DYFI Edakkunnam

DYFI Edakkunnam

ഒന്നിക്കാം നാടിനായി.....����

01/05/2021

#ഇടതിനൊപ്പം......
#ഉറപ്പാണ്

24/04/2021

#നമുക്കൊരുമിച്ച്_മുന്നേറാം_ഈ_മഹാമാരിയെ_തകർക്കാൻ

Photos from DYFI Edakkunnam's post 18/02/2021

ബഹുമാനപെട്ട മാവേലിക്കര MLA മുൻപാകെ, അമ്പലത്തിനാൽ ജങ്ഷനിലെ രാത്രികാല യാത്ര സുഗമമാക്കുന്നതിനായി, ജങ്ഷനിൽ അടിയന്തരമായി മിനി മാസ് ലൈറ്റ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിച്ചുകൊണ്ടു,

" പ്രതീക്ഷ " PSC ക്ലാസിന്റെ ഉദ്‌ഘാടന വേളയിൽ, ഇടക്കുന്നം DYFI യൂണിറ്റ് നൽകിയ നിവേദനത്തിൽ കാലതാമസം കൂടാതെ അദ്ദേഹം നടപടികൾ കൈകൊള്ളുകയും, അതിൽ വാർഡ് മെമ്പറും നൂറനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ശോഭാ സുരേഷ്, നിർമാണനടപടികൾ വളരെപ്പെട്ടെന്ന് ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായി, ഇന്ന്( 18-02-2021)അമ്പലത്തിനാൽ ക്ഷേത്ര മൈതാനത്ത് മിനി മാസ് ലൈറ്റിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നു.

പ്രിയങ്കരനായ R.Rajesh MLA യ്ക്കും
മെമ്പർ ശോഭാ സുരേഷിനും അഭിവാദ്യങ്ങൾ..❣️

#നാടിനുംനാട്ടാർക്കുമൊപ്പംഎന്നെന്നുംDYFi

31/01/2021

നൽകിയ വാഗ്ദാനങ്ങളിൽ ഒന്നു കൂടെ ഇന്ന് പൂർത്തീകരിച്ചു.
ഒരുപക്ഷേ കൂട്ടത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം.
കൂടെ നിന്ന, സഹായിച്ച എല്ലാ നല്ലവരായ സഖാക്കൾക്കും നന്ദി...🖤

പൊള്ളയായ വാഗ്ദാനങ്ങളിലല്ല...., പ്രവൃത്തിയിലാണ് കാര്യമെന്ന് നാം ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുന്നു..💪💪

ലാൽ സലാം സഖാക്കളെ...!

14/01/2021

നൂറനാട് ഗ്രാമപഞ്ചായത്ത് - വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ട സഖാവ്. ശോഭാ സുരേഷിന് അഭിവാദ്യങ്ങൾ..👏👏

09/01/2021

ഇന്നത്തെ താരം പൊതുമരാമത്ത് മന്ത്രി സഖാവ് ജി.സുധാകരൻ തന്നെ ആണ്.. 😍

540 പാലങ്ങൾ.. ‼️

മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെയും, പൊതുമരാമത്ത് മന്ത്രി സഖാവ് ജി.സുധാകരന്റെയും നേതൃത്വത്തിൽ ഈ ഇടതു സർക്കാർ നിർമ്മിക്കുന്ന പാലങ്ങളുടെ എണ്ണം ആണിത്..

വിശ്വസിക്കാൻ ആവുന്നില്ല അല്ലെ.. ❓

🌹 44 പുഴകളുള്ള, കായലുകളുള്ള കേരളത്തിൽ, ജനങ്ങളുടെ സഞ്ചാരം സുഗമമാക്കാൻ നിർമിക്കുന്ന 540 പാലങ്ങൾ എന്നത് റെക്കോർഡ് ആണ്..

🌹 ഇവയിൽ 250 ൽ അധികം പാലങ്ങൾ സർക്കാർ നാടിന് സമർപ്പിച്ചിട്ടുണ്ട്..

ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതിയ പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്..

പ്രതിപക്ഷം തകർക്കാൻ നോക്കുന്ന കിഫ്ബി (KIIFB) ഫണ്ടിങ്ങിൽ ഇതിനോടകം പല വമ്പൻ പാലങ്ങളുടെയും നിർമ്മാണങ്ങൾക്ക് അംഗീകാരമായിട്ടുണ്ട്.

പുതിയ പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചതു മാത്രമല്ല വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഒട്ടേറെ പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനുമായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണനേട്ടത്തില്‍ പ്രധാനമാണ്.

🌹 റോഡിനു വീതി കൂട്ടാൻ 35 വർഷമായി താൻ താമസിച്ചിരുന്ന സ്വന്തം കിടപ്പാടം കൊടുക്കാൻ സന്നദ്ധനായി ജനങ്ങൾക്ക് മാതൃക കാണിച്ച സഖാവ് ജി.സുധാകരൻ.. പുന്നപ്ര തൂക്കുകുളത്തെ വീടാണ് ദേശീയ പാത വീതി കൂട്ടി നാലുവരിയാക്കാനായി മന്ത്രി വിട്ടുകൊടുത്തത്..

http://bit.ly/3ovUW6H

🌹 പൊതുമരാമത്ത് വകുപ്പിൽ സഖാവ് ജി.സുധാകരൻ ഈ 4.5 കൊല്ലം കൊണ്ട് ഉണ്ടായ വികസനങ്ങളുടെ മൂന്നു ഭാഗങ്ങൾ ആണ് താഴെ..

🌹 പൊതുമരാമത്ത് (പാർട്ട് 1)

https://m.facebook.com/story.php?story_fbid=10157180564817127&id=622302126

🌹 പൊതുമരാമത്ത് (പാർട്ട് 2)

https://m.facebook.com/story.php?story_fbid=10157195429942127&id=622302126

🌹 പൊതുമരാമത്ത് (പാർട്ട് 3)

https://m.facebook.com/story.php?story_fbid=10157235173262127&id=622302126

🌹വൈറ്റില പാലത്തെ കുറിച്ചും മറ്റും സഖാവ് ജി.സുധാകരന്റെ 19 മിനിട്ട് ഉള്ള ഈ വാക്കുകൾ കേൾക്കേണ്ടത് തന്നെയാണ്

http://bit.ly/2XnH5U4

💥 ഇടതുപക്ഷ സർക്കാർ നിർമ്മിക്കുന്ന 540 പാലങ്ങളെ കുറിച്ചുള്ള വീഡിയോ ആദ്യ കമന്റിൽ ഉണ്ട്.. കാണേണ്ട ഒന്നാണ്..



