൽ ലോൺ തുടങ്ങിയവയുടെ തവണകൾ കൃത്യമായി അടയ്ക്കുക എന്നത് ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിലും ഉയർത്തുന്നതിലും പ്രധാന ഘടകമാണ്.

ലോണിന്റെ തവണകൾ മുടങ്ങുന്നത് ക്രെഡിറ്റ് സ്കോറിനെ സാരമായ രീതിയിൽ ബാധിക്കും. ഹൗസിംഗ് ലോൺ, പേഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ് മുഖേനയുള്ള ലോൺ ഇത്തരത്തിലുള്ള ലോണുകളെയെല്ലാം ഒരേ സമയത്ത് എടുക്കുന്നതും സിബിൽ സ്കോറിനെ ബാധിക്കാറുണ്ട്.

750 ഇൽ കവിഞ്ഞ സിബിൽ സ്കോർ വളരെ മികച്ചതും 600 താഴെയുള്ളത് വളരെ മോശമായും കണക്കാക്കപ്പെടുന്നു. സിബിൽ സ്കോർ 600 ഇൽ താഴെയായാൽ ഉയർത്തുക എന്നത് വളരെ സമയമെടുക്കുന്ന കാര്യമാണ്. അതേസമയം 750 നു മുകളിൽ സ്കോർ നിലനിർത്തുവാനും ഉയർത്തുവാനും എളുപ്പവുമാണ്. ക്രെഡിറ്റ് സ്കോറിന് പ്രകടമായ മാറ്റം വരുവാനായി 4 മുതൽ 12 മാസം വരെ സമയം എടുക്കാറുണ്ട്.

വിദ്യാഭ്യാസ ലോണുകൾ കൃത്യമായി തിരിച്ചടക്കാതിരിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ മോശമായ രീതിയിൽ ബാധിക്കുന്നു. ലോണിന് മേലുള്ള മൊറട്ടോറിയം അവസാനിച്ച് വിദ്യാഭ്യാസ ലോണിന്റെ തിരിച്ചടയ്ക്കൽ കാലാവധി ആരംഭിക്കുന്നത് മുതൽ തവണകൾ അടയ്ക്കേണ്ടതാണ്.

അതുകൊണ്ടു വർഷത്തിൽ ഒരിക്കൽ എങ്കിലും സ്വന്തം ക്രെഡിറ്റ് സ്കോർ നോക്കുന്നത് നല്ലതായിരിക്കും. ഇനി ഇതുവരെ സ്വന്തമായി ക്രെഡിറ്റ് സ്കോർ കിട്ടിയില്ലെങ്കിൽ കുറച്ചു നാളത്തേക്കെങ്കിലും ഒരു ക്രെഡിറ്റ് കാർഡ് വാങ്ങി ഉപയോഗിച്ച് ക്ലോസ് ചെയ്താലും മതിയാകും.

✍️Alex Jacob

ലോകത്തിലെ ഏറ്റവും മികച്ച മണി മാനേജ്മെന്റ് രീതി പരിചയപ്പെടാം 08/11/2023

ലോകത്തിലെ ഏറ്റവും മികച്ച മണി മാനേജ്മെന്റ് രീതി പരിചയപ്പെടാം

സമൂഹത്തിലെ വ്യക്തികളെ അവരുടെ കൈവശമുള്ള പണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി വേർതിരിക്കുവാൻ സാധിക്കും. ആവശ്യത്തിന് പണം കൈവശമില്ലാത്തവരായ ദരിദ്ര വിഭാഗം, ആവശ്യത്തിനു മാത്രം പണം കൈവശമുള്ള മധ്യവർഗ്ഗം, ആവശ്യത്തിൽ കൂടുതൽ പണം കൈവശമുള്ള ധനികർ എന്നിങ്ങനെയാണ് വ്യക്തികളെ മൂന്ന് വിഭാഗങ്ങളായി വേർതിരിക്കാനാവുക. മൂന്ന് വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികളും ഒരുപോലെ പിന്തുടരേണ്ട ഒന്നാണ് മണി മാനേജ്മെന്റ് അല്ലെങ്കിൽ പണം കൃത്യമായി കൈകാര്യം ചെയ്യുക എന്നത്.

സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിച്ച് അതിലേക്ക് എത്രയും വേഗം എത്തിച്ചേരുവാൻ പ്രയത്നിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു മണി മാനേജ്മെന്റ് രീതി പിന്തുടരേണ്ടതുണ്ട്. പല രീതിയിൽ പണം കൈകാര്യം ചെയ്യാമെങ്കിലും ലോകത്തിൽ തന്നെ ഏറ്റവും അധികം വ്യക്തികൾ വിജയകരമായി നടപ്പിലാക്കിയ മണി മാനേജ്മെന്റ് രീതിയാണ് സിക്സ് ജാർ മണി മാനേജ്മെന്റ് രീതി.

ലോകത്തിലെ ഏറ്റവും മികച്ച മണി മാനേജ്മെന്റ് രീതി പരിചയപ്പെടാം സമൂഹത്തിലെ വ്യക്തികളെ അവരുടെ കൈവശമുള്ള പണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി വേർതിരിക്കുവാൻ സാധിക്ക...

How to start investing even if you are not rich yet? - Kashly 29/10/2023

Investing is a powerful way to grow your wealth over time. But, you don’t need to be wealthy to start investing.

But initiating investments early, even with a small amount of money, can secure your financial future.

Here are some steps that you can follow:

How to start investing even if you are not rich yet? - Kashly Investing is a powerful way to grow wealth over time. You can start investing even with a small amount of money and secure your future.

മാസം തോറും 10000 രൂപ വരുമാനം നേടുവാൻ നിക്ഷേപം നടത്തേണ്ടത് എങ്ങനെയാണ് 15/10/2023

ജോലി, ബിസിനസ്സ് തുടങ്ങി വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ വ്യക്തികൾ പണം സമ്പാദിക്കാറുണ്ട്. സമ്പാദിക്കുന്ന പണത്തിന്റെ ഒരു ഭാഗം തങ്ങളുടെ ഇഷ്ടാനുസരണം നീക്കിയിരിപ്പായി മാറ്റി വയ്ക്കാനോ, വ്യത്യസ്ത മാർഗ്ഗങ്ങളിലായി നിക്ഷേപിക്കുവാനോ വ്യക്തികൾ തയ്യാറാകാറുണ്ട്.

നിക്ഷേപങ്ങളിലൂടേയും, ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ നീക്കിയിരിപ്പുകൾ സൃഷ്ടിച്ചു കൊണ്ടായാലും മാസം തോറും കൃത്യമായ വരുമാനം ലഭിക്കുന്നതിനായി പ്രായോഗികമായ പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ കൃത്യമായ ആസൂത്രണത്തിലൂടെ ഒരു വ്യക്തിക്ക് മാസം തോറും വരുമാനം നേടുവാൻ സാധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

Read More

മാസം തോറും 10000 രൂപ വരുമാനം നേടുവാൻ നിക്ഷേപം നടത്തേണ്ടത് എങ്ങനെയാണ് ജോലി, ബിസിനസ്സ് തുടങ്ങി വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ വ്യക്തികൾ പണം സമ്പാദിക്കാറുണ്ട്. സമ്പാദിക്കുന്ന പണത്തിന്റ....

Photos from Alex Jacob's post 06/09/2023

One of the best Japanese Lunch 🍱 in town!

05/09/2023

This post has made my day. It took me over 10 years to learn the financial wisdom that I have right now. I have been trying to spread financial literacy to the common man for the last 3 years along with my full-time job.

I have thousands of negative comments and criticism under most of my videos. Only very few people truly appreciate the value that they get from my channel. All free information is not always cheap! try to educate yourself for a better tomorrow.