©

09/01/2021

പച്ചയ്ക്ക് പറഞ്ഞാൽ " തലയുയർത്തി കൊച്ചി..!! " 👌

08/01/2021

പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.

പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് കേരളം ഈ പദ്ധതി നടപ്പാക്കുന്നത്. പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.

©

07/01/2021

കരുത്തോടെ മുന്നോട്ട് ...!! 💪

Photos from DYFI Edakkunnam's post 04/01/2021

പ്രതീക്ഷയുടെ ഉത്ഘാടന ചടങ്ങിൽ നിന്നു.

മവേലിക്കരയുടെ ജനപ്രിയനായ MLA ആർ. രാജേഷ് പ്രതീക്ഷ - സൗജന്യ psc പഠന സംരംഭം ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ. തുഷാര, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ബൃന്ദ , നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ സുരേഷ്, പ്രതീക്ഷ കോ- ഓർഡിനേറ്റർ മിഥുൻ എന്നിവർ വേദിയെ അഭിസംബോധന ചെയ്തു.

30/12/2020

പ്രിയരേ,
നമ്മുടെ നാട്ടിലെ യുവതലമുറയുടെ ഉന്നമനത്തിനായി, ഒരു സർക്കാർ ജോലിയെന്ന അവരുടെ സ്വപ്നത്തിനു ചിറകു പകരാനായി,
DYFI ഇടക്കുന്നം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
സൗജന്യ PSC പഠന ക്ലാസ്സുകൾ ഉടൻ ആരംഭിക്കുന്നു.

താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക...

Contact : 8281982743, 7907987273

28/12/2020

അഭിമാന നിമിഷം !!

" ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ " എന്ന സവിശേഷതയോടെ സഖാവ് ആര്യാ രാജേന്ദ്രൻ തിരുവന്തപുരം കോർപറേഷന്റെ അധികാരമേറ്റു.
🖤

20/12/2020

https://m.facebook.com/story.php?story_fbid=217971663260877&id=106037707787607

കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 25 ദിവസമായി കർഷക പ്രക്ഷോഭം തുടരുകയാണ്. പതിനായിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന ഈ പ്രക്ഷോഭത്തിനിടയിൽ 33 കർഷകരാണ് മരണപ്പെട്ടിരിക്കുന്നത്. അതിശൈത്യം തുടരുമ്പോൾ പോലും കർഷകർക്കനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. പകർച്ച വ്യാധികൾ പടരാനുള്ള സാധ്യതകളുണ്ടെന്ന ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പും കേന്ദ്രസർക്കാർ മുഖവിലക്കെടുത്തിട്ടില്ല.

കർഷക പ്രക്ഷോഭത്തിലെ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചുകൊണ്ട് ഇന്ന് രാജ്യത്തുടനീളം സംയുക്ത കർഷകപ്രക്ഷോഭ സമിതി അനുശോചന പരിപാടികൾ സംഘടിപ്പിച്ചു. കേരളത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പരിപാടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേരള കർഷക സംഘം ജനറൽ സെക്രട്ടറിയുമായ സ. കെ എൻ ബാലഗോപാൽ പങ്കെടുത്തു.

18/12/2020

ശരികേടുകളെ തിരുത്തുക തന്നെ വേണം...!
ഇതു ഗുജറാത്തല്ല, മതേതര കേരളമാണ്.. ഇനി മറക്കരുത് !

അഭിമാനമാണീ പ്രസ്ഥാനം 💪

Photos from DYFI Edakkunnam's post 06/12/2020

ജനപ്രിയ ❤️

അതു വെറും ഭംഗി വാക്കാണെന്നു എതിര്കക്ഷികൾ പോലും പറയുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് വലിയ പിന്തുണയാണ് ജനങ്ങൾക്കിടയിൽ പ്രത്യേകിച്ചു യുവാക്കൾക്കിടയിൽ സഖാവ് ശോഭാ സുരേഷിന് ലഭിയ്ക്കുന്നത്.

നാടിനും നാട്ടാർക്കും സുപരിചിതമായ മുഖം എന്നതിലുപരി അഭിനന്ദനാർഹമായ നേതൃത്വപാടവവും വ്യക്തമായ കാഴ്ചപ്പാടും സഖാവിനെ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു.

ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ എതിരാളികളുടെ ശക്തികേന്ദ്രങ്ങളിൽ പോലും സ്വാധീനമുറപ്പിക്കാനായത് അവരെ ഇപ്പോളെ പരാചിതരാക്കിയിരിക്കുന്നു.

ഒരു സാധാരണക്കാരിയിൽ നിന്നു ശക്തയായ പൊതുപ്രവർത്തകയിലേക്കും പ്രാസംഗികയിലേക്കുമുള്ള സഖാവിന്റെ മാറ്റമാണ് കഴിഞ്ഞ നാളുകളിൽ ഇടക്കുന്നം കണ്ടത്.

കൂട്ടത്തിലൊരാൾ എന്ന പരിഗണന ജനങ്ങൾ തരുന്നതും അവരുടെ പ്രതീക്ഷകളും ആശംസകളും ആവോളം പങ്കുവെക്കുന്നതും ഒരിക്കലും വെറുതെയാവില്ല..!!

വിജയം സഖാവിന് തന്നെ ❤️

04/12/2020

ഇടതുപക്ഷം ഹൃദയപക്ഷം...❤️

02/12/2020

ചുണ്ടുകളിൽ പുഞ്ചിരി പടർത്തി, മനസ്സുകളിൽ ഇടം നേടി മുന്നോട്ട്...💪

18/11/2020

സഖാവ്. ശോഭാ സുരേഷ് വരണാധികാരിക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു...!
💪🖤

16/11/2020

എഴുപതിലും തളരാത്ത പോരാട്ടവീര്യത്തോടെ....💪

ബ്ലോക്ക് പഞ്ചായത്തു സ്ഥാനാർഥി ബൃന്ദയോട് തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ആരായുന്ന ഇടക്കുന്നത്തെ മുതിർന്ന വനിതാ സഖാവ് തുളസിയമ്മ 🖤

#ഇനിയുംഇവിടംഇടതുപക്ഷം

15/11/2020

നമ്മുടെ ഓരോ വോട്ടും സഖാവ്. ശോഭാ സുരേഷിന് 💪💪💪
#ഇനിയുംഇവിടംഇടതുപക്ഷം

13/11/2020

കോവിഡ് കാലത്തും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ മറ്റൊരു സംസ്ഥാനം കാണാൻ സാധിക്കില്ല. സൗജന്യ കിറ്റ് കൊടുക്കുന്നതിനൊപ്പം ഒന്നര ലക്ഷം കുടുംബങ്ങൾക്ക് റേഷൻ കാർഡും ഈ കാലയളവിൽ കേരളം വിതരണം ചെയ്തു

11/11/2020

എൽഡിഎഫ്‌ സർക്കാരിന്റെ ജനകീയ പദ്ധതിയായ കെ ഫോണിന്റെ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്) നിർമാണ പ്രവർത്തനങ്ങൾക്ക്‌ ആലപ്പുഴ ജില്ലയിൽ തുടക്കമായി. ബിപിഎൽ കുടുംബങ്ങൾക്കു പുറമേ സർക്കാർ ഓഫീസുകൾ ആശുപത്രികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ അതിവേഗ ഇന്റർ നെറ്റ്‌ എത്തിക്കുന്നതാണ്‌ കെ ഫോൺ പദ്ധതി. ജില്ലയിലെ 2,45,030 ബിപിഎൽ കുടുംബങ്ങൾക്ക്‌ കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ്‌ ലഭിക്കും. മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും.
ഈ സംവിധാനം വഴി ഫോണും കേബിൾ ടിവിയും കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും ഒരേസമയം പ്രവർത്തിപ്പിക്കാനാകും. കെഎസ്ഇബി, കേരള സ്റ്റേറ്റ് ഇന്റസ്ട്രിയൽ ഇൻഫ്രാസ്‌ട്രക്ചറൽ ലിമിറ്റഡ്, സർക്കാർ എന്നിവചേർന്നുള്ള കേരള ഫൈബർ ഒപ്റ്റിക്കൽ ലിമിറ്റഡിനാണ് പദ്ധതിച്ചുമതല.

ആദ്യ ഘട്ടം അരൂർ–-പുന്നപ്ര
അരൂർ മുതൽ ഇടപ്പോൺ വരെയുള്ള കെഎസ്‌ഇബിയുടെ ഹൈ ടെൻഷൻ പ്രസരണ ലൈനുകളിൽ കെ ഫോണിന്റെ മുഖ്യ കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ്‌‌ ജില്ലയിൽ ആരംഭിച്ചത്‌. ഇതിനായി ഓപ്‌റ്റിക്കൽ പവർ ഗ്രൗണ്ട്‌ കേബിൾ (ഒപിജിഡബ്ല്യു) ആണ്‌ ഉപയോഗിക്കുന്നത്‌. ആദ്യ ഘട്ടത്തിൽ അരൂർ മുതൽ പുന്നപ്ര വരെയാണ്‌ കേബിൾ വലിക്കുക. ചേർത്തലയിലെ വാരനാട്‌, പഴംകുളം, കാളികുളം ഭാഗത്താണ്‌ ഇപ്പോൾ പണി‌. രാവിലെ എട്ടുമുതൽ വൈകീട്ട്‌ 6.30 വരെയാണ്‌ ജോലി‌. ഒരു ദിവസം ശരാശരി മുക്കാൽ കിലോമീറ്റർ കേബിൾ വലിക്കും.
മിന്നലിൽ നിന്ന്‌ സംരക്ഷണം ലഭിക്കാൻ ടവറുകളുടെ ഏറ്റവും മുകളിലൂടെ സ്ഥാപിച്ചിട്ടുള്ള കേബിൾ മാറ്റിയാണ്‌ ഒപിജിഡബ്ല്യു വലിക്കുന്നത്‌‌. ഒരു കേബിളിൽ 48 ഓപ്‌റ്റിക്കൽ ഫൈബർ വയറുകളുണ്ട്‌. ഇതിൽ 24 എണ്ണം കെ ഫോണിനാണ്‌. ശേഷിക്കുന്നത്‌ കെഎസ്‌ഇബിക്കും. ലൈൻ ഓഫ്‌ ചെയ്യാതെ, വൈദ്യുതി തടസ്സം ഒഴിവാക്കി ട്രാക്ഷൻ മെഷ്യൻ ഉപയോഗിച്ചാണ്‌ ഈ അലൂമിനിയം അലോയ്‌‌ കേബിളുകൾ സ്ഥപിക്കുന്നത്‌.

റോഡു കുഴിക്കാതെ കേബിൾ
സബ്സ്റ്റേഷൻ വരെ വലിക്കുന്ന ഒപിജിഡബ്ല്യുയിൽ നിന്ന്‌ നെറ്റ് കണക്‌ഷനുള്ള കേബിൾ കെഎസ്ഇബിയുടെ വിതരണ ശൃംഖലയിലെ തൂണുകൾ വഴി വീടുകളിലും ഓഫീസുകളിലും എത്തിക്കും. ഇതിനായി പ്രാദേശിക ഏജൻസികളെ ചുമതലപ്പെടുത്തും. ലൈൻ വലിക്കുന്നത്‌ കെഎസ്‌ഇബി പോസ്റ്റുകൾ വഴിയായതിനാൽ റോഡ്‌ കുഴിക്കേണ്ടതില്ല.
കേബിൾ ശൃംഖല പൂർത്തിയാകുന്ന മുറയ്ക്ക് നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററുമായി ബന്ധപ്പെടുത്തി ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്ന്‌ കെഎസ്‌ഇബി എക്സിക്യൂട്ടീവ്‌ എൻജിനിയർ (പ്രസരണം) എസ്‌ ബി സുരേഷ്‌കുമാർ അറിയിച്ചു. നിശ്ചയിച്ച സമയത്തു തന്നെ പണി പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

04/11/2020

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഡി വൈ.എഫ്. ഐ മുൻ സംസ്ഥാന ട്രഷററും സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവുമായ സ. പി ബിജു (42) അന്തരിച്ചു,കോവിഡ് ചികിത്സയിലായിരുന്നു, ഹൃദയഘാതം ആണ് മരണകാരണം,
#ആദരാഞ്ജലികൾ ...