Regards,
Alex Jacob

Note: I am not a financial advisor. I do not suggest/provide investment tips.

23/08/2023

I really appreciate the hard work, perseverance and love towards making Chandrayaan 3 to a great & successful mission!

Kudos to the whole ISRO team! you made us proud again on this world. We made a history 🇮🇳

Now we set a new benchmark and lets continue achieve greater heights!

18/08/2023

ക്രെഡിറ്റ് കാർഡിന് ഇത്രയും പലിശ ഉണ്ടെങ്കിൽ പിന്നെ എന്തിനെടുക്കണം ?

ഈയിടെ ഒരാൾ യൂട്യൂബിൽ ചോദിച്ചതാണ്. കൃത്യമായി തിരിച്ചു അടച്ചില്ലെങ്കിൽ ഏകദേശം 48% വരെ വാർഷിക പലിശ കൊടുക്കേണ്ടി വരുന്ന ഒരുതരം ലോൺ ആണ് ക്രെഡിറ്റ് കാർഡ് ( Revolving Credit ). എന്നാൽ അത് ശരിയായി ഉപയോഗിക്കാൻ അറിഞ്ഞാൽ ഒരു പലിശയും കൂടാതെ നമുക്കു ക്രെഡിറ്റിനെ ഉപയോഗിക്കാം.

സാധാരണ 30 മുതൽ 50 ദിവസം വരെ നമുക്കു പലിശ ഇല്ലാതെ പണം റോൾ ചെയ്യാൻ ഇത് മതിയാകും. പല എമർജൻസി സാഹചര്യങ്ങളിലും നമുക്കു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ സാധിക്കും.

കാർഡ് ഉപയോഗിക്കുമ്പോൾ കിട്ടുന്ന ക്രെഡിറ്റ് പോയ്ന്റ്സ് പ്രൊഡക്ടുകളും സെർവീസുകളും വാങ്ങാൻ ഉപയോഗിക്കാം. എയർപോർട്ട് ലോഞ്ച് മുതൽ പല മുഖ്യ ബ്രാൻഡുകളുമായി payback കാർഡ് ബന്ധിപ്പിച്ചു ഒരുപാട് ഡിസ്‌കൗണ്ട് നേടാം. ഇതിനായി ഒരിക്കലും ക്രെഡിറ്റ് കാർഡ് വാങ്ങരുത്. കയ്യിൽ ഇല്ലാത്ത പണം ക്രെഡിറ്റ് കാർഡിൽ ചെലവിടുന്നത് നല്ല ഒരു രീതിയല്ല.

സിബിൽ സ്കോർ ഇല്ലാത്തവർക്കും, സിബിൽ സ്കോർ കുറഞ്ഞു ഇരിക്കുന്നവർക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും പറ്റും. ശ്രെദ്ധിച്ചില്ലെങ്കിൽ ഇതിനേക്കാൾ പ്രശനക്കാരനായ ലോൺ വേറെ ഇല്ല!

Alex Jacob
Financial Vlogger

Can mutual funds make you rich? - Kashly 16/08/2023

Can mutual funds make you rich? - Kashly Mutual funds help to build wealth. Regular investment, reinvestment of dividends and diversification can lead to financial prosperity.