13/08/2020

പ്രിയ കെ. കെ. മോഹനൻ സഖാവിന് ആദരാഞ്ജലികൾ...!
താങ്ങും തണലുമായി കൂടെ നിന്നു പകർന്നു തന്ന ആത്മവിശ്വാസവും അറിവും ആ മറക്കാനാവാത്ത ഓർമകളും എക്കാലവും കൂടെയുണ്ടാകും..!!

Photos from DYFI Edakkunnam's post 22/07/2020

ഇടക്കുന്നത്തെ S.N.D.P മന്ദിരത്തിന് നേരെയുള്ള സാമൂഹിക വിരുദ്ധരുടെ ആക്രമണം നാമേവരേയും ഏറെ അസ്വസ്ഥമാക്കിയതായിരുന്നല്ലോ. എല്ലാ അഭ്യൂഹങ്ങൾക്കും ആരോപണ-പ്രത്യാരോപണങ്ങൾക്കും ശേഷം ഇന്ന് ( 22/07/2020) പ്രസ്തുത വിഷയത്തിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുണ്ടായി.

ഇടക്കുന്നത്തെ ബിജെപി-RSS ന്റെ സജീവ പ്രവർത്തകനാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രതി പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ ഇടക്കുന്നത്തെ രാഷ്ട്രീയ-സാമുദായിക രംഗത്തെ പിടിച്ചുലയ്ക്കാൻ കെൽപ്പുള്ള വാർത്തകൾ നമുക്കു പ്രതീക്ഷിക്കാം എന്നു വേണം അനുമാനിക്കാൻ.

ഇടക്കുന്നത്തെ സാമുദായിക സംഘടനകളെ തമ്മിലടിപ്പിച്ചു തിരഞ്ഞെടുപ്പിൽ സാഹചര്യങ്ങൾ അനുകൂലമാക്കൻ ബിജെപി-ബി ഡി ജെ എസ് സഖ്യം നടത്തിയ ഈ നിലവാരം കുറഞ്ഞ പ്രവർത്തി അവസാനം അവരേത്തന്നെ പ്രതിക്കൂട്ടിൽ ആക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇനിയും ഇത്തരം സാംസ്കാരിക ശൂന്യമായ പ്രവർത്തികൾ ഇത്തരക്കാരിൽ നിന്നു പ്രതീക്ഷിക്കുക..., ജാഗ്രത പുലർത്തുക.

കൊറോണയേക്കാൾ മാരകമാണ് ഇവരുടെ ഉള്ളിലെ വിഷം..

06/07/2020

സന്തോഷത്താലും അഭിമാനത്താലും നിറഞ്ഞ മനസ്സുമായാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇടക്കുന്നം DYFI യൂണിറ്റിനെ സംബന്ധിച്ചിടത്തോളം ഈ ദിവസം ഏറ്റവും പ്രാധാന്യമേറിയതാണ്.

കഴിഞ്ഞ 17 ദിവസത്തെ ഇടക്കുന്നത്തെ DYFI പ്രവർത്തകരുടെ പരിശ്രമത്തിന് ഫലപ്രാപ്തി കൈവന്നിരിക്കുന്ന ഈ ദിവസം, ഇനിയങ്ങോട്ടുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്ന ഊർജം ചെറുതല്ല.

ജൂണ് 17 നു നടന്ന ചർച്ചയിൽ, എങ്ങനെ സ്വന്തമായി ആരെയും ആശ്രയിക്കാതെ ഓണ്ലൈൻ പഠനസഹായത്തിനുള്ള തുക കണ്ടത്താൻ കഴിയും എന്ന പ്രസക്തമായ ചോദ്യം ഉയർന്നു വരികയും, അഭിപ്രായങ്ങൾ പലതിനെയും പരിഗണിച്ച ശേഷം ഏറ്റവും ഉചിതം എന്നു തോന്നിയ സോപ്പ്പൊടി നിർമ്മാണത്തിൽ ചർച്ച പര്യവസാനിക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവങ്ങളിൽ തന്നെ അതുമായി മുന്നോട്ട് പോകാൻ ധാരണയായെങ്കിലും സംരംഭത്തിനുള്ള മൂലധനം ഒരു കീറാമുട്ടിയായി മാറിയപ്പോൾ, ചോദിക്കാതെ തന്നെ ധനസഹായം നൽകിയ ഇടക്കുന്നം വാർഡ് മെമ്പർ കൂടിയായ സഖാവ്. ചന്ദ്രൻ, സഖാവ്. സഞ്ജു എന്നിവർ നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല

അവരിൽ നിന്ന് ലഭിച്ച മൂലധനം ഉപയോഗിച്ചു സോപ്പുപൊടി നിർമ്മാണത്തിനുള്ള സാമഗ്രികൾ വാങ്ങി, സോപ്പുപൊടി സൗകര്യപ്രദമായി നിർമ്മിക്കാൻ സ്ഥലം അന്വേഷിച്ചു നടന്നപ്പോൾ സ്വന്തം വീടിന്റെ ഒരു ഭാഗം അതിനായി വിട്ടു തന്ന സഖാവ്. ശരത്തിനെയും തൂക്കം അളക്കാനായി കടയിലെ ഇലക്ട്രോണിക് വെയിങ് മെഷീൻ വിട്ടുനൽകിയ സഖാവ്. ഗൗതം ഗോപിയെയും ഒരിക്കലും മറക്കാനാവില്ല. നമ്മുടെ DYFI യൂണിറ്റ് അംഗങ്ങൾ പഠനത്തിനും ജോലിക്കുമിടയിൽ സമയം കണ്ടെത്തി ഉത്സാഹിച്ചു നിന്നപ്പോൾ സോപ്പുപൊടി നിർമാണം എന്ന വലിയ ഘട്ടം നിസ്സാരമായി പൂർത്തിയാക്കാനായി. നിർമ്മാണത്തിനിടയിൽ സഹായങ്ങൾ വാഗ്ദാനം ചെയ്ത, പുരോഗതിയാന്വേഷിച്ച പ്രവാസി സഖാക്കളും പിന്തുണയോടെ കൂടെത്തന്നെയുണ്ടായിരുന്നു.