സ്ഥിരവരുമാനക്കാരല്ലാത്ത വ്യക്തികൾ പാലിക്കേണ്ട സാമ്പത്തിക ശീലങ്ങൾ 15/08/2023

🎯 സ്ഥിരവരുമാനക്കാരല്ലാത്ത വ്യക്തികൾ പാലിക്കേണ്ട സാമ്പത്തിക ശീലങ്ങൾ

സ്ഥിരവരുമാനം ഉള്ളവർക്കും സ്ഥിരവരുമാനം ഇല്ലാത്തവർക്കും വരുമാന ലഭ്യതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും അവരുടെ ജീവിത ചെലവുകൾ ഒരുപോലെ തന്നെയാണ്. വീടിന്റെ വാടക, ഫോൺ ബില്ല്, വാട്ടർ ബില്ല്, കരണ്ട് ബില്ല്, പലചരക്ക് സാധനങ്ങൾ തുടങ്ങി എല്ലാവിധത്തിലുമുള്ള ജീവിത ചെലവുകൾ എല്ലാ മാസവും മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കും. കൃത്യമായി മാസ വരുമാനം ലഭിക്കുന്ന വ്യക്തികൾക്ക് തുടർച്ചയായി വരുന്ന ചെലവുകൾക്ക് പണം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ സ്‌ഥിരവരുമാനക്കാരല്ലാത്ത വ്യക്തികൾ പല സാഹചര്യങ്ങളിലും ഇത്തരം ചെലവുകൾക്കായി പണം കണ്ടെത്തുവാൻ ബുദ്ധിമുട്ടാറുണ്ട്.

പണം ലഭ്യമാകുന്ന അവസരങ്ങളിൽ കണക്കില്ലാതെ ചെലവഴിക്കുകയും മേൽപ്പറഞ്ഞ ചെലവുകൾക്ക് പണം കണ്ടെത്തുവാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ സ്ഥിരവരുമാനമില്ലാത്ത വ്യക്തികൾ പേഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ്, തുടങ്ങിയ മാർഗ്ഗങ്ങളെ ആശ്രയിച്ചാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. അനായാസേന ലഭിക്കുന്ന ഉയർന്ന പലിശ നിരക്കുള്ള ഇത്തരം ലോണുകളെ ആശ്രയിക്കുന്നത് വളരെയധികം ബാധ്യതകൾ സൃഷ്ടിക്കുകയും പിന്നീട് ഇവർ വലിയ കടക്കെണിയിൽ അകപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യാറുണ്ട്.

അതുകൊണ്ട് സ്ഥിരവരുമാനമില്ലാത്ത വ്യക്തികൾ അവരുടെ സാമ്പത്തിക കാര്യങ്ങൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തെങ്കിൽ മാത്രമേ അവർക്ക് സാമ്പത്തികമായ പുരോഗതി സാധ്യമാവുകയുള്ളൂ. വളരെ ഉയർന്ന വരുമാനം ലഭിച്ചാൽ പോലും കൃത്യമല്ലാത്ത ഇടവേളകളിൽ വരുമാനം ലഭിക്കാത്തതുകൊണ്ട് ചെലവുകൾ ആസൂത്രണം ചെയ്ത് നടത്തുവാനായി ഇങ്ങനെയുള്ളവർ പാലിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

Read Full Blog

സ്ഥിരവരുമാനക്കാരല്ലാത്ത വ്യക്തികൾ പാലിക്കേണ്ട സാമ്പത്തിക ശീലങ്ങൾ സ്ഥിരവരുമാനം ഉള്ളവർക്കും സ്ഥിരവരുമാനം ഇല്ലാത്തവർക്കും വരുമാന ലഭ്യതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും അവരുടെ ജീ....

എന്തുകൊണ്ട് നിങ്ങൾ ഒരു സംരംഭകനാകണം 10/08/2023

സമൂഹത്തിലെ ബഹുഭൂരിപക്ഷം വ്യക്തികളും റിസ്ക് എന്ന വാക്ക് ചേർത്ത് വായിക്കുന്നത് ഒരു ബിസിനസ്സ് ആരംഭിക്കുക അല്ലെങ്കിൽ ബിസിനസ്സ് കൈകാര്യം ചെയ്യുക എന്നതിലാണ്.

പൊതുവായ ധാരണ പോലെ ഒരു സംരംഭകനാവുക എന്നത് റിസ്കുള്ള കാര്യം തന്നെയാണ് എന്നാൽ ഒരു സംരംഭകൻ ആകാതിരിക്കുന്നതിലെ റിസ്ക് എന്താണെന്ന് പലരും ചിന്തിക്കാൻ ഇടയില്ലാത്ത ഒരു കാര്യമാണ്.