പായ്ക്കിങ്ങും ലേബലിങ്ങും ഒക്കെ കഴിയുംവിധം ഗംഭീരമായി തന്നെ നിർവഹിച്ചു വില്പനയ്ക്കിറങ്ങുമ്പോൾ , തുറന്നു പറഞ്ഞാൽ ഒരല്പം ആശങ്കയിൽ തന്നെയായിരുന്നു ഏവരും.

കൊറോണ എന്ന പ്രതിസന്ധിയിൽ പകച്ചു ഒരു രാജ്യം തന്നെ വിറങ്ങലിച്ചു നിൽക്കുന്ന സമയത്ത് ദിവസക്കൂലിക്കാരായ സാധാരണക്കാർ കൂടുതലുള്ള ഇടക്കുന്നം പോലൊരു ചെറിയ ഗ്രാമത്തിൽ, ആളുകൾക്ക് സഹകരിക്കാൻ മനസ്സുണ്ടെങ്കിലും സാമ്പത്തികം അനുവദിക്കാത്ത വേളയിലാണ് ഇത്തരം ഒരു സംരംഭം എത്രത്തോളം വിജയമാകും എന്ന ഉത്കണ്ഠയോടെ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ 60 പായ്ക്കറ്റ് സോപ്പുപൊടിയുമായി ഞങ്ങൾ വിൽപ്പനയ്ക്കിറങ്ങിയത്.
പക്ഷെ ഞങ്ങളുടെ എല്ലാ മുൻധാരണകളെയും കാറ്റിൽപ്പറത്തി ഇരുകൈകളുമായാണ് ഇടക്കുന്നം നിവാസികൾ ഞങ്ങളുടെ ഉദ്ധ്യമത്തെ വരവേറ്റത്. വില്പനയ്ക്കിറങ്ങി 2 മണിക്കൂറിനുള്ളിൽ തന്നെ 60 പായ്ക്കറ്റുകളും വിൽക്കാൻ കഴിഞ്ഞു എന്ന യാഥാർഥ്യത്തിൽ തന്നെയുണ്ട് പറഞ്ഞതൊന്നും അതിശയോക്തിയല്ലായെന്നതിനുള്ള തെളിവ്.

ആദ്യഘട്ടത്തിന്റെ വിജയം ഇവിടെ പങ്കുവെച്ചതിനെ തുടർന്ന് DYfI തെക്കു മേഖലാ കമ്മിറ്റി സെക്രട്ടറി സഖാവ്. രാഹുലും തെക്കു മേഖലാ കമ്മിറ്റി പ്രസിഡന്റും, പുതുപ്പള്ളികുന്നം യൂണിറ്റു ഭരവാഹിയുമായ സഖാവ് വിപിനും രണ്ടാം ഘട്ടത്തിലെ സോപ്പുപൊടി വാങ്ങി അതാത്‌ മേഖലകളിൽ വിതരണം ചെയ്യാമെന്നറിയിക്കുകയും തുടർന്ന് രണ്ടാം ഘട്ടത്തിലെ 35 ഓളം പായ്ക്കറ്റുകൾ അങ്ങനെ വിൽപന നടത്തി സഹായിക്കുകയും ചെയ്തു.
മൂന്നാംഘട്ടവും മേൽപ്പറഞ്ഞപോലെ ഒരുപാട് സഹായങ്ങളാൽ സമ്പന്നമായിരുന്നു. പുതുപ്പള്ളികുന്നം തെക്ക് DYFI യൂണിറ്റ് സെക്രട്ടറി
സ. ദിലീപും വാർഡ് മെമ്പർ സ. നരേന്ദ്രനും, ഇടക്കുന്നം ബ്രാഞ്ച് സെക്രട്ടറി കെ കെ മോഹനനും അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരുകളാണ്. വിട്ടുപോകരുതാത്ത പേരുകളിൽ വരുന്നതാണ് ഇടക്കുന്നത്തെ തൊഴിലുറപ്പ് പ്രവർത്തകർ. അവർ ഈ ഒരു ആവശ്യം അറിയിച്ചപ്പോൾ നൽകിയ പിന്തുണ എക്കാലവും ഓര്മിക്കപ്പെടേണ്ടതാണ്. അവരെയും നന്ദിപൂർവ്വം ഈ നിമിഷം ഓർക്കുന്നു.

വിജയകരമായ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും പിന്നിട്ട് ഒരു TV വാങ്ങാനുള്ള തുക സ്വരുക്കൂട്ടനായി എന്നറിഞ്ഞ ആ നിമിഷം ഓരോ യൂണിറ്റ് അംഗത്തിനും തിരിച്ചറിവിന്റേത് കൂടിയായിരുന്നു. അവനവന്റെ കഴിവിലുള്ള വിശ്വാസവും സംഘടാനാ ബോധവും ഊട്ടിയുറപ്പിയ്ക്കാൻ അതിനായി.

അധികം വൈകാതെ തന്നെ സഖാവ്. മുകുന്ദന്റെ സഹായത്തോടെ TV വാങ്ങാനും ഇന്നലെ വൈകുന്നേരം തന്നെ അത് ഏറ്റവും അർഹരായവരുടെ കൈകളിൽ എത്തിക്കാനും നമുക്കു കഴിഞ്ഞു.

ഇന്ന് വൈകുന്നേരം സ. സുനിലിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ കേബിൾ നെറ്റ്വർക്ക് വഴി സൗജന്യമായി ആ വീട്ടിൽ കേബിൾ കണക്ഷനും നൽകാൻ നമുക്കായി.
കേബിൾ കണക്ഷന്റെ കാര്യം വാർഡ് മെമ്പർ സ. N. ചന്ദ്രൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞ ഉടൻ തന്നെ തന്നാലാവുന്ന എല്ലാ സഹായവും ചെയ്യാം എന്ന് അദ്ദേഹം അറിയിക്കുകയും അപ്രകാരം ഒട്ടും കാലതാമസം കൂടാതെ അക്കാര്യം നിർവഹിക്കുകയും ചെയ്തു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ജീവനക്കാർക്കും നന്ദി പറഞ്ഞാൽ അത് കുറഞ്ഞു പോകുക തന്നെ ചെയ്യും.

തിരെഞ്ഞടുപ്പ് മുന്നിൽ കണ്ടു വോട്ടിന് വേണ്ടി മറ്റു പലരും നടത്തുന്ന പ്രഹസനം പോലെയാവാതെ, 100% അർഹതയുള്ളവർക്ക് നമ്മുടെ പരിശ്രമത്തിന്റെ ഫലം കിട്ടണം എന്ന നിർബന്ധം അത് അർഹിച്ചവരിലേക്ക് നമ്മെ എത്തിച്ചു എന്നു പറയുന്നതാവും ശരി.

ആ ടിവി കൈമാറുമ്പോൾ ആ കുരുന്നുകളുടെ മുഖത്ത് തെളിഞ്ഞ ചിരിയും മാതാപിതാക്കളുടെ കണ്ണിലെ തിളക്കവും മാത്രം മതി ഇനിയുള്ള കാലം വർധിച്ച വീര്യത്തോടെ ഒരൊറ്റ മനസ്സായി ഇടക്കുന്നത്തെ DYFI പ്രവർത്തകർക്ക് മുന്നോട്ട് പോകാൻ.
ഒരിക്കൽ കൂടെ ഏവർക്കും നന്ദി പറയാൻ ഈ അവസരം വിനിയോഗിക്കുന്നു... ഇനിയുമൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ബോധ്യത്തോടെ...

ലാൽ സലാം.

04/07/2020

പ്രിയരേ..,

നമുക്കേറെ കേട്ട് പരിചിതമായ പ്രയോഗമാണ് "കുളം കലക്കി മീൻ പിടിക്കുക" എന്നത്. ദൈനം ദിന ജീവിതത്തിലും പ്രായോഗിക രാഷ്ട്രീയത്തിലുമൊക്കെ ഈ പ്രയോഗത്തിന്റെ ഏറ്റവും മോശമായ ഉപയോഗം കണ്ടിട്ടുള്ള നമ്മുടെ മുന്നിലേക്ക് ഏറ്റവും അവസാനമായി ആ കലാരൂപം അവതരിപ്പിച്ച ചില മാന്യാദ്ദേഹങ്ങളുടെ ഒരു 'ലൈവ്' നാടകത്തിന്റെ, കൃത്യമായി പറഞ്ഞാൽ പാവപ്പെട്ടവന്റെ ദയനീയ അവസ്ഥയെ രാഷ്രീയമുതലെടുപ്പിനായി ഉപയോഗിച്ച പൊതുപ്രവർത്തകരെന്നു അവകാശപ്പെടുന്നവർ പഞ്ചായത്തു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തിയ പ്രഹസനത്തിന്റെ സത്യം തേടുകയാണിവിടെ..!

വായനക്കാർക്ക് ഈ പോസ്റ്റ് ഒരല്പം നീളമേറിയതായി തോന്നിയേക്കാം. നിർഭാഗ്യവശാൽ നുണകളുടെ ഒരു പെരുമഴ തന്നെയായിരുന്ന 17 മിനിറ്റ് ദൈർഘ്യമുള്ള അഡ്വ.KK അനൂപ് ആറ്റുവ എന്നയാളുടെ പ്രൊഫൈലിൽ നിന്നു ജൂലൈ 2 നു പോയ ലൈവാണ് നമ്മളിന്നു ഇവിടെ പരിശോധിക്കുന്നത്. ആയതിനാൽ നുണകളുടെ നിജസ്ഥിതി കൂടെ വെളിച്ചത്തു കൊണ്ടുവരുമ്പോൾ അറിയാതെ നീളം കൂടിപ്പോകുന്നത് സ്വാഭാവികം.

നേരെ വിഷയത്തിലേക്ക് വരാം. മേൽപറഞ്ഞ വ്യെക്തിയും സംഘവും ബിജെപി അനുകൂല സംഘടനകളുടെ വിവിധ ചുമതലയുള്ള ഭാരവാഹികൾ എന്നു പറഞ്ഞാണ് ആ ലൈവ് ആരംഭിക്കുന്നത്. ഇടക്കുണം വാർഡിലെ തൈപറമ്പു വീട്ടിലെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അവരുടെ താമസ സ്ഥലത്തിന്റെ ദൈന്യാവസ്ഥ വേണ്ടപ്പെട്ടവരെ അറിയിക്കാൻ എന്ന മുഖവുരയോടെ തുടങ്ങുന്ന ആ ലൈവിൽ ആ കുടുംബത്തിന്റെ നിസ്സഹായ അവസ്ഥ രാഷ്ട്രീയമായി ആവുന്നവിധം മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നു മാത്രമല്ല നുണകളുടെ ഒരു കെട്ടു തന്നെ ഈ മേൽപ്പറഞ്ഞതിനൊപ്പം നിറയ്ക്കാനും മറക്കുന്നില്ല. വളരെ തന്മയത്തത്തോടെ ഇതവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവരുടെ രാഷ്ട്രീയ പൊള്ളത്തരം പലപ്പോഴായി പുറത്തുവരുന്നുണ്ട്.

അവയിലേക്ക് വിശദമായ ഒരെത്തി നോട്ടം.