ലോകത്തിലെ ഏതൊരു സമൂഹത്തെ നിരീക്ഷിച്ചാലും നമുക്ക് മനസ്സിലാവുക ആ സമൂഹത്തിലെ 70 ശതമാനത്തോളം വ്യക്തികൾ ശമ്പള വരുമാനക്കാരായിരിക്കും. മാസം തോറും കൃത്യമായി ശമ്പളം ലഭിക്കുന്ന സ്ഥിര വരുമാനക്കാരും ദിവസക്കൂലിയ്ക്കായി ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും. തൊഴിലുടമയോ, ജോലി ചെയ്യുന്ന സ്ഥാപനമോ നൽകുന്ന ഏക വരുമാന സ്രോതസ്സിനെ ആശ്രയിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ് ഇത്തരം വ്യക്തികൾ.

എന്നാൽ ഒരു ബിസിനസ്സുകാരന്റേയോ, സംരംഭകന്റേയോ സാമ്പത്തിക സ്ഥിതി പരിശോധിച്ചാൽ അവർ ഒന്നിൽ കൂടുതൽ വരുമാന സ്രോതസ്സുകളെ ആശ്രയിച്ചു മുന്നോട്ട് പോകുന്നതായി നമുക്ക് നിരീക്ഷിക്കുവാൻ സാധിക്കും. കോവിഡ് പോലെ ലോകത്തെ ആകെ നിശ്ചലമാക്കിയ മഹാമാരി കടന്നു വന്നപ്പോൾ സാധാരണക്കാരായ വ്യക്തികളുടെ ഏക വരുമാന സ്രോതസ്സ് നിലയ്ക്കുന്ന സാഹചര്യമുണ്ടാവുകയും സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങൾ പോലും നിർവ്വഹിക്കുവാൻ സാധാരണക്കാർ കഷ്ടപ്പെടുന്ന സാഹചര്യവും നമ്മൾ കണ്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തെ മാത്രം ആശ്രയിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതാണോ അല്ലെങ്കിൽ വ്യത്യസ്ത വരുമാന സ്രോതസ്സുകളെ സൃഷ്ടിച്ച് ഒരു സ്വയം സംരംഭകനാകുന്നതാണോ ശരിയായ റിസ്ക് എന്ന് നാം പുനഃശ്ചിന്തനം നടത്തേണ്ടത്.

മുഴുവൻ ബ്ലോഗ് വായിക്കാം

എന്തുകൊണ്ട് നിങ്ങൾ ഒരു സംരംഭകനാകണം സമൂഹത്തിലെ ബഹുഭൂരിപക്ഷം വ്യക്തികളും റിസ്ക് എന്ന വാക്ക് ചേർത്ത് വായിക്കുന്നത് ഒരു ബിസിനസ്സ് ആരംഭിക്കുക അല്ലെ....

ക്രെഡിറ്റ് കാർഡ് ബില്ല് എങ്ങനെ കൃത്യമായി മനസ്സിലാക്കാം 31/07/2023

💰ക്രെഡിറ്റ് കാർഡ് ബില്ല് എങ്ങനെ കൃത്യമായി മനസ്സിലാക്കാം ?

കൊമേഴ്സ് വെബ്സൈറ്റുകൾ വിപണി കീഴടക്കുന്ന ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം വ്യക്തികൾക്കും സ്വന്തമായി ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിലും അത് കൃത്യമായ രീതിയിൽ ഉപയോഗിക്കുവാൻ പലർക്കും അറിയില്ല എന്നതാണ് വാസ്തവം.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച ശേഷം കാർഡിന്റെ ബില്ല് ലഭ്യമാകുമ്പോൾ ആ ബില്ല് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും എങ്ങനെ പണം അടയ്ക്കണമെന്നും പണമടയ്ക്കേണ്ട അവസാന തീയതി അല്ലെങ്കിൽ ഡ്യൂ ഡേറ്റ് എന്നാണെന്നും പലർക്കും മനസ്സിലാക്കുവാൻ സാധിക്കാറില്ല.