ഇടക്കുന്നം വാർഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം സർക്കാർ അനുവദിച്ചു നൽകിയ ഭൂമിയിൽ പാർപ്പിടം വെച്ചു താമസിക്കാൻ തുടങ്ങിയിട്ട് ഏകദേശം 2 വർഷമാകുന്നു.
തീർച്ചയായും ഒരു വീടിനുള്ള എല്ലാ അര്ഹതയുമുള്ളവരാണ് ആ കുടുംബംമെന്നു ചുരുക്കം. സർക്കാരിന്റെ ആദ്യ ഘട്ട ലൈഫ് പദ്ധതിയിൽ പാതി വഴിയിൽ പണി പൂർത്തിയായ വീടുകൾ നിർമിച്ചു നൽകിയ ശേഷം രണ്ടാം ഘട്ടത്തിൽ വീട് ലഭിക്കുന്നതിനായി ഈ കുടുംബം അധികാരികളെ സന്ദർശിച്ചതായി ആ ലൈവിൽ ആ അമ്മ പറയുന്നുണ്ട്. അന്ന് സ്വന്തമായി ഭൂമിയില്ലാതെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് രണ്ടാം ഘട്ട ലൈഫ് പദ്ധതിയിടെ ഭാഗമാകാൻ സാങ്കേതികമായ തടസങ്ങൾ ഉണ്ടായിരുന്നുവെന്നതും അത് ആ കുടുംബത്തെ അറിയിച്ചുവെന്നതും ആ അമ്മ പറയുന്നു. തികച്ചും സത്യസന്ധമായ വസ്തുത തന്നെയാണതു. നൂറനാട് ഗ്രാമ പഞ്ചായത്തു പരിധിയിൽ പെടുന്നവരെന്നു തെളിയിക്കാൻ യാതൊരു രേഖകളും ആ സമയത്തു കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്നതു കൊണ്ടും ആ സമയത്തു കുടുംബത്തിന് കൈവശമുണ്ടായിരുന്ന വസ്തു വള്ളികുന്നം ഗ്രാമപഞ്ചായത്തു പരിധിയിൽ ആയിരുന്നുവെന്നതിനാലും ലൈഫ് പദ്ധതിയിൽ അംഗമാക്കി വീടനുവദിക്കാൻ വള്ളികുന്നം ഗ്രാമപഞ്ചായത്തിന് മാത്രമേ അധികാരമുള്ളുവെന്ന വസ്തുത അന്ന് കുടുംബത്തിനെ നൂറനാട് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചതാണ്. അങ്ങനെ രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടാൻ കഴിയാതെ പോയ കുടുംബം പിന്നീടാണ് ഇവിടെ സ്ഥലം അനുവദിച്ചു കിട്ടി താമസം ആരംഭിക്കുന്നത്.
ലൈവിൽ ഈ കുടുംബത്തിനെ തിരിഞ്ഞുപോലും നോക്കാത്ത മെമ്പർ എന്നു ഇവർ പറയുന്ന അതേ മെമ്പർ തന്നെയാണ് ഈ കുടുംബത്തിന് ശുചിമുറി ഇല്ലാത്തത് ശ്രദ്ധയിൽ പെട്ടതിന്റെ ഭാഗമായി, ആ സമയത്തു അടിയന്തരമായി ശുചിമുറി നിർമ്മിക്കാൻ ഉള്ള ഫണ്ട് പഞ്ചായത്തിൽ നിന്നു തരപ്പെടുത്തി നൽകിയതും. ലൈവിൽ വന്നവർക്ക് ഇതിനെപ്പറ്റി അറിവുള്ളതിനാൽ ലൈവിന്റെ ഒരു ഭാഗത്തും ശുചിമുറിയെ പറ്റിയുള്ള അന്വേഷണം അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതെയില്ല.

ലൈവിന്റെ ഒരു ഘട്ടത്തിലും ഇതിനെ പറ്റി ഒരു പരാമർശം വരാതിയിരിക്കാൻ മേൽപ്പറഞ്ഞവർ സദാ ജാഗരൂകരായിരുന്നുവെന്നതും നമുക്കു കാണാം.

തന്നെയുമല്ല, പലപ്പോഴായി ഈ കുടുംബത്തിന്റെ സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിനെ വാഗ്ദാനങ്ങൾ നൽകി അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിനായി ലൈവിൽ ഉപയോഗിക്കാൻ ശ്രമിക്കുന്നുമുണ്ടിവർ.
ഈ കുടുംബമോ വാർഡ് മെംബറോ ഈ വീടിനായി നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് വ്യക്തമായി ഒരു ചിത്രം നൽകാൻ ശ്രമിക്കുന്നില്ലന്നു മാത്രമല്ല ഒക്കെയും സർക്കാർ സംവിധാനങ്ങളുടെ അവജ്ഞയെന്നും മെമ്പറുടെ കെടുകാര്യസ്ഥയെന്നും അവതരിപ്പിക്കാനാണ് ഈ കൂട്ടർ ശ്രമിക്കുന്നത്.
മൂന്നാം ഘട്ട ലൈഫ് പദ്ധതിയുടെ പ്രാരംഭഘട്ടം തുടങ്ങിയ സാഹചര്യത്തിൽ തീർച്ചയായും ഈ കുടുംബത്തിന് അതിൽ വീട് ലഭിക്കും എന്ന ഉത്തമ ബോധ്യമുള്ള ഇവർ അതിനു മുൻപ് ഇത്തരമൊരു നാടകം കളിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാനാണ് നോക്കിയത്.

നാളിതുവരെ ഇങ്ങനെയൊരു കുടുംബം അവിടെ താമസിച്ചിരുന്നതായി അറിയാത്ത( അറിയാൻ ശ്രമിക്കാതിരുന്ന ?? ) ബിജെപി, സേവാഭാരതി ഇടക്കുന്നം നേതാക്കൾക്ക് പെട്ടന്ന് ഒരു ദിവസം സാമൂഹിക പ്രതിബദ്ധതയോ ബോധോദയമോ വന്നതാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ നിഷ്കളങ്കരേ...???