പ്രത്യേകിച്ച് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്ന തുടക്കക്കാരിൽ പലരും അത് കൃത്യമായ രീതിയിൽ ഉപയോഗിക്കാതെ സാമ്പത്തിക നഷ്ടം സംഭവിക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.

അടിസ്ഥാനപരമായി ക്രെഡിറ്റ് കാർഡ് എന്നത് ഒരു ക്രെഡിറ്റ് കാർഡ് കമ്പനി നിങ്ങൾക്ക് നൽകുന്ന കാലാവധി നിശ്ചയിച്ചിട്ടുള്ള ഒരു പ്രത്യേക തരത്തിലുള്ള ലോൺ തന്നെയാണ്.

അതായത് ക്രെഡിറ്റ് കാർഡ് മുഖേന നമ്മൾ ഒരു ലോൺ എടുക്കുന്നു, ആ ലോൺ തുക അവർ നിശ്ചയിച്ച കാലപരിധിക്കുള്ളിൽ പൂർണ്ണമായി അടച്ചു തീർക്കുകയാണെങ്കിൽ ഒരു നിശ്ചിത കാലാപരിധിയിലേയ്ക്ക് തുടർന്നും ആ ലോൺ തുക നമുക്ക് ഉപയോഗിക്കുവാനായി ലഭ്യമാകുന്നു.

മറ്റു ലോണുകളിൽ നിന്നും ക്രെഡിറ്റ് കാർഡിനെ വ്യത്യസ്തമാക്കുന്നത് കമ്പനി നൽകിയിരിക്കുന്ന കാലയളവിനുള്ളിൽ ക്രെഡിറ്റ് കാർഡിൽ നിന്നും ഉപയോഗിച്ച ലോൺ തുക നിങ്ങൾ തിരിച്ചടയ്ക്കുകയാണെങ്കിൽ ഇവിടെ നിങ്ങൾക്ക് ഒരു രൂപ പോലും പലിശയായി നൽകേണ്ടി വരുന്നില്ല എന്നതാണ്.

ക്രെഡിറ്റ് കാർഡ് ബില്ല് എങ്ങനെ കൃത്യമായി മനസ്സിലാക്കാം ഇ കൊമേഴ്സ് വെബ്സൈറ്റുകൾ വിപണി കീഴടക്കുന്ന ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം വ്യക്തികൾക്കും സ്വന്തമായി ക്രെഡിറ....

Why is financial literacy the key to empowering women? - Kashly 24/07/2023

🤷🏻‍♀️ Why is financial literacy the key to empowering women?

In the modern world, the importance of financial literacy is increasing. Everyone should know its importance. It plays a crucial role in bridging the gender wealth gap.

Wealth accumulation has posed many challenges for women. If you are a woman, you may also face these kinds of situations. But, financial knowledge can empower you to achieve your financial goals.

Let us see why financial literacy is the key to empowering women.

Why is financial literacy the key to empowering women? - Kashly Financial literacy will empower women by helping them to achieve financial freedom. It will reduce gender disparities and create wealth.

നെപ്പോളിയൻ ഹിൽ നൽകുന്ന പാഠങ്ങൾ 20/07/2023

സ്വപ്രയത്നത്താൽ സാമ്പത്തികമായി വളരെ ഉയർന്ന നിലയിലെത്തി നിൽക്കുന്നവരിൽ പലരും, സാമ്പത്തിക വിദഗ്ധരായ വ്യക്തികളും, സാമ്പത്തിക രംഗത്തെ മികച്ച എഴുത്തുകാരും വളരെ ആഴത്തിൽ വായിക്കുകയും അപഗ്രഥിക്കുകയും ചെയ്തിട്ടുള്ള പുസ്തകമായിരിക്കും നെപ്പോളിയൻ ഹില്ലിന്റെ തിങ്ക് ആൻഡ് ഗ്രോ റിച്ച് എന്നത്.

സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട പല മികച്ച രചനകളും തയ്യാറാക്കിയിരിക്കുന്നത് നെപ്പോളിയൻ ഹില്ലിന്റെ ഈ പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്.

ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് തിങ്ക് ആൻഡ് ഗ്രോ റിച്ച്. ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന പതിമൂന്ന് വിജയമന്ത്രങ്ങളിൽ തിരഞ്ഞെടുത്ത അഞ്ച് എണ്ണം വിശദമായി പരിശോധിക്കാം.

നെപ്പോളിയൻ ഹിൽ നൽകുന്ന പാഠങ്ങൾ സ്വപ്രയത്നത്താൽ സാമ്പത്തികമായി വളരെ ഉയർന്ന നിലയിലെത്തി നിൽക്കുന്നവരിൽ പലരും, സാമ്പത്തിക വിദഗ്ധരായ വ്യക്തിക.....

എസ് ഐ പി ആയി നിക്ഷേപിക്കുവാനുള്ള വ്യത്യസ്ത രീതികൾ പരിചയപ്പെടാം 17/07/2023

✅ SIP ആയി നിക്ഷേപിക്കുവാനുള്ള വ്യത്യസ്ത രീതികൾ !!

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന നല്ലൊരു ശതമാനം വ്യക്തികൾക്കും എസ് ഐ പി, എസ് ടി പി, എസ് ഡബ്ലിയു പി എന്നിങ്ങനെയുള്ള ചുരുക്കപ്പേരുകൾ വളരെ പരിചിതമാണ് എന്നാൽ എസ് ഐ പി തന്നെ പലവിധത്തിൽ വിപണിയിൽ ലഭ്യമാണ് എന്ന കാര്യം പലർക്കും പുതിയ അറിവായിരിക്കും.

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്ന വ്യക്തികളിൽ 90 ശതമാനം വ്യക്തികളും പെർപെച്വൽ എസ് ഐ പിയിൽ ആയിരിക്കും നിക്ഷേപം നടത്തുന്നത്.

വ്യത്യസ്ത തരത്തിലുള്ള എസ് ഐ പി മാതൃകകൾ നിലവിലുണ്ടെങ്കിലും നിങ്ങൾക്ക് സേവനം നൽകുന്ന മ്യൂച്വൽ ഫണ്ട് പ്ലാറ്റ്ഫോമുകളിലും കമ്പനികളിലും അതിനുള്ള അവസരം ലഭ്യമാകണമെന്നില്ല. സെറോദ, ഗ്രോ ആപ്പ് തുടങ്ങിയ മൊബൈൽ ആപ്പുകളിൽ ലഭ്യമായ എസ് ഐ പി രീതികളേക്കാൾ കൂടുതൽ എസ് ഐ പി മാതൃകകൾ ലഭ്യമാകുന്നത് ഒരു മ്യൂച്വൽ ഫണ്ട് അഡ്വൈസറുടെ മേൽനോട്ടത്തിൽ അസറ്റ് മാനേജ്മെൻറ് കമ്പനികൾ വഴി നിക്ഷേപം നടത്തുമ്പോഴാണ്.

നിലവിൽ വിപണിയിൽ ലഭ്യമായ വ്യത്യസ്ത തരം എസ് ഐ പികളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

എസ് ഐ പി ആയി നിക്ഷേപിക്കുവാനുള്ള വ്യത്യസ്ത രീതികൾ പരിചയപ്പെടാം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന നല്ലൊരു ശതമാനം വ്യക്തികൾക്കും എസ് ഐ പി, എസ് ടി പി, എസ്  ഡബ്ലിയു പി എന്നിങ്ങനെയു.....

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 13/07/2023

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ⁉️

മ്യൂച്വൽ ഫണ്ടിൽ നീണ്ട കാലയളവിൽ നിക്ഷേപം നടത്തി മികച്ച നേട്ടം നേടുന്ന വ്യക്തികൾ ആയിരുന്നാൽ പോലും തങ്ങളുടെ നിക്ഷേപം പിൻവലിക്കുന്ന സമയത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്താതെ വലിയ നഷ്ടം വരുത്തി വയ്ക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.

അതുപോലെ തന്നെ വിദേശത്ത് ജോലി ചെയ്യുന്ന സമയത്ത് എൻ ആർ ഐ എന്ന നിലയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയ വ്യക്തികൾ തിരിച്ച് നാട്ടിലെത്തി ഏറെ നാളുകൾക്കു ശേഷം തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ചില നിയമപരമായ കാരണങ്ങളാൽ അവരുടെ നിക്ഷേപം പിൻവലിക്കുവാൻ ബുദ്ധിമുട്ടാറുണ്ട്.

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ സംബന്ധിച്ച് നിക്ഷേപം ആരംഭിക്കുമ്പോൾ ഒരു നിക്ഷേപകൻ പുലർത്തുന്ന ജാഗ്രത ആ നിക്ഷേപം പിൻവലിക്കുമ്പോഴും അത്യാവശ്യമാണ്. മ്യൂച്വൽ ഫണ്ടിൽ നിന്ന് നിക്ഷേപം പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മ്യൂച്വൽ ഫണ്ടിൽ നീണ്ട കാലയളവിൽ നിക്ഷേപം നടത്തി മികച്ച നേട്ടം നേടുന്ന വ്യക്തികൾ ആയിരുന്നാൽ പോലും തങ്ങളുടെ നിക.....

കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നിക്ഷേപിക്കേണ്ടത് എങ്ങനെയാണ് 10/07/2023

✅ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നിക്ഷേപിക്കേണ്ടത് എങ്ങനെയാണ് ?

ഇന്ത്യയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിനെ സംബന്ധിച്ച് അവർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് കുടുംബത്തിലെ കുട്ടികളുടെ പഠനത്തിനു വേണ്ടിയായിരിക്കും.

പല വ്യക്തികൾക്കും അവരുടെ വരവ് ചെലവ് കണക്കുകൾ വിലയിരുത്തുന്ന സമയത്ത് അവരുടെ ശമ്പളത്തിന്റെ നല്ലൊരു ശതമാനം സ്കൂൾ, കോളേജ് ഫീസായി നൽകേണ്ട അവസ്ഥയാണുള്ളത്.

ഉത്തരവാദിത്വമുള്ള ഒരു മാതാവ് അല്ലെങ്കിൽ പിതാവാണ് നിങ്ങളെങ്കിൽ നിങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുവാനായി ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീമമായ ചെലവ് നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കാത്ത രീതിയിൽ കണ്ടെത്തേണ്ടത് അനിവാര്യമായ കാര്യമാണ്. അതിനുവേണ്ടി നിങ്ങൾ കൈക്കൊള്ളേണ്ട ചില സാമ്പത്തികപരമായ നടപടികൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നിക്ഷേപിക്കേണ്ടത് എങ്ങനെയാണ് ഇന്ത്യയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിനെ സംബന്ധിച്ച് അവർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് കുടുംബത്തിലെ കുട്ട....

Videos (show all)

Celebrating Midsummer in Sweden 🇸🇪
How to make passive income in a structured way
Financial Freedom Roadmap
Income source of the rich people
Mens Underwear Index and Economic Recession
Mutual Fund Redemption Process Explained in Malayalam
Mutual Fund Investment Process
Risk is like fire | Risk Management
6 Most Popular Asset Allocation Strategies
Financial Freedom for Women
💡Start SIP for your kids through mutual funds.
Investment returns and investor returns

Website