നിർഭാഗ്യവശാൽ ഈ കുടുംബത്തിനെകുറിച്ചു തന്നെ ഇവർ അറിയുന്നത് കഴിഞ്ഞ ആഴ്ച , ഈ കുടുംബത്തിലെ ഇളയ കുട്ടിക്ക് ഓണ്ലൈന് പഠനത്തിനായി ഒരു മൊബൈൽ ഫോണ് DYFI ഇടക്കുന്നം യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലെത്തി സമ്മാനിച്ചപ്പോഴാണ്( ലൈവിൽ പെണ്കുട്ടി ഇതിനെപ്പറ്റി പരാമർശിക്കുന്നുത് വ്യക്തം ). ഇടക്കുന്നത്തെ നിരാലംബരായ കുടുംബങ്ങളിൽ നിന്നു വരുന്ന കുഞ്ഞുങ്ങൾക്ക് പഠനത്തിന് യാതൊരുവിധ തടസ്സവുമുണ്ടാവരുതെന്ന ആഗ്രഹത്തിൽ, സ്വന്തമായി ഒരു സംരംഭം തുടങ്ങി അതിന്റെ ലാഭം ഓണ്ലൈൻ പഠന സഹായ നിധിയിലേക്ക് ശേഖരിച്ചു അർഹരായവർക്ക് അതു വേണ്ട രീതിയിൽ ടിവിയായും മൊബൈൽ ഫോണായും എത്തിച്ചു നൽകുന്ന ഇടക്കുന്നത്തെ DYFI യുടെ പ്രവർത്തനങ്ങളിൽ വിളറിപൂണ്ട ഇവർ എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടണമെന്ന ആഗ്രഹത്താൽ ഈ കുടുംബത്തിനെ രാഷ്ട്രീയ നേട്ടത്തിനുള്ള കരുവാക്കുകയായിരുന്നന്നു വേണം കണക്കുകൂട്ടാൻ. മൊബൈൽ ഫോണ് നൽകിയ വേളയിൽ ഈ കുടുംബത്തിന് ഇനിയും വൈദ്യുതി ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ട സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ആ കുടുംബത്തിന്റെ സാന്നിധ്യത്തിൽ KSEB യിൽ ബന്ധപ്പെടുകയും വൈദുതി ബന്ധം ലഭിയ്ക്കുന്നതിനുള്ള തടസങ്ങൾ എത്രയും പെട്ടന്ന് തന്നെ പരിഹരിക്കണമെന്നു അറിയിക്കുകയും ചെയ്തതിന്റെ ഫലമായി KSEB വൈദ്യുതി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്ന ഈ വേളയിൽ ലൈവിൽ വന്ന ഈ രാഷ്ട്രീയ നാടകക്കാർ അതു അവരുടെ ക്രെഡിറ്റിലേക്ക് ഒട്ടും സങ്കോചം കൂടാതെ ചേർക്കുന്നുണ്ട്.
വൈദ്യുതി ലഭിക്കാൻ ഇതിന് പിന്നിൽ നിരന്തരം പ്രവർത്തിച്ചവരെ ഒന്നുമല്ലാതാക്കി ഇതൊക്കെയും "ഒരു ലൈവിട്ട് കലക്കവെള്ളത്തിൽ മീൻപിടിച്ചു" തങ്ങളുടെ രാഷ്ട്രീയ നേട്ടമാക്കി മാറ്റാനായിരുന്നു അവരുടെ ശ്രമം . ഇതൊന്നും പോരാഞ്ഞു സ്വയം തൊഴിൽ സഹായമായ മുദ്രാ ലോണിനെ ഇതിനിടയിലേക്ക് വലിച്ചിട്ടു കാഴ്ചക്കാരെയും ആ കുടുംബത്തിനെയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കാനും നോക്കുന്നുണ്ടിവർ. ഇതുപോലെയുള്ള പല തെറ്റിദ്ധാരണ പരത്തുന്ന പരാമര്ശങ്ങളാൽ സമ്പന്നമാണ് ഇടക്കുന്നത്തിന്റെ മണ്ണിൽ പെട്ടന്നു പൊട്ടിമുളച്ച ചില സോ കാൾഡ് സാമൂഹിക പ്രവർത്തകരുടെ നാണംകെട്ട രാഷ്ട്രീയ നാടകത്തിന്റെ ഉത്തമ തെളിവായ ആ ലൈവ്...!

ഇങ്ങനെ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ 17 മിനിറ്റിന്റെ ആ ലൈവിൽ ആ കുടുംബത്തിന്റെ പരിതാപസ്ഥിതി നന്നായി മുതലാക്കി ആ അമ്മയുടെ കണ്ണീരിനെ പോലും രാഷ്ട്രീയവൽക്കരിച്ചു ബിജെപിയും അവരുടെ പോഷകസംഘടനകളും എന്തെങ്കിലുമൊക്കെ നേട്ടം കൊയ്യാമെന്നു മനക്കോട്ട കെട്ടിയിട്ടുങ്കിൽ അതൊക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമായിയൊതുങ്ങിപ്പോവുകയെ ഉള്ളുവെന്നു ഓർമ്മിപ്പിക്കട്ടെ...!

ഇന്നാട്ടിലെ നല്ലവരായ നാട്ടുകാർ എല്ലാം കാണുകയും കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട് എന്ന വസ്തുത നിങ്ങൾ മറന്നു പോകാതിരുന്നാൽ നന്ന്.

ഇതോടൊപ്പം തന്നെ, തൊട്ടടുത്ത ദിവസത്തിലായി DYFI ഇടക്കുന്നം യൂണിറ്റിന്റെ വകയായി മറ്റൊരു TV കൂടി അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തിക്കുന്ന വിവരം ഈ മാന്യദേഹങ്ങളെ അറിയിച്ചുകൊള്ളുന്നു. അന്നും നിങ്ങൾ ഈ ആനകളെയും തെളിച്ചു ഈ വഴി വരുമെന്നു പ്രതീക്ഷിക്കുന്നു.

Photos from DYFI Edakkunnam's post 17/06/2020
10/06/2020

Videos (show all)

VOTE FOR LDF
നമ്മുടെ സാരഥി  ❤️

Website